നിന്നിലലിയാൻ: ഭാഗം 172

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറു വീട്ടിലേക്ക് എത്തി റൂമിലേക്ക് കയറിയതും കയ്യിലെ ഫോൺ അടിച്ചു.... ദേവു calling.... 🤣 പാറു ഒരു ചിരിയോടെ ഫോൺ ഓൺ ചെയ്ത് ചെവിയോട് ചേർത്തു... നീ എത്തിയോ ജാനി.. ഞാൻ ഇപ്പോൾ റൂമിലോട്ട് കേറിയേ ഉള്ളൂ ഡി.. എനിക്കിനി എന്നാ ആവോ വന്തേട്ടനെ കാണാൻ പറ്റുക.. നീ ഒന്ന് പട്ടാളത്തിനോട് റെക്കമന്റ് ചെയ്യടി.. നീ ഏതായാലും തിരിച്ചു നാളെ വരുണേട്ടന്റെ അടുത്തേക്ക് പോവില്ലേ.. ഞാൻ എന്നാ പോവാ പ്രസവവും ഇരുപത്തെട്ടും ചോറൂണും ഒക്കെ കഴിഞ്ഞു ഹോ ... ഞാൻ പ്രെഗ്നന്റ് ആയി പ്രസവിക്കാൻ ഏകദേശം 10 മാസേ എടുത്തുള്ളൂ വീട്ടിൽ ഒരു കൊല്ലം വേണ്ടി വരും... ജാനി,,, നീ കേൾക്കുന്നുണ്ടോ.. ഫോൺ എടുത്തതും കല പില പറഞ്ഞു കൊണ്ട് ദേവു തുടങ്ങി.. ആടി ഞാൻ കേൾക്കുന്നുണ്ട്... പാറു തലമാന്തി കൊണ്ട് പറഞ്ഞു.. പിന്നെന്താ നീയൊന്നും മിണ്ടാത്തെ.. ദേവു ദേഷ്യത്തോടെ ചോദിച്ചു... അതിന് നീ എനിക്ക് ഇപ്പോൾ അല്ലെ പറയാൻ ഗ്യാപ്പ് തന്നത്.. ഹോ.. ബെഡിൽ ഇരുന്ന് കൊണ്ട് പാറു പറഞ്ഞു... ഇപ്പോൾ ഗ്യാപ്പ് തന്നില്ലേ.. നീയൊന്ന് പറയെടി അച്ഛനോട്.. ദേവു നിന്ന് ചിണുങ്ങി... എന്റെ പൊന്നു ദേവു ഇതും പറഞ്ഞു വരണ്ട എന്ന് അങ്കിൾ എപ്പോഴേ എന്നോട് പറഞ്ഞിട്ടുണ്ട്.. വെറുതെ എന്തിനാ നീ ഒറ്റക്ക് വാങ്ങാൻ ഉള്ളത് ഞാനും കൂടി ഇരന്നു വാങ്ങുന്നെ..

അതുകൊണ്ട് മോള് പോയി കുളിച്ചു വല്ലതും തിന്ന് ഒറങ്ങാൻ നോക്ക്... പാറു ദേവുവിനെ പറയാൻ സമ്മതിക്കാതെ പറഞ്ഞു... എടി ദുഷ്ടേ നീ സേഫ് ആയില്ലേ.. ഇനി എന്തും ആവാലോ... ദേവു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.. നിന്റെ ആർത്തി കൊണ്ടാടി നിനക്ക് ഇങ്ങനെ.. അനുഭവിക്കേടി പുല്ലേ.. മറുപടി കേൾക്കാൻ നിക്കാതെ പാറു ഫോൺ വെച്ചു.. നെറ്റ് ഓൺ ചെയ്ത് വല്യേട്ടനും വരുണിനും എത്തി എന്ന് പറഞ്ഞു മെസ്സേജ് ഇട്ട് ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി... ഇതേ സമയം ദേവു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഐഡിയയും തപ്പി നടക്കുവാണ്... എന്താണ് ചേച്ചി ഒരാലോചന... അപ്പു റൂമിലേക്ക് വന്നു കൊണ്ട് ചോദിച്ചു... നിന്റെ അച്ഛനെ എങ്ങനെ പാട്ടിലാക്കണം എന്ന് ആലോചിക്കുവാ.. നഖം കടിച്ചു അപ്പുവിനെ നോക്കിക്കൊണ്ട് ദേവു പറഞ്ഞു.. അതിനൊരു വഴി ഉണ്ട്... ഇളിച്ചു കൊണ്ട് അപ്പു ബെഡിൽ പോയി ഇരുന്നു... എന്താടാ.. മോനെ അപ്പൂസേ പറയെടാ.. ദേവുവിന്റെ വായിൽ നിന്നും തേനും പാലും ഒഴുകി.. പാട്ടിലാക്കാൻ പാട്ട് പാടിയാൽ പോരെ.. എങ്ങനെ ഉണ്ടെന്റെ ഐഡിയ സൂപ്പറല്ലെ....

സ്വയം കോളർ പൊക്കി കാണിച്ചു കൊണ്ട് അപ്പു ചോദിച്ചു.. നീ എന്റെ അനിയൻ ആണെന്നോ ഞാൻ 7 മാസം പ്രെഗ്നന്റ് ആണെന്നോ നോക്കില്ല ചെക്കാ.. ആസ്ഥാനത്തു കൗണ്ടർ അടിച്ചാൽ കാലേ വാരി നിലത്തടിക്കും പന്നി... അപ്പുവിന് നേരെ കയ്യോങ്ങി കൊണ്ട് ദേവു പറഞ്ഞു... എങ്ങനെ സഹിക്കുന്നു നിന്നെ അളിയൻ.. സമ്മതിക്കണം.. ഓഹ്.. കൈ കൂപ്പി കൊണ്ട് അപ്പു പറഞ്ഞു.. എടാ ഒന്ന് ആലോചിക്കേടാ എന്തെങ്കിലും ഐഡിയ വന്നാലോ.. ഞാൻ ചിക്കൻ ബിരിയാണി വാങ്ങി തരാമെടാ... ദേവു പതപ്പിക്കാൻ തുടങ്ങി... ഒരു ഐഡിയ ഉണ്ട്.. പക്ഷെ ആദ്യം ചിക്കൻ ബിരിയാണി എന്നിട്ടേ ഐഡിയ പറയു.. നിന്നെ കുടിച്ച വെള്ളത്തിൽ നമ്പാൻ പറ്റൂല... ദേവുവിനെ കെറുവിച്ചു നോക്കി കൊണ്ട് അപ്പു പറഞ്ഞു.. ഈ സമയ ത്തു തന്നെ ഇങ്ങനെ ഒക്കെ പറയണം നീ കള്ള അനിയാ.. ഇന്നാ 200 രൂപ ഉണ്ട് കൊണ്ടോയി പുഴുങ്ങി തിന്ന്.. 🙄🙄 അലമാരയിലെ ഡ്രെസ്സിന്റെ അടിയിൽ നിന്നും 200ന്റെ നോട്ട് എടുത്ത് അപ്പുവിന്റെ ഉള്ളം കയ്യിൽ വെച്ച് കൊണ്ട് ദേവു പറഞ്ഞു.. കള്ള നോട്ട് ഒന്നും അല്ലല്ലോ ലെ.. നോട്ട് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അവൻ ചോദിച്ചു..

നീ വേണേൽ വാങ്ങി തിന്നാൽ മതി.. ഇങ്ങ് തന്നെ.. 😠 ദേഷ്യത്തോടെ ദേവു കൈ കാണിച്ചു.. അയ്യോ വേണ്ടായേ... കളിയാക്കി ചിരിച്ചു കൊണ്ട് അവൻ പാന്റിന്റെ പോക്കറ്റിൽ പൈസ തിരുകി... ആവശ്യം എന്റെ ആയി പോയി അല്ലേൽ എന്റെ തനി കൊണം നീ അറിഞ്ഞേനെ.. പറഞ്ഞു തുലക്കെടാ നിന്റെ ഒണക്ക ഐഡിയ.. ദേവു ഈർഷ്യയോടെ പറഞ്ഞു.. ജാഡച്ചി.. ഇങ്ങോട്ട് കാട്ടടി നിന്റെ ചെവി... ദേവുവിന്റെ ചെവിയിൽ പിടിച്ചു മുഖം അടുപ്പിച്ചു കൊണ്ട് അപ്പു ഐഡിയ ഓതി കൊടുത്തു... കട്ടക്ക് ഒപ്പം നിന്നോണെടാ.. ഐഡിയ കേട്ട പാടെ ഇളിച്ചു കൊണ്ട് ദേവു പട്ടാളത്തിനെ തിരഞ്ഞോടി... 💕 നീയെന്താ മോളെ ഒന്നും കഴിക്കാത്തെ.. ചോറിൽ കയ്യിട്ടിളക്കി ഇരിക്കുന്ന പാറുവിനെ നോക്കി വാസച്ച ചോദിച്ചു.. കറി ഇഷ്ടം ആയില്ലേ നിനക്ക്.. ഏഹ്.. സീതാമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.. എന്റെ പൊന്നു സീതാമ്മേ എനിക്കെല്ലാം ഇഷ്ടായി.. ഈ സമയത്ത് അവിടെ ഭയങ്കര തല്ലായിരിക്കും മീനിന് വേണ്ടി.. ഞാൻ അത് ആലോചിച്ചു ഇരുന്നതാ.. വറുത്ത മീൻ പൊക്കി കാണിച്ചു ചിരിച്ചു കൊണ്ട് പാറു പറഞ്ഞു..

അത്രേയുള്ളോ.. ഞാൻ കരുതി നിനക്ക് ഫുഡ്‌ പിടിക്കുന്നില്ലെന്ന്... സീതാമ്മ നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.. സീതാമ്മ ഉണ്ടാക്കുന്ന ഫുഡ്‌ ഞാൻ കഴിക്കാതെ ഇരിക്കുമോ.. കുറച്ച് ചിക്കൻ എടുത്തേ.. കൊതിയോടെ പാറു പറഞ്ഞു... ഓഹ് എന്റെ മോളെ നീയിങ്ങനെ പൊക്കി പൊക്കി ഈ വീട് പൊളിക്കല്ലേ.. അല്ലെങ്കിലേ ഒരു ചെറിയ കാര്യം കിട്ടിയാൽ ഇവള് പൊങ്ങും എന്ന് നിനക്കറിയാലോ.. വാസച്ച കളിയാക്കി കൊണ്ട് പറഞ്ഞു.. ഒന്ന് പോ മനുഷ്യാ.. കണ്ണുരുട്ടി കൊണ്ട് സീതാമ്മ അച്ഛന്റെ കയ്യിൽ ഒന്ന് നുള്ളി... പിന്നെ കളിയും ചിരിയും ആയി കുറച്ച് നേരം അവര് മൂന്നാളും സംസാരിച്ചിരുന്നു... ഞാൻ കിടക്കണോ മോളെ നിന്റെ ഒപ്പം... കിടക്കാൻ നേരം ആയപ്പോൾ സീതാമ്മ വന്നു ചോദിച്ചു.. വേണ്ട സീതാമ്മേ ഞാൻ ഒറ്റക്ക് കിടന്നോളാം.. ചിരിയോടെ പാറു പറഞ്ഞു.. എന്തെങ്കിലും ആവശ്യം വന്നാലോ... തെല്ലു വിഷമത്തോടെ സീതാമ്മ ചോദിച്ചു.. സീതാമ്മേ എന്ന് നീട്ടി വിളിക്കും അപ്പൊ അമ്മ ഓടി വരൂലോ... കവിളിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. ഈ പെണ്ണ്.. പോയി ഉറങ്ങാൻ നോക്ക് എന്നാൽ വിളിക്കണേ എന്തെങ്കിലും ആവശ്യം വന്നാൽ..

ഒരു താക്കീത് പോലെ പറഞ്ഞു സീതാമ്മ പോയി.. ഒരു ചിരിയോടെ പാറു റൂമിൽ കയറി വാതിൽ ചാരി ഇട്ടു... ബെഡ് എല്ലാം സീതാമ്മ വിരിച്ചിട്ടത് കൊണ്ട് നേരെ പോയി ഒരു കിടത്തം ആയിരുന്നു... എന്നാലും വയറിനു താങ്ങായി പാറുവിന്റെ ഇടത് കൈ ഉണ്ടായിരുന്നു.. കുറച്ച് നേരം ഫാൻ കറങ്ങുന്നതും നോക്കി ഓരോന്ന് ആലോചിച്ചു കിടന്നപ്പോൾ ആണ് പാറുവിന് മെസ്സേജ് അയച്ച ഓർമ വന്നത്... കയ്യെത്തിച്ചു വേഗം ഫോൺ എടുത്ത് തുറന്നു നോക്കി.. വല്യേട്ടൻ മെസ്സേജ് റീഡ് ചെയ്തിട്ടില്ല.. വരുണേട്ടൻ മെസ്സേജ് റീഡ് ചെയ്തല്ലോ.. എന്നിട്ട് ഒന്ന് വിളിച്ചത് പോലും ഇല്ല്യാ കാലൻ.. ഹും ഞാനും വിളിക്കില്ല ഇങ്ങോട്ട് വിളിക്കട്ടെ.. പിറുപിറുത്തു കൊണ്ട് പാറു കിടന്നതും ഫോൺ റിങ്ങ് ചെയ്തു... Kaalettan..... Incoming vedio call... ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നതും പാറുവിന്റെ ചുണ്ടിൽ പൂനിലാവ് വിരിഞ്ഞു.. (ശ്യോ അവിടേം നിലാവ് 🙈🙈🙈എന്നെക്കൊണ്ട് തോറ്റു.....😌😌 ) ആ ചിരിയോടെ തന്നെ പാറു കാൾ അറ്റന്റ് ചെയ്തു... കിടന്നോ നീ.. ഫോൺ എടുത്തതും നെറ്റി ചുളിച്ചു കൊണ്ട് വരുൺ ചോദിച്ചു... കിടന്നു പക്ഷെ ഉറങ്ങിയില്ല.. പതിയെ എണീക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. സൂക്ഷിച്ച്.... വരുൺ ഇരുന്നിടത് നിന്ന് എണീറ്റ് കൊണ്ട് പറഞ്ഞു.. എങ്ങോട്ടാ എണീറ്റ് വരുന്നേ ഞാൻ എന്റെ വീട്ടിലാ...

ചിരിയോടെ പാറു പറഞ്ഞു... ഓ.. കഴിച്ചായിരുന്നോ... മ്മ്... പാറുവിനെ തന്നെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... കഴിച്ചല്ലോ.. കുറെ വിഭവങ്ങൾ ഉണ്ടായിരുന്നു.. വയറിൽ താങ്ങി കൊണ്ട് പാറു പറഞ്ഞു.. അല്ലെങ്കിലും നിനക്കെന്നും വിഭവങ്ങൾക്ക് കുറവില്ലല്ലോ... കെറുവിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു... കൊച്ചെവിടെ... വരുൺ കണ്ണ് വിടർത്തി കൊണ്ട് ചോദിച്ചു... കൊച്ചെന്റെ വയറ്റിൽ... കളിയോടെ പാറു പറഞ്ഞു.. അയ്യോ പുതിയ അറിവാട്ടോ.. കാണിക്കേടി... പരിഭവത്തോടെ വരുൺ പറഞ്ഞു.. ഓ.. കെറുവിച്ചു മുഖം കോട്ടി കൊണ്ട് പാറു ഫോൺ വയറിനു നേരെ പിടിച്ചു കാണിച്ചു.. വരുൺ എന്തോ പറയാൻ വന്നതും പാറുവിന്റെ ഫോൺ അടിച്ചു... വല്യേട്ടൻ വിളിക്കുന്നുണ്ട് വരുണേട്ടാ.. ഞാൻ സംസാരിച്ചിട്ട് അങ്ങോട്ട് വിളിക്കാം.. ഉറങ്ങല്ലേ.. നേരെ ഇരുന്ന് കൊണ്ട് പാറു പറഞ്ഞു.. നീ ഉറങ്ങാഞ്ഞാൽ മതി.. വേഗം വിളിച്ചു വെക്ക്.. ബൈ... അതും പറഞ്ഞു വരുൺ ഫോൺ കട്ടാക്കി പോയി... ഹെലോ കള്ള പോലീസെ... ഫോൺ ചെവിയോട് ചേർത്ത് കൊണ്ട് പാറു വിളിച്ചു...

ഹെലോ പാറുമ്മാ... അതെ ടോണിൽ വല്യേട്ടനും പുതിയൊരു പേര് വിളിച്ചു.. ഇതേതാ പുതിയ പേര്.. കളിയോടെ പാറു ചോദിച്ചു... ഒരു കൊച്ചിന്റെ തള്ള ആയില്ലേ.. അപ്പൊ പാറുമ്മാ.. പൊന്നു പൊന്നുമ്മാ അമ്മ അമ്മമ്മ.. ദേവു പിന്നെ പണ്ടേ ദേവുമ്മ ആണല്ലോ.. ഹിഹി.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ബെസ്റ്റ് പേരുകൾ... പാറു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. നിനക്കെന്താ പണി.. കിടന്നോ... വല്യേട്ടൻ സംശയത്തോടെ ചോദിച്ചു... ഇല്ല്യാ... ചോറുണ്ടോ... പാറു തിരിച്ചു ചോദിച്ചു.. ഇല്ല പെണ്ണെ വിശപ്പില്ല... നീയോ... ഇനി മുതൽ രണ്ട് പാത്രം ചോറുണ്ണണം നീ ഒന്ന് നിനക്കും ഒന്ന് കൊച്ചിനും.. ഗൗരവത്തോടെ വല്യേട്ടൻ പറഞ്ഞു... കഴിച്ച്... ഇവിടെ ചിക്കനും മീൻ പൊരിച്ചതും ചെമ്മീൻ കറിയും പിന്നെ വേറെന്തൊക്കെയോ ഉണ്ടായിരുന്നു... പൊന്നു ചേച്ചിയോ.. കൊതിപ്പിക്കാൻ വേണ്ടി പാറു കുറച്ചും കൂടി കൂട്ടി പറഞ്ഞു... കൊതിപ്പിക്കാൻ വേണ്ടി ആണോ നീ ഇപ്പോൾ ഫോൺ എടുത്തേ... പൊന്നു പാപ്പുണ്ണിക്ക് പാല് കൊടുക്കുവാ... ഞാൻ പോയി ചോറിൽ വെള്ളം ഒഴിച്ചോ എന്ന് നോക്കട്ടെ.. വയറിൽ നിന്ന് ഗുളു ഗുളു സൗണ്ട് ഒക്കെ കേൾക്കുന്നു.. എല്ലാം നീ പറഞ്ഞിട്ടാ.. ഹും... വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു.. എന്നാൽ പോയി കഴിച്ചോ gud nyt... പണി ഏറ്റ സന്തോഷത്തിൽ പാറു വല്യേട്ടൻ കേൾക്കാതെ ഊറി ഊറി ചിരിച്ചു..

. ആ gud nyt... അതും പറഞ്ഞു വല്യേട്ടൻ ഫോൺ വെച്ച് പോയി... കുറച്ചു നേരം വല്യേട്ടന്റെ ഓരോ കാര്യങ്ങൾ ആലോചിച്ചു കിടന്ന് വേഗം പാറു വരുണിന് വിളിച്ചു.. ഒറ്റ റിങ്ങിൽ തന്നെ വരുൺ കാൾ എടുത്തു.... അങ്ങനെ ഇതുവരെ സല്ലപിച്ചിട്ടില്ലാത്ത അവരുടെ പ്രണയ സല്ലാപം മണിക്കൂറുകളോളം നീണ്ടു നിന്നു........... 💞 💕 പട്ടാളത്തെ തിരഞ്ഞോടിയ ദേവു എത്തിപ്പെട്ടത് ഡൈനിങ്ങ് ഹാളിൽ ടീവിയും കണ്ടിരിക്കുന്ന പിതാവിന്റെയും മാതാവിന്റെയും മുന്നിൽ... കിതപ്പടക്കി മുഖത്ത് നിറയെ സങ്കടം ഫിറ്റ്‌ ചെയ്ത് രണ്ടാൾക്കും കാണത്തക്ക രീതിയിൽ ദേവു സെറ്റിയിൽ വന്നിരുന്നു... പിന്നെ രണ്ടാളെയും പാളി നോക്കാൻ തുടങ്ങി... നീയെന്താ ഡ്രസ്സ്‌ മാറാതെ ഇരിക്കുന്നെ വന്നിട്ട് എത്ര നേരം ആയി.. ദേവുവിനെ കണ്ടതും പട്ടാളം ഗൗരവത്തോടെ ചോദിച്ചു.. ഓ മാറ്റിക്കോളാം.. ദേവു താല്പര്യം ഇല്ലാത്ത മട്ടിൽ സോഫയിൽ നഖം കൊണ്ട് ചുരണ്ടി കൊണ്ട് പറഞ്ഞു.. പട്ടാളം അമ്മയെ ഒന്ന് നോക്കി.. കാര്യം മനസ്സിലായതും അമ്മ ദേവുവിന്റെ അടുത്തേക്ക് പോയിരുന്നു... എന്ത് പറ്റി ദേവു നിനക്ക് മുഖം വല്ലാതെ ഇരിക്കുന്നെ..

വയ്യേ ക്ഷീണം ഉണ്ടോ.. അമ്മ ജ്യൂസ്‌ ഉണ്ടാക്കി തരണോ.. അതോ വിശപ്പ് ഉണ്ടോ... അമ്മ ഇടവേള ഇല്ലാതെ ചോദിച്ചു കൊണ്ടിരുന്നു.. പട്ടാളം ആണേൽ മകളുടെ മുഖത്തെ മ്ലാനതയുടെ കാര്യം അറിയാൻ കണ്ണും നട്ട് ഇരിക്കുവാണ്... ചേച്ചിക്ക് ഇവിടെ വന്നിട്ട് വീർപ്പുമുട്ടൽ ആണത്രേ.. മൈൻഡ് ഡിസ്റ്റർബ്ഡ് ആണെന്നാ പറയുന്നേ... ചുക്കാൻ പിടിച്ചു കൊണ്ട് അപ്പൂസ് കളത്തിൽ ഇറങ്ങി.. അതെന്താ അവൾക്ക് പണ്ടെങ്ങും ഇല്ലാത്ത സൂക്കേട്.. ദേവുവിന് നേരെ തിരിഞ്ഞു കൊണ്ട് പട്ടാളം ചോദിച്ചു.. അച്ഛേ ഞാൻ പ്രെഗ്നന്റ് അല്ലെ.. ഈ സമയത്തല്ലെ എനിക്ക് ഏറ്റവും സന്തോഷം കിട്ടേണ്ടത്.. അല്ലേൽ എനിക്കും കുഞ്ഞിനും നല്ലതല്ലല്ലോ... അതുകൊണ്ട്..... അതും പറഞ്ഞു ദേവു പട്ടാളത്തെ നോക്കി.. അതുകൊണ്ട് !!!! പട്ടാളം എന്തെന്നറിയാൻ ദേവുവിനെ നെറ്റി ചുളിച്ചു നോക്കി... ദേവുവിന് നാളെ അളിയന്റെ വീട്ടിലേക്ക് പോണം എന്ന്.. ദേവു അപ്പുവിനെ നോക്കി പേടിപ്പിച്ചതും അപ്പു വിക്കി കൊണ്ട് പറഞ്ഞു... നിനക്ക് എന്താ ഓഫർ കിട്ടിയേ ഇത്‌ സമ്മതിപ്പിച്ചെടുക്കാൻ... കേട്ട് കഴിഞ്ഞതും ഓൺ ദി സ്‌പോട്ടിൽ പട്ടാളം ചോദിച്ചു.... എനിക്കോ.. എനിക്ക് എന്ത് കിട്ടാൻ.. റൂമിൽ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ കാര്യം തിരക്കി അത്രേ ഉള്ളൂ.. പരുങ്ങി കൊണ്ട് അപ്പൂസ് പറഞ്ഞു...

ഇവള് പാത്തും പതുങ്ങി വന്നപ്പോഴേ എനിക്ക് കാര്യം മണത്തതാ.. കൂട്ടിന് നീയും വന്നപ്പോൾ എല്ലാം മനസിലായി.. ഇനി മോള് കൊച്ചിന്റെ ഒന്നാം പിറന്നാളും കഴിഞ്ഞു പോയാൽ മതി.. ഞാൻ വിളിച്ചു പറഞ്ഞോളാം അവരോട്... പട്ടാളം പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പോയ്‌... അച്ഛാ... ഞെട്ടി കൊണ്ട് ദേവു വിളിച്ചു... സുഭാഷ്.... അപ്പു വേഗം പൈസ ഇട്ട പോക്കറ്റ് പൊത്തി പിടിച്ചു കൊണ്ട് റൂമിലേക്ക് ഓടി.... അല്ലേൽ ദേവുവിന്റെ സ്വഭാവം വെച്ച് പോക്കെറ്റിൽ പൈസ ഉണ്ടാവില്ലെന്ന് അപ്പുവിന് അറിയാം.. പൈസ തന്നിട്ട് പോടാ... അപ്പുവിനെ നോക്കി ദേവു വിളിച്ചു പറഞ്ഞു.. ഇതെന്റെ കമ്മീഷൻ ആണ് ഞാൻ തരൂല.. റൂമിൽ നിന്ന് തല എത്തിച്ചു നോക്കി അപ്പു പറഞ്ഞു.. അതിന് ഏറ്റില്ലല്ലോ... കൈ മലർത്തി കൊണ്ട് ദേവു ചോദിച്ചു.. നീ കൊളാക്കിയത് കൊണ്ട നല്ല ഐഡിയ ആർന്നു.. എന്നും പറഞ്ഞു ചെക്കൻ വാതിൽ ലോക്കി... ഇപ്പോൾ സമാധാനം ആയല്ലോ... ദേവുവിനെ നോക്കി പറഞ്ഞു കൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി... എല്ലാം പട്ടാളത്തിൽ മുങ്ങിയ അവസ്ഥാന്തരത്തിൽ ദേവു താടിക്കും കൈ കൊടുത്ത് അങ്ങനെ ഇരുന്നു... 🙄🙄 ഇനി ഒരു മാർഗം നഹീ ഹേ ... ക്യാ സേച്ചി ....... 😌😌.............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story