നിന്നിലലിയാൻ: ഭാഗം 173

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ങ്ങീ ങ്ങീ.. എനിക്കിവിടെ ഒരു സമാധാനവും ഇല്ല്യാ.. നിങ്ങൾക്ക് കുഞ്ഞിനെ വേണേൽ മര്യാദക്ക് എന്നേ ഇവിടുന്ന് കൊണ്ട് പൊക്കോ.. ഇല്ലേൽ ഞാൻ ഇനി നിങ്ങടെ വീട്ടിലേക്ക് വരില്ല.. പിച്ചയെടുത്തിട്ടാണേലും ഞാൻ ജീവിക്കും.. ങ്ങീ ങ്ങീ.... നേരം വെളുത്തതെ ദേവു വന്തേട്ടനെ വിളിച്ചു ഫീഷണി ആണ്... ഹലോ ദേവു... ഹെലോ കേൾക്കുന്നുണ്ടോ... എനിക്കൊന്നും കേൾക്കാനില്ല.. ഞാൻ വെക്കുവാ... അപ്പുറത്ത് നിന്ന് വന്തേട്ടന്റെ വിളി വന്നു... കേൾക്കുന്നില്ല എന്നോ.. ഇത്രെയും കിടിലൻ ഡയലോഗ് അതും കണ്ണീര് വരാൻ വിക്സ് തേച്ചു കരഞ്ഞു ഉപ്പിട്ട കണ്ണീര് ഒഴുക്കിയപ്പോൾ കേൾക്കുന്നില്ല എന്ന്... ആ ഒരൊറ്റ വാക്കിൽ തളർത്തി കളഞ്ഞല്ലോ മനുഷ്യാ നിങ്ങളെന്നെ... ദേവു കലി കേറി കൊണ്ട് പറഞ്ഞു... കു.. കു.. കു.. കു... ഫോണിൽ നിന്ന് സൗണ്ട് കേട്ടതും ദേവു ചെവിയിൽ നിന്നും ഫോൺ എടുത്ത് നോക്കി.. Call ended.... ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... വേഗം നെറ്റ് ഓൺ ചെയ്ത് വാട്സ്ആപ്പ് എടുത്ത് അഞ്ചാറ് വോയ്‌സ് അയച്ച് വിത്ത് വിക്സ് തേച്ച കരച്ചിൽ... എന്നിട്ടും മതി വരാതെ അഞ്ചാറ് വിരഹ സ്റ്റാറ്റസ് എടുത്തിട്ടു... എന്നിട്ടും കലിപ്പ് തീരാതെ ഫോൺ ബെഡിൽ വെച്ച് അടുക്കളയിലേക്കോടി... " കലിപ്പ് വന്നാൽ ദേവു ദേവുവല്ലാതെ മാറും " ഇതേ സമയം ഫോണിൽ മെസ്സേജ് ട്യൂൺ കേട്ട വന്തേട്ടൻ കാർ സൈഡ് ആക്കി വാട്സ്ആപ്പ് നോക്കിയപ്പോൾ ദേവുവിന്റെ വോയിസും വിരഹ സ്റ്റാറ്റസും ഒന്നിച്ചു കണ്ടു ഒന്ന് ഞെട്ടി...

സമാധാനപ്പെടുത്താൻ ദേവുവിന് വിളിക്കാൻ വേണ്ടി നമ്പർ എടുത്തതും ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നു " അമ്മായിഅച്ഛൻ calling.. " അടുക്കളയിലേക്കോടിയ ദേവു അച്ഛന്റെ ഫോണിലൂടെയുള്ള മോനെ വിളി കേട്ടതും ഡൌട്ട് അടിച്ചു വാതിലിന്റെ മറവിൽ ഒളിച്ചു നിന്ന് പണി തുടങ്ങി ആ അതന്നെ ഒളിച്ചു കേക്കൽ... ഇന്ന് നീ വൈകുന്നേരം ജോലി കഴിഞ്ഞു നേരെ ഇങ്ങോട്ട് വന്നു ഇന്നലെ ഇവിടെ കൊണ്ട് വെച്ച സാധനത്തിനെ കൊണ്ട് പൊക്കോണം.. ആ ഒരൊറ്റ ഡയലോഗിൽ ഉണ്ടായിരുന്നു പട്ടാളത്തിന് പറയാൻ ഉണ്ടായിരുന്നത്... ആരെ കൊണ്ട് പോവാൻ.. ഇന്നലെ ഇവിടെ എന്താ കൊണ്ട് വന്നത്.. anything തിന്നാൻ.. പട്ടാളത്തിന്റെ ഡയലോഗ് കേട്ടതും ദേവു മണം പിടിക്കാൻ തുടങ്ങി... നിന്റെ ഭാര്യ അതായത് എന്റെ ഒരേ ഒരു മോള്.. വന്തേട്ടന് മനസിലായില്ല എന്ന് കണ്ടതും പട്ടാളം കെറുവിച്ചു കൊണ്ട് പറഞ്ഞു... അവന്റെ ഭാര്യ അതായത് അച്ഛന്റെ ഒരേ ഒരു മോള്.. ങേ അത് ഞാൻ അല്ലെ 🙄🙄..അപ്പൊ എന്നേ ഇന്ന് വിടാൻ പോവുവാണോ... ദേവു ഒരേ നിമിഷം സംശയത്തോടെയും അത്ഭുതത്തോടെയും ചെവി ഒന്നൂടി വാതിലിനോട് ചേർത്തു... ശ്മശാന മൂകത..... 🤐🤐🤐.. ച്ഛെ ഒന്നും കേൾക്കാൻ ഇല്ലല്ലോ... ചാരിയിട്ട വാതിലിലേക്ക് ഒന്നൂടി ചാഞ്ഞു ഒറ്റ കാൽ പൊക്കി ദേവു നിന്നു...

അതെ സമയം പട്ടാളം വാതിൽ തുറന്നു... ഭാഗ്യത്തിന് പട്ടാളം ദേവു ചാരി നിന്ന പാളി തുറന്നില്ല... അല്ലേൽ അമ്മേം കുഞ്ഞും നിലത്ത് ധീം തരികിട തോം... 😜 മ്മ്മ് എന്തെ.. വാതിൽപ്പടിയിൽ ദേവുവിനെ കണ്ടതും പട്ടാളം ഒന്ന് പരുങ്ങി കൊണ്ട് ചോദിച്ചു.. പൊ.. പൊ.. പൊടി... തുടക്കുവായിരുന്നു.. വേഗം ഇട്ട ചുരിദാറിന്റെ ഷാൾ എടുത്ത് വാതിലിൽ തഴുകി കൊണ്ട് ദേവു ഇളിച്ചു കാട്ടി.. ഹ്മ്മ്.. വല്ലാതെ ഉഴിയണ്ട തേഞ്ഞു പോവും.. ദേവുവിനെ നോക്കി പറഞ്ഞു കൊണ്ട് പട്ടാളം പോയി.. ച്ഛെ ജസ്റ്റ്‌ മിസ്സ്‌.. ഒന്നും അങ്ങോട്ട് വ്യക്തമായില്ലല്ലോ... ദേവു തലക്കും കൈ കൊടുത്ത് മെപ്പോട്ട് നോക്കി നിന്നു... 💞 പാറു എണീറ്റ് ഒരു കോട്ടുവായും ഇട്ട് ഫ്രണ്ട്‌ ഡോർ തുറന്നതും കണി കണ്ടത് കാറിൽ ചാരി ഇളിച്ചോണ്ട് നിൽക്കുന്ന വരുണിനെ.... കണി കണി..... ഇട്ടിരുന്ന ബനിയൻ പിടിച്ചു താഴ്ത്തി പാറു വെയ്ക്കുന്ന സ്പീഡിൽ വരുണിന്റെ അടുത്തേക്ക് വന്നു... പതുക്കെ പെണ്ണെ.. തെന്നി വീഴാൻ പോയതും പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ന്തേ ഇത്ര രാവിലെ തന്നെ വന്നേ... വരുണിനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് പാറു ചോദിച്ചു.. 8 മണി ആയി.. ഇപ്പോഴാണോ എണീക്കുന്നെ... വരുൺ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.. 8 അല്ലെ ആയുള്ളൂ.. നിങ്ങളോട് ഇന്നലെ സംസാരിച്ചു കിടന്നപ്പോൾ വൈകിയില്ലേ..

കുറുമ്പൊടെ വരുണിന്റെ ഷർട്ടിൽ കോർത്തു വലിച്ചു കൊണ്ട് പാറു ചിണുങ്ങി... ആണോടാ.. അപ്പൊ എന്റെ കുഞ്ഞും ഉറങ്ങാൻ വൈകി കാണും അല്ലെ... വയറിൽ തൊട്ട് കൊണ്ട് വരുൺ ചോദിച്ചു... Yesh... 😪 വരുണിലേക്ക് ചാഞ്ഞു നിന്ന് കൊണ്ട് പാറു കൊഞ്ചി... ഹാവു... അതേയ് ഇങ്ങനെ ഒരാള് ഇവിടെ ഉണ്ട് കേട്ടോ.. കോട്ടുവാ ഇട്ട് കൊണ്ട് കോ ഡ്രൈവർ സീറ്റിൽ നിന്നും വല്യേട്ടൻ തലപൊക്കി നോക്കി.. വല്യേട്ടനും വന്നിരുന്നോ... ഞാൻ കണ്ടില്ല.. വരുണിനെ വിട്ട് മാറി കാറിന്റെ വിൻഡോ സൈഡിൽ ചെന്ന് നിന്ന് കൊണ്ട് പാറു കണ്ണ് വിടർത്തി... അല്ലേലും ഷോട്സ് കണ്ടാൽ ഞാൻ ഒക്കെ നിനക്ക് വള്ളി ബർമുഡ അല്ലെ.. വല്യേട്ടൻ പുച്ഛം ഇട്ട് കൊണ്ട് പറഞ്ഞു... കുളിക്കാതെ ആണോ കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് വന്നേക്കുന്നെ... അയ്യേ.. വല്യേട്ടൻ മുടിയിൽ പിടിച്ചു കൊണ്ട് പാറു വിഷയം മാറ്റി... ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നാ എന്റെ അച്ഛൻ എന്നേ പഠിപ്പിച്ചേ.. കോട്ട് ഒന്ന് നേരെ ആക്കിക്കൊണ്ട് വല്യേട്ടൻ ഒന്ന് നിവർന്നിരുന്നു.. ആര് പറഞ്ഞിട്ടുണ്ടെന്ന്... എന്നേ അച്ഛൻ അങ്ങനെ പറഞ്ഞു പഠിപ്പിച്ചിട്ടില്ലല്ലോ... വരുൺ ഇടയിൽ കയറി കൊണ്ട് പറഞ്ഞു.. പഴമക്കാരെയ്... അച്ഛനും അതിൽ പെടുമല്ലോ അത്ര ഞാൻ ഉദ്ദേശിച്ചുള്ളൂ... 😁😁

ഉള്ള പല്ലെല്ലാം കാണിച്ചു കൊണ്ട് വല്യേട്ടൻ ഇളിച്ചു.. ഹാ.. നിങ്ങള് നേരത്തെ വന്നോ.. എന്താ മോളെ അവരെ അകത്തേക്ക് വിളിക്കാഞ്ഞേ.. മക്കളെ കേറിവാ... പുറത്തേക്ക് വന്ന വാസച്ച അവരെ കണ്ടപ്പോൾ അകത്തേക്ക് ക്ഷണിച്ചു... ഇത്ര നേരം ഇവിടെ ഇരുന്നിട്ട് നീയെന്നെ വിളിച്ചില്ലല്ലോ.. വരുന്നു മാമേ.. വല്യേട്ടൻ വണ്ടിയിൽ നിന്നും ഇറങ്ങി വാസചയുടെ അടുത്തേക്ക് ചെന്നു.. എന്തോന്നിത്... 🙄🙄 പാറു താടിക്കും കൈ കൊടുത്ത് വല്യേട്ടന്റെ പോക്കും നോക്കി നിന്നു... ഇന്നെന്താ മാമേ ചായക്ക്.. വാസചയുടെ കൂടെ അകത്തേക്ക് കയറുന്നതിനിടയിൽ വല്യേട്ടൻ ചോദിച്ചു.. നമ്മൾ കഴിച്ചിട്ടല്ലേ ഏട്ടാ വന്നേ... പുറകെ വന്ന വരുൺ ഞെട്ടി കൊണ്ട് ചോദിച്ചു.. ഇവര് തിന്നാൻ വിളിക്കുമ്പോൾ എങ്ങനെ ആടാ വേണ്ട എന്ന് പറയുന്നേ... വല്യേട്ടൻ ഇളിച്ചു കൊണ്ട് ഹാളിൽ പോയിരുന്നു.. വാസച്ച ആണേൽ "യെപ്പോ" എന്ന എക്സ്പ്രെഷൻ ഇട്ടിരിക്കുവാണ്... 🙄 💕 കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു... കാട്ടുമുളം തണ്ടൊടിച്ചൊരു കഴല് ചമച്ചു... പട്ടാളം വന്തേട്ടന് വിളിച്ചത് കേട്ടത് മുതൽ ദേവു ഫോണും പിടിച്ചു ഉമ്മറത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.. രണ്ടാണ് ലക്ഷ്യം,, • വന്തേട്ടൻ വരുന്നത് കാണുകയും ചെയ്യാം.. • നടക്കുന്നത് ബോഡിക്ക് നല്ലതും ആവും.. ഒരു വെടിക്ക് റ്റു പക്ഷികൾ... 😝

കാണുന്നില്ലല്ലോ.. ഇനി വന്തേട്ടന് തന്നെ അല്ലെ വിളിച്ചേ.. ദേവു ഫോണും നോക്കും ഗേറ്റും നോക്കും,, ഗേറ്റും നോക്കും ഫോണും നോക്കും... 😇 അപ്പോഴേക്കും കീ കീ പറഞ്ഞു വന്തേട്ടന്റെ കാർ മുറ്റത്തെത്തി... ഹൈ... എന്നും പറഞ്ഞു തുള്ളി തുള്ളി ദേവു മുറ്റത്തേക്കും ഓടി.. നീയെങ്ങോട്ടാ ഈ ചാടി തുള്ളി വരുന്നേ.. ഞാൻ അങ്ങോട്ട് തന്നെ അല്ലെ വരുന്നേ.. കണ്ണുരുട്ടി കൊണ്ട് വന്തേട്ടൻ ചോദിച്ചു... Where ever u go,I am there..🤗 ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... അത് വന്ദനം സിനിമയിലെ ഗാഥ ജാം അല്ലെ.. വന്തേട്ടൻ സംശയത്തോടെ ദേവുവിനെ നോക്കി... അല്ലാന്ന് പറഞ്ഞോ.. വന്തേട്ടൻ ജാം എന്നൊന്നും അല്ലല്ലോ ഞാൻ പറഞ്ഞെ... ഞാൻ ഒരു ഗുമ്മിന് പറഞ്ഞതല്ലേ.. വന്തേട്ടന്റെ കയ്യിലേക്ക് നോട്ടം ഇട്ട് കൊണ്ട് ദേവു പറഞ്ഞു.. തിന്നാൻ ഒന്നും കൊണ്ട് വന്നില്ലേ... തലമാന്തി കൊണ്ട് ദേവു വന്തേട്ടനെ നോക്കി.. നിന്നെ ഞാൻ തീറ്റിപ്പിച്ചു തരാമെടി.. നടക്ക് അകത്തോട്ടു... അവളേം താങ്ങി കൊണ്ട് വന്തേട്ടൻ ഉള്ളിലേക്ക് കയറി.. ഇന്നാ എല്ലാം പാക്ക് ചെയ്തിട്ടുണ്ട്.. പോവുന്ന വഴിക്ക് എന്തെങ്കിലും തിന്നാൻ വാങ്ങി കൊടുക്ക്.. കുളിക്കൽ ഒക്കെ അവള് നിന്റെ വീട്ടിൽ ചെന്ന് ചെയ്തോളും... ബാഗും നീട്ടിപ്പിടിച്ചു കൊണ്ട് പട്ടാളം പറഞ്ഞു.. വന്തേട്ടൻ ആണേൽ ആകെ കിളി പോയ കൂട്ട് നിൽക്കുവാണ്..

Thanks അച്ഛാ.. ഓഹ് എനിക്ക് അടുക്കി പെറുക്കി വെക്കേണ്ടി വന്നില്ല.. വാ പോവാം.. ബാഗ് വാങ്ങി വന്തേട്ടന്റെ തോളിൽ തൂങ്ങി കൊണ്ട് ദേവു പറഞ്ഞു.. വേഗം വിട്ടോ.. ഒരു ദിവസം കൊണ്ട് ചെവിതല പോയി.. ചെവിയിൽ കയ്യിട്ട് തിരുകി കൊണ്ട് പട്ടാളം പറഞ്ഞു.. ദേവുവിന്റെ അമ്മ വെള്ളം കൊണ്ട് വന്നതും അതും കൂടി കുടിക്കാൻ സമ്മതിക്കാതെ വന്തേട്ടനേം കൊണ്ട് ആടി പാടി ദേവു വേഗം കാറിൽ കയറി ഇരുന്നു... 💞 പാറു വീട്ടിലേക്ക് കാല് കുത്തിയില്ല അതിന് മുന്നേ തുടങ്ങി സൽക്കാരം... ഓഹ് ഒരു ദിവസം മാറി നിന്നപ്പോൾ ഇങ്ങനെ.. പ്രസവം കഴിഞ്ഞു വരുമ്പോൾ അപ്പൊ എങ്ങനെ ആവും.. ഓഹ്.. വല്യേട്ടൻ തല കുടഞ്ഞൊന്ന് ആലോയ്ച്ചു... നീയെന്താടാ ആലോയ്ക്കുന്നെ.. ബ്ലിങ്കസ്യാ മെപ്പൊട്ടും നോക്കി നിൽക്കുന്ന വല്യേട്ടനെ തോണ്ടി അച്ഛൻ ചോദിച്ചു.... ഞാനൊന്ന് ഗർഭിണി ആയത് ആലോയ്ച്ചതാ... തല വെട്ടിച്ചു കൊണ്ട് വെല്ലു ഇളിച്ചു... അയ്യേ... അച്ഛൻ വല്യേട്ടനെ അടിമുടി ഒന്ന് നോക്കി മാറി പോയി... തിന്നാൻ കിട്ടുന്നത് ആലോയിച്ചപ്പോൾ പറഞ്ഞതാ അല്ലാതെ ഞാൻ.. ക്ർർ.. അച്ഛാ.. വല്യേട്ടൻ അച്ഛന്റെ പിന്നാലെ ഓടി... 💞 പാറു റൂമിലേക്ക് ഡ്രസ്സ്‌ മാറാൻ കേറിയതും വരുൺ പിറകിലൂടെ ചെന്ന് പാറുവിനെ ചേർത്തു പിടിച്ചു...

ഓഹ് പേടിച്ചു പോയി ഞാൻ.. പെട്ടെന്നായതിനാൽ നെഞ്ചിൽ കൈ വെച്ചു കൊണ്ട് പാറു പറഞ്ഞു... പേടിച്ചോ.. മ്മ്... 😁 ചിരിയോടെ പാറുവിന്റെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് വരുൺ പാറുവിനെ നോക്കി... ഇല്ല്യാ സന്തോഷം.. എന്തെ കൈ കൊട്ടി ചിരിക്കണോ.. ഊരക്ക് കൈ കൊടുത്ത് പാറു കൂർപ്പിച്ചൊന്ന് നോക്കി... പാറുക്കുട്ടിയുടെ ഉണ്ടക്കണ്ണും,,, മൂക്കും കവിളും,,, വരുൺ സുഖിപ്പിക്കാൻ വേണ്ടി അടുത്തതും,, പൊ മനു.... ആാാ അമ്മേ... പറയാൻ വന്നത് മുഴുവൻ പറയാൻ സമ്മതിക്കാതെ പാറു വയറിൽ കൈ വെച്ചു കൊണ്ട് കരഞ്ഞു... എന്ത് പറ്റി.. ഏഹ് വയ്യേ... പാറുവിന്റെ കരച്ചിൽ കണ്ടു വെള്ളം എടുക്കാനായി വരുൺ പുറത്തേക്ക് ഓടിയതും പാറു വരുണിന്റെ കയ്യിൽ പിടിച്ചു വലിച്ചു... പോ.. വല്ലേ.. കണ്ണിറുക്കി അടച്ച് കൊണ്ട് പാറു തേങ്ങി... വരുൺ വെപ്രാളത്തോടെ പാറുവിനെ പിടിച്ചു ബെഡിൽ കൊണ്ട് പോയി ഇരുത്തി അവളുടെ കയ്യിന്മേൽ കൈ വെച്ചു... പാറു വരുണിന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.... കുറച്ച് കഴിഞ്ഞതും പാറു ok ആയെന്ന് മനസ്സിലായതും,,, എന്ത് പറ്റി.. വരുൺ തലയുയർത്തി പാറുവിനെ നോക്കിക്കൊണ്ട് ചോദിച്ചു... നിങ്ങടെ കുഞ്ഞു അവിടെ ഇരുന്ന് വികൃതി കാണിക്കുവാ... കണ്ണീരിനിടയിലും പുഞ്ചിരിച്ചു കൊണ്ട് പാറു പറഞ്ഞു..

ആണോ... അത്ഭുതത്തോടെ വരുൺ ചോദിച്ചു.. മ്മ്.. കണ്ണു തുടച്ചു കൊണ്ട് പാറു മൂളി... കുഞ്ഞാവേ.. അച്ഛന്റെ കുഞ്ഞെവിടെ... വയറിനോട് ചെവി ചേർത്ത് വെച്ചു കൊണ്ട് വരുൺ വിളിച്ചു... ഇപ്പൊ വിളിച്ചു കേൾക്കും കാത്തിരുന്നോ.... പൊട്ടിച്ചിരിച്ചു കൊണ്ട് പാറു വരുണിനെ കളിയാക്കി... ഇത്രേം നേരം മോങ്ങി കൊണ്ടിരുന്നവളാ കണ്ടില്ലേ ഇരുന്ന് ചിരിക്കൂന്നേ.... വേദനിച്ചോ നിനക്ക്... വയറിൽ മുഖം അമർത്തി കൊണ്ട് വരുൺ ചോദിച്ചു... ഇല്ലല്ലോ... കുഞ്ഞാവ കളിക്കുവല്ലേ... കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പാറു പറഞ്ഞു... വരുൺ എണീറ്റിരുന്ന് പാറുവിനെ പറ്റുന്ന പോലെ ഇറുകെ പുണർന്നു.... രണ്ടാളും കുറച്ച് നേരം അവരവരുടെ നിമിഷങ്ങളിലേക്ക് നീങ്ങി..... 💞 വല്യേട്ടാ എനിക്ക് ഇംഗ്ലീഷിൽ കഥ എഴുതാൻ ഉണ്ട് ഒന്ന് പറഞ്ഞു താ.. വാവ ബുക്കും പെന്നും എടുത്ത് വല്യേട്ടന്റെ മുന്നിൽ ഹാജർ ആയി.. ഇംഗ്ലീഷിലോ.. വല്യേട്ടൻ വാവയെ അടിമുടി നോക്കി.. അല്ല ഇറ്റലിയിൽ .. പറഞ്ഞു തായോ.. ഡൈനിങ്ങ് ടേബിളിൽ കൊത്തി പിടിച്ചു കേറി കൊണ്ട് വാവ പറഞ്ഞു... എന്റെ ദൈവമേ ഇങ്ങനെ ഒക്കെ ഉള്ളതൊക്കെ എന്റെ നെഞ്ചത്തോട്ട് ആണല്ലോ... ഓഹ്.. വല്യേട്ടൻ ഒന്ന് ദീർഘശ്വാസം വിട്ടു... ഒന്ന് പറഞ്ഞു കൊടുക്കെടാ കൊച്ചു ചോദിക്കുന്നത് കേട്ടില്ലേ...

അച്ഛൻ മുണ്ട് മടക്കി കുത്തി കൊണ്ട് ചെയറിലേക്ക് ഇരുന്നു.. എന്നാൽ പിന്നെ അച്ഛന് പറഞ്ഞു കൊടുത്തൂടെ... വല്യേട്ടൻ നൈസ് ആയിട്ട് സ്റ്റോറി അച്ഛന്റെ അടുത്തേക്ക് പാസ്സ് ചെയ്തു... അത്.. അത് പിന്നെ.. ആ അവള് നിന്നോടല്ലേ പറഞ്ഞെ അപ്പോൾ നീ എഴുതി കൊടുക്ക്.. ഹാ.. അച്ഛൻ ഞെളിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു... ഇങ്ങ് താ ഞാൻ ആദ്യം എഴുതട്ടെ.. എന്നിട്ട് അത് നീ നോക്കി എഴുതിക്കോ.. ബുക്കും പെന്നും വാവയുടെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് വെല്ലു പറഞ്ഞു.. ഹാ... ഓക്കേ... വാവ കയ്യും കെട്ടി വല്യേട്ടനെ നോക്കി ഇരിക്കാൻ തുടങ്ങി... വല്യേട്ടൻ കുറച്ചു നേരം താടിക്കും പെന്ന് കൊടുത്ത് ആലോചിച്ചിരിക്കാൻ തുടങ്ങി... പിന്നെ രണ്ട് വരി എഴുതും പിന്നേം ആലോചിക്കും... ഹ്മ്മ്.. കഴിഞ്ഞു ഇന്നാ.. അര മണിക്കൂറിന്റെ മൽപ്പിടുത്തം കഴിഞ്ഞപ്പോൾ വല്യേട്ടൻ ബുക്ക് വാവക്ക് കൊടുത്തു... വൺസ് അപ്പോൺ എ ടൈം തേർ വാസ് ആൻ ഒരാമ ആൻഡ് എ മുയൽ.. വൺ ദിവസം ദേ ഡിസൈഡഡ് ടു പ്ലേസ് എ പന്തയം. ദി ആമ ബിഗാൻ ടു ഇഴയൽ ആൻഡ് ദി മുയൽ ടു ഓടാൻ.. ബട്ട്‌ ദി ആമ കുഡ് നോട്ട് റീച് ദി മുയൽ. ദെൻ ദി മുയൽ പുൾഡ് ഔട്ട്‌ ആമ ആൻഡ് ഓടൽ എവേയ്..വൈൽ ഓടൽ, ദി മുയൽ സോ ദി പുഴ ഇൻ ഫ്രന്റ്‌ ഓഫ് ഹിം ആൻഡ് സ്റ്റോപ്പേഡ് ഓടൽ. ദി ആമ, ഹു ക്ന്യൂ ഹൗ ടു ഇഴയൽ, പുൾഡ് ദി മുയൽ ഔട്ട്‌ ആൻഡ് നീന്തൽ.. ആൻഡ് ദേ എത്തിപ്പെടൽ ദെയർ ഡെസ്റ്റിനേഷൻ. സോ ദേ ബോത്ത്‌ ജയിച്ചു...

വാവ മലയാളത്തിൽ എഴുതിയ ഇംഗ്ലീഷ് കഥ ഉറക്കെ ഉറക്കെ വായിച്ചു.. വാട്ട്‌ എ ബ്യൂട്ടിഫുൾ സ്റ്റോറി.. സച് എ കൈന്റിലി വല്യേട്ടൻ.. വല്യേട്ടൻ സ്വയം തോളിൽ തട്ടി അഭിനന്ദിച്ചു... അമ്മാ..... 😖😖😖😖 വാവയുടെ കാറൽ ആ രണ്ട് നില വീട്ടിൽ മുഴുവൻ മുഴങ്ങി... ഓഹോ പണി പാളി... കാറിയുള്ള വാവയുടെ പാട്ട് കേട്ടതും വല്യേട്ടൻ നൈസ് ആയിട്ട് ഇരുന്നിടത്തു നിന്ന് എണീറ്റ് മുണ്ട് മടക്കി കുത്തി.. എന്തിനാ !! വാവയെ മെരുക്കാൻ അല്ല.. സ്വയം ഓടി മെരുങ്ങാൻ........ 😜 താൻ ഒന്നും ഒരിക്കലും നന്നാവില്ലടെയ്.... മോളിൽ ദൈവം ഇരുന്ന് പറയുന്ന പോലൊരു അശരീരി... 🏃‍♀️🏃‍♀️🏃‍♀️ .........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story