നിന്നിലലിയാൻ: ഭാഗം 174

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

വല്യേട്ടൻ നേരം വെളുത്തതെ കുളിയും തേവാരത്തിലും ആണ്.. കൂടെ വെള്ളത്തിൽ ആറാടി കൊണ്ട് പാപ്പുണ്ണിയും ഉണ്ട്... വെള്ളം കണ്ടാൽ നിനക്ക് പ്രാന്ത് ആണല്ലെടാ... വെള്ളത്തിൽ മുങ്ങി തപ്പുന്ന പാപ്പുണ്ണിയെ നോക്കി വല്യേട്ടൻ ചോദിച്ചു... അത്താ ഉമ്പം.... (അച്ഛാ വെള്ളം ) കപ്പും പിടിച്ചു വല്യേട്ടന്റെ മേലിലേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് പാപ്പുണ്ണി നറു പുഞ്ചിരി നൽകി.. ഞാൻ പറഞ്ഞോ മണ്ണെണ്ണ ആണെന്ന്.. ഇതുകൊള്ളാം.. ദേ ഇങ്ങോട്ട് നോക്കെടാ.. ഡാ ഇങ്ങോട്ട്.. ഷവറിൽ നിന്ന് വീഴുന്ന വെള്ളത്തിലേക്ക് കൈ നീട്ടി നിൽക്കുന്ന പാപ്പുണ്ണിയെ തോണ്ടി കൊണ്ട് വല്യേട്ടൻ വിളിച്ചു... പാപ്പുണ്ണി കൂർപ്പിച്ചൊരു നോട്ടം നോക്കി.. കൊച്ചിന് ഡിസ്റ്റർബൻസ് ആയെന്നെ... നിന്നെക്കാൾ 26 കൊല്ലം ഈ ഷവർ കണ്ടവൻ ആണ് ഞാൻ.... ആ എന്നേ നീ വെള്ളം പഠിപ്പിക്കല്ലേ... ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌.. വല്യേട്ടൻ ഞെളിഞ്ഞു പോലീസ് ലുക്കിൽ പറഞ്ഞു തിരിഞ്ഞതും,,, അമ്മച്യേ.... എന്നും വിളിച്ചു മൂപ്പര് മൂടും കുത്തി നേരെ നിലത്തെ പുണർന്നു... ജസ്റ്റ്‌ ഒന്ന് സോപ്പിൽ ചവിട്ടിയതാ... അച്ഛൻ വീണത് കണ്ടതും പുന്നാര മോൻ കിടന്നു ചീറി പൊളിക്കാൻ തോന്നി...

സുഖ നിദ്രയിൽ ആയിരുന്ന പൊന്നു നിലവിളി കേട്ട് നേരെ ബാത്രൂം ലക്ഷ്യം വെച്ച് ഓടി... എന്താ ഇവിടെ.. കൊച്ചെന്തിനാ കരയുന്നെ.. ഡോർ തുറന്ന് പൊന്നു ചോദിച്ചതേ പൊന്നുവിന് ഓർമ ഉള്ളൂ.. ചോദ്യം കേട്ടതേ വല്യേട്ടനും ഓർമ ഉള്ളൂ... നേരത്തെ വല്യേട്ടൻ ചവിട്ടി ഉത്ഘാടനം ചെയ്ത സോപ്പിൽ പൊന്നുവും കൂടി ചവിട്ടി അടിയന്തിര കത്ത് അടിക്കാൻ തയ്യാറാക്കി കൊണ്ട് വല്യേട്ടന്റെ നെഞ്ചിൽ പോയി... മേരാ ഹാർട്ട് ഭാര്യേ... വല്യേട്ടൻ നെഞ്ചത്തും കൈ വെച്ച് കണ്ണും തള്ളി കിടന്നു.. ക്യാ സേട്ടാ... പൊന്നു തല പൊക്കി ചോദിച്ചു... ഒരുമ്മ തരുമോ കടം ആയിട്ട് മതി.. ഇന്ന് രാത്രി 10:55ണ് തിരിച്ചു തരാം.. എന്ത് പറയുന്നു.. 😁 വല്യേട്ടൻ ഇളിച്ചു കൊണ്ട് ചുണ്ടും കൂർപ്പിച്ചു തലപൊക്കി വന്നു... ഈ മനുഷ്യൻ... പൊന്നു വല്യേട്ടന്റെ "മേരാ ഹാർട്ട് " ൽ രണ്ട് കുത്ത് കൊടുത്തു... ങ്ങീ.... പാപ്പുണ്ണിയുടെ ബാത്രൂം മുഴങ്ങിയുള്ള കരച്ചിൽ ആണ് അച്ഛനും അമ്മയ്ക്കും ബോധം കൊടുത്തത്... നിങ്ങളെന്തിനാ ഇത്ര നേരത്തെ കൊച്ചിനേം കൊണ്ട് വെള്ളത്തിൽ കളിച്ചേ... ചാടി എണീറ്റ് കുഞ്ഞിനെ എടുത്ത് തോളിൽ കിടത്തി കൊണ്ട് പൊന്നു കണ്ണുരുട്ടി... ഹാവു... വല്യേട്ടൻ ഊരക്കും കൈ കൊടുത്ത് ശ്വാസം വിട്ടു.. എന്ത് !! വല്യേട്ടന്റെ പരാക്രമം കണ്ടു ഒന്നും മനസിലാവാതെ പൊന്നു ആകമാനം ഒന്ന് നോക്കി...

നീ ഒന്നെഴുനേറ്റപ്പോഴാ ശ്വാസം നേരെ വീണത്.. ഓഹ് ഇവിടെ കുടുങ്ങി കിടക്കുവായിരുന്നെന്നെ വല്യേട്ടൻ നെഞ്ചിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. ആര്... പൊന്നു മെപ്പൊട്ടും നോക്കി നിന്നു... ശ്വാസെയ്.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഞാൻ ചോദിച്ചതിന് മറുപടി വന്നില്ല.. എന്തിനാ കൊച്ചിനെ ഇത്ര നേരത്തെ കുളിപ്പിച്ചതെന്ന്... കൊച്ചിന്റെ പുറത്ത് തട്ടി കൊണ്ട് പൊന്നു ചോദിച്ചു.. അയ്യേ ഷിറ്റ്... വല്യേട്ടൻ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു... ഷിറ്റോ.. ഞാനോ.. ഏഹ് ഞാനോ.. പൊന്നു രണ്ട് സ്റ്റെപ് ഇട്ട് കൊണ്ട് മുന്നോട്ട് വന്നു.. നിന്നെയല്ലെടി.. കൊച്ചിന്റെ മൂട്ടിൽ.. കഴുകേടി... വല്യേട്ടൻ തലക്കും കൈ കൊടുത്ത് പറഞ്ഞു... പ്യാവം കൊച്ചിനെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ കളിക്കുന്നതിനിടയിൽ അച്ഛൻ റിമെംബേർ ദാറ്റ്‌ എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു തിരിഞ്ഞതും ദേ കിടക്കുന്നു താഴെ.. അലറി വിളിച്ചു കരഞ്ഞപ്പോൾ പിന്നാലെ വന്ന അമ്മയും താഴെ.. കുഞ്ഞ് പേടിച്ചിട്ട് കാര്യം സാധിച്ചതാണെന്നെ... 😵😵 ഒന്ന് പോയെ.. കൊച്ചിനെ രാവിലെ 5 മണിക്ക് എണീപ്പിച്ചു വെള്ളത്തിൽ മുക്കി പേടിപ്പിച്ചിട്ട്.. ഹാ... പൊന്നു കൂടുതൽ പറയാൻ നിക്കാതെ പുച്ഛ ലുക്ക്‌ വിട്ടു.. എത്ര കേട്ടാലും നന്നാവില്ലെന്നെ... 🤭🤭 കഴുകി കൊടുത്ത് വേഗം കുഞ്ഞ് മുണ്ട് ഉടുപ്പിച്ചു കണ്ണും പുരികം എഴുതിപ്പിച്ചു എന്റെ ഈ കയ്യിൽ തന്നോളണം..

വല്യേട്ടൻ രണ്ട് കൈ നീട്ടി കൊണ്ട് പറഞ്ഞു.. എന്തിന് ഇപ്പൊ പേടിച്ചു അപ്പിയെ ഇട്ടുള്ളൂ.. ഇനി പേടിപ്പിച്ചു കൊല്ലണോ... പൊന്നു അടുക്കുന്ന ലക്ഷണം ഇല്ല്യാ... എടി കൊച്ചിനേം കൊണ്ട് അമ്പലത്തിൽ പോവാൻ ആണെടി... അവൻ നമ്മുടെ ഇടയിലേക്ക് വന്നിട്ട് ഇന്ന് ഒരു വർഷം ആവുവല്ലേ.. അല്ലേടാ ചക്കരെ.. തോളിൽ കിടക്കുന്ന പാപ്പുണ്ണിയെ തഴുകി കൊണ്ട് വല്യേട്ടൻ പറഞ്ഞു... എന്നാ ഇതും കൂടി കഴുക് പൊന്നാച്ഛൻ.. എന്റെ മനുഷ്യാ പാറുവിന് ഇത്‌ ഏതാ മാസം... കുഞ്ഞിനെ കഴുകി കൊണ്ടിരിക്കുന്നതിനിടയിൽ പൊന്നു ചോദിച്ചു.. 9ആം മാസം അല്ലെ.. ആണ്.. സംശയത്തോടെ വല്യേട്ടൻ പൊന്നുവിനെ നോക്കി... ആണല്ലോ.. അപ്പൊ എങ്ങനെയാ നമ്മൾ അമ്പലത്തിൽ കേറുന്നേ... നമുക്ക് പാടില്ലല്ലോ... പൊന്നു എല്ലാം കഴുകി വൃത്തി ആക്കി കുഞ്ഞിനെ ബെഡിൽ കിടത്തി കൊണ്ട് പറഞ്ഞു.. അതിന് അവളല്ലേ പ്രെഗ്നന്റ് ഞാൻ അല്ലല്ലോ.. അവള് പോവാതിരുന്നാൽ പോരെ.. ഞങ്ങൾ പോയി കുഞ്ഞിഷ്ണനെ മുഖം കാണിച്ചു വരാം... പാപ്പുണ്ണിയെ എടുക്കാൻ ശ്രമിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ഈ സമയത്ത് അമ്പലത്തിൽ കേറാൻ പറ്റില്ല പൊട്ടാ..

നിങ്ങൾക്കെന്താ തലക്ക് സുഖം ഇല്ലേ.. മര്യാദക്ക് ആ ബെഡിന്റെ ഓരം പോയി കിടന്നോ.. ഇല്ലേൽ... ഹാ.. പൊന്നു കലിപ്പ് ലുക്ക്‌ വിട്ട് മുടിയെല്ലാം കൂടി വാരി കെട്ടി വെച്ചു... കിടക്കാം.. അപ്പൊ കേക്ക് ഒന്നും മുറിക്കില്ലേ... വല്യേട്ടനു ഡൌട്ട്... നിങ്ങളല്ലേ കൊച്ചിന്റെ അച്ഛൻ മുറിക്കണോ വേണ്ടയോ എന്ന് നേരം വെളുക്കുമ്പോഴേക്കും തീരുമാനിച്ചു വെക്ക്.. ഞാൻ ഒറങ്ങാ.. പൊട്ടൻ.. കുഞ്ഞിനേം ചേർത്ത് പിടിച്ചു പൊന്നു ബെഡിൽ കിടന്നു.. പൊന്നു അതില്ലേ... എന്നും പറഞ്ഞു വല്യേട്ടനും ഒപ്പം കൂടി... 💕 എനിക്ക് വയ്യ വരുണേട്ടാ... നേരം വെളുത്തിട്ടും ഉറങ്ങാതെ വരുണിന്റെ തോളിലും ചാരി ഇരിക്കുവാണ് പാറു... സാരല്ല്യ പോട്ടെ നമ്മുടെ കുഞ്ഞിന് വേണ്ടി അല്ലെ.. ഇനി കുറച്ച് ദിവസം കൂടി മതിയല്ലോ.. പാറുവിന്റെ വയറിൽ ഒരു കയ്യും മറ്റേ കൈ കാലിൽ ഉഴിഞ്ഞു കൊടുത്തു കൊണ്ടും വരുൺ പറഞ്ഞു.. അവിടെ അല്ല ഇവിടെ.. നീര് വന്നു വണ്ണം വെച്ച കാല് കാണിച്ചു കൊണ്ട് പാറു ഇളിച്ചു.. എടി ഉണ്ടക്കണ്ണി നീ ആള് കൊള്ളാല്ലോ... ഒന്ന് ഉഴിഞ്ഞു തന്നെന്നു വെച്ച്... വരുൺ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.. എനിക്ക് വയ്യാഞ്ഞിട്ടല്ലേ.. അല്ലെ വാവേ.. വയറിൽ നോക്കി ചുണ്ട് പിളർത്തി കൊണ്ട് പാറു പറഞ്ഞു... രാത്രി 12 മണിക്ക് ഇരിക്കുന്ന ഇരുത്തമാ ഇത്‌.. രാവിലെ 6 മണി ആവാറായി... ഓഹ് എന്റെ പാട്ട..

ഹെഡ് ബോട്ടിലേക്ക് ചാരി ഇരിക്കുന്ന വരുൺ പാറുവിനെ ചേർത്തു പിടിച്ചു കൊണ്ട് ഒന്ന് ഞെരിഞ്ഞിരുന്നു.. എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടി അല്ലെ.. കുറച്ച് ദിവസം കൂടി വെയിറ്റ് ചെയ്താൽ പോരെ.. പാറു വരുൺ പറഞ്ഞ പോലെ തന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.. ഉവ്വ്... അവളുടെ ഒരു... വരുൺ പാറുവിന്റെ വീർത്തു നിൽക്കുന്ന വയറിൽ ചുംബിച്ചു... എനിക്ക് വിശക്കുന്നു... കോട്ടുവാ ഇട്ട് കണ്ണ് തിരുമ്മി കൊണ്ട് പാറു പറഞ്ഞു... അന്നാളത്തെ പോലെ ബ്രെഡ്‌ റോസ്‌റ് മതിയോ.. വരുൺ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.. ങ്ങുഹും... എനിക്കെയ്... വരുൺ വരുണിനെ പാളി നോക്കി കൊണ്ട് പറഞ്ഞു.. എനിക്കതൊക്കെ മതിയായിരുന്നു.. പക്ഷെ കുഞ്ഞിന് മസാല ദോശ വേണമെന്ന് അല്ലെ.. വയറിൽ ചൂണ്ട് വിരൽ കുത്തി കൊണ്ട് പാറു പറഞ്ഞു.. എടി... എടി.. കൊച്ചിനെ കുറ്റം പറയുന്നോ... നിന്നെ വയറ്റില് കിടന്ന് പ്രാകുന്നുണ്ടാവും... വാ ഞാൻ ഒരു കൈ നോക്കാം.. ദോശ മാവ് ഫ്രിഡ്ജിൽ ഉണ്ടായാൽ മതിയായിരുന്നു.. വരുൺ മെപ്പൊട്ടും നോക്കി കൈ മലർത്തി കൊണ്ട് പറഞ്ഞു.. അല്ലേൽ പുറത്തുള്ള തട്ടിക്കടയിൽ പോയി കഴിക്കണം.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. പിന്നെ ഈ വയറും വെച്ചു അതും ഈ നേരത്ത് നിന്നേം കൊണ്ട് ഇനി തട്ടുക്കടയിലേക്ക് പോയാലും മതി... വരുൺ പുച്ഛിച്ചു കൊണ്ട് എഴുന്നേറ്റു..

ഓഹ്.. വയറിൽ അമർത്തി പിടിച്ചു കൊണ്ട് പാറു കണ്ണ് ഇറുകെ അടച്ചു.. എന്താടാ. കുഞ്ഞു അനങ്ങുന്നുണ്ടോ... വരുൺ വെപ്രാളത്തോടെ ബെഡിൽ മുട്ട് കുത്തി ഇരുന്നു.. മ്മ് നോക്ക്യേ... വയറിന്റെ സൈഡിൽ പൊങ്ങി വരുന്നത് കാണിച്ചു കൊണ്ടു പാറു വരുണിനെ നോക്കി... കുഞ്ഞാ.... വാത്സല്യത്തോടെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് വരുൺ വിളിച്ചു... ഓഹ്.. കണ്ടോ അനങ്ങുന്നത്... പാറു വേഗം ഡ്രസ്സ്‌ പൊക്കി വരുണിന്റെ കയ്യെടുത്തു വയറിൽ വെച്ചു... അനക്കം വരുന്ന സ്ഥലത്തു കൈ കൊണ്ട് തലോടി കൊണ്ടിരുന്നു... കുഞ്ഞാ അമ്മയെ വേദനിപ്പിക്കല്ലേടാ.. അമ്മക്ക് വേദനിച്ചാൽ അച്ഛന് സങ്കടം ആവും.. അമ്മ പാവല്ലേ... കുഞ്ഞു ഇങ്ങോട്ട് വന്നിട്ട് വേണം നമ്മുക്കും നിന്റെ അച്ഛച്ചനും വല്യച്ഛനും കൂടി ഒരു ഗലക്ക് ഗലക്കാൻ... അച്ഛ പറയുന്നത് കേൾക്കുന്നുണ്ടോഡാ കുട്ടൂസെ.... കുറച്ച് നേരം വരുൺ ആ ഇരുപ്പ് ഇരുന്ന് വയറിൽ അങ്ങനെ തലോടി ചുണ്ടും ചേർത്ത് കിടന്നു... പാറുവിന്റെ അനക്കം ഒന്നും ഇല്ലാത്തത് കണ്ടു തല പൊക്കി നോക്കിയ വരുൺ കാണുന്നത് ഹെഡ് ബോഡിലേക്ക് തല വെച്ചു ഇളം പുഞ്ചിരിയോടെ ഉറങ്ങുന്ന പാറുവിനെ... ഹാ ബെസ്റ്റ്.. മസാലദോശ വേണമെന്ന് പറഞ്ഞ ആളാ പോത്തുപ്പോലെ കിടന്നുറങ്ങുന്നേ.. കിടക്കുന്ന കിടപ്പ് കണ്ടാ... വരുൺ പുഞ്ചിരിയോടെ പാറുവിന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു...

പതിയെ അവളെ ചെരിച്ചു കിടത്തി ഡ്രസ്സ്‌ നേരെ ആക്കി പുതപ്പിച്ചു കൊടുത്തു... പാവം ഇന്നലെ ഉറങ്ങിയിട്ടില്ല... മുന്നിലേക്ക് വീണ മുടിയിഴകൾ മാടി ഒതുക്കി വരുൺ അവളുടെ ചാരെ കിടന്നു... പാറുവിന്റെ തലയെടുത്തു അവന്റെ കയ്യിലേക്ക് എടുത്ത് വെച്ചു ഒരു കൈ കൊണ്ട് പാറുവിനെ ചുറ്റി പിടിച്ചു കൊണ്ട് പരമാവധി തന്നിലേക്ക് ചേർത്തു പിടിച്ചു... അവളെ നോക്കി കിടന്ന് എപ്പോഴോ വരുണും ഉറക്കത്തിലേക്ക് വീണു... 💕 എടാ വരൂണെ എണീക്കേടാ ഇന്നെന്റെ ഒന്നാമത്തെ കൊച്ചിന്റെ ഒന്നാമത്തെ പിറന്നാൾ ആണെടാ.. കം ഓൺ വരുൺ.. കം ഓൺ പാറു.. വല്യേട്ടൻ വാതിലിൽ താളം ഇട്ട് കൊണ്ട് കൂവി.. "....... " ശ്ശെടാ.. ഇവറ്റകൾ ഇതിനുള്ളിൽ ഇല്ലേ.. എടാ വരുണെ.. എണീച്ചു കുളിച്ച് നനച്ചു തളിച്ച് പല്ലെച്ചു വാടാ... ഓഹോഹോയ്‌ വാടാ.. ഐവ നല്ല ട്യൂൺ.. വല്യേട്ടൻ നിന്നൊന്ന് കുണുങ്ങി... പിന്നേം അനക്കം ഒന്നും ഇല്ലെന്ന് കണ്ടതും നോക്കുന്നത് തെറ്റ്‌ ആണെന്ന് അറിഞ്ഞിട്ടും വല്യേട്ടൻ റൂമിലെ കീ ഹോളിലൂടെ കണ്ണിട്ട് നോക്കാൻ തുടങ്ങി... ദൈവമേ ഒന്നും കാണുന്നില്ലല്ലോ.. ഇവരെന്താ ഓട്ട തുണിയിട്ട് അടച്ചോ.. ഏഹ്.. വല്യേട്ടൻ ഓട്ടയിലൂടെ നോക്കി കൊണ്ട് തല പൊക്കിയതും കണ്ടത് മുന്നിൽ കുട്ടി ട്രൗസറും ഇട്ട് നിൽക്കുന്ന വരുണിനെ... ഒളിഞ്ഞു നോട്ടം !! വരുൺ വല്യേട്ടനെ ഒരു പകപ്പോടെ നോക്കി.. അയ്യേ.. പോടാ ബടുക്കൂസെ.. സിനിമയിലെ കുളി സീൻ മാത്രം കണ്ടു ജീവിക്കുന്ന എന്നോട് നീ ജീവിതത്തിലെ ബെഡ് സീൻ ഒളിഞ്ഞു നോക്കി എന്ന് പറയുന്നോ..

മാനം പോയാലും ഞാൻ കുളി സീൻ വിട്ട് കളിക്കില്ല... വല്യേട്ടൻ രാവിലെ തന്നെ പൊട്ടൻ കളിക്കാണ്.. വരുൺ ആണേൽ ഇപ്പോൾ എന്താ ഉണ്ടായേ എന്ന അവസ്ഥയിൽ നിൽക്കുവാണ്.. എടാ കോപ്പേ ഒരു കൊച്ചിന്റെ തന്ത ആവാൻ ആയീലെ എന്നിട്ടും നിനക്ക് ഈ കുട്ടി ട്രൗസർ ഒഴിവാക്കാൻ ആയീലെ.. എന്തായാലും കളയണ്ട കുറച്ച് കൂടി വലുതായാൽ പാപ്പുണ്ണിക്ക് ഫുൾ പാന്റ് ആയി ഇടാം.. വരുണിനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് വല്യേട്ടൻ മൊഴിഞ്ഞു... അയ്യേ.. അവനിത് ലൂസ് ആവും.. സെക്കന്റ്‌ ഹാൻഡ് ആണോ അവന് കൊടുക്കുന്നെ.. വരുൺ ഒന്നെറിഞ്ഞു നോക്കി.. ഏറ്റാൽ ഏറ്റു.. അതിനല്ലേ അവനു ഇരുപത്തെട്ടിന് നൂൽ കെട്ടിയെ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ... അല്ല പിന്നെ.. വല്യേട്ടൻ ഒന്ന് ഞെളിഞ്ഞു നിന്നു... ഹാ ബെസ്റ്റ്.. നല്ല ആളോടാ ഞാൻ ഇത്ര നേരം ചിലച്ചത്.. വരുൺ പിറുപിറുത്തു... അല്ല എവിടെ അടുത്ത മമ്മിജി.. വല്യേട്ടൻ റൂമിലേക്ക് എത്തി പാളി നോക്കിക്കൊണ്ട് ചോദിച്ചു.. ഉറങ്ങാ എണീറ്റിട്ടില്ല.. രാവിലെയാ അവളൊന്ന് ഉറങ്ങിയേ.. വരുൺ ബാക്കിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. കൊച്ച് കള്ളൻ ഇപ്പോഴും ഇത്‌ തന്നെ ആണല്ലേ പണി.. ശോ.. വല്യേട്ടൻ നാണം കൊണ്ട് മുഖം പൊത്തി.. അയ്യേ അതല്ല ആൾക്ക് വയ്യാഞ്ഞിട്ടാ.. ഇയാളിത്...

വരുൺ മുഖത്ത് കൈ വെച്ചു കൊണ്ട് പറഞ്ഞു.. അങ്ങനെ ആണോ.. ശോ ഞാൻ വല്ലാതെയങ്ങ് തെറ്റിദ്ധരിച്ചു ഹേ.. മോളു പാറുമ്മാ... എന്നും വിളിച്ചു വല്യേട്ടൻ റൂമിലേക്ക് വലിഞ്ഞു കേറി.... മോളുസേ.. ഇങ്ങനെ ഉറങ്ങിയാലോ.. ഇന്ന് സദ്യയുടെ പച്ചക്കറി അറിയാൻ ഡ്യൂട്ടി നമുക്ക് ആണ്.. നിനക്കറിയാലോ ആയുധം വെച്ചുള്ള കളി എനിക്ക് വശം ഇല്ലെന്ന്... എണീക്ക് കുട്ടാ.. വല്യേട്ടൻ ഉള്ള നിഷ്കു എല്ലാം കടം വാങ്ങി വിളിച്ചു.... വല്യേട്ടന്റെ തട്ടലും മുട്ടലും കൊണ്ടോ അതോ ഉറക്കം പോയത് കൊണ്ടോ പാറു കണ്ണ് തുറന്ന് വല്യേട്ടനെ നോക്കി... നാനാ ബല്യേട്ടൻ... കണ്ണ് തുറുപ്പിച്ചു ഉള്ള പല്ലെല്ലാം കാണിച്ചു കൊണ്ട് ഒരൊന്നന്നര ഇളി ഇളിച്ചു... ഒന്ന് പിടിച്ചേ.. കൈ പൊക്കി കൊണ്ട് പാറു പറഞ്ഞു.. ഓ അതിനെന്താ ബാ ഏട്ടൻ പിടിക്കാലോ.. പക്ഷെ പച്ചക്കറി.. വല്യേട്ടൻ വിരൽ പൊക്കി ആട്ടി കൊണ്ട് പാറുവിനെ പിടിച്ചെഴുന്നേല്പിച്ചു... പിന്നെ അങ്ങോട്ട് ഒരു യുദ്ധം ആയിരുന്നു.. പാറുവിന് തോർത്തെടുത്തു കൊടുക്കുന്നു.. ബ്രഷിൽ പേസ്റ്റ് തേച്ചു കൊടുക്കുന്നു.. ഡ്രസ്സ്‌ എടുത്തു കൊടുക്കുന്നു.. ഭാഗ്യത്തിന് പല്ല് തേപ്പിക്കലും കുളിപ്പിക്കലും നടന്നില്ല.. പക്ഷേ അതിന് പകരം ആയിട്ട് പാറു കുളിച്ചിറങ്ങി കഴിഞ്ഞപ്പോൾ വല്യേട്ടൻ നന്നായി തല തോർത്തി കൊടുത്ത് സുഖിപ്പിച്ചു.. ഇതിലും ഭേദം സോപ്പ് തേച്ചു കൊടുത്ത് പതപ്പിക്കൽ ആയിരുന്നു..

വല്യേട്ടന്റെ ച്നേഹത്തിൽ വീർപ്പു മുട്ടി മുങ്ങി തപ്പി കൊണ്ട് വരുൺ പറഞ്ഞു.. അത് is നോൺ ഓഫ് മൈ ബിസിനസ്‌.. ഹിഹി.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... കണ്ണെഴുതി പൊട്ടും തൊട്ട് വല്യേട്ടന്റെ കുട്ടി താഴേക്ക് വരണേ.. കാരറ്റ് തിന്ന് ഞാൻ കാത്തിരിക്കും.. പാറുവിന്റെ കവിളിൽ തട്ടി കൊണ്ട് വരുണിനെ ഒന്ന് കണ്ണുരുട്ടി കാണിച്ചു, വിട്ട് തരണെടാ അല്ലേൽ ഞാൻ വഴിയാധാരം ആവും,... എന്നും പറഞ്ഞു നല്ല സ്റ്റൈലിൽ തന്നെ മുണ്ടും മടക്കി കുത്തി താഴേക്ക് പോയി.. വരുൺ പാറുവിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഫ്രഷ് ആവാൻ പോയി.. വല്യേട്ടൻ അത്രയും താഴ്ന്ന് പറഞ്ഞതല്ലേ എന്ന് കരുതി ഡ്രസ്സ്‌ മാറ്റി നല്ലൊരു സെറ്റ് മുണ്ട് എടുത്ത് ഉടുത്തു താഴേക്ക് പോയി.. അതുവരെ കാരറ്റും കടിച്ചു സൂര്യ മ്യൂസിക് കണ്ടു കൊണ്ടിരുന്ന വല്യേട്ടൻ പാറു വരുന്നത് കണ്ടതും ഉള്ളി എടുത്ത് പൊളിച്ചു കുറച്ച് കണ്ണിലും വാരി തേച്ചു മോങ്ങി കൊണ്ട് അരിയാൻ തുടങ്ങി... ഒന്ന് അരിയാൻ തുടങ്ങിയപ്പോഴേക്കും കരയാൻ തുടങ്ങിയോ കള്ള പോലീസെ.. പാറു ചിരിച്ചു കൊണ്ട് വയറും താങ്ങി ചെയറിൽ ഇരുന്നു... ഹിഹി.. കണ്ടു പിടിച്ചല്ലേ..

തിന്ന് വെച്ച കാരറ്റ് ഒന്നൂടി കടിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. പിന്നെ.. ഒന്നൊന്നര കൊല്ലം ആയില്ലേ ഞാൻ ഇങ്ങോട്ട് വന്നിട്ട്.. കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പാറു പറഞ്ഞു.. തുടങ്ങിയില്ലേ.. ഇന്നാണ് സദ്യ കൊടുക്കേണ്ടത് അല്ലാതെ അടുത്ത ആഴ്ചക്ക് അല്ല വേഗം അരിയ്.. അങ്ങോട്ട് വന്ന അച്ഛൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. ഒരു കൊട്ട പച്ചക്കറിയും അരിയാൻ ഞാൻ മാത്രവും.. നടക്കില്ല ബിശ്വാ നടക്കില്ല.. വല്യേട്ടൻ അരിഞ്ഞ ഉള്ളി കൈ നേരെ കണ്ണിൽ വെച്ചു.. കണ്ണടിച്ചു കാണിക്കുന്നോ.. ഒരുവട്ടം തന്നെ ഒരുത്തി കണ്ണടിച്ചു കാണിച്ചിട്ടാ എനിക്ക് ഇങ്ങനെ ഒരെണ്ണം ഉണ്ടായത്.. അച്ഛൻ വല്യേട്ടനെ ച്നെഹത്തോടെ വർണിച്ചു.. ആര് കണ്ണടിച്ചു കാണിച്ചെന്ന്.. ദേ മനുഷ്യാ പാല് വാങ്ങാൻ പോയിരുന്ന എന്നേ കയ്യും കലാശവും കാണിച്ചു മുട്ടായി വാങ്ങി തന്ന് വശീകരിച്ചു മതില് ചാടിപ്പിച്ചു കെട്ടി മൂന്ന് പെറ്റ് അതിലെ രണ്ടെണ്ണത്തിനെ കെട്ടിപ്പിച്ചു കുട്ടികളും ആയിട്ട് ഇപ്പൊ പറയുന്നത് കണ്ടില്ലേ.. അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു വിത്ത്‌ ഒരു മനസാമാധാനത്തിന് കയ്യിൽ കിട്ടിയ കിഴങ് എടുത്ത് അച്ഛന്റെ നെഞ്ച് നോക്കി എറിഞ്ഞു... ഹിയ്യോ.. കൊള്ളൽ നന്നായി കൊണ്ട അച്ഛൻ വല്യേട്ടൻ തിന്ന് കൊണ്ടിരിക്കുന്ന കാരറ്റ് എടുത്ത് അമ്മയെ എറിഞ്ഞു.. സംഗതി ക്ലീൻ... 🤪🤪

വല്യേട്ടൻ ഇതൊന്നും ശ്രദ്ധിക്കാതെ വല്ലാത്ത ആലോചനയിൽ ആണ്.. ഇവിടെ ഇമ്മാതിരി തല്ല് നടക്കുമ്പോൾ നിങ്ങളിവിടെ എന്ത് ആലോചിക്കുവാ മനുഷ്യാ... പൊന്നു വല്യേട്ടനെ ഒന്ന് തട്ടി കൊണ്ട് ചോദിച്ചു.. അതല്ലെടി പണ്ട് മുട്ടായിയിൽ ആണല്ലേ വശീകരണം ഉണ്ടായിരുന്നെ.. ഇപ്പോൾ ഒക്കെ മുട്ടയിൽ അല്ലെ.. വല്യേട്ടന്റെ ഒടുക്കത്തെ ഡൌട്ട്... 😵 പൊന്നു എന്തെങ്കിലും പറയുന്നതിന് മുന്നേ അച്ഛൻ അമ്മക്ക് എറിഞ്ഞ ഏറു വല്യേട്ടന് കൊണ്ടു അതും മത്തങ്ങ...വല്യേട്ടന് സഹിക്കുമോ... കേറിയില്ലേ അച്ഛന്റെയും അമ്മയുടെയും നടുക്കിലേക്ക്.. അച്ഛൻ അമ്മയെ എറിയുന്നു.. അമ്മയും വല്യേട്ടനും കൂടി തിരിച്ചു അച്ഛനെ എറിയുന്നു... വലിയ ബഹളം കേട്ട് ഉറക്കപിച്ചിൽ എണീറ്റ് വന്ന വാവക്ക് അവിയലിന് വെച്ച ചേന കൊണ്ട് ഏറു കിട്ടി... വയറ്റിലെ കുട്ടിക്ക് ഏറു കിട്ടാൻ സാധ്യത ഉള്ളത് കൊണ്ട് പൊന്നുവും വരുണും കൂടി പാറുവിനെ പൊക്കിയെടുത്തു റൂമിൽ കൊണ്ട് പോയിട്ട് പൂട്ടി... നല്ല നാടൻ പച്ചക്കറി തല്ല് ലൈവ് ആയിട്ട് കാണാൻ പറ്റാത്തതിൽ സങ്കടപ്പെട്ടു സൗണ്ട് എങ്കിലും കേൾക്കാൻ വേണ്ടി വാതിലിലും ചെവി ഓർത്തു നിന്നു.. ഡോർ പൂട്ടി തിരിഞ്ഞ വരുണിനും പൊന്നുവിനും വാവക്ക് നല്ല ഉന്നം ഉള്ളത് കൊണ്ട് അവിടെ നിന്ന് നല്ല നല്ല ഏറുകൾ കിട്ടിയത് മിച്ചം..

സത്യം പറഞ്ഞാൽ വൃന്ദാവനത്തിലെ ചെറിയ മരുമകൾ ഒഴിച്ച് ബാക്കിയെല്ലാം കൂട്ട തല്ലിൽ ആണെന്ന് സാരം... വെറും വയറ് ആയത് കൊണ്ടും ക്ഷീണിച്ചത് കൊണ്ടും അച്ഛൻ നൈസ് ആയിട്ട് ചെയറിലേക്ക് സൈഡ് ആയി.. ആ ടൈം നോക്കി വല്യേട്ടൻ ഒരു തക്കാളി എടുത്ത് അച്ഛന്റെ ഉണ്ട വയറിലേക്ക് എറിഞ്ഞു.. എറിയാതെടാ പന്നി.. ഞാൻ സുല്ല് ഇട്ട് ഇരിക്കുവാ.. അച്ഛൻ നാവ് കുഴഞ്ഞു കൊണ്ട് പറഞ്ഞു.. ആണോ.. എന്നാൽ അമ്മയെ എറിയാം.. വല്യേട്ടൻ കയ്യിൽ പിടിച്ച കിഴങ്ങ് എടുത്തതെ ഓർമയുള്ളു,, നീ എന്നേ തല്ലാൻ ആയോടാ.. എന്നും പറഞ്ഞു കൂട്ടത്തിലെ വലിയ മുരിങ്ങ കായ് എടുത്ത് വല്യേട്ടനെ പട്ടിയെ തല്ലും പോലെ അറഞ്ചം പുറഞ്ചം തല്ലി... അടി കൊണ്ട് വല്യേട്ടനും അടി കൊടുത്ത് ഒരു മുരിങ്ങക്കായ പൊട്ടി പൊട്ടി കോച്ചിൽ ആയ സന്തോഷത്തിൽ അമ്മയും സോഫയിലേക്ക് ചാഞ്ഞു.. ഇപ്പോൾ ഹാളിൽ ചിതറി കിടക്കുന്ന പാപ്പുണ്ണിയുടെ ഒന്നാം പിറന്നാൾ സദ്യ പെറുക്കി തിന്നാം... 🙊🙊🙊 സദ്യക്ക് ഇനി എന്ത് ചെയ്യും.. തലയിലെ മത്തൻ കുരു എടുത്ത് കളഞ്ഞു കൊണ്ട് പൊന്നു ചോദിച്ചു.. ആാാ... ബാക്കിയൊക്കെ കൈ മലർത്തി.. •••••••••💕💕••••••••••• പാപ്പുണ്ണിയുടെ ഒന്നാം പിറന്നാൾ കുളം ആവുമോ സദ്യ ആവുമോ അതോ ഇനി വേറെ വല്ലതും ആവുമോ... കാത്തിരുന്നു കാണുക...... 😉 ....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story