നിന്നിലലിയാൻ: ഭാഗം 28

ninnilaliyan

എഴുത്തുകാരി: നിലാവ്

ന്താ ചൂട് എന്ന് പറഞ്ഞു എണീക്കാൻ നോക്കിയപ്പോൾ പാറുവിനു പറ്റണില്ല്യ.... പുതപ്പും തല വഴി മൂടിയല്ലേ കിടക്കണേ.. കൊറേ നേരം പുതപ്പ് മാറ്റി നോക്കി എവടെ ഇപ്പോഴും തലയിൽ തന്നെ.. ഇത് ഇങ്ങനെ ഒന്നും അല്ലേടാ... നമുക്കിന്നു പോണ്ടേ..... ആ അവസ്ഥ ആണ് ഇപ്പൊ.. കുറെ പിണഞ്ഞു ശ്രമിച്ചിട്ടും നോ രക്ഷ... ചെറുതായി ശ്വാസം മുട്ടി തുടങ്ങി... ലാസ്റ്റ് അടവ്.. (ദാറ്റ്‌ അവസ്ഥ very ശോകം ) അമ്മേ ഓടിവായോ.. ഞാൻ ഇപ്പൊ ചാവുമേ..... പാറു നിലവിളിച്ചു കരയാൻ തുടങ്ങി.. നല്ല സ്വപ്നം കണ്ടു ഉറങ്ങുകയായിരുന്ന വരുൺ... അയ്യോ ഇന്റെ സോനാ കൊക്കയിൽ വീഴാൻ പോകുന്നെ... ആരെങ്കിലും ഓടി വന്നു രക്ഷിക്കണേ... സോനയോ... അതാരാ... (ആത്മ ) സോനാ അല്ല തെണ്ടി ഇത് ഞാനാ പാറു... തപ്പിത്തടഞ്ഞു ന്തിലോ കാലു തട്ടിയപ്പോൾ ചവിട്ടി കൊണ്ട് പാറു പറഞ്ഞു... പാറുവോ.. അല്ല.... സോനാ... ഇതിപ്പോ സോണിയാ എന്ന് വിളിക്കണ പോലെ ണ്ടല്ലോ.. എടാ കാലമാടൻ തെണ്ടി.. നിക്ക് ശ്വാസം കിട്ടണില്ല്യ കോപ്പേ.. സോനയെ വിട്ട് എണീച്ചു പുതപ്പ് മാറ്റി താടാ ഊളച്ചാ...

ഉള്ള ശക്തി വച്ചു പാറു പറഞ്ഞു.. തെറി കേട്ടപ്പോ വരുൺ വേഗം എണീറ്റു.. എവിടെയോ കേട്ടു പരിചയമുള്ള ഓഞ്ഞ ശബ്ദം... അപ്പോഴാണ് അടുത്ത് കിടന്നു പുതപ്പിനുള്ളിൽ നിന്ന് ഒരു ഞരക്കം കേട്ടത്... ഓഹ് my പൊണ്ടാട്ടി ഇൻ ചക്ര ശ്വാസം എന്നും പറഞ്ഞു പുതപ്പ് മാന്തി പൊളിക്കാൻ തുടങ്ങി... പുതപ്പിൽ നിന്ന് ഇറങ്ങി വന്ന പാറുവിനെ കണ്ടു വരുൺ ഒന്ന് ഞെട്ടി.. ഇതേതാടാ ഈ ഭൂതം.. മുടി ഒക്കെ ആകെ പാറി കുറച്ചു പൊന്തി നിൽക്കുന്നുണ്ട്.. ബാക്കി മുഖത്തേക്ക് കിടക്കുന്നു... യുറേക്ക.... ഞാൻ വീണ്ടും വന്നിരിക്കുന്നു എന്ന് പാറു.. (ഈ കൂതറ ആണോ നേരത്തെ കാറി പൊളിച്ചിരുന്നെ.. മോശം.. മോശം ) യുറേക്ക അല്ല.. അമ്മൂമ്മടെ കഞ്ഞി... പാറു nice ആയിട്ടൊന്ന് ചിരിച് കൊടുത്തു.. ന്താ ചൂട് ലെ... ചൂട്... നിന്നോടാരാ ഈ ചൂടത്തു അതിന്റെ ഉള്ളിൽ കേറി കിടക്കാൻ പറഞ്ഞേ... നല്ല സുഖാ... ചൂട് അതിന്റെ കൂടെ പുതപ്പിനുള്ളിലെ ചൂട്... അതിൽ വെന്ത് വെന്ത് ഞാൻ... ആാാഹാ.. കുളിരു കോരുന്നു... കുറച്ചു മസാല കൂടി ചേർത്താൽ രാത്രി ചോറിനു കൂട്ടി കഴിക്കാർന്നു..

ഈ ചൂടത്തു കുളിരു കോരാത്രേ... ഇയൊക്കെ ഏത് ജാംബവാന്റെ കാലത്ത് ജനിച്ചതാ കുഞ്ഞേ.. ന്തായാലും ഇങ്ങൾ ജനിച്ച ടൈമിൽ അല്ല കാലാ.. എന്നും പറഞ്ഞു അവൾ ബെഡിൽ നിന്ന് ഇറങ്ങി... കാലൻ നിന്റെ മറ്റോൻ.. ഇത്തവണ പരസഹായം ഇല്ലാതെ സ്റ്റൂളിൽ കേറി നിന്ന് പാറു ഡോർ തുറന്നു.. വരുണിനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു എന്നോടാ കളി... പുച്ഛിക്കല്ലേ.. നിക്ക് ദേഷ്യം വരും പുച്ഛിച്ചാൽ.. അങ്ങനെ ആണോ എന്നും പറഞ്ഞു ഒരഞ്ചാറു വട്ടം പുച്ഛിച്ചു കൊണ്ട് അവൾ താഴേക്ക് പോയി.. പിശാശിനോട് ചെയ്യണ്ട എന്ന് എന്ത് പറഞ്ഞോ അതെ ചെയ്യുള്ളു.. കഴുത.. ****** താഴേക്ക് ചെന്നപ്പോൾ അമ്മ ഹാളിൽ കിടന്ന് നല്ല ഒന്നൊന്നര ഉറക്കം ഉറങ്ങുന്നുണ്ട്... വാവ അമ്മടെ വയറിൽ കാലു വച്ചു വാവസ്റ്റൈലിൽ കിടക്കുന്നു... ചേച്ചി റൂമിൽ കിടക്കുന്നുണ്ട്.. ഞാൻ പോയി വേഗം ചായക്ക് വെള്ളം വച്ചു.. ചേച്ചിക്ക് വേണ്ടി പ്രേത്യകം കൊടുക്കാറുള്ള പാലിൽ ബദാമും അണ്ടിപരിപ്പും ഇട്ടത് എടുത്ത് റൂമിലേക്ക് ചെന്നു.. ചേച്ചി.. പൊന്നുവേച്ചി.. എണീറ്റെ... ആ.. ഞാൻ ഒന്ന് ഉറങ്ങിപ്പോയി... ആ ഇതാ പാല് കുടിച്ചോ...

നീ എന്തിനാ ഉണ്ടാക്കിയെ.. ഞാൻ ചെയ്യുമായിരുന്നല്ലോ.. ഏയ് അതൊന്നും സാരല്ല്യ.. അതോണ്ടല്ല.. നിന്നെ അടുക്കളേൽ കേറ്റരുതെന്ന് ശില്പ അന്ന് വന്നപ്പോ പറഞ്ഞിരുന്നു.. എന്നും പറഞ്ഞു പൊന്നു കുലുങ്ങി ചിരിച്ചു... പട്ടി ചേച്ചി.. ആര് ഞാനോ.. ഇങ്ങൾ അല്ല ശിൽപെചിയെ പറഞ്ഞതാ.. മതി ചിരിച്ചത് ഉണ്ണി പുറത്തേക്ക് വരും... അല്ലേടാ മുത്തേ.. വയറിൽ തൊട്ട്കൊണ്ട് പാറു പറഞ്ഞു... പോടീ പെണ്ണെ.. അയ്യോ ഇന്റെ ചായ എന്നും പറഞ്ഞു അവൾ ചാടി പിടഞ്ഞെഴുന്നേറ്റു.. ഇങ്ങനെ ഇരു പെണ്ണ്... നിക്ക് വിഷമായിട്ടോ എന്നും പറഞ്ഞു പാറു ഓടി അടുക്കളയിൽ പോയി... ചായ ഫ്ലാസ്കിലേക്ക് പകരുമ്പോഴാണ് തോളിൽ ആരോ തൊട്ടത്.. ഇത്രേ പെട്ടെന്ന് feel ആയോ ചേച്ചിക്ക് (ആത്മ ) അപ്പോഴേക്കും വയറിൽ ചുറ്റി വരിഞ്ഞു.. എന്റെ പൊന്നു പൊന്നുവേച്ചി.... ഞാൻ തമാശക്ക് പറഞ്ഞതല്ലേ.. ഇങ്ങൾ അതപ്പോഴേക്കും സീരിയസ് ആയി എടുത്താലോ.. ഞാൻ ആ കാലനോട് ന്തൊക്കെ പറയാറുണ്ട്... പണ്ടാരകാലൻ ഒക്കെ തിരിച്ചു നിക്ക് തരും.. പാറു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ തോളിൽ തല അമർന്നു..

വയറിൽ ഒന്നൂടി കൈ ചുറ്റി.. പൊന്നുവേച്ചി ന്താ ഇങ്ങനെ ചെയ്യുന്നേ എന്ന് വിചാരിച്ചു കയ്യിലേക്ക് നോക്കിയപ്പോ.. ഈ വൃത്തിക്കെട്ട കൈ ഞാൻ എവിടെയോ.... കാലൻ... അവൾ കുതറി മാറി നിന്നു... അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മനസിലായി എല്ലാം കേട്ട് മതി മറന്ന് നിൽക്കാണെന്നു... നീ എന്താ പറഞ്ഞെ.. നിങ്ങളെന്താ ഇവിടെ.. ആരാടി പണ്ടാരക്കാലൻ.. ചായ ഞാൻ ഹാളിലേക്ക് കൊണ്ടു വരാം... വരുൺ ചോദിച്ചതിനായിരുന്നില്ല പാറു മറുപടി പറഞ്ഞത്... ഞാൻ അതല്ല ചോദിച്ചത്.. കയ്യിൽ അമർത്തികൊണ്ട് വരുൺ വീണ്ടും ചോദിച്ചു എന്നെയല്ലേ നീ പണ്ടാരകാലൻ എന്ന് വിളിച്ചത്... അയ്യോ ഇങ്ങളെ അല്ല... ഞാൻ പാട്ട് പാടിയതാ.. ഏത് പാട്ട് പണ്ടാര കാലൻ മത്തായി.. ഉണ്ടക്കണ്ണൻ മത്തങ്ങതലയൻ കുമ്പളങ്ങ മോറൻ... ഓഹോ ഓഹോ.. പണ്ടാരകാലൻ മത്തായി... ഈ പാട്ട്... കൂടുതൽ ഊതല്ലേ.. ഞാൻ ഒക്കെ കേട്ടിട്ട് തന്നെയാ നിൽക്കുന്നെ.. കെട്ടുച്ചാൽ പിന്നേം പിന്നേം ന്തിനാ ചോദിക്കണേ.. നിങ്ങളെ തന്നെയാ വിളിച്ചത്.. കാലൻ പണ്ടാരകാലൻ....

ന്തെ.. എന്നും പറഞ്ഞു ചായയും എടുത്ത് ഹാളിലേക്ക് പോയി.. പിന്നേം പിന്തിരിഞ്ഞു വന്നു... ന്തെ.. (വരുൺ ) മിച്ചർ എടുക്കാൻ മറന്നു.. ഹിഹി... എന്നും പറഞ്ഞു അതെടുത്തു പോയി... ഇത് ന്തേരിക്കുമോ ഇങ്ങനെ ആയത്.. ഹാളിൽ എത്തിയ പാറു വാവയെ പഠിച്ച പണി 36 നോക്കിയിട്ടും എണീക്കുന്നില്ല... ലാസ്റ്റ് വരുണിട്ട് താങ്ങി കൊണ്ട് പാറു വാവടെ ചെവിയിൽ പറഞ്ഞു.. വാവേ വേണേൽ എണീറ്റോ.. നിന്റെ കുഞ്ഞേട്ടൻ അതാ നമ്മൾ ഇന്ന് വാങ്ങിയ പാൽപ്പൊടി എടുത്ത് തിന്നുന്നു... കേട്ടപാതി കേൾക്കാത്ത പാതി നമ്മടെ കുറുമ്പി ചാടി എണീറ്റു.. എവടെ കുഞ്ഞേട്ടൻ എവടെ.... അടുക്കളേൽ ഉണ്ട്... രണ്ട് കിട്ടാണേൽ കിട്ടിക്കോട്ടെ എന്ന ചിന്തയിൽ ആയിരുന്നു പാറു... അടുക്കളയിൽ നിന്നും വരുൺ ഓടി വരുന്നത് കണ്ടിട്ട് പാറുവിനു ചിരിയടക്കാൻ പറ്റിയില്ല.. ഞാൻ തിന്നിട്ടില്ലടി എന്നും പറഞ്ഞു ഡൈനിങ്ങ് ടേബിളിനും ചുറ്റും അവൻ കിടന്ന് ഓടുന്നുണ്ട്... പാറു പറഞ്ഞല്ലോ കുഞ്ഞേട്ടൻ തിന്നത് കണ്ടുന്ന്.. അങ്ങനെ പണ.... നിന്റെ പാറു എപ്പോഴെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ... സത്യം പറഞ്ഞാൽ പാറു ആണ് തിന്നത്..

ഞാൻ കണ്ടതാ.. അട പാവി.. ഞാൻ അല്ല വാവേ.. നിന്റെ കുഞ്ഞേട്ടൻ തന്നെയാ... അല്ലല്ല ഞാൻ അല്ല മുത്തേ... അവളാ.. ഓ.. മൂന്നാളും നിർത്തിക്കെ.. മനുഷ്യന്റെ ചെവി തല കേൾക്കണില്ല.... അതുകേട്ടതും പാറു നല്ല കുട്ടിയായി ചായ കുടിക്കാൻ ഇരുന്നു... നിന്നെക്കൊണ്ടേ ഇതൊക്കെ സാധിക്കു... പാറുവിനെ നോക്കി വരുൺ പറഞ്ഞു.. അവൾ ഒന്ന് പുച്ഛിച്ചു ചായ കുടിച്ചു.. ആ മോളെ ഉച്ചക്ക് സീത വിളിച്ചിരുന്നു... പ്രേത്യേകിച് വല്ലതും? ആ നിന്നോട് ഡാൻസ് ക്ലാസ്സിൽ പോവാൻ പറഞ്ഞു... ഞാൻ പോവൂല... മിച്ചർ പെറുക്കി തിന്നു കൊണ്ട് പാറു പറഞ്ഞു.. അതെന്താ.. ഏതായാലും ഇത് വരെ എത്തിയില്ലേ... അതങ്ങ് കംപ്ലീറ്റ് ചെയ്തേക്ക് പാറു.. ആ ടീച്ചർ ഒരു ചൂടത്തിയാ അമ്മേ.. ഇവൾ ന്തേലും കുരുത്തക്കേട് കാണിച്ചു കാണും.. അല്ലാതെ ടീച്ചർക്ക് ഇവളോട് ന്താ വെക്തി വൈരാഗ്യം ഉണ്ടോ... വരുൺ ഗോൾ അടിച്ചു.. തന്ത.. (ആത്മ ) ന്തായാലും വേണ്ടില്ല... ഇന്ന് അവിടെ ചെന്ന് നീ സംസാരിക്ക് വരുണേ... പാറുവിനേം കൂട്ടിക്കോ.. ഞാനോ.... (പാറു ) പിന്നെ ഞാൻ ആണോ കളിക്കുന്നെ... (വരുൺ )

അത് പൊളിക്കും.. (പാറു ) താ തെയ് തിത്തി തെയ് താ തെയ് തിത്തി തെയ് വരുൺ കളിക്കുന്നത് വീക്ഷണ കോണകത്തിൽ നിന്ന് സോറി കോണത്തിൽ നിന്ന് ഓർത്തു നോക്കുകയാണ് നമ്മുടെ പാറുക്കുട്ടി... ചായ കുടിയും കഴിഞ്ഞു അവളേം കൂട്ടി വരുൺ ഡാൻസ് ടീച്ചറുടെ അടുത്തേക്ക് പോവാൻ നിന്നു... ഒരു സ്ഫേറ്റിക്ക് പാറു വാവയെയും കൂട്ടി... വരുന്ന വഴിക്ക് എവിടേലും ഇറക്കി വിട്ടാലോ.. ................................. ഡാൻസ് ക്ലാസ്സിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ടുള്ള ചിരി ആണ് വരുണിന്റെ.. എന്റെ അമ്മേ ചിരിക്കാൻ വയ്യേ... പിന്നെ ന്തിനാ ഇത്രേ കഷ്ടപ്പെട്ട് ചിരിക്കൂന്നേ... ഞാൻ ചിരിക്കുമെടി ഇനിയും ചിരിക്കും.. ആദ്യമായിട്ടാ നിന്നെ ഇങ്ങനെ ചമ്മി നാറിയ അവസ്ഥയിൽ കാണുന്നെ... കള്ള ഹിമാർ... ഇതിനുള്ള പണി ഞാൻ ടീച്ചർക്ക് കൊടുക്കും (ആത്മ ) ഒന്നും മനസിലാവാതെ നിൽക്കുകയാണ് വാവ.. കുഞ്ഞേട്ടൻ ന്താ പറയണേ.. നിച്ചൊന്നും മനസിലായില്യ.. അതോ... കുഞ്ഞേട്ടൻ എരിവുള്ള കാന്താരി മുളക് ഇന്ന് ചമ്മി നാറിയതിനെ കുറിച് പറഞ്ഞതാ.. ഞാൻ എരിവുള്ള കാന്താരി ആണേൽ നിങ്ങൾ പുഴു വന്ന മാങ്ങാണ്ടിയാ...

ചപ്ലിങ്ങ മാങ്ങയണ്ടി.. നീ പറഞ്ഞോ ന്ത് വേണേലും പറഞ്ഞോ.. പക്ഷെ നീ ചമ്മിയ അത്രേയൊന്നും നിക്ക് ഏൽക്കില്ല മോളെ... ന്നാലും എങ്ങനെ സാധിക്കുന്നു നിനക്ക് ഇങ്ങനെ.. അപ്പോഴേക്കും വീട് എത്തിയിരുന്നു.. പാറു ചവിട്ടി തുള്ളി അകത്തേക്ക് പോയി.. അച്ഛനും ഏട്ടനും ഒക്കെ എത്തിയിരുന്നു അപ്പോഴേക്കും.. ന്തായി പോയിട്ട് ശെരിയായോ.. ഒന്നും പറയണ്ട എന്റെ ചേച്ചി... അവിടെ ചെന്ന് കാര്യങ്ങൾ കേട്ടപ്പോ ചിരിക്കണോ കരയണോ എന്നാ അവസ്ഥയിൽ ആയിരുന്നു.. എന്നിട്ട് ഞാൻ നോക്കിയപ്പോൾ ഇങ്ങൾ പ്ലിങ്ങിയ അവസ്ഥയിൽ ആയിരുന്നല്ലോ നിന്നിരുന്നേ.. പാറു സിക്സ് അടിച്ചു... എങ്ങനെ നിക്കാതിരിക്കും.. സ്വന്തം ഭാര്യയെ കുറിച് അങ്ങനെ ആണല്ലോ കേട്ടത്... നീ വളച്ചു കേടില്ലാതെ കാര്യം പാരാ ചെക്കാ.. ഇന്റെ ഏട്ടാ ഈ പെണ്ണ് അവിടെന്ന് തല്ലുണ്ടാക്കി ഇനി ആ പഠി ചവിട്ടില്ല എന്ന് പറഞ്ഞു പോന്നതാ.. അതെന്തിനാ മോളെ... അച്ഛാ ആ ടീച്ചർ ദുഷ്ടയാ.. കാലമാടത്തി.. അവളുടെ സംസാരം കേട്ട് അണ്ടി പോയ അണ്ണനെ പോലെ അച്ഛനും ഏട്ടനും.. വരുണിനു പിന്നെ മുന്നേ പോയത് കൊണ്ട് കുഴപ്പം ഇല്ല്യാ.. ന്ത് ദുഷ്ട.. നീ ഓരോന്ന് ചെയ്ത് വച്ചിട്ടല്ലേ അവർ നിന്നെ വഴക്ക് പറഞ്ഞത്...

ഞാൻ ന്ത് ചെയ്‌തെന്ന അവിടത്തെ അച്ഛൻ കാണാതെ പോക്കറ്റ് അടിച്ചു കിട്ടുന്ന പൈസ കൊണ്ട ഞാൻ മുട്ടായി വാങ്ങണെ... നിക്ക് തന്നെ തികയില്ല്യ.. ന്നിട്ട് ആ തീർത്ഥ അത് കട്ട് എടുത്താൽ ഞാൻ നോക്കി നിക്കുമോ... എല്ലാം പറഞ്ഞു കഴിഞ്ഞിട്ടാണ് പറഞ്ഞതെന്താണെന്ന് പാറുവിനു ബോധം വന്നത്... എല്ലാവരേം ഒന്ന് നോക്കിയപ്പോൾ No1.. അച്ഛൻ... ഷർട്ട്‌ ഇട്ടിട്ടില്ലാത്തത് കൊണ്ട് ഇപ്പൊ അവൾ പോക്കറ്റ് അടിക്കില്ല എന്ന അവസ്ഥയിൽ... ചൂട് എടുത്ത് ഊരിയിട്ടത് ഭാഗ്യം... No2....വല്യേട്ടൻ... പോക്കറ്റ് പൊത്തി പിടിച്ചു ഇരിക്കുന്നു... ഇനി ഇവിടെ പൈസ ഒന്നും വെക്കേണ്ട.. ചില്ലറ വല്ലതും പോക്കറ്റിൽ ഇട്ട് ബാക്കി ഓഫീസിൽ തന്നെ വക്കാം.. അതാ നല്ലത്.. No3... അമ്മ..... വാവക്ക് പോലും ഇജ്ജാതി സൂക്കേട് ഇല്ല്യല്ലോ എന്നാ അവസ്ഥയിൽ... No4.......ചേച്ചി.. വായ പൊത്തി ഇരുന്ന് ചിരിക്കുന്നു... No5....വരുൺ.. നിനക്കെന്നെ നാണം കെടുത്തിയപ്പോ സമാധാനം ആയല്ലോ ദുഷ്ടേ... മുഖം ഇപ്പൊ വീർത്തു പൊട്ടും... രംഗം പന്തിയല്ല.. അല്ല.. ഞാൻ ആ ഫ്ളോവിൽ പറഞ്ഞതാ.. ഓ എല്ലാം മനസിലായി...

ഇപ്പൊ നീയും ആ തീർത്ഥയും തമ്മിൽ ന്ത് വെത്യാസം ആണ് ഉള്ളത് (വരുണിന്റെ ന്യായമായ ചോദ്യം.. കാരണം രണ്ടാളും ഇപ്പൊ കള്ളികൾ ) അതോ.. ഞാൻ കള്ളി.. ഓൾ പെരും കള്ളി.. അതെങ്ങനെ.. (ഏട്ടനു ക്യൂരിയോസിറ്റികാരണം പിടിച്ചു നിൽക്കാൻ പറ്റാതെ ചോദിച്ചു ) അതേട്ടാ... ഞാൻ കട്ടത് കൊണ്ട് കള്ളി.. അവൾ ഞാൻ കട്ടതല്ലേ പിന്നേം കക്കുന്നെ അപ്പൊ അവൾ പെരുംകള്ളി... അതന്നെ.. ആ പെണ്ണ് പെരുംകള്ളി ആയോണ്ടാല്ലേ പാറു അങ്ങനെ ചെയ്തത്... ഒരടി അല്ലെ അത് സാരല്ല്യ.. അടി അല്ല ഏട്ടാ ആ കുട്ടീടെ മൂക്ക് ഇടിച്ചു പരത്തി ദേ ഈ നിക്കണ പെണ്ണ്.. അത് ഓൾ ഇന്റെ പച്ച ലെയ്സ് ഇടുത്തോണ്ടാ.. നാരങ്ങ മുട്ടായിയാ എടുക്കുന്നത്ച്ചാൽ ഞാൻ തല്ലുകയെ ചെയ്യുള്ളു.. വളരെ നിഷ്കളങ്കതയോടെ പാറു പറഞ്ഞു നിർത്തി.. പാവം കൊച്ചിന്റെ പച്ച ലെയ്സ് എടുത്തത് കൊണ്ടല്ലേ.. സാരല്ല്യ പോട്ടെ... (അച്ഛൻ ) ബാക്കി കേൾക്ക് അച്ചേ.. വരുൺ പറഞ്ഞു... ഇനിയെന്താ.. (പൊന്നുവേച്ചി ) ഇനിയാണ് കാര്യം.. ദേ ഇവൾ പറഞ്ഞ തീർത്ഥ ഇല്ല്യേ ആ കൊച്ചിന് നമ്മുടെ വാവടെ പ്രായമേ ഉള്ളൂ...

അതും ഡാൻസ് ടീച്ചർടെ മകൾ.... ഞെട്ടി... അച്ഛ ഞെട്ടി അമ്മ ഞെട്ടി വല്യേട്ടൻ 2 വട്ടം ഞെട്ടി പൊന്നും ഞെട്ടി വയറ്റിൽ കിടക്കണ കുഞ്ഞാവ അടക്കം ഞെട്ടി... ആകെ മൊത്തം ഞെട്ടൽ മയം.. (വാവയെ ഞാൻ വേണമെന്ന് വച്ചിട്ടു ഈ ഭാഗത്തു ഉൾപ്പെടുത്താത്തതാണ്... അവർ വലിയവർ സംസാരിക്കട്ടേന്ന് ) ഏട്ടൻ പതിയെ മൂക്കൊന്ന് തടവി.. സംയവനം പാലിക്കുകയാണ് നല്ലത്.. അല്ലേൽ ശരീരത്തിന് കേടുപാടുകൾ സംഭവിക്കുന്നതാണ് (ആത്മ ) അതല്ല അച്ചേ.. ഞാൻ വേണമെന്ന് വച്ചിട്ടല്ല... ചെറുതാണെങ്കിലും ഓൾക്ക് എന്നോട് കണ്ണ് കടിയ.. നിക്ക് അത് ഇഷ്ടല്ല്യ.. പിന്നെ 10, 100 കുട്ട്യോൾ അവിടെ പഠിക്കണില്ലേ.. കുറെ ക്യാഷ് ഉണ്ടാവില്ലേ.. ടീച്ചർക്ക് ഒരു മുട്ടായി വാങ്ങി കൊടുത്തൂടെ... ഇന്റെന്ന് എടുക്കണോ ലെ ഏട്ടാ. അത് ന്യായം... അതാണ്‌ ഫുദ്ധി ന്തിനാ വെറുതെ താടി കേടാക്കണേ.... ഇതൊക്കെ എത്രെയോ മുന്നേ നടന്നതാ...ആ ടീച്ചർ ഇന്നേ കണ്ടാപ്പോ വേണമെന്ന് വച്ചിട്ടാ അതൊക്കെ പറഞ്ഞത്.. പിന്നേയ് അവിടുത്തെ അച്ചക്ക് അറിയാം ഞാൻ പൈസ എടുക്കണത്.. വേണെങ്കി ചോദിച്ചു നോക്ക്...

പിന്നെ പിന്നെ അച്ഛനും തരും പൈസ.. ഇത്തവണ വരുണിനെ നോക്കിയാണ് പാറു പറഞ്ഞത്.. നീ പേടിക്കണ്ടടാ... അവൾ അതൊക്കെ നിർത്തി എന്ന്.. പോക്കറ്റിനെ നോക്കി ഏട്ടൻ ഒന്നും ആത്മകഥിച്ചു.... മോൾ അതൊന്നും കാര്യം ആക്കണ്ട.. 1 മണിക്കൂറിന്റെ കാര്യം അല്ലെ ഉള്ളു.. അതൊന്നും സാരല്ല്യ.. നാളെ മുതൽ പൊക്കോണം.. അമ്മടെ കുട്ടിക്ക് അമ്മ തരാം പൈസ... വിശ്വേട്ടാ അവൾക്ക് നാളെ കൊടുക്കണം ട്ടോ... പിന്നെ നമ്മടെ മോൾക്ക് അല്ലാതെ ആർക്ക് കൊടുക്കാനാ.. അവളെ വാരി പുണർന്നു കൊണ്ട് അയാൾ പറഞ്ഞു .... വരുണിനു അവൾ കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു... പ്ലിങ്ങിയ അവസ്ഥയിൽ ആയിരുന്നു വരുൺ... പാറുവിനെ നോക്കി കാണുകയായിരുന്നു വല്യേട്ടൻ.. ഇങ്ങനെ ഒരു കാന്താരി അനിയത്തിയെ കിട്ടിയത് കൊണ്ട്.. കൂടപ്പിറപ്പ് ഇല്ലാത്ത പൊന്നുവിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല..... എല്ലാം കൊണ്ടും സന്തോഷത്തിൽ ആയിരുന്നു പാറു... നൃത്തം അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.. അമ്മടെ ആഗ്രഹം ആയിരുന്നു അവൾ ഒരു നർത്തകി ആവണമെന്ന്.. എല്ലാം ഇടക്ക് വച്ചു ഇങ്ങനെ ആയി.... ഇപ്പൊ വീണ്ടും തുടങ്ങുകയാണ്...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story