നിന്നിലലിയാൻ: ഭാഗം 37

ninnilaliyan

എഴുത്തുകാരി: നിലാവ്

രാവിലെ എണീറ്റപ്പോൾ വരുൺ അടുത്തില്ല.. ഇയാളിപ്പോ നേരത്തെ നീറ്റ് എന്ത് ചെയ്യുവാ... അല്ലേൽ ആ തിരുമോന്ത കണ്ടാണ് എണീക്കാറ്.. ഇപ്പൊ എണീറ്റ് നോക്കിയാൽ പൊടി പോലും ഇല്ലാ... ഓ ആതു ഉണ്ടല്ലോ ഇനി.. ഉറക്കം കിട്ടുന്നുണ്ടാവില്ല പുള്ളിക്ക്.. സൺ‌ഡേ അല്ലെ... ഫ്രഷ് ആയി താഴേക്ക് ചെന്നപ്പോഴും അവിടെ ഇല്ലാ ആതുവിനെയും കാണാനില്ല.. ഇനി ഒളിച്ചോടി പോയോ.. ഏയ്.. പ്രാണ നായകാ......... വെറുതെ അടുക്കളയിൽ കയറി അമ്മയെ വെറുപ്പിച്ചോണ്ടിരുന്നു... ചേച്ചിയെ നാളെ കൂട്ടികൊണ്ടു പോവും.. റെസ്റ് ആണ് അപ്പൊ.. വല്യേട്ടൻ വാലാട്ടി പിന്നാലെ നടക്കുന്നുണ്ട്... ഇനി കുറച്ചു മാസങ്ങൾ കാണാൻ പറ്റില്ലല്ലോ... അങ്ങനെ ഓരോന്ന് ആലോചിച്ചും അമ്മ ഉണ്ടാക്കിയ ദോശ ചൂടോടെ തിന്നുമ്പോഴുമാണ് കാലന്റെയും ആതുവിന്റെയും സംസാരം കേട്ടത്.. ന്താണെന്ന് അറിയാൻ ഞാൻ ഹാളിലേക്ക് ചെന്നു....

കേട്ടോ പാറു... എന്നും ജിമ്മിൽ പോയിരുന്ന ആളാ.. ഇപ്പൊ നിന്നെ കെട്ടിയതിനു ശേഷം പോയിട്ടില്ല എന്ന്... ജിമ്മിലോ.. ഇയാളോ... ദൈവമേ ആരെ കാണിക്കാനാണാവോ ഇങ്ങനെ ഊതി വീർപ്പിച്ചു നടക്കുന്നെ.. ooo കോളേജിൽ നല്ല തരുണി മണികൾ ഉണ്ടല്ലോ.. അതാവും (എല്ലാം ആത്മ ) ഇങ്ങനെ ഒരു മടിയൻ എന്നും പറഞ്ഞു ആതു അവനേം കെട്ടിപ്പിടിച്ചു റൂമിലേക്ക് പോയി.. ഇനി കുളിപ്പിച്ച് കൊടുക്കാൻ ആയിരിക്കുമോ.. അല്ല പറയാൻ പറ്റില്ലേയ്... അമേരിക്കയിൽ നിന്നൊക്കെ ഇറക്കുമതി ചെയ്തതല്ലേ.. പോരാത്തതിന് കൂടെ ഉള്ളത് നല്ല അസ്സൽ ജിമ്മൻ കോഴിയും... പോയി നോക്കണോ.. ഏയ് വേണ്ട അവരായി അവരുടെ പാടായി...""""💞 ചായ കുടിക്കാൻ ഇരുന്നപ്പോൾ തൊട്ട് വല്യേട്ടൻ ഔട്ട്‌ off coverage ഏരിയയിലാ... (മൂഡ് ഓഫ്‌ ആണെന്ന് ) കാരണം ഞാൻ പറയണ്ടല്ലോ.... ഞാൻ ആലോചിക്കുക ആയിരുന്നു വിശ്വേട്ടാ.. മൗനത്തെ ഭേദിച്ചു കൊണ്ട് അമ്മ സംസാരത്തിനു തുടക്കം ഇട്ടു... ന്ത് ആലോചിക്കുക ആയിരുന്നെന്നു (അച്ഛ) അല്ല.. നാളെ ചടങ്ങ് നടത്തി മറ്റന്നാൾ പൊന്നുവിനെ ഇങ്ങോട്ട് തന്നെ കൂട്ടി കൊണ്ടന്നാലോ എന്ന്..

എനിക്ക് വയ്യ ഇവരെ പിരിഞ്ഞിരിക്കാൻ.... നീയെന്താ പറയണേ.. ഇതൊക്കെ ഒരു ചടങ്ങല്ലേ.... ഞാൻ നോക്കിക്കോളാം വിശ്വേട്ടാ.. ഈ 3 എണ്ണത്തിനെയും ഞാനും നിങ്ങളും അല്ലെ വളർത്തി ഉണ്ടാക്കിയത്.. ഒരാളും നമുക്ക് കൂട്ടായി ഉണ്ടായിരുന്നില്ലല്ലോ.. എനിക്കറിയാം പൊന്നുവിനെ എങ്ങനെയാ നോക്കേണ്ടതെന്നൊക്കെ... അത് നല്ല കാര്യം അല്ലെ.. ഞാനും അത് പറയാൻ നിക്കുവായിരുന്നു... വല്യേട്ടൻ മൗനവ്രതം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു.. ഒക്കെ ശെരി തന്നെയാ.. പക്ഷെ പൊന്നുവിന്റെ വീട്ടുകാർക്ക് കാണില്ലേ താല്പര്യം... അവർക്കുള്ള ഒറ്റ മോളല്ലേ ഇത്‌... (അച്ഛൻ ) എന്നാൽ ഇനി ഞാൻ ഒരു സത്യം പറയട്ടെ.. ഇക്കാര്യം ഞാൻ ഇന്നലെ വിളിച്ചു അവരെ സൂചിപ്പിച്ചിരുന്നു.. അവർക്ക് കുഴപ്പം ഇല്ലെന്ന പറഞ്ഞെ.. ദോശയിൽ നോക്കി കൊണ്ട് അമ്മ പറഞ്ഞു.. അമ്പടി jinjinnakkadi.... അമ്മ മുത്താണ്.. ഞാൻ മനസ്സിൽ കണ്ടത് ഞാൻ മാനത്തു കണ്ടു... കിടക്കട്ടെ ഒരു ദോശ ദോശ അമ്മടെ പ്ലേറ്റിലേക്ക് ഇട്ടുകൊണ്ട് വല്യേട്ടൻ പറഞ്ഞു.. നീ ആള് തെരക്കേടില്ലല്ലോ ഭാര്യെ... (അച്ഛൻ ) അത് ഞാൻ നിങ്ങടെ അഭിപ്രായം അറിയാൻ വേണ്ടി പറഞ്ഞതല്ലേ...

വല്യേട്ടൻ പിന്നെ നിലത്തൊന്നും അല്ല.... പിന്നെ ആള് പഴേ പോലെ ഉഷാറായി.. ആതുവിന്റെ ഉദ്ദേശം അറിയണമല്ലോ.. അതിന്റെ പുറകെ ആയിരുന്നു പിന്നെ.. എന്നാലും വല്യേട്ടാ.. അവൾ എന്ത് ഉദ്ദേശത്തിൽ ആണ് വന്നത് എന്ന് മനസിലാവാനില്ലല്ലോ.. അതുതന്നെയല്ലേ ഞാനും ഇത്രേ നേരായിട്ട് പറയുന്നേ.. ഒരു പുള്ളി അങ്ങോട്ട്‌ മാറി എന്നല്ലേ ഉള്ളൂ.. അർത്ഥം ഒന്നും തന്നെയല്ലേ.. ചളി മതിയാക്ക് എന്റെ പൊന്നു വല്യേട്ടാ.. ഏറ്റില്ല അല്ലെ.. ഇല്ലാ.. ഏറ്റില്ല.. അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ.. ആ ഇനി അടുത്തതിൽ നോക്കാം... എന്നാലും പാറു അവൾക്ക് പണ്ടേ വരുണിനോട് ചായ്‌വ് ഉണ്ടായിരുന്നില്ലേ.... കാലനോട്.. പണ്ടേ.. അവൾക്ക്... ചായ്‌വ്.... സത്യം പറ വല്യേട്ടാ.... അല്ല ഉണ്ടായിരുന്നില്ലേ എന്നാ ചോദിച്ചത്.. ഉണ്ടെന്ന് പറഞ്ഞില്ലല്ലോ.... ഉണ്ടായിരുന്നില്ല പോരെ... ഓ ഇങ്ങനെ ഒരു ഏട്ടൻ..നല്ല ആളെയാ കൂട്ടിനു വിളിച്ചത്.. അതെന്താ ഞാൻ നല്ലതല്ലേ...

നല്ല സുന്ദരനും സുമുഖനും സർവോപരി സത്യസന്ധനുമായ അരുൺ വിശ്വനാഥ്.. ആഹാ പറയുമ്പോൾ തന്നെ കുളിരു കോരുന്നു... കേൾക്കുന്ന ഞങ്ങൾക്കില്ലല്ലോ.. ആ പിന്നേയ് ലാസ്റ്റ് പറഞ്ഞ സർവോപരി സത്യസന്ധൻ അങ്ങ് ഒഴിവാക്കിയേക്ക്.. ബാക്കി ഏതാണ്ടൊക്കെ ഓക്കേ ആണ്... ഓ അതിലും വലുതാണോ ചേരുക എനിക്ക്.. അതെ.. സർവോപരി അസത്യസന്ധൻ എന്ന്.. പോടീ.. നിനക്ക് അസൂയയാ... നീ സത്യസന്ധ അല്ലാത്തത് കൊണ്ട്... ഒന്ന് പോ വല്യേട്ടാ തമാശ പറയാതെ... ഞാൻ സീരിയസ് ആയിരുന്നു എന്ത് പറഞ്ഞാലും നീ ഇങ്ങനെ തമാശ ആയിരുന്നു എടുക്കല്ലേ എന്റെ പാറു എന്നും പറഞ്ഞ് മൂക്ക് പിടിച്ചു വലിച്ചു വല്യേട്ടൻ ഓടി.. ഔച് ഇന്റെ മൂക്ക്.. അങ്ങനെ അന്നത്തെ ദിവസം അങ്ങനെ പോയി.... ❤️❤️❤️❤️❤️❤️❤️💞❤️❤️❤️❤️❤️❤️ ( വരുൺ ) ഇന്നാണ് ചേച്ചിയെ കൂട്ടി കൊണ്ട് പോവുന്നത്..അതുകൊണ്ട് കോളേജിൽ ഞാനും പാറുവും ലീവ് എടുത്തു... കൂടെ ആതുവും... ഇവിടെ ഞങ്ങൾക്ക് അധികം കുടുംബക്കാർ ഇല്ലാത്തത് കൊണ്ട് ഞങ്ങൾളും പിന്നെ ശിൽപയുടെ വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു...

പൊന്നുവേചിയുടെ വീട്ടിൽ നിന്ന് 20 ആളുകളും... ഇന്നാണ് ഇത്രയും വർഷത്തിന് ശേഷം ഏട്ടനെ കുറച്ചു ഗൗരവത്തിൽ കാണുന്നത്.. മൂപ്പർക്ക് നല്ല വിഷമം ഉണ്ട്... അതും 1 ദിവസത്തെ കാര്യത്തിന്... ഇന്റെ അവസ്ഥയോ.. കല്യാണം കഴിഞ്ഞു പിറ്റേ ദിവസം പാറു പോയി പിന്നെ ഒരാഴ്ച കഴിഞ്ഞല്ലേ വന്നത്.. ആ അതൊക്കൊരു കാലം... പാറുവിനെ നോക്കിയപ്പോൾ അവളും ആതുവും കൂടി ഏട്ടത്തിയെ ഒരുക്കുവാണ്.. മുത്ത് ബെഡിൽ കിടന്ന് കുത്തി മറയുന്നുണ്ട്... വേറെ ഒരാൾ മണം പിടിച്ചു നടക്കുന്നുണ്ട്...  ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞാൽ എല്ലാവരും ഒന്ന് പുറത്തേക്ക് പൊയ്‌ക്കെ.. ഒരുക്കി കൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ നോക്കി വല്യേട്ടൻ പറഞ്ഞു... എല്ലാവരും പുറത്തേക്ക് ഇറങ്ങി.. ഒപ്പം പുറത്തേക്ക് ഇറങ്ങാൻ നിന്ന പൊന്നുവിനെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.. നീയിതെങ്ങോട്ടാ പോണേ... ഞാൻ അവരോട് പോവാൻ അല്ലെ പറഞ്ഞത്... ഞാനുo അങ്ങോട്ട് ചെല്ലട്ടെ അരുണേട്ടാ.. ഒറ്റ മിനിറ്റ് പൊന്നു... അതെ പാറു ദെ ഈ കിടക്കയിൽ ഇരിക്കുന്ന സാധനത്തിനെയും കൊണ്ടു പൊയ്ക്കോ...

ഞാൻ എവടെ പരിപാടിക്ക് പോയാലും ഇവളും ഉണ്ടാകും അത് കൊളമാക്കാൻ.. പാറു രണ്ടാളേം ഒന്ന് ആക്കി ചിരിച്ചു കൊണ്ട് വാവയെയും എടുത്ത് പുറത്തേക്ക് പോയി.. എല്ലാവരും പോയി എന്ന് കണ്ടതും അരുൺ വെപ്രാളത്തോടെ ഡോർ ലോക്ക് ചെയ്തു.. എന്താ അരുണേട്ടാ ഈ കാണിക്കുന്നേ... വരുൺ അപ്പോഴേക്കും പൊന്നുവിന്റെ അടുത്ത് വന്നു കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.. പക്ഷെ വയറു കാരണം അതിനു പറ്റുന്നില്ലായിരുന്നു... അച്ഛെടെ കുഞ്ഞി വേഗം വരണം ട്ടൊ.. അച്ഛക്ക് അമ്മയെ കെട്ടിപ്പിടിക്കാൻ പറ്റുന്നില്ലടാ.. ഇത്‌ കേട്ടതും പൊന്നു ഒന്ന് ചിരിച്ചു... കണ്ടോ നിന്റെ അമ്മക്ക് ഒരു സ്നേഹോം ഇല്ലാ.. അച്ഛനെ ഇവിടെ ഒറ്റക്ക് നിർത്തി നിന്നേം കൊണ്ട് അവൾ പോവാണ്.. അരുൺ മുട്ട് കുത്തി ഇരുന്നു കൊണ്ട് വയറിൽ തല വച്ചു കൊണ്ട് പറഞ്ഞു... ദെ കുഞ്ഞിന് വേണ്ടാത്തതൊന്നും പറഞ്ഞു കൊടുക്കല്ലേ.. പറുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ പ്രസവം കഴിഞ്ഞേ വരു എന്ന്.. നാളെ വൈകുന്നേരം നിങ്ങൾ ഓഫീസ് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴേക്കും ഞാൻ ഇവിടെ ഹാജർ വച്ചിരിക്കും...

അല്ലെങ്കിൽ ഞാൻ ഹാജർ വെപ്പിക്കും.. ആ ഒരു സമാധാനത്തിലാ ഞാൻ.. ഇന്ന് പിന്നെ വെറുപ്പിക്കാൻ പാറുവും ആതുവും ഉണ്ട്.. അതാ ആശ്വാസം.. പിന്നേയ്.. നിങ്ങൾ ഒന്ന് പാറുവിനോട് സംസാരിക്ക് വരുണിന്റെ കാര്യം.. ന്ത് സംസാരിക്കാൻ.. അവൾക്ക് അവനെ ഇഷ്ടാ..അതെനിക്ക് നന്നായിട്ട് അറിയാം.. പിന്നെ ചെറിയ കുട്ടി അല്ലെ അതിന്റെ ഒരു ബുദ്ധിമുട്ട്.. പെട്ടെന്നുള്ള ഈ കുടുംബ ജീവിതം ഒന്നും അവൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നുണ്ടാവില്ല.. എന്നാലും അവൾ വരുണിനെ അകറ്റി നിർത്തുന്നൊന്നുമില്ല.. സംസാരിക്കാറുണ്ടല്ലോ.. പിന്നെ നീ ഇന്നലെ കണ്ടതല്ലേ അവൻ അവളുടെ മടിയിൽ കിടക്കുന്നതൊക്കെ.. അതൊക്കെ പതുക്കെ പതുക്കെ ശെരിയാവും.. നമ്മൾ ഇടപെട്ടാൽ അടിച്ചേൽപ്പിച്ച പോലെ ആവും.. അവൾ സ്വയം അക്‌സെപ്റ് ചെയ്തോളും.. ഇതെല്ലാം കേട്ട് പൊന്നു വായ തുറന്ന് ഇരിക്കാർന്നു..

എന്താടി ഇങ്ങനെ വായ പൊളിച്ചിരിക്കുന്നെ.. ഈച്ച കേറും.. ഞാൻ വിചാരിക്കുവായിരുന്നു നിങ്ങൾക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയുവോ എന്ന്.. അതെന്താടി.. അല്ല വായ തുറന്നാൽ പൊട്ടത്തരം ആണല്ലോ പറയാറ്... ഇത്രെയും കാലത്തിനിടക്ക് 2 വട്ടമേ ഞാൻ നിങ്ങളെ സീരിയസ് ആയിരുന്നു കണ്ടിട്ടുള്ളു.. ഒന്ന് നമ്മുടെ റിലേഷൻഷിപ് ടൈമിലും പിന്നെ ഇപ്പോഴും.. പൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇപ്പൊ മനസിലായില്ലേ ഞാൻ വെറും ഉണ്ണാക്കൻ അല്ല എന്ന്... ഓ മനസിലായെ... മോളെ.. റെഡി ആയിരുന്നു കഴിഞ്ഞില്ലേ... അരുണേ വാതിൽ തുറന്നെ... ദാ വരുന്നു അമ്മേ.. ദെ അമ്മ വിളിക്കുന്നു.. ഞാൻ ചെല്ലട്ടെ.. നിക്ക് നിക്ക് എന്നും പറഞ്ഞു സാരി മാറ്റി പൊന്നുവിന്റെ വയറിൽ അമർത്തി ചുംബിച്ചു എന്നിട്ട് സാരി ശെരിയാക്കി.. ഇതെന്റെ കുഞ്ഞിക്ക്.. അവളുടെ നെറ്റിയിൽ ഉമ്മ വച്ചു... ഒരു ചിരിയോടെ പൊന്നു അത് സ്വീകരിച്ചു.. ഇതെന്റെ പൊന്നുവിന്.... അവൾ തിരിച്ചും അവന്റെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ടു പറഞ്ഞു ഇതെന്റെ കുഞ്ഞിടെ അച്ഛന്.. എന്നിട്ട് കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു ഇതെന്റെ അരുണേട്ടന്..

എനിക്ക് തന്നതിന്റെ സ്ഥാനം മാറ്റി ഇവിടെ തന്നാൽ മതിയായിരുന്നു... ചുണ്ടിൽ വിരൽ വച്ചു കൊണ്ടു അരുൺ പറഞ്ഞു.... അയ്യെടാ മാറി നിൽക്കങ്ങോട്ട്.. വീർത്ത വയറും വച്ചു പൊന്നു വാതിൽ തുറന്ന് പോയി. പിന്നാലെ അരുണും... (എഴുത്തുകാരി ആയ എനിക്ക് പാറുവിനോട് പറയാൻ ഉള്ളത്.. കണ്ടു പഠിക്ക് കുട്ടി അവരുടെ റൊമാൻസ്.. വല്ലപ്പോഴും ആ ചെക്കന് ഒരുമ്മ എങ്കിലും കൊടുത്തൂടെ നിനക്ക്.. ഒന്നല്ലെങ്കിലും അന്റെ കെട്ട്യോൻ അല്ലെ.. അല്ലെങ്കിൽ വേണ്ട ഈ വായനക്കാരുടെ ആശ്വാസത്തിന് വേണ്ടി എങ്കിലും... ഇല്ലാലെ.. ഓ ആയിക്കോട്ടെ... അതേയ് ചത്താലും റൊമാൻസ് തരില്ല എന്ന് നിങ്ങൾ വായനക്കാരോട് പാറു പറയാൻ പറഞ്ഞു.. ഇതിൽ നിലാവ് എന്ന ഞാൻ ഉത്തരവാദി നഹീ ഹേ.. ) അങ്ങനെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഒരു ചെറു നോവോടെ പൊന്നുവേച്ചി പോയി... അമ്മ കഴിഞ്ഞാൽ എല്ലാം കൊണ്ടും ഏട്ടത്തിക്കായിരുന്നു ആ സ്ഥാനം... ഇതുവരെ വിട്ട് നിന്നിട്ടില്ല നിർത്തിയിട്ടും ഇല്ലാ... വീട്ടിൽ പോവുകയാണെങ്കിൽ തന്നെ വൈകുന്നേരം ആവുമ്പോൾ ഒന്നല്ലെങ്കിൽ ചേച്ചി വരാൻ പറയും അല്ലെങ്കിൽ ഞാനും ഏട്ടനും കൂടി വിളിച്ചു കൊണ്ടു വരും..

ആദ്യമായാണ് ഇങ്ങനെ ഒരു ദിവസം എങ്കിൽ ഒരു ദിവസം വിട്ട് നിൽക്കുന്നെ.... ഞാൻ അങ്ങോട്ട് പോയി നോക്കട്ടെ ഒരാൾ ഏട്ടത്തി പോയതും റൂമിലേക്ക് പോയിട്ടുണ്ട്... റൂമിലേക്ക് പോയപ്പോൾ ഏട്ടൻ ബെഡിൽ ഇരിക്കുന്നുണ്ട്.. ഞാൻ ചെന്ന് അടുത്തിരുന്നു... എടാ.. നിനക്കിന്നു ചോറ് വിളമ്പിയപ്പോ പുളിയിഞ്ചി കിട്ടിയോ.... (അരുൺ ) എന്താ..... (വരുൺ ) ചോദ്യം റിപീറ്റ്... അപ്പൊ ഏട്ടൻ ഇവിടെ അതും ആലോചിച്ചു ഇരിക്കുവായിരുന്നോ.... അല്ലാതെ പിന്നെ ഞാൻ ഇനി നിന്നെ ആലോചിച്ചു ഇരിക്കണോ.. എന്നും ചോദിച്ചു അരുൺ ചിരിച്ചു.. അതിനെന്തിനാ വല്യേട്ടൻ ചിരിക്കുന്നേ... ഞാൻ നിന്റെ മറ്റേ പിക് ഇല്ലേ.... അണ്ടർവെയർ ഇല്ലാതെ നിൽക്കുന്നത് അത് ആലോചിച്ചു പോയെടാ... ദെ.. ഏട്ടനാണെന്നൊന്നും നോക്കില്ല... വേറെ എത്രെ നല്ല പിക് ഉണ്ട് എന്നിട്ട് നിങ്ങൾക്ക് അത് മാത്രമേ ഓർമ വന്നുള്ളോ... അതാണെടാ... നിന്റെ ഏറ്റവും best പിക്... ഹിഹി.. ഞാൻ ആ പിക് പാറുവിനു കാണിച്ചു കൊടുത്താലോ.. പൊളിക്കും ലെ.. ആ പൊളിക്കും ഏട്ടന്റെ നടുംപുറം... അതും ഞാൻ... ഓ പിന്നെ..

ഇന്റെ കൈ അപ്പൊ മാങ്ങാ പറിക്കാൻ പോവുമോ.. അതിനു ഈ സമയത്ത് എവിടെയാ മാങ്ങ.. വല്ലാതെ ചിന്തിക്കേണ്ട.. ഈ കാലത്ത് ചിലയിനം മാങ്ങകൾ ഒക്കെ ഉണ്ടാവുന്ന കാലമാ... ഓഹോ.. എന്നാലും ആ പിക് അവളെ കാണിക്കാഞ്ഞിട്ട് എനിക്കൊരു സമാധാനം ഇല്ലാ.. അതെ എന്താണാവോ എനിക്ക് ഏട്ടത്തിയോട് അന്ന് ഏട്ടൻ ഗൗരിയെ കെട്ടിപ്പിടിച്ച കാര്യം പറയാഞ്ഞിട്ടും തീരെ സമാധാനം ഇല്ലാ.. ഞാനോ.. എപ്പോ ഗൗരിയെ കെട്ടിപ്പിടിച്ചു.. ഗൗരി എന്ന് പറയുന്ന കുട്ടിയെ എനിക്ക് അറിയുകയേ ഇല്ലാ.. So shaad.. ഏട്ടന്റെ PAയെ ഏട്ടനു അറിയില്ല ലെ.. ഓഹോ.. അവളുടെ പേര് ഗൗരി എന്നാണോ.. ശോ ഞാൻ ഈ പെൺകുട്ടികളുടെ പേരൊന്നും ശ്രദ്ധിക്കാറില്ല.. അതിനെവിടെയാ നേരം.. ജോലി തിരക്കല്ലേ.. പാവം ഞാൻ.. പേര് ശ്രദ്ധിക്കാറുണ്ടാവില്ല.. പക്ഷെ പെൺകുട്ടികളെ ശ്രദ്ധിക്കാറുണ്ട്.. ഛെ നീ എന്നെ കുറിച് ഇങ്ങനെ ആണോ വിചാരിച്ചേ... ഞാൻ നിന്റെ ഏട്ടത്തിയെ അല്ലാതെ വേറെ ഒരു കണ്ണിൽ നോക്കിയിട്ടില്ല.. അപ്പോ ഏട്ടനും മൂന്നാമതൊരു കന്നുണ്ടോ. ഉരുളല്ലേ മോനെ..

അല്ലെങ്കിൽ പിന്നെങ്ങനെയാ നിങ്ങടെ ക്യാബിനിൽ ഇരുന്ന നിങ്ങൾ ക്യാബിനു പുറത്ത് വീഴാൻ പോയ ഗൗരിയെ പിടിച്ചത്... അത് സ്വാഭാവികം അല്ലെ.. ആർക്കെങ്കിലും ആപത്ത് വന്നാൽ ഇന്റെ കാൽ ഇങ്ങനെ വെറുതെ ഇരിക്കില്ല.. ചലിച്ചു കൊണ്ടിരിക്കും... എനിക്ക് നല്ലൊരു മനസ് ഉണ്ടെടാ.. ആ ഉണ്ട് ഉണ്ട്... അതും പെൺകുട്ടികൾ വീഴുമ്പോൾ മാത്രം.. നിങ്ങടെ തൊട്ടപ്പുറത് നിന്ന രാഹുൽ വീഴുന്നത് കണ്ട് നിങ്ങൾ അന്ന് തിരിഞ്ഞു നോക്കിയോ.. അതുപിന്നെ അവനെ ഞാൻ താങ്ങിയാൽ ഞാനും അവന്റെ ഒപ്പം വീഴും.. ഉവ്വ... നല്ല ന്യായം.. എടാ.. ഇനി ഇതൊന്നും ആരും അറിയണ്ട.. ഞാൻ നിന്റെ പിക് പാറിവിനെ കാണിക്കില്ല.. ഇപ്പൊ എല്ലാം ഓക്കേ ആയില്ലേ.. അപ്പൊ അന്ന് ഗൗരിയെ വേണം എന്ന് വച്ചിട്ടാണല്ലേ.. മ്മ് മ്മ്മ്.. (അശോകൻ expression ) ഒരഞ്ചാറു കൈയബദ്ധം ആർക്കും പറ്റുമല്ലോ.. ഇല്ലേ? ഒരു കൈയബദ്ധം ആർക്കും പറ്റും എന്നല്ലേ.. ഇതിപ്പോ... ഇന്നേ സംബന്ധിച്ചിടത്തോളം അഞ്ചാറ് ആണ് ഇനി വേണേൽ 8, 10കൈയബദ്ധം എന്നാക്കാം.. ഓഹ്... "വല്യേട്ടന്റെ 8, 10 കൈയബദ്ധങ്ങൾ"... വല്യേട്ടൻ ഡോക്ടർ ആവാഞ്ഞത് ഭാഗ്യം... അല്ല കയ്യബദ്ദേയ്... ഒന്ന് പോടാ എനിക്ക് നാണം വരുന്നു (ഇന്നസെന്റിന്റെ മുണ്ട് പോയി കഴിഞ്ഞുള്ള നാണം ) അവരുടെ സംസാരം കേട്ട് കൊണ്ടാണ് വാവ അങ്ങോട്ട് വന്നത്..

ഓഹ് എത്തര നേരം ആയി ഞാൻ വല്യേട്ടനെയും കുഞ്ഞേട്ടനെയും തിരഞ്ഞു നടക്കുന്നു.... ഇവടെ കിടക്കാന് ലെ ഇന്നേ കൂട്ടാതെ... അയ്യോ ഞങ്ങടെ കാന്താരിയെ മറക്കേ.. എടാ വരുണെ വാവയെ ഞാൻ നിന്നോട് വിളിക്കാൻ പറഞ്ഞതല്ലേ... ആ best.. ഇനി അവൾ ഇന്റെ മേലോട്ട് ആവും കുതിര കയറുക.. അതിനാണല്ലോ ഞാൻ നിന്റെ മേലേക്ക് കുറ്റം ഇട്ടത്... ഏഹ്.... അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് വരുണും അരുണും നോക്കിയപ്പോൾ വാവ ഉണ്ട് അവരെ തുറിച്ചു നോക്കുന്നു.. അയ്യോ വാവ പിണങ്ങി നിൽക്കുവാണോ.. വന്നേ ചോദിക്കട്ടെ.. (അരുൺ ) വേണ്ട.. നോക്കട്ടെ മുത്തേ വയറു നിറഞ്ഞൊന്ന്.. മുത്തിനെ എടുത്ത് കൊണ്ട് വരുൺ ചോദിച്ചു.. ദ്ദേ ഞാൻ തോനെ തിന്നല്ലോ.. പൊന്നുനെ പോലെ ഇന്റെ വയറും വീർത്തു.. ഇട്ടിരുന്ന ടോപ് പൊക്കി കാണിച്ചു കൊണ്ടു വാവ പറഞ്ഞു.. ആഹാ... വരുൺ അവളുടെ വയറിൽ വായ അമർത്തികൊണ്ട് സൗണ്ട് ഉണ്ടാക്കി... അത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് വാവ പറഞ്ഞു. അയ്യേ കുഞ്ഞേട്ടൻ ഗ്യാസ് വിട്ടേ.. എണീറ്റ് പോടാ വൃത്തിക്കെട്ടവനെ.. വരുണിനെ തള്ളി കൊണ്ട് അരുൺ പറഞ്ഞു..

ഇതൊക്കെ വാവടെ പിന്നാലെ വന്ന പാറു കാണുകയായിരുന്നു.. ഇങ്ങേർക്ക് പണ്ടേ വയറു വീക്ക്നെസ് ആണെന്ന് തോന്നുന്നു.. ഇന്നലെ നടന്ന സംഭവം ഓർത്തു കൊണ്ട് പാറു പതുക്കെ പറഞ്ഞു... എന്നാലും എന്ത് രസാ ഇവരുടെ തല്ലുകൂടലും സ്നേഹവും ഒക്കെ കാണാൻ.. ഓരോന്ന് ചിന്തിച്ചു കൊണ്ട് മുന്നോട്ട് നോക്കിയ പാറു കണ്ടത് വാവയെ നടുവിൽ കിടത്തി അവളെ കെട്ടിപ്പിടിച്ചു അപ്പുറത്തും ഇപ്പുറത്തും കിടന്നുറങ്ങുന്ന അരുണിനെയും വരുണിനെയും ആണ്.. ആഹാ ഇത്രേ പെട്ടെന്ന് ഉറങ്ങിയോ.. അവരുടെ കിടത്തം കണ്ട് കുസൃതി തോന്നിയ പാറു അത് ഫോണിൽ പകർത്തി... ഹാളിലേക്ക് ചെന്നപ്പോൾ അമ്മ സോഫയിലും അച്ഛൻ നിലത്തും കിടന്ന് ഉറങ്ങുന്നുണ്ട്.. ആതുവിനെ നോക്കിയപ്പോൾ ഫോൺ വിളിയിൽ ആണ്.. ഇനി ഞാൻ ന്ത് പൂരം കാണാൻ നിക്കുവാ.. come ഓൺ എവെരിബഡി നമുക്കും ഉറങ്ങാം.... ഉറക്കത്തിനിടയിൽ ആരോ വന്നു അടുത്ത് കിടന്ന പോലെ തോന്നിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്.. നോക്കിയപ്പോൾ കാലൻ.. ആഹാ അവിടെത്തെ ഉറക്കം കഴിഞ്ഞു ഇനി ഇവിടെ വന്നു ഉറങ്ങാണോ.. സമയം 2:30ആയിട്ടുള്ളു പാറു കുട്ട്യേ..

പിന്നെ എന്തിനാ എണീറ്റ് പോന്നത്.. എണീറ്റ് പോന്നതോ.. എന്നെ ചവിട്ടി താഴെ ഇട്ടതാ ഏട്ടൻ.. നടു പോയി..ഏട്ടത്തി എങ്ങനെ സഹിക്കുന്നു ആവോ... ഹിഹിഹി.. നീ ചിരിക്കേണ്ട... എന്നും പറഞ്ഞു മൂപ്പർ ഉറക്കത്തിലേക്ക് വീണു.. എന്നാൽ പിന്നെ ഞാനും ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ വൈകുന്നേരം വാവയുടെ വലിയ വായിൽ ഉള്ള കരച്ചിൽ കേട്ടാണ് എണീറ്റത്... താഴേക്ക് ചെന്നപ്പോൾ അമ്മ അവളെ എടുത്ത് വല്യേട്ടനോട് എന്തൊക്കെയോ പറയുന്നു... ഞാൻ പോയി വാവയെ എടുത്തു.. അപ്പോഴേക്കും കാലനും ഇറങ്ങി വന്നു.. പാറുന്റെ വാവ എന്തിനാ കരയണേ.. വാവ ഉറങ്ങുമ്പോൾ വല്യേട്ടൻ വാവയെ കട്ടിലിന്ന് ഉന്തി ഇട്ടു.. ഉന്തി ഇട്ടതല്ല എന്ന് എത്രെ തവണ ആയിരുന്നു നിന്നോട് പറയുന്നു വാവേ.. ഞാൻ ഉറക്കത്തിൽ അറിയാതെ... ഓ... ഒന്നും പറയണ്ട.. നേരത്തെ എന്നേം ചവിട്ടി താഴേ ഇട്ടു.. അതാ ഞാൻ മേലെ പോയി കിടന്നത്.. (വരുൺ ) കണ്ടോ അമ്മേ അപ്പൊ ഞാൻ മനഃപൂർവം അല്ല.. (അരുൺ ) പൊന്നുവിനെ ഇങ്ങനെ ചവിട്ടലും ഉന്തി ഇടലുമൊക്കെ ഉണ്ടോടാ... ഇല്ലാ അച്ഛാ.. അങ്ങനെ ഒന്നുല്ല്യ.. മ്മ്മ്.. വാവ വാ.. വല്യേട്ടൻ അറിയാതെ ചെയ്തതല്ലേ...

വാ പുറത്ത് പോയി ഐസ്ക്രീം വാങ്ങി തരാം... അത് കേട്ടതും വാവ പാറുവിന്റെ കയ്യിൽ നിന്നും അരുണിന്റെ കയ്യിലേക്ക് ചാടി.. കണ്ടോ ഇത്രേയുള്ളൂ ഞങ്ങൾ തമ്മിൽ അതിന്റെ ഇടയിലൂടെ അമ്മേം അച്ഛനും ഇടപെട്ടു.. അല്ലെ വാവേ.. മ്മ്.. അവൾ ചിരിച്ചു കൊണ്ട് ഒന്ന് മൂളി.. ഇപ്പൊ അവർ ഒന്നായി.. നമ്മൾ ഔട്ട്‌... അച്ഛൻ അമ്മയെ നോക്കി പറഞ്ഞു... ആ വരുണെ... നിന്റെ ബുള്ളറ്റിന്റെ ചാവി എടുത്തേ.. ഞാനും ഇവളും കറങ്ങിയിട്ട് വരാം... വല്ല്യേ മാസ്സിൽ ചാവിയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങിയതേ ഉള്ളൂ.... നല്ല അടാർ മഴ... നമുക്ക് നാളെ പോയാൽ പോരെ വാവേ.. മഴ പെയ്തു.. ഇളിഭ്യനായി അരുൺ ചോദിച്ചു.. നീയല്ലേ വാങ്ങിത്തരാം എന്ന് പറഞ്ഞത്... നിക്ക് ഇപ്പൊ വേണം.. വാവടെ ബഹുമാനം ഒക്കെ പോയി.. ചീറിപ്പൊളിക്കല്ലേ പെണ്ണെ വാങ്ങിത്തരാം.. അവളുടെ വായ പൊത്തിപ്പിടിച്ചു കൊണ്ട് അരുൺ പറഞ്ഞു.. ന്തെ മോനെ പോണില്ലേ... മുറ്റത്തു നിന്ന് അവരുടെ കോപ്രായം കണ്ടപ്പോൾ അച്ഛൻ ചോദിച്ചു.. ആ.. പോവാണ് അച്ഛാ.. പക്ഷെ വാവ പറയാ കാറിൽ പോയാൽ മതി.. ബുള്ളറ്റിൽ കൊണ്ടുപോവാൻ വല്യേട്ടനു ബുദ്ധിമുട്ട് ആവുമെന്ന്...

നല്ല സ്നേഹം ഉള്ള കുട്ടിയാ.. വീണിടത്തു കിടന്ന് ഉരുളാതെ പോവാൻ നോക്ക്.. കാറിന്റെ ചാവി നീട്ടി കൊണ്ട് അച്ഛൻ പറഞ്ഞു ഹിഹിഹി... കാർ സ്റ്റാർട്ട്‌ ചെയ്തതും വരുണും കാറിൽ ചാടിക്കേറി.. നീ എങ്ങോട്ടാ.. ഏട്ടനും എന്നെ ചവിട്ടി.. അതും നടുവിന്.. അപ്പൊ നിക്കും ഐസ്ക്രീം വേണം... ഓഓഓ.. ഒന്നല്ലെങ്കിലും നീയൊരു മാഷല്ലേ.. ഇങ്ങനെ ഇരക്കാൻ പാടുണ്ടോ... പഴ്സിലെ പൈസ നോക്കി കൊണ്ട് അരുൺ ചോദിച്ചു.. അങ്ങനെ ഒന്നുല്ല്യ.. ഓസിക്ക് കിട്ടുന്നതൊക്കെ ഞാൻ മുതലാക്കും... അതെനിക്കറിയാം സൂചി കുത്താൻ ഇടം കിട്ടിയാൽ നീ അവിടെ തൂമ്പ കേറ്റുമെന്ന്... ഓ ഒന്ന് നിർത്തുമോ... വേഗം വണ്ടി വിട്ടേ സൗണ്ട് കേട്ടു പിന്തിരിഞ്ഞു നോക്കിയപ്പോൾ ദേ ഇരിക്കുന്നു നല്ല സുന്ദരിയായി പാറു പിൻസീറ്റിൽ.. ഇതെപ്പോ.. എന്ന അവസ്ഥയിൽ ആയിരുന്നു ബാക്കി 2 എണ്ണം... നിങ്ങൾ ഇവിടെ ഇരുന്ന് തർക്കിക്കുക ആയിരുന്നല്ലോ.. അപ്പൊ അച്ഛൻ പറഞ്ഞു ഡ്രസ്സ്‌ മാറ്റി എന്നോടും പോവാൻ.. അരുണിന്റേയും വരുണിന്റേയും നോട്ടം മനസിലാക്കിയ പാറു പറഞ്ഞു.. നല്ല കാര്യം..... എന്നാലും കുറെ നേരായോ അപ്പൊ നമ്മൾ തുടങ്ങിയിട്ട്... അതൊക്കെ പിന്നെ ആലോചിക്കാം.. ഇപ്പൊ നേരെ വണ്ടി പോട്ടെ... അപ്പൊ ആതുവോ.. ചേച്ചി ഇല്ലാ എന്ന് പറഞ്ഞു.. മ്മ്.. 💞💞💞💞💞💞💞💞💞💞💞💞💞

തിരിച്ചു പോരുമ്പോൾ വണ്ടി ബ്ലോക്കിൽ പെട്ടു.. 15 മിനുട്ടോളം ആയി.....ബ്ലോക്ക്‌ തീർന്നപ്പോഴും മുന്നിലെ വണ്ടി അനങ്ങുന്നില്ല... വണ്ടി തെണ്ടിയും കൊണ്ട് പോടാ.. ന്ത്? 😲(കോറസ് ) അല്ല.. തെണ്ടി വണ്ടിയും കൊണ്ട് പോടാന്ന്.. പെട്ടെന്ന് ആ ഫ്ളോവിൽ പറഞ്ഞപ്പോ അങ്ങനെ ആയതാ... മ്മ്മ്... വാവക്ക് ഒരു കുലുക്കവും ഇല്ലാ... അവൾ ഐസ്ക്രീമിലെ ഫ്രൂട്ട്സ് തിന്നേണ്ട തിരക്കിലാ... മുറ്റത്തേക്ക് വണ്ടി കേറിയതും വീട്ടിലെ ബാക്കിയുള്ള അംഗങ്ങൾ സിറ്ഔട്ടിൽ നിരന്നു ഇരിക്കുന്നു... എത്തിയോ.. എന്തെ വൈകിയേ.. ഓ ഒന്നും പറയണ്ട.. മൂന്നാൾക്കും കൂടി ഐസ്ക്രീമിന് ഒരു 100 രൂപയല്ലേ ചിലവാവു എന്ന് വിചാരിച്ചു കൊണ്ടുപോയപ്പോൾ ദേ ഈ നിൽക്കുന്ന നിങ്ങടെ മക്കൾ 3000 രൂപയാ പൊട്ടിച്ചത്.... ഒരാൾക്ക് അത് വേണം എന്ന് പറഞ്ഞപ്പോ മറ്റേ ആൾക്ക് അത് വേണം അപ്പൊ ഇപ്പുറത്തെ ആൾക്ക് ഇത്‌ വേണം.. അപ്പൊ ഞാനും എനിക്ക് ഇഷ്ടപ്പെട്ട ഓരോന്ന് വാങ്ങി.. ഹിഹി... അങ്ങനെ പറ.. (അമ്മ ) ഓ.. നിക്ക് നല്ല സ്നേഹം ഉള്ളത് കൊണ്ടാ.. അല്ലേൽ ഏതെങ്കിലും ഏട്ടന്മാർ ഇങ്ങനെ ഇതൊക്കെ വാങ്ങി കൊടുക്കുമോ...

അല്ലടാ ഏത് ATM ആണ് കൊണ്ടുപോയത്.. ഓഫീസിലെ അല്ലല്ലോ.. അല്ല.. അച്ഛന്റെയ.. ന്ത്... അച്ഛന്റെ ആണെന്ന്... എടാ പഹയാ.. അല്ലാതെ ഞാൻ 3000 രൂപക്ക് ഇപ്പൊ വാങ്ങി കൊടുക്കും... അല്ലേലും അച്ഛന്റെ പൈസ എന്ന് പറഞ്ഞാൽ ഞങ്ങടെ പൈസ അല്ലെ അച്ഛാ.. അല്ലാതെ എന്റെ നിന്റെ എന്നൊന്നും നമുക്കിടയിൽ ഇല്ലല്ലോ അച്ഛാ... കൂടുതൽ അച്ഛാ എന്ന് വിളിക്കാതെ അകത്തേക്ക് കേറൂ... അകത്തേക്ക് ചെന്ന് വാങ്ങിയ സാധനങ്ങൾ എല്ലാം ടേബിളിൽ നിരത്തി വച്ചു... ആതുവിന്‌ കൊണ്ടു വന്ന സാധനങ്ങൾ അവൾക്ക് കൊടുത്തു.. അങ്ങനെ ഓരോരുത്തർക്ക് കൊടുന്നത് എല്ലാവർക്കും കൊടുത്തു.. ആഹാ ലാസ്റ്റ് ഇപ്പൊ എനിക്കില്ലേ... (അരുൺ ) അങ്ങനെ ഞാൻ നീ എന്നൊന്നും നമ്മൾക്കിടയിൽ ഇല്ലല്ലോ അരുണേ.. നിനക്കുള്ളതെല്ലാം എനിക്കുള്ളതല്ലേ...

അപ്പോ ഞാൻ തിന്നാലും നീ തിന്നാലും എല്ലാം ടോയ്‌ലെറ്റിലേക്ക് അല്ലെ ലെ.. അച്ഛൻ പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ബാക്കി വല്യേട്ടൻ പറഞ്ഞു പൂർത്തിയാക്കി.. കറക്റ്റ് മോനെ... നീ പൊന്നപ്പനല്ലടാ അരുണാപ്പനാ... ഓ ആയിക്കോട്ട്.. എന്നാൽ അടിയൻ അങ്ങോട്ട്.. അപ്പോഴേക്കും അച്ഛൻ അവൻ വാങ്ങിയ സ്വീറ്റ്സിൽ നിന്നും ഒന്നെടുത്തു അവന്റെ വായിലേക്ക് വച്ചു കൊടുത്തു.. ഇഹ്... അച്ഛന്റെ പണ്ടത്തെ വാരിത്തരൽ ഇപ്പോഴും മറന്നിട്ടില്ല ലെ... എനിക്ക് മാത്രമേ അച്ഛൻ വാരി തരാറുള്ളൂ... ഓഹ് ഓഹ് ഇഹ്.... മതി മതി തള്ളിയത്... ഹിഹിഹി.. 💕💞❣️💕💞❣️💕💞❣️💕💞❣️💕💞❣️ അങ്ങനെ എവെർബഡി ഫുഡ്‌ ഒക്കെ കഴിച്ചു ഉറങ്ങാൻ പോയി... വല്യേട്ടൻ കുറുകാനും... ചെക്കനും വേണ്ടേ ഒരു relaxation.... ഇനി ഞാൻ ഒന്ന് relax ആവട്ടെ.. ഓഹ്...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story