നിന്നിലലിയാൻ: ഭാഗം 50

ninnilaliyan

എഴുത്തുകാരി: നിലാവ്

ശനിയാഴ്ച....... പാറു മുകളിൽ തുടച്ചു കൊണ്ട് ഇരിക്കുവായിരുന്നു... അപ്പോഴാണ് വരുൺ ഫോണും പിടിച്ചു ഓടി വന്നത്... വന്നു മോളെ..... കിതച്ചു കൊണ്ട് വരുൺ പറഞ്ഞു.... പാറു വേഗം തുടക്കാൻ വേണ്ടി കയറ്റി വച്ച പാന്റ് ഇറക്കി, തുടക്കോൽ വേഗം മാറ്റി വച്ചു, മുടി ഊരി ഒന്നൂടി വൃത്തിയിൽ കെട്ടി... എന്നിട്ട് വരുണിനോട് ചോദിച്ചു.... അയ്യോ ഞാൻ കുളിച്ചില്ലല്ലോ കാലാ.... എക്സാം ഡേറ്റ് വന്നതിനു നീയെന്തിനാ കുളിക്കുന്നെ.... ഫോണിൽ നോക്കികൊണ്ട് വരുൺ ചോദിച്ചു... എക്സാം ഡേറ്റ് ആണോ.. ഞാൻ കരുതി ആരോ വന്നിട്ടുണ്ടെന്ന്... ഇറക്കി വച്ച പാന്റ് കയറ്റി കൊണ്ട് പാറു പറഞ്ഞു... പിന്നെ ന്തോ ഓർത്തുകൊണ്ട് പറഞ്ഞു... എക്സാം ഡേറ്റോ 😲... ആ എക്സാം ഡേറ്റ്... 🤭🤭🤭 നോക്കട്ടെ... എന്നും പറഞ്ഞു പാറു വരുണിന്റെ കയ്യിലെ ഫോൺ വാങ്ങി നോക്കി... ഇതേ സമയം നമ്മുടെ നായകൻ സീൻ പിടിക്കാൻ തുടങ്ങി...

ആ അതന്നെ മൗത് ലുക്കിങ്..... ഈശ്വരാ 2 ആഴ്ച ഉള്ളൂ ലെ.... നഖം കടിച്ചു വരുണിനെ നോക്കി കൊണ്ട് പാറു ചോദിച്ചു..... പ്യാവം വരുൺ വായ നോക്കുന്ന ടൈമിൽ പാറു ചോദിച്ചത് ഒന്നും കേട്ടില്ല..... വരുൺ പാറുവിനെ ഒന്ന് കെറുവിച്ചു നോക്കി.... ഹലോ.... വരുണിന്റെ മുഖത്ത് വിരൽ ഞൊടിച്ചു കൊണ്ട് പാറു വിളിച്ചു..... ന്താടി.... മനുഷ്യനെ ഒന്ന് നോക്കാനും സമ്മതിക്കില്ല..... വരുൺ റൂമിലേക്ക് നടന്നു കൊണ്ട് പിറുപിറുത്തു... മ്മ്.... 2 ആഴ്ച ഉള്ളൂ ലെ എക്സമിനു .... അവിടെ വച്ച കോലും എടുത്ത് വരുണിന്റെ പിന്നാലെ നടന്നു കൊണ്ട് പാറു ചോദിച്ചു.... അതെ രണ്ടാഴ്ച ഉള്ളൂ.. അതുകൊണ്ട് മോൾ കയ്യിലെ കുട്ടിക്കളി ഒക്കെ മാറ്റി വച്ച് ഈ രണ്ടാഴ്ച നന്നായി പഠിക്കണം..... എനിക്ക് ഒന്നും അറിയില്ല... തുടച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പാറു പറഞ്ഞു.... അതുതന്നെ പറഞ്ഞത് ഈ രണ്ടാഴ്ച നന്നായി പഠിക്കാൻ.... നീ ഇരിക്കുന്നത് കണ്ടാൽ മുത്തും ഇരുന്ന് പഠിച്ചോളും.... എനിക്ക് വയ്യ പഠിക്കാൻ... എന്നാൽ സേട്ടൻ പഠിപ്പിച്ചു തരാം... കുസൃതിയോടെ വരുൺ പറഞ്ഞു.... ആ കൊറേ പഠിപ്പിക്കും പഠിപ്പിക്കും...

പക്ഷെ അതൊന്നും എക്സാം എഴുതാൻ ഉള്ളതാവില്ല.. പാറു പിറുപിറുത്തു.... എനിക്കറിയാം നീ എന്നെ കളിയാക്കുവാണെന്ന്.... കളി ഒക്കെ കളി തന്നെ... സീരിയസ് ആയി പറയുകയാ നന്നായി ഇന്ന് മുതൽ പഠിക്കണം.. മ്മ്മ്.... പാറു മൂളുക മാത്രം ചെയ്തു... ഇന്നേ നാണം കെടുത്തരുത്... നിനക്കറിയാലോ ഏട്ടനെ... മാർക്ക്‌ കുറഞ്ഞെന്ന് അറിഞ്ഞാൽ എന്നെ ഇട്ട് ആയിരിക്കും ട്രോളുക..... അത് സാരമില്ല... കാലൻ സഹിച്ചോ.... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... വേഗം പോയി തുടച്ചു കുളിച്ചു വാടി.... ഓ... എന്നും പറഞ്ഞു പാറു തിരിച്ചും മറിച്ചും ഇരുന്ന് തുടച്ചു.. പിന്നെ ഫ്രഷ് ആയി താഴേക്ക് ചെന്നു... എല്ലാവരും ചായ കുടിക്കാനായി ഇരുന്നപ്പോഴാണ് വല്യേട്ടൻ ചോദിച്ചത് ഇന്ന് കട്ടിലും കിടക്കയും ഒന്നും പൊട്ടിച്ചില്ലല്ലോ ലെ... പാറു ഒന്ന് ഇളിച്ചു കൊടുത്തു.. വരുൺ ചോദിച്ചതൊന്നും കേട്ടിട്ടേ ഇല്ലാ അങ്ങനെ അല്ല കേട്ട ഭാവം നടിച്ചതെ ഇല്ലാ ഫുഡ്‌ കഴിക്കേണ്ട തിരക്കിലാ... എന്നാലും ഏട്ടന്റെ ഇന്നലത്തെ പെർഫോമൻസ് ഒരിക്കലും മറക്കില്ല (ആതു ) മ്യാരകം ആയിരുന്നു ലെ.. എനിക്കും തോന്നി (വല്യേട്ടൻ ) എവിടേം പോയി ഇതൊന്നും കളിക്കല്ലേ...

പിന്നെ ആൾക്കാർക്ക് ഇവിടെ കേറി ഇറങ്ങാനെ നേരം ഉണ്ടാവു... (അച്ഛൻ) അതെന്താ അച്ഛാ പെർഫോമൻസ് ചെയ്തതിനു ഗിഫ്റ്റ് തരാനാവും ലെ.. എനിക്കറിയാം.... പ്ലേറ്റിൽ കളം വരച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതുകൊണ്ട് അല്ല... നീ പെർഫോം ചെയ്യുന്നതിനു മുന്നേ ഞാൻ കാണികളോട് പറയും വീട്ടിൽ വന്നു മെഞാൽ മതി എന്ന്.. എന്തിനാ നീ റോട്ടിൽ കിടന്ന് വാങ്ങുന്നെ അത് ഞങ്ങൾക്കും നാണകേടാ.... അച്ഛാ..... അച്ഛാ.... രണ്ടാഴ്ച കഴിഞ്ഞാൽ പാറുവിനു എക്സാം തുടങ്ങുവാ.... ഈ പെണ്ണ് ആണേൽ ഒരു വസ്തു പഠിക്കുന്നില്ല... നീ പഠിക്കാൻ സമ്മതിക്കുന്നുണ്ടാവില്ല... അങ്ങനെ പറ (അച്ഛൻ ) എക്സാം കഴിയുന്നത് വരെ മോൾക്ക് വീട്ടിൽ പോയി നിൽക്കണോ പാറു (അമ്മ ) എന്റെ കഞ്ഞിയിലെക്കുള്ള പാറ്റ അല്ലെ അത്... (വരുണിന്റെ ആത്മ ) പാറു വരുണിന്റെ മുഖത്തേക്ക് നോക്കി... വേണ്ട എന്ന് പറയ്... വരുൺ ചുണ്ട് കൊണ്ട് ആംഗ്യം കാണിച്ചു... ഞാൻ പോവും.. പാറു പതുക്കെ പറഞ്ഞു.... അമ്മേ ഞാൻ പോണില്ല.. അവിടെ ആണെങ്കിൽ ഞാൻ തീരെ പഠിക്കില്ല... ശ്വാസം പിടിച്ചിരുന്ന വരുൺ പാറുവിന്റെ വാക്ക് കേട്ടതും ശ്വാസം വിട്ടു....

അവൾ പഠിച്ചോളും ഇന്ന് മുതൽ..ഞാനും ആതുവും വരുണും ഒക്കെ ഉണ്ടല്ലോ ഹെല്പ് ചെയ്യാൻ .. (പൊന്നു) ഞാനും ഉണ്ടല്ലോ.. അല്ലേലും നിന്നെ ഞാൻ വിടില്ല (വല്യേട്ടൻ ) അതെന്താടാ (അച്ഛൻ ) ഞങ്ങൾ രണ്ടാളും ഒരേ വേവ് ലെങ്ത് ആണ് 😁😁നിങ്ങൾ ഒക്കെ കുറ്റം പറഞ്ഞപ്പോഴും ഇന്നലെ ഒരു മീൻ കഷ്ണം തന്നാ അവൾ എന്റെ ഡാൻസ് സൂപ്പർ ആണെന്ന് പറഞ്ഞത് 😌😌😌അതിന്റെ കടപ്പാട് എനിക്ക് അവളോട് ഉണ്ട് 😍😍.... ന്തിനായിരുന്നു മോളെ എന്ന അവസ്ഥയിൽ അച്ഛൻ പാറുവിനെ ഒന്ന് നോക്കി.. അവൾ തിരിച്ചു കണ്ണിറുക്കി കാണിച്ചു കൊടുത്തു😉😉.. ഞാൻ ആലോചിക്കുവായിരുന്നു (വല്യേട്ടൻ) ന്താണാവോ (പൊന്നു) ഞാൻ ഇന്നലെ ഡാൻസ് കളിച്ച വീഡിയോ നോക്കി.. പാറു എടുത്തിരുന്നതാ.. അപ്പൊ കുറെ ഒക്കെ തെറ്റ്‌ ഉണ്ട്... ഏതായാലും വെറുതെ ഇരിക്കുവല്ലേ ഈ രണ്ട് ദിവസം.. വല്യേട്ടൻ ന്താ ഉദ്ദേശിക്കുന്നെ.. (ആതു) ഞായറാഴ്ച പാറുവിന്റെ ഒപ്പം ഡാൻസ് പഠിക്കാൻ പോയാലോ എന്ന് 😝😝ന്താ നിങ്ങടെ ഒക്കെ അഭിപ്രായം ☺️☺️... അച്ഛൻ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി... എങ്ങനെ ചുമക്കാതിരിക്കും.. ഇന്നലത്തെ ഡാൻസ് തന്നെ ദഹിച്ചിട്ടില്ല..

അപ്പോഴാ ഇനി ഡാൻസ് പഠിക്കാൻ 🙈🙈🙈 പൊന്നു ഇപ്പോഴും ഇങ്ങേർക്ക് ഇന്നലത്തെ ഹാങ്ങോവർ മാറിയില്ലേ എന്ന അവസ്ഥയിൽ.. ഇത്‌ ഇങ്ങനെ ചെന്നെ അവസാനിക്കൂ എന്ന് എനിക്കറിയാമായിരുന്നു എന്ന അവസ്ഥയിൽ പാറു.... ഇന്നലത്തെ വേഷത്തിൽ അരുൺ സ്റ്റേജിൽ ഡാൻസ് കളിക്കുന്നത് സ്വന്തം ഭാവനയിൽ കാണുന്ന ആതു... പൊട്ടിചെടുത്ത ചപ്പാത്തി കഴിക്കാൻ മറന്നു വരുണും... ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ല.. വലിയവർ സംസാരിക്കുമ്പോ എനിക്കെന്ത് കാര്യം... വാവ ചായ കുടിക്കേണ്ട തിരക്കിൽ ആണ്.. ഇന്നലെ റിമോട്ട് കൊണ്ടല്ലേ കിട്ടിയത്.. നല്ല ചൂൽ ഇരിപ്പുണ്ട് അവിടെ... അതെടുത്തു അടിക്കും ഞാൻ 10, 26 വയസായി എന്നൊന്നും ഞാൻ ആലോചിക്കില്ല... നോക്കിക്കോ... (ലെ അമ്മ ) നിനക്ക് എന്തിന്റെ കേടാ അരുണേ... ചുമ നിന്നതും അച്ഛൻ ചോദിച്ചു... ഞാൻ ഒരു നല്ല കാര്യം അല്ലെ ചോദിച്ചത്.. ഇച്ചിരി വയസ് കൂടി എന്നല്ലേ ഉള്ളൂ..😒😒😒 (വല്യേട്ടന്റെ രോദനം ) ഇച്ചിരിയോ... (പൊന്നു ) മമ്മുക്കയെ വച്ച് നോക്കുമ്പോൾ കുറവാ... ഞാൻ വളർന്നു വരുന്ന യുവ പ്രതിഭ അല്ലെ.. നാളെ ഞാൻ ആരാവില്ല എന്ന് കണ്ടു...

മൈക്കിൾ ജാക്ക്സനെ പോലെയോ പ്രഭു ദേവയെ പോലെയോ ഞാൻ ആയാലോ... ഡയലോഗിൽ വ്യത്യാസം ഉണ്ടേ.... (വല്യേട്ടൻ) ഈശ്വരാ ഏൽക്കണേ..(ആത്മ ) ഓരോരുത്തർക്ക് ഓരോ കഴിവ് ഉണ്ട് (അമ്മ ) എന്റെ കഴിവ് എല്ലാരും കണ്ടതല്ലേ ഇന്നലെ (വല്ലു..ഷോർട് ആക്കിയതാ ) പേകൂത്തു ഇനിയും കാണാൻ വയ്യാത്തത് കൊണ്ടാ എന്നും പറഞ്ഞു പൊന്നു എണീറ്റ് പോയി.... നീ ഈ ആത്മാർത്ഥത ആ AK ഗ്രൂപ്പിന്റെ ഫയൽ റെഡി ആക്കുന്നതിൽ കാണിക്ക്... (അച്ഛൻ ) അത് ഞാൻ ശെരിയാക്കിയതല്ലേ... വല്യേട്ടൻ മുഖം ചുളുക്കി കൊണ്ട് പറഞ്ഞു... അതിൽ എന്തോ വ്യത്യാസം വരുത്താൻ ഉണ്ടെന്ന്.. ഗുപ്പ്ത മെയിൽ ചെയ്തിട്ടുണ്ട്... എന്നും പറഞ്ഞു അച്ഛൻ എണീറ്റ് പോയി.. അപ്പൊ ഞാൻ ഡാൻസ് പഠിക്കാൻ പോണ്ടേ... അപ്പൊ ഇത്ര നേരം പറഞ്ഞത് നീ കേട്ടില്ലേ (അമ്മ) എന്നാൽ ഞാൻ അമ്മയുടെ രണ്ടാമത്തെ മകളുടെ അടുത്ത് നിന്നും ശിഷ്യത്വo വാങ്ങിയിരിക്കുന്നു... ആ നീ എന്തേലും ചെയ്യ് എന്ന് പറഞ്ഞു അമ്മയും വാവയെ എടുത്ത് കൊണ്ട് പോയി... പിന്നാലെ വാലും പിടിച്ചു വല്യേട്ടനും.. ഇനി എന്ത് കണ്ടിരിക്കുവാ നീ.. ഒന്നൊന്നര മണിക്കൂർ ആയി ചായ കുടിക്കാൻ ഇരുന്നിട്ട്..

വേഗം പോയി ഇരുന്ന് പഠിച്ചേ.. പാറുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു.. പാറു ഒന്ന് ഇളിച്ചു കൊടുത്ത് ക്ലോക്കിലെക്ക് നോക്കി.. സമയം 9:55..... സമയം പോവുന്ന പോക്കേയ് (ആത്മ) ******😵 പിന്നെ അങ്ങോട്ട് പുസ്തകത്തിന്റെ ഒരു മേളം ആയിരുന്നു...... ആകെ 5 സബ്ജെക്ട് ആണ് ഉള്ളത്.. ഒരു എക്സാം കഴിഞ്ഞാൽ അടുത്ത എക്സാം പിറ്റേന്ന്.. ഒരു ഗ്യാപ് പോലും തന്നില്ല തെണ്ടികൾ.... ബുക്കും എടുത്ത് വച്ച് പഠിക്കാതെ പിറുപിറുക്കുക ആണ് നമ്മടെ എക്സാംകാരി.. ആരാടി തെണ്ടി... ഇതും കേട്ട് കൊണ്ടാണ് വരുണിന്റെ എൻട്രി.. ഓ നിങ്ങളെ അല്ല.. എക്സാം വച്ച യൂണിവേഴ്സിറ്റിയെ പറഞ്ഞതാ.. ഒരു ദിവസം എങ്കിലും ഗ്യാപ് തന്നൂടെ.... പ്യാവം ഞങ്ങൾ... ഇതൊക്കെ ഇപ്പോൾ വന്നതല്ലേ.. ഞങ്ങൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു എക്സാം കഴിഞ്ഞാൽ 5 ദിവസം ഗ്യാപ് ആണ്.. ഒരു മാസം എടുക്കും 5 എക്സാം തീർന്നു കിട്ടാൻ.. ഓഹ്... അത് നല്ലതല്ലേ.. ഓരോ സബ് വച്ചു പഠിക്കാലോ... അതിലും നല്ലതല്ലേ മുന്നേ പഠിച്ചു 5 ദിവസം കൊണ്ട് എക്സാം തീർക്കുന്നത്... ഈ ദിവസങ്ങളിൽ ടെൻഷൻ ആയാൽ പോരെ.. അതും ശെരിയാ.. അല്ല ഇനി ഇതെങ്ങാനും മാറ്റി വെക്കുമൊ... എന്നാ പൊളിക്കും 😁😁😁

മര്യാദക്ക് ഇരുന്നു പഠിക്ക്.. ഞാൻ വന്നു ചോദ്യം ചോദിക്കും.... എന്ന് പറഞ്ഞു വരുൺ എഴുന്നേറ്റു... അതേയ്.. പോവാൻ നിന്ന വരുണിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു വിളിച്ചു... ന്താ....ഉടായിപ്പ് വല്ലതും ആയിരിക്കും... അവളുടെ അടുത്ത് ഇരുന്നു കൊണ്ട് വരുൺ പറഞ്ഞു.. അതല്ല.. എക്സാം ഒക്കെ അല്ലെ... അപ്പൊ നാളെ ഡാൻസ് ക്ലാസ്സിൽ പോവണ്ടല്ലോ ലെ 😉 അങ്ങനെ വരട്ടെ... അത് കുഴപ്പമില്ല.. പഠിത്തത്തിനിടയിൽ ഇതൊക്കെ നല്ലതാ.. ടെൻഷൻ കുറയും... പോവണ്ട പറയും എന്ന് വിചാരിച്ച പാറു മുഖം ചുളുക്കി ഇരുന്നു... അങ്ങനെ ആണേൽ ഫോൺ നോക്കാലോ.. നോക്കിക്കോ.. ഞാൻ പറഞ്ഞോ വേണ്ട എന്ന്.. പക്ഷെ ഇപ്പോൾ ഇതെന്റെ കയ്യിൽ ഇരിക്കട്ടെ എന്ന് പറഞ്ഞു വരുൺ അത് കയ്യിൽ എടുത്തു.. അത് ഇവിടെ ഇരുന്നോട്ടെ... സമയം നോക്കാനാ.. അതെനിക്കറിയാം.. നെറ്റ് ഓൺ ആക്കിയാണ് നിന്റെ സമയം നോക്കൽ എന്ന്.. ചുമരിന്മേൽ അതാ ക്ലോക്ക്.. ഇനി ഒറ്റക്ക് ഇരിക്കാൻ വയ്യെങ്കിൽ താഴോട്ട് പോരെ.. ഉമ്മ... പാറു ചുണ്ട് കൊണ്ട് ആംഗ്യം കാണിച്ചു... സോപ്പിങ് ഒക്കെ അവിടെ നിൽക്കട്ടെ.. ഇതൊക്കെ എക്സാം കഴിഞ്ഞിട്ട്.. അതുവരെ കണ്ട്രോൾ ചെയ്യാൻ എനിക്കറിയാം.. എന്നും പറഞ്ഞു വരുൺ സ്കൂട്ടായി... പാറു പ്ലിങ്ങും ആയി 😜😜സ്വാഭാവികം 😎

പിന്നെ പാറു സീരിയസ് ആയി പഠിക്കാൻ തുടങ്ങി... വിക്രമൻ സാറിനു അറിയാം കാര്യങ്ങൾ മൂപ്പർക്ക് ഇച്ചിരി മതിപ്പൊക്കെ ഉള്ളതാ.. വെറുതെ എന്തിനാ കളഞ്ഞു കുടിക്കുന്നെ.. ഫസ്റ്റ് sem എക്സാം പൊളിക്കണം.. ഇടക്ക് വന്നു വരുൺ ചോദ്യം ചോദിക്കും.... പാറു ഉത്തരം പറഞ്ഞു കൊടുക്കുകയും ചെയ്തു... വല്യേട്ടനു പിന്നെ പാറു മിണ്ടാൻ ഇല്ലാത്തത് കൊണ്ട് AK ഗ്രൂപ്പ്‌ എങ്കിൽ AK ഗ്രൂപ്പ്‌ എന്ന് പറഞ്ഞു വീട്ടിൽ ഇരുന്നു പെന്റിങ് വർക്ക്‌ ചെയ്യാൻ തുടങ്ങി.... അങ്ങനെ ഉച്ചത്തെ ഊണും ഒരുറക്കവും വൈകുന്നേരത്തെ ചായയും കഴിഞ്ഞു... പാറു നിനക്ക് എന്തേലും ഡൌട്ട് ഉണ്ടേൽ വല്യേട്ടനോട് ചോദിക്കാൻ മടിക്കേണ്ട ട്ടോ... താഴെ ഇരുന്നു പഠിക്കുക ആയിരുന്ന പാറുവിനോടായി വല്യേട്ടൻ പറഞ്ഞു.... ആദ്യം നിന്റെ വല്യേട്ടൻ വല്ലതും പഠിക്കേണ്ടി വരും നിനക്ക് പറഞ്ഞു തരാൻ.. അച്ഛൻ ട്രോളി... ഓഹ്.. ഈ അച്ഛന് ഇതെന്തിന്റെ കേടാ.. ഞാൻ എന്തേലും പറഞ്ഞാൽ അതിൽ ഇടംകൊൽ ഇടാൻ അച്ഛനും ഉണ്ടാവും... നിന്റെ ബുദ്ധിയില്ലായ്മ അവളെ ബാധിക്കരുതല്ലോ... അപ്പൊ പറഞ്ഞു വരുന്നത് എനിക്ക് ബുദ്ധി ഇല്ലാന്ന്...

അല്ല നിങ്ങൾ എന്നെ തവിടു കൊടുത്ത് വാങ്ങിയതാണോ.. ഒരു ഡൌട്ട് 🤔🤔🤔 ആടാ സ്വന്തം തന്തയോട് തന്നെ ഇങ്ങനെ പറയണം നീ... അല്ല അച്ഛന്റെ സ്വഭാവം കണ്ട് ചോദിച്ചതാ.. ഇങ്ങനെ പോയാൽ ഞാൻ forensic സിനിമയിലെ ഡോക്ടറെ പോലെ ആവും ഞാൻ നോക്കിക്കോ 😵😵😵 വല്യേട്ടൻ വല്യേട്ടന്റെ വിഷമം പറഞ്ഞു വല്യേട്ടാ നോ 🙏🙏🙏🙏🙏(പാറു) അതെന്താ ആ സിനിമയിൽ ഇത്രയ്ക്ക്... (അച്ഛൻ ) വെറുതെ ഇരിക്കുമ്പോൾ ഒന്ന് കണ്ട് നോക്ക്.. വല്ലു ഒന്ന് അച്ഛനെ പുച്ഛിച്ചു 😏😏😏..... നീ പഠിച്ചോ മോളെ.. അവൻ അങ്ങനെ ഒക്കെ പറയും... എന്നും പറഞ്ഞു അച്ഛൻ റൂമിലേക്ക് പോയി... ന്തായാലും ആ സിനിമ ഒന്ന് കണ്ട് നോക്കാം (അച്ഛന്റെ ആത്മ) ********😁 അച്ഛാ ഫുഡാൻ വിളിക്കുന്നു എന്ന് പറഞ്ഞു ചെന്ന പാറു കാണുന്നത് പുതപ്പിനുള്ളിൽ പതിഞ്ഞു ഇരുന്നു സിനിമ കാണുന്ന അച്ഛനെ.. സിനിമ കാണുന്ന ഒഴുക്കിൽ അച്ഛൻ പാറു വന്നതോന്നും അറിഞ്ഞിട്ടില്ല.. കാണുന്ന സീൻ ആ റോബിന്റെ കഥ പോത്തൻ പറയുന്നത് (കാണാത്തവർ പോയി കാണുക സൂപ്പർ ഫിലിം ആണ്.. ഞാൻ ഇന്നലെയാ കണ്ടത് 😁😁)

അയ്യോ.. സൈക്കോ... എന്നും പറഞ്ഞു അച്ഛൻ ചാടി എണീറ്റു... സംഭവം പാറു അച്ഛന്റെ തോളിൽ ഒന്ന് കൈ വച്ചതാ... അച്ഛാ ഞാനാ പാറുവാ... ഓഹ് മോൾ ആയിരുന്നോ.. ഞാൻ പേടിച്ചു പോയി... എനിക്ക് വയ്യ..അച്ഛൻ പിന്നെ ഇതെന്തിനാ ഇരുട്ടത്തു കാണാൻ നിന്നത്.... ഇരുട്ടത്ത് കാണാൻ അല്ലെ രസം.. അതിനിടയിൽ നീ വന്നു ഇങ്ങനെ വിളിക്കും എന്ന് കരുതിയോ... ഒന്ന് പറഞ്ഞിട്ട് തൊട്ടൂടെ.. പേടിച്ചോ... ഏയ്.. അരുൺ പറയാറുള്ള പോലെ ഒരു ഉൾകിടിലം.. അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഉവ്വ.. ഞാൻ ഫുഡാൻ വരാൻ വേണ്ടി വിളിച്ചതാ.. ആ.. ഇനി ഞാൻ പേടിച്ച കാര്യം അവിടെ പോയി പറയണ്ട.. പ്രേത്യേകിച്ചു അരുണിനോട്‌.. ഓക്കേ... അങ്ങനെ ഫുഡ്‌ കഴിക്കൽ കഴിഞ്ഞു എല്ലാവരും സുഖനിദ്രക്ക് പോയി... അച്ഛൻ ബാക്കി കാണാനും.. വരുൺ എന്താ ഉദ്ദേശിച്ചത് എന്ന് കാണാലോ... ഉറങ്ങാൻ കിടന്ന പാറുവിനെ വരുൺ കുത്തി പൊക്കി എണീപ്പിച്ചു.. നീ അല്ലെ ഉച്ചക്ക് ഉറങ്ങിയത്.. ഇനി ഇരുന്നു പഠിച്ചേ.. അത് ഉച്ചക്ക് അല്ലെ.. ഇനി ഇപ്പോൾ ഉറങ്ങണം.. എന്നാൽ ഉച്ചക്ക് ഫുഡിയ നീ എന്തിനാ ഇപ്പോൾ ഫുഡിയെ....

(കാര്യം പറഞ്ഞത് പാറുവിനു അനുകൂലം ആയിട്ട് ആണെങ്കിലും വരുൺ ഒന്ന് എറിഞ്ഞു നോക്കിയതാ ) ങേ.. അതല്ലേ ഞാൻ... ആ മതി മതി കുറച്ചു നേരം ഇരുന്നു പഠിക്ക്.. പറയാൻ വന്ന പാറുവിനെ മുഴുവൻ പറയാൻ സമ്മതിക്കാതെ വരുൺ പറഞ്ഞു.. ഓ.... എന്നും പറഞ്ഞു പാറു ബുക്ക് എടുത്ത് പഠിക്കാൻ തുടങ്ങി... അതേയ് നാളെ ഞാൻ 4 മണിക്ക് വിളിക്കാം.. നേരത്തെ എണീറ്റ് പഠിച്ചോ.. എന്നാ നേരെ പഠിയും... 4 മണിക്കോ.. 5 മണിക്ക് മതി... അയ്യോ 7 മണിക്ക് വിളിക്കാം... പോയിരുന്നു പഠിക്കെടി... ഹും.... വരുൺ ലാപ്പിൽ ബിസിനസിന്റെ കാര്യങ്ങൾ എന്തൊക്കെയോ ഇരുന്നു ചെയ്യാൻ തുടങ്ങി.. അത് കഴിഞ്ഞു അവൻ നോക്കിയപ്പോൾ ടേബിളിൽ തല വച്ച് ഉറങ്ങുന്ന പാറുവിനെ ആണ് കണ്ടത്... സമയം 12:30കഴിഞ്ഞിരുന്നു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ എടുത്ത് ബെഡിൽ കിടത്തി പുതപ്പിച്ചു കൊടുത്തു.. എപ്പോഴോ അവനും ഉറക്കത്തിലേക്ക് പോയി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story