നിന്നിലലിയാൻ: ഭാഗം 57

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

3:45 ആയപ്പോൾ അലാറം അടിക്കാൻ തുടങ്ങി... പാറുവിനെ വിളിച്ചു എഴുന്നേൽപ്പിക്കുമ്പോഴേക്കും സമയം 4 ആവും... അതിനു വേണ്ടി ജാഗ്രതെ 🤭🤭🤭 അടാർ ഉറക്കം ആയതിനാൽ പാറു എണീറ്റ് നാലുപുറവും നോക്കി.... രാവിലെ ആയോ.... തല ചൊറിഞ്ഞു കൊണ്ട് പാറു ചോദിച്ചു.... 4 മണി ആയി.. എണീക്ക് ഇരുന്ന് പഠിക്ക്..... അവളെ എണീപ്പിച്ചു കൊണ്ട് വരുൺ പറഞ്ഞു... പാറു എണീറ്റിരുന്ന് പഠിക്കാൻ തുടങ്ങി..... ഇന്നലെ നടന്ന സംഭവത്തിനെ കുറിച്ച് പാറുവും വരുണും പിന്നെ സംസാരിചതെ ഇല്ലാ... *******❤️ ഓരോ എക്സാം എഴുതി തീരുമ്പോഴും അവളിൽ ആത്മ വിശ്വാസം കൂടുന്നത് വരുൺ അറിഞ്ഞു..... ഇന്നാണ് ലാസ്റ്റ് എക്സാം.... അക്കൗണ്ടൻസി..... എല്ലാവരെയും പോലെ പാറുവിനും കടിച്ചാൽ പൊട്ടാത്ത സബ്ജെക്ട്..... വരുണിന്റെ വാക്കുകളും പഠിച്ചത് കൊണ്ടുള്ള ആത്മവിശ്വാസത്തിലും പാറു എക്സാം ഹാളിലേക്ക് കയറി... സ്വന്തം സ്കൂളിലെ ടീച്ചേർസ് ആണ് എക്സമിനു ഉണ്ടാവുക.... അതുകൊണ്ട് എല്ലാവർക്കും ടെൻഷൻ കുറവായിരുന്നു..... വാണിംഗ് ബെൽ അടിച്ചു..... ക്ലാസ്സിലേക്ക് സർ വന്നു...

ഒരേ സമയം പാറുവിനു സന്തോഷവും അത്ഭുതവും ഉണ്ടായി... അവളാ പേര് ഉച്ചരിച്ചു...... കാലൻ 🙈............ വരുൺ അതൊന്നും ശ്രദ്ധിക്കാതെ കസേരയിൽ ഇരുന്ന് പേരും രജിസ്റ്റർ നമ്പറും എഴുതാൻ തുടങ്ങി...... പെട്ടെന്ന് വരുണിന്റെ കണ്ണ് ഒരു പേരിൽ ഉടക്കിയതും അവൻ തലയുയർത്തി നോക്കി..... തന്നെയാണ് തിരയുന്നതെന്ന് കണ്ടതും പാറു പെൻസിൽ മനഃപൂർവം നിലത്തേക്ക് ഇട്ടു അതെടുക്കാൻ വേണ്ടി കുനിഞ്ഞിരുന്നു.... വരുൺ പാറുവിനെ കാണാത്തതിന്റെ വിഷമത്തിൽ ശ്രദ്ധ ഡോറിലേക്ക് തിരിച്ചു... ഈശ്വരാ രാവിലെ പറഞ്ഞതാ എക്സാം എഴുതുന്നില്ല, പോണില്ല എന്നൊക്കെ ഇനി വരാതെ മുങ്ങിയോ.... ഫോണിൽ നോക്കി കൊണ്ട് വരുൺ ചിന്തിച്ചു.... അവന്റെ മുഖത്തെ ടെൻഷനും ഫോണിൽ നോക്കി ഇരിപ്പും ഒക്കെ കണ്ടപ്പോൾ പാറു ഊറി ഊറി ചിരിച്ചു... വരുൺ പിന്നെ ഒന്നും ചിന്തിക്കാതെ എണീറ്റ് ആൻസർ ഷീറ്റ് എടുത്ത് ഒരാൾക്ക് കൊടുത്ത് പാസ്സ് ചെയ്യാൻ പറഞ്ഞു.. പൊട്ടൻ...... വരുണിന്റെ പ്രവർത്തി കണ്ട് ചിരിച്ചു പാറു മനസ്സിൽ പറഞ്ഞു... ഇടക്കിടക്ക് വരുണിന്റെ കണ്ണ് ഡോറിലേക്ക് നീങ്ങും....

എക്സാം സ്റ്റാർട്ട്‌ ചെയ്യാനുള്ള ബെൽ അടിച്ചതും വരുൺ question പേപ്പർ പൊട്ടിച്ചു.... Petrology..... വരുൺ question പേപ്പർ നോക്കി വിളിച്ചു.... കുട്ടികൾ എണീറ്റ് നിന്നപ്പോൾ വരുൺ എല്ലാവർക്കും പേപ്പർ കൊടുത്തു.... പാറുവിന്റെ അടുത്തൂടി പോയിട്ട് പോലും അവൻ അവളെ കണ്ടില്ല..... Accountancy..... ഇത്തവണ പുറത്തേക്ക് നോക്കി കൊണ്ടാണ് വരുൺ വിളിച്ചത്... ജാൻകി ഉൾപ്പെടെ എല്ലാവരും എണീറ്റു.. ഓരോരുത്തർക്ക് പേപ്പർ കൊടുത്ത് വരുൺ പാറുവിന്റെ അടുത്തെത്തി... ബട്ട്‌ കാലൻ മുഖത്തേക്ക് നോക്കുന്നില്ല... ന്താ മാഷേ... നമ്മളെ ഒന്നും നോക്കില്ല എന്നുണ്ടോ... കുസൃതിയോടെ പാറു ചോദിച്ചു..... കേട്ട് നല്ല പരിചയമുള്ള സൗണ്ട് ആയതിനാൽ വരുൺ തല ഉയർത്തി പാറുവിനെ നോക്കി.... അവന്റെ മുഖത്തെ ടെൻഷൻ മാറി പുഞ്ചിരി വിരിയുന്നത് പാറു നോക്കി നിന്നു.... നീ വന്നായിരുന്നോ..... ഞാൻ കരുതി മുങ്ങി എന്ന്.... അവൾക്ക് question പേപ്പർ കൊടുത്തു കൊണ്ട് വരുൺ പറഞ്ഞു...... അങ്ങനെ വരാതിരിക്കാൻ പറ്റുമോ sem എക്സാം അല്ലെ.... കണ്ണിറുക്കി കൊണ്ട് പാറു സീറ്റിൽ ഇരുന്നു....

അങ്ങനെ ബാക്കി ഉള്ളവർക്ക് കൂടി പേപ്പർ കൊടുത്ത് വരുൺ ടേബിളിൽ ചാരി നിന്നു കൊണ്ട് പറഞ്ഞു... Listen students...... ലാസ്റ്റ് എക്സാം ആണ്... എല്ലാവരും questions നന്നായി വായിച്ചിട്ട് വേണം ഉത്തരം എഴുതാൻ.. പിന്നെ ഒരു കൺഫ്യൂഷൻ ഉണ്ടാവരുത്.... അറിയാലോ ഡൌട്ട് ക്ലിയർ ചെയ്ത് തരാൻ എനിക്ക് പറ്റില്ല... ഓക്കേ....? എല്ലാവരും അതിനു മറുപടി എന്നോണം തലയാട്ടി..... കുറച്ചു നേരം വരുൺ പാറുവിനെ നോക്കിയിരുന്നു... പെൻസിലും കടിച്ചു questions വായിക്കേണ്ട തിരക്കിൽ ആണ് പാറു..... ഓരോന്നു വായിച്ചു പേപ്പറിൽ എന്തൊക്കെയോ എഴുതി വെക്കുന്നുണ്ട്...ചുണ്ടിൽ ചെറിയ പുഞ്ചിരിയും ഉണ്ട്.... ണിം..... ബെല്ലടിച്ചു... എല്ലാവരും ഇനി എഴുതി തുടങ്ങിക്കോളൂ.... ടേബിളിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് വരുൺ പറഞ്ഞു..... പിന്നെ ഓരോരുത്തരുടെ അടുത്ത് ചെന്നു അവരെ കൊണ്ട് ഒപ്പിടുവിച്ചു... കൂടെ വരുൺ അവരുടെ ഹാൾ ടിക്കറ്റിലും... പാറുവിന്റെ അടുത്ത് എത്തിയതും വരുൺ ചോദിച്ചു എങ്ങനെ ഉണ്ട്... കുഴപ്പം ഇല്ലല്ലോ ലെ.... പിന്നെ സൂപ്പർ അല്ലെ... കാൽക്കുലെറ്ററിൽ കണക്ക് കൂട്ടി കൊണ്ട് പാറു പറഞ്ഞു ...

എന്നാ പിന്നെ സമയം കളയാതെ എഴുതേടി... കണ്ണുരുട്ടി കൊണ്ട് വരുൺ പറഞ്ഞു...... അപ്പോഴേക്കും കുട്ടികൾക്കുള്ള അന്നൗൺസ്‌മെന്റ് വന്നു...... നിങ്ങൾ എഴുതിക്കോ.... ശ്രദ്ധ തെറ്റണ്ട.. ഞാൻ പറഞ്ഞു തരാം.... കുട്ടികളോടായി വരുൺ പറഞ്ഞു ഡോറിന്റെ അടുത്തേക്ക് പോയി ... ആ ഗ്യാപ് മതിയായിരുന്നു അവർക്ക് കോപ്പി അടിക്കാൻ 😎😎 എടി 8 ന്താടി.... ചുണ്ടിൽ തൊട്ട് പാറു മറുപടി കാണിച്ചു.. (ഡൌട്ട് ഉള്ളവർ ഇവിടെ come ഓൺ.... അതൊരു കോഡ് ആണ് കുട്ടികളെ... കുറച്ചു പേർക്കെങ്കിലും അറിയുന്നതാവും... ആൻസർ പറയാനുള്ള ട്രിക്ക് ആണത്... ആൻസർ ഓപ്ഷൻ എ ആണെങ്കിൽ നെറ്റിയിൽ തൊട്ട് കാണിക്കും, ഓപ്ഷൻ ബി ആണെങ്കിൽ മൂക്ക്, സി ആണെങ്കിൽ ചുണ്ട്, ഇനി ഡി ആണെങ്കിൽ താടി.. 💃💃💃💃💃💃💃) അങ്ങനെ ഉത്തരം പറഞ്ഞും ചോദിച്ചും കോപ്പി എറിഞ്ഞു കൊടുത്തും അവർ ആൻസർ എഴുതി... അപ്പോഴേക്കും വരുൺ ക്ലാസ്സിലേക്ക് വന്നു.. എല്ലാവരും ഒരു മിനിറ്റ് ശ്രദ്ധിച്ചേ..... കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ കുട്ടികൾ ഇന്ന് എക്സാം കഴിഞ്ഞു അവരവരുടെ ക്ലാസിലേക്ക് ചെല്ലാനാ ഇപ്പോൾ പറഞ്ഞത്.. ബാക്കി ഡിപ്പാർട്മെന്റിലെ കുട്ടികൾക്ക് വീട്ടിൽ പോവാം..... പാറുവിനെ നോക്കിയാണ് വരുൺ പറഞ്ഞത്.... ന്താ.... വരുണിനോട് ആംഗ്യത്തിൽ പാറു ചോദിച്ചു...

ആ... എനിക്കറിയില്ല... ഷോൾഡർ പൊക്കി കൊണ്ട് വരുൺ പറഞ്ഞു.. ഓ എന്നും പറഞ്ഞു പാറു കാൽകുലേറ്ററിൽ കുത്താനും മാന്താനും തുടങ്ങി.... എക്സാം കഴിഞ്ഞു ആദ്യം എഴുന്നേറ്റത് പാറു ആയിരുന്നു... അത് കണ്ടപ്പോഴേ വരുൺ അവളെ ഒന്ന് നോക്കി...... വല്ലതും എഴുതിയോ... ഇത്രേ നേരത്തെ എണീക്കാൻ.... പേപ്പർ വാങ്ങി കൊണ്ട് വരുൺ ചോദിച്ചു.... Questions ഈസി ആയത് കൊണ്ട് എക്സാം വേഗം കഴിഞ്ഞു എന്ന് പറഞ്ഞു പാറു പുറത്തേക്ക് ഓടി..... വരുൺ അവളുടെ പേപ്പർ ഒക്കെ ഒന്ന് മറച്ചു നോക്കി.. ********💕 മതിയെടി എഴുതിയത്.. ഇനി അടുത്ത എക്സമിനു എഴുതാം.... ജനലിന്റെ മറവിൽ നിന്നും പാറു ദേവുവിനോടായി പറഞ്ഞു.... ജാനി.. എനിക്കാ വൺ വേർഡ്ന്റെ ആൻസർ പറഞ്ഞു താടി.... ടീച്ചറേ നോക്കിക്കൊണ്ട് ദേവു പറഞ്ഞു.... നിക്ക്.. നിക്ക്..... ഞാൻ question പേപ്പർ എടുക്കട്ടെ.... ബാഗിൽ നിന്നും question പേപ്പർ തപ്പി കൊണ്ട് പാറു പറഞ്ഞു.... 1-a Question നോക്കി കൊണ്ട് പാറു പറഞ്ഞു.... അത് കിട്ടിയെടി 5 പറ.... പേപ്പറിൽ അടയാളപ്പെടുത്തി കൊണ്ട് ദേവു പറഞ്ഞു... 5..... Question വായിച്ചു കൊണ്ട് പാറു പറഞ്ഞു... 5 ഡി ആണ് ദേവു..... ദേവു പാറു നിക്കുന്നിടത്തേക്ക് നോക്കിയതും പെട്ടെന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞിരുന്നു.... ദേവു.. ഇനി ഏതാ.... ഡി കോപ്പേ.... ബാക്കി ഒക്കെ കിട്ടിയോ....

ജനലിൽ പിടിച്ചു കൊണ്ട് പാറു വിളിച്ചു ചോദിച്ചു.... എന്നാൽ ദേവു തിരിഞ്ഞു നോക്കിയതേ ഇല്ലാ.... ഞാൻ പറഞ്ഞാൽ മതിയോ ബാക്കി ഏതാ കിട്ടേണ്ടതെന്ന്.... പിറകിൽ നിന്ന് ഗാഭീര്യമുള്ള സൗണ്ട് കേട്ടതും പാറു ആളെ മനസിലാക്കി തിരിഞ്ഞു നോക്കി... ആഹ്.. സാറോ.. സാറെന്താ ഇവിടെ... വിക്കി വിക്കി പാറു ചോദിച്ചു... ഞാൻ എവിടെ ചെന്നാലും ഇയാളും ഉണ്ടല്ലോ ഇവിടെ.... (ആത്മ ) അതെന്താ ജാൻകി മാഷ് ആയ ഞാൻ പിന്നെ പട്ടാളത്തിൽ ചേരണോ.... വിക്രമൻ സർ ചോദിച്ചു.... പാറു ഒരു വളിച്ച ചിരി ചിരിച്ചു കൊടുത്തു.... അല്ല താൻ ഇവിടെ നിന്ന് കൂട്ടുകാരിയെ സഹായിക്കുക ആണോ.... ഏയ്.... ഞാൻ അങ്ങനെ ചെയ്യുമോ... ബാഗ് എടുക്കാൻ വന്നതാ... ബാഗ് പൊക്കി കാണിച്ചു കൊണ്ട് പാറു പറഞ്ഞു..... അതിനു താൻ ഈ ക്ലാസ്സിൽ ആയിരുന്നോ എക്സാം എഴുതാൻ.... അതെ.... അല്ല..... ബാഗ് ഞാൻ ഇവിടെയാ വച്ചത്..... ഒരു നുണ കൂടി പാറു പറഞ്ഞു.... അപ്പോഴേക്കും കാലൻ പേപ്പർ ഒക്കെ കളക്റ്റ് ചെയ്ത് അവരുടെ അടുത്തേക്ക് വന്നു.... ഓഹ്.. ഇയാളുടെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.. കോളം തികഞ്ഞു... തല ചൊറിഞ്ഞു കൊണ്ട് പാറു പിറുപിറുത്തു.....

ന്താ സർ ഇവിടെ നിൽക്കുന്നെ..... വിക്രമൻ സാറിന്റെ പുറത്ത് കൈ വച്ചു കൊണ്ട് വരുൺ ചോദിച്ചു.... ഏയ്... ജാൻകിക്ക് ഡാൻസ് അല്ലാതെ വേറൊരു കഴിവ് കൂടി ഉണ്ട് ഞാൻ അത് കാണുവായിരുന്നു..... പാറുവിനെയും വരുണിനെയും മാറി മാറി നോക്കി കൊണ്ട് വിക്രമൻ സാർ പറഞ്ഞു... വരുൺ ഒന്നും മനസിലാവാതെ നിന്നു.... കണ്ടാൽ തോന്നും അയാളിത് വരെ ആർക്കും പറഞ്ഞു കൊടുത്തിട്ടില്ല എന്ന്.... പാറു വിക്രമൻ സാറിന്റെ മുഖത്തേക്ക് നോക്കി മനസ്സിൽ ഓർത്തു.... താൻ ക്ലാസ്സിലേക്ക് പൊക്കോ... ആലോചിച്ചു നിൽക്കുന്ന പാറുവിനെ നോക്കി വരുൺ പറഞ്ഞു.. അല്ല ദേവു..... അവൾക്കെന്താ ക്ലാസ്സിലേക്കുള്ള വഴി അറിയില്ലേ.... വിക്രമൻ സാർ ചോദിച്ചപ്പോൾ പാറു ചവിട്ടി തുള്ളി പോയി... ഇത്തിരി കുറുമ്പ് കൂടുതൽ ആണെന്ന് തോന്നുന്നു.... പാറുവിനെ നോക്കിക്കൊണ്ട് വരുണിനോടായി വിക്രമൻ സാർ പറഞ്ഞു.... ഇത്തിരി ഒന്നും അല്ലാ... ചിരിച്ചു കൊണ്ട് വരുൺ മറുപടി കൊടുത്തു... *******❣️ എന്നാലും എന്തിനായിരിക്കും ജാനി നമ്മടെ ഡിപ്പാർട്മെന്റിനോട് മാത്രം പോവണ്ട എന്ന് പറഞ്ഞത്....

ക്ലാസ്സിൽ ഇരുന്ന് കൊണ്ട് ദേവു പാറുവിനോടായി ചോദിച്ചു.... എനിക്കെങ്ങനെ അറിയാനാ...... കാലനോട് ചോദിച്ചപ്പോൾ തോള് കുലുക്കി കാണിച്ചു.... അപ്പൊ കാര്യമായിട്ട് എന്തോ ഉണ്ട്.... ഈ സമയം മീൻകറി കൂട്ടി ചോറ് തിന്നേണ്ട ഞാനാ ഇവിടെ വിശന്നു ഇരിക്കുന്നെ... ഒരു കൈ കൊണ്ട് വയറു തടവി കയ്യിലെ വാച്ചിലേക്ക് നോക്കി കൊണ്ട് പാറു പറഞ്ഞു... നിനക്ക് അപ്പോഴും തിന്നേണ്ട കാര്യം തന്നെ ഉള്ളൂ.... അതെ... ഈ ഒരു മണി സമയത്ത് തിന്നാൻ അല്ലാതെ താജ്മഹൽ പണിയാനൊന്നും എന്നേ പോലെ ഉള്ള മനുഷ്യന്മാർക്ക് കഴിയില്ല.... എന്റെ മോളെ ഒന്ന് ഷെമി.... കഴിഞ്ഞിട്ട് കാന്റീനിൽ പോവാം..... വേണ്ട... വീട്ടിൽ പോവാം.... നീ ഇപ്പോൾ ഒരു സൗണ്ട് കേട്ടോ ദേവു... ഇല്ലാ.. എന്തിന്റെ സൗണ്ട് ആണ്.... ദേവു ചെവി ഓർത്തു കൊണ്ട് ചോദിച്ചു... വയറീന്നാ..... വിശന്നിട്ട് പാവം കരയാൻ തുടങ്ങി.... വയറിൽ ഉഴിഞ്ഞു കൊണ്ട് പാറു വിഷമത്തോടെ പറഞ്ഞു.... ഓഹ് ഇങ്ങനെ ഒരു തീറ്റ പ്രാന്തി...... ജാനി നേരെ ഇരിക്ക് സാർ വരുന്നു.... അത് കേട്ടതും പാറു ഡെസ്കിൽ നിന്നും ഇറങ്ങി ബഞ്ചിൽ ഇരുന്നു....

(വിശാലമായ ബെഞ്ച് ഉണ്ടായാലും ഡെസ്കിൽ ഇരിക്കാൻ ഒരു പ്രത്യേക സുഖാ 😍) Gud afternoon everybody..... എക്സാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.... ഇതിനാണോ കാലൻ ഇങ്ങോട്ട് വന്നത്... അങ്ങേരോട് വന്ന കാര്യം എന്താണെന്ന് പറയാൻ പറ.... പാറു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.... ന്തിനാണ് കോമേഴ്‌സ് ഡിപ്പാർട്മെന്റിനെ മാത്രം വിളിച്ചു ഒരു മീറ്റിങ് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും.... നമ്മുടെ ഈ വർഷത്തെ ടൂറിനെ പറ്റി പറയാൻ വേണ്ടി വിളിച്ചതാണ്... സ്ഥലം, ക്യാഷ് ഇതൊന്നും തീരുമാനം ആയിട്ടില്ല.... എന്തായാലും രണ്ട് ദിവസത്തെ ലീവ് കഴിഞ്ഞു വരുമ്പോൾ എല്ലാവരും അഭിപ്രായം പറയണം..... അപ്പൊ 2 ദിവസം ലീവ് ആണല്ലേ..... (പാറു ) അതെ.. അത് ആഴ്ചയിൽ ഉണ്ടാവുന്ന ലീവാ... ശനിയും ഞായറും.... ദേവു പുച്ഛിച്ചു പറഞ്ഞു... ആ ലീവ് ആയിരുന്നു ലെ.. ഞാൻ കരുതി എക്സാമിന്റെ ഹാങ്ങോവർ തീർക്കാനാണെന്ന്... നീ മിണ്ടാതെ ഇപ്പോൾ ബാക്കി ടൂറിന്റെ കാര്യം കേൾക്ക്.... അറിയാം വീട്ടിൽ സ്ഥലവും പൈസയും ഒന്നും പറയാതെ സമ്മതിക്കില്ല എന്ന്.... എന്നാലും ഒന്ന് ചോദിച്ചു നോക്ക്... എന്നിട്ട് എല്ലാവരും തിങ്കളാഴ്ച പേര് തരണം....... അപ്പൊ ശെരി എല്ലാവരും പൊക്കൊളു.... ലാസ്റ്റ് വരി കേട്ടതും ബാഗ് ഇട്ട് റെഡി ആയിരുന്ന പാറു ഇറങ്ങിയോടി.. ദേവു തിങ്കളാഴ്ച കാണാടി....

ഓടുന്നതിനിടക്ക് പാറു വിളിച്ചു പറഞ്ഞു..... (നിങ്ങൾക്ക് വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും.... സ്‌നിക്കേഴ്സ് കഴിക്കു.... ലെ നിലാവ് ) ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോൾ പാറു കണ്ടു ബുള്ളറ്റിൽ കുടു കുടു പറഞ്ഞു പോവുന്ന കാലനെ.... ഇപ്പോൾ ഇവിടെ ആരും ഇല്ലാ... ഒന്നു കൊണ്ട് പോയ്‌ക്കൂടെ കാലന്.... വിശന്നിട്ടല്ലേ 😒😒 പാറു പിറു പിറുത്തു..... അപ്പോഴേക്കും ബസ് വന്നു... പാറു വേഗം ചാടി കേറി ഡ്രൈവറിന്റെ ബാക്കിൽ പോയി നിന്നു.... വേഗം പൊ വേഗം പൊ വേഗം പൊ.... വരുണിന്റെ തൊട്ടടുത്തു ബസ് എത്തിയതും പാറു നഖം കടിച്ചു കൊണ്ട് പതുക്കെ പറഞ്ഞു... യെസ്..... ഇങ്ങൾ മുത്താണ്.. വരുണിന്റെ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോൾ പാറു ഡ്രൈവറേ നോക്കി പതുക്കെ പറഞ്ഞു..... സ്റ്റോപ്പ്‌ എത്തിയപ്പോൾ പാറു ബസിൽ നിന്നും ഇറങ്ങിയോടി..... വരുണിന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ഓട്ടം നിർത്തി പാറു പതുക്കെ നടന്നു..... പാറുവിന്റെ അടുത്ത് എത്തിയതും വരുൺ വണ്ടി നിർത്തി.. പാറു അറിയാത്ത പോലെ നടന്നു.... ഡി..... കേറിക്കോ... ഒരുമിച്ചു പോവാം... നടന്നു പോവുന്ന പാറുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു...

ഓ വേണ്ട... ഇതുവരെ ഞാൻ ഒറ്റക്ക് വന്നില്ലേ ഇനി ഞാൻ ഒറ്റക്ക് തന്നെ പൊക്കോളാം.... ചിറി കോട്ടി കൊണ്ട് പാറു നടന്നു.... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.. എന്ന് പറഞ്ഞു ബുള്ളറ്റ് എടുത്ത് വരുൺ പോയി.... വരുൺ പോയി എന്ന് കണ്ടതും പാറു ഓടി അടുത്തുള്ള വീട്ടിലെ മതിൽ ചാടി തൊടിയിൽ കൂടി ഓടി വീടിന്റെ പിന്നാമ്പുറത് എത്തി.. (എളുപ്പ വഴി ആണ് 😜) പിന്നെ മുന്നിലൂടെ പോയി വാതിൽ തുറന്ന് അകത്തേക്ക് കയറി... ഓഹ് കാലനെ വെട്ടിച്ചു.... സധാമാനം.... ജയിച്ചു... പറയു ബാഗ് ബാഗ് നമ്മൾ ജയിച്ചു (മാപ് ഇല്ലാത്തത് കൊണ്ട് ബാഗ് 2 വട്ടം പറഞ്ഞു എന്നേ ഉള്ളൂ ) 🎶നമ്മൾ മതിൽ ചാടി തൊടിയിലൂടോടി വീടിന്റെ പിന്നാമ്പുറം എത്തി... എത്തി നമ്മൾ... എത്തി നമ്മൾ... എത്തി നമ്മൾ... എത്തി.... ജയിച്ചു നമ്മൾ ജയിച്ചു നമ്മൾ ജയിച്ചു നമ്മൾ ജയിച്ചു........ 🎶 അമ്മാ ചോറ്... ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു കൊണ്ട് പാറു പറഞ്ഞു... വെള്ളം കുടിച്ചു കഴിഞ്ഞതും അവൾ ശ്വാസം ആഞ്ഞു വലിച്ചു.. ഓടിയതിന്റെ കിതപ്പ് ആണെയ്.... എക്സാം എങ്ങനെ ഉണ്ടായിരുന്നു.... പ്ലേറ്റിൽ ചോറെടുത്തു വന്നു കൊണ്ട് അമ്മ ചോദിച്ചു...

സബാഷ്..... പാറു പ്ലേറ്റ് വാങ്ങി കൊണ്ട് പറഞ്ഞു... ഓഹ് എന്തൊരു വിശപ്പാ... മീൻകറി ഒഴിച്ച ചോറ് വായിലേക്ക് വച്ചു കൊണ്ട് പാറു പറഞ്ഞു.... അപ്പോഴേക്കും കാലൻ ലാൻഡ് ആയി..... കീയും കറക്കി അകത്തേക്ക് വന്ന വരുൺ കാണുന്നത് ചോറ് വെട്ടി വിഴുങ്ങുന്ന കാലനെ... പാറു നന്നായിട്ടങ്ങ് ഇളിച്ചു കൊടുത്തു... നിന്നെ ഞാൻ അവിടെ കണ്ടില്ലേ... വരുൺ സംശയത്തോടെ ചോദിച്ചു... ആഹ് കണ്ടു..... അവിടേം പാറു കുമ്പിടി ഇവിടേം പാറു കുമ്പിടി... വരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.... യായ...... അടുത്ത ഉരുള വായിലേക്ക് ഇട്ട് കൊണ്ട് പാറു പറഞ്ഞു..... വെറുതെ അല്ല അന്ന് ശില്പ ബാസന്തി എന്ന് വിളിച്ചത്... മോഡേൺ ബാസന്തി..... കെറുവിച്ചു കൊണ്ട് വരുൺ പറഞ്ഞു... നിങ്ങൾക്ക് നഷ്ടം ഇല്ലല്ലോ.... നല്ല വറുത്ത ഐലയുടെ കഷ്ണം വായിലേക്കിട്ടു കൊണ്ട് പാറു പറഞ്ഞു... വരുൺ വേഗം ഡ്രസ്സ്‌ മാറ്റാൻ പോയി.. അല്ലേൽ മീൻ കാലന് കിട്ടില്ല... ലേശം പേടി ഉണ്ടേയ് ഇക്കാര്യത്തിൽ പാറുവിനെ 😁😁😁😁 വരുൺ ഡ്രസ്സ്‌ മാറ്റി വന്നപ്പോഴേക്കും പാറു ഡ്രസ്സ്‌ മാറ്റാൻ റൂമിലേക്ക് പോയി..... ഹൈ പതുപതുത്ത കിടക്ക.. എത്രയായി ഞാൻ ആസ്വദിച്ചൊന്ന് ഉറങ്ങിയിട്ട്.. ഉറങ്ങാൻ വേണ്ടി കണ്ണടച്ചാൽ അപ്പുറത്ത് കാലൻ ഇപ്പുറത്തു ബുക്ക്‌, ഇപ്പുറത്തു ബുക്ക്‌ അപ്പുറത്ത് കാലൻ.. ഓഹ്... കിടക്ക തലോടി കൊണ്ട് പാറു സങ്കടം പറഞ്ഞു...

ഫാൻ ഇട്ട് കുറച്ചു നേരം അതിന്റെ ചോട്ടിൽ ഇരുന്ന് ആലോചിച്ചു.... ഓഹ് ഇന്നത്തോടെ എക്സാം കഴിഞ്ഞല്ലേ... പെട്ടെന്ന് ബോധം വന്ന പോലെ കട്ടിലിൽ നിന്ന് പാറു ചാടി എണീറ്റു... Sodakku Mela Sodakku Poduthu En Verallu Vanthu Nadu Theruvil Ninnu Sodakku Mela Sodakku Poduthu...💃💃💃 എക്സാം കഴിഞ്ഞ സന്തോഷത്തിൽ തുള്ളി തുള്ളി ആദ്യം ഷാൾ ഊരി വലിച്ചെറിഞ്ഞു.... Sodakku Mela Sodakku Poduthu En Verallu Vanthu Nadu Theruvil Ninnu Sodakku Mela Sodakku Poduthu...💃💃💃 ബാക്കി വരി അറിയാത്തത് പാടിയത് തന്നെ പാടി അടുത്തത് പാന്റ് ഊരി എറിഞ്ഞു... രണ്ട് സ്റ്റെപ് കൂടി ഇട്ട് തിരിഞ്ഞപ്പോൾ കണ്ടു തലയും തോളും ഇല്ലാത്ത കാലനെ... ഷാൾ മുഖം മറച്ചു കിടപ്പുണ്ട്... പാന്റ് രണ്ട് തോളിലും ആയി വിശാലമായി കിടക്കുന്നു... വരുൺ മുഖത്ത് നിന്ന് ഷാൾ മാറ്റി..... രൗദ്രം.... തീർന്നു 😵😵😵 വരുണിന്റെ മുഖത്തേക്ക് നോക്കി പാറു പതുക്കെ പറഞ്ഞു.... എന്തോ ഓർത്തെന്ന പോലെ അവൾ അടിമുടി അവളെ തന്നെ നോക്കി.. ഭാഗ്യം.. സൈഡ് ഓപ്പൺ ഇല്ലാത്ത ടോപ് ആണ് ഇട്ടേക്കുന്നത്.... ന്താടി ഇവിടെ.... വരുൺ തോളിൽ നിന്ന് അവളുടെ പാന്റ് മാറ്റികൊണ്ട് ചോദിച്ചു.... ഞാൻ വെറുതെ എക്സാം കഴിഞ്ഞ സന്തോഷത്തിൽ..... അവന്റെ കയ്യിൽ നിന്നും പാന്റും ഷാളും വാങ്ങി കൊണ്ട് പാറു പറഞ്ഞു.....

ന്റെ പൊന്നു പാറു നീ ഇങ്ങനെ ചെറിയ കുട്ടികളെ പോലെ പെരുമാറല്ലേ.... ബെഡിൽ ഇരുന്ന് കൊണ്ട് വരുൺ പറഞ്ഞു... അത് എങ്ങനെ ശെരിയാവും എക്സാം കഴിഞ്ഞാൽ ശരാശരി വിദ്യാർത്ഥികൾ ഇങ്ങനെയാ... ചുണ്ട് കോട്ടി കയ്യിൽ നിന്ന് വാച്ച് ഊരി കൊണ്ട് പാറു പറഞ്ഞു.... പിന്നെ ആദ്യായിട്ട് എക്സാം എഴുതുവല്ലേ... വരുൺ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... ഞാൻ യൂണിവേഴ്സിറ്റി എക്സാം ഫസ്റ്റ് ടൈം ആണ്.. ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു കൊണ്ട് പാറു പറഞ്ഞു... ഓ സമ്മതിച്ചു...... ലാപ് തുറന്നു കൊണ്ട് വരുൺ പറഞ്ഞു... പാറു വേഗം ഫ്രഷ് ആയി ബെഡിൽ കിടന്നു... ഉറങ്ങുവാണോ... ലാപ്പിൽ നിന്നും കണ്ണെടുത്തു കൊണ്ട് വരുൺ ചോദിച്ചു.... പിന്നല്ലാതെ.. 2 ആഴ്ചത്തെ ഉറക്കം പെന്റിങ് ആണ്.. പുതപ്പ് പുതച്ചു കൊണ്ട് പാറു പറഞ്ഞു... പക്ഷെ അതിനിടക്ക് ഒരു ദിവസം ചക്ക വെട്ടിയിട്ടത് പോലെയാ നീ ഉറങ്ങിയത്.. വരുൺ കള്ളച്ചിരിയോടെ പറഞ്ഞു... എന്ന്..... പാറു ഞെട്ടി കൊണ്ട് എണീറ്റിരുന്നു... ഓർമ ഇല്ലാ... ഇല്ലാന്നേ... ആലോചിച്ചു കൊണ്ട് പാറു പറഞ്ഞു... ഇവിടെ കടിച്ച ദിവസം... അവളുടെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി കൊണ്ട് വരുൺ പറഞ്ഞു... പെട്ടെന്ന് എന്തോ ഓർത്ത പോലെ പാറു അവന്റെ വിരൽ തട്ടി മാറ്റി.... എന്തെ... നാണം വന്നോ.... അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് വരുൺ ചോദിച്ചു...

ദേ... ഇപ്പോഴും മാറിയിട്ടില്ല പാട്... ദേഷ്യത്തോടെ പാറു പറഞ്ഞു... ആണോ നോക്കട്ടെ.... കുസൃതിയോടെ അവളുടെ അടുത്തേക്ക് ഒന്നൂടി നീങ്ങി കൊണ്ട് വരുൺ ചോദിച്ചു... പോടാ പട്ടി എന്നും പറഞ്ഞു മൂടി പുതച്ചു പാറു കിടന്നു.... ഒരു സേഫ്റ്റിക്ക് 🤪🤪... പോടീ പട്ടിക്കുട്ടി..... എന്നും പറഞ്ഞു ശങ്കരൻ തെങ്ങിമ്മേ തന്നെ എന്ന പോലെ വരുൺ ലാപ്പിൽ തന്നെ.... *********💞 വൈകുന്നേരം പാറു ഉറക്കം എണീറ്റ് വന്നപ്പോൾ സമയം 5:30...വരുൺ അടുത്തില്ല... പാറു വേഗം എണീറ്റ് താഴേക്കു പോയി.... ഹാ.... പഠിപ്പിയുടെ എക്സാം ഹാങ്ങോവർ ഒക്കെ തീർന്നോ... സ്റ്റെയർ ഇറങ്ങി വരുന്ന പാറുവിനെ നോക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു..... ഒരു വിധം തീർന്നു എന്ന് പറയാം... ചെയറിൽ ഇരുന്നു കൊണ്ട് പാറു പറഞ്ഞു... അപ്പൊ ഇനി എന്നാ ക്ലാസ്സ്‌.... തിങ്കളാഴ്ച ഉണ്ട്... അയ്യേ.. ഞങ്ങൾ ഒക്കെ പഠിക്കുന്ന സമയത്ത് എക്സാം കഴിഞ്ഞാൽ ഒരു മാസം ലീവ് ആണ്... ഇങ്ങളുടെ ഒരു ഊള കോളേജ്.. അയ്യേ.. ആണോ.. ഒരു മാസം ലീവ് ഒക്കെ കിട്ടുമോ.. എന്റെ മോളെ നീയല്ലാതെ ഇവൻ വിശ്വസിക്കുമോ... ഇവനായിട്ട് ഒരു മാസം ലീവ് എടുക്കുന്നതാ... വല്യേട്ടനെ നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു.. നശിപ്പിച്ചു..... വല്യേട്ടൻ പിറുപിറുത്തു... ബെസ്റ്റ്..... നമുക്ക് നൂറാം കോൽ കളിക്കാ.... വാവ വന്നു ചോദിച്ചു... നിനക്ക് സ്കൂളിൽ ഇതാണോ പഠിപ്പിച്ചു തരുന്നത്..

ഏഹ്.. (വല്ലു) വല്യേട്ടൻ ഇല്ലെങ്കിൽ വേണ്ട.. ഞങ്ങൾ കളിച്ചോളാം (വാവ ) ആയ് അങ്ങനെ പറയല്ലേ.. ഞാനും ഉണ്ട് കളിക്കാൻ.. (വല്ലു) എന്നാ പോയി ഈർക്കിലി എടുത്ത് വാ ഞങ്ങൾ ഉമ്മറത്തു ഉണ്ടാവും... വാവ വലിയ ഗൗരവത്തിൽ പറഞ്ഞു.. ഓ തമ്പ്രാ.. അടിയൻ എടുത്തോണ്ട് വരാം.. കൈ കൂപ്പി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ന്താ നൂറാം കോൽ (ആതു ) ഞങ്ങൾ ഒരു റൗണ്ട് കളിക്കും അത് നോക്കി ഇരുന്നോ അപ്പൊ മനസിലാവും... അടുക്കളയിൽ നിന്നും വല്യേട്ടൻ വിളിച്ചു പറഞ്ഞു.... *******💞 കളിച്ചു കളിച്ചു രണ്ട് റൗണ്ട് കഴിഞ്ഞു.. വല്യേട്ടൻ ആണ് പുറകിൽ..... കാണിച്ചു തരാം.. അടുത്തത് ഞാൻ അല്ലെ.. ഇതിൽ ഞാൻ പൊളിക്കും... പിറുപിറുത്തു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഇളകി ഇളകി.... ഇളകാത്ത ഈർക്കിലി ഇളകി എന്ന് പറഞ്ഞു വല്യേട്ടൻ വാവയുടെ കളി പൊട്ടിച്ചു... അങ്ങനെ വല്യേട്ടൻ കോൽ ഇട്ടു... ഒന്നൊഴികെ ബാക്കി എല്ലാം ഉള്ളിൽ കുരുങ്ങി കിടപ്പാണ്... ഒന്നെടുത്തു... വല്യേട്ടന്റെ കുരുട്ടു ബുദ്ധി ഉദിച്ചു.. ആഹാ ആരാ ഈ വരുന്നേ... വെറുതെ ഗേറ്റിലേക്ക് നോക്കികൊണ്ട്‌ വല്യേട്ടൻ പറഞ്ഞു... എല്ലാവരുടെയും ശ്രദ്ധ പുറത്തേക്ക് പോയതും വല്യേട്ടൻ ഒന്നും കൂടി എടുത്ത് കയ്യിൽ പിടിച്ചു.... ആരാ വന്നത്.... (വാവ ) ദേ ഒരു പൂച്ച... (വല്ലു ) അപ്പോഴാണ് വല്യേട്ടന്റെ കയ്യിലെ എക്സ്ട്രാ കോൽ പാറു കണ്ടത്....

കള്ളകളി കള്ളകളി.... എന്ത് കള്ളകളി.. നിങ്ങളൊക്കെ പുറത്തേക്ക് നോക്കി ഇരുന്നപ്പോൾ അനങ്ങാതെ ഞാൻ എടുത്തു.. എന്നിട്ട് കള്ള കളിയോ.. അമ്പടി... അനങ്ങാതെ അതെടുക്കാൻ പറ്റില്ലായിരുന്നു... പാറു പറഞ്ഞു... അനങ്ങിയത് കണ്ടോ നിങ്ങൾ... ഇല്ലാ (കോറസ്) എങ്കിൽ പിന്നെ മിണ്ടരുത്.... (വല്ലു) അടുത്തത് എടുത്തപ്പോൾ നല്ല വെടിപ്പായിട്ട് അനങ്ങി.. അത് എല്ലാവരും കാണുകയും ചെയ്തു... ഇപ്പോ അനങ്ങി ഞാൻ കണ്ടു... (വാവ) ഞാനും കണ്ടു (പാറു) ഞാനും കണ്ടു (ആതു) എന്റീശ്വരൻമാരെ.. ഒരാൾ ഇത്രേം നന്നായി കളിച്ചതിനു ഇത്ര അസൂയ പാടില്ലാട്ടോ... പൊട്ടി എന്നറിഞ്ഞതും വല്യേട്ടൻ അടുത്ത അടവ് എടുത്തു... ന്ത് അസൂയ... ഞങ്ങൾ ഒക്കെ കണ്ടതല്ലേ അനങ്ങിയത് ...(പാറു) ഇത്‌ മനഃപൂർവം എന്നേ തോൽപ്പിക്കാൻ വേണ്ടി ചെയ്തതാണ്... വല്യേട്ടൻ വിട്ട് കൊടുക്കാൻ തയ്യാറായില്ല.... വല്യേട്ടാ കോൽ തന്നെ.. വല്യേട്ടൻ തോറ്റു.... (ആതു ) അങ്ങനെ ഇപ്പോൾ എന്നേ തോൽപ്പിച്ചിട്ട് നിങ്ങൾ ആരും കളിക്കണ്ട എന്ന് പറഞ്ഞു വല്യേട്ടൻ കൊലെല്ലാം വലിച്ചെറിഞ്ഞു... പട്ടി... എന്നും വിളിച്ചു വാവ കരഞ്ഞു കൊണ്ട് അകത്തേക്കോടി..... പിന്നാലെ ബാക്കിയും.... ഒരു കളി തകർത്ത സന്തോഷത്തിൽ വല്യേട്ടൻ ചിരിച്ചു...... ******💞 രാത്രി എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴാണ് വാവ വല്യേട്ടനെ വിളിച്ചത്....

കള്ളകളിയൻ...... ദേ പെണ്ണെ.. ഈ കറി എടുത്ത് ഞാൻ മുഖത്തേക്ക് ഒഴിക്കും (വല്യേട്ടൻ) നീ പോടാ മത്തങ്ങാ തലയാ.. കള്ള കളി കളിച്ചിട്ട് ഇരിക്കുന്നത് കണ്ടില്ലേ.... വാവ കത്തികയറുകയാണ് 😁😁 ഡി മിണ്ടല്ലെടി കുരുട്ടടക്കെ..... നീ പോടാ മരപ്പട്ടി.... അത് നിന്റെ അച്ഛൻ... പെട്ടെന്ന് എന്തോ ഓർത്ത പോലെ വല്യേട്ടൻ അച്ഛനെ ഒന്ന് നോക്കി... സോറി അച്ഛാ.. പെട്ടെന്ന് ഞാൻ എന്റേം അവളുടെം അച്ഛൻ ഒന്നാണെന്ന് മറന്നു പോയി... ഒന്നെണീറ്റ് പോടാ.. മനുഷ്യനെ തിന്നാനും സമ്മതിക്കാതെ..... വല്യേട്ടൻ എണീറ്റ് പൊയി..... കഴിച്ചിട്ട് പോടാ.... (അമ്മ) കഴിച്ചിട്ട് തന്നെയാ എണീറ്റത് അമ്മേ... അല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റുമോ.. ചിരിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇങ്ങനെ ഒരെണ്ണം (അച്ഛൻ) അച്ഛാ ഖേദിച്ചിട്ട് കാര്യം ഇല്ലാ.. പ്രൊഡ്യൂസർ നന്നായാലേ പ്രോഡക്റ്റ് നന്നാവൂ.... എന്നും പറഞ്ഞു വല്യേട്ടൻ റൂമിലേക്ക് ഓടി... അച്ഛന്റെ അല്ലെ മോൻ.. ഇങ്ങനെയേ വരൂ.. (അമ്മ ) *******💞 റൂമിൽ ഇരിക്കുമ്പോഴാണ് വരുണിന്റെ ഫോൺ റിങ് ചെയ്തത്... ദേ ഫോൺ അടിക്കുന്നു...... ആരാ എന്ന് നോക്ക് പാറു.... വിക്രമൻ സർ ആണ്.. ഫോൺ നോക്കിക്കൊണ്ട് പാറു പറഞ്ഞു... വരുൺ വേഗം ഓടി വന്നു ഫോൺ എടുത്തു ബാൽക്കണിയിലേക്ക് പോയി.... വരുണിനെ കൊറേ കാത്തിരുന്ന് സഹി കെട്ട് പാറു ഉറങ്ങി ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story