നിന്നിലലിയാൻ: ഭാഗം 83

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറു ഒന്ന് വേഗം..... ഓഹ് ടൈം ഒരുപാട് ആയല്ലോ ഈശ്വരാ.. ഇനി എപ്പോ എത്താനാ.... വല്യേട്ടൻ തലയിൽ മാന്തി വാച്ചിലേക്ക് നോക്കി പറഞ്ഞു... എന്താ സംഭവം.... കാര്യം അറിയാതെ അച്ഛൻ അമ്മയെ തോണ്ടി ചോദിച്ചു.. ആ എനിക്കറിയാൻ പാടില്ല.. ഞാനും അത് തന്നെയാ നോക്കുന്നെ.... താടിക്കും കൈ കൊടുത്തു അമ്മ പറഞ്ഞു... എന്റെ വല്യേട്ടാ.. 8 മണിക്കല്ലേ ഡാൻസ് ക്ലാസ്സ്‌ അതിനിപ്പോഴേ പോയിട്ട് എന്തിനാ.... സ്റ്റെപ് ഇറങ്ങി കൊണ്ട് പാറു ചോദിച്ചു... നേരത്തെ എത്തിയാൽ നല്ലതല്ലേ... കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ എനിക്ക് ഇരിക്കാൻ സ്ഥലം കിട്ടിയില്ല.... ആ പുതിയ കുട്ടിയുടെ വീട്ടുകാർ മൊത്തം അല്ലെ വന്നത്.. ഇന്ന് നേരത്തെ പോയി സ്ഥലം പിടിക്കണം.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇതായിരുന്നോ കാര്യം.. ഏതെങ്കിലും ക്ലാസ്സിന് പോലും ഇവൻ ഇങ്ങനെ നേരത്തെ പോയിട്ടുണ്ടോ... എന്തിന് കഴിഞ്ഞ ആഴ്ച നടന്ന 10 മണിയുടെ മീറ്റിങ്ങിൽ ഇവനെത്തുന്നത് 12 മണിക്ക് .. അല്ല എനിക്കൊരു സംശയം ഇവാനാണോ ഡാൻസ് പഠിക്കുന്നെ അതോ ഇവളോ.... അച്ഛൻ അമ്മയെ തോണ്ടി തോണ്ടി അവിടെ ഒരു കുഴി കുഴിച്ചു.....

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ... അച്ഛൻ ഒരു എസ്സേ പറഞ്ഞപ്പോൾ അമ്മ ഒരൊറ്റ വാക്കിൽ ഉത്തരം പറഞ്ഞു അടുക്കളയിലേക്ക് പോയി... (കാരണം അല്ലേൽ അടുപ്പ് പുകയില്ല... വല്യേട്ടനും അച്ഛനും ആണേ ആള് 😁) ഇവളിപ്പോ എന്നേ ട്രോള്ളിയതാണോ അതോ സ്വയം ട്രോള്ളിയതാണോ... അച്ഛൻ ചിന്തിക്കാതിരുന്നില്ല.... 🤔 *****💞 ഡാൻസ് ക്ലാസ്സിൽ എത്തി കുറച്ച് കഴിഞ്ഞതും വല്യേട്ടനു ഓഫീസിൽ നിന്നും കാൾ വന്നു.... ഞാൻ എടുക്കില്ല... ഈ രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ.... ഞാൻ അവിടെ നിന്നല്ലേ ഇപ്പോൾ വന്നത്... ഈ അച്ഛന് ഇതെന്തിന്റെ കേടാ... ഫോൺ സൈലന്റ് മോഡിൽ ഇട്ട് വല്യേട്ടൻ ഡാൻസിലേക്ക് ശ്രദ്ധ തിരിച്ചു.... പ്ർ... പ്ർ..... തെറ്റിദ്ധരിക്കണ്ട.. ഫോൺ വൈബ്രേറ്റ് ചെയ്തതാ.... 🤪🤪🤪 ഈ അച്ഛൻ.... 😪😪😪 വല്യേട്ടൻ സൗണ്ട് ഒന്ന് ശെരിയാക്കി ഫോൺ എടുത്തു... "താങ്കൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ ഡാൻസ് ക്ലാസ്സിൽ ഡാൻസ് പഠിച്ചു കൊണ്ടിരിക്കുവാണ്.. ദയവായി ഹോൾഡ് ചെയ്യുക അല്ലെങ്കിൽ അൽപ സമയം കഴിഞ്ഞു വിളിക്കുക😌 " വല്യേട്ടൻ മാക്സിമം ശബ്ദം മാറ്റി ആകെ ഉള്ള കുരുട്ടു ബുദ്ധി എടുത്ത് കാച്ചി.... "ഞാൻ വിളിക്കുന്ന വ്യക്തി ഇപ്പോൾ ഫോൺ എടുത്തില്ലെങ്കിൽ അവന്റെ തന്ത അവിടെ വന്നു നാണം കെട്ട തെറി അഭിഷേകം നടത്തുന്നതാണ്😎

" അച്ഛനും മാക്സിമം കത്തി കേറി... ആഹാ... അച്ഛൻ ആയിരുന്നോ... ഇപ്പോൾ എന്താ ആവോ ഫോൺ നമ്മൾ ചെയ്യുന്ന ജോലിയൊക്കെ പറയുന്നുണ്ട്... പുതിയ ടെക്നോളജി ആണെന്ന് തോന്നുന്നു.... വല്യേട്ടനു പെണ്ണുങ്ങളുടെ ഇടയിൽ വില പോവുന്നത് ഇത്തിരി കുറച്ചിൽ ഉള്ള കാര്യം ആണേയ്.. അത് കൊണ്ട് പത്തി താഴ്ത്തി... അത് തന്നെയാണെന്ന് തോന്നുന്നു എന്റെ ഫോണും ഞാൻ ചെയ്യാൻ പോവുന്ന കാര്യം പറഞ്ഞത്.. തെറിയെയ് തെറി തെറി... അച്ഛൻ ഒന്ന് സൂചിപ്പിച്ചു... ആ അച്ഛാ വിളിച്ചതെന്തിനാ... വല്യേട്ടൻ റൂട്ട് മാറ്റി.... അങ്ങനെ വഴിക്ക് വാടാ സവാള ഗിരി ഗിരി ഗിരി (അച്ഛന്റെ ആത്മ ) ഓഫീസിൽ നിന്ന് വിളിച്ചിരുന്നു..... മീരക്ക് എന്തോ ഡൌട്ട് ഉണ്ടെന്ന് പറഞ്ഞു.. നിന്നോട് അങ്ങോട്ട് ചെല്ലാൻ.... പാറുവിനെ വരുൺ വന്നു കൊണ്ട് പൊയ്ക്കോളും... അവളോട് പറഞ്ഞിട്ട് വേഗം ഓഫീസിൽ പോ.. ഞാൻ വിളിക്കും... നല്ല വിശ്വാസം ആണ് മഹനെ🤭🤭.... മീരയോ.. അവൾക്ക് എന്താ ഡൌട്ട്... ദേ ഞാൻ പോയി... വല്യേട്ടൻ മീര എന്ന് കേട്ടതും തിരക്കിട്ടു ചെരിപ്പിടാൻ തുടങ്ങി... ഗൗതമിനെ തല്ക്കാലം മീര എന്നാക്കിയാലേ ലവൻ ഇപ്പോൾ പോവോള്ളു... ന്താലെ 😁😁...വല്യേട്ടനു ന്നാലും പൊന്നുവിനെ വിട്ട് ഒരു കളി ഇല്ലാട്ടോ.. ഇതൊക്കെ ജസ്റ്റ്‌ ഫോർ എ ഓഫീസ് രസം 😝😝....

വല്യേട്ടൻ ഒന്നും പറയാതെ തിരക്കിട്ടു പോവുന്നത് കണ്ടതും പാറു ടീച്ചറോട് പറഞ്ഞു വല്യേട്ടന്റെ അടുത്തേക്ക് ഓടി.. മര്യാദ... ടീച്ചറോടുള്ള മര്യാദ 💃💃💃... വല്യേട്ടാ.. എങ്ങോട്ടാ..... പോവാൻ നിൽക്കുന്ന വല്യേട്ടനെ പിടിച്ചു നിർത്തി കൊണ്ട് പാറു ചോദിച്ചു... ശോ... ഞാൻ അത് പറയാൻ വിട്ടു.... (എങ്ങനെ വിടാതിരിക്കും തലയിൽ മൊത്തം മീര അല്ലെ... മീരാ... മീരാ 😝😝... ഫീൽ ആദിത്യ വർമ മൂവിയിലെ വിളി)... എന്ത് വിട്ടു.. വിട്ട ഭാഗം പൂരിപ്പിച്ചു പോയാൽ മതി... (പാറു ) 🙄🙄....അത് പിന്നെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു അച്ഛൻ വിളിച്ചു... വരുൺ വരും നിന്നെ കൊണ്ട് വരാൻ.. ഞാൻ പോട്ടെ... വല്യേട്ടൻ ഫോൺ പോക്കറ്റിൽ വച്ച് പാറുവിന്റെ കയ്യിൽ തട്ടി കൊണ്ട് പറഞ്ഞു... കാലനോ 😲....ആ ശെരി.... പക്ഷെ ഈ ഷൂ 🙊😝.... ആദ്യം ഒന്ന് ഞെട്ടി പാറു വല്യേട്ടന്റെ കാലിലേക്ക് നോക്കി... വല്യേട്ടനും ഒന്ന് നോക്കി... ഇപ്പോൾ രണ്ടാളും cid മൂസയിലെ തൊരപ്പൻ കൊച്ചുണ്ണിയും അളിയനും (ജഗതി ) ഒരാൾ നോക്കുമ്പോൾ മറ്റെ ആള് നോക്കാത്ത സീൻ ഇല്ലേ അത് റിപീറ്റ് അടിക്കുവാ 😁😁😁.... വല്യേട്ടൻ ഒരു ഷൂ വല്യേട്ടന്റെയും വേറെ ഒരു ഷൂ ഒരു പെൺകുട്ടിയുടെയും എടുത്തിട്ടാണ് നിൽക്കുന്നെ.... ഞാൻ വെപ്രാളത്തിൽ.... ചിറി ഇളിഞ്ഞു വല്യേട്ടന്റെ ശെരിക്കും ഉള്ള ഷൂ അഴിച്ചു കൊണ്ട് പറഞ്ഞു...

അതല്ല.. പിന്നേം മാറി... ചിരി കടിച്ചു പിടിച്ചു കൊണ്ട് പാറു പറഞ്ഞു... പിന്നേം വെപ്രാളത്തിൽ... എങ്ങനെ ഉണ്ട് ഈ ഷൂ.. എനിക്ക് ചേരുന്നുണ്ട് ലെ... പുള്ളി പുള്ളി ഷൂ.... ചമ്മൽ മറച്ചു പിടിച്ചു പുള്ളി ഷൂ കാടണിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആ നല്ലോം ചേരുന്നുണ്ട്... പോവുന്ന വഴിക്ക് ഒന്ന് വാങ്ങിക്കോ.... ഏട്ടൻ ഒന്ന് ഇട്ട് കണ്ടാൽ മതി ഇറങ്ങും ആൺപിള്ളേർ ഈ ഷൂ കൊണ്ട്... പാറു വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു.. ഉവ്വോ... ആക്കല്ലേ പാറു തള്ളേ.. നിന്നെ ഇന്ന് വരുൺ മ്മ്മ് മ്മ്മ്മ് മ്മ്മ്മ് മ്മ്മ്മ് കൊല്ലുമെടി.... ചമ്മിയ ദേഷ്യത്തിൽ വല്യേട്ടൻ കത്തി കയറി... (ആ മ്മ്മ് മ്മ്മ്മ് മ്മ്മ്മ് മ്മ്മ്മ് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് എഴുത്തുകാരി ആയ നിലവിനും കേട്ട പാറുവിനും അറിയില്ല എന്ന് പറയാൻ പറഞ്ഞു... ഇനി എന്റെ സ്വന്തം വായനക്കാർ അവനവനു ഇഷ്ടം ഉള്ളത് except റൊമാൻസ് 🙈പൂരിപ്പിച്ചോളു 😁😁) വേഗം പോവാൻ നോക്ക് ഇള്ള കുഞ്ഞേ... എന്നും പറഞ്ഞു പാറു തിരിഞ്ഞു നടന്നു... മീരാ.. മീരാ സേട്ടൻ വന്നു എന്നും പറഞ്ഞു കാറിന്റെ കീ കറക്കി വല്യേട്ടൻ പോയി... (എന്ത് പ്രഹസനം ആണ് അരുണേ 🤐) ****💞 ഡാൻസ് കഴിഞ്ഞു അര മണിക്കൂറോളം കഴിഞ്ഞാണ് വരുൺ വന്നത്... അതുവരെ ടീച്ചറുടെ വീട്ടിൽ ഇരിക്കാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് പാറു അവരുടെ വീട്ടിലെ പടിപ്പുരയിൽ പോയി നിന്നു.....

നിങ്ങളെന്താ ഇത്ര വൈകിയേ.. എത്രെ നേരം ആയെന്നോ ഞാൻ ചൊറിയും കുത്തി ഇരിക്കാൻ തുടങ്ങിയിട്ട്... പാറു പടിക്കെട്ട് ഇറങ്ങി കൊണ്ട് പറഞ്ഞു... അത് പിന്നെ വാവ വരുന്നുണ്ടെന്ന് പറഞ്ഞു വാശി ആയിരുന്നു... പിന്നെ അവളെ ഒരു നിലക്ക് പിടിച്ചു നിർത്തി കുളിക്കാൻ കയറ്റിയപ്പോൾ ഞാൻ ഇങ്ങ് പോന്നു... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. അവളേം കൂട്ടി വരായിരുന്നില്ലേ.... വരുണിന്റെ ഒപ്പം ഒറ്റക്ക് പോവാൻ ലേശം മടി ഉണ്ടേ കുട്ടിക്ക്... നിന്നോടാരാ ഇവിടെ വന്നിരിക്കാൻ പറഞ്ഞെ.. ഏഹ്.. അകത്തു പോയിരിക്കാൻ മേലാരുന്നോ.. ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ.... വരുൺ പാറുവിനെ നോക്കി കൊണ്ട് ചോദിച്ചു.. അവിടെ ആകെ മഴ പെയ്തു ചെളിയാ.. ഇതാവുമ്പോൾ പിന്നെ കുഴപ്പം ഇല്ലല്ലോ.. വരുണിന്റെ പിറകിൽ കയറി കൊണ്ട് പാറു പറഞ്ഞു.... (അല്ലാതെ ടീച്ചറോട് ഉള്ള ഇഷ്ടക്കേട് അല്ല ലെ 😁😁) ആഹ്.. ഇരുന്നോ?? .. വേഗം പോവാം മഴ വരുന്നുണ്ട്... ആ ഇരുന്നു പോവാം.... ****💞 പകുതി എത്തിയെതും മഴ തകർത്ത് പെയ്യാൻ തുടങ്ങി.... ഇറങ്ങി നിൽക്കാൻ ഒരു കച്ചി തുരുമ്പ് പോലും ഇല്ലാത്തതിനാൽ ആ മഴയിൽ അവർ മുന്നോട്ട് നീങ്ങി...... എനിക്ക് വയ്യാ... ഇവിടെ എവിടേലും നിൽക്കാം.. നല്ല മഴയാ.. ഞാൻ ആകെ നനഞ്ഞു.. മഴ തുള്ളി വീണു മേല് വേദനിക്കുന്നു....

കയ്യ് രണ്ടും കൂട്ടി തിരുമ്മി കൊണ്ട് പാറു പറഞ്ഞു..... ഇവിടെ ഇറങ്ങിയാലും മഴയിൽ നിൽക്കേണ്ടി വരും... കുറച്ചു പോയാൽ ഫുട് പാത്തിൽ മരങ്ങൾ ഉണ്ട്.. അവിടെ ഇറങ്ങി നിൽക്കാം... വരുൺ വണ്ടി മുന്നോട്ട് എടുത്തു.... ഐവ.... ഇനി ഇന്ന് കുളിക്കണ്ട... മരത്തിന്റെ ചുവട്ടിൽ നിന്ന് മുടി കുടഞ്ഞു കൊണ്ട് പാറു പറഞ്ഞു... ഏഹ്.... നീ ജന്മനാ ഇങ്ങനെ ആണോ കുഞ്ഞേ.. വരുൺ പാറുവിനെ പാളി നോക്കി.... അല്ല എന്ന് നിങ്ങളുടെ കൂടെ കൂടിയോ അന്ന് ആയതാ 😝.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... അപ്പോഴേക്കും അത് വഴി പോയ ഒരു ബൈക്ക്കാരൻ പാറുവിനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് സൂപ്പർ എന്ന് കൈ കാണിച്ചു പോയി.... Thanku സേട്ടാ... 😍😍.. പാറു വിളിച്ചു പറഞ്ഞു കൊണ്ട് വരുണിനെ ഒളി കണ്ണിട്ട് നോക്കി... അപ്പോഴാണ് വരുൺ തന്നെ അവളെ നേരെ ശ്രദ്ധിക്കുന്നത്.... മഴ വെള്ളം വീണു നനഞ്ഞൊട്ടിയ ഡ്രസ്സ്‌.... മുടി കുറച്ചു മുന്നിലേക്ക് ഇട്ടിട്ടുണ്ട്... ബുഹഹഹഹ... ഇപ്പോഴല്ലേ മനസിലായത് അവനെന്താ നിന്നെ നോക്കി അങ്ങനെ പറഞ്ഞതെന്ന്..... വരുൺ കണ്ണ് പൊത്തി ചിരിച്ചു.. ന്നാലും അവൻ അവളോട് ചേർന്നു നിന്നു... അതെനിക്കും മനസിലായി.. നല്ല ഭംഗി ഉണ്ട് എന്നേ കാണാൻ അത് കൊണ്ട് തന്നെ... ഹിഹി ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അല്ലേടി നിന്നെ കണ്ടാൽ ഇപ്പോൾ ദൊറോത്തി മദാമ്മയെ പോലെ ഉണ്ട്..

അവൻ അങ്ങനെ കരുതി കാണും.. ഞാനും കണ്ടതാ അവന്റെ കണ്ണിൽ ഒരു പേടി.... വരുൺ ലാഘവത്തോടെ പറഞ്ഞു... കണ്ണിലെ പേടി നിങ്ങളെ കണ്ടത് കൊണ്ടാ... അല്ല പിന്നെ.... പാറു പിറുപിറുത്തു.... (നമുക്കല്ലേ അറിയൂ പാറുന്റെ ബാക്കിൽ നിന്ന് വരുൺ അവനെ ഫീസണിപെടുത്തി എന്ന്.. സേഞ്ചിടുവേ ⚔️) പാറുക്കുട്ട്യേ.... വരുൺ അവളോട് ചേർന്നു നിന്ന് വിളിച്ചു... എന്നാ നിനക്കെന്നാടാ നിനക്കെന്നാ... പാറു കലിപ്പിലാ... ഷാൾ നേരെ ഇടടി കോപ്പേ.... പുള്ളിക്കാരനും കലിപ്പ് മോഡ് ഓൺ ആക്കി... പാറു ഇളിച്ചു കൊണ്ട് ഷാൾ നേരെ ഇട്ടു... (ഇത്തിരി റൊമാൻസ് പ്രതീക്ഷിച്ച ഞാനും വായനക്കാരും മഴവെള്ള പാച്ചിലിൽ ഒഴുകി പോയി 😒😒) കുറച്ച് നേരം കൂടി അവിടെ നിന്നപ്പോൾ ആണ് വന്തേട്ടൻ അവരുടെ അടുത്തേക്ക് വരുന്നത് കണ്ടത്... മാതാവേ ഞങ്ങളെ കണ്ടാൽ കഴിഞ്ഞു കാര്യം... പാറു വരുണിനെ നോക്കി കണ്ണ് കാണിച്ചു... വരുൺ ആണേൽ എക്സ്പ്രെഷൻ മനസിലാവാതെ വന്ദേട്ടനെ ഒഴികെ ബാക്കി എല്ലാ ഭാഗത്തേക്കും നോക്കുന്നുണ്ട്... ഹലോ.... ജാനി താനെന്താ ഇവിടെ നിൽക്കുന്നെ... പാറുവിനെ മനസ്സിലായതും വന്തേട്ടൻ ചോദിച്ചു... ഫാഗ്യം കാലനെ കണ്ടിട്ടില്ല 🤪🤪(ആത്മ ) ഞാൻ ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞു വരുന്ന വഴിയാ.. മഴ പെയ്തപ്പോൾ ഇവിടെ നിന്നതാ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു....

വരുൺ ആളെ മനസിലായത് കൊണ്ട് അങ്ങോട്ട് തിരിഞ്ഞു നോക്കാനെ നിന്നില്ല.. ഇതാരാ.... തിരിഞ്ഞു നിൽക്കുന്ന വരുണിനെ ചൂണ്ടി വന്തേട്ടൻ ചോദിച്ചു... ഞാൻ വരുൺ... ജാൻകിയുടെ ഹസ്ബൻഡ് ആണ് ശ്രാവന്ത്.... 😁😁 വരുൺ തിരിഞ്ഞു നിന്ന് വന്ദേട്ടന് നേരെ കൈ നീട്ടി.... വന്തേട്ടൻ ആദ്യം ഒന്ന് ചിരിച്ചു.. പിന്നെ ഒന്ന് ഞെട്ടി തല കുടഞ്ഞു വരുണിന്റെ മുഖത്തേക്ക് നോക്കി... സ... സാ.... സാർ... സാറോ..... ജാനിടെ??? വന്തേട്ടന്റെ തലയിൽ നിന്ന് ആദ്യം കിളികൾ പറന്നു.... ഇനി ഞങ്ങൾക്ക് ബാക്കി കൂടി കാണാൻ വയ്യ എന്ന് പറഞ്ഞു തല തല്ലി ചത്തു... ഇവള് പറഞ്ഞിട്ടില്ലേ കല്യാണം കഴിഞ്ഞതാണ് എന്നൊക്കെ.. ഞാൻ ആണ് ഇവളുടെ ഹസ്ബൻഡ്.. ഞെട്ടി ലെ... വരുൺ അതെ ഇളിയിൽ ആണ്.. വന്തേട്ടൻ പാറുവിനെ നോക്കി.. പാറു ആണേൽ ഈ ഹതഭാഗ്യ ആണ് ആ ഹതഭാഗ്യന്റെ കെട്ട്യോൾ എന്ന എക്സ്പ്രേഷനിൽ നിൽക്കുവാണ്... താൻ ഇതെന്താ നേരത്തെ പറയാഞ്ഞേ... വന്ദേട്ടന് ചംചയം... നിങ്ങള് ചോദിച്ചില്ലല്ലോ.. ഞാൻ ഒട്ടു പറഞ്ഞതും ഇല്ല്യാ പിന്നെ ഇവര് പറഞ്ഞു ആരോടും പറയണ്ട എന്ന്... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.. അപ്പൊ ദേവ?? വന്തേട്ടന്റെ സംശയം തീർന്നില്ല... ഓ അവൾക്കറിയാം 😁....പിന്നെ കോളേജിൽ വിക്രമൻ സാറിനും ഇപ്പോൾ നിങ്ങൾക്കും കുറച്ച് കഴിഞ്ഞാൽ ഫാനേട്ടനും പിന്നെ കോളേജ് മൊത്തം..

ആഹാ അന്തസ്സ്... പാറു വരുണിനെ നോക്കി..... എന്നാ ശെരി... ഇപ്പോൾ ന്റെ തല വർക്ക്‌ ആവുന്നില്ല.. എല്ലാം ശെരിയായി ഞാൻ ദേവുവിനോട് സംസാരിച്ചോളാം.... വന്തേട്ടൻ നിർവികാരതയോടെ പറഞ്ഞു... ആയിക്കോട്ടെ.... ശെരി എന്നാൽ ശ്രാവന്ത്.. വരുൺ കൈ കൊടുത്തു... അങ്ങനെ അത് കഴിഞ്ഞു..... ഇനി ഇവിടെ നിക്കണ്ട.. പോവാം...... വരുൺ പിറുപിറുത്തു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് വീട്ടിലേക്ക് വിട്ടു.... ***💕 വീട്ടിൽ കഷ്ടപ്പെട്ട് എത്തിയപ്പോൾ ഉണ്ട് വല്യേട്ടനും വാവ പെണ്ണും തോണി ഉണ്ടാക്കി കളിക്കുന്നു..... വാവ തോണി ഉണ്ടാക്കുന്നു വല്യേട്ടൻ വെള്ളത്തിൽ ഇറക്കി ഒഴുക്കുന്നു.... ഇങ്ങനെ ഒന്നും അല്ല.. അതാ തോണി മുങ്ങി.. വല്യേട്ടന്റെ മുടിയിൽ പിടിച്ചു വലിച്ചു വാവ ചിണുങ്ങി.... നിന്റെ ഒപ്പം കൂടിയ എന്നേ വേണം തല്ലാന്...എനിക്കെന്റെ ക്രൈം പാർട്ണർ നമ്പർ വണ്ണിനെ മതി.. പാറുമ്മാ... 😍😍😍 നനഞ്ഞു വരുന്ന പാറുവിനെ നോക്കി വല്യേട്ടൻ ഓരി ഇട്ടു.. (ഏകദേശം പട്ടി സൗണ്ട് ആണ് 😝) നിങ്ങൾ ചതിയൻ ആണ്. ഓഫീസിൽ നിന്ന് വിളിക്കുന്നെന്ന് പറഞ്ഞു പോയിട്ട്.. തോണി ഉണ്ടാക്കി കളിക്കാൻ വന്നതാണോ.... പാറു കലിപ്പ്.. എടി അത് ഞാൻ പോയി വന്നു.... ചെറിയ ഡൌട്ട് ആയിരുന്നു... എന്റെ ഇന്നത്തെ സ്റ്റെപ് ഒക്കെ പോയി 😪😪... വല്യേട്ടനു ബെസ്മം ഉണ്ട്..

ഡാൻസർ അല്ലെ... അങ്ങനെ ആയിരുന്നോ എന്നാൽ എന്റെ ചൊങ്കൻ ചെക്കൻ ഇവിടെ ഇരിക്കു..ഞാൻ ദേ പോയി ദാ വന്നു.... വല്യേട്ടന്റെ കവിളിൽ ആഞ്ഞു വലിച്ചു പാറു മേലേക്ക് ഓടി.... പാറു റൂമിൽ ചെല്ലുമ്പോൾ വരുൺ ഡ്രസ്സ്‌ മാറുവായിരുന്നു.... ഞാൻ കണ്ടേ 🙈...... കണ്ണ് പൊത്തി കൊണ്ട് പാറു പറഞ്ഞു... ......... കുറച്ച് കഴിഞ്ഞു മിണ്ടാട്ടം ഒന്നും കേൾക്കാത്തത് കൊണ്ട് പാറു കൈ മാറ്റി കണ്ണ് തുറന്നു നോക്കി 🤪🤪റൂം ശൂന്യം... ഇയാളിതെവിടെ പോയി.. ആവി ആയോ 🤔🤔 പാറു മുന്നോട്ട് പോയതും വരുണിന്റെ കൈ അവളുടെ വയറിലൂടെ ചുറ്റി വരിഞ്ഞു..... പാറു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആളെ അറിയാവുന്നത് കൊണ്ട് അനങ്ങാതെ നിന്നു... ഞാനും രണ്ട് ദിവസം മുന്നേ കണ്ടതാ.... പാറുവിന്റെ ചെവിയിൽ ആയി വരുൺ പറഞ്ഞു.. ഞാൻ ചോദിച്ചോ .. ഏഹ് 🤨🤨... പാറു അവന്റെ പിടിയിൽ നിന്നും മാറി നിന്ന് കൊണ്ട് ചോദിച്ചു.. അല്ല ഞാനും ചോദിച്ചില്ലല്ലോ.. അത് കൊണ്ട് നീ ചോദിക്കാതെ ഞാനും പറഞ്ഞു 😏😏 വരുണിനു പുച്ഛം.... പാറു പ്ലിങ്ങി പോയി 😁😁😁.... പ്ലിങ്ങേ സുല്ലേ ഫാമിലി മൊത്തം സുല്ലേ 😁😁.. പാറു പിന്നെ ചമ്മൽ ഒന്നും പുറത്ത് കാണിക്കാതെ ടവൽ എടുത്ത് തല തുവർത്തി കെട്ടി വച്ചു.... ഡ്രസ്സ്‌ എടുത്ത് ഡ്രസിങ് റൂമിലേക്ക് പോവാൻ നിന്നതും വരുൺ അവളെ ചുമരോട് ചേർത്ത് നിർത്തി.... അതെയ്.. അന്ന് അങ്ങനെ സംഭവിച്ചെന്ന് കരുതി എന്നും അങ്ങനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കണ്ട.... 😏 പാറുവും പുച്ഛത്തെ കൂട്ട് പിടിച്ചു.... എങ്ങനെ എന്ന് സംഭവിച്ചത്??

🤔🤔 വരുണിനു പ്യാവം അന്ന് തലയിലെ ഫിലമെന്റ് പോയതാ.. ഒന്നും ഓർമ ഇല്ല്യാ.. so shaad... ഒലക്ക പുഴുങ്ങീത്... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു... ഉറപ്പാണോ.... വരുണിന്റെ കൈ പാറുവിന്റെ വയറിൽ പിടുത്തം ഇട്ടു... ന്ത് ഒലക്ക പുഴുങ്ങീതൊ 🤔🤔... പാറുവിനാകെ കൺഫ്യൂഷൻ.. അല്ലേടി പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞത് ☺️.. വരുണിന്റെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞോ... ഏയ് തോന്നിയതാവും... ആ പ്രതീക്ഷിക്കണ്ട..... 😎😎😎 ആയിക്കോട്ടെ... ഞാനും വരില്ല.. നിന്നെ ഞാൻ വരുത്തിപ്പിക്കും എന്റെ പിന്നാലെ.. വരുണേട്ടാ ഒരുമ്മ ദേ ഇവിടെ ദോ അവിടെ എന്നും പറഞ്ഞു.... വരുൺ സീരിയസ് ആയൊന്നൊരു ഡൌട്ട്... ആ ആയിക്കോട്ടെ... നമുക്ക് കാണാം ആരു ആരുടെ പുറകെ ആവും വരുന്നതെന്ന്... പാറുവും വിട്ട് കൊടുത്തില്ല... ആഹ് ബെറ്റ്.... എന്നും പറഞ്ഞു വരുൺ പോയി... അല്ല നാളെ മുതൽ മതിയോ.. തിരിച്ചു വന്ന് ഒരു ഇളിയോടെ വരുൺ ചോദിച്ചു.. ഇന്ന് മുതൽ ഈ നിമിഷം മുതൽ... എനിക്ക് പറ്റാവുന്നതൊക്കെ ഞാൻ ചെയ്യും.. നിങ്ങളെ കൊണ്ട് പറ്റുന്നത് നിങ്ങൾ ചെയ്യ്‌.. പോടാ പോ... പാറു നൈസ് ആയിട്ട് ഗെറ്റ് ഔട്ട്‌ അടിച്ചു.... പൊട്ടനായിരുന്നു ഞാൻ... പാട്ട് പാടാൻ അറിയാതെ...... വരുൺ സ്വന്തം കുഴി തോണ്ടി .... സെയിം ടു യൂ.. ബാക്ക് ടു യൂ... റിട്ടേൺ പട്ടിക്കുട്ടി.. എന്നും പറഞ്ഞു വരുൺ സ്ഥലം കാലിയാക്കി..

നിന്നെ കൊണ്ട് അധികം വൈകാതെ ഞാൻ പ്രസവിപ്പിക്കുമെടി... (വരുണിന്റെ നടക്കാത്ത ചൊപ്ണം.... 😬😬) അതിനു ഈ നിലാവ് കൂടി വിചാരിക്കണം വൃന്ദവനത്തിലെ വരൂണെ...ബുഹഹഹ 😆😆) പൊന്നുവെച്ചിയെ കൂട്ട് പിടിച്ചാൽ വല്ലതും തടയും കാലനെ വീഴ്ത്താൻ (പാറുവിന്റെ ആത്മ ) ഡ്രസ്സ്‌ മാറി പാറു വല്യേട്ടന്റെ അടുത്തേക്ക് പോയി... അവിടെ തകൃതി ആയി തോണി ഉണ്ടാക്കൽ നടക്കുന്നുണ്ട് വിത്ത്‌ എല്ലാ ഭാഷയും കൂട്ടി കലർത്തിയ പാട്ട്.... ഏക് വിശ്വൻ സിറ്റിംഗ് ഓൺ ദി ബെഡ്... വാവ വന്ത് കടിച്ചാച് വിശ്വൻ ജംപ്ഡ് ഹോതാഹെ....... 🎤🎶... (ഞങ്ങൾക്ക് ആകെ അറിയുന്നത് കുച്ച് കുച്ച് ഹോതാഹെ ആണ് എന്റെ പൊന്നു വല്യേട്ടാ 🙏) ആഹാ ഇത്‌ പുതിയതാ.. വല്യേട്ടൻ സ്വയം പൊക്കി.... കണ്ടാലും മതി ഒരോണക്ക പാട്ട്.... അവിടേക്ക് വന്ന പാറു പേപ്പർ കയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു... എന്നാ നീയൊന്ന് പാടെടി... ഞാൻ ഒന്ന് കേൾക്കട്ടെ..... എന്റെ അത്രയ്ക്കൊന്നും വരില്ല എങ്കിലും ശിഷ്യത്വം തരാലോ 😁😁😁 വല്യേട്ടൻ ഒന്ന് നിവർന്നിരുന്നു.... ഉർവ്വശി മേനക രംഭ തിലോത്തമ ശാഖി ശകുന്തള കുന്തള മന്തള സീത ദേവി കുഞ്ഞമ്മ...... എപ്പടി..... 😉😉 ഇളിച്ചു കൊണ്ട് പാറു ചോദിച്ചു... നീ ഇതിൽ ഏതാ.... വല്യേട്ടൻ ആക്കി ചിരിച്ചു.... ഞാൻ സീത ദേവി.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു...

അതില്ലേ... വല്യേട്ടൻ പാറുവിനെ തോണ്ടി... ഏതില്ലേ.... പാറു വെയിറ്റ് ഇട്ട് ഇരുന്നു... ഞാൻ ഈ പാട്ട് അങ്ങോട്ട് എടുക്കുവാ.. അതിനു പകരം ആയി നീയെന്റെ ശിഷ്യ ആയിക്കോ എപ്പടി..... വല്യേട്ടൻ താണ് താണ് സ്റ്റെപ്പിൽ എത്തി.. വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ.. ഇത്‌ വിട്ടൊരു കളി ഇല്ലേൽ.. വേണേൽ തന്നെ കണ്ടു പിടിച്ചോ.. എന്നും പറഞ്ഞു പാറു എഴുന്നേറ്റ് പോയി... ***💕 ആതുവിന്റെ റൂം... ഉച്ചക്ക് ഊണ് കഴിച്ചു ഉച്ചത്തെ ഉറക്കം കളഞ്ഞു മൂന്നാളും കൊടിയ ചിന്തയിൽ ആണ്... എന്താ കാര്യം വരുണിനെ വാരി കുഴിയിൽ വീഴ്ത്താൻ..... നീ അവന്റെ വീക്ക്നെസ്സിൽ കയറി പിടിക്കണം... പൊന്നു ആലോചിച്ചു പറഞ്ഞു... എന്നാൽ ഞാൻ വീട്ടിൽ പോയി നിന്നാലോ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അത് വേണ്ട.. ചിലപ്പോൾ വരുണേട്ടൻ അങ്ങോട്ട് വരാൻ സാധ്യത ഉണ്ട്.. ഇവിടെ വച്ചു നമുക്ക് ഏട്ടനെ പൂട്ടണം... ആതു ചിന്തയിൽ ആണ്ടു... അരുണേട്ടൻ ആണേൽ ഒരുമ്മ കൊടുത്താൽ ഫ്ലാറ്റ് ആയേനെ.. ഇതിപ്പോ അങ്ങനെ അല്ലല്ലോ.. പൊന്നു ഇളിച്ചു കൊണ്ട് പറഞ്ഞു.... വല്യേട്ടൻ സൂപ്പർ അല്ലെ... പാറുവും ആതുവും ഏറ്റ് പിടിച്ചു.... ഇതേ സമയം വല്യേട്ടന്റെ റൂമിൽ... ഒന്ന് പറഞ്ഞു താ ഏട്ടാ അവളെ വീഴ്ത്താൻ.. വരുൺ കെഞ്ചാൻ തുടങ്ങി... എടാ നിനക്ക് അവളെ വീഴ്ത്തണം എങ്കിൽ വള്ളി കാല് വെക്കടാ..

അല്ലേൽ വല്ല വടിയും എറിഞ്ഞു വീഴ്‌ത്തു.... ഞാൻ ഇതിനെ ഒന്നുറക്കട്ടെ.... കുഞ്ഞിനെ ആട്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അല്ലെങ്കിലും ഏട്ടന് എന്നോട് സ്നേഹം ഇല്ല്യാ.. നമ്മൾ ആണുങ്ങളുടെ അഭിമാന പ്രശ്നം ആണ്.. അവള് പറഞ്ഞത് എന്താണെന്ന് അറിയുമോ ഏട്ടനെ പോലെ കോഴി ആവരുതെന്ന്... വരുൺ ഒന്ന് എറിഞ്ഞു നോക്കി... വല്യേട്ടന് ആ പറഞ്ഞത് കൊണ്ടു.. പാപ്പുണ്ണിയെ ബെഡിൽ കിടത്തി എഴുന്നേറ്റു... അവൾ അങ്ങനെ പറഞ്ഞോ ദുഷ്ട... വായക്ക് വായക്ക് ഞാൻ അവളെ ക്രൈം പാർട്ണറെ ക്രൈം പാർട്ണറെ എന്ന് വിളിച്ചിട്ട് അവളെനിക്ക് തന്നത് കോഴി എന്നല്ലേ.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.. മാക്സിമം നീ അവോയ്ഡ് ചെയ്യെടാ.. വേണേൽ കിടക്കുന്നത് തന്നെ രണ്ടാക്കിക്കോ.. വെപ്പും കുടിയും ഞാൻ രണ്ടാക്കി തരാം.. ഈ അരുണിനെ ഞാൻ അറിയിച്ചു കൊടുക്കുന്നുണ്ട്.... വല്യേട്ടൻ ദയനീയമായി പറഞ്ഞു... ഈശ്വരാ ലാസ്റ്റ് കുടുംബം കലങ്ങുമൊ.. ഏയ്‌ ഏട്ടന് അത്രയ്ക്കുള്ള ബുദ്ധി ഒന്നുല്ല്യ... വരുൺ സ്വയം ആശ്വസിച്ചു... **💕 രാത്രി ഫുഡ്‌ കഴിക്കാൻ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഇരുന്നു.. പാറു വരുണിന്റെ ഓപ്പോസിറ്റ് പോയിരുന്നു.... കാരണം വരുണിനെ വീഴ്ത്താൻ... എല്ലാവരും കഴിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചതും പൊന്നു പാറുവിനെ കണ്ണ് കാട്ടി.... സ്റ്റാർട്ട്‌ കിട്ടിയതും പാറു വരുണിന്റെ കാല് തപ്പി ഇറങ്ങി...

മുഖത്ത് റൊമാൻസ് വാരി വിതറി... പക്ഷെ ആ തോണ്ട് കിട്ടിയത് വരുണിന്റെ അപ്പുറത്തിരിക്കുന്ന വല്യേട്ടന്റെ കാലിന്മേൽ... പിന്നെ പറയണോ പൂരം... പിന്ന് കുത്താൻ സ്ഥലം കിട്ടിയാൽ തൂമ്പ ഇറക്കുന്ന ജാതിയുടെ അടുത്താണ് പാറുവിന്റെ കാല് എത്തിപ്പെട്ടത്.. ആ നഖം എങ്കിലും ബാക്കി കിട്ടിയാൽ ഭാഗ്യം... പൊന്നു ആണ് തോണ്ടുന്നതെന്ന് കരുതി വല്യേട്ടൻ തിരിച്ചും തോണ്ടി...ആ തോണ്ട് കിട്ടിയത് നേരെ അച്ഛന്... ഓഹ് അവൾക്കിപ്പോ തന്നെ തുടങ്ങിയോ.. ഇന്ന് രാത്രി പൊളിക്കാം മുത്തേ (വല്യേട്ടന്റെ ആത്‌മ ) തോണ്ട് കിട്ടിയ അച്ഛൻ അമ്മയെ നോക്കി.. സ്വാഭാവികം അച്ഛനെ തോണ്ടാൻ ഇപ്പോൾ അമ്മയല്ലേ ഉള്ളൂ..... അച്ഛൻ പിന്നെന്തിനാ മുത്തേ സേട്ടൻ ജീവിച്ചിരിക്കുന്നെ.. ഒന്ന് റൂമിൽ എത്തിക്കോട്ടെ എന്ന എക്സ്സ്പ്രെഷൻ ഇട്ട് നിൽക്കുവാ... പ്യാവം വരുൺ... എപ്പോഴോ പാറുവിന്റെ മുഖത്തേക്ക് നോക്കിയ ലവൻ ഒന്ന് പുച്ഛിച്ചു വിട്ടു.. പാറു വിചാരിച്ചു താൻ തോണ്ടിയതിനാണെന്ന്.. ഏറ്റില്ല.. ശെരിയാക്കി തരാം റൂമിൽ ഒന്ന് എത്തിക്കോട്ടെ.... (പാറുവും നന്നായി ആത്മകഥിച്ചു) ഇന്നെന്തെങ്കിലും ഒക്കെ നടക്കും.... വല്യേട്ടൻ അടി വാങ്ങുമായിരിക്കും.. പാപ്പുണ്ണിക്ക് 28 പോലും ആയില്ല 😁😁😁മിക്കവാറും അച്ഛൻ വീണ്ടും ഗോൾ അടിക്കും അതിനു വാവ കനിയണം... പക്ഷെ ഒരു കാര്യത്തിൽ ആണ് ഡൌട്ട് നമ്മടെ കാലേട്ടനും പാറുക്കുട്ടിയും എന്താവുമോ എന്തോ... ആഹ് 🤷🤷🤷...കണ്ടറിയാം.... 😍😍😍😍😍😍😍.......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story