നിന്നിലലിയാൻ: ഭാഗം 85

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ പാറു എണീറ്റപ്പോൾ വരുൺ അടുത്തില്ല....ജിമ്മിൽ പോയതാവും എന്ന് മനസിലായപ്പോൾ അവൾ ഫ്രഷ് ആയി താഴേക്ക് ചെന്നു.. അപ്പോഴേക്കും അവളെ മറി കടന്ന് മൈൻഡ് ചെയ്യാതെ വരുൺ മുകളിലേക്ക് പോയി... ഇതിത്തിരി കൂടി പോയ ഐറ്റം ആണ്.. മെരുക്കി എടുക്കാൻ ഞാൻ പെടാ പാട് പെടേണ്ടി വരും.... മേലേക്ക് പോവുന്ന വരുണിനെയും നോക്കി കൊണ്ട് പാറു ആത്മകഥിച്ചു.... പോവുന്ന വഴിക്ക് ഭണ്ടാരത്തിൽ ഒരു രൂപ കൊണ്ടിട്ടു... വാക്ക് പാലിക്കണമല്ലോ... എന്റെ ഭഗവാനെ വീഴ്ത്താൻ പറഞ്ഞപ്പോൾ അതിന്റെ പിന്നാലെ ഇങ്ങനെ ഒരു പണി തരും എന്ന് ഞാൻ കരുതിയില്ല.. കോളേജിൽ ചെന്ന് ദേവുവിനോട് രണ്ട് ദിവസം കൊണ്ട് ഉണ്ടായ പുകിലുകൾ വള്ളി പുള്ളി കോമ കുത്ത് വിടാതെ പറഞ്ഞു കൊടുത്തു... ചുരുക്കം പറഞ്ഞാൽ നിങ്ങടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു ലെ 😁😁😁എങ്ങനെ ഉണ്ടായിരുന്നു 😌😌😌 ദേവു നിഷ്കു ഭാവത്തിൽ ചോദിച്ചു... ഓഹ് എനിക്ക് പ്രാണവേദന.. നിനക്ക് ഫസ്റ്റ് നൈറ്റ്‌ കേട്ടതിന്റെ വായന... അത് വെള്ളിയാഴ്ച രാത്രി നടന്നതാ... ഇന്നലെയാ മുഖത്ത് അടിച്ചത്... അതിനൊരു സൊല്യൂഷൻ പറയെടി 😬😖 പാറു കെറുവിച്ചു കൊണ്ട് ചോദിച്ചു.... സെക്കന്റ്‌ നൈറ്റ്‌ നടത്തെഡി... അതിന്റെ ഭാഗം ആയി അല്ലെ ഇങ്ങനെ സംഭവിച്ചത്...

ദേവു ഇത്തിരി നാണം ഇട്ട് കൊണ്ട് പറഞ്ഞു... നീയൊന്ന് മിണ്ടാതെ ഇരുന്നേ.. വന്തേട്ടൻ തെറ്റുമ്പോൾ ഇങ്ങനെ തന്നെ പറയണം ട്ടോ... പാറു നഖം കടിച്ചു കൊണ്ട് പറഞ്ഞു... അയാൾ തെറ്റിയാൽ പോട്ടെ പുല്ലേന്ന് കരുതും ഞാൻ.... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. അത് നിന്റെ ക്യാമുകൻ... ഇതെന്റെ കെട്ട്യോൻ ആണ്... അങ്ങനെ ഒഴിവാക്കാൻ പറ്റുമോ 😁😌😁😌 തല താഴ്ത്തി കൊണ്ട് പാറു പറഞ്ഞു.. എന്ന് മുതൽക്കാ കെട്ട്യോൻ ആയത്.... ഏഹ് ഏഹ്.. പാറുവിനെ തോണ്ടി കൊണ്ട് ദേവു ചോദിച്ചു.. ദേവപ്രിയ... ജാൻകി.... ക്ലാസ്സിലേക്ക് ടീച്ചർ കയറി വന്നാൽ ഇത്തിരി മാനേഴ്സ് പോലും ഇല്ലേ 😠😠....സ്റ്റാൻഡ് അപ്പ്‌ ബോത്ത്‌ ഓഫ് യൂ... ക്ലാസ്സിലേക്ക് കയറിയ വരുണിനെ വിഷ് ചെയ്യാതെ ഇരിക്കുന്ന ദേവുവിനെയും പാറുവിനെയും കണ്ടതും കിട്ടിയ ചാൻസിൽ വരുൺ അലറി.... ഡെസ്കിൽ കയറി ഇരിക്കുവായിരുന്ന ദേവു ചാടി പിടഞ്ഞെഴുന്നേറ്റ് നിന്നു.... തല താഴ്ത്തി ഇരിക്കുവായിരുന്ന പാറുവിന്റെ അവസ്ഥയും ഇതൊക്കെ തന്നെ ആയിരുന്നു..... ഏത് സമയവും വർത്തമാനം എന്താ ഇത്‌...സാർ വന്നത് അറിയാതെ ബോധം ഇല്ലാതെ വർത്തമാനം പറയാ..ഇതെന്താ ചന്തയോ.... വരുൺ പാറുവിനെ ഫോക്കസ് ചെയ്ത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞു തീർത്തത്... എടി ഇത്‌ ക്ലാസ്സ്‌ റൂം അല്ലെ.. ഇനി നമുക്ക് മാറിപ്പോയോ...

ദേവു നാലുപുറം നോക്കി പാറുവിനോട് ചോദിച്ചു.... പാറു ഒന്നും മിണ്ടാതെ ദേവുവിന്റെ കയ്യിൽ പിടിച്ചു തല താഴ്ത്തി നിന്നതേ ഉള്ളൂ.. എന്നാലും മനസ്സിൽ എന്തോ സങ്കടം കുമിഞ്ഞു കൂടി..... രണ്ടാളുടെയും ചെവി എന്താ അടഞ്ഞു പോയോ.. ഏഹ്... വരുൺ കത്തി കയറുവാണ്... ഏയ് ഇല്ലാ സാർ... സാർ പറഞ്ഞോ ഞങ്ങൾ കേൾക്കുന്നുണ്ട്... ഒരു വളിച്ച ചിരിയോടെ ദേവു പറഞ്ഞു.. നോൺസെൻസ്.. സിറ്റ് ഡൌൺ.... ആൻഡ് ആൾ ഓഫ് യൂ ടേക്ക് യുവർ നോട്ട്ബുക്ക്‌ ആൻഡ് ടെക്സ്റ്റ്‌ ബുക്ക്‌ .... വരുൺ കുറെ ഇംഗ്ലീഷ് പറഞ്ഞു.... എല്ലാവരും ടെക്സ്റ്റ്‌ ബുക്ക്‌ അടച്ചു വെക്കു... ഇങ്ങനെ ക്ലാസ്സിൽ വർത്താനം പറയുന്നവർ എല്ലാം പഠിച്ചു കഴിഞ്ഞു കാണും... പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് വരുൺ പറഞ്ഞു... ദേവു ഞെട്ടിക്കൊണ്ട് പാറുവിനെ നോക്കി.. അവിടെ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല്യാ.. നീയെന്താടി പ്രതിമ പോലെ ഇരിക്കുന്നെ.. വല്ലോം അറിയുമോ... പാറുവിനെ തട്ടി ഡെസ്കിന്റെ അടിയിലെ അറയിൽ ടെക്സ്റ്റ്‌ നിവർത്തി വെച്ചു നോക്കിക്കൊണ്ട് ദേവു ചോദിച്ചു... അത് എന്നോടുള്ള ദേഷ്യത്തിന് ചെയ്യുന്നതാ മോളെ... അറിയുന്നത് പറയും അറിയില്ലെങ്കിൽ അറിയില്ല എന്ന് തന്നെ പറയും.... ദേഷ്യവും സങ്കടവും കൂടി കലർന്ന രീതിയിൽ പാറു പറഞ്ഞു മുഴുമിപ്പിച്ചു....

ദേവുവിന് കാര്യം സീരിയസ് ആണെന്ന് മനസിലായപ്പോൾ ടെക്സ്റ്റ്‌ അടച്ചു വെച്ചു ബാഗിൽ വെച്ചു.... അങ്ങനെ ഇപ്പോൾ അയാൾ ജയിക്കണ്ട....😎 എന്നും പറഞ്ഞു പാറുവിനു കണ്ണടച്ച് കാണിച്ചു.. അവരുടെ അടുത്തു എത്തിയതും ദേവുവിന് ആദ്യം ഉണ്ടായിരുന്ന ധൈര്യം ഒക്കെ ചോർന്നു പോയി.... നെഞ്ച് പട പടാന്ന് മിടിക്കാൻ തുടങ്ങി... ഇതിലും ഭേദം രണ്ട് ദിവസം ശ്രാവന്ത് ഏട്ടനോട് തെറ്റി ഇരിക്കുവായിരുന്നു.. കോപ്പ്.. ഇങ്ങേരുടെ ദേഷ്യം വീട്ടിൽ എടുത്താൽ പോരെ... പാവം എന്നേ മെനക്കെടുത്താൻ വേണ്ടി.... ദേവു പിറുപിറുത്തു.... ആദ്യം ചോദിച്ചത് ദേവുവിനോട് ആണ്.. 2 question ചോദിച്ചതിനും തപ്പി തടഞ്ഞു ആണെങ്കിലും ദേവു ഒപ്പിച്ചു ഉത്തരം പറഞ്ഞു ഇരുന്നു.... പിന്നെ പാറു എണീറ്റതും അവളുടെ കയ്യിൽ ദേവു മുറുകെ പിടിച്ചു.... എല്ലാവരോടും ചോദിച്ചതിനെക്കാൾ കൂടുതൽ ചോദ്യം പാറുവിനോട് വരുൺ ചോദിച്ചു... അതിനെല്ലാം പാറു ഉത്തരം പറയുകയും ചെയ്തു.... ഒരു വട്ടം പോലും കാലന്റെ കണ്ണ് തന്റെ നേർക്ക് വന്നിട്ടില്ലേന്ന് പാറു ഓർത്തു... Get out in my class... അടുത്തത് ചോദിച്ച questionte ആൻസർ പാറുവിനു അറിയില്ല എന്ന് കണ്ടതും വരുൺ പറഞ്ഞു.... അതെന്താ സാർ അവൾ 5 questionu ഉത്തരം പറഞ്ഞു... ഒരു ആൻസർ അല്ലെ പറയാത്തതുള്ളൂ....

ഞാൻ 2 എണ്ണത്തിനല്ലേ ഉത്തരം പറഞ്ഞുള്ളു അതും തപ്പി പിടിച്ചു... ഒരു കൂസലും ഇല്ലാതെ ഡസ്ക് മാറ്റി ഇറങ്ങാൻ നിന്ന പാറുവിനെ തടഞ്ഞു കൊണ്ട് ദേവു ചോദിച്ചു.... സിറ്റ്.... ദേവുവിന്റെ എടുത്തടിച്ച വർത്താനം കേട്ടതും ഒന്നും ചെയ്യാനാവാതെ വരുൺ പറഞ്ഞു... കൊണ്ടു.. നല്ല അസ്സലായിട്ട് കൊണ്ടു.. ഇനി പത്തി താഴ്ത്തിക്കോളും... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... ഇന്റർവെൽ ആയതും വന്തേട്ടനും ഫാനേട്ടനും ഓടി വന്നു.... എന്റെ ജാനി... നീയിത് നേരത്തെ പറഞ്ഞില്ലല്ലോ നിന്റെ കെട്ട്യോൻ ആണ് വരുൺ സാർ എന്ന്.. ഇന്നൊരു ദിവസത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു ഞാൻ... കിതപ്പൊടെ ഫാനേട്ടൻ പറഞ്ഞു... ഇങ്ങനെ ഒച്ചയും വിളിയും ഉണ്ടാക്കി നാട്ടുകാരെ മൊത്തം അറിയിക്കാതെ... ഞങ്ങൾ ഇത്‌ വരെ രഹസ്യം ആയി കൊണ്ടു നടന്ന കാര്യമാ... ഇതുങ്ങൾ കുളം ആക്കും... കെറുവിച്ചു കൊണ്ട് ദേവു പറഞ്ഞു... ഉള്ള കാശ് കൊണ്ട് അവർക്ക് ചെലവ് കൊടുത്തപ്പോൾ അവർ ഹാപ്പി... **💕 കോളേജ് വിട്ട് വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും എങ്ങോട്ടോ പോവാൻ വേണ്ടി നിൽക്കുന്നതാണ് കണ്ടത്... അമ്മേം അച്ഛനും എവിടെ പോവാ... ബാഗ് ടേബിളിൽ വച്ചു കൊണ്ട് പാറു ചോദിച്ചു... ആഹ് മോളെ ഞങ്ങൾ ഒന്ന് ബാംഗ്ലൂർ വരെ പോവുവാ.. അവിടെ ഒരു ഫങ്ക്ഷൻ ഉണ്ട് ഇങ്ങേരുടെ കമ്പനിയിലെ ആളുടെ മകളുടെ കല്യാണം ആണ്...

ഇന്ന് വിളിച്ചപ്പോഴാ പറയുന്നേ.. ഞങ്ങൾ പോയിട്ട് വരാം ട്ടോ... വാവ.. ആതു നിഷ്കു ഭാവത്തിൽ ചോദിച്ചു... സ്കൂളിൽ നിന്ന് ഞങ്ങൾ കൊണ്ട് പൊക്കോളാം.. ഞങ്ങൾ പോയി വരുമ്പോഴേക്കും നിങ്ങളെ അവൾ ഒന്നിനും സമ്മതിക്കില്ല.. ഇറങ്ങട്ടെ എന്നാൽ... അച്ഛൻ എല്ലാം പറഞെൽപ്പിച്ചു അവർ സ്ഥലം വിട്ടു..... വല്യേട്ടൻ അവരെ drop ചെയ്യാൻ പോയ തക്കം നോക്കി പാറു ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ രണ്ട് പേരോടും പറഞ്ഞു.... ഇത്‌ നിന്നെ കൊണ്ടേ പറ്റുള്ളൂ എന്ന് പറഞ്ഞു പൊന്നു കൈ ഒഴിഞ്ഞു... എന്നേ കൊണ്ട് എങ്ങനെ പറ്റാൻ ആണ്... പാറു ആകെ അന്തം പോയി ചോദിച്ചു.. സ്നേഹം കൊണ്ട് വീഴ്ത്തിക്കോ.... ഇളിച്ചു കൊണ്ട് ആതു പറഞ്ഞു.... സ്നേഹം കൊണ്ടോ.. അതിനു അയാൾ ഒന്ന് മുന്നിൽ നിന്ന് തരണ്ടേ.. വിഷമത്തോടെ പാറു പറഞ്ഞു... അതൊക്കെ നിന്ന് തരും... എന്തൊക്കെ പറഞ്ഞാലും നിന്റെ അടുത്താണ് തെറ്റ്‌.. അതുകൊണ്ട് നീ തീരുമാനിക്ക് എന്ത് വേണം എന്ന്... പൊന്നു ചേച്ചി അവളെ സമാധാനിപ്പിച്ചു... എനിക്കറിയാം ചേച്ചി.. ഞാൻ പറഞ്ഞില്ലേ അത് അപ്പോഴത്തെ സന്ദർഭത്തിൽ പറ്റി പോയതാ... ഇന്ന് എന്നാൽ ഞാൻ എല്ലാം സെറ്റ് ആക്കും..നോക്കിക്കോ... ഇങ്ങോട്ട് വരട്ടെ... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... അതാ നല്ലത്.. ഇനി വല്യേട്ടൻ എന്തെങ്കിലും ഐഡിയ കൊടുത്ത് കൊളമാക്കുമോ എന്നാ പേടി.... ആതു ചിന്തയിൽ ആണ്ടു... അതിനുള്ള ഡോസ് ഞാൻ കൊടുത്തോളം 😉 ചിരിച്ചു കൊണ്ട് പൊന്നുവേച്ചി പറഞ്ഞു...

വല്യേട്ടൻ തിരിച്ചു വന്നപ്പോഴേക്കും അവർ ചർച്ച അവസാനിപ്പിച്ചു.... ഇന്ന് ഒന്നും സ്പെഷ്യൽ ഇല്ലേ... വെറും ചായ മുന്നിൽ ഇരിക്കുന്നത് കണ്ടപ്പോൾ വല്യേട്ടൻ കാറി പൊളിച്ചു... ഉള്ളത് കുടിച്ചു എണീറ്റ് പോവാൻ നോക്ക് മനുഷ്യാ... പൊന്നു ഹാളിലേക്ക് വന്നു കൊണ്ട് പറഞ്ഞു... ന്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ എല്ലാതും ഉണ്ടാക്കി തന്നേനെ.... ചൂട് ചായ മോന്തി കുടിച്ചു കൊണ്ട് പറഞ്ഞു... ഹാവു.... പൊള്ളി... അടുത്ത് നിന്ന പൊന്നുവിനെ നോക്കി വല്യേട്ടൻ ഇളിച്ചു കാട്ടി പറഞ്ഞു... എന്താ നിങ്ങള് ഇള്ള കുട്ടിയാണോ... അവർക്ക് ഉണ്ടാവും ഇതിലും ബുദ്ധി... എന്നും പറഞ്ഞു കെറുവിച്ചു കൊണ്ട് പൊന്നു റൂമിലേക്ക് പോയി... പ്രസവിച്ചു കഴിഞ്ഞപ്പോൾ പെണ്ണിന് ഇത്തിരി ഗമ കൂടിയോ എന്നൊരു ഡൌട്ട് 😬😬... വല്യേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു... ****💕 സാധാരണ എത്തുന്ന ടൈം ആയിട്ടും വരുണിനെ കാണാത്തത് കൊണ്ട് പാറു ഭയങ്കര ടെൻഷനിൽ ആയി... വിളിച്ചിട്ട് ആണേൽ not reachable എന്നും... എന്താടി കെട്ട്യോൻ വരാത്തതിൽ നിനക്കിത്ര സങ്കടം... ഉമ്മറത്തു പോയി നിൽക്കുന്ന പാറുവിനെ നോക്കി ആതു ചോദിച്ചു...

വരുണേട്ടൻ വന്നോളും.. നീ ഇങ്ങോട്ട് കേറിക്കെ.. ഇരുട്ടായി കണ്ടതും പൊന്നു പറഞ്ഞു... അല്ല ചേച്ചി വിളിച്ചിട്ടും കിട്ടുന്നില്ല.. എനിക്കെന്തോ..... പാറു മുഴുമിപ്പിക്കാതെ നിന്നു... അപ്പോഴാണ് വല്യേട്ടന്റെ ഫോണിലേക്ക് കാൾ വന്നത്.... സംസാരിച്ചു ഫോൺ വെച്ചതും വല്യേട്ടന്റെ മുഖത്ത് എന്നും ഇല്ലാത്ത ഗൗരവം നിറഞ്ഞു... എന്താ ഏട്ടാ.. എന്ത് പറ്റി.... വല്യേട്ടന്റെ മുഖഭാവം കണ്ട് പൊന്നു ചോദിച്ചു... ഒന്നുല്ല്യ. നീ കാറിന്റെ ചാവി എടുത്തേ... ഗൗരവം മാറാതെ വല്യേട്ടൻ പറഞ്ഞു... എന്താണെന്ന് പറയാതെ എങ്ങോട്ടാ.. ഇവിടെ ഞങ്ങൾ മാത്രമല്ലേ ഉള്ളൂ.. പറഞ്ഞിട്ട് പൊക്കൂടെ... കയ്യിൽ ചാവി കൊടുത്തു കൊണ്ട് പൊന്നു ചോദിച്ചു.... വരുൺ റോട്ടിൽ കള്ള് കുടിച്ചു അലമ്പ് ഉണ്ടാക്കുന്നെന്ന്... എന്താ ഇനി അവന്റെ ഒപ്പം പോയിരുന്നു കളിക്കണോ എല്ലാവർക്കും.... ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് വല്യേട്ടൻ വണ്ടി എടുത്ത് പോയി.... കേട്ടത് വിശ്വസിക്കാൻ ആവാതെ ഒരു തളർച്ചയോടെ പാറു നിലത്തിരുന്ന് പോയി 😞😞............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story