നിന്നിലലിയാൻ: ഭാഗം 86

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കാർ ഗേറ്റ് കടന്ന് വന്നതും പൊന്നുവും ആതുവും പുറത്തേക്ക് ചെന്നു ... പാറു അനങ്ങാതെ സോഫയിൽ തല താഴ്ത്തി ഇരുന്നു.... ഡോർ തുറന്ന് ആടി ആടി വരുന്ന വരുണിനെ കണ്ടതും പൊന്നുവും ആതുവും പരസ്പരം മുഖത്തോട് മുഖം നോക്കി........ ഇൻസൈഡ് ചെയ്ത ഷർട്ട് പുറത്തേക്ക് വീണിട്ടുണ്ട്.. മുടിയും മുഖവും എല്ലാം ആകെ പാടെ ഒരുമാതിരി.. കണ്ണേല്ലാം കലങ്ങി ചുവന്ന നിറം ആയിട്ടുണ്ട്.... സിറ്റ്ഔട്ടലേക്ക് കയറിയതും മദ്യത്തിന്റെ രൂക്ഷ ഗന്ധം അവരുടെ മൂക്കിലേക്ക് തുളച്ചു കയറി... എന്ത് കോലം ആടാ വരുണേ ഇത്.. നിനക്കെന്താ വട്ട് പിടിച്ചോ.. ഏഹ്... ഒരു ചെറിയ കാര്യത്തിനാണോ നീ ഇങ്ങനെ കുടിച്ചു... ഛെ.... പൊന്നുവേച്ചി ഇത്തിരി വെറുപ്പോടെ ചോദിച്ചു... ഓ... എല്ലാം ഓതി തന്നിട്ടുണ്ടല്ലേ അവൾ.. എവിടെ എന്നിട്ട് ആത്തോലമ്മ.... വരുൺ നിൽക്കാൻ ശ്രമിച്ചു കൊണ്ട് കൈ കൂപ്പി കൊണ്ട് ചോദിച്ചു.... വരുണേ... 🤬നീ അകത്തു പോ... ദേഷ്യത്തോടെ വല്യേട്ടൻ പറഞ്ഞു... പിന്നെ ഒന്നും പറയാതെ വരുൺ ഹാളിലേക്ക് ചെന്നപ്പോൾ കണ്ടു തലയും താഴ്ത്തി ഇരിക്കുന്ന പാറുവിനെ.... പാറു തല ഉയർത്തി വരുണിനെ നോക്കിയതും അവൻ ഒരു പുച്ഛത്തോടെ അവളെ നോക്കി സ്റ്റെയർ കയറാൻ തുടങ്ങി..... പൊന്നുവും ആതുവും പാറുവിന്റെ അടുത്ത് ചെന്നിരുന്നു...

ആതുവിന്റെ കയ്യിൽ മുറുകെ പിടിച്ചു പാറു പൊന്നുവിനെ ദയനീയമായി നോക്കി.... അത് മനസിലാക്കിയ പൊന്നു കണ്ണ് കൊണ്ട് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു.... ഞാൻ അങ്ങോട്ട് പോയിട്ട് എന്തിനാ ചേച്ചി..മൂക്കറ്റം കള്ളും കുടിച്ചു വന്നു നിൽക്കുന്ന അയാളോട് ഞാൻ എന്ത് പറയാനാ... എനിക്ക് മാത്രം എന്താ ഇങ്ങനെ.. ഞാൻ പറഞ്ഞതല്ലേ അറിയാതെ പറ്റി പോയതാണെന്ന്... എന്നേ എന്താ അവർ മനസിലാക്കാത്തെ... പിടിച്ചു നിർത്തിയ കണ്ണുനീരിനെ ഒഴുക്കി വിട്ട് കൊണ്ട് പാറു എന്തൊക്കെയോ പുലമ്പി... നിന്നെ കൊണ്ടേ ഇത്‌ സോൾവ് ആക്കാൻ പറ്റു.. ചെല്ല് പോയി സംസാരിക്ക്... ബോധം ഉള്ളത് കൊണ്ടല്ലേ അവൻ ഇവിടെ നിന്ന് ഒച്ച എടുത്ത് പോയത്.. ഇത്തിരി ദേഷ്യത്തോടെയും സങ്കടത്തോടെയും പൊന്നു പറഞ്ഞു.... ഇതിനു ഞാൻ ഇന്ന് തീരുമാനം ഉണ്ടാക്കും ചേച്ചി... എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയാം.... ഇരുന്നിടത് നിന്ന് എണീറ്റ് കണ്ണ് അമർത്തി തുടച്ചു പാറു മുകളിലേക്ക് സ്റ്റെപ് കയറി.... എന്താവുമോ എന്തോ അവസ്ഥയിൽ ആണ് ബാക്കി മൂന്ന് പേരും... -----------💕 പാറു റൂമിലേക്ക് കയറിയപ്പോൾ ഡ്രസ്സ്‌ മാറ്റാൻ ശ്രമിക്കുന്ന വരുണിനെ ആണ് കണ്ടത്.... എന്താ നിങ്ങളുടെ ഉദ്ദേശം... പാറു ഗൗരവത്തിൽ വരുണിന്റെ മുന്നിൽ കയറി നിന്ന് ചോദിച്ചു....

അവൻ ചോര കണ്ണുകൾ കൊണ്ട് നോക്കിയതല്ലാതെ പാറുവിനോട്‌ മറുപടി ഒന്നും പറഞ്ഞില്ല..... പറയ് എന്താ നിങ്ങളുടെ ഉദ്ദേശം എന്ന്.. എനിക്ക് വയ്യ മടുത്തു ഇങ്ങനെ ഒരു ജന്മം... നിങ്ങൾക്കിങ്ങനെ കള്ളും കുടിച്ചു സിഗരറ്റും വലിച്ചു ജീവിക്കാനാണേൽ എന്നേ അതിനു കിട്ടില്ല.... നിറഞ്ഞു തുളുമ്പാറായ കണ്ണു നീരിനെ തടുത്തു നിർത്തി കൊണ്ട് പാറു പറഞ്ഞു നിർത്തി... അത് കേട്ടതും വരുൺ പാന്റിന്റെ പോക്കറ്റിൽ നിന്നും സിഗ്ഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു കത്തിക്കാൻ തുനിഞ്ഞതും പാറു അത് പിടിച്ചു വലിച്ചു താഴേക്ക് ഇട്ട് ചവിട്ടി അരച്ചു..... നിങ്ങൾക്കെന്താ പ്രാന്ത് പിടിച്ചോ.. ഏഹ്... ഇത്തവണ കണ്ണുനീരിനെ തടയാൻ പാറുവിനു കഴിഞ്ഞില്ല.... അതേടി പ്രാന്താ.. നീയെന്ന പ്രാന്ത്.. നീയെന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ തൊട്ട് തുടങ്ങിയ പ്രാന്ത്... ഇന്നലെ നീ എന്നേ തല്ലിയത് ഞാൻ നിന്നെ കെട്ടിയ അന്നായിരുന്നെങ്കിൽ എനിക്ക് ഇത്രേം വിഷമം ഉണ്ടാവുമയിരുന്നില്ലേഡി കോപ്പേ.... ഞാൻ താലി കെട്ടി സ്വന്തം ആക്കിയതല്ലേ നിന്നെ.... ആരെക്കാളും അവകാശം എനിക്ക് തന്നെയാ.. പോട്ടെ... ഞാൻ ആദ്യം ആയിട്ടോന്നും അല്ലല്ലോ നിന്റെ മേലിൽ തൊടുന്നത്.. ആണോടി പുല്ലേ..... വരുൺ പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു... അ.....അല്ല.. ഞാൻ... പെട്ട....ന്ന് അറിയാ....തെ പറ്റി പോയതാ.....

എനിക്ക് പറയാൻ നിങ്ങളൊരു അവസരം തന്നോ..... നിങ്ങളെന്തിനാ എല്ലാം എന്റെ മേലിൽ അടിച്ചേൽപ്പിക്കുന്നെ... ഞാൻ..... എനിക്ക് ആരും ചോദിക്കാനും പറയാനും ഇല്ലാത്തത് കൊണ്ടാണോ...???????? ചുമരിൽ ചാരി നിന്ന് കരച്ചിലിന്റെ ആക്കം കുറക്കാൻ വേണ്ടി ചുണ്ടിൽ കടിച്ചു പിടിച്ചു കൊണ്ട് പാറു പറഞ്ഞു നിർത്തി... നീ അങ്ങനെ ആണോ എന്നേ വിചാരിച്ചു വച്ചിരിക്കുന്നെ... നിന്റെ സമ്മതം ഇല്ലാതെ ഞാൻ.... ഓ നിന്റെ സമ്മതം ഇല്ലാതെ അല്ലെ ഞാൻ നിന്നെ കെട്ടിയത്.... ഇപ്പോൾ മനസിലായി എല്ലാം.... ചുണ്ടിൽ വീണ്ടും വരുൺ സിഗരറ്റ് കത്തിച്ചു വച്ചു.... അങ്ങനെ അല്ല..ഞാൻ പറയുന്നതെന്താ നിങ്ങൾക്ക് മനസിലാവാത്തെ..... ഇനി നിങ്ങള് വലിച്ചാൽ ഞാനും വലിക്കും... പാറു ദേഷ്യത്തോടെ പറഞ്ഞു.... അതിന് വാശിക്കെന്നോണം വരുൺ സിഗരറ്റ് ആഞ്ഞു വലിച്ചു പുക പാറുവിന്റെ മുഖത്തേക്ക് വിട്ടു.... ദേഷ്യത്തോടെ ഉണ്ട കണ്ണുരുട്ടി പാറു വരുണിന്റെ കയ്യിലെ സിഗരറ്റ് തട്ടി പറിച്ചു വാങ്ങി അവളുടെ ചുണ്ടിലേക്ക് വച്ചു.. പെട്ടെന്നായതിനാൽ വരുൺ ഞെട്ടി... ഖോ.. ഖോ.. ഖോ.... തൊണ്ടയിൽ പുക കുടുങ്ങി പാറു ചുമച്ചതും വരുൺ അവളുടെ കയ്യിൽ നിന്ന് അത് പിടിച്ചു വാങ്ങി..... നിനക്കെന്ത് ധൈര്യം ഉണ്ടായിട്ടാടി കോപ്പേ #&%$/%##%.... 🤬🤬🤬🤬

എന്നും പറഞ്ഞു അവളുടെ കവിൾ നോക്കി ഒന്നു പൊട്ടിച്ചു വരുൺ താഴേക്ക് പോയി..... വേച്ചു പോയ പാറു കുറച്ച് നേരം അതെ നിർത്തം നിന്ന് എന്തൊക്കെയോ തീരുമാനിച്ചുച്ചുറപ്പിച്ചു താഴേക്ക് ചെന്നു.... എന്തായി.... സോൾവ് ആക്കിയോ.. വരുൺ ബൈക്കും എടുത്ത് പോവുന്നത് കണ്ടു... പാറു താഴേക്ക് വന്നത് കണ്ട പൊന്നു ചോദിച്ചു.. ഇത്‌ അങ്ങനെ ഒന്നും തീരുന്ന പ്രശ്നം അല്ല ചേച്ചി.. ഞാൻ വീട്ടിലേക്ക് പൊക്കോട്ടെ.. എനിക്കിവിടെ വയ്യ.... പൊന്നുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പാറു പറഞ്ഞു.... അയ്യേ.. ഭാര്യയും ഭർത്താവും ആയാൽ എന്തൊക്കെ ഉണ്ടാവും പ്രശ്നങ്ങൾ... നിന്റെ വല്യേട്ടനെ നോക്കിക്കേ.. ഇന്നലെ എന്തൊക്കെ പുകില് ആണ് മൂപ്പര് ഉണ്ടാക്കിയത്.. എന്നിട്ട് അതിന്റെ ഒരു ചമ്മൽ അതിന്റെ മുഖത്ത് ഉണ്ടോ.. ചെയ്ത എനിക്കുണ്ടോ.. ഇതിപ്പോ നമ്മൾ മാത്രേ അറിഞ്ഞുള്ളു.. അച്ഛനും അമ്മയും വരുമ്പോഴേക്കും നമുക്കിത് സോൾവ് ആക്കാം ന്നെ..... പൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു... അതന്നെ... നിങ്ങള് വരുണിനു ഉണ്ടാക്കി കൊടുത്ത ഫുഡ്‌ എനിക്ക് കിട്ടിയില്ല ട്ടോ.. ഞാൻ വെയ്റ്റിംഗ് ആണ് 🤤🤤🤤... വല്യേട്ടൻ കൊതിയോടെ പറഞ്ഞു... ഓ ആനകാര്യത്തിന്റെ ഇടയിൽ ആണ് ചേന കാര്യം.... പൊന്നു പിറുപിറുത്തു.... അവരുടെ സംസാരം കേട്ടതും പാറുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.....

കണ്ടോ ഞാൻ പറഞ്ഞപ്പോൾ ചിരിച്ചത് കണ്ടോ..... ഞാൻ ആരാ മ്യോൻ.... നമുക്ക് അവനൊരു പണി കൊടുക്കാം ന്നെ.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ***💕 നിങ്ങളെ വാക്ക് കേട്ട ഞാൻ ആരായി.. ന്റെ ജീവിതം നായ നക്കി.... വണ്ടി ഓടിക്കുന്നതിനിടയിൽ വല്യേട്ടനെ വിളിച്ചു വരുൺ പറഞ്ഞു... എന്താടാ.. ഞാൻ നല്ല ഐഡിയ അല്ലെ പറഞ്ഞത്.. ന്തേലും പ്രശ്നം ഉണ്ടോ.. ഇളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു... നിങ്ങടെ അമ്മൂമ്മടെ ഐഡിയ... ഞാൻ ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും... വരുൺ നിർവികാരതയോടെ ചോദിച്ചു.. എടാ നിന്റെം എന്റേം അമ്മൂമ്മ ഒന്നാടാ.. വെറുതെ അവരെ സംശയിക്കണ്ട.. പിന്നെ പാറുവിനെ നോക്കുന്ന കാര്യം എല്ലാവരും കണ്ണ് കൊണ്ടല്ലേ നോക്കുന്നെ.. അതെ പോലെ നീയും അങ്ങനെ നോക്ക്.. ഇനി നിനക്ക് അങ്ങനെ നോക്കാൻ വയ്യെങ്കിൽ ഒളിഞ്ഞു നോക്കെടാ.. i mean ഇടം കണ്ണിട്ട് നോക്കിക്കോ.. കൊങ്കണ്ണ് വന്നാൽ എന്നേ പറയണ്ട.. ഹിഹി.... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു.... ഓഹ് ഒരാളുടെ ജീവിതം തകർന്ന് ഇരിക്കുമ്പോഴും ചളിക്ക് ഒരു കുറവും വരുത്തരുത് ട്ടോ.... ഞാൻ കള്ളു കുടിയനും ആയി സിഗരറ്റ് വലിക്കുന്ന ആളും ആയി.. ആകെ നാറി.. ഓഹ് ആ ഷർട്ട് തന്നെ ഞാൻ ഒഴിവാക്കി.. അതെല്ലാം ഷർട്ടിൽ തളിചിട്ട് എന്ത് നാറ്റം ആണെന്ന് അറിയുമോ...

എന്നിട്ടോ...എന്തായി അവള് സീരിയസ് ആവുകയും ചെയ്തു.. വരുൺ പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. സിഗരറ്റ് എന്റെ ഓപ്ഷനിൽ ഇല്ലായിരുന്നല്ലോ.. വല്യേട്ടൻ മെപ്പോട്ട് നോക്കി കൊണ്ട് ചോദിച്ചു... അത് ഞാൻ അവള് ഒന്നും കൂടി വിശ്വസിച്ചോട്ടെ എന്ന് കരുതി വലിച്ചതാ.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ഞഞ്ഞായി... അത് തന്നെയാ അവൾ വീട്ടിലേക്ക് പോവാൻ കയറു പൊട്ടിക്കുന്നേ.. വല്യേട്ടൻ പുച്ഛത്തോടെ പറഞ്ഞു... വീട്ടിലേക്കോ😲😲.. ഏട്ടാ അവളെങ്ങാനും പോയാൽ ഞാൻ നിങ്ങടെ ജീവിതം കുളം തോണ്ടും.. മര്യാദക്ക് അവളെ അവിടെ പിടിച്ചു വെച്ചോ..... വരുൺ വണ്ടി സൈഡ് ആക്കിക്കോണ്ട് പറഞ്ഞു.... ഞാൻ നിനക്ക് തിരിച്ചു പണി കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു അകത്തേക്ക് പോയിട്ടുണ്ട്.. ഇനി പണി വരുന്നത് നീ സൂക്ഷിച്ചാൽ മതി... വല്യേട്ടൻ ചിരിയോടു ചിരി... (മ്യോനെ വെല്ലു... ഈ ചിരി എപ്പോഴും ഉണ്ടാവണേ പാരടെ മെയിൻ വെല്ലുട്ടാ.. ലെ നിലാവ് )... അങ്ങനെ സംഭവിച്ചാൽ ഞാൻ പറയും ഇതൊക്കെ നിങ്ങടെ ബുദ്ധി ആണെന്ന്.. അറിയാലോ പൊന്നുവേച്ചി ഇന്നലെ ചെവിയെ എടുത്തുള്ളൂ.. ഇതറിഞ്ഞാൽ എല്ലു പോലും സേച്ചി ബാക്കി വെക്കില്ല.. എന്തെ വേണോ... വരുൺ പുച്ഛത്തോടെ ചോദിച്ചു.. ഏയ് മോനെ അനിയാ വരുണെ.. നീ എവിടെ.. വേഗം വരാൻ നോക്ക്..

നേരം ഒരുപാട് ആയി.. ഫുടണ്ടേ നമുക്ക്... ചെവിയിൽ ഉഴിഞ്ഞു കൊണ്ട് വല്യേട്ടൻ റൂട്ട് മാറ്റി... ഓ ഞാൻ ഇവിടെ അടുത്തുണ്ട്.. 5 മിനിറ്റ് ഇപ്പോൾ എത്തും.. അല്ല അവിടെ സീൻ ഒന്നും ഇല്ലല്ലോ ലെ... ഇളിച്ചു കൊണ്ട് വരുൺ ചോദിച്ചു... ഇല്ല്യാ.. നീയിങ്‌ പോരെ... അതെ ഇളി വല്യേട്ടനും പാസാക്കി ഫോൺ വെച്ചു.... ----------💕 അഞ്ച് മിനിറ്റും അര മണിക്കൂറും കഴിഞ്ഞു... വരുണിനെ കാണാൻ ഇല്ലാത്തത് കൊണ്ട് വല്യേട്ടൻ ടെൻഷൻ ആവാൻ തുടങ്ങി... ഇനി എന്നോട് പറയാതെ ഇവൻ ഇനി വേറെ വല്ല പ്ലാനും ഉണ്ടാക്കിയോ... വല്യേട്ടൻ ചിന്തയിൽ ആണ്ടു... വരുൺ എന്താ വരാത്തെ... എല്ലാവരും വിശന്നു ഇരിക്കുവാ... അവൻ വന്നിട്ട് വേണം ഫുഡ്‌ കഴിക്കാൻ.... പാപ്പുണ്ണിയെ ഉറക്കുന്നതിനിടയിൽ പൊന്നു പറഞ്ഞു... അവൻ വന്നോളും... നിനക്കെന്താ അവൻ ചെറിയ കുട്ടി ഒന്നും അല്ലല്ലോ.. വല്യേട്ടൻ വിപരീതം പറഞ്ഞു... അതിനു ഞാൻ ന്താ പറഞ്ഞെ വിശക്കുന്നു എന്നല്ലേ..... അവൻ വലിയ കുട്ടി അല്ലാന്ന് ഞാൻ പറഞ്ഞോ.. ഇത്‌ നല്ല കൂത്തു.... പൊന്നു കെറുവിച്ചു കൊണ്ട് എണീറ്റ് പോയി... 10 മണി ആയിട്ടും അവനെ കാണാത്തത് കൊണ്ട് വല്യേട്ടൻ ആകെ ടെൻസ്ഡ് ആയി... ആദ്യം വരുണിനെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന് കാണിച്ച ഫോണിലേക്ക് ഒന്നൂടി വിളിച്ചപ്പോൾ ഫസ്റ്റ് റിങ്ങിൽ തന്നെ കാൾ അറ്റൻഡ് ആയി...

5 മിനിറ്റ് എന്ന് പറഞ്ഞു ഫോൺ വെച്ചിട്ട് നീ എവിടെ പോയി കിടക്കുവാ കോപ്പേ.. ഇവിടെ എല്ലാവരും വിശന്നു ഇരിക്കുവാ... പറയാൻ ഗ്യാപ് കൊടുക്കാതെ വല്യേട്ടൻ അങ്ങോട്ട് പറഞ്ഞു.... ഹലോ... ഞാൻ പ്രവീൺ ആണ് സംസാരിക്കുന്നെ.. ഇപ്പോൾ വിളിച്ച ഫോണിന്റെ ആൾ ആക്‌സിഡന്റ് ആയി സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്.... ഫോൺ ലോക്ക് സ്വിച്ച് ഓഫ്‌ ആയത് കൊണ്ടാ നേരത്തെ വിളിക്കാഞ്ഞത്... വേഗം ഒന്ന് വരാമോ... അപ്പുറത്ത് നിന്നും അയാൾ പറഞ്ഞു.. ഓക്കേ.. ഓക്കേ.. വല്യേട്ടൻ ഫോണും വെച്ചു അകത്തേക്കോടി... പൊന്നു.... ചാവിടെ വണ്ടി എടുത്തേ... വെപ്രാളത്തിൽ വല്യേട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു.... വല്യേട്ടനു ഇപ്പോൾ ഉണ്ടായിരുന്ന അന്തവും പോയോ വണ്ടിടെ ചാവി അല്ലെ വല്യേട്ടാ... അത് കേട്ട് വന്ന ആതു ചോദിച്ചു... നീ വേഗം പാറുവിനേം കൂട്ടി വന്നേ... നമുക്ക് ഹോസ്പിറ്റൽ വരെ ഒന്ന് പോവണം... വല്യേട്ടൻ കീ എടുത്ത് പുറത്തേക്ക് ഓടുന്നതിനിടയിൽ പറഞ്ഞു.... എന്താ എന്ത് പറ്റീതാ.... ഹോസ്പിറ്റലിൽ എന്താ... ഓടി വന്നു കൊണ്ട് പൊന്നു ചോദിച്ചു... വരുണിനു ചെറിയൊരു ആക്‌സിഡന്റ്.. പാറുവിനോട് പറയണ്ട.. വേഗം അവളേം വിളിച്ചു വാ... വല്യേട്ടൻ പൊന്നുവിനെ നോക്കി പറഞ്ഞു... ഇട്ട ഡ്രസ്സ്‌ പോലും മാറ്റാതെ പാപ്പുണ്ണിയെ ടർക്കിയിൽ എടുത്ത് ഹോസ്പിറ്റലിലേക്ക് അവർ കുതിച്ചു....

പാറു ഒന്നും അറിയാതെ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്.... ഹോസ്പിറ്റലിന്റെ മുന്നിൽ എത്തിയതും വല്യേട്ടൻ വരുണിന്റെ ഫോണിലേക്ക് വിളിച്ചു.. അവർ പറഞ്ഞതിനനുസരിച്ചു എല്ലാവരും അങ്ങോട്ട് ചെന്നു.... കൂടുതൽ ഉള്ളിലേക്ക് ചെല്ലുമ്പോൾ പാറുവിന്റെ ഉള്ളിൽ പേടി കുമിഞ്ഞു കൂടി കൊണ്ടിരുന്നു.... എന്താ ചേച്ചി... നമ്മളിവിടെക്ക് എന്തിനു വന്നതാ... പൊന്നുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു ചോദിച്ചു... മോളെ... നീ ഡള്ളാവരുത്... വരുണിനു ചെറിയൊരു ആക്‌സിഡന്റ്.. കുഴപ്പം ഒന്നുല്ല്യ.... പൊന്നു മുഴുമിപ്പിക്കാതെ നിർത്തി... വരുണേട്ടനോ... 😲😲😲 പാറു ഞെട്ടി കൊണ്ട് എല്ലാവരെയും മാറി മാറി നോക്കി... അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നു... ഡോക്ടർ വരുണിനു ഇപ്പോൾ... വല്യേട്ടൻ ടെന്ഷനോടെ ചോദിച്ചു... ഒന്നും പേടിക്കാനില്ല.. റൂമിലേക്ക് ഇപ്പോൾ ഷിഫ്റ്റ്‌ ചെയ്യും കയ്യിനും കാലിനും ചെറുതായി പൊട്ടലുണ്ട്.. മാഷിനോട് കുറച്ച് ദിവസം റെസ്റ് എടുക്കാൻ പറയു... നാളെ ഡിസ്ചാർജ് ചെയ്യും.... എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് ഡോക്ടർ പോയി..... ഒരു നിശ്വാസത്തോടെ പാറു അവിടെ ഉള്ള ചെയറിൽ ഇരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ വരുണിനെ റൂമിലേക്ക് മാറ്റി... വരുണിന്റെ കയ്യിലെ കെട്ടും കാലിലെ കെട്ടും കണ്ടപ്പോൾ പാറുവിനു സങ്കടം വന്നെങ്കിലും പുറത്ത് കാണിച്ചില്ല....

ഒരു ചിരിയോടെ അവൾ വരുണിനെ നോക്കി... വരുൺ പുച്ഛിച്ചു കൊണ്ട് തല തിരിച്ചു.... എന്നാലും എന്റെ വരുണെ.. ദാ വരുന്നു എന്ന് പറഞ്ഞു പോയ ആളെ ഇങ്ങനെ പഞ്ചർ ആയിട്ടാണല്ലോ കാണാൻ പറ്റിയെ... വല്യേട്ടൻ പരമാവധി നിഷ്കു പുറത്തേക്കെടുത്തു കൊണ്ട് ചോദിച്ചു... ദേ ഏട്ടാ.... ഒരുമാതിരി ആക്കി സംസാരിക്കല്ലേ.. എന്റെ കയ്യും കാലും മാത്രേ ഒടിഞ്ഞിട്ടുള്ളൂ.. വായക്ക് കുഴപ്പം ഒന്നും ഇല്ലാ... വരുണിന്റെ ഉദ്ദേശം മനസിലായ വല്യേട്ടൻ പിന്നെ കമ എന്നൊരു അക്ഷരം മിണ്ടിയില്ല.... എന്തായാലും ഇനി ഇതാരും അച്ഛനോടും അമ്മയോടും വിളിച്ചു പറയാൻ നിക്കണ്ട.... വരുൺ എല്ലാവരോടും ആയി പറഞ്ഞു... എന്നാ പിന്നെ ഞാൻ ഇവിടെന്നെവിടുന്നെങ്കിലും ചോറ് കിട്ടുമോ എന്ന് നോക്കട്ടെ.. വിശന്നിട്ട് മനുഷ്യന്റെ ഊപ്പാട് ഇളകി.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അവിടെ പിന്നെ ഫുഡ്‌ വിട്ടൊരു കളി ഇല്ല്യാ... ചിരിയോടെ ആതു പറഞ്ഞു... വല്യേട്ടൻ അതൊന്നും ശ്രദ്ധിക്കാതെ ഫുഡ്‌ വാങ്ങാൻ പോയി... വിശന്നിരിക്കുമ്പോൾ പുള്ളിക്കാരന് തല വർക്ക്‌ ചെയ്യില്ലാന്ന്... 🤪🤪🤪🤪 വരുൺ ആണേൽ പാറു നോക്കുന്നത് കണ്ടാൽ പുച്ഛിച്ചു തല തിരിക്കും.... പാറു തിരിച്ചു ചിരിച്ചു കാണിക്കും അത് ഇങ്ങനെ തുടർന്ന് കൊണ്ടിരുന്നു... അന്നത്തെ ദിവസം പിന്നെ എല്ലാവരും റൂമിൽ തന്നെ കിടന്നും ഇരുന്നും നേരം വെളുപ്പിച്ചു....

രാവിലെ ഡിസ്ചാർജും വാങ്ങി നേരെ വൃന്ദാവനത്തിലേക്ക് വിട്ടു... പാറു വരുണിന്റെ വയ്യായ മാറുന്നത് വരെ ലീവ് എടുക്കാനും തീരുമാനിച്ചു.... വരുണിനു നടക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് താഴെ ഉള്ള മുറിയിൽ കിടത്താനാണ് തീരുമാനിച്ചത്.... പാറു പിടിക്കാൻ ചെന്നതും വരുൺ അവളുടെ കൈ തട്ടി മാറ്റി വല്യേട്ടന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് പോയി... ദേഷ്യത്തിനേക്കാളും സങ്കടത്തിനെക്കാളും ഉപരി അത് പാറുവിൽ ചിരിയാണ് പടർത്തിയത്.... പാറു കഞ്ഞിയും കൊണ്ട് റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് ബെഡിൽ മലർന്നു കിടന്ന് ഫോണിൽ സംസാരിക്കുന്ന വരുണിനെ ആണ്... ഇന്നലെ ഇത്രേം പ്രശ്നം ഉണ്ടാക്കി ഒരു തല്ലും തന്ന് പോയ ആള് കിടക്കുന്ന കിടപ്പ് കണ്ടോ... ഇളിച്ചു കൊണ്ട് പാറു ഓർത്തു... വരുണിന്റെ അടുത്തേക്ക് ചെന്ന് കഞ്ഞി ടേബിളിൽ വച്ച് പാറു അവന്റെ അടുത്ത് ഇരുന്നു.... വരുൺ ഫോൺ കട്ട് ചെയ്ത് പാറുവിനെ നോക്കി. ആരാ വിക്രമൻ സാർ ആണോ.. നിങ്ങടെ ചങ്ക് ബഡി.... ഒരു കുസൃതി ചിരിയാലെ പാറു ചോദിച്ചു... അല്ലേടി എന്റെ രണ്ടാം ഭാര്യ.. ന്തേ... വരുൺ ദേഷ്യത്തോടെ ചോദിച്ചു... അതെന്തായാലും നന്നായി.... എന്നേ എന്തായാലും തല്ലി നടക്കുവല്ലേ... അപ്പൊ സ്നേഹിക്കാൻ വേറെ ഭാര്യ ആവശ്യം വരും... ഇത്‌ പറയാൻ വന്നതാണോ... വരുൺ പല്ല് കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു... അല്ല ഞാൻ എന്റെ ഒന്നാം ഭർത്താവ് ഇവിടെ ആക്‌സിഡന്റ് ആയി കയ്യും കാലും ഒടിഞ്ഞു കിടപ്പുണ്ടെന്ന് അറിഞ്ഞു കഞ്ഞി കൊടുക്കാൻ വന്നതാ...

വരുൺ പറഞ്ഞ അതെ സ്ലാങ്ങിൽ പാറുവും പറഞ്ഞു... എന്നാ പിന്നെ അത് തന്നിട്ട് പോയാൽ മതി.. കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട... വരുൺ ദേഷ്യത്തോടെ പറഞ്ഞു... എന്നാ പിന്നെ തനിയെ കുടിക്ക് അല്ല പിന്നെ.. കയ്യിലെടുത്ത കഞ്ഞി പാത്രം ടേബിളിൽ തന്നെ വെച്ചു കൊണ്ട് പാറു പറഞ്ഞു.... പാറുക്കുട്ട്യേ.... ആർദ്രമായിരുന്നു ആ വിളി... പാറു തല പൊക്കി അവനെ നോക്കി... നിനക്കെന്നെ ഇഷ്ടം അല്ല ലെ.... ഞാനും ആലോചിക്കേണ്ടതായിരുന്നു.. എല്ലാം എന്റെ സ്വാർത്ഥത കൊണ്ടുണ്ടായതാ.. നിന്റെ ആഗ്രഹങ്ങൾ എല്ലാം ഞാൻ കാരണം...... ഇത്രെയും ചെറു പ്രായത്തിൽ എന്റെ ഭാര്യ ആയിട്ട്... വേണ്ടെങ്കിൽ പിന്നെ നമുക്ക്.... ഈ കഞ്ഞി കുടിച്ചേ... എന്നിട്ട് പറയാം ഞാൻ ബാക്കി..... വരുണിനെ മുഴുവൻ പറയാൻ സമ്മതിക്കാതെ പാറു ഇടയിൽ പറഞ്ഞു... പാറുവിന്റെ മറുപടി അറിയാനെന്നോണം ഒരു കൊച്ച് കുട്ടിയെ പോലെ അവൻ വാ കാണിച്ചു കൊടുത്തു... .. കുടിക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ പാറുവിൽ ആയിരുന്നു.... എന്നാൽ പാറു അതൊന്നും ശ്രദ്ധിക്കാതെ അവനെ കഞ്ഞി കുടിപ്പിച്ചു..... കുറച്ച് നേരം അവർക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു.... അതിനെ മാറ്റി കൊണ്ട് അതിലേറെ പാറുവിന്റെ മറുപടി അറിയാൻ ഉള്ള വ്യഗ്രത കൊണ്ട് വരുൺ ചോദിച്ചു... പാറു ഒന്നും പറഞ്ഞില്ല....... ഞാൻ എന്താ ചെയ്യേണ്ടത്........ നിനക്ക് ഇഷ്ടം ഉള്ളത് ചെയ്യാം.... നീ സന്തോഷം ആയി ഇരിക്കണം അത്രേ ഉള്ളൂ.... എന്നാലും ഞാൻ നിന്നെ മറക്കില്ല..... വരുൺ ഒന്ന് ചിരിക്കാൻ ശ്രമിച്ചു... വരുണേട്ടാ എനിക്ക്......................................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story