നിന്നിലലിയാൻ: ഭാഗം 88

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എടിയേ.. പൊന്നു.. ആ മോട്ടോർ ഒന്ന് ഓൺ ചെയ്യടി.. വെള്ളം ഇല്ല്യാ..... ഇതാണെങ്കിൽ തീരുന്നതും ഇല്ല്യാ... വല്യേട്ടൻ ബാത്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.. നിങ്ങളെന്താ അവിടെ പെറ്റ് കിടക്കണോ.. ഏഹ്.. വേഗം ഇങ്ങോട്ട് ഇറങ്ങിക്കെ... പൊന്നു ഡോറിൽ മുട്ടി കൊണ്ട് ചോദിച്ചു... പെറ്റ് കിടക്കണേനും ഉണ്ടെടി ഇത്തിരി ബുദ്ധിമുട്ട്.. മുക്കി കൊടുക്കണ്ടേ.. ഇത്‌ അത് വേണ്ട.... ഇരുന്നു കൊടുത്താൽ മതി... എനിക്കറിയാം ഞാൻ ഇറങ്ങിയിട്ട് വേണമായിരിക്കും അടുത്തത് തന്ന് എന്നേ ജീവിത കാലം മുഴുവൻ ഇതിൽ ഇരുത്തിക്കാൻ.. 😬😪 ബാത്‌റൂമിൽ നിന്ന് ഇറങ്ങി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. നെഞ്ചിൽ മുണ്ട് ഉടുത്തു ക്ഷീണിച്ചു വരുന്ന വല്യേട്ടനെ കണ്ട് പൊന്നുവിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..... ചിരിക്കെടി ചിരിക്ക്.. നിങ്ങടെ ഒക്കെ പേകൂത്ത് എന്റെ മേലേക്ക് അല്ലെ.... വല്യേട്ടൻ കട്ടിലിലേക്ക് കിടന്നു.... വയ്യാതായോ..... വല്യേട്ടന്റെ അടുത്തേക്ക് ഇരുന്ന് തലയിൽ തലോടി കൊണ്ട് പൊന്നു ചോദിച്ചു... ഏയ് ഈ കണ്ട നേരം ഇരുന്നപ്പോൾ നല്ല സുഖാ.. എന്നേ തൊടണ്ട.. മാറിക്കെ... പൊന്നുവിന്റെ കൈ തട്ടി മാറ്റി കൊണ്ട് വല്യേട്ടൻ എഴുന്നേറ്റു....

പിണക്കം ആണോ.... പൊന്നു കുസൃതിയോടെ ചോദിച്ചു.... ആ.. അതെ..... കീ കീ ചമ്മന്തി.... ആറു മാസം മുണ്ടൂല... ആന വന്നു കുത്തട്ടെ... പെട്ടീലിട്ട് പൂട്ടട്ടെ.... അച്ഛനേം അമ്മേനേം കാണാൻ പറ്റൂല... വല്യേട്ടൻ പാടി കൊണ്ട് രണ്ട് കവിളിലും കുത്തി എണീറ്റു.... അല്ലെങ്കിൽ ഇപ്പോൾ ഞാൻ ഏത് നേരവും ഇന്റെ വീട്ടിൽ ആണല്ലോ.... ഏഴാം മാസം എന്നേ കൂട്ടി കൊണ്ടു പോയിട്ട് പിറ്റേ ദിവസം തന്നെ എന്നേ കൊണ്ടു വന്നില്ലേ കൊരങ്ങാ... ആറു മാസം മിണ്ടില്ല എന്ന്.. ആ നമുക്ക് നോക്കാം ഏതു വരെ പോവുമെന്ന്... പൊന്നു കെറുവിച്ചു കൊണ്ട് പറഞ്ഞു.. പാപ്പുണ്ണി.... അച്ഛൻ ഇതാ വരുന്നു... 🎶🎶🎶പപ്പു ഉന്നൈ കാതലിച്ചു പപ്പു നാനും ബേഥലിച്ചു പപ്പു എന്നൈ കാട്ടിക്കൊന്ന എന്ന സോൽവായ്.... 🎶🎶🎶 പാട്ടും പാടി വല്യേട്ടൻ സ്ഥലം കാലിയാക്കി.... ***💕 ഇന്നാണ് വരുണിന്റെ കയ്യിലേയും കാലിലെയും പ്ലാസ്റ്റർ അഴിക്കുന്നത്... ക്ലാസ്സ്‌ ഉള്ള ദിവസം ആയത് കൊണ്ടും കുറച്ച് ദിവസം ലീവ് ആയതു കൊണ്ടും പാറുവും ആതുവും ക്ലാസിനു പോയി... വല്യേട്ടനും വരുണും കൂടി ഹോസ്പിറ്റലിലേക്ക് പോയി.....

പ്രിയ സിസ്റ്ററെ.. വല്യേട്ടൻ ഹോസ്പിറ്റലിലെ സിസ്റ്ററിനെ തോണ്ടി വിളിച്ചു... സിസ്റ്റർ ആണേൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുവാണ്... എന്നേ മനസിലായില്ലേ.. സൂചി... തടവറയിൽ ഇട്ട് അച്ഛനും ഇവനും.. ഭാര്യ പ്രസവിച് കയ്യിൽ തന്ന്.... വല്യേട്ടൻ എല്ലാം കൂടി കൂട്ടി കുഴച്ചു പറഞ്ഞു... ആ പിന്നെ... മറക്കാതിരിക്കാൻ പറ്റുമോ... ഇന്നെന്താ കേസ്... ഒരു ചിരിയോടെ സിസ്റ്റർ ചോദിച്ചു... അനിയന്റെ കാലിലെയും കയ്യിലേയും പ്ലാസ്റ്റർ അഴിക്കാൻ...... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... എന്ത് പറ്റിയതാ അനിയന്... ഇത്തിരി സീരിയസോടെ സിസ്റ്റർ ചോദിച്ചു... ആക്‌സിഡന്റ് എന്നാ എല്ലാവരോടും പറഞ്ഞിരിക്കുന്നെ... സിസ്റ്ററിനോട് ഞാൻ വേണേൽ സത്യം പറയാം.. ഇവനെയ് ഒരു പെൺകുട്ടിയുടെ പിന്നാലെ നടന്നിരുന്നു.. ആ കുട്ടി സഹിക്കാൻ വയ്യാതെ വീട്ടിൽ പറഞ്ഞു... അവര് ഒന്ന് കണ്ടതാ ഇവനെ.. എന്റെ അനിയൻ ആയത് കൊണ്ട് പറയുക അല്ല കച്ചറ ചെക്കനാ... അല്ല... എന്നെപ്പോലെ സൽസ്വഭാവം എല്ലാവർക്കും കിട്ടണമെന്നില്ലല്ലോ.. പിന്ന് കുത്താൻ സ്ഥലം കിട്ടിയപ്പോൾ വല്യേട്ടൻ തൂമ്പ തന്നെ ഇറക്കി... കണ്ടാലും പറയും സൽസ്വഭാവി ആണെന്ന്... ഓഹോ... എന്നിട്ട്.... ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ ലെ... ചിരി കടിച്ചു പിടിച്ചു കൊണ്ട് സിസ്റ്റർ ചോദിച്ചു.. ഏയ്... കുഴപ്പം ഒന്നുല്ല്യ...

അച്ഛൻ വരില്ല എന്ന് പറഞ്ഞു ഇവന്റെ ഈ സ്വഭാവം കാരണം പിന്നെ എന്റെ അനിയൻ അല്ലെ.. എത്ര ദുഷ്ടൻ ആണെങ്കിലും ഞാൻ നോക്കണ്ടേ അവനെ... വല്യേട്ടൻ സങ്കടത്തോടെ പറഞ്ഞു... ഏട്ടാ പോവാം.. ഫസ്റ്റ് ഹവർ പാറുവിന്റെ ക്ലാസ്സിൽ ആണ് എനിക്ക് ചാർജ്... കയ്യിലേയും കാലിലെയും പ്ലാസ്റ്റർ അഴിച്ചു വന്ന വരുൺ വല്യേട്ടനോടായി പറഞ്ഞു... അപ്പോഴാണ് അടുത്ത് നിൽക്കുന്ന പ്രിയയെ വരുൺ ശ്രദ്ധിക്കുന്നത്... ഹേയ്.. പ്രിയ .... താൻ എന്താ ഇവിടെ.... വരുൺ പ്രിയയെ നോക്കിക്കൊണ്ട് ചോദിച്ചു.. ഹൈ... വരുൺ.... ഞാൻ ഇവിടെയാ വർക്ക്‌ ചെയ്യുന്നേ.. നൈറ്റ്‌ ഡ്യൂട്ടി ആണ്... വീട്ടിലേക്ക് പോവാൻ ഇറങ്ങിയതാ... വരുണിനു കൈ കൊടുത്തു കൊണ്ട് പ്രിയ പറഞ്ഞു... ആഹാ... ആഗ്രഹം തന്നെ സാധിച്ചെടുത്തു അല്ലെ.... ഒരു ചിരിയോടെ വരുൺ പറഞ്ഞു... വല്യേട്ടൻ ആണേൽ ആകെ പ്ലിങ്ങി നാറി വരുണിനെയും പ്രിയയെയും മാറി മാറി നോക്കുവാണ്... അങ്ങനെ ആണല്ലോ അനിയനെ പൊക്കി പറഞ്ഞത്... ആഹ്.. ഇവിടെ ഇപ്പോൾ എന്തിന് വന്നതാ... വല്യേട്ടനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പ്രിയ ചോദിച്ചു.... ബൈക്ക് ഒന്ന് സ്ലിപ് ആയി വീണു... പ്ലാസ്റ്റർ ഇട്ട് റെസ്റ് ആയിരുന്നു.. അപ്പോൾ അത് അഴിക്കാൻ... ആ.. ഇത്‌ എന്റെ ഏട്ടൻ.. ചിരിയോടെ വരുൺ വല്യേട്ടനെ പരിചയപ്പെടുത്തി... ആഹ് എനിക്കറിയാം..

. ഒരു തവണ ഞാൻ ഇവരെ ട്രീറ്റ്‌ ചെയ്തിട്ടുണ്ട്... കളിയാക്കി ചിരിച്ചു കൊണ്ട് പ്രിയ പറഞ്ഞു... എടാ അന്ന് ഇൻജെക്ഷൻ വച്ചില്ലേ അത് ഈ സിസ്റ്റർ ആടാ.. അന്ന് നിനക്ക് ഇവരെ മനസിലായില്ലേ.... വളിഞ്ഞ ചിരിയോടെ വല്യേട്ടൻ ചോദിച്ചു... താൻ ആയിരുന്നോ അത്.. ദൈവമേ അന്ന് എനിക്ക് തന്നെ മനസിലായതേ ഇല്ല്യാ.. തലക്ക് കൈ കൊടുത്തു കൊണ്ട് വരുൺ പറഞ്ഞു... എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു വരുൺ.. പക്ഷെ നീയാണോ എന്ന് ഉറപ്പില്ലാത്തത് കൊണ്ടാ പിന്നെ ഞാൻ അന്ന് സംസാരിക്കാഞ്ഞേ.. അല്ല നീ ഇപ്പോൾ എന്താ ചെയ്യുന്നേ... പുറത്തേക്ക് നടന്നു കൊണ്ട് പ്രിയ ചോദിച്ചു... ഞാൻ ഇപ്പോൾ ടീച്ചർ ആയിട്ട് വർക്ക്‌ ചെയ്യുവാ... എന്തായി കല്യാണം വല്ലതും?? വരുൺ ഒരു ചിരിയോടെ ചോദിച്ചു... ഏയ്.. ഇല്ല്യാ... കുറച്ച് കഴിയട്ടെ എന്ന് കരുതി... തല താഴ്ത്തി കൊണ്ട് പ്രിയ പറഞ്ഞു... ഇവൻ നേരത്തെ കെട്ടി കേട്ടോ. മുട്ടി നിൽക്കുവായിരുന്നു.... വല്യേട്ടൻ ഇടയിൽ കയറി ഗോൾ അടിച്ചു... അത് പിന്നെ പണ്ടേ അങ്ങനെ ആണല്ലോ.. ആരാനെ ട്രോളാൻ മിടുമിടുക്കനാ 😬.... അതെയോ.. ഇത്ര നേരത്തെയോ.. ആളു എന്ത് ചെയ്യുവാ.....

ആകാംഷ കൊണ്ട് പ്രിയ ഒന്നിച്ചു ചോദിച്ചു... അത് പിന്നെ പെട്ടെന്ന് അങ്ങനെ ഒക്കെ സംഭവിച്ചു... പഠിക്കുവാ ഡിഗ്രി ഫസ്റ്റ് ഇയർ.. അവളുടെ ക്ലാസ്സ്‌ സാർ ഞാൻ തന്നെയാ.. വളിഞ്ഞ ചിരിയോടെ വരുൺ പറഞ്ഞു... ആഹാ... ചെറിയ കുട്ടി ആണല്ലേ... മ്മ് നടക്കട്ടെ... കളിയാക്കി കൊണ്ട് പ്രിയ മൂളി..... പെങ്ങളെ ഒന്നും വിചാരിക്കല്ലേ.. ഞാൻ അതൊക്കെ തമാശക്ക് പറഞ്ഞതാ.. സത്യം പറഞ്ഞാൽ എനിക്ക് വട്ടിന്റെ ഒരു സൂക്കേട് ഉണ്ടേയ്... വരുൺ മെഡിസിൻ വാങ്ങാൻ തിരിഞ്ഞപ്പോൾ വല്യേട്ടൻ പ്രിയയിൽ നിന്ന് തലയൂരാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. അത് എനിക്ക് അന്നേ തോന്നിയതാ തലക്കൊരു കുഴപ്പം ഉണ്ടെന്ന്.. അധികം വൈകിപ്പിക്കാതെ ഒരു സൈക്കാട്രിസ്റ്റിനെ കാണിച്ചോ.... വല്യേട്ടനെ താങ്ങി കൊണ്ട് പ്രിയ പറഞ്ഞു... ഓ.... 😏 വല്യേട്ടനു അത് തീരെ പിടിക്കാത്തത് കൊണ്ട് മൂപ്പര് മുഖം തിരിച്ചു... പണ്ടേ തന്നെ ട്രോളുന്നത് വല്യേട്ടനു കണ്ടൂടാ.. പിന്നെ ഇവളുടെ കാര്യം പറയണോ.... മെഡിസിൻ വാങ്ങി പ്രിയയുടെ നമ്പറും വാങ്ങി ആണ് അവര് പിരിഞ്ഞത്... ***💕 കീരിയും പാമ്പും ആയിരുന്ന ആൾക്കാരാ.. ഇപ്പോൾ തേനും ചക്കരയും ആയി.... പാറു അടുത്ത് വന്നിരുന്നപ്പോൾ ദേവു ആരോടിന്നില്ലാതെ പറഞ്ഞു... വല്ലാതെ ഊതല്ലേ ദേവു.... കെട്ട്യോന് വയ്യാതായിട്ടല്ലേ ഞാൻ വിളിക്കാതെ ഇരുന്നേ..

പിന്നെ ആണേൽ അച്ഛനും അമ്മയും ഇല്ല്യാ.. കുടുംബിനി അല്ലെ ഞാൻ.. കുടുംബം നോക്കണ്ടേ.... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.... ആ ഞഞ്ഞായി.. നല്ല കുടുംബിനി തന്നെയാ... അല്ല അച്ഛനും അമ്മയും എന്നാ വരുന്നേ.... ദേവു പിണക്കം ഒക്കെ മാറ്റി വെച്ചു ചോദിച്ചു... ഇന്ന് രാത്രി വരും എന്നാ പറഞ്ഞെ.... ഈ ശനിയാഴ്ച പാപ്പുണ്ണിയുടെ 28 അല്ലെ.... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... ആഹാ... ബെസ്റ്റ്.... അല്ല നിന്റെ കാലേട്ടൻ ഇന്ന് വരുമോ.. കുറച്ച് ദിവസം ലീവ് കിട്ടിയത് കൊണ്ട് സൂപ്പർ ആയിരുന്നു.... കൊലച്ചിരി ചിരിച്ചു കൊണ്ട് ദേവു ചോദിച്ചു... പ്ലാസ്റ്റർ അഴിക്കാൻ പോയിട്ടുണ്ട്.... ചിലപ്പോൾ വരും അല്ലേൽ ഉച്ചക്ക് കേറുമായിരിക്കും... പെന്നിൽ കടിച്ചു കൊണ്ട് പാറു പറഞ്ഞു.... കടിച്ചിരിക്കാതെ എഴുതാൻ നോക്ക്.. നിന്റെ കാലേട്ടന്റെ ഒഴികെ ബാക്കി ഒക്കെ കൊട്ടക്ക് എഴുതാൻ ഉണ്ട്.. പിന്നെ വിക്രമൻ സാർ ഇപ്പോൾ മയത്തിൽ ഒക്കെ തരുന്നുള്ളു.. ആ അങ്ങേരുടെ ചങ്കും കരളും ആയ നീ ഇല്ലാത്തത് കൊണ്ടായിരിക്കും... പാറുവിനെ താങ്ങി കൊണ്ട് ദേവു പറഞ്ഞു... ഇത്ര കുശുമ്പ് പാടില്ലെടി.. കാലന്റെ കെട്ട്യോൾ ആയത് കൊണ്ടുള്ള സിംപതി ആടി അങ്ങേർക്ക്...

അല്ലേൽ എന്നും വിളിച്ചു കാലന്റെ കാര്യം അന്വേഷിക്കുമ്പോൾ എന്റെ കാര്യം ചോദിച്ചൂടെ... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു.... ഇതെന്താടി ഇവിടെ ഒരു പാട്... പാറുവിന്റെ കഴുത്തിലെ കടിച്ച പാടിൽ തൊട്ട് കൊണ്ട് ദേവു ചോദിച്ചു... നീയെന്തിനാ അങ്ങോട്ടൊക്കെ നോക്കുന്നെ.. എന്റെ മുഖത്തേക്ക് നോക്കിയാൽ പോരെ... ചമ്മിയത് കാണിക്കാതെ പാറു പറഞ്ഞു.. അവിടേക്ക് നോക്കിയത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി.. എന്താ മോളെ റോമൻസിന്റെ വെളിച്ചം ആണോ ഇതൊക്കെ... മ്മ് മ്മ്മ്.. ദേവു പാറുവിനെ കളിയാക്കി കൊണ്ട് ചോദിച്ചു.. ഛെ.. മിണ്ടാതെ ഇരിക്കെടി.. നല്ലോണം അറിയുന്നുണ്ടോ.. ടോപ് നേരെ ആക്കിക്കൊണ്ട് പാറു ചോദിച്ചു.. ഏയ് തീരെ ഇല്ല്യാ.. 32 പല്ല് മൊത്തം ഉണ്ട്... മുടി മുന്നിലേക്ക് ഇട്ടോ... കുലുങ്ങി ചിരിച്ചു കൊണ്ട് ദേവു പറഞ്ഞു.. Gud mng everybody.... അപ്പോഴേക്കും വരുൺ ക്ലാസ്സിലേക്ക് കയറി വന്നു.... ഇങ്ങേർക്ക് ഉച്ചക്ക് എങ്ങാനും വന്നാൽ പോരെ... പാറു പിറുപിറുത്തു കൊണ്ട് പറഞ്ഞു... നമ്മൾ കുറച്ച് ലാഗ് ആയി എന്നറിയാം.. എല്ലാവരും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം... ഇനി ഇപ്പോൾ ഓണം വെക്കേഷൻ വരാറായി... കുറെ പെന്റിങ് ഉള്ളത് കൊണ്ട് നമുക്ക് ഓടി ചാടി പോവണം... വരുൺ പറഞ്ഞു നിർത്തി.. ഓടി ചാടി പോവാൻ നമ്മളെന്താ തവള ആണോ.. കെറുവിച്ചു കൊണ്ട് പാറു ചോദിച്ചു...

ഓ ഒന്ന് മിണ്ടാതെ ഇരുന്നേ നീ.... വീട്ടിൽ നിന്ന് കിട്ടിയത് തികയാഞ്ഞിട്ടാണോ ഇനി ഇവിടെ നിന്ന് ഇരന്നു വാങ്ങുന്നെ.... ദേവു പാറുവിന്റെ ചെവിയിൽ പിറുപിറുത്തു.... പിന്നീടങ്ങോട്ട് ക്ലാസ്സിന്റെയും നോട്ട് എഴുതലിന്റെയും ഉത്സവം ആയിരുന്നു 🙄🙄😪😪 ****💕 പപ്പേം മമ്മേം ഈ ഫ്രൈഡേ വരും പ്രണവ്... ആന്റിയും അങ്കിളും പറയാനുള്ള തീരുമാനത്തിലാ.... നീ ഒന്ന് വീട്ടിൽ സൂചിപ്പിക്ക് വരുന്ന കാര്യം... ക്യാന്റീനിൽ ഇരുന്ന് സംസാരിക്കുവാണ് പ്രണവും ആതുവും.... എന്താ പെട്ടെന്ന് വരുന്നേ... ഞാൻ പറഞ്ഞോളാം.. അവരൊക്കെ നിന്നെ കൊണ്ടു പോവാൻ കാത്തു നിൽക്കുവാ... ഒരു പുഞ്ചിരിയോടെ പ്രണവ് പറഞ്ഞു... ഡാ.. പപ്പേം മമ്മേം എന്ത് പറയുവോ ആവോ... പ്രണവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് നിരാശയോടെ ആതു പറഞ്ഞു... എന്ത് പറയാൻ ഞാൻ നിന്നേം കൊണ്ടേ പോവു മോളെ.. അല്ലേൽ നിന്റെ ചേട്ടൻ വരുൺ സാർ ചെയ്ത പോലെ ചെയ്യേണ്ടി വരും... ഇത്തിരി കുസൃതിയോടെ പ്രണവ് പറഞ്ഞു.... ശ്രാവന്തേട്ടാ..... ഇങ്ങള് ഒരുചാതി സാധനാ.. ഞാൻ ഒന്നല്ലേ ചോദിച്ചോള്ളൂ... ദേവു കുണുങ്ങി കൊണ്ട് പറഞ്ഞു... നീ എന്താ പറയുന്നേ ആരെങ്കിലും കാണും.... ഇവിടുന്നൊക്കെ ഞാൻ എങ്ങനെയാ.... വന്തേട്ടൻ പരിഭ്രമത്തോടെ ചോദിച്ചു.. എന്നാൽ നമുക്ക് കുറച്ച് അപ്പുറത്തോട്ട് മാറി നിൽക്കാം... ഞാൻ എന്തായാലും വാങ്ങിയിട്ടേ പോവു... കുസൃതിയോടെ ദേവു പറഞ്ഞു... നീ മിക്കവാറും എന്റെ കയ്യിൽ നിന്ന് വാങ്ങും.. തല ചൊറിഞ്ഞു കൊണ്ട് വന്തേട്ടൻ പറഞ്ഞു..

പാറുവിന്റെ കഴുത്തിലെ സ്നേഹ പ്രകടനത്തിന്റെ ബാക്കി പത്രമായ പാട് കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് ദേവുവിന് ഇളക്കം.. അതുപോലെ ഒന്ന് വന്തേട്ടന്റെ അടുത്ത് നിന്ന് വേണം എന്ന്... മിട്ടായി ചോദിക്കുന്ന പോലെ സിംപിൾ ആയാണ് ദേവു ഉമ്മ ചോദിക്കുന്നത്.. ഇതെവിടെ ചെന്ന് അവസാനിക്കുമോ ആവോ 🤭🤭🤭... വന്ദേട്ടന് ആണേൽ ആരെങ്കിലും കാണുമോ എന്നൊരു പേടി.. ദേവു തുടങ്ങി വെച്ചാൽ വന്തേട്ടൻ ഉഷാറായി തുടർന്ന് പൊക്കോളും.. സ്റ്റാർട്ടിങ് ട്രബിൾ ആണേ 🙈🙈🙈..... സഹിക്കാൻ പറ്റാത്തത് കൊണ്ടും തൊര മൂത്തു മുട്ടി നിൽക്കുന്നത് കൊണ്ടും ദേവു കൊടുത്തു നല്ലൊരു അടാർ ഉമ്മ ചുണ്ടില്.. 😌😌😌😌ചെക്കൻ ആകെ അസ്തപ്രഞ്ചൻ (അർത്ഥം ചോദിക്കരുത് എനിക്കറിയാൻ പാടില്ല 😜) ആയി സ്തംഭിച്ചു നിൽക്കുവാ 😵😵.... തുടക്കം കിട്ടിയപ്പോൾ വന്തേട്ടൻ അങ്ങോട്ട് ഏറ്റു പിടിച്ചു... ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന അവസ്ഥയിൽ ആയി പോയി ദേവു... എനിക്കിത് എന്തിന്റെ കേടായിരുന്നു... ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയ അവസ്ഥ.... ദേവു മനസിൽ ഓർത്തു കൊണ്ട് വന്ദേട്ടനെ ആഞ്ഞു തള്ളി.. നമ്മടെ കാലേട്ടനെ പോലെ തന്നെയാ അട്ടയെ പോലെ ഒട്ടി നിൽക്കും 🤪🤪🤪ഹീ ഹീ 😉.... എന്റെ മനുഷ്യ.. ഞാൻ നിങ്ങൾക്ക് ഒരു ആവേശം കിട്ടാൻ വേണ്ടി ഉമ്മിച്ചതല്ലേ.. നിങ്ങളെങ്ങോട്ട കേറി വന്നേ...

ചുണ്ട് ഉന്തിച്ചു നോക്കി ദേവു ചോദിച്ചു... ആവേശം ഞാൻ ഏറ്റു പിടിച്ചപ്പോൾ ഇങ്ങനെ ആയി... ഇളിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു... ഞാൻ ഇവിടെ അല്ലെ ചോദിച്ചത്.. ദേവു കഴുത്തിൽ തൊട്ട് കൊണ്ട് ചോദിച്ചു.. അവിടെ വേറെ തരാം.. വാ... ഒരു കള്ളച്ചിരിയോടെ വന്തേട്ടൻ ദേവുവിന്റെ അടുത്തേക്ക് ചെന്നു... വേണ്ട വേണ്ട.. അവിടെ നിന്നാൽ മതി.. കീപ് ഡിസ്റ്റൻസ്... ദേവു ഓടാൻ നിൽക്കുന്ന പോലെ നിന്ന് കൊണ്ട് കയ്യ് രണ്ടും മുന്നിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു... അപ്പൊ നിനക്ക് കഴുത്തിൽ വാച്ച് വേണ്ടേ.. മ്മ്...?? വന്തേട്ടൻ ഇപ്പോഴും അതെ പൊസിഷനിൽ ആണ്.. മറ്റതെയ്.. ഉമ്മിക്കാൻ 🙈🙈🙈.... മര്യാദക്ക് എന്നേ കെട്ടിക്കോളോണ്ടു .. എന്റെ ചാരിത്രം കളഞ്ഞു തേക്കാൻ ആണ് ഭാവം എങ്കിൽ നിങ്ങടെ വീട്ടിൽ വന്നു ഞാൻ താമസം തുടങ്ങും.... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... അത് കാണാം നീയാണോ എന്നേ തേക്കുന്നെ അതോ ഞാൻ ആണോ നിന്നെ തേക്കുന്നെ എന്ന്... വന്തേട്ടനും അതെ ഇളി പാസാക്കി.... എനിക്ക് ഈ മാങ്ങാണ്ടി മൊറനേ ഭയങ്കര ഇഷ്ടാ... വന്തേട്ടന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ദേവു ഓടി.... മാങ്ങാണ്ടി മോറൻ നിന്റെ അച്ഛൻ ആടി ചക്കക്കുരു മോറി... വന്തേട്ടൻ വിളിച്ചു പറഞ്ഞു.... സ്റ്റാഫ്‌ റൂമിന്റെ മുന്നിൽ കിടന്ന് തിരിഞ്ഞു കളിക്കുവാണ് പാറു... എന്നാലും ഈ ചോറിപ്പോൾ എങ്ങനെ കാലനെ ഏൽപ്പിക്കും...

സ്റ്റാഫ്‌ റൂമിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുവാണ് പാറു.. ഡോറിന്റെ മുന്നിൽ എത്തിയാൽ ഒന്ന് പാളി നോക്കുകയും ചെയ്യുന്നുണ്ട്.... അതേയ് എന്താ... പാറുവിനെ തോണ്ടി കൊണ്ട് വിക്രമൻ സാർ ചോദിച്ചു... ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങേരുണ്ടല്ലോ അവിടെ ഒക്കെ... പാറു മനസ്സിൽ ഓർത്തു.. ചോറ്.. കാലന് അല്ല സാറിന്.. ഛെ.. വരുണേട്ടന്... ചോറും പാത്രം നീട്ടി കൊണ്ട് പാറു വിക്കി വിക്കി പറഞ്ഞു... അതിനാണോ ഇവിടെ കിടന്ന് പൂതം തിരിയുന്ന പോലെ തിരിയുന്നെ... ചിരിച്ചു കൊണ്ട് വിക്രമൻ സാർ ചോദിച്ചു.. പൂതം നിങ്ങടെ അമ്മായിഅമ്മ ഡാങ്കിനി അമ്മൂമ്മ (വെറും ആത്മ ) പാറു ഇളിച്ചു കൊണ്ട് പാത്രം വിക്രമൻ സാറിന് നേരെ നീട്ടി.. ഇത്‌ വരുണേട്ടന് കൊടുക്കുമോ.... ഓഹ്.. ഇങ് തന്നേക്ക്... എന്നും പറഞ്ഞു അതും വാങ്ങി വിക്രമൻ സാർ സ്റ്റാഫ്‌ റൂമിലേക്കും പോയി... പാറു പാറുവിന്റെ ക്ലാസ്സിലേക്കും പോയി... ***💕 എഗൈൻസ്റ് അല്ല എബൌട്ട്‌... ഓഹ് പറഞ്ഞാലും മനസിലാവില്ല.... പാറു പിറുപിറുത്തു... ആ എബൌട്ട്‌.. ബാക്കി പറ.... പെന്ന് തലയിൽ മാന്തി കൊണ്ട് വരുൺ പറഞ്ഞു... വരുൺ കാരണം ആണല്ലോ പാറുവിന്റെ ഇത്രേം നേരത്തെ ക്ലാസ്സ്‌ മുടങ്ങിയത്... അതിന്റെ പണിഷ്മെന്റ് എന്നോണം വരുണിനെ കൊണ്ട് നോട്ട് എഴുതിപ്പിക്കുവാണ് പാറു...

കൊറെയൊക്കെ എഴുതിയപ്പോഴേക്കും വരുണിനു മടുത്തു.. ബാക്കി പിന്നെ എഴുതാം പാറു... കയ്യിനു വയ്യെടി.. നോക്ക് ഇന്ന് അഴിച്ചിട്ടല്ലേ ഉള്ളൂ പ്ലാസ്റ്റർ... വരുൺ നിഷ്കു ഭാവത്തിൽ ചോദിച്ചു... ഇത്‌ ബൈക്കിൽ നിന്ന് വീഴുമ്പോൾ ആലോചിക്കണമായിരുന്നു... എങ്ങനെയാ ഭാര്യയെ തല്ലി പോയതല്ലേ... പാറു കവിളിൽ കൈ വെച്ച് പുച്ഛത്തോടെ പറഞ്ഞു... ആണോ.. എന്നാൽ തല്ലിയതിന് ഇപ്പോൾ സ്നേഹം തരട്ടെ.. മ്മ്?? വരുൺ കള്ളച്ചിരിയോടെ ചോദിച്ചു... വിഷയം മാറ്റാതെ എഴുത് മനുഷ്യാ.. എന്തായാലും ഇതൊക്കെ നിങ്ങള് എഴുതി തീർക്കണം... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഞാൻ കൈയൊടിഞ്ഞു കിടക്കുമ്പോൾ നീ വെറുതെ നടക്കുവായിരുന്നില്ലേ.. നിനക്ക് ദേവുവിനോട് ചോദിച്ചു എഴുതാൻ പാടില്ലായിരുന്നോ.. വരുൺ കെറുവിച്ചു കൊണ്ട് ചോദിച്ചു... അയ്യടാ നിങ്ങള് സുഖിച്ചു കിടക്കുമ്പോൾ ഞാൻ മരിച്ചു എഴുതണം അല്ലെ..

പോയി അപ്പുറത്തെ അമ്പലത്തിൽ പോയി പറ... പാറു മുഖം കോട്ടി തിരിഞ്ഞിരുന്നു.... അപ്പോഴേക്കും പിണങ്ങിയോ.. ഞാൻ എഴുതി തരാം പാറുക്കുട്ട്യേ.. ഇപ്പോ സമയം 11 ആയി.. വാ കിടക്കാം.... പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വരുൺ പറഞ്ഞു... 11 അല്ലെ ആയുള്ളൂ.. ഞാൻ 12 മണിക്ക് ഉറങ്ങി 4 മണിക്ക് ഉറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു... വരുണിന്റെ അടുത്ത് കിടന്നു കൊണ്ട് പാറു പറഞ്ഞു... അതൊക്കെ എക്സാം ആയത് കൊണ്ടല്ലേ.. അതൊക്കെ കഴിഞ്ഞിട്ട് എത്രെ ആയി.. ഓർമ ഉണ്ട്.... ഇളിച്ചു കൊണ്ട് പാറുവിനെ നെഞ്ചോട് ചേർത്ത് കിടത്തി കൊണ്ട് വരുൺ പറഞ്ഞു.. ആ മറക്കാതിരുന്നാൽ മതി.... എത്തിച്ചു വരുണിന്റെ നെറ്റിയിൽ ഉമ്മിച്ചു കൊണ്ട് പാറു പറഞ്ഞു... വരുൺ ഒന്നൂടി പാറുവിനെ ഇറുക്കി പിടിച്ചു കിടന്നു....... ഇനി അവര് ഉറങ്ങിക്കോട്ടെ.... നിങ്ങളൊക്കെ ഇങ്ങോട്ട് പോരെ.. 😜😜 ........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story