നിന്നിലലിയാൻ: ഭാഗം 89

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കാലന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് പാറു ഞെട്ടി എഴുന്നേറ്റത്.... വരുണേട്ടാ.... വരുണേട്ടാ... എണീക്ക്.. ഫോൺ അടിക്കുന്നു... വരുണിനെ പാറു കുലുക്കി വിളിച്ചു.... വരുൺ ഒന്ന് ഞെരങ്ങി കൊണ്ട് തിരിഞ്ഞു കിടന്നതല്ലാതെ എണീറ്റില്ല... ആരെയാ ഞാൻ വിളിക്കുന്നെ... ഇത്രേം കാലം എന്നേ കുത്തി പൊക്കണമായിരുന്നു.. ഇനിയിപ്പോ മയക്കുവെടി വെച്ചാൽ പോലും കാലൻ എഴുന്നേൽക്കില്ല... പാറു ഒറ്റക്കിരുന്നു പറഞ്ഞു ലൈറ്റ് ഇട്ട് ഫോണ് കയ്യിൽ എടുത്തു... അച്ഛൻ ആണല്ലോ.. എത്തിക്കാണുമായിരിക്കും... പാറു ദൃതി പെട്ട് ഫോൺ ചെവിയിലേക്ക് വച്ചു... ഹലോ... അച്ഛാ.... ആ മോളെ വന്നു ഈ വാതിൽ തുറന്നെ.. ഈ കൊച്ചിനേം എടുത്ത് എനിക്ക് നിൽക്കാൻ വയ്യ.. മുടിഞ്ഞ വെയിറ്റ് ആണെന്നെ.. നിന്റെ വല്യേട്ടനെ വിളിക്കാതിരിക്കുന്നത് എന്താന്ന് വെച്ചാൽ അവൻ വീട് പൊളിഞ്ഞാൽ പോലും എണീക്കാത്ത വർഗമാ.. മോള് വരുണിനെ വിളിച് എഴുന്നേൽപ്പിക്ക്... എന്നും പറഞ്ഞു അച്ഛൻ ഫോൺ വെച്ചു... ആ അച്ഛനതവിടെ നിന്ന് പറഞ്ഞാൽ മതി.. എനിക്കല്ലേ അറിയൂ ഇതിനെ ണീപ്പിക്കാൻ പെടുന്ന പാട്... പാറു പതം പറഞ്ഞിരുന്നു... വരുണേട്ടാ.... വരുണേട്ടാ.. കുലുക്കി കുലുക്കി പാറുവിനു കൈ കടഞ്ഞതല്ലാതെ ഒന്നും ഉണ്ടായില്ല... എനിക്കറിയാം ഇനി എന്താ ചെയ്യേണ്ടതെന്ന്... ക്കൂൂൂൂ............

വരുണിന്റെ ചെവിയിൽ പാറു ആഞ്ഞു കൂക്കി... കൂക്കിയതിന്റെ സൗണ്ട് കൊണ്ടാണോ അതോ കൂക്ക് കേട്ട കിളികൾ പറന്നു പോയത് കൊണ്ടാണോ എന്തോ വരുൺ ചാടി പിടഞ്ഞെഴുന്നേറ്റു... എന്താടി കോപ്പേ... നട്ടപാതിരാക്ക് ഉറക്കം ഇല്ലാതെ ചെവിയിൽ ആണോ കൂക്കുന്നെ... വരുൺ ചെവി കുടഞ്ഞു കൊണ്ട് ചോദിച്ചു.. ചെവിയിൽ അല്ലാതെ പിന്നെ എവിടെ കൂക്കാനാ.... ദേ അച്ഛൻ വന്നു വിളിച്ചു.. വാ വാതിൽ തുറന്നു കൊടുക്കാം... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അതിനാണോ എന്നേ വിളിച്ചെഴുന്നേൽപ്പിച്ചത്.. നിനക്ക് തുറന്ന് കൊടുക്കാൻ പാടില്ലേ... ഇത്തിരി ഗൗരവത്തോടെ വരുൺ ചോദിച്ചു.. കൂക്ക് കിട്ടയത് കൊണ്ടുള്ള കലിപ്പാ 🤭🤭... എനിക്ക് പോവാൻ പറ്റുമെങ്കിൽ ഞാൻ പോയേനെ.. എനിക്ക് ചെറിയ ഉൾകിടിലം.. മാത്രല്ല അച്ഛൻ നിങ്ങളേം കൂട്ടി ചെല്ലാനാ പറഞ്ഞെ ലോഡ് ഇറക്കാനുണ്ടെന്ന്... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു എഴുന്നേറ്റു... വരുൺ വേഗം എഴുന്നേറ്റ് ഡോർ തുറന്ന് താഴേക്ക് ചെന്നു ലൈറ്റ് ഇട്ടു... ഒന്ന് വേഗം തുറക്കേടാ.. പുറത്ത് ലൈറ്റ് വീണതും അച്ഛൻ വാതിലിൽ കൊട്ടി കൊണ്ട് പറഞ്ഞു... വരുൺ വേഗം പോയി ഡോർ തുറന്ന് ലോഡ് എടുക്കാൻ പോയി.. പെട്ടി പെട്ടിയെയ്... 😁😁 ഓ നീ അരുണിനെ പോലെ പെരുമാറല്ലേ പെട്ടി കണ്ടാൽ ചാടി വീഴാൻ... അച്ഛൻ വെയിറ്റ് കൊണ്ട് പല്ലിറുമ്മി...

ലോഡ് ഇറക്കാനുണ്ടെന്ന് പറഞ്ഞു പാറു.. ഞാൻ അത് കൊണ്ടല്ലേ... ഉറക്ക പിച്ചിൽ വരുൺ നിഷ്കു മുഖത്ത് വരുത്തി... അതല്ലടാ ലോഡ്.. അതൊക്കെ സിംപിൾ.. ഇതാണ് ലോഡ്.. ഒന്ന് താങ്ങിക്കെ... എന്നിട്ട് റൂമിൽ ഇറക്കി വെക്ക്... എന്നാ കനമാ.. തോളത്തു കിടക്കുന്ന വാവയെ സൈഡ് ചെരിഞ്ഞു വരുണിലേക്ക് നീട്ടി കൊണ്ട് അച്ഛൻ ഗദ്ഗദം അറിയിച്ചു... (സ്റ്റോറിയിൽ അങ്ങനെ പല പല വാക്കുകളും വരും.. അതൊക്കെ ഇപ്പുറത്തെ സൈഡിലൂടെ വായിച്ചു അപ്പുറത്തെ സൈഡിലൂടെ വിടണം... അല്ലാണ്ട് അർത്ഥം ച്യോദിച്ചു വരരുത്.. എനിക്കറിയാൻ പാടില്ലേ 🙈🙈🙈).... 6 വയസായിട്ടൊള്ളു ഒന്നാം ക്ലാസ്സിലാ എന്നൊക്കെ പറഞ്ഞിട്ട് എന്താ മുടിഞ്ഞ വെയ്റ്റ്.. പാറു ഇല്ലാ ഇത്ര വെയ്റ്റ്... 😌😌 വരുൺ വാവയെയും എടുത്ത് അച്ഛന്റെ റൂമിലേക്ക് നടക്കുമ്പോൾ പറഞ്ഞു... പിന്നാലെ പെട്ടിയും പ്രമാണവും എടുത്ത് അച്ഛനും അമ്മയും പാറുവും റൂമിലേക്ക് ലാന്റി.. എല്ലാം കഴിഞ്ഞപ്പോൾ സ്ഥലം കാലിയാക്കി വരുണും പാറുവും റൂമിലേക്ക്.... കട്ടിലു കണ്ടതെ പാറു സൈഡ് ആയി.... എന്നാൽ വരുണോ ഒരു മാസം ചോര കിട്ടാതെ നടക്കുന്ന പ്രേതത്തെ പോലെ ഉറക്കത്തിനു വേണ്ടി അലയുകയാണ്.... ഉറക്കത്തിലേക്ക് വഴുതി വീണ പാറുവിനെ കണ്ടപ്പോൾ കുസൃതി തോന്നി വരുൺ അവളുടെ നെറ്റിയിലൂടെയും കവിളിലൂടെയും മൂക്കിൻ തുമ്പിലൂടെയും വിരലോടിച്ചു... എന്താ.. ഇപ്പോൾ ഉറങ്ങണ്ടേ...

വരുണിന്റെ കൈ തട്ടി മാറ്റി ഉണ്ടക്കണ്ണ് നോക്കി പാറു ചോദിച്ചു... ഉറക്കം പോയി... നമുക്ക് എന്തെങ്കിലും പറഞ്ഞിരിക്കാം... പാറുവിന്റെ അടുത്തേക്ക് നീങ്ങി കിടന്ന് കൊണ്ട് വരുൺ പറഞ്ഞു... ഉറക്കം വരുന്നില്ലേൽ ബാക്കി നോട്ട് കൂടി എഴുതി വെക്ക് അപ്പോഴേക്കും സേച്ചി ഒന്നൂടി ഉറങ്ങട്ടെ.. ഒന്ന് ഇളിച്ചു കൊടുത്ത് പാറു തിരിഞ്ഞു കിടന്നു... പാറുക്കുട്ട്യേ.... പാറുവിന്റെ വയറിലൂടെ ചുറ്റി പിടിച്ചു അവളെ തന്നിലേക്ക് ചേർത്തു കിടത്തി കൊണ്ട് വരുൺ വിളിച്ചു.... ഇത്ര നേരം നിങ്ങളെ എണീപ്പിക്കാൻ വേണ്ടിയാ ഞാൻ കഷ്ടപ്പെട്ടത് .. ഇനിയിപ്പോ ഉറങ്ങാൻ എന്ത് ചെയ്യേണ്ടി വരുവാ ആവോ... വരുണിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്ന് അവന്റെ നെഞ്ചിൽ ചെറുതായിട്ട് ഇടിച്ചു കൊണ്ട് പാറു ചോദിച്ചു... എംബ്രോസ്സ് മോയ് .... വരുൺ ഒരു കള്ളച്ചിരിയോടെ പറഞ്ഞു... ന്ത്.. 🙄🤔... പാറു ഞെട്ടി കൊണ്ട് ചോദിച്ചു... ഫ്രഞ്ച് ആടി ഫ്രഞ്ച്.... നീ എന്നേ i w u എന്ന് പറഞ്ഞു പറ്റിച്ചില്ലേ.... കെറുവിച്ചു കൊണ്ട് വരുൺ പറഞ്ഞു.. അയിന്.. എനിക്കിപ്പോ മോയ്യും ഇമ്പ്രെസും ഒന്നും വേണ്ട... നീങ്ങി കിടന്നേ... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു... എനിക്ക് വേണമെങ്കിലോ... അതിന്റെ മീനിങ് കിസ്സ് മീ എന്നാ... കിസ്സ് മീ .... പ്ലീസ്... ഇത്തിരി നാണം വരുത്തി കൊണ്ട് വരുൺ പറഞ്ഞു...

അയ്യയ്യോ എന്താ ഒരു നാണം.. ഇതുവരെ ഉമ്മ കിട്ടാത്ത പോലെ ഉണ്ട്.. ഇള്ളക്കുട്ടി.. പോയി നിങ്ങടെ ആരാധിക ഇല്ലേ അശ്വതി അവളോട് ചോദിക്ക്... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു.. എന്റെ ആരാധിക നീയല്ലേ അപ്പൊ നീയല്ലേ എനിക്ക് കിസ്സ് തരേണ്ടത്.. പാറുവിന്റെ മുടി മാടി ഒതുക്കി കൊണ്ട് വരുൺ പറഞ്ഞു... ആണോ.. കണക്കാക്കി പോയി.... എന്നും പറഞ്ഞു പാറു കണ്ണടച്ച് കിടന്നു.... വരുണിന്റെ അനക്കം ഒന്നും ഇല്ലാ എന്ന് കണ്ടതും പാറു പതുക്കെ കണ്ണ് തുറന്നു നോക്കി... തന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കിടക്കുന്ന വരുണിനെ കണ്ടതും പാറുവിന്റെ മുഖത്ത് പരിഭ്രമവും ഒരു ചെറിയ പുഞ്ചിരിയും വന്നു.... അത് കണ്ട വരുൺ പാറുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു... വരുണേട്ടാ വേണ്ട.. എനിക്ക് വയ്യ.. ഉറങ്ങാം... പ്ലീസ്... വരുണിന്റെ ഉദ്ദേശം മനസിലാക്കിയ പാറു പറഞ്ഞു... ഒരു മുത്തം തരേണ്ട എന്നൊന്നും അന്റെ വയ്യായ്ക പറഞ്ഞിട്ടില്ലല്ലോ... ഇളം പുഞ്ചിരിയോടെ വരുൺ ചോദിച്ചു.. തൊട്ടാൽ അപ്പൊ മയ്യത്താവും എന്നാ വയ്യായ്ക പറഞ്ഞത്.... പൊട്ടിച്ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... അപ്പോഴേക്കും പാറുവിന്റെ ചെടികളെ വരുൺ സ്വന്തമാക്കിയിരുന്നു..... ആദ്യമൊക്കെ പാറു എതിർത്തെങ്കിലും രണ്ടാളുടെയും അധരങ്ങൾ തമ്മിലുള്ള ബന്ധനം ആ എതിർപ്പിനെ മാറ്റി.... രണ്ടാളും മത്സരിച്ചു നുകർന്നു കൊണ്ടിരുന്നു...

ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നിയതും,,,, ഇരുമ്പിന്റെ രുചി വായിൽ അറിഞ്ഞതും രണ്ടാളും പതിയെ വേർപ്പെട്ടു.... വരുണിന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ ആയത് കൊണ്ട് പാറു തല താഴ്ത്തി കിടന്നു.... നിന്റെ കൊന്ത്രപല്ല് കൊണ്ട് എന്റെ ചുണ്ട് പൊട്ടി... ഒരു കുസൃതി ചിരിയോടെ വരുൺ ചോദിച്ചു... മറുപടി പറയാതെ പാറു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു...... ഒരു പുഞ്ചിരിയോടെ അവനും അവളെ വരവേറ്റ് ഉറക്കത്തിലേക്ക് വീണു.... ***💕 എടാ ഒരു പെന്ന് എടുത്തേ.. പെട്ടെന്ന് പെട്ടെന്ന്... അച്ഛൻ ടേബിളിൽ ഇരുന്ന് കൊണ്ട് നാലുപുറം നോക്കി പറഞ്ഞു.. എന്തിനാ അച്ഛാ പെന്ന്.... വല്യേട്ടൻ വന്നു ചോദിച്ചു... പെന്നോ.... നിന്റെ അമ്മക്ക് ക്ഷീണം അതുകൊണ്ട് ഒന്നും ഉണ്ടാക്കുന്നില്ല.. പെന്ന് പുഴുങ്ങി തിന്നാൻ.. പോയി എടുത്തോണ്ട് വാടാ... അച്ഛൻ കലിപ്പിളകി പറഞ്ഞു... അത് കേട്ടതും വല്യേട്ടൻ ഓടി പെന്ന് എടുക്കാൻ.... പെന്ന് എന്തിനാണെന്ന്.. ഇവനെ ഒക്കെ... ഓടി പോവുന്ന വല്യേട്ടനെ നോക്കി അച്ഛൻ പിറുപിറുത്തു... ഇന്നാ പെന്ന്.... അച്ഛന് നേരെ പെന്ന് നീട്ടിപ്പിടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഇനി പേപ്പർ നിന്റെ അപ്പൻ കൊണ്ടുവരുമോ... ഞാൻ എന്താ ഇനി ടേബിളിൽ ആണോ എഴുതേണ്ടത്.... അച്ഛൻ പിന്നേം ടെറർ ആയി... ശെടാ.. ഞാൻ വിചാരിച്ചു അച്ഛൻ അച്ഛന്റെ മുഖത്ത് എഴുതാനാണെന്ന്....

ഏതായാലും എന്റെ അപ്പനായ നിങ്ങളെ നിങ്ങള് തന്നെ ട്രോള്ളിയത് കൊണ്ട് സൗകര്യം ഇല്ല്യാ.. പോയി എടുത്തോ.. ബാംഗ്ലൂരിൽ നിന്ന് വന്നപ്പോൾ ലേശം കുറുമ്പ് കൂടിയിട്ടുണ്ട്... വല്യേട്ടൻ കസേരയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു... എനിക്കും അവസരം വരും ഞാനും കാണിച്ചു തരാം... വല്യേട്ടനെ നോക്കി പല്ല് കടിച്ചു പറഞ്ഞു കൊണ്ട് അച്ഛൻ എണീറ്റ് പോയി.. ഇതൊക്കെ എന്ത്... പുല്ലാണേ പുല്ലാണേ... ഫീഷണി നമ്മക്ക് പുല്ലാണേ.. അവിടെ ഉണ്ടായിരുന്ന ബുക്കിൽ കുത്തി വരച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... പൊട്ടൻ ഏട്ടാ.... 😡എന്റെ ബുക്കിൽ കുത്തി വരയാതെടാ മരംകൊത്തി മോറാ..... കയ്യ് രണ്ടും ഇടുപ്പിൽ കുത്തി ദേഷ്യത്തോടെ നോക്കി നിൽക്കുവാണ് വാവ... എന്തിനാടി എന്റെ വട്ടപ്പേര് വിളിച്ചത്.... പറഞ്ഞാൽ പോരെ.. എനിക്കറിയുമോ ഇത്‌ നിന്റെ ബുക്ക്‌ ആണെന്ന്.... വല്യേട്ടൻ ബുക്ക്‌ മടക്കി നീക്കി വെച്ചു... കണ്ടാൽ അറിഞ്ഞൂടെ... ഞാൻ അല്ലെ ഇവിടെ പഠിക്കുന്നുള്ളു.. അപ്പൊ എന്റെ ബുക്ക്‌ അല്ലേ... വാവ കൊത്തി പിടിച്ചു വല്യേട്ടന്റെ മടിയിൽ കയറി ഇരുന്നു... അപ്പൊ നിന്റെ പാറുവിനെ ചുമട് താങ്ങാൻ വേണ്ടി ആണോ കോളേജിൽ വിടുന്നത്.. അവള് കേക്കണ്ട... വായ പൊത്തി വല്യേട്ടൻ ഇരുന്നു.... അയ്യോ... 🙊🙊... വാവയും വല്യേട്ടൻ ചെയ്ത പോലെ വായ പൊത്തി ഇരുന്നു...

ആ മതി മതി.. ഓവർ ആവണ്ട... ഇരുന്ന് പഠിക്ക്... B....u.... t..... ബുട്ട്.... B....u....t....... ബുട്ട്... B..u..t... ബുട്ട് അല്ലേടി ബട്ട് ആണ്.. ഇതിനെ ഒക്കെ.... വല്യേട്ടൻ വാവ വായിക്കുന്നത് കണ്ട് പറഞ്ഞു.. അപ്പൊ പിന്നെ p... u... t എങ്ങനെ പുട്ട് ആയി പട്ട് അല്ലെ വരിക... വാവയുടെ സംശയം ന്യായം... ആ.. അത് പിന്നെ ഇംഗ്ലീഷിൽ അങ്ങനെ ഒക്കെ ആണ്... അതുപോലെ ഒക്കെ പഠിച്ചു പോണം... തെറ്റി വായിക്കരുത്.... ഇനി അടുത്തത് വായിക്ക്... വല്യേട്ടൻ ഒപ്പിച്ചു റൂട്ട് മാറ്റി പറഞ്ഞു... M...a...c...h...i...n...e...... മച്ചീനെ... M...a...c...h...i...n...e...... മച്ചീനെ... M...a...c...h...i...n...e...... മച്ചീനെ... വാവ വായിച്ചു പഠിക്കാൻ തുടങ്ങി... എന്ത് മച്ചീനെയോ.. അതെന്താ സാധനം... ഇനി മരച്ചീനി വല്ലതും ആണോ... വല്യേട്ടൻ വാവയോട് ചോദിച്ചു... എനിക്കെങ്ങനെ അറിയാം.... ഞാൻ ഇപ്പോഴല്ലേ പഠിക്കുന്നെ... വാവ കൈ മലർത്തി... നീ സ്പെല്ലിങ് ഒന്ന് കാണിച്ചേ...ഞാൻ അറിയാത്തൊരു മച്ചീനെ ഏതാ ആവോ.. വല്യേട്ടൻ ആകെ വല്ലാണ്ടായി ചോദിച്ചു.. ഇത്‌ മച്ചീനെ അല്ലേടി മെഷീൻ ആണ് പോർക്കേ... വല്യേട്ടൻ നോട്ട് നോക്കി വായിച്ച് വാവയുടെ മണ്ടക്ക് കൊട്ടി... അതെന്താ മെഷീനിന്റെ സ്പെല്ലിങ് ഇങ്ങനെ.. വാവക്ക് ഡൗട്ടലോഡ് ഡൌട്ട്.. അത് പിന്നെ അങ്ങനെയാ.. നിന്റെ അച്ഛനോട് ചോദിക്ക്.... ഇതിനെ ഒക്കെ ഉണ്ടാക്കാൻ നേരത്ത്..

നിനക്ക് ഇന്ന് സ്കൂളിൽ പോണ്ടേ.. പോയെ.. ഞാൻ ഓഫീസിൽ പോട്ടെ.. അതാ നല്ലത്... വാവയെ മടിയിൽ നിന്നും ഇറക്കി വല്യേട്ടൻ സ്കൂട്ട് ആയി.... അല്ലെങ്കിൽ വേറെ പല വാക്കുകളും വരും... ***💕 വരുൺ പാറുവിന്റെ ക്ലാസ്സിൽ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോഴാണ് വരുണിന്റെ ആരാധിക അശ്വതി വരുന്നത്... May i coming sir.... അശ്വതിയെ കണ്ടപ്പോൾ തന്നെ വരുൺ പാറുവിനെ നോക്കി അവള് കാര്യമായ എഴുത്തിൽ ആണെന്ന് കണ്ടതും വരുൺ അശ്വതിയെ അകത്തേക്ക് വിളിച്ചു... ദേ നോക്കെടി.. കാണാതിരിക്കാൻ പറ്റാത്തത് കൊണ്ടാണെന്നു തോന്നുന്നു ഫസ്റ്റ് ഹവർ തന്നെ അവളെ കെട്ടിയെടുത്തിട്ടുണ്ട്... പാറുവിനെ തട്ടി കൊണ്ട് ദേവു പറഞ്ഞു.. ആരെ... 🙄🙄 കാര്യമായി ഒറ്റക്കിരുന്നു ടെക്സ്റ്റ്‌ ബുക്കിൽ അക്ഷരം വെട്ടി കളിക്കുവായിരുന്ന പാറു തലപൊക്കി ദേവുവിന്റെ മുഖത്തേക്ക് നോക്കി.. എന്റെ മുഖത്തല്ല അവിടെ.. പാറുവിന്റെ തല തിരിച്ചു ദേവു ഫ്രോന്റിലേക്ക് ആക്കി.... മുന്നിൽ കാലാനുമായി കൊഞ്ചി കൊണ്ടിരിക്കുന്ന അശ്വതിയെ കണ്ടതും പാറുവിന്റെ കാലിലെ പെരുവിരലിൽ നിന്നും എന്തോ എന്ന് വയറ്റിലേക്ക് കയറി... എനിക്ക് കേറുന്നുണ്ട് വയറ്റിലേക്ക്... പാറു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.. അത് ഗ്യാസിന്റെ ആവുമെടി... ദേവു കൂസലില്ലാതെ പറഞ്ഞു..

അത് വരെ ദേഷ്യം മുഖത്ത് കൊട്ട പോലെ പിടിച്ചിരുന്ന പാറു ദേവുവിന്റെ മറുപടി കേട്ടതും കാറ്റ് പോയ ബലൂൺ പോലെ ആയി... അതല്ലെടി കോപ്പേ... അവളെ കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടെന്ന്... എവിടെ ആണ് ചൊറിച്ചിൽ ഞാൻ മാന്തി തരാം എന്ന് നീ പറയരുത്🙏🙏🙏🙏... അതിന്റെ ഒപ്പം കൈ കൂപ്പി പാറു പറഞ്ഞു.. എനിക്ക് മനസിലായെടി പോർക്കേ.. ഇപ്പോൾ നീ എന്നേ വാരാതെ അവരുടെ സംഭാഷണം കേൾക്ക്... ദേവു പാറുവിനു മൂട്ടി കൊടുത്തു.. പാറു ചെവിയോർത്തിരുന്നു... Look അശ്വതി.. ഞാൻ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് ക്ലാസ്സ്‌ എടുക്കുന്ന ടൈമിൽ വന്നു ഡൌട്ട് ചോദിക്കരുതെന്ന്.. നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ.. ഇന്റെർവെല്ലിനു സ്റ്റാഫ്‌ റൂമിലേക്ക് വരാൻ പറഞ്ഞാൽ വരില്ല ഉച്ചക്ക് വരാൻ പറഞ്ഞാൽ വരില്ല... അതും എത്ര തവണ പറഞ്ഞു തന്നാലും പിന്നേം അത് തന്നെ ചോദിച്ചു വരും.. ക്ലാസ്സിൽ ആണേൽ സ്വപ്ന ജീവിയെ പോലെ ഇരുന്നോളും.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനിയും ഇത്‌ ആവർത്തിച്ചാൽ ഞാൻ തന്റെ അറ്റെൻഡൻസ് കട്ട് ചെയ്യും... വരുൺ കലിപ്പിൽ പറഞ്ഞു നിർത്തി.. സാർ എനിക്ക് ആ സമയങ്ങളിൽ ഒന്നും വരാൻ പറ്റില്ല.. സാറിന് അറിയാലോ പ്രൊജക്റ്റ്‌ ഒക്കെ ഉള്ളതാ. ലാസ്റ്റ് sem അല്ലെ എങ്ങനെ എങ്കിലും പാസ്സ് ആവണ്ടേ....

എന്നിട്ട് വേണം സാറിനെ കൊണ്ട് എന്നേ കെട്ടിക്കാൻ... ഇളിച്ചു കൊണ്ട് അശ്വതി പറഞ്ഞു... ബാക്കി കുട്ടികൾ എല്ലാം സംസാരത്തിൽ ആയത് കൊണ്ടും സെക്കന്റ്‌ ബെഞ്ചിലെ നാല് കണ്ണുകൾ മാത്രം അവരെ ഫോക്കസ് ചെയ്തിരിക്കുന്നത് കൊണ്ടും മൊത്തം 4 ജോഡി കണ്ണുകൾ മാത്രേ ലാസ്റ്റ് അശ്വതി പറഞ്ഞത് കേട്ടുള്ളൂ... (വരുൺ, ദേവു, പാറു and നിലാവ് 😁😁ഇനി നിങ്ങൾക്ക് നിർബന്ധം ആണേൽ നിങ്ങളും കൂടിക്കോ ) ഇവളെ ഇന്ന് ഞാൻ.. അവള് പറഞ്ഞത് കേട്ടില്ലേ.. കാലനെ കൊണ്ട് കെട്ടിപ്പിക്കും എന്ന്... എന്നേ എന്താ തവിടു കൊടുത്ത് വാങ്ങിയതാണോ...ഇവളൊക്കെ പാസ്സാവാതെ സപ്പ്ളി അടിച്ചു മൂത്തു നരച്ചു ഇരിക്കും... ഇയാളെന്താടി അണ്ടി തൊണ്ടയിൽ കുടുങ്ങിയ അണ്ണാനെ പോലെ ബ്ലിങ്കസ്യാ നിൽക്കുന്നത്.... പാറു കലിപ്പ് മോഡ് ഓൺ ആക്കി പെൻസിൽ കൊണ്ട് ബെഞ്ചിൽ കുത്തി കൊണ്ടിരുന്നു.... നീ മിണ്ടാതിരിക്ക്.. സാർ ഇപ്പോൾ പറയും... കോൺസെൻട്രേറ്റ് ജാനി... ഇന്നെന്തെങ്കിലുമൊക്കെ നടക്കും.... ദേവു ഫുൾ ഓൺ ഫുൾ പവറിൽ ഇരിക്കുവാണ്... പിന്നെ എന്റെ കെട്ട്യോളെ ഞാൻ ചന്തയിൽ കൊണ്ടുപോയി വിൽക്കണോ.. ഏഹ്.... ദേഷ്യം ഉച്ചിയിൽ കയറിയപ്പോൾ വരുൺ ഇത്തിരി ഒച്ചയോടെ ചോദിച്ചു... ഉച്ചത്തിൽ ആയത് കൊണ്ടും വരുണിന്റെ സൗണ്ട് ആദ്യായിട്ട് ഉയർന്നത് കൊണ്ടും കുട്ടികൾ എല്ലാം വരുണിനെ ഞെട്ടലോടെ നോക്കി... എന്നാ ഡയലോഗ് ആടി മൂപ്പര് കാച്ചിയത്.. ഭലെ ബേഷ്.....

ദേവു എണീറ്റ് നിന്ന് കയ്യടിച്ചു വിസിലൂതി.... പാറു ഒന്ന് ഞെട്ടിയെങ്കിലും ബോധം പുറത്തെടുത്തു ദേവുവിനെ ബെഞ്ചിൽ പിടിച്ചിരുത്തി... സോറി ആൾ.... നിങ്ങളിരുന്നു വായിക്ക്.. ഞാൻ ഇപ്പോൾ വരാം.. come ഓൺ അശ്വതി... എന്നും പറഞ്ഞു വരുൺ പുറത്തേക്ക് പോയി.. പിന്നാലെ അശ്വതിയും.... എടി പിള്ളേരെല്ലാം കേട്ടു കാണുമോ പറഞ്ഞത് ഇനി... എനിക്ക് പേടി ആവുന്നു.. പാറു നഖം കടിച്ചു കൊണ്ട് പറഞ്ഞു.. ഏതായാലും അറിയാനുള്ളത് അല്ലെ... പിന്നെന്താ നീ ചുമ്മാ ഇരിക്ക്... ദേവു അവളെ ആശ്വസിപ്പിച്ചു.... അപ്പോഴേക്കും പിള്ളേർ എല്ലാം ദേവുവിന് ചുറ്റും കൂടി..... എന്താണ് സാർ ഒച്ച വെച്ചു പറഞ്ഞത്.. നീ എന്തിനാ കയ്യടിച്ചു വിസിലടിച്ചത് പാസാക്കിയത്.... ഇതാണ് ചുറ്റും ഉള്ളവർക്ക് അറിയേണ്ടത്.... അപ്പൊ ഇവർക്ക് ഒന്നും മനസിലായിട്ടില്ല.. സമാധാനം.... (പാറുവിന്റെ ആത്‌മ ) അപ്പൊ നിങ്ങള് ഒന്നും കേട്ടില്ലേ.. എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ.... ഏഹ്.. ഏഹ്?? ദേവു ഒറ്റ പിരികം പൊക്കി ചോദിച്ചു.. എന്റെ ദേവപ്രിയ ഒന്ന് വേഗം പറയ്.. കൂട്ടത്തിലൊരുത്തി അറിയാനുള്ള തൊര കൊണ്ട് ചോദിച്ചു.. അത് ശെരി .. എനിക്കറിയണ്ടെ ... നിങ്ങളൊക്കെ എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയാനാ.... ദേവു നിഷ്കു ആയി... പിന്നെ നീയെന്തിനാ വിസിലടിച്ചേ... ഏതവനോ അവനു വിടാനുള്ള ഉദ്ദേശം ഇല്ല്യാ..

അത് കേട്ടതും പാറു ദേവുവിന്റെ കയ്യിൽ മുറുകെ പിടിച്ചു... അത് പിന്നെ.... ആ... എനിക്ക് ആ അശ്വതിയെ കണ്ടൂടാ... ഭയങ്കര ജാഡ ആണെന്നെ.. നിങ്ങൾക്കൊക്കെ അറിയില്ലേ... അപ്പൊ സാർ ഒന്ന് ചീത്ത വിളിച്ചപ്പോൾ എനിക്ക് സന്തോഷം ആയി.. അതിന്റെ നന്ദി സൂചകമായി ഞാൻ കയ്യടിക്കുകയും ചെയ്തു വിസിലടിക്കുകയും ചെയ്തു.... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. അമ്മേ ദേവ്യേ.. വിശ്വസിക്കണേ (ദേവൂസ് ആത്മ) ഇത്രേ ഉള്ളോ.. ഞങ്ങൾ വേറെ എന്തൊക്കെയോ ചിന്തിച്ചു.... ഫാനേട്ടന്റെ വർഷ പറഞ്ഞു.. എന്ത് പ്രതീക്ഷിച്ചെന്നു.. ദേവുവും പാറുവും വർഷയെ ചൂഴ്നൊന്ന്‌ നോക്കി... അല്ലേയ്.. ഒരു സദ്യ ഒക്കെ പ്രതീക്ഷിച്ചു എന്ന്.. ഇളിച്ചു കൊണ്ട് വർഷ പറഞ്ഞു... ആദ്യം നീയൊന്ന് കെട്ടി സദ്യ താ.. എന്നിട്ട് മതി ആരാന്റെ സദ്യ... ദേവു കസർക്കുകയാണ്... യോഗല്യ അമ്മിണ്യേ ആ പായ അങ്ങോട്ട് മടക്കിക്കോളാ... പാറു ഈ എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ്... ആ പിരിഞ്ഞു പോട്ടെ പിരിഞ്ഞു പോട്ടെ.. എല്ലാവരും പോട്ടെ... ഇളിച്ചു കൊണ്ട് ദേവു എല്ലാറ്റിനെയും ആട്ടി വിട്ടു... തമ്പുരാനെ.. കയ്യീന്ന് പോയർന്നു... ദേവു നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.. പാറു അപ്പോഴും ചിന്താവിഷ്ടയായ ജാൻകിയുടെ എക്സ്പ്രെഷൻ ഇട്ട് ഇരിക്കുവാണ്.. ഇനി നിനക്കെന്താടി കോപ്പേ... പാറുവിന്റെ മുഖഭാവം കണ്ട് ദേവു ചോദിച്ചു...

എന്നാലും എന്തിനായിരിക്കും അവളേം വിളിച്ചു കാലൻ പോയിട്ടുണ്ടായിരിക്കുക... താടിക്കും കൈ കൊടുത്ത് ദേവുവിനെ നോക്കി പാറു ചോദിച്ചു... അത് പിന്നെ പറയാനുണ്ടോ... സാർ കുറച്ച് പ്രാക്ടിക്കൽ കാണിച്ചു കൊടുക്കാൻ വേണ്ടി പോയതാവും.. തിയറി അല്ലെ ഇപ്പോൾ കഴിഞ്ഞത്.... ഇളിച്ചു കൊണ്ട് ഒറ്റ കണ്ണിറുക്കി ദേവു പറഞ്ഞു.. ആയാൽ മതി... അതെ സ്റ്റൈലിൽ തന്നെ പാറുവും കണ്ണ് ചിമ്മി കാണിച്ചു.... ആ ഇനി നീ വീട്ടിൽ പോയി ചോദിക്ക് എന്താ പറഞ്ഞതെന്ന്.. എന്നിട്ട് അപ്പോൾ തന്നെ എനിക്ക് വിളിക്കണേ.. അല്ലേൽ msg വിട്ടാൽ മതി.. ഇത്തിരി തൊര കൂടുതൽ ആണേ ആരാന്റെ കാര്യത്തിൽ... പുഞ്ചിരിയോടെ ദേവു പറഞ്ഞു.. ***💕 ഒന്ന് പറയ്.. എത്ര നേരായി ഞാൻ നിങ്ങടെ പിന്നാലെ നടക്കുന്നു... കഴുത്തിൽ കിടക്കുന്ന മാല ഒന്നും ചോദിച്ചില്ലല്ലോ.. ആരാധികയോട് എന്താ പറഞ്ഞെ എന്നല്ലേ ചോദിച്ചത്.... കോളേജ് വിട്ട് വന്നപ്പോൾ തൊട്ട് പാറു വരുണിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയതാ.. അശ്വതിയുടെ കാര്യം ചോദിച്.. ഇപ്പോൾ രാത്രി ആയി.. അതിന്റെ കൂടെ ദേവുവിന്റെ മെസ്സേജും... ഇവിടെ ആണേൽ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ഇളിച്ചോണ്ട് പോവും... വരുൺ ഒന്നും പറയുന്നില്ല എന്ന് കണ്ടതും പാറു ബുക്ക്‌ തുറന്ന് വെച്ചു കുത്തി കുറിക്കാൻ തുടങ്ങി...

അത് കണ്ട വരുൺ ഒരു ചിരിയോടെ അവളുടെ തൊട്ടടുത്തു വന്നിരുന്നു കയ്യിൽ പിടിച്ചു... എന്താ... പാറു ഇത്തിരി ഗൗരവത്തോടെ ചോദിച്ചു.. നിനക്കറിയണ്ടേ ഞാൻ എന്താ പറഞ്ഞതെന്ന്.. പാറുവിന്റെ കണ്ണിലേക്കു നോക്കി കൊണ്ട് വരുൺ ചോദിച്ചു.. മ്മ്മ്മ്... ഇളിച്ചു കൊണ്ട് പാറു ഒന്ന് മൂളി.... വീട്ടിൽ എനിക്കൊരു ഭാര്യ ഒണ്ട് അവളോട് ചോദിക്കട്ടെ അവളെ ഡിവോഴ്സ് ചെയ്ത് നിന്നെ കെട്ടട്ടെ എന്ന്.... നിന്നോട് ഇപ്പോൾ എങ്ങനെ അതൊക്കെ ചോദിക്കുന്നെ എന്ന് കരുതിയ ഞാൻ ഇത്രേം നേരം മിണ്ടാതെ ഇരുന്നേ.. വരുൺ സങ്കടത്തോടെ പറഞ്ഞു.. വേറെന്തൊക്കെയോ മാസ്സ് ഡയലോഗ് പറയും എന്ന് വിചാരിച്ചു ഇളിച്ചു ഇരിക്കുവായിരുന്ന പാറുവിന്റെ ചിരി ഒരു നിമിഷം കൊണ്ടു മാഞ്ഞു.. ദുഷ്ടാ. നുണ പറയുന്നോ.. ഞാൻ നിങ്ങളെ ഉണ്ടല്ലോ.... അല്ലെങ്കിലും എനിക്ക് ഇത്‌ തന്നെ വേണം... എന്ന് പറഞ്ഞു തലയിണ വച്ചു പാറു വരുണിനെ തല്ലി...

വരുൺ എല്ലാം കൊണ്ടു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല... കൈ തളർന്നപ്പോൾ പാറു ബെഡിലേക്ക് ഇരുന്നു.. കഴിഞ്ഞോ... കുസൃതിയോടെ വരുൺ ചോദിച്ചു... പാറു തല വെട്ടിതിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല... എടി മണ്ടി നിനക്കെന്ത് കുശുമ്പാടി.. ഞാൻ നിന്നെ വിട്ട് പോവും എന്ന് തോന്നുന്നുണ്ടോ.. അവളെ ഒന്ന് ഉപദേശിക്കാൻ വിളിച്ചു കൊണ്ട് പോയതല്ലേ.. മനസിലാക്കി കൊടുത്തിട്ടുണ്ട്... ആളെ കാണിച്ചില്ല... പാറുവിനെ പുറകിലൂടെ ചേർത്ത് പിടിച്ചു തോളിൽ തല വെച്ചു കൊണ്ട് വരുൺ പറഞ്ഞു.. ശെരിക്കും... തല ചെരിച്ചു കൊണ്ട് പാറു ചോദിച്ചു... നീയാണേ സത്യം... അവളുടെ മൂർദ്ധാവിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു.. എന്നാ ഞാൻ ഇത്‌ ദേവുവിനെ വിളിച്ചു പറയട്ടെ.. ഒരു സൗര്യം ഇത്‌ വരെ തന്നില്ലാന്നേ... ഞാൻ സൈലന്റിൽ ഇട്ടേക്കുവാ.. ചിരിച്ചു കൊണ്ട് ഫോണും എടുത്ത് പാറു ബാൽക്കണിയിലേക്ക് നടന്നു...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story