നിന്നിലലിയാൻ: ഭാഗം 90

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എടി ജാനി ഇന്നലെ നിന്റെ സാർ നല്ല ഫോമിൽ ആയിരുന്നല്ലോ... ആതുവും പാറുവും കൂടി കോളേജിലേക്ക് വരുമ്പോഴാണ് വന്തേട്ടനും ഫാനേട്ടനും വന്നു പാറുവിനെ വളഞ്ഞിട്ട് പറഞ്ഞത്.... അത് കേട്ട് പാറുവും ആതുവും പരസ്പരം നോക്കി.... ഇനി ഇന്നലെ കള്ള് വല്ലതും കുടിച്ചോ.. ഫോമിൽ എന്നൊക്കെ പറയുന്നേ...ഏയ്.. 🤔🤔 (പാറുവിന്റെ ആത്മ) ന്ത് ഫോം.. ഇന്നലെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.... ഉള്ളിൽ പിടച്ചിലുണ്ടെങ്കിലും പുറത്ത് കാണിക്കാതെ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പാറു ചോദിച്ചു... അല്ല.. ഇന്നലെ അശ്വതിക്കിട്ട് ഒന്ന് പൊട്ടിച്ചത് കൊണ്ട് ചോദിച്ചതാ.. ഇളിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു.. അശ്വതിക്കോ.. നിങ്ങടെ ക്ലാസ്സിലെ അശ്വതിയുടെ കാര്യം തന്നെ ആണോ പറയുന്നേ... പാറു ആകാംഷയോടെ ചോദിച്ചു... തെണ്ടി എന്നിട്ട് എന്നോട് പറഞ്ഞതോ ഉപദേശിച്ചു വിട്ടെന്ന്... കാണുന്നുണ്ട് ഞാൻ (ആത്മ ) ആടി... ഇന്നലെ നിങ്ങടെ ക്ലാസ്സിന്റെ കുറച്ചപ്പുറത്തു മാറി നിന്ന്.. ഫസ്റ്റ് പിരിയഡ് തന്നെ കിട്ടി... ഇളിച്ചു കൊണ്ട് ഫാനേട്ടൻ പറഞ്ഞു.. എന്തിനാ തല്ലിയെ.. അത് കണ്ടോ... ഒന്നൂടി മുന്നിലേക്ക് കയറി നിന്ന് തല കുനിച്ചു പാറു ചോദിച്ചു... അതറിയില്ല.. കൊടുത്തത് മാത്രമേ കണ്ടുള്ളു.... ഒന്നാലോചിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു... സോമേതിങ് ഫിഷി... 🤪🤪🤪കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.....

പാറു ആലോചനയിൽ ആണ്... ഞാൻ പോവാ വറു വന്നു.. നാണിച്ചു കൊണ്ട് ഫാനേട്ടൻ പറഞ്ഞു... വറുവോ.. ഇനി കായ വറുത്തത് ആയിരിക്കുമോ... ആതു എടുത്തടിച്ച പോലെ ചോദിച്ചു.. അല്ല ശർക്കര ഉപ്പേരി.. ഞാൻ എന്റെ വർഷയുടെ കാര്യമാ പറഞ്ഞെ.. ഞാൻ സ്നേഹം കൂടുമ്പോൾ വറു എന്നാ വിളിക്കുന്നെ... കാല് കൊണ്ട് കളം വരച്ചില്ല എന്നേ ഉള്ളൂ.. ബാക്കി എല്ലാ എക്സ്പ്രേക്ഷനും ഇട്ടു കൊണ്ട് ഫാനേട്ടൻ സ്കൂട്ട് ആയി... അല്ലയോ മഹാനെ.. ഇനി അങ്ങ് എന്താണാവോ ദേവുവിനെ വിളിക്കുന്നെ.. പാറു കളിയാക്കി കൊണ്ട് ചോദിച്ചു.. ദേവാ എന്ന്... ചുണ്ട് കൊണ്ട് ആക്ഷൻ ഇട്ട് കൊണ്ട് വന്തേട്ടൻ പറഞ്ഞു... സധാമാനം... ഇനി ഷോർട് ആക്കിയാൽ ദേ ഇവിടെ വാ.. ദേ ചോറ് വിളമ്പ്.. ദേ വെള്ളം കുടിക്ക്.. ഇങ്ങനെ ആവും... പാറു കളിയാക്കി കൊണ്ട് പറഞ്ഞു... അതെ ചിരി പാസാക്കി കൊണ്ട് വന്തേട്ടനും സ്കൂട്ട് ആയി.. ഇനി അവിടെ നിന്നാൽ സ്രാവേട്ടാ സ്രാവേട്ടാ എന്ന് കേൾക്കേണ്ടി വരും.. ഉണക്ക സ്രാവ് ആണേൽ കുഴപ്പം ഇല്ല്യായിരുന്നു.... എന്തിനാ വെറുതെ... എന്നാലും എന്തിനായിരിക്കും കാലേട്ടൻ തല്ലിയെ.. എന്നോട് പറഞ്ഞില്ലല്ലോ...

എന്തിനായിരിക്കും ആതുവേച്ചി... എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ആതു നിക്കുന്നിടത്തു ആതു പോയിട്ട് ആതുവിന്റെ പൂട പോലും ഇല്ല്യാ... പാറു നാലുപുറം നോക്കി... ഭാഗ്യം ആരും കണ്ടില്ല... അതും പറഞ്ഞു നടന്നതും ഞാനെ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു.. ജാൻകി ഞാൻ കണ്ടു... ഒരു അശരീരി കേട്ടു... ഈ പാറപ്പുറത്തു ചിരട്ട ഉരക്കുന്ന ശബ്‌ദം ഞാൻ എവിടെയോ... അതും പറഞ്ഞു പാറു തിരിഞ്ഞു... ദേ മുന്നിലൊരു വിക്രമൻ സാർ.... പാറു നന്നായിട്ടങ്ങ് ഇളിച്ചു കൊടുത്തു... സാർ അടുത്തേക്ക് വന്നതും പാറു സോഷ്യൽ ഡിസ്റ്റൻസ് ഇട്ട് നിന്നു.. കാരണം എന്താ വർത്താനം പറഞ്ഞാൽ തുപ്പൽ മഴ പെയ്യും.. പാറു കുളിച്ചതാ... സാർ എന്താ ഇവിടെ... പാറു പരുങ്ങി കൊണ്ട് ചോദിച്ചു ഞാൻ പിന്നെ ഇവിടെ അല്ലാതെ നിന്റെ വീട്ടിൽ വന്നിരിക്കണോ... വിക്രമൻ ഇന്ന് നല്ല ഫോമിൽ ആണ്... അയ്യോ അതൊക്കെ സാറിന് ബുദ്ധിമുട്ട് ആവില്ലേ (പാറുവിന്റെ ആത്മ ) അല്ല സ്റ്റാഫ്‌ റൂമിൽ ഇരിക്കേണ്ട സാർ എന്താ പാതിരാ കോഴിയെ പോലെ ഇവിടെ കറങ്ങുന്നേ എന്ന് ചോദിച്ചതാ.. പാറു നൈസ് ആയിട്ട് പണി കൊടുത്തു.. ഡി ഡി വേണ്ട.. എനിക്കിട്ട് വേണ്ട.. ഒന്നുമില്ലെങ്കിലും നിന്റെ അപ്പന്റെ പ്രായം ഇല്ലെടി എനിക്ക്... പാറുവിന്റെ ചെവിയിൽ പതിയെ പിടിച്ചു കൊണ്ട് വിക്രമൻ സാർ പറഞ്ഞു...

ഏയ് എന്റെ അപ്പന്മാർ ഇത്ര കൊപ്ര ആയിട്ടില്ല.. ചെവി വിടുവിപ്പിച് ഓടുന്നതിനിടയിൽ പാറു വിളിച്ചു പറഞ്ഞു... ***💕 ഞാൻ ആണേൽ അപ്പോൾ തന്നെ സ്റ്റാഫ്‌ റൂമിൽ പോയി വലിച്ചിറക്കി കൊടുന്നു ചോദിച്ചേനെ.... രാവിലെ വന്തേട്ടൻ പറഞ്ഞ കാര്യങ്ങൾ ദേവുവിനോട് പറഞ്ഞപ്പോൾ അവളുടെ റിയാക്ഷൻ ആണിത്... അതിപ്പോ നീ പറയും.... എന്നാലും എന്തിനായിരിക്കും.... പാറു വീണ്ടും തെങ്ങിന്മേൽ തന്നെ... എനിക്കാണേൽ അറിയാഞ്ഞിട്ട്.. വാ നമുക്ക് പോയി ചോദിക്കാം... ദേവു ബെഞ്ചിൽ നിന്ന് എണീറ്റു... നീ ഒന്ന് പോയെ ഞാൻ ഇന്നലെ ചോദിച്ചിട്ട് കാലൻ നുണ പറഞ്ഞു അതും നല്ല മൂഡ് ആയിരുന്നു.... ഇപ്പോൾ സ്റ്റാഫ്‌ റൂമിൽ പോയി ചോദിച്ചാലും മതി.. ഞാൻ പൊക്കിക്കോളാം... മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചു കൊണ്ട് പാറു പറഞ്ഞു... അറിഞ്ഞാൽ ആദ്യം എന്നോട് പറയണേ.. മറക്കാതിരിക്കാൻ ഞാൻ ഇടക്കിടക്ക് ഓർമിപ്പിക്കാം.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... വന്തേട്ടൻ എങ്ങനെ സഹിക്കുന്നു ആവോ... തിരിഞ്ഞിരുന്ന് കൊണ്ട് പാറു പിറുപിറുത്തു... ഇന്റെർവെല്ലിനു വരുൺ ക്ലാസ്സ്‌ കഴിഞ്ഞ് സ്റ്റാഫ്‌ റൂമിലേക്ക് പോവുന്ന സമയത്താണ് ആരോ വരുണിനെ ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിലേക്ക് വലിച്ചത്... പെട്ടെന്ന് ആയതിനാൽ വരുൺ ഒന്ന് പകച്ചു....

തിരിഞ്ഞു നോക്കിയപ്പോൾ അല്ലെ ദേ നിൽക്കുന്നു സുന്ദരിയും സുമുഖിയും സർവോപരി കൂതറയുമായ സ്വന്തം ഫാര്യ... വരുൺ ഒരു ചിരിയോടെ അവളെ തന്നെ നോക്കി നിന്നു..... എന്നാൽ പാറുവോ.. ഉള്ള ദേഷ്യവും ഇല്ലാത്ത ദേഷ്യവും മുഖത്ത് വരുത്തി വരുണിലേക്ക് അടുത്തു... പാറു മോളെ ഇപ്പോൾ വേണ്ട... ആരെങ്കിലും കാണും.. നമുക്ക് വീട്ടിൽ പോയി നമ്മുടെ റൂമിൽ നിന്ന് മതി... തന്നിലേക്ക് വരുന്ന പാറുവിനെ നോക്കി വരുൺ പറഞ്ഞു... നല്ല മാസ്സ് ലുക്കിൽ സ്ലോ മോഷനിൽ നടന്നു വരുകയായിരുന്ന പാറു വരുണിന്റെ വാക്കിൽ പ്ലിങ്ങി പണ്ടാരം അടങ്ങിപ്പോയി 😵😵😵എന്താലേ.... എന്താ ഉദ്ദേശം... ചാടിപ്പോയ ദേഷ്യത്തെ ഒക്കെ വലിച്ചു കേറ്റി കൊണ്ട് പാറു ചോദിച്ചു... എനിക്കെന്ത് ഉദ്ദേശം.. ഉദ്ദേശം ഒക്കെ നിനക്കല്ലേ... കയ്യിലുള്ള ടെക്സ്റ്റ്‌ ബുക്കിന്റെ തുമ്പിൽ കടിച്ചു കൊണ്ട് വരുൺ പറഞ്ഞു... ശങ്കരനണ്ണൻ ഇപ്പോഴും പഴേ അവസ്ഥയിൽ ആണ്... അല്ല അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല... പെണ്ണ് പെട്ടെന്ന് വലിക്കുന്നു... ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിലേക്ക് കയറ്റുന്നു.... പാറുവിന്റെ കലിപ്പ് ലുക്ക്‌ കണ്ടപ്പോൾ വരുൺ വിചാരിച്ചു പ്രേമം കൊണ്ട് നോക്കുകയാണെന്ന്.. ഛെ മ്ലേച്ഛം 😪😪😪 ദൈവമേ കാലന് നാണമോ.... ഇതെന്തോന്ന് എക്സ്പ്രെഷൻ... പാറു എല്ലാം മറന്ന് വരുണിനെ ഹൈ റെസല്യൂഷനിൽ സൂം ചെയ്യുവാണ്....

എന്തിനാ വലിച്ചേ.. തരാനുള്ളതൊക്കെ വേഗം തന്നിട്ട് പൊക്കോ... വരുൺ കള്ളച്ചിരിയോടെ പറഞ്ഞു... കാലുമടക്കി ഒന്ന് കൊടുത്താലോ.. (ആത്മ ) (പാറു കണ്ട്രോൾ.. യൂ കാൻ.. കണ്ട്രോൾ യുവർ സെൽഫ്.. വീ നീഡ് ആൻസർ... ചോദിക്ക് അങ്ങോട്ട്..... പ്യാവം ഞാൻ😒😒 ) അശ്വതിയെ നിങ്ങള് എന്ത് ചെയ്തെന്നാ പറഞ്ഞത് ഉപദേശിച്ചു വിട്ടെന്നോ... പാറു രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് ചോദിച്ചു... ഞെട്ടി... ഞെട്ടി പകച്ചു ഷോക്കടിച്ച കാക്കയെ പോലെ ആയി വരുൺ.... ഞാൻ പോട്ടെ.. ഇപ്പോൾ പോയാൽ ചായയും പലഹാരവും കിട്ടും... വാച്ചിൽ നോക്കി കൊണ്ട് വരുൺ പറഞ്ഞു.. ഓ പിന്നെ... ചായ ഒക്കെ ഞാൻ വാങ്ങി തരാം... പാറു പുച്ഛത്തോടെ പറഞ്ഞു... ആ കാശും എന്റേതല്ലേ... 😏😏 വരുൺ ഇത്തിരി വെയ്റ്റ് ഇട്ട് പറഞ്ഞു... ആവശ്യം എന്റേതായി പോയി.. ഇല്ലേൽ.... പാറു പിറുപിറുത്തു.... എന്റെ ദൈവേ... എന്നും പറഞ്ഞു തലക്കും കൈ കൊടുത്ത് പാറു ഒന്ന് തിരിഞ്ഞു വന്നിട്ട് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... നിങ്ങളെന്തിനാ അവളെ തല്ലിയെ.... പാറു വളഞ്ഞ വഴി ഉപേക്ഷിച്ചു ഡയറക്റ്റ് പാത ഏറ്റെടുത്തു.. കാരണം സമയം വളരെ കുറവാണ്... ഞാൻ.... എ...പ്പോ തല്ലി.. എല്ലാം ഞാൻ ഇന്ന...ലെ രാത്രി നി....ന്നോട് പറഞ്ഞ...തല്ലേ... വരുൺ ബബബബ കളിച്ചു... സത്യം പറഞ്ഞോ അല്ലെങ്കിൽ നിങ്ങള് എന്തിനാ വിക്കുന്നെ...

കണ്ടോ ഇപ്പോൾ എന്നോട് വായ പൊളിച്ചാൽ നുണയെ പറയു...കള്ള ഹിമാറ്.. കലിപ്പ് ഒക്കെ പോയി സെന്റിയെ കൂട്ട് പിടിച്ചു പാറു പറഞ്ഞു... ഏയ്.. പിണങ്ങല്ലേ.. ഞാൻ പറയാം.. നിനക്ക് വിഷമം ആവുമെന്ന് കരുതിയിട്ട... ബുക്ക്‌ അവിടെ ഉള്ള ഡെസ്കിൽ വെച്ചു പാറുവിന്റെ രണ്ട് കയ്യിലും പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.. എന്നാൽ പറ... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു.... അത് പിന്നെ അവളെനിക്ക് ഉമ്മ തന്നെടി... 😁😁😁 ഇത്തിരി നാണത്തോടെ വരുൺ പറഞ്ഞു നിർത്തി... ഉമ്മയോ... പുറത്ത് നിന്നോ... അത്രേം പേര് അവിടെ ഉണ്ടായിട്ടോ..... എവിടെയാ മനുഷ്യാ തന്നത്... പാറു വരുണിനെ തിരിച്ചും മറിച്ചും നോക്കി ചോദിക്കുവാണ്.. അവിടെ ആരും ഉണ്ടായിരുന്നില്ല... വരുൺ അതെ ഇളി തുടർന്ന് കൊണ്ട് പറഞ്ഞു... അപ്പൊ നിങ്ങള് അത് വാങ്ങാൻ വേണ്ടിയാണല്ലേ അവളേം വിളിച്ചു പുറത്തേക്ക് പോയത്.. ഞാൻ പോലും നിങ്ങളെ മര്യാദക്ക് ഉമ്മ വെച്ചിട്ടില്ല.... പാറു ഉണ്ട കണ്ണുരുട്ടി ചിറി കോട്ടി കൊണ്ട് പറഞ്ഞു... അത് അവൾക്ക് മനസിലായി.. ദേ ഇവിടെയാ തന്നെ.... അതിനു പകരം ആയി അവളുടെ കവിളിൽ ഞാൻ ഒന്ന് കൊടുത്തു അത്രേ ഉള്ളൂ.. കവിളിൽ തൊട്ട് കൊണ്ട് വരുൺ പറഞ്ഞു ഇടം കണ്ണിട്ട് പാറുവിനെ നോക്കി... അത് മേടിച്ചു ഇളിക്കുന്നത് കണ്ടില്ലേ... കുനിഞ്ഞു നിന്നിട്ട് കറക്റ്റ് സ്ഥലം പറ അവള് തന്നതിന്റെ...

പാറു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... ഇവിടെ.... വരുൺ കുനിഞ്ഞു നിന്ന് കവിളിൽ തൊട്ട് കൊണ്ട് പറഞ്ഞു.. കുറച്ച് കൂടി മാറി വെക്കാൻ പറയരുതായിരുന്നോ.. എന്നാൽ രണ്ടാൾക്കും കൂടി ഫ്രഞ്ച് കളിക്കാമായിരുന്നു.... എന്നും പറഞ്ഞു പാറു ഷാൾ എടുത്ത് വരുണിന്റെ കവിളിൽ ഉരതലൊട് ഉരതൽ... ഉമ്മ വെക്കാനാണെന്ന് കരുതിയ വരുൺ ആരായി ആ അതന്നെ.... സസിതോ പീത്തോ ഓമന പീത്തോ കുഞ്ഞുമന പീത്തോ വരുൺ യോ യോ യോ 😝😎..... നീ എന്താടി കാണിക്കുന്നേ.... വേദന സഹിക്കാൻ വയ്യാതെ വരുൺ അവളുടെ കൈ മാറ്റി കൊണ്ട് ചോദിച്ചു... കണ്ടില്ലേ അവള് ഉമ്മ വെച്ച ഭാഗം തുടക്കുന്നത്... ഇനി ഈ ഷാൾ വലിച്ചെറിയണം... വരുണിനെ പാളി നോക്കി ഒരു ചിരിയോടെ പാറു പറഞ്ഞു.... വല്ല ആവശ്യവും ഉണ്ടായിരുന്നോ.... എന്റെ കവിളും പോയി ഇപ്പോൾ ദേ ഷാളും... ഒരുമ്മ ഇവിടെ തന്നാൽ തീരാവുന്ന അശുദ്ധമേ ഉണ്ടായിരുന്നുള്ളു.... തന്നോ.... ഇടുപ്പിലൂടെ പാറുവിനെ ചേർത്ത് പിടിച്ചു കവിൾ നീട്ടി പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു... ട്ർർർർർർർ..... അപ്പോഴേക്കും ബെൽ അടിച്ചു... വിട്ടേ.. പോയി ചായ കുടിച്ചോ ഒപ്പം പലഹാരവും... എന്നും പറഞ്ഞു വരുണിനെ തള്ളി മാറ്റി പാറു പുറത്തേക്ക് ഓടി... ഇങ്ങനെ ഒരു കിറുക്കി പെണ്ണ്..... ***💕

പാറു കോളേജ് വിട്ട് വന്നത് മുതൽ ശ്രദ്ധിക്കുവാണ് വല്യേട്ടനെ... കുറെ നേരായി ഇരുന്ന് ചിരിക്കുന്നു.. സ്വയം തലയിൽ കൊട്ടുന്നു.. വീണ്ടും ചിരിക്കുന്നു.... എന്തൊക്കെയോ ഒറ്റക്കിരുന്നു പിറുപിറുക്കുന്നു പമ്മി പമ്മി പാറു അടുത്ത് പോയിരുന്നു.. കാര്യം അറിയണമല്ലോ.... വല്യേട്ടൻ ഇത്‌ കുറെ നേരം ആയല്ലോ ഒറ്റക്കിരുന്നു ചിരിക്കുന്നു.. എന്താ കാര്യം... പാറു വല്യേട്ടനെ തോണ്ടി കൊണ്ട് ചോദിച്ചു.. നീയെങ്കിലും ചോദിച്ചല്ലോ... അല്ലെങ്കിലും ഒരു ക്രൈം പാർട്ണറിനെ മറ്റൊരു ക്രൈം പാർട്ണറിന്റെ ഫീലിംഗ്സ് തിരിച്ചറിയൂ... ഇവിടെ ചിലത് ഉണ്ട് കുട്ടിയെ കിട്ടിയപ്പോൾ മുതൽ നമ്മളെ ഒക്കെ ഫീലിംഗ് പുച്ഛം.... വല്യേട്ടൻ അതുവഴി പോയ പൊന്നു ചേച്ചിയെ നോക്കി പറഞ്ഞു... പൊന്നു ചേച്ചി കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ എറിയുന്ന പോലെ കാണിച്ചു ഫീഷണി പെടുത്തി പോയി 😆😆.... അത് വിട് വല്യേട്ടൻ കാര്യം പറയ്.... പാറു വീണ്ടും തോണ്ടലിൽ തന്നെ... എന്നേ കാണാൻ ആരെ പോലുണ്ട്.... വല്യേട്ടൻ കണ്ണ് ഉന്തിച്ചു ഇരുന്നിടത് നിന്ന് പാറുവിന്റെ സൈഡിലേക്ക് തിരിഞ്ഞിരുന്ന് ഇടുപ്പിൽ രണ്ട് കയ്യും വച്ചു കണ്ണ് ചിമ്മി ചിമ്മി കാണിച്ചു കൊണ്ട് ചോദിച്ചു... ഈശ്വരാ ഉള്ളത് പറഞ്ഞാൽ വല്യേട്ടൻ പിണങ്ങും... ഇല്ലാത്തതു പറഞ്ഞാൽ എനിക്ക് മനസ്സിനൊരു സമാധാനം ഉണ്ടാവില്ല... ഇതിപ്പോ എന്തോ ചെയ്യും...

പാറു വല്യേട്ടന്റെ മുഖം സ്കാൻ ചെയ്യാൻ തുടങ്ങി... ഇത്‌ എന്നോട് ചോദിക്കണ്ടേ.. വെറുതെ അല്ല വല്യേട്ടന്റെ ഇരട്ടപ്പേര് അത് ഇട്ടേ.. കറക്റ്റ് മാച്ച് ആണ്.. അങ്ങോട്ട് വന്ന വാവ പറഞ്ഞു.. ഡി പെണ്ണെ.. നിനക്ക് കുറച്ച് കൂടുന്നുണ്ട്.. നിന്റെ ചെറിയ വായിലെ വലിയ വർത്താനം ഇവിടെ നിർത്തിക്കോ.. വല്യേട്ടൻ ഇനിയിപ്പോ തന്റെ ഇരട്ടപ്പേര് പാറു അറിയുമല്ലോ എന്ന വിഷമത്തിൽ പറഞ്ഞു.. മരംകൊത്തി മോറൻ... വാവ പിറുപിറുത്തു.... വല്യേട്ടൻ പറയ്... എന്താ അങ്ങനെ ചോദിക്കാൻ കാര്യം... പാറു വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു .. ഞാൻ ഇന്ന് ഷോപ്പിംഗ് മാളിലേക്ക് പോയി.. ഫ്രണ്ടിന്റെ ഒപ്പം പോയതാണേ.... എന്നേ കണ്ടപ്പോൾ മുതൽ അവിടുത്തെ സ്റ്റാഫും കസ്റ്റമേഴ്‌സുമൊക്കെ കുനുകുനാന്ന് ചെവിയിൽ പറയുന്നു.. സത്യം പറയാലോ എനിക്കാകെ ചടച്ചു... വല്യേട്ടൻ നിഷ്കു ഭാവത്തിൽ പറഞ്ഞു... എന്നിട്ട്.... ഇതൊക്കെ കേട്ടുകൊണ്ട് വന്ന ആതു ചോദിച്ചു... അപ്പൊ എന്താ കാര്യം... കുറച്ച് കോളേജ് പിള്ളേര് വന്നിട്ട് സെൽഫി എടുക്കട്ടെ എന്ന്.. ഞാൻ ആകെ വല്ലാതെയായി... ഞാൻ ചോദിച്ചു എന്തിനാ എന്റെ ഒപ്പം സെൽഫി എടുക്കുന്നെ എന്ന് ചോദിച്ചു... അപ്പൊ അവര് പറയുന്ന കേട്ട് ഞാൻ അന്തിച്ചു പോയി പാറു.. വല്യേട്ടൻ തലക്ക് കൈ കൊടുത്ത് പറഞ്ഞു .. എന്താണെന്ന് പറ വല്യേട്ടാ സസ്പെൻസ് ഇടാതെ...

. പാറു നഖം കടിച്ചു കൊണ്ട് ചോദിച്ചു.... എന്നേ കാണാൻ പൃഥ്വിരാജിന്റെ പോലെ ഉണ്ടെന്ന്... എനിക്ക് ആകെ കുളിരു കോരി.. ദേ ഇപ്പോഴും ഉണ്ട്.. നോക്കിക്കേ.. നാണിച്ചു കൈ രണ്ടും നീട്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... അയ്യേ...... എന്ന് എക്സ്പ്രെഷൻ ഇട്ട് ഇരിക്കുവാണ് ആതു... പാറു ആതുവിനെ ദയനീയമായി നോക്കി... വെറുതെ സമയം പോയി... പാറു മനസ്സിൽ ഓർത്തു... എടാ അരുണേ.. ആ കൊച്ചുങ്ങൾ പൃഥ്വിരാജിന്റെ ഇപ്പോഴത്തെ ഫിലിം ഇല്ലേ ആടുജീവിതം ആ ലുക്ക്‌ മാത്രേ കണ്ടിട്ടുണ്ടാവോള്ളൂ... അങ്ങോട്ട് വന്ന അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അതല്ലേ രസം.. ഞാനും അങ്ങനെ ഒക്കെയാ വിചാരിച്ചേ.. പക്ഷെ അവര് എടുത്തു പറഞ്ഞു പോക്കിരിരാജയിലെ പൃഥ്വിരാജിനെ പോലെ ഉണ്ടെന്ന്.. ശോ.. വല്യേട്ടൻ നാണിച്ചു കൊണ്ട് തല താഴ്ത്തി... എണീറ്റ് പോടാ.. തള്ളി മറിച്ചിടുവാണല്ലോ.... അച്ഛൻ സോഫയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.. അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ഏഹേ ഇവരൊക്കെ പറഞ്ഞാൽ ഓഹോ... എന്നും പറഞ്ഞു ചിറി കോട്ടി വല്യേട്ടൻ എണീറ്റ് പോയി... **💕 കിടക്കാൻ നേരം പാറു റൂമിലേക്ക് ചെന്നപ്പോൾ വരുൺ കണ്ണാടിയിൽ നോക്കി സ്റ്റൈൽ നോക്കുവാണ്... എന്താണ് ആരാധകാ ആരാധികയുടെ ഉമ്മയും അയവിറക്കി ഇരിക്കുവാണോ... ജഗ്ഗ് ടേബിളിൽ വെച്ചു കൊണ്ട് പാറു ചോദിച്ചു...

ആരാധികയുടെ ഉമ്മയെക്കാൾ എഫക്ട് ആണ് ഭാര്യ മുഖത്തുരച്ചത്.. ഓഹ് എന്റെ പാറുക്കുട്ട്യേ തൊലി പോയി... നാവ് കവിളിൽ കൂടി ഉന്തിച്ചു കൊണ്ട് വരുൺ പറഞ്ഞു... തൊലി അല്ല പോവേണ്ടത് അവിടുത്തെ കഷ്ണം എടുത്ത് മാറ്റണം... കെറുവിച്ചു കൊണ്ട് പാറു ബെഡിൽ പോയി കിടന്നു.... നിന്റെ പിണക്കം മാറിയില്ലേ എന്റെ പൊന്നെ.. പാറുവിന്റെ അടുത്ത് കിടന്ന് വരുൺ ചോദിച്ചു.. എന്റെ കാലാ എനിക്കെന്ത് പിണക്കം... കാലന് ഉമ്മ കിട്ടിയാൽ എന്ത് കൊടുത്താൽ എന്ത്... ഇതൊക്കെ എനിക്ക് കിട്ടണം അപ്പോൾ അറിയാം... പാറു പുച്ഛത്തോടെ പറഞ്ഞു തിരിഞ്ഞു കിടന്നു.... ഈ പെണ്ണിത്.. നീ ഉറങ്ങിക്കോ.. എനിക്ക് കുറച്ച് പണിയുണ്ട്... പാറുവിന്റെ നെറ്റിയിൽ മുത്തി കവിളിൽ കടിച്ചു കൊണ്ട് വരുൺ പറഞ്ഞു... ആഹ്.... കടിച്ചു പറിച്ചോ.... കവിളിൽ അമർത്തി തുടച്ചു കൊണ്ട് പാറു പിറുപിറുത്തു.... എന്തയാലും ഇതിനേക്കാൾ വേദന കുറവാ... കവിളിൽ തൊട്ട് കാണിച്ചു കൊണ്ട് വരുൺ പറഞ്ഞു... പോടാ പട്ടി... ചന്ത പട്ടി... ചൊറി പട്ടി... എന്നും പറഞ്ഞു പാറു പുതപ്പു തലയിലൂടെ മൂടി കിടന്നു...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story