നിന്നിലലിയാൻ: ഭാഗം 91

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇന്നാണ് പാപ്പുണ്ണിയുടെ 28 💃.... ആറ്റ്നോറ്റുണ്ടായോരുണ്ണി.... അമ്മ കാത്ത് കാത്തുണ്ടായോരുണ്ണി.... അമ്പോറ്റി കണ്ണന്റെ മുന്നിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം..... പാപ്പുണ്ണിയെ ഡ്രെസ് ഇട്ടു കൊടുക്കുന്നതിനനുസരിച്ചു പാട്ട് പാടി കൊടുക്കുവാണ് പൊന്നു... കൊച് ആണേൽ കരച്ചിലൊട് കരച്ചിൽ... നീ കുമ്പിട്ടിട്ട് അല്ല മുക്കിയിട്ട്... പിന്നെ ഞാൻ നന്നായി വിയർപ്പ് ഒഴുക്കിയത് കൊണ്ടും കൂടിയാ😝😝 ... അവളെ മാത്രം സപ്പോർട്ട് ചെയ്ത് പാടുന്നത് കണ്ടില്ലേ.. വെറുതെ അല്ല ഇവൻ ഇങ്ങനെ ചീറി പൊളിക്കുന്നെ... പാപ്പുണ്ണിയെ മടിയിൽ ഇരുത്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു... എന്നാ നിങ്ങള് പാടി കരച്ചിൽ നിർത്തു അല്ല പിന്നെ.... പൊന്നു കെറുവിച്ചു കൊണ്ട് പറഞ്ഞു... പാടുമേഡി ഞാൻ പാടും.. എന്റെ കൊച്ചിന് ഞാൻ അല്ലാതെ ആര് പാടി കൊടുക്കാനാ... 🎶അച്ഛന്റെ നിർബന്ധം കൊണ്ടുണ്ടായ പപ്പു ..... അച്ഛൻ വിയർപ്പൊഴുക്കി കൊണ്ടുണ്ടായ ഉണ്ണി... നിന്റെ അമ്മേടെ കാലിൽ പിടിച്ചു അച്ഛൻ കെഞ്ചി കൊണ്ടുണ്ടാക്കിയ പുണ്യം. 🎶 വല്യേട്ടൻ പാപ്പുണ്ണിയെ കൊഞ്ചിച്ചു കൊണ്ട് പാടി.... അത് കേട്ടതും അത്ര നേരം കരഞ്ഞ ചെക്കൻ വിരൽ നുണഞ്ഞു കൊണ്ട് വല്യേട്ടനെ നോക്കി ചിരിക്കാൻ തുടങ്ങി.... അച്ഛന്റെ അല്ലെ മോന്... കൊനിഷ്ട് നന്നായി പിടിക്കുന്നുണ്ട് ചെക്കന്.. കണ്ടോഡി എന്റെ കുഞ്ഞു ചിരിക്കുന്നത് കണ്ടോ.. നിന്നെ കൊണ്ട് പറ്റിയോ അവനെ ചിരിപ്പിക്കാൻ.. അച്ഛേടെ മുത്തേ...

കയ്യിലിരിക്കുന്ന കുഞ്ഞിനെ കുലുക്കി കൊണ്ട് പൊന്നുവിനെ നോക്കി വല്യേട്ടൻ പറഞ്ഞു.. അത് പിന്നെ കൊച്ചു നിങ്ങളെ പിണക്കണ്ട എന്ന് കരുതിചെയ്തതല്ലേ... ഞാൻ പോവാ.... പ്ലിങ്ങിയ പൊന്നു വേഗം സ്ഥലം കാലിയാക്കി... നിന്റെ അമ്മ നൈസ് ആയിട്ട് പ്ലിങ്ങയി... വല്യേട്ടൻ അവനെ തോളത്തിട്ട് കൊണ്ട് പുറത്തേക്ക് നടന്നു... **💕 ഞാൻ സാരി ഉടുക്കില്ല എന്ന് പറഞ്ഞാൽ ഉടുക്കില്ല.... പാറു വരുൺ വാങ്ങി കൊടുത്ത സാരിയും പിടിച്ചു നിൽക്കുവാണ്... നിനക്കെന്താ പാറുക്കുട്ട്യേ.. ഒന്ന് ഉടുക്ക്.. എല്ലാവരും വരുന്നതല്ലേ കുറച്ച് മേച്ചുവേർഡ് തോന്നിക്കട്ടെ.... വരുൺ പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.... നിങ്ങൾക്ക് മേച്ചുവേർഡ്.. മനുഷ്യന് ഇതുടുത്തിട്ട് നടക്കൊന്നും വേണ്ടേ... നിങ്ങള് എന്ത് പറഞ്ഞാലും സാരി എഹേ... പാറു ബെഡിൽ സാരി ഇട്ട് രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് പറഞ്ഞു..... എന്നാ നീ ഉടുക്കണ്ട.. ഓക്കേ... വല്ല ചുരിദാറോ ടോപ്പോ ഇട്.... അവരൊക്കെ ഇപ്പോൾ വരും.. പാറുവിന്റെ കവിളിൽ തട്ടി കൊണ്ട് വരുൺ പറഞ്ഞു പുറത്തേക്ക് നടന്നു.... അപ്പോഴേക്കും പോവാൻ നിന്ന വരുണിന്റെ കയ്യിൽ പിടിച്ചു പാറു നിർത്തി... വിഷമം ആയോ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ.. മ്മ്?? ഏയ്.... നിനക്കിഷ്ടം ഉള്ളത് ഇട്ടോ... എന്തെ ചോദിച്ചേ.. കുസൃതിയോടെ വരുൺ ചോദിച്ചു...

അല്ല ഇനി വിഷമം ആയെങ്കിൽ സഹിച്ചോ എന്ന് പറയാൻ... ഇളിച്ചു പറഞ്ഞു കൊണ്ട് പാറു ഡ്രസിങ് റൂമിലേക്ക് ഓടി... നിന്നെ എന്റെ കയ്യിൽ കിട്ടുമെടി... വരുൺ കെറുവിച്ചു പറഞ്ഞു കൊണ്ട് താഴേക്ക് പോയി.... പാറു ഒരു ടോപ്പും ജീനും ആണ് ഇട്ടത്.. മുടിയെല്ലാം കൂടി വാരി കെട്ടി വെച്ചു... നീ ഇതെന്താ വല്ല കുതിര വാല് പോലെ കെട്ടി വച്ചിരിക്കുന്നെ... താഴേക്ക് എത്തിയില്ല അപ്പോഴേക്കും വല്യേട്ടൻ മുകളിലേക്ക് കെട്ടി വച്ചിരുന്ന പാറുവിന്റെ മുടി തട്ടി കൊണ്ട് പറഞ്ഞു... അത് കേട്ട് വരുൺ ചിരിച്ചു... കുട്ടിക്ക് ലേശം ദെണ്ണം ഉണ്ടേ സാരി ഉടുക്കാത്തതിൽ... ഇത് ഇപ്പോഴത്തെ പാഷൻ.. അസൂയ മൂത്തിട്ട് കാര്യം ഇല്ല്യാ വല്യേട്ടാ.. പാറു വരുണിനെ നോക്കി പുച്ഛിച്ചു കൊണ്ട് വല്യേട്ടനോട് പറഞ്ഞു... പാഷൻ... പാഷാണത്തിൽ കൃമി ആവാഞ്ഞാൽ മതി.. കുറച്ച് താഴ്ത്തി വെക്കടി... എന്നും പറഞ്ഞു മുകളിലേക്ക് വച്ച മുടി റിബ്ബണോട് കൂടി വല്യേട്ടൻ പിടിച്ചു താഴ്ത്തി... വല്യേട്ടന്റെ താഴ്ത്തലിന്റെ ഊക്ക് കൊണ്ടോ അതോ കാലക്കേട് കൊണ്ടോ മുടി നല്ല അന്തസായിട്ട് വൃത്തികേടായി.. 🙄🙄 അത്.. പിന്നെ... ഞാൻ താഴ്ത്തിയപ്പോൾ കുറച്ച്... ചീകിയാൽ ശെരിയാവും... പാറുവിന്റെ നോട്ടം കണ്ട് വല്യേട്ടൻ തപ്പി പിടിച്ചു പറഞ്ഞു തടിയൂരാൻ നോക്കി... പപ്പുണ്ണിയുടെ അച്ഛൻ ആയത് കൊണ്ട് ഞാൻ വെറുതെ വിട്ടു..

ഇല്ലേൽ.... പാറു തുള്ളി കളിച്ചു പൊന്നുവിന്റെ റൂമിലേക്ക് പോയി... ***❤️ കുടുംബക്കാർ അധികം ഒന്നും ഇല്ല്യാത്തത് കൊണ്ട് ശിൽപയുടെ വീട്ടുകാരും പൊന്നുവിന്റെ വീട്ടുകാരും മാത്രമേ ചടങ്ങിൽ ഉണ്ടായിരുന്നുള്ളു.. ശില്പക്കിത് 6ആം മാസം ആണ്... പാപ്പുണ്ണിയെ ഒരുക്കി ഒരു കുട്ടി നിക്കറും ബനിയനും ഇടീപ്പിച്ചു വല്യേട്ടന്റെ മടിയിൽ ഇരുത്തി... തൊട്ടടുത്തു പൊന്നുവും ഇരിക്കുന്നുണ്ട്... എല്ലാവരെയും കണ്ട് പാപ്പുണ്ണി അസ്വസ്ഥത ഒക്കെ പ്രകടിപ്പിച്ചുവെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ആള് ഉഷാറായി... നൂല് കെട്ട് കഴിഞ്ഞ് വല്യേട്ടൻ അവന്റെ അരയിൽ പൊന്നരഞ്ഞാണം കെട്ടി കൊടുത്തു... പൊന്നുവിന്റെ വീട്ടുക്കാർ കാലിലേക്കുള്ള തണ്ട (ആൺകുഞ്ഞുങ്ങൾക്ക് കാലിൽ ഇട്ട് കൊടുക്കുന്നത് )ആണ് കൊണ്ടു വന്നിട്ടത്...ശിൽപയുടെ വീട്ടുക്കാർ ഒരു മോതിരം ഇട്ടു... വരുണും അച്ഛനും കൂടി പാപ്പുണ്ണിയുടെ കഴുത്തിൽ മാല ഇട്ട് അവനെ സുന്ദരനാക്കി... (ആൺകുട്ടി ആയതിനാൽ വലിയ ചിലവ് ഒന്നും വന്നില്ല 😜😜) മ്മ്.. മൊത്തം 2, 3 പവൻ കാണും അല്ലെ.. വല്യേട്ടൻ ഇളിച്ചു കൊണ്ട് പൊന്നുവിന്റെ ചെവിയിൽ പറഞ്ഞു... ഒന്ന് മിണ്ടാതിരിക്കെന്റെ മനുഷ്യാ.. പൊന്നു വല്യേട്ടന്റെ തുടയിൽ പിച്ചി കൊണ്ട് പറഞ്ഞു... ഇനി പേരിട്ടോ കുഞ്ഞിന്.. ചെവിയിൽ 3 പ്രാവശ്യം പറഞ്ഞോ അരുണേ.. .

പൊന്നുവിന്റെ അച്ഛൻ പറഞ്ഞു... അത് കേട്ട വല്യേട്ടൻ എല്ലാവരെയും ഒന്ന് നോക്കി പാപ്പുണ്ണിയുടെ ചെവിയിലേക്ക് ചുണ്ട് ചേർത്തു.. പാർത്ഥിവ്.... പാർത്ഥിവ്... പാർത്ഥിവ്.... മൂന്ന് വട്ടം ആ കുഞ്ഞി ചെവിയിൽ വല്യേട്ടൻ പറഞ്ഞു കൊണ്ട് മുത്തി... 😍 അത് കേട്ടതും മോണ കാട്ടി വായിൽ വിരൽ നുണഞ്ഞു പാപ്പുണ്ണി ചോദിച്ചു... ആഹാ ആരുടെ സെലെക്ഷൻ ആണ് ഈ പേര്.. വാസച്ഛ പാപ്പുണ്ണിയെ എടുത്ത് കൊണ്ട് ചോദിച്ചു.. എന്റെ തന്നെയാ.. ഇളിച്ചു കൊണ്ട് വല്യ ഗമയിൽ വല്യേട്ടൻ പറഞ്ഞു... അർത്ഥം എന്താണെന്ന് കൂടി ചോദിക്ക് അങ്കിളെ... ആതു ഇളിച്ചു കൊണ്ട് പറഞ്ഞു.. പറയും പോലെ എന്താടാ അതിന്റെ അർത്ഥം..നീ അതൊന്നും പറഞ്ഞില്ലല്ലോ അച്ഛൻ ചോദിച്ചു... പൊന്നുവേ... എന്താടി പേരിന്റെ അർത്ഥം.. ഞാൻ മറന്നു പോയി 🙄🙄... സീലിങ്ങിൽ നോക്കി പൊന്നുവിന്റെ അരികിലേക്ക് നീങ്ങി കൊണ്ട് വല്യേട്ടൻ ചോദിച്ചു.... ഇതെന്തൊരു തന്തയാ എന്നർത്ഥത്തിൽ പൊന്നു ആദ്യം ഒന്ന് വല്യേട്ടനെ ഉഴിഞ്ഞു നോക്കി..... രാജകീയം,,, റോയൽ എന്നൊക്കെ പറയും... വല്യേട്ടനെ മുഖത്ത് നിന്ന് കണ്ണെടുത്തു കൊണ്ട് പൊന്നുവേച്ചി പറഞ്ഞു.... ആഹ്.. അതേതായാലും നന്നായി... പാപ്പുണ്ണി അപ്പോഴേക്കും ഉറക്കത്തിലേക്ക് വീണിരുന്നു..... ഇന്ന് എല്ലാ മുരിങ്ങക്കായും എടുത്ത് കഴിക്കല്ലേ ട്ടോ... ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ അടുത്തിരിക്കുന്ന വരുണിന്റെ ചെവിയിൽ വല്യേട്ടൻ പറഞ്ഞു... ഏയ്... അത് അന്നത്തെ ഒരിതിന്... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു....

ഓ ആയിക്കോട്ടെ.. നേരെ നോക്കി തിന്ന് ഇല്ലേൽ വല്ലതും തൊണ്ടയിൽ കുടുങ്ങും... ആക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ആ സാമ്പാർ എടുത്തേ... പുളിശ്ശേരി എടുക്കുമോ..... കൂട്ട്കറി കൂടി... വല്യേട്ടൻ നല്ല വണ്ണം കേറ്റുന്നുണ്ട്.... എല്ലാം കൂടി അവന്റെ അടുത്തേക്ക് നീക്കി വെച്ചു കൊടുക്ക്.. ചെവിക്ക് ഒരു സൗര്യം തരില്ല... അച്ഛൻ എല്ലാം നീക്കി കൊടുത്ത് കൊണ്ട് പറഞ്ഞു.. തന്നില്ലെങ്കിൽ ഞാൻ എടുക്കും.. ഓ.. വല്യേട്ടൻ ഒരു ലോഡ് പുച്ഛം വിതറി... (ഈ കറിയൊക്കെ പോരാഞ്ഞിട്ടാവും ഇനി പുച്ഛം 🙊).. എന്താണ് വല്യേട്ടാ നല്ല പോളിങ്ങിൽ ആണല്ലോ.. പാറു ഒന്നെറിഞ്ഞു നോക്കി... ക്ഷീണം.. കുറെ കഷ്ടപ്പെട്ടതല്ലേ.. ഞാൻ ഒന്ന് വിശപ്പടക്കട്ടെ... ഒരുരുള വായിലേക്ക് ഇട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഓഹ് 🤐🤐🤐.... ***💕 തപ്പു കൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം വൃന്ദവനത്തിൽ വാവ ... വാവയെ വേണോ - വാവയെ വേണോ വാവയെ വാങ്ങാനാളൊണ്ടോ ആളൊണ്ടോ ആളൊണ്ടോ..... വാവയെയും കയ്യിൽ എടുത്ത് കൊണ്ട് വല്യേട്ടൻ പാടി കസർക്കുകയാണ്... എന്തു വില? ചാണക വില ! ! ചാണക വില നിങ്ങടെ അമ്മായിക്ക്.. വല്യേട്ടന്റെ കയ്യിൽ നിന്നും കുതറി ഇറങ്ങി കൊണ്ട് വാവ പറഞ്ഞു... എടി മോളെ നിനക്ക് അതിന്റെ വിലയെ നിന്നെ തവിടു കൊടുത്ത് വാങ്ങുമ്പോൾ ഉണ്ടായിരുന്നുള്ളു...

അതിനു നീയെന്തിനാ എന്റെ അമ്മായിയെ പറയുന്നേ... വല്യേട്ടൻ ഏറു കണ്ണിട്ട് വാവയെ നോക്കി... തവിടു കൊടുത്ത് വാങ്ങിയത് വല്യേട്ടനെയാ.. ഞാൻ ന്റെ അമ്മേടെ കുട്ടി തന്നെയാ.. അമ്മടെ വയറ്റിൽ നിന്ന് വന്നതാ... കുസൃതിയോടെ വാവ പറഞ്ഞു... അമ്മേടെ വയറ്റിൽ നിന്ന് ഞാനും വരുണും മാത്രേ വന്നുള്ളൂ.. പെൺകുട്ടി ഇല്ലാത്തത് കൊണ്ട് ആക്രി വിക്കുന്ന ആളുടെ കയ്യിൽ നിന്ന് തവിടു കൊടുത്ത് വാങ്ങിയതാ നിന്നെ... അല്ലേൽ പോയി ചോദിച്ചു നോക്ക് അച്ഛനോട്.. വല്യേട്ടൻ സോഫയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു... അപ്പോഴേക്കും വാവയുടെ ചുണ്ടൊക്കെ തള്ളി പുറത്തേക്ക് വന്നു.. അച്ഛന്റെ റൂമിലേക്ക് ഓടി പോയി... അച്ഛൻ എന്നേ തവിടു കൊടുത്ത് വാങ്ങിയതാണോ... കരച്ചിലിന്റെ വക്കോളം എത്തി കൊണ്ട് വാവ ചോദിച്ചു... അതിനെന്താ സംശയം നിന്നെ തവിടല്ല വെണ്ണീർ കൊടുത്ത് വാങ്ങിയതാ... ഇളിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... പിന്നെ പോരെ പൂരം.... കരച്ചിലും പിഴിച്ചിലും തല്ലും കൂട്ട തല്ലും.... ഹോ... **💕 ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞപ്പോൾ ഡ്രസ്സ്‌ മാറാൻ കയറിയതാണ് പാറു റൂമിലേക്ക്.. പിന്നാലെ വരുണും ഉണ്ടായിരുന്നു.... പാർത്ഥിവ് നല്ല പേരാലെ പാപ്പുണ്ണിയുടെ.. കബോഡിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് കൊണ്ട് പാറു പറഞ്ഞു ... പിന്നെ.. നമുക്കും വേണ്ടേ അതുപോലെ പാറുക്കുട്ട്യേ..

ബാക്കിലൂടെ പാറുവിന്റെ അരയിൽ കൈ ചേർത്ത് കൊണ്ട് വരുൺ ചോദിച്ചു... മാറിക്കെ.. ഞാൻ ഡ്രസ്സ്‌ മാറ്റട്ടെ... വരുണിന്റെ കൈ തട്ടി മാറ്റി പാറു പറഞ്ഞു... അതെന്താ നിനക്ക് ഇവിടെ നിന്ന് മാറ്റിയാൽ.. ഞാൻ കാണാത്തതൊന്നും അല്ലല്ലോ.. ഒരു കള്ളച്ചിരിയോടെ താടി ഉഴിഞ്ഞു കൊണ്ട് വരുൺ ചോദിച്ചു.. ആ കണ്ടതല്ലേ... പിന്നെന്താ.. കൊഞ്ചാൻ നിക്കാതെ മാറങ്ങോട്ട്... പാറു കെറുവിച്ചു പറഞ്ഞു കൊണ്ട് പോവാൻ നിന്നതും വരുൺ അവളെ കയ്യിൽ പിടിച്ചു വലിച്ചു.... പാറു വരുണിന്റെ നെഞ്ചോട് ഇടിച്ചു നിന്നു.... പ്ലീസ്.... പാറുക്കുട്ട്യേ...... I want u.... നൗ.... വരുണിന്റെ ശബ്ദം ആർദ്രമായിരുന്നു.. വരു... ണെട്ടാ... വിട്ടേ... ഞാൻ പോട്ടെ താഴേക്ക്... തല തിരിച്ചു അവന്റെ മുഖത്തേക്ക് നോക്കി പാറു പറഞ്ഞു... പ്ലീസ്..... പ്ലീസ്.... വരുൺ അവളെ അവനഭിമുഖം ആയി നിർത്തി ബാക്കിലെ സിബ്ബിൽ കൈ വെച്ചു... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. ദേ താഴത്തു കുറെ പണി ഉണ്ട്.. പൊന്നുവെച്ചിയും അമ്മയും മാത്രേ ഉള്ളൂ അവിടെ.. വിട്.. വരുണിന്റെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... അല്ലാതെ നിനക്ക് പേടിച്ചിട്ടല്ല... ഇളിച്ചു കൊണ്ട് വരുൺ ചോദിച്ചു.. ഏയ്.. അത്.. പിന്നെ... പാറു എന്തെങ്കിലും പറയുന്നതിന് മുന്നേ വരുൺ അവളെ കയ്യിൽ കോരി എടുത്ത് ബെഡിലേക്ക് കിടത്തി.....

മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചതും പാറു വരുണിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു.... അവളുടെ ഹൃദയമിടിപ്പ് കൂടുന്നത് വരുൺ അറിഞ്ഞു... ഒരു ചിരിയോടെ അവളുടെ തലയിൽ തലോടി കൊണ്ട് ചെവിയിൽ ചുണ്ട് ചേർത്തു... പാറു നോക്ക്.. ഞാൻ പറയട്ടെ... വേണ്ട... എനിക്കറിയാം എന്തിനാണെന്ന്... മുഖം അനക്കാതെ പാറു പറഞ്ഞു.. വരുണിന്റെ നെഞ്ചിൽ തട്ടുന്ന പാറുവിന്റെ നിശ്വാസം അവന്റെ ശരീരത്തെ ചുട്ടു പൊള്ളിക്കും വിധം ആയിരുന്നു.... പെട്ടെന്നുള്ള ഉൽപ്രേണയിൽ പാറുവിനെ മാറ്റി വരുൺ അവളുടെ മേലെ കയറി കിടന്നു... അവളുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു മേലോട്ട് ഉയർത്തി... പാറുവിന്റെ കണ്ണ് വരുണിന്റെ ഭാവങ്ങൾ ഒപ്പിയെടുത്തു.. ചുണ്ടുകൾ വിറ കൊണ്ടു... അവയെ സ്വന്തം ആക്കാൻ വരുൺ മുഖം താഴേക്ക് കൊണ്ടു പോയി... പാറു അവനെ തന്നെ നോക്കി കിടന്നു... വരുണേട്ടാ.. പാറു.. ഒന്ന് വേഗം വന്നേ... ഡോറിൽ മുട്ടി കൊണ്ട് ആതു വിളിച്ചു... ഛെ നശിപ്പിച്ചു... വരുൺ കണ്ണടച്ച് ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... (അങ്ങനെ നിങ്ങൾക്കിപ്പോ റൊമാൻസ് ഞാൻ തരില്ല 🤭🤭) പാറു വരുണിനെ തള്ളി മാറ്റി എണീറ്റു.. വരുൺ വേഗം പോയി വാതിൽ തുറന്നു... എന്താടി ഉറങ്ങാനും സമ്മതിക്കില്ല... വരുൺ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു...

അത് പിന്നെ വാവ അവിടെ... ആതു മുഴുവൻ പറയാതെ പാറുവിനെ നോക്കി.. കേട്ട പാതി കേൾക്കാത്ത പാതി വരുൺ താഴേക്ക് പോയി.. ഉറക്കം തന്നെ ആയിരുന്നല്ലോ അല്ലെ.. പാറുവിന്റെ മുടി ശെരിയാക്കി കൊണ്ട് ആതു ചോദിച്ചു.. നല്ല ഇളി പാസാക്കി പാറു താഴേക്ക് ചെന്നു.. കാണണോ പുകില്.. വാവ എന്തൊക്കെയോ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്... അച്ഛനും അമ്മയും വല്യേട്ടനും അവളെ പിടിച്ചു നിർത്താൻ ഉള്ള ശ്രമത്തിൽ ആണ്... എന്താ ഇവിടെ... വരുൺ ഹാളിന്റെ കോലം കണ്ട് ചോദിച്ചു.. എന്നേ വെണ്ണീർ കൊടുത്ത് വാങ്ങിയതാണോ കുഞ്ഞേട്ടാ... വരുണിന്റ കാലിൽ കെട്ടി പിടിച്ചു കൊണ്ട് വാവ ചോദിച്ചു... വെണ്ണീർ അല്ല തവിടു തവിട്... വല്യേട്ടൻ പിന്നെയും വാവയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു .. കാര്യങ്ങളുടെ ഏകദേശം കിട്ടിയപ്പോൾ വരുൺ അവളെ പൊക്കിയെടുത്തു... നിന്നെ അമ്മ പ്രസവിച്ചത് തന്നെയാ.. പക്ഷെ ദാ നിൽക്കുന്ന നിന്റെ വല്യേട്ടനെ ശെരിക്കും തവിട് കൊടുത്ത് വാങ്ങിയതാ.. ഇളിച്ചു കൊണ്ട് വരുൺ വാവയെ ആശ്വസിപ്പിച്ചു... അങ്ങനെ ആണേൽ ഞങ്ങൾ നല്ലത് നോക്കി എടുക്കുമായിരുന്നു... ലെ അച്ഛൻ.. 😒😒............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story