നിന്നിലലിയാൻ: ഭാഗം 92

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

The Indian economy is..... വരുൺ ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ ആണ് അന്നൗൺസ്‌മെന്റ് വന്നത്.... ശ് .. എല്ലാവരും ഒന്ന് ഇതെങ്കിലും ശ്രദ്ധിച്ചേ.. ക്ലാസ്സിൽ താല്പര്യം ഇല്ലാതെ ഇരിക്കുന്ന കുട്ടികളോടായി വരുൺ പറഞ്ഞു... ""Dear സ്റ്റുഡന്റസ്..... ഈ വെള്ളിയാഴ്ച ഓണം ആഘോഷം നടത്താൻ തീരുമാനിച്ച കാര്യം എല്ലാവരും അറിഞ്ഞു കാണുമല്ലോ... ഡിപ്പാർട്മെന്റ് വൈസ് ആയിരിക്കും മത്സരങ്ങൾ എല്ലാം നടത്തുന്നത്.. ഫണ്ടും മറ്റു കാര്യങ്ങളും നിങ്ങള് സ്റുഡന്റ്സിനു ക്ലാസ്സിലെ ട്യുറ്റെർ വിശദീകരിച്ചു തരും.. thanku "" അപ്പൊ ഈ വെള്ളിയാഴ്ച ആണല്ലേ പ്രോഗ്രാം.. ഞാൻ അറിഞ്ഞില്ലല്ലോ... ദേവു പാറുവിനെ തോണ്ടി ചോദിച്ചു... അതിനു നീ ഏത് സമയവും വന്തേട്ടന്റെ ചെവി തിന്ന് നടക്കല്ലേ.. കഷ്ടം ഉണ്ട്... പാറു തലക്കും കൈ കൊടുത്ത് ഇരുന്നു... നിന്നെ തിന്നാൻ ലൈസൻസ് കിട്ടിയില്ലേ.. എനിക്കത് ഇല്ല്യല്ലോ അത് കൊണ്ടല്ലേ കോപ്പേ.. ദേവു പാറുവിന്റെ കവിളിൽ പിച്ചി.. അതിനെന്തിനാ പിച്ചുന്നെ കാര്യം പറഞ്ഞാൽ പോരെ.. എന്ന് പറഞ്ഞു പാറു തിരിച്ചും പിച്ചി.. അങ്ങനെ കൊടുക്കൽ മഹാമഹം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കാലൻ രണ്ടാളെയും കയ്യോടെ പൊക്കി... നിങ്ങള് രണ്ടാളും ശെരിക്കും കന്നാസും കടലാസും ആണോ അതോ കീരിയും പാമ്പും ആണോ... മൂക്കത്തു വിരൽ വെച്ചു കാലൻ ചോദിച്ചു...

എടി നിന്റെ കെട്ട്യോൻ ആ വിക്രമൻ സാറിന്റെ പാത പിന്തുടരുന്നുണ്ടോ എന്നൊരു ഡൌട്ട്.. അടങ്ങി ഒതുങ്ങി ഇരുന്നോളാൻ പറ... ദേവു പാറുവിന്റെ ചെവിൽ കുറുകുറു പറഞ്ഞു.. എന്റെ മാതാവേ നിങ്ങൾക്കിതെന്താ ഇത്രയ്ക്ക് ചെവിയിൽ പറയാൻ.... ഞാനും.. വരുൺ പറയുന്നതിന് മുന്നേ പാറു ഇടയിൽ കയറി... ഞാനും കൂടി കേൾക്കട്ടെ എന്താണെന്ന്... ഇതല്ലേ പറയാൻ ഉള്ളത്... പാറു കൂട്ടി ചേർത്തു പറഞ്ഞു... എടി വീട്ടിൽ ഉള്ള പോലെ പെരുമാറല്ലേ ഇത്‌ കോളേജ് ആടി.. കീപ് മാന്യത.. ദേവു ഇപ്പോഴും ചെവിയിൽ തന്നെ.... അത് കേട്ടതും പാറു വരുണിനെയും ദേവുവിനെയും മാറി മാറി നോക്കി ഇളിച്ചു കൊടുത്തു.. സോറി സാർ... തല മാന്തി കൊണ്ട് പാറു പറഞ്ഞു.. ഇതിപ്പോ കുറെ ആയി ഇനി ആവർത്തിച്ചാൽ പുറത്ത് നിൽക്കേണ്ടി വരും.... സിറ്റ് ഡൗൺ... പാറുവിനെ നോക്കി ഇളിച്ചു കാട്ടി കൊണ്ട് വരുൺ പറഞ്ഞു... വീട്ടിൽ പോയി കാണിച്ചു തരാം... പാറു പിറുപിറുത്തു കൊണ്ട് സീറ്റിൽ ഇരുന്നു... അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ കോമേഴ്‌സ് ഡിപ്പാർട്മെന്റ് ഒറ്റ ഗ്രൂപ്പ്‌ ആണ്.. കാശിന്റെ കാര്യം ഒക്കെ മീറ്റിംഗ് വിളിക്കും... പിന്നെ കുറെ മത്സരങ്ങൾ ഒക്കെ ഉണ്ട്... മെയിൻ ആയിട്ട് നമ്മുടെ ഡ്രസ്സ്‌ കോഡ്... അത് എന്തായാലും വെഡ്നെസ്‌ഡേ തീരുമാനം ആവണം.. ഇന്ന് തിങ്കൾ...

പുറത്ത് ആരോടും പറയണ്ട.. നമുക്ക് പൊളിക്കാമെന്നേ.. ചിരിച്ചു കൊണ്ട് ടേബിളിൽ ചാരി കൈ രണ്ടും മാറിൽ കെട്ടി കൊണ്ട് വരുൺ പറഞ്ഞു.. പിന്നെ അങ്ങോട്ട് ഡ്രസ്സ്‌ ഏത് എടുക്കും കളർ ഏതാ അതിന്റെ ഒക്കെ ഡിസ്‌കഷനിൽ ആയിരുന്നു... (അവര് പൊളിക്കട്ടെന്നെ 😎) **💕 ചിലർക്കൊക്കെ സാറിന്റെ മേലെ ആണ് കണ്ണ്... അടുത്തൂടെ പോവുന്ന അശ്വതിയെ നോക്കി ദേവു പറഞ്ഞു... ആ ഡിഗ്രി ഒക്കെ കഴിഞ്ഞ് പോവല്ലേ അപ്പോൾ പിന്നെ കല്യാണം ഒക്കെ വരുമല്ലോ.. അല്ല എന്നാലും ഉമ്മ വെച്ചത് ഇത്തിരി കൂടി പോയില്ലേ.. പാറുവും താങ്ങി.... രോദനം ഉണ്ടേ കെട്ട്യോനെ പിടിച്ചു ഉമ്മിച്ചതിൽ... നിങ്ങളുടെ ക്ലാസ്സ്‌ സാർ അല്ലെ വരുൺ അല്ലാതെ കെട്ട്യോൻ ഒന്നും അല്ലല്ലോ ഇങ്ങനെ നെഗളിക്കാൻ.... അത്കൊണ്ട് പൊന്നു മക്കളെ ഞാൻ ചിലപ്പോ ഉമ്മ വെക്കും ചിലപ്പോൾ കെട്ടി എന്നും വരും... അശ്വതിയും മോശം ഒന്നും അല്ല... കാണാമെടി കൂതറ അശ്വതി 😏😏😏.. ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു... ഒഞ്ഞു പോടീ... അവളും വിട്ട് കൊടുക്കാതെ പോയി... എന്നാലും അവളുടെ അഹങ്കാരം കണ്ടില്ലേ.. തുള്ളി തുള്ളി പോവുന്ന അശ്വതിയെ നോക്കി പാറു പറഞ്ഞു.. ആ തുള്ളൽ കുറച്ച് ദിവസത്തേക്ക് മാത്രമേ കാണു മോളെ.. വരുൺ സാർ തൂക്കി എടുത്ത് കളഞ്ഞോളും.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. ഹാ.. തൂക്കിയെടുത്തു കളയുന്നത് എന്നേ ആവാതിരുന്നാൽ മതി എന്നേ ഉള്ളൂ.. പാറുവും അതെ ഇളി പാസാക്കി... ***💞 വല്യേട്ടൻ ഓഫീസിൽ നിന്ന് വന്നിട്ട് ഒരേ ചിന്തയിൽ ആണ് മുഖത്ത് ആണേൽ വിഷമം..

ടോട്ടൽ മ്ലാനത... എന്താണ് ക്രൈം പാർട്ണർ ഇത്രയ്ക്ക് ആലോചിക്കാൻ... വല്യേട്ടന്റെ അടുത്തിരുന്നു കൊണ്ട് പാറു ചോദിച്ചു... എന്ത് പറയാനാ.. എന്റെ മേരി കുട്ടി എന്നേ വിട്ട് പോയി... ങ്ങീ ങ്ങീ 😪😪😪 പാറുവിന്റെ തോളിലേക്ക് ചാരി കിടന്ന് കൊണ്ട് വല്യേട്ടൻ മോങ്ങാൻ തുടങ്ങി.. ഈശ്വരാ അവിഹിതം ആണോ ഇനി.. (ആത്മ of പാറു ) തേപ്പ് ആണോ വാർപ്പ് ആണോ.. വല്യേട്ടന്റെ കയ്യിൽ തോണ്ടി കൊണ്ട് പാറു ചോദിച്ചു... തേപ്പും വാർപ്പും നിലം പണിയും ഒന്നും അല്ലേടി... ഇന്ന് വണ്ടി ഇടിച്ചു മരിച്ചു.. പാവം മേരി കുട്ടി.. വിടില്ല ഞാൻ അവനെ... വല്യേട്ടൻ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു.. അപ്പൊ നാളെ പത്രത്തിൽ വരും അല്ലെ.. ഫോട്ടോ കൊടുത്തോ ആവോ.. ഒന്ന് കാണാൻ ആണ്... അല്ല ആരാ ഈ ലവൻ... പാറു ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.. പൂച്ച ചത്താൽ പത്രത്തിൽ ഒക്കെ വരുമോ.. 🤔🤔🤔ആ കണ്ടൻ പൂച്ച പിന്നാലെ ഓടിയപ്പോൾ രക്ഷപ്പെടാൻ വേണ്ടി അവള് റോട്ടിലേക്ക് ഓടിയതാ അതാ ഇങ്ങനെ ദുരന്തം ഉണ്ടാവാൻ കാര്യം...അവള് ഇപ്പോൾ ഒന്ന് പ്രസവിച്ചു നീറ്റതെ ഉള്ളൂ.. അപ്പോഴേക്കും കണ്ടനു ഇളക്കം... ഒരു ഇളക്കത്തോടെ വല്യേട്ടൻ പറഞ്ഞു.. പൂച്ച ആയിരുന്നോ.. മേരി കുട്ടി എന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി... പാറു ഇളിച്ചു കൊണ്ട് വല്യേട്ടനെ നോക്കി...

അല്ല ഇത്‌ തന്നെയാ വല്യേട്ടൻ പൊന്നുച്ചേച്ചിയുടെ അടുത്തേക്ക് പോവുമ്പോൾ അച്ഛനും അമ്മയും പറയുന്നേ.. പാറു ഇടം കണ്ണിട്ട് വല്യേട്ടനെ നോക്കി... പൂച്ചയെ പോലെ ആണോ ഞാൻ.. കണ്ടൻ വെറി പിടിച്ച പൂച്ചയാ.. എനിക്ക് കണ്ട്രോൾ ഒക്കെ ഉണ്ട്.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. എത്ര കണ്ട്രോൾ... എങ്ങനെ.. അങ്ങോട്ട് വന്ന ആതു ചോദിച്ചു... അല്ല പൊന്നുവിന് ഉണ്ടെന്ന്.. നാണത്തോടെ വല്യേട്ടൻ പറഞ്ഞു.. അങ്ങനെ പറയ്.. അല്ലാതെ നിനക്ക് കണ്ട്രോൾ ഉണ്ടെന്ന് പറഞ്ഞാൽ ഈ പഞ്ചായത്ത്‌ക്കാരും അല്ല ഈ ജില്ലക്കാര് സമ്മതിക്കില്ല... അച്ഛൻ ഞെളിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.. അച്ഛൻ അങ്ങനെ പറയുക ഒന്നും വേണ്ട.. എനിക്ക് കണ്ട്രോൾ ഉള്ളത് കൊണ്ടല്ലേ ഞാൻ അപ്പുറത്തെ റൂമിൽ കിടക്കുന്നെ 🙈🙈🙈 കണ്ണുപൊത്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. ങേ 🙄ങേ 🙄ങേ 🙄... ഞെട്ടി ഞെട്ടി.. അച്ഛനും ആതുവും പാറുവും ഞെട്ടി.... എന്തോന്നെടെ.. നീ വാവയെക്കാൾ കഷ്ടം ആണല്ലോ 🙏🙏... അച്ഛൻ തലക്കും കൈ കൊടുത്തിരുന്നു... വയ്യെങ്കിൽ പോയി വിശ്രമ ജീവിതം നയിക്ക് അച്ഛാ.. 😌😌😌 അതും പറഞ്ഞു വല്യേട്ടൻ എഴുന്നേറ്റ് പോയി.. അല്ലെങ്കിൽ അവിടെ കൊടുക്കൽ വാങ്ങൽ നടക്കും പ്രത്യേകിച്ച് ഓണതല്ല് നേരത്തെ ആവും... 🙊🙊🙊 റൂമിൽ വല്യേട്ടനും പൊന്നുവും ഓരോന്ന് സംസാരിച്ചിരിക്കുവായിരുന്നു....

ഒന്ന് മതി ഒരോറ്റൊന്ന് മതിയെടി.. പാപ്പുണ്ണിക്ക് 28 ആയിലെ... പൊന്നുവിനെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഒന്ന് പോയെ... ഇന്നത്തേക്ക് 30 ദിവസമേ ആയിട്ടുള്ളു.. പ്രേമിച്ചു നടക്കുമ്പോഴും ഇങ്ങനെ ആയിരുന്നു.. ഇപ്പോഴും ഒരു മാറ്റം ഇല്ല്യാ.. ഒരു കൊച്ചു ആയില്ലേ... കെറുവിച്ചു കൊണ്ട് പൊന്നു പറഞ്ഞു... ഓ പിന്നെ ഒരു കൊച്ച് ആയെന്ന് കരുതി ലോകത്തു ആരും ഉമ്മ വെച്ചിട്ടില്ലല്ലോ.. ഒന്ന് പോയെടി.. ഒന്ന് തന്നെ... വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... ങ്ങീ ങ്ങീ.... അപ്പോഴേക്കും പാപ്പുണ്ണി കരയാൻ തുടങ്ങി... ദേ കൊച്ച് കരയുന്നു.... ഉമ്മ വെക്കാൻ മുഖം കൊടുന്ന വല്യേട്ടനെ തട്ടി മാറ്റി പൊന്നു പാപ്പുണ്ണിയുടെ അടുത്തേക്ക് പോയി.. തട്ടലിൽ കൊട്ടി പിടഞ്ഞു ദേ കിടക്കുന്നു വല്യേട്ടൻ നിലത്തു.. തീം തരികിട തോം 😪... വയസൻ കാലത്ത് നീയെന്നെ തള്ളിയിട്ടു കൊല്ലുമോ... നിലത്തു നിന്ന് എണീറ്റ് ബെഡിൽ ഇരുന്ന് കൊണ്ട് വല്യേട്ടൻ ചോദിച്ചു... അത് പിന്നെ കുഞ്ഞു കരഞ്ഞപ്പോൾ പെട്ടന്ന്.. വിഷമം ഉണ്ടോ... വല്യേട്ടനോട് ചാരി നിന്ന് പൊന്നു ചോദിച്ചു.. ഉണ്ടെടി.. ആ കണ്ടൻ പൂച്ചയാ എന്റെ മേരി കുട്ടിയെ... 😪😪😪 വല്യേട്ടൻ ഇപ്പോഴും പൂച്ച കഥയിലാ, 🤭🤭🤭.. ഏഹ് 😵😵😵😵... പൊന്നു കെറുവിച്ചു കൊണ്ട് ആതുവിന്റെ റൂമിലേക്ക് പോയി... ***💕 പാറു വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുവാണ് വരുണിനെ.. മോന്തയും കേറ്റിപ്പിടിച്ചു നടക്കുവാണ്...

പാറുവിനെ കണ്ടിട്ട് മൈൻഡ് പോലും ചെയ്യുന്നില്ല... 😒😒😒... നിങ്ങൾക്കിത് എന്ത് പറ്റി വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുവാ മിണ്ടാതെ നടക്കുന്നെ എന്താ പ്രശ്നം... കിടക്കാൻ നേരം ആയപ്പോൾ പാറു ചോദിച്ചു.. അയ്യോ പ്രശ്നം മുഴുവൻ ഉണ്ടാക്കി വച്ചിട്ട് ഇപ്പോൾ പ്രശ്നം എന്താന്നോ... വരുൺ ദേഷ്യത്തോടെ ചോദിച്ചു.. ശെടാ.. ഞാൻ എന്ത് പ്രശ്നം ഉണ്ടാക്കി എന്നാ 🤔🤔... പാറു മൂക്കത്തും വിരൽ വെച്ചു നിന്ന് ആലോചിച്ചു... സീനിയർ അശ്വതി കംപ്ലയിന്റ് കൊടുത്തു ജൂനിയർസിന്റെ പേരിൽ... നടന്നു പോവുമ്പോൾ ആവശ്യം ഇല്ലാതെ സാറിന്റെ പേര് ചേർത്ത് കളിയാക്കി എന്ന്... കംപ്ലയിന്റ് വന്നിരിക്കുന്നത് ഒന്ന് എന്റെ പുന്നാര ഭാര്യ ജാൻകി വരുണിനും പിന്നെ അവളുടെ കട്ട ഫ്രണ്ട് ദേവപ്രിയക്കും എതിരെ... വരുൺ ഒരു പേപ്പർ എടുത്ത് മേശമേലേക്ക് വലിച്ചെറിഞ്ഞു... അത് ഞങ്ങൾ തമാശക്ക് ചെയ്തതാ.. അതിത്രെക്ക് ആവുമെന്ന്.... പാറു തല താഴ്ത്തി കൊണ്ട് പറഞ്ഞു.. നിനക്ക് എന്തിന്റെ കേടാ പാറുക്കുട്ട്യേ.... ഞാൻ അത് സോൾവ് ആക്കിയതല്ലേ... പാറുവിനോട് ചേർന്ന് നിന്ന് വരുൺ ചോദിച്ചു.. സോൾവ് ആക്കിയെന്ന്..

അവള് നിങ്ങളെ കെട്ടും എന്ന വാശിയിലാ.. അങ്ങനെ ആണേൽ ഞാനും കോളേജിൽ കംപ്ലയിന്റ് കൊടുക്കും എന്റെ ഭർത്താവിന്റെ പിന്നാലെ നടക്കുന്നുണ്ടെന്നും അത് ഭാര്യയായ എനിക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കുന്നുണ്ടെന്നും... അർത്ഥം എന്താണെന്നു അറിയാതെ പാറു നഖത്തിൽ നോക്കിക്കൊണ്ട് പറഞ്ഞു... അയ്യേ അത് നീയായിട്ട് പറയണ്ട എല്ലാവർക്കും അറിയാം വിഭ്രാന്തി ഉള്ള കുട്ടി ആണെന്ന്... പൊട്ടിച്ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. പോടാ കാലാ... പിണങ്ങി കൊണ്ട് പാറു ബെഡിൽ പോയി കിടന്നു... കുറച്ച് ദിവസം ആയിട്ട് നീ സുഖിച്ചു ഉറങ്ങുവാ.. എനിക്ക് തിരക്ക് ആയത് കൊണ്ടാ.. ഇതൊന്ന് കഴിഞ്ഞോട്ടെ... എന്തോ അർത്ഥം വെച്ചു കൊണ്ട് വരുൺ പറഞ്ഞു.. ആണോ.. ഞാൻ കാത്തിരിക്കാം.. പുച്ഛത്തോടെ പറഞ്ഞു പാറു തലവഴി പുതപ്പ് മൂടി... ഓഫീസിലെ ജോലി ഒക്കെ കഴിഞ്ഞു വരുൺ കിടന്നപ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു.. പൂച്ച കുട്ടിയെ പോലെ ഇളം പുഞ്ചിരിയോടെ ഉറങ്ങുന്ന പാറുവിനെ നോക്കി വരുൺ ബെഡിൽ കിടന്നു അവളെ ചേർത്തു പിടിച്ചു.. വരുണിന്റെ സാമീപ്യം അറിഞ്ഞ പാറു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... കൊച്ചു ഉറക്കത്തിലാ 😝😝😝😝..... സുഖനിദ്ര ശുഭനിദ്ര നല്ലനിദ്ര 😁😁😁..... അവര് സുഖായി ഉറങ്ങിക്കോട്ടെ 😴😴😴..............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story