നിന്നിലലിയാൻ: ഭാഗം 93

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ലുക്ക്‌ ജാൻകി and ദേവപ്രിയ... നിങ്ങൾക്കിതിൽ പങ്ക് ഇല്ലെങ്കിൽ ഈ കുട്ടി എന്തിനാ നിങ്ങളുടെ പേരിൽ കംപ്ലയിന്റ് തരുന്നേ... പേർസണൽ ആയി വല്ല പ്രോബ്ലെവും ഉണ്ടോ... പ്രിൻസി കണ്ണട ഒന്ന് കയറ്റി വച്ചു പാറുവിനെയും ദേവുവിനെയും കണ്ണുരുട്ടി കാണിച്ചു.... ഇന്നലെ അശ്വതി കംപ്ലയിന്റ് കൊടുത്തതിന്റെ ക്രോസ്സ് വിസ്താരം ആണ് നടന്നു കൊണ്ടിരിക്കുന്നെ... ഈ തള്ള കുറെ നേരം ആയല്ലോ പാഷൻ പരേഡ് തുടങ്ങിയിട്ട്.. എന്റെ കൈ തരിച്ചു വരുന്നുണ്ട്.. വെപ്പ് മുടിയും വച്ചു വന്നേക്കുവാ കിളവി... ദേവു പാറുവിന്റെ ചെവിയിൽ പിറുപിറുത്തു... എടി ഈ പെണ്ണൊരുത്തി അവളുടെ സൈഡ് ആണെന്ന് തോന്നുന്നു അല്ലെങ്കിൽ ഇത്ര നേരം ആയിട്ടും ഇവളോട് ഒന്നും ചോദിക്കാതെ നമ്മളോട് തന്നെ ഓരോന്ന് ചോദിക്കണോ...

പാറു മൂക്ക് ചൊറിയുന്ന പോലെ കാണിച്ചിട്ട് ദേവുവിന്റെ ചെവിയിൽ പറഞ്ഞു... രണ്ടും ഇങ്ങനെ നിൽക്കാതെ എനിക്ക് എക്സ്പ്ലനെഷൻ തരുന്നുണ്ടോ.... പ്രിൻസി മേശമേൽ ആഞ്ഞു കൊട്ടി.. ഈ പെണ്ണുംപിള്ളക്ക് പ്രാന്താടി.. ദോ കണ്ണട അതാ നിലത്ത്.... ദേവു വായ പൊത്തി ചിരിച്ചു... പാറു അശ്വതിയെ ഒന്ന് നോക്കി.. അവൾ പിന്നെ പുച്ഛം വാരി വിതറി നിൽക്കുവാ... എനിക്കും അറിയാമെടി കൂതറെ പുച്ഛം ഇടാൻ എന്നും പറഞ്ഞു പാറു കുറേയങ് വാരി വിതറി... 😏😏😏😏😏😏😏 രണ്ട് പേരും മിഴിച്ചു നിൽക്കാതെ പറയുന്നുണ്ടോ എന്തിനാ ഇങ്ങനെ ചെയ്തതെന്ന്.. അതും ഇപ്പോൾ ജോയിൻ ചെയ്ത ചെറുപ്പക്കാരൻ സാറിനെ ചേർത്താ പറഞ്ഞിരിക്കുന്നെ...

കോളേജിൽ അറിഞ്ഞിരുന്നേൽ ഇവരുടെ ഭാവി എന്താവും.. പ്രിൻസി ഒരു നടക്ക് പോവില്ല... മാഡം ഇത്‌ കൊറേ നേരം ആയല്ലോ വള വളാന്ന്.. മേം ഇതെന്ത് അറിഞ്ഞിട്ടാ.. സാക്ഷി ഉണ്ടോ ഞങ്ങൾ അങ്ങനെ പറഞ്ഞു കളി ആക്കിയതിന്.. നാളെ ഞങ്ങളും ഒരു കംപ്ലയിന്റ് എഴുതി തരാം അശ്വതി ചേച്ചിയുടെ പേരിൽ ഞങ്ങളെ റാഗ് ചെയ്ത് മാനസികമായി തളർത്തി എന്ന് പറഞ്ഞു.... അപ്പൊ നടപടി ഉണ്ടാവുമോ.. ഏഹ്... ¿¿¿ കൊറേ നേരം ആയല്ലോ ഞങ്ങളോട് ഓരോന്ന് ചോദിക്കുന്നെ കംപ്ലയിന്റ് ചെയ്ത ആളോട് വിശദീകരണം ചോദിക്ക്... തള്ളേ കലിപ്പ് തീരണില്ലല്ലോ.. ദേവു ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു നിർത്തി.... യൂ.... 😠

പ്രിൻസി ചെയറിൽ നിന്ന് ചാടി എണീറ്റു.. എടി കുറച്ച് വെള്ളം കിട്ടുമോ.. ഒറ്റ ശ്വാസത്തിന് പറഞ്ഞിട്ട് വല്ലാത്ത ദാഹം... ദേവു ഇളിച്ചു കൊണ്ട് പാറുവിനോട് പറഞ്ഞു... ഇനി എന്തിനു വെള്ളം പേമാരി ഇപ്പോൾ പെയ്യും തത്കാലം തുപ്പൽ കുടിച്ചു ദാഹം മാറ്റെടി എന്ന എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ് പാറു.... May i... വരുൺ ഡോറിൽ തട്ടി കൊണ്ട് ചോദിച്ചു... പ്ലീസ് കം വരുൺ.... കസേരയിൽ ഇരുന്ന് ചിരിച്ചു കൊണ്ട് പ്രിൻസി പറഞ്ഞു.. എടി ഈ തള്ളക്ക് നിന്റെ കെട്ട്യോനോട് എന്തോ ചായ്‌വ് ഉണ്ട് ട്ടോ.. ഇത്ര നേരം തുള്ളി കളിച്ച സ്ത്രീയാ ഇപ്പോൾ പുഞ്ചിരി മത്സരം നടത്തുന്നത് കണ്ടില്ലേ.. 😖😖😖... ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു... വരുൺ തന്നെ വിളിച്ചത് എന്തിനാണെന്ന് വെച്ചാൽ തനിക്ക് ഇൻചാർജ് ഉള്ള ക്ലാസ്സിലെ കുട്ടികളുടെ പേരിൽ ആണ് കംപ്ലയിന്റ് കിട്ടയത്...

so... പ്രിൻസി നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു.. മേം ഇത്‌ ഇന്നലെ എന്നോട് പറഞ്ഞിരുന്നത് ആണല്ലോ.. എനിക്ക് തിരിച്ചൊരു കംപ്ലയിന്റ് ഉണ്ട്.... പാറുവിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു... മാതാവേ ഇനി നിന്റെ കെട്ട്യോന് എന്ത് കംപ്ലയിന്റ് ആടി നമ്മുടെ പേരിൽ.. ഞാൻ ഇല്ല്യാ ഈ കളിക്ക് ഞാൻ പോവാണ് 😱😱.. ദേവു ചിണുങ്ങി കൊണ്ട് പറഞ്ഞു.. എടി ഇനി പകരം വീട്ടുവാണോ എന്തോ.... കുറച്ച് ദിവസം ആയി മൂപ്പര് പട്ടിണി ആടി... പാറു ആശങ്കയോടെ പറഞ്ഞു.. അതെന്താടി നീ ചോറ് കൊടുക്കാറില്ല?? അല്ലെങ്കിൽ അങ്ങേർക്ക് എടുത്ത് കഴിച്ചൂടെ... ദേവു വീർളാ വിവശയായി... അതല്ലെടി മറ്റേത് മറ്റേത് 🤗🤗🤭🤭..

പാറു ഇച്ചിരി നാണം ഇട്ട് കൊണ്ട് പറഞ്ഞു.. അതിനു ഞാൻ എന്ത് പിഴച്ചു കുഞ്ഞേ... 🤪🤪..എന്തായാലും തീരുമാനം ആയി.. എന്റെ വന്തേട്ടൻ 😇😇😇... ദേവു പറഞ്ഞു കൊണ്ട് വരുണിന്റെ കംപ്ലയിന്റ് അറിയാൻ ചെവി ഓർത്തു... അപ്പൊ ഇവര് ക്ലാസ്സിലും ഇങ്ങനെ ആണോ.. ഇങ്ങനെ ആണേൽ വീട്ടിൽ കുത്തി ഇരുന്നോ രണ്ടെണ്ണവും.. ഗവണ്മെന്റ് കോളേജിൽ സീറ്റ് കിട്ടിയപ്പോൾ വിചാരിച്ചോ ഞെളിഞ്ഞു നടക്കാൻ ആണെന്ന്... ഏഹ് 🤨🤨🤨... പാറുവിന്റെയും ദേവുവിന്റെയും അടുത്തേക്ക് നടന്നു കൊണ്ട് പ്രിൻസി ചോദിച്ചു.. അശ്വതി വിജയീ ഭാവം മുഖത്ത് വരുത്തി പുച്ഛത്തോടെ പാറുവിനെ നോക്കി.... മേം.. എനിക്ക് പരാതി ഇവരോട് അല്ല... അശ്വതിയോട് ആണ്... വരുൺ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു... What 😲😲😲....

അച്ചച്ചോ പ്രിൻസി ഞെട്ടി പണ്ടാരം അടങ്ങി പോയി..... അശ്വതി ഇപ്പോൾ ഒന്നും രണ്ടും സാധിക്കും എന്ന അവസ്ഥയിൽ ആണ്.. പ്യാവം കൊച്ച് എങ്ങനെ അഹങ്കരിച്ചിരുന്നതാ ☹️☹️.... അതെ മേം... ഈ കുട്ടി മോശം ആയ രീതിയിൽ ആണ് ബീഹെവ് ചെയ്യുന്നത്... ക്ലാസ്സിൽ ഒട്ട് ശ്രദ്ധിക്കുകയും ഇല്ല്യാ.. അതൊക്കെ പോട്ടെ ഒരു ദിവസം ഇവള് എന്നേ................ (ബാക്കി നിങ്ങള് പൂരിപ്പിച്ചോ... ഒന്നുല്ലെങ്കിലും ലൈവ് ആയി കണ്ടതല്ലേ 😎😌).................... അത് കൊണ്ടാണ് ജാൻകിയും ദേവപ്രിയയും അവളെ കളിയാക്കിയത്... വരുൺ പാറുവിനെ ഒളിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു... ഛെ..... പ്രിൻസിയുടെ തല താണു...

ഇറങ്ങി ഓടിയാലോ (ആത്മ of അശ്വതി ) അത് ഇവള് ആരോ പറഞ്ഞു അറിഞ്ഞു അതിനാണ് ഇവര് ഇവളെ കളിയാക്കിയത്.. വരുൺ ബാക്കി കൂടി കൂട്ടി ചേർത്തു... ഓക്കേ ഓക്കേ... വരുൺ ഇപ്പോൾ പറഞ്ഞല്ലോ ആരോ പറഞ്ഞു അറിഞ്ഞെന്നു... ആരാ കണ്ടത് സാക്ഷി വേണമല്ലോ ഇത്‌ ഉറപ്പിക്കാൻ.. രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് പ്രിൻസി ചോദിച്ചു... എടി ഞാൻ പറഞ്ഞപ്പോൾ സാക്ഷിയുടെ കാര്യം മിണ്ടാത്ത ഈ കിളവി ഇപ്പോൾ സാക്ഷിയെ കൊണ്ട് വരുന്നത് കണ്ടില്ലേ.. പണി ഇരന്നു വാങ്ങുവാ തള്ളച്ചി 😬😤.... ദേവു പിന്നേം പാറുവിന്റെ ചെവിയിൽ കുറുകുറു .... മിണ്ടല്ലേ ബാക്കി കൂടി കേൾക്കട്ടെ..... പാറു ഹരം പിടിച്ചു കൊണ്ട് പറഞ്ഞു... ആദ്യം മേം ഇവളോട് നേരിട്ട് ചോദിക്ക് അങ്ങനെ ഉണ്ടായോ എന്ന്... ഇല്ലെങ്കിൽ അല്ലെ സാക്ഷി വേണ്ടി വരു..

. അശ്വതിയെ നോക്കി പുച്ഛത്തോടെ വരുൺ പറഞ്ഞു.... അശ്വതി പറയു വരുൺ സാർ പറഞ്ഞത് ഒക്കെ ശെരിയാണോ.. ഏഹ്... 😒😒 ഇപ്പോൾ പ്രിൻസിയുടെ മുഖത്ത് നിസഹായത നിറഞ്ഞു നിൽക്കുവാണ്... അല്ല മേം.. ഞാൻ അങ്ങനെ ചെയ്തിട്ടില്ല.. വരുൺ സാർ സാക്ഷിയെ കൊണ്ടു വരട്ടെ.. നിറഞ്ഞു വന്ന കണ്ണ് തുളുമ്പാതെ ദേഷ്യത്തോടെ പകയോടെ അശ്വതി പറഞ്ഞു... കേറി പൊട്ടിക്കേടി അച്വതിക്ക്... ഇവൾക്ക് ഓസ്കാർ കഴിഞ്ഞു വേറെ വല്ല അവാർഡും ഉണ്ടെങ്കിൽ അത് കിട്ടും നുണച്ചി പാറു... ദേവു കൈ ഞെരിച്ചു കൊണ്ട് പറഞ്ഞു... ഏഹ്... പാറു ദേവുവിനെ ഒന്ന് ഉഴിഞ്ഞു നോക്കി... സോറി അത് ആ ഫ്ളോവിൽ പറഞ്ഞതാ നുണച്ചി അശ്വതി...

ഇപ്പോൾ ശെരിയായില്ലേ.. 😁😁😁 ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... ശ്രാവന്ത്....... ഹർഷൻ.... ദേഷ്യം ഉച്ചിയിൽ കയറിയപ്പോൾ പുറത്തേക്ക് നോക്കി വരുൺ വിളിച്ചു... ശ്രാവന്ത് കേറി വന്നതും ദേവു പിന്തിരിഞ്ഞു നോക്കി... ഓഹ് രാവിലെ തന്നെ പ്രിൻസി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത് കൊണ്ട് ശ്രാവന്തേട്ടനെ കാണാൻ പറ്റിയില്ല.. കള്ള ക്യാമുകൻ പറ്റിച്ചു നീല ഷർട്ട് ഇടാം എന്ന് പറഞ്ഞു വെള്ള ഇട്ട് വന്നിരിക്കുന്നു കാലമാടൻ.. ഞാൻ മിണ്ടില്ല... ഹും... ☹️😤... ദേവു ആത്മിച്ചു കൊണ്ട് മുഖം തിരിച്ചു നിന്നു... അന്ന് ഉണ്ടായ കാര്യങ്ങൾ ഒക്കെ ഫാനേട്ടനും വന്തേട്ടനും കൂടി വിശദീകരിച്ചു കൊടുത്തു.... അശ്വതിയുടെ മേമ പ്രിൻസി ആയതിനാൽ മേം ആകെ കുടുങ്ങി നിൽക്കുവാണ്.. എന്നാലും എന്തെങ്കിലും തുമ്പ് കിട്ടി പാറുവിനെയും ദേവുവിനെയും കുടുക്കാൻ ഉള്ള ആലോചനയിൽ ആണ് പരട്ട കിളവി....

അശ്വതി ആണേൽ ചമ്മി നാറി നാറാണ കല്ലായി വിളറി വെളുത്തു നിപ്പുണ്ട്.... നാറി നാറി നല്ല വെടിപ്പായിട്ട് നാറി.... പ്ലിംഗ് സുല്ല് അശ്വതി ആകെ പ്ലിംഗ് 🤣🤣... പാറു മനസ്സിൽ ഊറി ഊറി ചിരിച്ചു... പുകഞ്ഞ കൊള്ളി പുറത്ത്.... (ദേവു ആത്മിച്ചു ).... അല്ല ഒരു കാര്യം ഞാൻ ചോദിക്കട്ടെ.... പ്രിൻസി എന്തോ കുത്തി പൊക്കി കൊണ്ട് പറഞ്ഞു... തള്ളക്ക് കിട്ടിയതൊന്നും പോരെ.... ഏട്ടാ എന്താ നീല ഷർട്ട് ഇടാഞ്ഞേ... ആദ്യം പ്രിൻസിയെ നോക്കി കോക്രി കാണിച്ച് ദേവു നേരെ വന്ദേട്ടന് നേരെ തിരിഞ്ഞു... മിണ്ടാതെ ഇരിക്കെടി കുരുട്ടെ.... 🤫🤫🤫 വന്തേട്ടൻ ചുണ്ടിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു...... അശ്വതി അങ്ങനൊരു പ്രവൃത്തി ചെയ്തത് കൊണ്ടാണ് ജാൻകിയും ദേവപ്രിയയും അവളെ കളിയാക്കിയത് എന്ന് വരുൺ പറഞ്ഞല്ലോ... മ്മ്?? പ്രിൻസി ഓഫീസ് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ചോദിച്ചു... ഇതാരാ സേതുരാമയ്യരി സിബിഐയോ... 🤔🤔🤔...

. ദേവുവിന്റെ ആത്‌മ സ്വാഭാവികം.... യെസ് മേം ഞാൻ അങ്ങനെ പറഞ്ഞു... വരുൺ രണ്ട് കയ്യും പോക്കറ്റിൽ ഇട്ട് കൊണ്ട് പറഞ്ഞു.... അങ്ങനെ ആണേൽ ഇവരും വരുണും തമ്മിൽ സ്റ്റുഡന്റസ് സാർ എന്നതിൽ ഉപരി വേറൊരു ബന്ധം ഉണ്ടെന്നല്ലേ അതിനർത്ഥം... 🙄🤨 പ്രിൻസി ദേവുവിനെയും പാറുവിനെയും വരുണിനെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.... അതിനു മുൻപ് എനിക്ക് അശ്വതിയോട് ഒരു കാര്യം ചോദിക്കാനുണ്ട്... ലുക്ക്‌ അശ്വതി ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ എന്റെ മാര്യേജ് കഴിഞ്ഞതാണെന്ന്??... വരുൺ ആദ്യം പ്രിൻസിയോടും പിന്നെ അശ്വതിയോടും ആയി ചോദിച്ചു.. ഇവര് മുൻപും പിൻപും പറഞ്ഞു കളിക്കാതെ കളിയിലേക്ക് ഡയറക്റ്റ് ആയിട്ട് ഇറങ്ങാൻ പറയെടി...

പാറു ദേവുവിന്റെ കയ്യിൽ അമർത്തി കൊണ്ട് പറഞ്ഞു... അതിനു നിന്റെ കാലൻ എല്ലായ്പോഴും വളഞ്ഞു തിരിഞ്ഞല്ലേ വരുന്നേ... അതിനൊക്കെ എന്റെ ശ്രാവന്തേട്ടൻ ഒരു കോണോം ഇല്യ ... 😜 ദേവു ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.... മ്മ്... വരുണിനു മറുപടി എന്നോണം തലതാഴ്ത്തി അശ്വതി ഒന്ന് മൂളി.... മേം she is my wife... 💞 പാറുവിനെ ചേർത്ത് നിർത്തി കൊണ്ട് വരുൺ പറഞ്ഞു... What.... 😲😵 പ്രിൻസി ഒന്ന് ഞെട്ടി അശ്വതി കൂതറ ഞെട്ടി.. തമാശക്ക് ആണേലും ഇങ്ങനെ ഒന്നും പറയല്ലേടെ... എന്ന എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ് അശ്വതി അച്ചു 😤😤😤.... യെസ് മേം... ഞാൻ താലി ചാർത്തിയ പെണ്ണ് ആണ് ജാൻകി... ജാൻകി വരുൺ.... പൊസ്സസ്സീവ്നെസ് കാരണം അവളൊന്ന് ഇടപ്പെട്ടു.. അതിനു കാരണം ഉണ്ട് താനും...

ഇനി മേം ആലോചിക്ക് ചേച്ചിയുടെ മകളുടെ മേലിൽ കംപ്ലയിന്റ് എടുക്കണോ എന്ന്... വരുൺ അതെ നിർത്തം നിന്ന് കൊണ്ട് പറഞ്ഞു... പാറു ആണേൽ അന്തം വിട്ട് വരുണിനെ നോക്കി നിൽക്കുവാണ്.. ഒറ്റ നിമിഷം കൊണ്ട് സന്തോഷത്തിലുപരി വേറെന്തോ ഒരു വികാരം അവളുടെ മനസ്സിൽ വിരിഞ്ഞു..... വന്തേട്ടാ നോക്കിക്കേ.. പൊന്തി പൊന്തി... എല്ലാ രോമവും പൊന്തി നിൽക്കുന്നത് കണ്ടോ സാറിന്റെ ഡയലോഗിൽ... അടി താഴെടാ ഇനി അടുത്ത ഡയലോഗിൽ പൊന്താം... 😌😌😌 വന്തേട്ടനെ നോക്കി ദേവു പറഞ്ഞു.. ദേവുവിന്റെ പറച്ചിൽ കേട്ട് ഇവളെന്താടാ ഇങ്ങനെ എന്ന എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ് ഫാനേട്ടൻ... വരുൺ താൻ എന്താ പറയുന്നേ എന്ന് വല്ല ബോധവും ഉണ്ടോ....

തന്റെ സ്റുഡന്റ്സിനെ രക്ഷിക്കാൻ വേണ്ടി ഇങ്ങനെ ഉള്ള നോൺസെൻസ് കാര്യങ്ങൾ പറയണോ.. ഛെ.. പ്രിൻസി തലക്കും കൈ കൊടുത്തിരുന്നു... ദേ പെണ്ണുംപിള്ളേ ഇത്‌ വരെ ഞാൻ സഹിച്ചു.. എന്റെ കാലേട്ടനെ എന്റെ ഭർത്താവ് എന്ന് പറഞ്ഞാലുണ്ടല്ലോ.. നിങ്ങള് എന്നേ ഗെറ്റ് ഔട്ട്‌ അടിച്ചോ എന്നാലും വേണ്ടില്ല... പാറു മുഞ്ഞോട്ട് നീങ്ങി കൊണ്ട് പറഞ്ഞു.. അപ്പോഴേക്കും വരുൺ അവളെ പിടിച്ചു നിർത്തി അവളുടെ മുടി വകഞ്ഞു മാറ്റി സീമന്തരേഖയിൽ ഉള്ള സിന്ദൂരം കാണത്തക്ക രീതിയിൽ ഇട്ടു... ഡ്രെസ്സിന്റെ ഉള്ളിൽ നിന്ന് വരുൺ എന്നെഴുതിയ താലി എടുത്ത് പുറത്തേക്കിട്ടു.... കൊച്ച് കള്ളാ ഇതിനാണല്ലേ ഇന്ന് നിർബന്ധിച്ചു എന്നേ കൊണ്ട് സിന്ദൂരം തൊടീപ്പിച്ചത്... പാറു വരുണിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിന്ന് മനസ്സിൽ പറഞ്ഞു... ഇതിലും കൂടുതൽ തെളിവ് എനിക്ക് തരാനില്ല മേം....

താലി നീട്ടി പിടിച്ചു അശ്വതിയെയും പ്രിൻസിയെയും മാറി മാറി നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... എല്ലാം കൂടി ഒരുമിച്ച് കിട്ടിയപ്പോൾ സങ്കടം സഹിക്ക വയ്യാതെ അശ്വതി പുറത്തേക്ക് ഇറങ്ങി ഓടി.... ഞാനൊന്ന് വിസിലടിച്ചോട്ടെ... വന്തേട്ടനെ നോക്കി ദേവു ചോദിച്ചു.. വന്തേട്ടൻ അവളെ തുറിച്ചു നോക്കി കൈ പിടിച്ചു വെച്ചു... വേണ്ടെങ്കിൽ വേണ്ട... 😤😏... മേം ആണേൽ കണ്ണട ഊരി തലക്കും കൈ കൊടുത്തിരുന്നു.... സോറി ആൾ ഞാൻ കാരണം എല്ലാവർക്കും കുറെ വിഷമം ഉണ്ടായി..സത്യാവസ്ഥ ഞാൻ മനസിലാക്കിയില്ല.. സോറി... കുറച്ച് നേരത്തിന് ശേഷം എല്ലാവരെയും നോക്കിക്കൊണ്ട് മേം പറഞ്ഞു.... മാനഹാനി... മാനസികമായി തളർത്താൻ.. ഒരു പിരിയഡ് നഷ്ടപ്പെടുത്തൽ.... കുറ്റം ചെയ്തവളെ സംരക്ഷിക്കാൻ ശ്രമിക്കൽ...

ഇതൊക്കെ ചെയ്ത ഇവര് നമുക്ക് എല്ലാവർക്കും കൂടി 10000 രൂപ നഷ്ടപരിഹാരം തരാൻ പറയ് ഹർഷേട്ടാ.. ഹർഷന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ദേവു പറഞ്ഞു... വന്തേട്ടനോട് പറഞ്ഞാൽ ആട്ട് കിട്ടും എന്നറിയാം അതാ കൊച്ച് ഹർഷേട്ടനെ കേറി പിടിച്ചത്.. 😁😁😁... കുഞ്ഞേ നീ ഇത്രെയും ദരിദ്രവാസി ആയിരുന്നോ... എന്നും ആലോചിച്ചു ഫാനേട്ടൻ വന്തേട്ടന്റെ അടുത്തേക്ക് നീങ്ങി നിന്നു... കുറച്ച് നേരത്തെ തിരക്കിനും ചർച്ചക്കും തല്ലിനും ഇടയിൽ എല്ലാവരും മോചനം കിട്ടി റൂമിനു പുറത്തേക്ക് പോയി.... 🚶‍♀️🚶‍♀️🚶‍♀️ചലോ.. എന്താലേ ആ തള്ളക്ക് അനിയത്തിയുടെ മോളെ രക്ഷിക്കാഞ്ഞിട്ട്... ഒന്നും ചെയ്യാത്ത നമ്മൾ കുടുങ്ങിയേനെ... എന്തായാലും സാറിന്റെ ഡയലോഡ്... കുളിരു കോരി... ദേവു കഴിഞ്ഞ കാര്യം പറഞ്ഞോണ്ടിരിക്കുവാണ്... ഇനിയിപ്പോൾ കോളേജ് മൊത്തം അറിയില്ലേ ഞാൻ ഭാര്യ ആണെന്ന്..

ഇത്‌ അന്നേ പറഞ്ഞിരുന്നുവെങ്കിൽ ഇത്രയ്ക്കൊന്നും ആവില്ലായിരുന്നു.... പാറു ധർമ്മസങ്കടത്തിൽ ആണ്.. നിനക്കെന്താടി ആ അശ്വതി അച്ചുവിനോട് ഒരു സിംപതി.... അറിയേണ്ടത് എന്നാണോ അന്ന് അറിയും... എന്തായാലും അതിനു വേണ്ടി അല്ലെ ഇത്ര കഷ്ടപ്പെട്ടത്... ക്ലാസ്സിലേക്ക് കേറി കൊണ്ട് ദേവു പറഞ്ഞു... ***💕 പാപ്പുണ്ണി... വാവേ അപ്പിയിട്.... വാവേ.. എങ്ങോട്ട് നോക്കണ്.... അപ്പിയിടെടാ... പാപ്പുണ്ണിയെ പുറത്ത് ഇരുത്തി അപ്പിയിടാൻ ശ്രമിച്ചു കൊണ്ടിരിക്കുവാണ് വല്യേട്ടൻ... കുട്ടി ആണേൽ നാലുപുറം നോക്കി ഇരുന്ന് കാഴ്ചകൾ കാണേണ്ട തിരക്കിൽ ആണ്.. അച്ഛനെവിടെ പണി കിടപ്പുണ്ട്.. ടാ ചക്കരെ... ചക്കരെ അപ്പിയിട്...... ദേ അച്ഛന്റെ മുഖത്തേക്ക് നോക്കെടാ... അപ്പുറത്തേക്ക് നോക്കി ഇരിക്കുന്ന പാപ്പുണ്ണിയുടെ മുഖം തിരിക്കാൻ ശ്രമിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... മ്മ്മ്... ഇങ്ങനെ ആക്ക്...

വല്യേട്ടൻ മുക്കുന്നതിന്റെ ആക്ഷൻ കാണിച്ച് കൊണ്ട് പറഞ്ഞു.. ദേ പട്ടി വരുന്നു.. പെട്ടെന്ന് അപ്പിയിട്... പോവാം.. ദേ ഇവിടെ ഇവിടെ... പട്ടി കടിക്കും അപ്പിയിട്... ടാ പട്ടി വന്നു കടിച്ചിട്ട് പോവും ട്ടോ.. അപ്പി ഇടുവോ ഇല്ലയോ?? 🙄😬നിന്റെ അച്ഛന് ജോലി ഉണ്ടെന്ന്... ആഹാ ഊ ഓ... പാപ്പുണ്ണി ഓരോ സൗണ്ട് ഉണ്ടാക്കാൻ തുടങ്ങി.. നീ സോപ്പ് ഇടുവൊന്നും വേണ്ട... ഇനി എന്റെ ദേഹത്തെങ്ങാനും അപ്പിയിട്ടാൽ എന്റെ സ്വഭാവം മാറും.. ഞാൻ പോണ്.. വല്യേട്ടൻ ഇരുന്നിടത്തു നിന്ന് ഒന്ന് ഞെരങ്ങി.. ഞാൻ ഒരു കാര്യം പറയാം ഞാൻ അവസാനമായി ചോദിക്കുവാണ് 5 മിനിറ്റ് സമയം തരും അപ്പി ഇടുന്നോ ഇല്ലയോ.. 🤨🤨...വല്ലതും നടക്കുമോ ഡേയ്.. വല്യേട്ടൻ തലക്കും കൈ കൊടുത്തിരുന്നു... അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളെ വല്ലതും നടക്കുമോ... അങ്ങോട്ടേക്ക് വന്ന പൊന്നുവേച്ചി ചോദിച്ചു..

എടി ഞാൻ വിചാരിച്ചിട്ട് എന്ത് കാര്യം ഇവനും കൂടി വിചാരിക്കണ്ടേ..ഞാൻ കുറെ നേരം കൊണ്ട് കിടന്ന്.... എനിക്ക് ദേഷ്യം വരുന്നുണ്ട് ഞാൻ കളഞ്ഞിട്ട് പോവും ട്ടോ.. വല്യേട്ടൻ പാപ്പുണ്ണിയെ കുലുക്കി കൊണ്ട് പറഞ്ഞു.. എന്തോന്നിത്.. കുറെ നേരം ആയല്ലോ രണ്ടാളും കൂടി ഇങ്ങോട്ട് വന്നിട്ട്.... അച്ഛൻ വന്നു ചോദിച്ചു.. ആ ഇനി അച്ഛന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളു... ഓഫീസിൽ നിന്ന് വന്നപ്പോ തൊട്ട് വന്നിരുന്നതാ ഇവിടെ.. എന്നിട്ടും ഇവന് അപ്പിയിടാൻ ആയിട്ടില്ല... അച്ഛന്റെ ചായ തണുക്കും ഒന്ന് അപ്പിയിടെടാ.. വല്യേട്ടൻ കെറുവിച്ചു കൊണ്ട് പറഞ്ഞു.. അപ്പിയിടെടാ നിന്റെ അച്ഛാച്ഛനാ പറയുന്നേ അപ്പിയിടാൻ... അച്ഛൻ മുണ്ട് മടക്കി കുത്തി കൊണ്ട് പറഞ്ഞു.. അത് കേട്ടതും പാപ്പുണ്ണി വായിൽ വിരൽ ഇട്ട് നുണയാൻ തുടങ്ങി....

ഓഹ് ഇതിനൊരു കുറവും ഇല്ല്യാ കുഴലൂത്... വല്യേട്ടൻ പാപ്പുണ്ണിയെ പോലെ വായിൽ വിരൽ ഇട്ട് കൊണ്ട് പറഞ്ഞു.. അതിനു വിശന്നിട്ടു ആണ്..... അവിടെ ഇരുത്താതെ കൊച്ചിന് പോയി പാല് കൊടുക്ക് പൊന്നു... അതിന് അപ്പിയിടാൻ തോന്നുമ്പോൾ ഇട്ടോളും... അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു... ***💕 അവൾക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ സമാദാനം ആയിക്കാണും... ഇങ്ങനെയും ഉണ്ടേ ആൾക്കാർ... അശ്വതിയുടെ കാര്യം പറഞ്ഞപ്പോൾ ആതുവിന്റെ പൊട്ടിത്തെറി ആണിപ്പോൾ കേട്ടത്.. വിവരങ്ങൾ ഒക്കെ നേരത്തെ പറഞ്ഞിരുന്നേൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു... അമ്മ താടിക്കും കൈ കൊടുത്ത് പറഞ്ഞു... അതിനു ഇവന് ബാച്ചിലർ ആയി നടക്കാൻ വേണ്ടി ചെയ്തത് അല്ലെ.. കോളേജ് കുമാരികൾ ഒക്കെ ഉള്ളത് അല്ലെ...

ഞാനും ഒരു അപ്ലിക്കേഷൻ കൊടുത്ത് നോക്കട്ടെ.. പാപ്പുണ്ണിയെ കളിപ്പിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതിനു വല്യേട്ടനു കുഞ്ഞൊക്കെ ഉള്ളതല്ലേ... വല്യേട്ടൻ ന്റെ ഉസ്കൂളിലേക്ക് വാ അവിടെയുള്ള കുട്ടികളെ പഠിപ്പിക്കാം.. ഇളിച്ചു കൊണ്ട് വാവ പറഞ്ഞു.. എനിക്കതിനു മൂട്ട പിള്ളേരെ അല്ല വേണ്ടത് നല്ല തരുണി മണികളെ ആണ്.. ആഹാ വരാന്തയിലൂടെ നടക്കുമ്പോൾ gud mng അരുൺ സാർ.... ഇന്ന് നല്ല ഹാൻഡ്സം ആയിട്ടുണ്ട് സാർ... എന്നൊക്കെ പറയുമ്പോൾ.. ഓഹ് ഇപ്പോൾ തന്നെ കുളിരു കോരുന്നു... വല്യേട്ടൻ ഒന്ന് തുള്ളി കൊണ്ട് നിവർന്നിരുന്നു.. പൊന്നു കലിപ്പിച്ചു നോക്കി പാപ്പുണ്ണിയെയും വാരി എടുത്ത് പോയി... ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കൊണ്ട് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു... നാളത്തെ പത്രത്തിന്റെ പ്രധാന ന്യൂസ്‌ ഇതാവേണ്ടെങ്കിൽ എണീറ്റ് പോടാ പാക്കരാ.. അച്ഛന് അലറി.. പൊന്നുവേ.... എടി മോളെ... എന്നും വിളിച്ചു വല്യേട്ടൻ സ്ഥലം കാലിയാക്കി... **💕

അപ്പോ ഇനി ജാൻകി വരുണിനു നാളെ മുതൽ സിന്ദൂരം തൊടാം താലി മറച്ചു പിടിക്കാതെ നടക്കുകയും ചെയ്യാം.... പാറുവിന്റെ അടുത്ത് കിടന്നു കൊണ്ട് വരുൺ പറഞ്ഞു... എന്ത് കൊണ്ടോ പാറു വരുണിനെ ഇറുക്കി കെട്ടിപ്പിടിച്ചു.... മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് മൂടി.... I love u... 😍 . കുസൃതിയോടെ പാറു പറഞ്ഞു... ആഹാ ഇന്ന് ഭവതി നല്ല മൂഡിൽ ആണല്ലോ... ഒരു കള്ളച്ചിരിയോടെ വരുൺ പറഞ്ഞു.. സന്തോഷം കൊണ്ടാ.... ഞാൻ വിചാരിച്ചു എനിക്ക് സസ്‌പെൻഷൻ കിട്ടുമെന്ന്.. എങ്കിൽ മൂഞ്ചിയേനെ... വരുണിന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നു കൊണ്ട് പാറു പറഞ്ഞു... ഞാനുള്ളപ്പോ മിനിമം ഒരു ഡിസ്മിസൽ പ്രതീക്ഷിച്ചോ ഇനി അങ്ങോട്ട്.. കോളേജിലും ലൈസൻസ് കിട്ടി മോളെ.. നാളെ കാണാം ബാക്കി... പാറുവിന്റെ നെറ്റിയിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു...

പാറു ഒന്ന് ചിരിച്ചതേ ഉള്ളൂ..... പാറുവിന്റെ മുടിയിഴകൾ തഴുകിയ വരുണിന്റെ കൈകൾ പിന്നീടെപ്പോഴോ അവളുടെ മുഖത്തും ശരീരത്തിലും ഒഴുകി നടന്നു.... അവളിലെ ഡ്രെസ്സുകൾ അഴിച്ചു കളയുമ്പോൾ നാണത്തിനോടൊപ്പം വീണ്ടുമോരു ഒത്തുചേരലിലേക്ക് അവളെ നയിച്ചു.... അവളിലെ ഓരോ അണുവിനെയും വീണ്ടും വരുൺ സ്വന്തമാക്കി.... കൂടിച്ചേരലിന്റെ സംതൃപ്തിയിൽ വരുൺ അവളുടെ നെറ്റിത്തടത്തിൽ മുത്തി കൊണ്ട് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു..... പാറുവിന്റെ കൈകൾ വരുണിനെ തഴുകി കൊണ്ടിരുന്നു.......... ❣️........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story