നിന്നിലലിയാൻ: ഭാഗം 95

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നിങ്ങൾക്കിപ്പോൾ എന്നേ കൊണ്ട് അടിമ പണി എടുപ്പിക്കുന്നത് കൂടിയിട്ടുണ്ട്..... പാറു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു... എന്റമ്മേ ഒരു ഷർട്ട് തേക്കാൻ പറഞ്ഞതിനാണോ നീ ഇങ്ങനെ ഒക്കെ പറയുന്നേ . അല്ല നീയാവുമ്പോൾ വെടിപ്പായിട്ട് തേക്കുമല്ലോ... വരുണും വെറുതെ വിട്ടില്ല... ഏഹ്... 😤...പഠിക്കുന്ന കുട്ടികളെ ഇങ്ങനെ ഭാരം ഉള്ള ജോലി ഒന്നും ചെയ്യിപ്പിച്ചൂട... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.... നിന്ന് കിന്നാരം പറയാതെ തേക്കടി.. ഞാൻ അപ്പോഴേക്കും കുളിച്ചിട്ട് വരാം... പാറുവിന്റെ കവിളിൽ പിച്ചി കൊണ്ട് വരുൺ ബാത്‌റൂമിലേക്ക് പോയി... ഓർഡർ ചെയ്താൽ മതിയല്ലോ.. ഞാൻ അല്ലെ പണിയെടുക്കേണ്ടത്.... ഈ ശനിയാഴ്ച കെട്ടി ഒരുങ്ങി ഇവിടെ പോവുന്നോ എന്തോ.. അച്വതി കൊച്വതി വരുന്നുണ്ടോ കാണാൻ.. ഹും 😏😏 പാറു പിറുപിറുത്തു കൊണ്ട് പറഞ്ഞു... വരുൺ കുളിച്ചു വന്നപ്പോൾ പാറു എന്തോ ആലോചിച്ചു ബെഡിൽ ഇരിക്കുന്നതാണ് കണ്ടത്... പാറുവേ... ഷർട്ട് തേച്ചോ.... തലതുവർത്തി കൊണ്ട് വരുൺ ചോദിച്ചു... .......... കുട്ടിക്ക് അനക്കം ഇല്ല്യാ... ഡി പാറു ഷർട്ട് തേച്ചോ എന്ന്... പാറുവിനെ കുലുക്കി വിളിച്ചു കൊണ്ട് വരുൺ ചോദിച്ചു... ആ തേച്ചു..... അല്ല വരുണേട്ടാ 20 വർഷം മുന്നേ ചാക്ക് കൊണ്ട് നിക്കറു ഒക്കെ ഉണ്ടായിരുന്നോ 🤔🤔🤔.....

പാറു എന്തൊക്കെയോ ഓർത്തെടുത്തു കൊണ്ട് ചോദിച്ചു.... അകാര്യം നീ ഇത്‌ വരെ വിട്ടില്ലേ.. അതൊക്കെ ഏട്ടൻ വെറുതെ പറഞ്ഞതല്ലേ.... വരുൺ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... അല്ല ഞാൻ അത് എവിടെയോ കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു ഡയലോഗ്.. അതെവിടെ.... ആാാാ ഉപ്പും മുളകും പരിപാടി ഇല്ലേ.. അതിൽ ഇതേ ഡയലോഗ് തന്നെയാ പറയുന്നേ.. ഇതേ സിറ്റുവേഷൻ.... പാറു ഓർത്തെടുത്തു പറഞ്ഞു.... അത് നിനക്ക് തോന്നിയതാവും.... അതെങ്ങനെ ഇവിടെ പോസ്സിബിൾ ആവുന്നേ... നീയൊന്ന് പോയെ പാറു... എന്നും പറഞ്ഞു ഷർട്ട് എടുത്ത് വരുൺ താഴേക്ക് പോയി.... ഇത്‌ അത് തന്നെയാ... എന്തായാലും വല്യേട്ടനോട് ചോദിച്ചിട്ട് തന്നെ കാര്യം... പാറുവും താഴേക്ക് പോയി.... **💕 അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ.. എല്ലാവരും എല്ലാം വിശ്വസിച്ചു.. അതിന് എങ്ങനെയാ എന്റെ അല്ലെ പെർഫോമൻസ്... ഓഹ്... 🤣🤣🤣മീൻ ബിരിയാണി തിന്ന എന്നേയാണ് തല കാണിച്ച് പറ്റിച്ചത്... വിടില്ല ഞാൻ.... വല്യേട്ടൻ ബെഡിൽ കിടന്നും ഇരുന്നും ചിരിക്കുവാണ്.... ന്താ മനുഷ്യാ.. ഇന്ന് രാവിലെ തന്നെ ഇളകിയോ..

ഇന്നലെ കരച്ചിലോട് കരച്ചിൽ ആയിരുന്നു.. ഇന്ന് ചിരിയുടെ കുരു പൊട്ടിയോ... റൂമിലേക്ക് വന്ന പാറു ചോദിച്ചു... ആ പൊന്നു.. ഇവിടെ ഇരിക്ക്.. ഞാൻ പറയട്ടെ... ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും നീങ്ങിയിരുന്നു കൊണ്ട് വല്യേട്ടൻ പറഞ്ഞു... എടി പൊന്നു... ഇന്നലെ ഞാൻ പറഞ്ഞില്ലേ കുറുക്ക് തരാത്തതും ചാക്ക് നിക്കറും.. അമ്മേ... അയ്യോ.... എനിക്ക് ചിരിക്കാൻ വയ്യ... വല്യേട്ടൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... സോറി ഏട്ടാ.. അമ്മ എടുത്ത് വെച്ചതാ പിന്നെ എങ്ങനെ കഴിഞ്ഞത് എന്ന് ഞങ്ങൾക്ക് അറിയില്ല.. ഇന്ന് ഏട്ടന് ഉച്ചക്ക് ഐല കറി ഉറപ്പാ.... ഏട്ടന്റെ പാസ്ററ് കേട്ടപ്പോൾ എനിക്ക് തന്നെ..... 😪😪 പാറു സങ്കടത്തോടെ ബെഡിൽ ഇരുന്ന് പറഞ്ഞു.... എടി അതൊക്കെ പറഞ്ഞത് നുണയാ... 🤣🤣🤣20 വർഷം മുൻപേ ചാക്ക് നിക്കറ് എന്നൊക്കെ പറഞ്ഞാൽ എവിടുന്ന് കിട്ടാനാടി പോത്തേ... നീ അത് വിശ്വസിച്ചോ... എനിക്ക് വയ്യ 🤣🤣🤣🤣.... വല്യേട്ടൻ ബെഡിൽ കിടന്നു കൊണ്ട് ചിരിക്കാൻ തുടങ്ങി... ങേ 😲😲😲... അച്ഛൻ മീൻ വാങ്ങാൻ പോയതോ ഇപ്പോൾ... അമ്മ ഇന്നലെ അങ്ങനെ അല്ല എന്നൊന്നും പറഞ്ഞില്ലല്ലോ..

നിങ്ങളെങ്ങനെയാ ഇത്രയ്ക്ക് തള്ളാൻ പഠിച്ചേ.. കഷ്ടം.... ആദ്യം ഞെട്ടി പിന്നെ മനസിലുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് പൊന്നു അതെ ഇരുത്തം ഇരുന്നു... അച്ഛൻ മീൻ വാങ്ങാൻ പോയോ.. എന്നാൽ ഇന്നൊരു പിടി പിടിക്കണം.... അമ്മക്ക് എങ്ങനെ ഓർമ ഉണ്ടാവാനാ.. എന്റെ അഭിനയം കാരണം അമ്മക്ക് ഒന്നും കത്തി കാണില്ല... എനിക്ക് വയ്യ ഞാൻ ഇത്രയ്ക്ക് നല്ല ആക്ടർ ആയിരുന്നോ.... വല്യേട്ടൻ ചിരിച്ചു കൊണ്ട് തലക്ക് കൈ കൊടുത്തു... ഇതേ സമയം പൊന്നു പല്ല് അരി പൊടിക്കുന്ന പോലെ കടിച്ചു പൊട്ടിക്കുകയായിരുന്നു..... ഇങ്ങനെ ഒരു പൊട്ടനെ ആണല്ലോ എനിക്ക് തന്നത്.... (വെറും ആത്മ ) (ഇനി പറഞ്ഞിട്ട് കാര്യം ഇല്ല്യാ കുട്ട്യേ.. സഹിക്ക്യാ 😎) മൃഗയ സിനിമയിൽ മമ്മൂട്ടിയുടെ വേഷം ചെയ്‌താൽ മതി ആയിരുന്നു.... പൊന്നു പിറുപിറുത്തു കൊണ്ട് തിരിഞ്ഞിരുന്നു.... ഞാൻ ബാക്കി പറയട്ടെ കേൾക്ക്.... പൊന്നുവിനെ തോണ്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആ പറയ്.. കേൾക്കുന്നുണ്ട്... വല്യ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു... എടി.. ഓഫീസിൽ ഫ്രീ ടൈം കിട്ടിയപ്പോൾ ഞാൻ ഉപ്പും മുളകും പരിപാടി ഇല്ലേ അത് കണ്ടു....

അതിൽ അപ്പോൾ ബാലു ചേട്ടൻ നല്ല മീൻ കൊണ്ടു വന്നു കൊടുക്കുന്ന സീൻ ഉണ്ട്.... വല്യേട്ടൻ കിടക്കയിൽ കാല് കയറ്റി വെച്ചു കൊണ്ട് പറഞ്ഞു... എന്നിട്ട്.... ഉപ്പും മുളകും എന്ന് കേട്ടതും പൊന്നുവും കഥ കേൾക്കാൻ തിടുക്കം ആയി ഇരുന്നു.... എന്നിട്ടെന്താ ഞാൻ വന്നു മീൻ തന്ന് പോയിട്ട് പിന്നേം വന്നപ്പോൾ മീനിന്റെ തല മാത്രം...ഇത്‌ തന്നെയാണ് ഉപ്പും മുളകിലും.. കറക്റ്റ് ഒരു വ്യത്യാസവും ഇല്ലാതെ.... സിറ്റുവേഷൻ രണ്ടിന്റെയും ഒന്നായത് കൊണ്ടും നിങ്ങളൊക്കെ പൊട്ടനും പൊട്ടത്തിയും ആയത് കൊണ്ടും ബാലു ചേട്ടനേക്കാൾ നന്നായി ഞാൻ അഭിനയിച്ചു.. ഹിഹി..... മാത്രല്ല ഞാൻ മീൻ ബിരിയാണി തിന്നിട്ടാ വന്നത്.. എന്ത് പറയും എന്ന് അറിയാതെ വന്നപ്പോഴാ എനിക്ക് തല മാത്രം തന്നത് കണ്ടത്.... അപ്പൊ പിന്നെ ഞാൻ വയലെന്റ് ആയി.. അത്രേ ഉള്ളൂ.. 🤭🙈😜😌.... വല്യേട്ടൻ കോളർ പൊക്കി കൊണ്ട് പറഞ്ഞു... എനിക്കപ്പോഴേ ഡൌട്ട് ഉണ്ടായിരുന്നു ഉപ്പും മുളകും കോപ്പി അടിച്ചതാണെന്ന്... കാലനോട് പറഞ്ഞപ്പോൾ വല്യേട്ടനെ പിടിച്ചു പുണ്യാളൻ ആക്കി.... ഒക്കെ നിങ്ങടെ അടവ് ആയിരുന്നു ലെ 🤪🤪🤪🤪....

റൂമിന്റെ പുറത്ത് നിന്ന് വല്യേട്ടന്റെ കഥന കഥ കേട്ട് കൊണ്ട് പാറു അകത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.... പാറു അത് പിന്നെ.... ഞാൻ 😝😝😝 ഇളിച്ചു കൊണ്ട് വല്യേട്ടൻ വിക്കി... വല്ലാതെ വിക്കല്ലേ.... എന്നാലും എന്റെ വല്യേട്ടാ അതൊരു പൊടിപ്പും തൊങ്ങലും ഇല്യാതെ അതുപോലെ പറഞ്ഞപ്പോഴോ 🙄🤔... ശെടാ പാറു താടിക്കും കൈ കൊടുത്ത് പറഞ്ഞു.. വ്യത്യാസം ഉണ്ട്... ബാലു ചേട്ടൻ പശുവിന് പുല്ല് പറിക്കാൻ പോയിട്ട് താഴെ ചേമ്പിലയും മേലെ മാത്രം പുല്ലും വെച്ച് അമ്മയെ പറ്റിച്ച കാര്യം പറയുന്നുണ്ട്.. അത് ഞാൻ പറഞ്ഞില്ലല്ലോ.. അതൊരു വ്യത്യാസം ഉണ്ട്.... വല്യേട്ടൻ നല്ലവനായ ഉണ്ണി ആയി.... അത് പറഞ്ഞാൽ കള്ളി വെളിച്ചത്താവും എന്ന് അറിഞ്ഞത് കൊണ്ടായിരിക്കും.. പശു ഇവിടെ ഉണ്ടായിരുന്നില്ലല്ലോ ലെ.. എന്നാലും എന്ത് തള്ളായിരുന്നു നിങ്ങള്.. പുട്ട് തിന്നാൽ പോലും ഇങ്ങനെ തള്ളാൻ പറ്റൂല...അഭിനയമോ.. ഓസ്കാർ വാങ്ങിയേനെ... 🤭🤭🤭 പാറു കളിയാക്കി കൊണ്ട് പറഞ്ഞു... പോടി.. കോളേജിൽ പോവാൻ നോക്കെടി.. ഈ അരുൺ വിശ്വനാഥൻ ഒരു സംഭവം ആലെ.. എനിക്ക് വയ്യ.... വല്യേട്ടൻ നഖം കടിച്ചു കൊണ്ട് പറഞ്ഞു... ശനിയാഴ്ച നിങ്ങള് കോളേജ് തുറന്നു വെച്ചിട്ടുണ്ടോ... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു... വരട്ടെ വരട്ടെ.. മീൻ വാങ്ങാൻ പോയ അച്ഛൻ ഇങ്ങോട്ട് വരട്ടെ...

ഈ കളി ഞാൻ പൊളിക്കുന്നുണ്ട്... പൊന്നുവേച്ചി വിട്ട് കൊടുക്കാൻ തയ്യാറല്ല... പൊന്നുവേ.... പറയല്ലെടി.. അച്ഛൻ എന്നേ തല്ലും എല്ലാവരും അറിയും ഞാൻ നാറും.. പ്ലീസ്... വല്യേട്ടൻ കിടക്കയിൽ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞു.... എന്നാലും വല്യേട്ടാ നിങ്ങടെ ചാക്ക് കൊണ്ടുള്ള നിക്കറേയ് 🙊🙊🙊.... പാറു കഴിഞ്ഞ കാര്യം പറഞ്ഞു പുലമ്പി കൊണ്ടിരുന്നു.... അതല്ല പാറു.. നല്ല മീൻ ബിരിയാണി തട്ടി വന്നിട്ടാ ഇന്നലെ തല തല തല എന്നും പറഞ്ഞു കരഞ്ഞിരുന്നേ.. ച്ചെ... എനിക്കത് ആലോചിക്കുമ്പോഴാ... പൊന്നുവേച്ചി തല തിരിച്ചു അതാണൊടി ഇവിടെ പ്രശ്നം... അച്ഛൻ കൊണ്ടു വരുന്നതിൽ നിന്ന് ഒരു കഷ്ണം മീൻ തരാം ആരോടും പറയല്ലേ ഞാൻ അഭിനയിച്ചതാണെന്ന്... ഉറപ്പായിട്ടും തരാം... വല്യേട്ടൻ തൊഴു കയ്യിൽ നിന്നു.... ഉറപ്പാണോ... മീൻ എന്ന് കേട്ടതും പാറു കോംപ്രമൈസിനു തയ്യാറായി... (ഇവർക്കൊക്കെ മീനിൽ കൈവിഷം കൊടുത്തിട്ടുണ്ടോ 🙄🤔...ലെ ഞാൻ ) അര കഷ്ണം തരാം... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... എങ്ങനെ........ പൊന്നുവേച്ചി മാക്സി മടക്കി കുത്തി... അര കഷ്ണത്തിന്റെ ഒരു ഭാഗം തരാം... വല്യേട്ടൻ പാറുവിനെയും പൊന്നുവിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു... പൊന്നുവേച്ചി കയ്യോടെ പിടിച്ചോ... എന്നും പറഞ്ഞു പാറു വല്യേട്ടനെ പിടിക്കാൻ വേണ്ടി ഓടി...

ഇന്ന് ശനിയാഴ്ച അല്ലെ പോയി തിങ്കളാഴ്ച വാ... എന്നും പറഞ്ഞു വല്യേട്ടൻ എസ്‌കേപ്പ് ആവാൻ ശ്രമിച്ചു... അപ്പോഴേക്കും പൊന്നു വല്യേട്ടനെ കയ്യോടെ പിടിച്ചു.... സത്യം ഇട്.... പൊന്നുവേച്ചി കോളറിൽ പിടിച്ചു കൊണ്ട് വല്യേട്ടനോട് പറഞ്ഞു... ഏത് സത്യം ഇടണം... 4 തരത്തിലുള്ള സത്യം ഉണ്ട്.... കള്ള സത്യം... അസത്യം..... തലേ പിടിച്ചു സത്യം.... അമ്മേ പിടിച്ചു സത്യം... ഇതിൽ ഏത് വേണം.... വല്യേട്ടൻ തല ആട്ടി കൊണ്ട് ചോദിച്ചു... ഞങ്ങൾക്കിടയിൽ വേറെ ഒരു സത്യം കൂടി ഉണ്ട്.... "സത്യം "എന്ന്... തല്ക്കാലം അത് ഇട്ടാൽ മതി.... പൊന്നുവേച്ചി അമറി... സത്യം... ഞാൻ മീൻകഷ്ണം തരാം... പിടിക്കപ്പെട്ട വല്യേട്ടൻ ബാക്കിൽ കൈ മടക്കി വെച്ച് കള്ള സത്യം പിടിച്ചു കൊണ്ട് പറഞ്ഞു... എന്നാ പൊക്കോ.... പാറുവിനും പൊന്നുവിനും പുച്ഛം.... എന്നോടാ കളി... വല്യേട്ടൻ ആത്മിച് പുറത്തേക്ക് പോയി.... സത്യം ഒക്കെ ഇട്ടതല്ലേ എന്ന് കരുതി പാറു ഇക്കാര്യം വരുണിനോട് പറയാനും പോയില്ല... അച്ഛനാണേൽ വല്യേട്ടനെ പിണക്കണ്ട എന്ന് കരുതി ഫിഷ് മാർക്കെറ്റിൽ പോയി നല്ല പൊളപ്പൻ മീനും വാങ്ങി വെട്ടി നുറുക്കി അമ്മക്ക് കൊണ്ടു കൊടുത്തു.... അമ്മയതിൽ നിന്ന് കുറച്ചെടുത്തു മസാല ഒക്കെ തേച്ചു വറുത്തെടുത്തു.. ബാക്കി തേങ്ങയും പുളിയും ഒക്കെ ചേർത്ത് നന്നായി കറി വെച്ച് ഇച്ചിരി കറിവേപ്പില കൂടി ഇട്ടപ്പോഴേക്കും വല്യേട്ടൻ മണം പിടിച്ചു അടുക്കളയിൽ എത്തി...

ഒരു മണിക്ക് ചോറ് കഴിക്കാറുള്ള അവര് വല്യേട്ടന്റെ നിർബന്ധം മൂലം 12 മണിക്ക് തന്നെ പ്ലേറ്റും ചോറും അരച്ചതും പൊരിച്ചതും വറുത്തതുമെല്ലാം ടേബിളിൽ നിരത്തി... ഒരു കഷ്ണം കഴിഞ്ഞ് രണ്ട് കഷ്ണം കഴിഞ്ഞു എന്നിട്ടും പൊന്നുവിനും പാറുവിനും മീൻ കിട്ടിയില്ല.... അച്ഛൻ ആണേൽ ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്ന് വിചാരിച്ചു വല്യേട്ടന്റെ മീനും നോക്കി ഓരോ ഉരുള വായിലേക്ക് വെച്ചു... അമ്മക്ക് പിന്നെ ഇതൊന്നും ബാധകം അല്ല എന്ന രീതിക്ക് ഇരിപ്പാണ്... ആതു ആണേൽ പൊന്നുവിനെയും പാറുവിനെയും വീക്ഷിക്കുന്ന തിരക്കിൽ..... വാവ പിന്നെ ടീവിയുടെ മുന്നിൽ ആണ്.. രാവിലെ പോയ വരുൺ ഇത്‌ വരെ എത്തിയിട്ടില്ല.. അതുകൊണ്ട് കാലന്റെ എക്സ്പ്രെഷൻ എന്താണെന്ന് അറിയൂല.... ചേച്ചി കണ്ടിട്ട് വല്യേട്ടൻ നമ്മളെ നൈസ് ആയിട്ട് പറ്റിച്ച പോലെയാ.. കണ്ടില്ലേ മൂന്നാമത്തെ കഷ്ണം എടുത്തു... പാറു അയവിറക്കി കൊണ്ട് പറഞ്ഞു.. അതേടി.. ഞാൻ എടുക്കുന്നത് കണ്ടപ്പോൾ വിചാരിച്ചു ഇപ്പോൾ എന്റെ പ്ലേറ്റിലേക്ക് ഇടുമെന്നു.. എവിടെ 😪😪 എന്ന് പൊന്നുവേച്ചി.. എന്നാൽ പിന്നെ തുടങ്ങിക്കോ ചേച്ചി.. സത്യം ഒക്കെ ഇട്ടിട്ട് മുഖത്ത് നോക്കി തിന്നുന്നത് കണ്ടില്ലേ.. ഇന്നലെ നമ്മൾ വല്യേട്ടന്റെ മുഖത്ത് നോക്കാതെ അല്ലെ തിന്നത്.. ബെശമം ഉണ്ട് 😒😒....

പാറു ഒരു നടക്ക് പോവില്ല... അച്ഛാ.. ഇന്നലെ ഏട്ടൻ അഭിനയിച്ചതാ.. എന്നോട് പറഞ്ഞു മീൻ ബിരിയാണി തിന്നിട്ടാ വന്നത് മാത്രല്ല...... എടി നുണച്ചി.. നിനക്ക് മീൻ വേണേൽ അത് പറഞ്ഞാൽ പോരെ... എന്നേ കുറ്റം ഇടുന്നത് നോക്കിയേ അമ്മേ... പൊന്നുവിനെ മുഴുവൻ പറയാൻ സമ്മതിക്കാതെ വല്യേട്ടൻ നിഷ്കു കൂട്ട് പിടിച്ചു മീൻ കഷ്ണം വായിലേക്ക് ഇട്ടു.... അല്ല അമ്മേ ഞാനും കേട്ടതാ വല്യേട്ടൻ പറഞ്ഞത്.. ഇങ്ങനെ പാടില്ല ട്ടോ... മുഖത്ത് നോക്കി തിന്നുന്നോ... പാറുവും രംഗത്തേക്ക് ഇറങ്ങി.... കണ്ടോ കണ്ടോ രണ്ടാളും കൂടി പ്ലാനിട്ട് വന്നേക്കുവാ.. പാവം ഞാൻ ചെറുപ്പത്തിൽ ചാക്ക് നിക്കറ് ഇട്ട്... വല്യേട്ടൻ മീൻ കയ്യ് കണ്ണിൽ ഇട്ട് വെള്ളം വരുത്തിച്ചു കൊണ്ട് പറഞ്ഞു... ചേച്ച്യേ.. നിങ്ങടെ കെട്ട്യോൻ ആന കള്ളൻ ആണുട്ടോ... പാറു പൊന്നുവിന്റെ ചെവിയിൽ പിറുപിറുത്തു... അതെനിക്ക് എന്നോ അറിയാം.... നമ്മൾ വീണ്ടും പ്ലിങ്ങിയെടി.. ഇനി എന്തോ ചെയ്യും... ലെ പൊന്നു... എന്ത് ചെയ്യാൻ.. സാമ്പാർ കൂട്ടി കൊഴച്ചു കൊഴച്ചു തിന്നോ... പാറുവിന്റെ ഗദ്ഗദം.... ഹാവു ഞാൻ രക്ഷപെട്ടു.. ഇന്നലെ മീൻ ബിരിയാണി.. ഇന്ന് മീൻ വറുത്തത്.. ഇന്ന് മീൻ വറുത്തത്.. ഇന്നലെ മീൻ ബിരിയാണി... എല്ലാതും ഒറ്റക്ക് കിട്ടയ വല്യേട്ടന്റെ ആത്മ സന്തോഷം.... എല്ലാവരുടെയും തല്ലും വക്കാണവും കഴിഞ്ഞപ്പോൾ അച്ഛൻ തല പൊക്കി നോക്കി... എടാ അച്ഛനൊരു കഷ്ണം മീൻ താടാ.. അച്ഛൻ മാർക്കെറ്റിൽ പോയി തിരഞ്ഞു തിരഞ്ഞു എടുത്തത് ആടാ... അച്ഛൻ കൈ നീട്ടി കൊണ്ട് പറഞ്ഞു...

അങ്കിൾ നിങ്ങളെക്കാൾ തറ ആണ് ട്ടോ... പാറുവിന്റെ ചെവിയിൽ ആതുവിന്റെ പിറുപിറു.... അതെനിക്ക് ഇവിടെ കാല് കുത്തിയപ്പോഴേ മനസിലായതാ... എന്ന് പാറു.... നിങ്ങളൊക്കെ ഇന്നലെ തിന്നില്ലേ.. ഞാൻ ഒരു വറ്റ് പോലും ഇന്നലെ കഴിച്ചിട്ടില്ല.... വല്യേട്ടൻ ചുണ്ട് ചളുക്കി പറഞ്ഞു... അതിന് ഇന്നലെ നിങ്ങള് മൂക്കുമുട്ടെ ബിരിയാണി തിന്ന് വന്നില്ലേ.. പിന്നെ ഒരു വറ്റ് പോയിട്ട് അര വറ്റ് പോലും ഇറങ്ങില്ല.. (പൊന്നുവിന്റെ ആത്മ ) അത് എന്റെ കുഴപ്പം ആണോ ചെക്കാ.. ഒറ്റൊന്നല്ലെ ചോദിച്ചോള്ളൂ.. അച്ഛന് താടാ മക്കളെ..... പ്യാവം അച്ഛൻ... ഇവിടെ സത്യം ഇട്ട് തന്നിട്ട് ഞങ്ങൾക്ക് തന്നിട്ടില്ല എന്നിട്ടാണോ ഇരക്കുന്ന അച്ഛന്.. മ്ലേച്ഛം.... (പാറു ആത്മ ) ഞാൻ കുറുക്കിന് വേണ്ടി എത്ര കരഞ്ഞി.... വല്യേട്ടൻ പറഞ്ഞു തുടങ്ങിയതും... അയ്യോ വേണ്ട വേണ്ട.. നീ തന്നെ ഒറ്റക്ക് തിന്നോ.. ഇന്നത്തോടെ നിർത്തിക്കോണം കുറുക്കും നിക്കറും... ശല്യം സഹിക്ക വയ്യാതെ അമ്മ ഇടപെട്ടു... എന്നാലും അച്ഛൻ സൈഡ് വലി നടത്തുന്നുണ്ട് മീനിന് വേണ്ടി.... സഹിക്ക വയ്യാതെ വല്യേട്ടൻ ബാക്കി 3 കഷ്ണം മീനും വല്യേട്ടന്റെ പ്ലേറ്റിലേക്കിട്ട് മീൻ വെച്ച പാത്രം അച്ഛന് നേരെ നീട്ടി... തിന്നോ.. പൊട്ടും പൊടിയും ഉണ്ട്.. കൂട്ടി തിന്നോ... പ്ഫാ... നിന്റെ തന്തക്ക് കൊടുക്കെടാ... എന്ന് അച്ഛൻ.... എന്റെ തന്ത നിങ്ങള് അല്ലെ അതുകൊണ്ടല്ലേ നിങ്ങൾക്ക് തന്നെന്നു വല്യേട്ടൻ.... ആകെക്കൂടെ കൺഫ്യൂഷൻ ആയപ്പോൾ അച്ഛൻ എണീറ്റ് പോയി... പതിയെ അമ്മയും.... ***💕

വരുൺ വീട്ടിലേക്ക് വന്നപ്പോൾ ഒരു ഭൂകമ്പം കഴിഞ്ഞ പ്രതീതി.... ഈശ്വരാ ഇനി ഇവൻ സാമ്പാറിലെ തക്കാളിയും വെണ്ടക്കയും കിട്ടിയില്ല എന്ന് പറഞ്ഞു വരുമോ... വരുണിന്റെ വൈകി ഉള്ള വരവ് കണ്ട അച്ഛൻ ചോദിച്ചു... ആവോ നിങ്ങടെ അല്ലെ മക്കൾ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ... അമ്മ നൈസ് ആയിട്ട് താങ്ങി 🤭 എടാ നീ എവിടെ പോയി കിടക്കുവായിരുന്നു.. ഫ്രഷ് ആയി വാ അമ്മ ചോറെടുത്തു തരും ... അച്ഛൻ അമ്മയെ നോക്കി ഇളിച്ചു കാട്ടി കൊണ്ട് പറഞ്ഞു.... ഞാൻ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോയതാ അച്ഛാ.. ഞാൻ കഴിച്ചിട്ടാ വരുന്നേ .. വരുൺ മോളിലേക്ക് കയറി കൊണ്ട് പറഞ്ഞു... ഹാവു വെണ്ടക്കയുടെയും തക്കാളിയുടെയും കാര്യത്തിൽ തീരുമാനം ആയി... അച്ഛൻ അമ്മയെ നോക്കി പറഞ്ഞു... റൂമിലേക്ക് ചെന്നപ്പോൾ കമിഴ്ന്നു കാല് രണ്ടും പൊക്കിക്കിടക്കുന്ന പാറുവിനെ ആണ് വരുൺ കാണുന്നത്.... ഓഹ് കാര്യമായ ഫോൺ കളിയിൽ ആണല്ലോ... പാറുവിന്റെ തൊട്ടടുത്തു മലർന്ന് കിടന്ന് കൊണ്ട് പാറുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് വരുൺ ചോദിച്ചു... നിങ്ങള് വന്നോ.. വാ ഞാൻ ചോറെടുക്കാം.. ചാടി പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. ഞാൻ കഴിച്ചു..നീ ഇവിടെ കിടന്നേ... പാറുവിനെ വലിച്ചു നെഞ്ചത്തോട്ട് ഇട്ടു കൊണ്ട് വരുൺ പറഞ്ഞു.... വെൽക്കം ടു ഊട്ടി.. നൈസ് ടു മീറ്റ് യൂ... 🙈🙈😜😜..... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു.... ന്തോന്നെടി.... വരുൺ കെറുവിച്ചു കൊണ്ട് ചോദിച്ചു... കിലുക്കം കിലുകിലുക്കത്തിലെ അതെ കിടപ്പ്..

അത് കൊണ്ട് പറഞ്ഞതാ.... വരുണിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ട് പാറു പറഞ്ഞു... തങ്ക ഭസ്മ കുറിയിട്ട പാറുക്കുട്ട്യേ.... നിന്റെ ശനിയാഴ്ച നൊയമ്പിന്ന് മുറിക്കും ഞാൻ..... അന്നാമ്മ പാടുന്ന പോലെ വരുൺ പാടി... അത് കേട്ടതും പാറു ഇരുന്ന് ചിരിക്കാൻ തുടങ്ങി... ഏട്ടനെ പോലെ അനിയനും ഭാവി ഉണ്ട്.... വരുണിന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.... എന്തെ അഴിക്കണോ.... വരുൺ ഒരു കള്ളച്ചിരിയോടെ പറഞ്ഞു... വേണ്ട കൊരങ്ങാ.... എന്നും പറഞ്ഞു വരുണിന്റെ നെഞ്ചിൽ തല വെച്ചു പാറു കിടന്നു..... പാറുവേ.. നമുക്കൊരു കുഞ്ഞു വേണ്ടേ... അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് വരുൺ ചോദിച്ചു... ഇപ്പോഴോ... 😲 പാറു ഞെട്ടി കൊണ്ട് ചാടി എണീറ്റു... ഇപ്പോഴല്ലെടി... ഒരു 10 മാസം കഴിഞ്ഞിട്ട്... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... തമാശിച്ചതായിരിക്കും.... പാറു കെറുവിച്ചു കൊണ്ട് മുഖം തിരിച്ചു... അല്ലാ കോമഡി പറഞ്ഞതാ.. നിന്റെ പഠിപ്പ് ഒന്ന് കഴിയട്ടെ.. കുറച്ച് കൂടി പക്വത വരട്ടെ.. എന്നിട്ട് മതി കുഞ്ഞു... അത് വരെ നിന്നെ സ്നേഹിച്ചും വഴക്കടിച്ചും നമുക്കിങ്ങനെ പോവാം.. എന്തെ... പാറുവിനെ അടുത്ത് കിടത്തി കൊണ്ട് വരുൺ ചോദിച്ചു.... സമ്മതം..... 😘 അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് പാറു പറഞ്ഞു...........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story