നിന്നിലലിയാൻ: ഭാഗം 96

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കുഴി കുത്തി... വാഴ നട്ടു... ചുറ്റോറം വേലി കെട്ടി.... രാത്രി വന്നു കള്ളൻ കൊണ്ടോയി... വാവയുടെ ഉള്ളം കയ്യിൽ വാഴ നടലും വേലി കെട്ടലും നടത്തുവാണ് വല്യേട്ടൻ... ഇയ്യ് കണ്ടോ... ഇല്ല്യാ... ഇയ്യ് കണ്ടോ... ഇല്ല്യാ... ഇയ്യ് കണ്ടോ... ഞാൻ കുറച്ച് കണ്ടു... ഇയ്യ് കണ്ടോ... ഞാൻ പകുതി കണ്ടു... ഇയ്യ് കണ്ടോ... ഞാൻ മുഴുവനും കണ്ടും... ഓരോ വിരലിനോടും ആയി വല്യേട്ടൻ ചോദിച്ചു 🤚🤚🤚🤚 എന്നാൽ പറഞ്ഞോ.... കള്ളൻ ഇതിയേനെ പോയി പോയി പോയി കുണ്ടിൽ ചാടി.... അവിടെന്ന് നീറ്റ് ഇതിയേനെ പോയി കിക്കിളിക്കിളികിളി .... വാവയെ കിട്ടിയ ചാൻസിൽ വല്യേട്ടൻ ഇക്കിളി ഇട്ടു ചിരിപ്പിച്ചു..... എന്താണ് വല്യേട്ടനും അനിയത്തിയും കൂടി... അങ്ങോട്ടേക്ക് വന്ന ആതു ചോദിച്ചു... കണ്ടിട്ട് മനസിലായില്ലേ കളിക്കുവാണെന്ന്... വല്യേട്ടൻ മുഖം തിരിച്ചിരുന്നു.... ഓ ഇന്ന് ഡാൻസ് ക്ലാസ്സിൽ പോവാൻ പറ്റാത്തതിനുള്ള സങ്കടം ആണോ.... so സാഡ്.. ആതു കിട്ടിയ ചാൻസിൽ കളിയാക്കി.... ഒഞ്ഞു പോയെടി... അല്ലേലും ഞാൻ ഡാൻസിൽ ബിരുദാനന്തര ബിരുദം എടുത്തതാ.. അമേരിക്കക്കാരി പോയി ചായ കുടിക്ക്.... വല്യേട്ടൻ പുച്ഛം വാരി വിതറി.....

വാ നമുക്ക് അടുത്ത കളി കളിക്കാം... വല്യേട്ടൻ വാവയുടെ കൈ രണ്ടും പിടിച്ചു കൊണ്ട് പറഞ്ഞു.. 🎶പ പ പ.... പച്ചമുളക് വയറ്റില്... റോസാ പൂവ് തലേല്..... റോസാകുട്ടി മടിയില്... ടപ്പ് ടപ്പ് ജാനകി.... വെള്ളം കോരൻ പോയപ്പോൾ അടുത്ത വീട്ടിലെ സായിപ്പ് കണ്ണുരുട്ടി ചോദിച്ചു..... 🎶 അവിടെ തകർത്തു കളിക്കുവാണ്..... എണീറ്റ് പോയി പല്ല് തെക്കെടാ... രാവിലെ തന്നെ കുട്ടിക്കളി കളിക്കുന്നു.... അച്ഛൻ വല്യേട്ടനെ ആട്ടി.... അല്ലേലും ന്റെ കാര്യത്തിന് ഇവിടെ ആർക്കും ശുഷ്‌കാന്തി ഇല്ല്യല്ലോ... 😪 ഡാൻസിന് പോവാത്ത സങ്കടം വല്യേട്ടൻ കാല് അമർത്തി ചവിട്ടി കൊണ്ട് അറിയിച്ചു.... **💕 ഓ വന്നോ ഡാൻസുകാരിയും അവളുടെ കാലനും.... പാറുവിനെയും വരുണിനെയും നോക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു... ഒരു കഥ എഴുതിയാലോ "ഡാൻസുകാരിയെ പ്രണയിച്ചു ചാക്കിലാക്കിയ കാലൻ" (വല്യേട്ടന്റെ ആത്മ ) ആ വന്നു.... ന്തേ ബോധിച്ചില്ലേ... ചെരുപ്പൂരി കൊണ്ട് പാറു ചോദിച്ചു.. അല്ല ബോധിക്കാൻ പറ്റിയ കാര്യം ഇന്ന് പത്രത്തിൽ ഉണ്ട്.. കുഞ്ഞ് അറിഞ്ഞായിരുന്നോ... വല്യേട്ടൻ കളിയാക്കി കൊണ്ട് ചോദിച്ചു .. ഇല്ല്യാ കുഞ്ഞ് അറിഞ്ഞില്ല എന്താണാവോ... പാറു പത്രം കയ്യിൽ എടുത്ത് കൊണ്ട് ചോദിച്ചു... പ്രശസ്ത കൊലയാളിയും ഗുണ്ട സംഘത്തിന്റെ നേതാവും ആയിരുന്ന നിന്റെ ചങ്ക് ബ്രോ കാടൻ സുനി വെട്ടേറ്റ് മർ ഹോഗയാ...

വല്യേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു... കേട്ടത് വിശ്വസിക്കാനാവാതെ പാറു പത്രം മറിച്ചു നോക്കി... വാർത്ത വായിച്ച് കഴിഞ്ഞതും നേരെ റൂമിലേക്ക് ഓടി ഫോൺ എടുത്തു... തപ്പി തപ്പി പണ്ട് അയാളുമൊത്തു എടുത്ത സെൽഫീ എടുത്ത് സ്റ്റാറ്റസ് ഇട്ടു വിത്ത്‌ ക്യാപ്ഷൻ.... "പ്രിയ സുഹൃത്തേ.... ആദരാഞ്ജലികൾ 💐💐💐" ഞാനും ഇത്‌ പോലെ ഒരു പിക് എടുത്തിരുന്നേൽ സ്റ്റാറ്റസ് ഇട്ടാൽ ഒരു വെയിറ്റ് കിട്ടിയേനെ.... സ്റ്റാറ്റസ് കണ്ട ലെ വല്യേട്ടൻ...... ഡാൻസ് കഴിഞ്ഞ് വന്ന പാറു കുളിക്കാനുള്ള തിരക്കിൽ ആണ്.. പോവുമ്പോൾ കുളിക്കാറില്ലല്ലോ.... 🙄 കാടൻ സുനിയേട്ടൻ മരിച്ച സങ്കടത്തിൽ ഡ്രസ്സ്‌ എടുക്കാതെ പ്രേത്യേകിച്ചു ടവൽ പോലും എടുക്കാതെ ആണ് പുള്ളിക്കാരി ബാത്‌റൂമിൽ കയറിയത്.... (ഒരു റൊമാൻസ് പ്രതീക്ഷിക്കുന്ന വായനക്കാരോട് ഇത്‌ ഞാൻ കുളമാക്കും ) കുളിച്ചു കഴിഞ്ഞപ്പോഴാണ് പറ്റിയ അമളി പാറു മനസിലാക്കുന്നത്.. ഡോർ ചെറുതായി തുറന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു കിടക്കയിൽ സ്വന്തം പ്രോപ്പർട്ടി.... പണി ഇതിലും നന്നായി വേറെ വരും എന്നറിയാവുന്നത് കൊണ്ട് അഴിച്ചു വെച്ച നനഞ്ഞ ഓപ്പൺ ഇല്ല്യാത്ത ടോപ് എടുത്തിട്ടു.... തലയിൽ പാന്റും കെട്ടിവെച്ചു... (കുട്ടിക്ക് ലേശം..... കുറവുണ്ട് അത് കൊണ്ടാ ) ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ എത്തി.....

പിന്നെ പറയണ്ടല്ലോ സ്വാഭാവികം ആയി ബെഡിൽ നിന്ന് എഴുന്നേൽക്കുന്നു പാറുവിന്റെ അടുത്തേക്ക് നടക്കുന്നു.. കെട്ടിപ്പിടിക്കുന്നു... പിന്നെ ഒരു വ്യത്യാസം ഉള്ളത് കെട്ടിപ്പിടിച്ചതും വരുൺ അപ്പോൾ തന്നെ പിടി വിട്ടു.. നനഞ്ഞ ഡ്രസ്സ്‌ ആണെന്നെ 😝😝.... നീയെന്താ നനഞ്ഞ ഡ്രസ്സ്‌ ഇട്ട് നിൽക്കുന്നെ.. തലയും തുവർത്തിയിട്ടില്ല.... വരുൺ പാറുവിനെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു... അത് പിന്നെ ഞാൻ ഡ്രെസ്സും ടവ്വലും എടുക്കാൻ മറന്നു.. അപ്പോൾ ഇതിട്ട് ഇറങ്ങി... കബോഡിൽ നിന്നും ഡ്രസ്സ്‌ നോക്കുന്നതിനിടയിൽ പാറു പറഞ്ഞു... നിനക്കെന്നോട് പറഞ്ഞാൽ എന്താ.. ഞാൻ എടുത്ത് തരുമായിരുന്നല്ലോ 🤨... വരുൺ ഇത്തിരി ഗൗരവത്തോടെ ചോദിച്ചു... നിങ്ങള് എടുത്ത് തന്നാൽ ഡ്രസ്സ്‌ ഇടൽ നടക്കില്ല ഊരലെ നടക്കു... വരുണിനെ നോക്കി കെറുവിച്ചു പറഞ്ഞു കൊണ്ട് പാറു ഡ്രസിങ് റൂമിലേക്ക് പോവാൻ നിന്നതും വരുൺ കയ്യിൽ പിടിച്ചു വലിച്ച് പാറുവിനെ നെഞ്ചത്തോട്ട് ഇട്ടു... എന്താ... എനിക്ക് ഡ്രസ്സ്‌ മാറണം.. തണുത്തിട്ട് വയ്യ... കയ്യിൽ നിന്ന് വീണ ഡ്രസ്സ്‌ താഴെ നിന്നും എടുക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... വരുൺ അതൊന്നും ശ്രദ്ധിക്കാതെ പാറുവിനെ പൊക്കിയെടുത്തു ബാത്രൂം ലക്ഷ്യമാക്കി നടന്നു... കാര്യം മനസിലായ പാറു കുറെ തടുത്തെങ്കിലും എവിടെ 😒😒

ഉരുക്കു മനുഷ്യനാ... ബാത്‌റൂമിൽ പാറുവിനെ ലാന്റിയതും വരുൺ ഡോർ ലോക്ക് ചെയ്തു.... വരുണേട്ടാ കളിക്കല്ലേ ട്ടോ... എനിക്ക്..... പാറു പറയുന്നത് മുഴുമിപ്പിക്കും മുന്നേ വരുൺ അവളുടെ തൊട്ടടുത്തു എത്തിയിരുന്നു.... ഡ്രസ്സ്‌ അഴിക്കാൻ മാത്രല്ല ഇട്ട് താരനും എനിക്കറിയാം... പാറുവിന്റെ ഉയർന്നു പൊങ്ങുന്ന മാറിടത്തിലേക്കും വിറയ്ക്കുന്ന അധരങ്ങളിലേക്കും പിടക്കുന്ന മിഴികളിലേക്കും നോക്കിക്കൊണ്ട് വരുൺ പറഞ്ഞു..... വരുണിന്റെ നോട്ടം താങ്ങാനാവാതെ പാറു കണ്ണുകൾ ഇറുക്കി അടച്ചു.... എന്തായാലും അഴിക്കലെ നടക്കു എന്ന് പറഞ്ഞ സ്ഥിതിക്ക് അത് നടപ്പിലാക്കാം അല്ലെ.. പാറുവിന്റെ ഷോൾഡറിൽ കൈ വെച്ചു കൊണ്ട് വരുൺ ചോദിച്ചു.... വരുണിന്റെ മുഖം പാറുവിന്റെ മുഖത്തേക്ക് അടുത്തു... അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിച്ചു കൊണ്ടിരുന്നു... രണ്ട് പേരുടെയും ഹൃദയം ഉച്ചത്തിൽ മിടിച്ചു..... പാറുവിന്റെ കൈകൾ അവളുടെ ഡ്രെസ്സിൽ മുറുകി.... വരുണിന്റെ കൈ പാറുവിന്റെ തലമുടിയിലെ തുണി അഴിച്ചു മാറ്റി.. പാറു കണ്ണ് തുറന്ന് വരുണിനെ നോക്കി.. ആ സമയം..... ആ ഒരു നോട്ടത്തിൽ വരുൺ ആകെ വല്ലാതായി..... അവന്റെ അധരങ്ങൾ പാറുവിന്റെ നനഞ്ഞ അദ്രങ്ങളിലേക്ക് അടുത്തതും... വരു... ണേട്ടാ... വേ.....

പറഞ്ഞു മുഴുമിപ്പിക്കും മുന്നേ വരുണിന്റെ ചുണ്ട് പാറുവിന്റെ ചൊടിയിൽ മുദ്ര പതിപ്പിച്ചു... കൈകൾ ഇടുപ്പിൽ അമർന്നപ്പോൾ കണ്ണുകൾ വികസിച്ചു കൊണ്ട് പാറു ഒന്ന് ഉയർന്നു പൊങ്ങി.... അവളുടെ എതിർപ്പുകളെ തന്റേത് മാത്രം ആക്കിമാറ്റി വരുൺ അവളുടെ ചുണ്ടിലെ ആഴങ്ങളിലേക്ക് പോയി.. പാറുവിന്റെ കണ്ണുകൾ ചുംബനത്തിന്റെ ലഹരിയിൽ കൂമ്പി അടഞ്ഞു... കൈകൾ അവന്റെ തലമുടിയിൽ കൊരുത്തു വലിച്ചു... വരുണിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു....... പ്രണയാതുരമായ കുറച്ച് നിമിഷങ്ങൾ............. ❣️ പാറുവിന്റെ ചുണ്ടിൽ നിന്ന് വരുണിന്റെ ചുണ്ടുകൾ വേർപ്പെട്ടപ്പോൾ ഒരു തളർച്ചയോടെ വരുണിന്റെ ഷർട്ടിൽ മുറുകെ പിടിച്ചു പാറു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... ഒരു നറു ചിരിയോടെ വരുൺ ഇടത് കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു വലതുകൈ അവളുടെ തലമുടിയിൽ തലോടി........ പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് അവളെ താങ്ങി തോളിൽ ഇട്ട് റൂമിലേക്ക് ചെന്ന് ബെഡിൽ കിടത്തി... പാറു എന്തെന്നർത്ഥത്തിൽ വരുണിനെ നോക്കി... ഒരു കള്ള ചിരിയോടെ ഷർട്ട് അഴിക്കുന്ന വരുണിനെ കണ്ടതും പാറു ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു..... അന്നേരം കൊണ്ട് തന്നെ വരുൺ അവളുടെ രണ്ട് കയ്യിലും മുറുകെ പിടിച്ചു മേൽപ്പോട്ടാക്കി മേലിൽ അമർന്നു.....

അന്താളിച്ചു നോക്കുന്ന പാറുവിന്റെ നെറ്റിയിൽ ഉമ്മ കൊടുത്ത് വരുൺ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു... തണുപ്പിന്റെ ദൈർഘ്യത്തോടൊപ്പം ഒരു കുളിർ പാറുവിനെ മൂടി... എനിക്കിങ്ങനെ കിടക്കാനാ.. അല്ലാതെ അഴിക്കാനും ഇടാനൊന്നും ഞാൻ വരുന്നില്ല... പാറുവിന്റെ അനക്കം അറിഞ്ഞപ്പോൾ അതെ കിടപ്പ് കിടന്നു കൊണ്ട് വരുൺ പറഞ്ഞു.... പാറു ഒന്ന് കുലുങ്ങി ചിരിച്ചു.... എന്താണ് പാറുക്കുട്ട്യേ... തല ഉയർത്തി അവളുടെ മാറിൽ താടി അമർത്തി കൊണ്ട് വരുൺ ചോദിച്ചു.... ഒന്നുല്ല്യ.... ചുമ്മാ... ഒരിളം ചിരിയോടെ പാറു പറഞ്ഞു.... ഓ.. അങ്ങനെ ആണോ.... വരുണും ഒന്ന് ചിരിച്ചു പഴേ പടി കിടന്നു.... എണീറ്റെ.... എന്തൊരു കിടപ്പാ ഇത്‌... വിശന്നിട്ട് വയ്യ.... വരുണിനെ തട്ടി വിളിച്ചു കൊണ്ട് പാറു പറഞ്ഞു... ക്ലാസ്സിന് പോവുമ്പോൾ അല്ലെ നീ കഴിച്ചത്... അതേപടി കിടന്നു കൊണ്ട് വരുൺ ചോദിച്ചു... അത് അപ്പോൾ അല്ലെ.. ഞാൻ സ്റ്റെപ് ഒക്കെ ഇട്ട് ക്ഷീണിച്ചു വരുവല്ലേ.. പാറുവിന് വിശപ്പാവാം.... വരുണിനെ മുകളിൽ നിന്നും മാറ്റി കൊണ്ട് പാറു പറഞ്ഞു... ഓഹോ... ഈ കുഞ്ഞ് വയറിൽ ഇത്രേ ഒക്കെ സ്പേസ് ഉണ്ടോ... ടോപ്പ് പൊക്കാൻ ശ്രമിച്ചു കൊണ്ട് വരുൺ ഇളിച്ചു കാട്ടി.... ആ അത്യാവശ്യം ഉണ്ട്... മാറിക്കെ... വരുണിന്റെ കൈ തട്ടി മാറ്റി ഡ്രെസ്സും എടുത്ത് പാറു ഡ്രസിങ് റൂമിലേക്ക് പോയി..... ***💕

പറയ് അച്ഛാ.. ഞങ്ങൾക്ക് അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ.. അല്ലേൽ അമ്മ പറയ്... പൊന്നു അച്ഛനെയും അമ്മയെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു... അച്ഛന്റെയും അമ്മയുടെയും ലവ് സ്റ്റോറി കേൾക്കാനുള്ള തിടുക്കത്തിൽ ആണ് മക്കളും മരുമക്കളും പേരകുട്ടിയും.... വിശ്വേട്ടൻ പറഞ്ഞോ.... അമ്മ ഇത്തിരി നാണം മുഖത്ത് വിതറി കൊണ്ട് പറഞ്ഞു കൊണ്ട് എണീറ്റ് പോയി ... അയ്യോ എന്തൊരു നാണം.... വല്യേട്ടൻ അമ്മയെ കളിയാക്കി..... നാട്ടിൽ ഇവളുടെയും എന്റെയും തറവാട് ആയിരുന്നു ഏറ്റവും വലിപ്പം..... അച്ഛൻ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.. അതെന്താ ബാക്കി ഒക്കെ ചെറ്റ പെരകൾ ആയിരുന്നോ... വല്യേട്ടന്റെ ചംചയം... അതല്ല ചെക്കാ.. പണം കൊണ്ടും പ്രതാപം കൊണ്ടും വലുതെന്നാ പറഞ്ഞത്.... നിനക്ക് അതുമനസിലാക്കാനുള്ള ബുദ്ധി പോലും ദൈവം തന്നില്ലല്ലോ... അച്ഛൻ പുച്ഛത്തോടെ പറഞ്ഞു... പ്രൊഡ്യൂസർക്ക് ബുദ്ധി ഇത്രേയല്ലേ ഉള്ളൂ.. അപ്പൊ പാരമ്പര്യം അങ്ങനെ ആവും.. വല്യേട്ടനും വിട്ട് കൊടുത്തില്ല... ഓ ഒന്ന് നിർത്തിക്കെ... തല്ലും വക്കാണവും.. അച്ഛൻ ബാക്കി പറ അച്ഛാ... വരുൺ ശുഷ്‌കാന്തി കൊണ്ട് ചോദിച്ചു... ആ.. പണ്ട് മുതലേ രണ്ട് തറവാടുകളും തമ്മിൽ ആജന്മ ശത്രുക്കളാ.. ഇവളുടെ വീട്ടിൽ വല്ലതും നടന്നാൽ ഞങ്ങടെ വീട്ടുക്കാർ അത് മുടക്കും.. തിരിച്ചും അങ്ങനെ തന്നെ...

അങ്ങനെ പ്രീ ഡിഗ്രി പഠിക്കുന്ന സമയത്ത് ഇവള് എന്റെ ക്ലാസ്സിൽ ആയി.. അന്നൊക്കെ ക്ലാസ്സ്‌ എന്ന് പറയാൻ ഇന്നത്തെ പോലെ ഒന്നും അല്ല... പിന്നെന്താ കാലി തൊഴുത്തിൽ ആയിരുന്നോ പഠിപ്പിച്ചിരുന്നെ.. വല്യേട്ടന് വീണ്ടും ചംചയം... വല്യേട്ടൻ ഒന്ന് മിണ്ടാതിരുന്നേ.. അങ്കിൾ ബാക്കി പറ..... ആതു ഇടയിൽ കേറി പറഞ്ഞു... അന്ന് ഇവളുടെ കുടുംബത്തിനോടുള്ള വൈരാഗ്യം കൊണ്ട് പ്രണിയിച്ചതാ ഇവളെ.... പിന്നെ എപ്പോഴോ.... 😌😌 അച്ഛൻ നാണം കൊണ്ട് തല താഴ്ത്തി.. പിന്നെ എപ്പോഴോ അത് പക ആയി മാറി.. അത് കൊണ്ട് അമ്മയെ കെട്ടി ആ കുടുംബത്തെ നാണം കെടുത്താൻ വേണ്ടി ഇങ്ങനെ ഒക്കെ ചെയ്തു... അമ്മ പിന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നില്ല എന്ന് കണ്ടതും നിവർത്തി ഇല്യാതെ അവിടെ നിന്നും ഇങ്ങോട്ട് വന്നു.. ഇപ്പോൾ മൂന്ന് പിള്ളേരും ആയി.. അതിൽ മൂത്തവൻ ആണ് സൽസ്വഭാവിയും സുന്ദരനും സുമുഖനും... ഇതല്ലേ കഥ.... വല്യേട്ടൻ എല്ലാവരെയും മാറി മാറി നോക്കി... ഇങ്ങനെ ആണേൽ ഞാൻ ഇല്ല്യാ ഈ കളിക്ക്... അല്ല പിന്നെ... അച്ഛൻ ദേഷിച്ചു എഴുന്നേറ്റ് പോവാൻ നോക്കി... അച്ഛൻ ഇരിക്ക് അച്ഛാ ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്ക്.. അച്ഛൻ പറ... അച്ഛനെ പിടിച്ചിരുത്തി കൊണ്ട് പാറു പറഞ്ഞു... സ്പോർട്സ് മാൻ സ്പിരിറ്റ്‌ ആണേൽ ഞാൻ ഇവനെ പന്ത് തട്ടുന്ന പോലെ തട്ടി എറിയും 😏😏

അച്ഛൻ വല്യേട്ടനെ നോക്കി കണ്ണുരുട്ടി... ഇല്ല്യാ.. അച്ഛൻ പറഞ്ഞോ.. ഞാൻ ചുപ് രഹോ 🤐🤐... വല്യേട്ടൻ വായിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു... ഡിഗ്രി വരെ ഒരു കുഴപ്പവും ഇല്യാതെ പോയി.. പിന്നെ അവളുടെ സുഹൃത്ത് വഴി ഞങ്ങടെ കാര്യം രണ്ട് തറവാട്ടിലും പാട്ടായി.... ഒറ്റ മകൾ ആയത് കൊണ്ട് പൂട്ടിയിടാനൊന്നും നിന്നില്ല..... അവളെ വേറൊരാളെ കൊണ്ട് കെട്ടിക്കാൻ ശ്രമം ആയി പിന്നെ..... ഒരു ദിവസം ഞങ്ങൾ തമ്മിൽ കണ്ടു.. അവൾക്ക് വീട്ടിൽ ഒരു നിമിഷം പോലും നിക്കാൻ പറ്റില്ല എന്ന് പറഞ്ഞു.... അന്ന് രാത്രി ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു... അല്ല അച്ഛാ ഒരു ഡൌട്ട്.. ഒരു നിമിഷം പോലും വീട്ടിൽ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ അമ്മ എങ്ങനെയാ രാത്രി വരെ ആ വീട്ടിൽ നിന്നെ... വല്യേട്ടന്റെ ഒടുക്കത്തെ സംശയം... അവള് അത്രേം നേരം ചായ്പ്പിൽ കിടന്നു.. ന്തേ ദെണ്ണം ഉണ്ടോ... അച്ഛൻ പല്ല് കടിച്ചു പൊട്ടിച്ചു... പാവം ചായ്പ്പിൽ ഒക്കെ കിടനെന്ന്.. അതും ഈ മണുകുണാഞ്ചനു വേണ്ടീട്ട്.... വല്യേട്ടൻ ചിരിയോട് ചിരി... എന്റെ അത്ര അബദ്ധം ഒന്നും ആർക്കും ഇവിടെ പറ്റിയിട്ടില്ല.... 🙄🙄🙄

മേൽപ്പോട്ട് നോക്കി പൊന്നു പറഞ്ഞു... അത് കേട്ടതും വല്യേട്ടന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു 😜😜...... ആ എന്നിട്ട്... പാറു താടിക്കും കൈ കൊടുത്ത് ചോദിച്ചു... എന്നിട്ട്.... ഞാൻ ആദ്യം എന്റെ വീടിന്റെ മതിലും ചാടി അവളെ അവളുടെ വീടിന്റെ മതിലും ചാടിച്ചു.. അത്ര തന്നെ... ഒരു കള്ളച്ചിരിയോടെ അച്ഛൻ പറഞ്ഞു നിർത്തി.... പണ്ടൊക്കെ വേലി അല്ലെ... മുള്ളുവേലി പിന്നെ എങ്ങനെയാ മതില് ചാടിയത്... ഡൌട്ട് അത് ക്ലിയർ ആക്കാനുള്ളതാണ്.. വല്യേട്ടൻ ആ പാത പിന്തുടരുന്ന ആളാണ്... കാല് കൊണ്ടാ മതില് ചാടിയത്... ഇവനെ ഒക്കെ ഉണ്ടാക്കിയ നേരത്ത്.... അച്ഛൻ തലക്കും കൈ കൊടുത്തിരുന്നു.... വല്യേട്ടൻ പറ വല്യേട്ടന്റെ ലവ് സ്റ്റോറി... കൂടുതൽ ആയാൽ ഇതൊരു വഴക്കിലേക്ക് കലാശിക്കും എന്നുള്ളത് കൊണ്ട് ആതു റൂട്ട് തിരിച്ചു വിട്ടു വല്യേട്ടനിലേക്ക്.... എന്റെ ഒക്കെ വലിയ കഥയാ... വല്യേട്ടൻ അയവിറക്കി കൊണ്ട് പറഞ്ഞു... ചുരുക്കി പറഞ്ഞാലും മതി.. ഞങ്ങൾക്ക് വേറെ പണിയൊന്നും ഇല്യ... അച്ഛൻ പുച്ഛത്തോടെ പറഞ്ഞു... അച്ഛന്റെ ജാഡ ആണെന്ന് കണ്ടതും വല്യേട്ടൻ ചുരുക്കി പറയാൻ തീരുമാനിച്ചു... 🙍‍♂️.....🙍.....👀 🙍.....🙍‍♂️.....👀 😍....😍....😍 🚶‍♂️...🚶‍♂️.....🚶‍ 💓.....💓....💓 💌......💌......💌 📱.....📱.....📱 😭......😭....😭 🤝.....🤝......🤝 🤵......👰 🌌.....🌌....🌌 💋.....💋....💋 👩‍❤️‍💋‍👨.....👩‍❤️‍💋‍👨....👩‍❤️‍💋‍👨 🧖‍♂️............🧖‍♀️ 🤮.....🤮.....🤮 🤰......🤰.....🤰 🧮📅.....📅.....📅 😟.....😟.....😟 🤱.....🤱......🤱 👶.....👶.......👶 വല്യേട്ടൻ ആക്ഷൻ കാട്ടി പറഞ്ഞു... ഇതെന്തോന്ന് ഫോണിലെ ഇമോജികളോ...

. വാവ ചിറി കോട്ടി കൊണ്ട് ചോദിച്ചു... എനിക്കിങ്ങനെയെ ചുരുക്കി പറയാൻ അറിയൂ.. വല്യേട്ടൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞു... സംഭവം കത്താത്തവർ ഇവിടെ കം ഓൺ.. (വല്യേട്ടൻ പൊന്നുവിനെ കണ്ടു.. പൊന്നു വല്യേട്ടനെയും കണ്ടു.. ഫസ്റ് കാണലിൽ തന്നെ വല്യേട്ടൻ വീണു.. പിന്നെ പിറകെ നടക്കലായി.... അങ്ങനെ പൊന്നുവേച്ചി തിരിച്ചു ഇഷ്ടം ആണെന്ന് പറഞ്ഞു... കത്തുകൾ കൊടുക്കലായി.. ഫോൺ വിളികളായി... പൊന്നുവേച്ചിയുടെ വീട്ടിൽ അറിഞ്ഞു സീൻ ആയി... വല്യേട്ടന്റെ വീട്ടുക്കാർ അവിടെ ചെന്ന് സംസാരിച്ചപ്പോൾ എല്ലാം ശെരി ആയി.... അങ്ങനെ കല്യാണം കഴഞ്ഞു... nyt ആയി.... ലിപ് ലോക്ക് ആയി... അങ്ങനെ അങ്ങനെ 🙈🙈....പൊന്നുവേച്ചി ശർദ്ധിച്ചു... ഗർഭിണി ആയി.....അങ്ങനെ ഡേറ്റ് ആയി.. വല്യേട്ടൻ ആകെ ടെൻഷൻ ആയി... ടെൻഷനു വിരാമം ഇട്ട് കൊണ്ട് പൊന്നുവേച്ചി പ്രസവിച്ചു.. പാപ്പുണ്ണി എന്ന് വിളിക്കുന്ന പാർത്ഥിവ് 😌) ഓഹ്.. അങ്ങനെ എല്ലാവരും പ്രേമിച്ചു കല്യാണം കഴിച്ചു.. ഇനി ആതു ചേച്ചിയും.. അത് കഴിഞ്ഞാൽ ന്റേം കേശുവിന്റെയും കല്യാണം നടത്തില്ലേ അച്ഛാ... കുഞ്ഞ് വാവ വലിയ വായിൽ ചോദിച്ചു... ആദ്യം നീ മുട്ട ഏതാ മുട്ട തോട് ഏതാ എന്ന് കണ്ട് പിടിക്കെടി കുരുട്ടെ.. 🤪🤪🤪അവളുടെ ഒരു കല്യാണം... വല്യേട്ടൻ കലിപ്പോടെ പറഞ്ഞു... നീ പോടാ മരം കൊത്തി മോറാ... 😬😬😬 വല്യേട്ടന്റെ ഇരട്ടപ്പേര് വിളിച്ചു വാവ അച്ഛന്റെ തോളിൽ കിടന്നു... തന്തേടെ മോള് തന്നെ... വല്യേട്ടൻ എല്ലാവർക്കും ഇളിച്ചു കൊടുത്ത് പതിയെ സ്കൂട്ട് ആയി............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story