നിന്നിലലിയാൻ: ഭാഗം 97

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എടി പൊന്നുവേ.. നിനക്കറിയാമോ ഒരു മനുഷ്യന് എന്താ 4 ഹൃദയം കൊടുക്കാത്തതെന്ന്... വല്യേട്ടൻ പൊന്നുവിനെ തോണ്ടി കൊണ്ട് ചോദിച്ചു... ഒരു ഹൃദയം കൊണ്ട് തന്നെ സഹിക്കാൻ മേല.. എന്നിട്ടാണ് നാല് ഹൃദയം.... പാറു പിറുപിറുത്തു കൊണ്ട് തുണി മടക്കി വെക്കാൻ തുടങ്ങി... അറിയില്ലെങ്കിൽ അത് പറ.. ഇതൊരുമാതിരി കുനുകുനാന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ കേൾക്കാനാ.... ചളി ചോദ്യം ആണ്... വല്യേട്ടൻ ഗമയിൽ പറഞ്ഞു... അല്ലെങ്കിലും കാര്യം പറയുമ്പോഴും അല്ലേലും ചളി പറയാൻ നിങ്ങളെ കഴിഞ്ഞിട്ടേ ഈ പഞ്ചായത്തിൽ അല്ല ഈ ജില്ലയിൽ വേറെ ആളുണ്ടാവു.... പൊന്നു വല്യേട്ടനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു... അതിനും വേണമെടി ഒരു കഴിവ്... അസൂയപ്പെട്ടിട്ട് കാര്യം ഇല്ല്യാ.. നീയിപ്പോൾ ഉത്തരം അറിയുമെങ്കിൽ പറയ്... വല്യേട്ടൻ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... ആ എനിക്കറിയില്ല.. ചളിയുടെ പ്രസ്ഥാനം തന്നെ ഉത്തരം പറയ്... ബെഡിൽ ഇരുന്ന് കൊണ്ട് പൊന്നു പറഞ്ഞു.. എടി ഒരു ഹെർട്ടിന് വീക്ക് ആയാൽ പോട്ടെ എന്ന് വെക്കാം... 4 ഹെർട്ടും വീക്ക് ആയാൽ ഒരു മന്ത് ആയി..

4 ഹേർട്ട് വീക്കായ ഒരാൾക്ക് മന്തും കൂടി വന്നാലുള്ള അവസ്ഥ നീയൊന്ന് ആലോചിച്ചു നോക്കിയേ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഏഹ്.. ഇതാണോ ചളി.. പറയുമ്പോൾ കുറച്ചു നിലവാരം ഉള്ള ചളി പറയണ്ടേ.. ഇതെന്തോന്ന്.. വെറുതെ എന്റെ സമയം പോയി.. ചിരിക്കണോ ഞാൻ ഈ ചളിക്ക്... പൊന്നുവേച്ചി ഇളിഭ്യയായി ചോദിച്ചു... വല്യേട്ടൻ വേണം എന്നർത്ഥത്തിൽ തലയാട്ടി.... ഈ പൊട്ട ചളിക്ക് ഞാൻ ചിരിക്കണം അല്ലെ.. ഉച്ചക്ക് ചിരിക്കാം ട്ടോ.. ഇപ്പോൾ വയ്യ... പൊന്നു കളിയാക്കി കൊണ്ട് പറഞ്ഞു... ഉച്ചക്ക് ചിരിക്കാൻ മറക്കല്ലേ.. അല്ലേൽ ഞാൻ ചിരിപ്പിച്ചു കൊല്ലും... പൊന്നുവിനെ ഇക്കിളി ആക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഒന്ന് പോയെ അരുണേട്ടാ... എന്നും പറഞ്ഞു പൊന്നു എസ്‌കേപ്പ് ആയി... എന്നാലും ഇവളെന്താ ചിരിക്കാഞ്ഞേ... ഓഫീസിൽ എല്ലാവരോടും പറഞ്ഞപ്പോൾ ചിരിക്കാത്ത സെക്യൂരിറ്റി വരെ ചിരിച്ചല്ലോ.... അതിന് ഇവൾക്കെവിടെ നർമ്മ ബോധം...😤😤😤 ഏഹ്.. വല്യേട്ടൻ ഒറ്റക്കിരുന്നു പറഞ്ഞു... ***💕 അതില്ലേ വരുണേട്ടാ.... ഓണം പ്രോഗ്രാമിന് വേണ്ടി ബ്ലൗസ് എടുത്താർന്നല്ലോ... അത് തയ്‌ക്കാൻ കൊടുത്തിരുന്നു..

പുറത്ത് പോയി വരുമ്പോൾ കൊണ്ടു വരുമോ... ഷർട്ടിന്റെ സ്ലീവ്‌ലെസ് ശെരിയാക്കുന്ന വരുണിനെ നോക്കി പാറു ചോദിച്ചു... അതിന് ബ്ലൗസിന്റെ തുണി എടുക്കാൻ നിനക്ക് ആരാ പൈസ തന്നെ.... വരുൺ സംശയത്തോടെ പാറുവിനെ നോക്കി... ഞാൻ നിങ്ങടെ അല്ലെ കാലേട്ടാ നിങ്ങള് എന്റേം.. അപ്പൊ നിങ്ങടെ പേഴ്സും അതിലെ പൈസയും എനിക്ക് കൂടി അവകാശപ്പെട്ടതല്ലേ..... അല്ലെ?? അപ്പൊ ഞാൻ പേഴ്സിൽ നിന്ന് എടുത്തു 😁😁😁 ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ചോദിച്ചു എടുക്കണം എന്ന്.... എത്ര വേണമെങ്കിലും എടുത്തോ അത് ഒന്ന് പറഞ്ഞാൽ എന്താ... ഞാൻ വേറെ വല്ല ആവശ്യത്തിനും വെച്ചതാണെങ്കിലോ... പാറുവിന്റെ ചെവിയിൽ പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു.. എടൊ കള്ള മാഷേ ചെവിയിൽ നിന്ന് വിട്.. പൊന്നാവും ഇപ്പോൾ.. ഇങ്ങള് അപ്പോൾ ഉറങ്ങുവായിരുന്നു.. പിന്നെ എനിക്ക് ഇപ്പോഴാ ഓർമ... നിലത്ത് കാലിട്ടടിച്ചു കൊണ്ട് പാറു ചിണുങ്ങി... എത്രെയാ എടുത്തേ.... ചെവിയിലെ പിടി വിട്ട് കൊണ്ട് വരുൺ ചോദിച്ചു.. ആയിരം... അല്ല ആയിരത്തി അഞ്ഞൂറ്...

ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. നിനക്ക് അര കഷ്ണം ബ്ലൗസിന്റെ തുണി എടുക്കാൻ ആയിരത്തി അഞ്ഞൂറ് രൂപയോ.. 😲😲😲😲 വരുൺ വായ തുറന്ന് കൊണ്ട് ചോദിച്ചു... അര കഷ്ണമോ.... ഒരു മീറ്റർ തുണി... അതിന്റെ ഒപ്പം തൊങ്ങലും കയ്യിന്മേൽ വെക്കുന്ന ഗ്ലാസും ഒക്കെ വാങ്ങിയപ്പോൾ 500 രൂപയായി.. പേഴ്സിൽ കൊറേ പൈസ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ എടുത്തതാ 🙊☺️🤭 പാറു നിഷ്കു ഭാവത്തിൽ പറഞ്ഞു... എന്നിട്ട് ബാക്കി ആയിരം രൂപ എവിടെ... 🤨🤨 വരുൺ ഇച്ചിരി ഗൗരവത്തിൽ ചോദിച്ചു... തൊള്ളായിരം രൂപ എന്റെ കയ്യിൽ ഉണ്ട്.. ബാക്കി നൂറു രൂപ..... 😁😁 ഇളിച്ചു കൊണ്ട് പാറു പറഞ്ഞു നിർത്തി... ബാക്കി നൂറു രൂപ...??? പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് വരുൺ ചോദിച്ചു... അത്... മിനിഞ്ഞാന്ന് ചോക്ലേറ്റ് ഐസ് ക്രീം ഞണ്ണിയിലെ.. അത് ആ പൈസക്കാ... അതും പറഞ്ഞു പാറു ഡോർ ലക്ഷ്യം വെച്ച് ഓടി... നിന്നെ ഞാൻ എടുത്തോളാം... ഓടി പോവുന്ന പാറുവിനെ നോക്കി വരുൺ വിളിച്ചു പറഞ്ഞു... എനിക്ക് നടക്കാൻ അറിയാ... പേഴ്സിൽ ഞാൻ കാർഡ് വെച്ചിട്ടുണ്ട്.. ബ്ലൗസ് മറക്കല്ലേ...

അതും പറഞ്ഞു പാറു താഴേക്ക് പോയി... ഇങ്ങനെ ഒരു സാധനം... പിറുപിറുത്തു കൊണ്ട് വരുൺ പുറത്തേക്ക് പോയി.... **💕 ഓണ പരിപാടി മിക്കവാറും ഞങ്ങടെ കുളം ആവും... താടിക്കും കൈ കൊടുത്ത് ആതു പറഞ്ഞു... അതെന്തേ.... തിങ്കളാഴ്ച അല്ലെ പ്രോഗ്രാം പിന്നെന്താ... പൊന്നു ആതുവിനെ നോക്കിക്കൊണ്ട് ചോദിച്ചു... ചൊവ്വാഴ്ച സെമസ്റ്റർ എക്സാം തുടങ്ങുവല്ലേ ചേച്ചി... അതിന്റെ ഒരു ടെൻഷൻ.. ഒരു വക പഠിച്ചിട്ടില്ല.... ആതു അതെ ഇരിപ്പിൽ പറഞ്ഞു... ഓ പിന്നെ എക്സാം ഇന്ന് വരും നാളെ വരും.. പക്ഷെ ഓണം സെലിബ്രേഷൻ അത് കൊല്ലത്തിൽ ഒന്നേ ഉണ്ടാവു.. അതങ്ങ് എൻജോയ് ചെയ്യ്‌ ആതുവേച്ചി... അങ്ങോട്ട് ഇടിച്ചു കേറി ചെന്നു കൊണ്ട് പാറു പറഞ്ഞു.... അതും പറഞ്ഞു സപ്പ്ളി അടിച്ചു നടക്കാനാണ് ഭാവം എങ്കിൽ എന്റെ വേറൊരു മുഖം മക്കള് കാണും... അകത്തേക്ക് വന്നു കൊണ്ട് അച്ഛൻ പറഞ്ഞു.. അച്ഛന്റെ ഈ മുഖം തന്നെ സഹിക്കുന്നില്ല പിന്നെയാ വേറെ മുഖം.. (പാറുവിന്റെ ആത്‌മ ) അച്ഛൻ സീരിയസ് ആയാൽ ഒട്ടും കൊള്ളില്ല അല്ലെ ആതു ചേച്ചി.... പാറു സോപ്പിടാൻ തുടങ്ങി..

അതെയതെ.... ഇങ്ങനെ നടന്നാൽ മതിയോ ഇടക്കൊന്നു യമലോകത്തേക്ക് പോണ്ടേ... എന്തോ ഒരോർമയിൽ ആതു കാച്ചി... ആഹ്.. പോണം.... ങേ 🤪🤪എങ്ങോട്ട് പോണ്ടേ എന്ന്... അച്ഛനു ആദ്യം കത്തിയില്ലെങ്കിലും പിന്നെ ഞെട്ടി കൊണ്ട് ചോദിച്ചു... അല്ല അച്ഛൻ ഇന്ന് ഓഫീസിൽ പോണില്ലെന്ന്.. അരുണേട്ടൻ ഒരുങ്ങുന്നുണ്ടല്ലോ... വായിൽ വന്ന കള്ളം പൊന്നു തൊടുത്തു വിട്ടു... ഇന്ന് ഞങ്ങൾ ലീവ് ആണെന്ന് നിനക്ക് അറിയില്ലേ പൊന്നു... ഞാൻ ഒന്ന് അടുക്കള വരെ പോയ്‌ നോക്കട്ടെ... വീണ അവിടെ ഒറ്റക്കാ 😜😜... ഒരു കള്ള ചിരി ചിരിച്ചു വയറും തടവി അച്ഛൻ സ്കൂട്ട് ആയി.... ***💕 മൊട്ട കണ്ടോ മൊട്ട കണ്ടോ വാവടെ മുട്ടത്തോട് കണ്ടോ.... (ബുട്ട ബൊമ്മ ) അവിടെ ഇരുന്ന് ടീവി കാണുന്ന വാവയെ നോക്കി വല്യേട്ടൻ പാടി.... എല്ലാവരും കോടി എടുത്തു വല്യേട്ടനും കോടി എടുത്തു വല്യേട്ടന് കിട്ടിയ കോടി ട്രൗസറ്..... എല്ലാവരും ചോറ് തിന്നു വല്യേട്ടനും ചോറ് തിന്നു വല്യേട്ടന് കിട്ടിയ ചോറ് പഴചോറ്.... തിരിച്ചും കളിയാക്കി കൊണ്ട് വാവ പാടി.. വാവേ... എന്താ പണി... പ്ലിങ്ങിയ വല്യേട്ടൻ നൈസ് ആയിട്ട് ചോദിച്ചു... കണ്ടില്ലേ ഞാൻ പഠിക്കുവാ... ടീവി കാണുന്ന വാവ പറഞ്ഞു... പഠിക്കുവാനോ.. ഞാൻ കരുതി നിനക്ക് വയറിളക്കം ആയിട്ട് കക്കൂസിൽ ആണെന്ന്... വല്യേട്ടനും വിട്ട് കൊടുത്തില്ല...

അമ്മാ 😬😬😬😬 വാവ കാറി പൊളിച്ചു.... എന്തിനാ ഇപ്പോൾ കമ്മയെ വിളിക്കുന്നെ.. പ്ലിങേ സുല്ലേ വാവ മൊത്തം പ്ലിങേ... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... മരംകൊത്തി മോറൻ... പിറുപിറുത്തു കൊണ്ട് വാവ എണീറ്റ് പോയി... നീയിത് എവിടെ പോയതാടാ.... പുറത്ത് നിന്ന് വരുന്ന വരുണിനെ പിടിച്ചു നിർത്തി കൊണ്ട് വല്യേട്ടൻ ചോദിച്ചു.... ഞാനോ.. ഞാൻ വൈറ്റ് ഹൌസ് വരെ ഒന്ന് പോയതാ.. ട്രംപ് ഇന്ന് ബ്രേക്ക്‌ ഫാസ്റ്റിനു വിളിച്ചിരുന്നു.... വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... എന്നിട്ട് ട്രംപ് എന്ത് തന്നു തേങ്ങാ ചോറോ... അതെ ഇളിയിൽ വല്യേട്ടൻ ചോദിച്ചു... തേങ്ങാ ചോറൊന്നും അവിടെ കിട്ടില്ല.. പുവർ മാൻ... മുടി മാടിയൊതുക്കി കൊണ്ട് വരുൺ പറഞ്ഞു... ആ നാളെ മോദിജി എന്നേ ഡിന്നറിനു വിളിച്ചിട്ടുണ്ട്.... ഇപ്പോൾ ഇറങ്ങിയാലെ നാളെ അവിടെ എത്തൂ.. നിന്നെ പോലെ രാവിലെ പോയി അപ്പോൾ തന്നെ വൈറ്റ് ഹൌസിൽ നിന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു വരാനുള്ള മാജിക് ഒന്നും എനിക്കറിയില്ല.... അപ്പോൾ സേട്ടൻ പോട്ടെ... മേരെ പ്യാരേ ദേശവാസിയോം... രണ്ട് സ്റ്റെപ്പും ഇട്ട് വല്യേട്ടൻ റൂമിലേക്ക് പോയി...

അപ്പോൾ മോദിജി ഡിന്നർ കൊടുക്കുന്നത് ഏട്ടന്റെ റൂമിൽ ആയിരുന്നു ലെ.... വരുൺ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി.... ***💕 ഇന്നാ നിന്റെ ബ്ലൗസ്... തയ്ച്ചു കൊണ്ടു വന്ന ബ്ലൗസിന്റെ കവർ പാറുവിനു നേരെ നീട്ടിക്കൊണ്ട് വരുൺ പറഞ്ഞു... Thanku😁😁😁.....അല്ല നിങ്ങള് ബോയ്സിന് ഏതാ ഡ്രസ്സ്‌ കോഡ്... കവർ തുറന്ന് ഡ്രസ്സ്‌ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പാറു ചോദിച്ചു... അത് നാളെ കണ്ടാൽ മതി... സർപ്രൈസ്... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഓ....😏😏....സർപ്രൈസ് ആയാൽ മതി.. കൂറ കോലം കെട്ടി വരരുത്.. പാറു പുച്ഛത്തോടെ പറഞ്ഞു... അതൊക്കെ ഞങ്ങൾ ബോയ്സ് പക്കാ ആണ്.. നിങ്ങടെ കാര്യം നിങ്ങള് നോക്കിയാൽ മതി... നീ ഇത്‌ പോയി ഇട്ട് വന്നേ.. സേട്ടൻ ഒന്ന് കാണട്ടെ.... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... നാളെ കണ്ടാൽ മതി.. ഇത്‌ ഉടുത്തു വരുന്നതും സർപ്രൈസ് ആണ്... ഓ... പാറു തിരിച്ചടിച്ചു... വേണെങ്കിൽ മതി എനിക്കെന്താ....കയ്യ് കേറുന്നില്ല.. കഴുത്തു ഇറങ്ങി.. ഹുക്ക് ഇടാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു നാളെ എന്നേ നേരം വൈകിപ്പിച്ചാൽ....

വരുൺ ഇച്ചിരി ഗൗരവത്തോടെ പറഞ്ഞു... അതിനാരു വരുന്നു നിങ്ങടെ ഒപ്പം.... ഞാനും ആതു ചേച്ചിയും ബസിൽ 12 രൂപ കൊടുത്തിട്ട് സീറ്റിൽ ഇരുന്ന് പോവും... പാറു കെറുവിച്ചു പറഞ്ഞു കൊണ്ട് ബ്ലൗസ് കവർ കബോഡിലേക്ക് എടുത്തു വെച്ചു... ദുഷ്ട.. ഒന്ന് ഇട്ട് കാണിച്ചാൽ എന്താ.. ഞാൻ മിണുങ്ങുമോ... വരുൺ പിറുപിറുത്തു കൊണ്ട് പറഞ്ഞു... എന്തായാലും നിങ്ങടെ അത്ര ദുഷ്ടൻ ഒന്നും അല്ല.. ഡ്രസ്സ്‌ ഏതാണെന്ന് ചോദിച്ചതിനല്ലേ ഇത്രയ്ക്ക് ജാഡ.. ഹും 😤😤😤 ചിറി അങ്ങോട്ടും ഇങ്ങോട്ടും കോട്ടി കൊണ്ട് പാറു പറഞ്ഞു.... പാറുകുട്ട്യേ.... അവളെ പിറകിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് വരുൺ പതിയെ വിളിച്ചു... മാറി നിൽക്കങ്ങോട്ട്... വരുണിന്റെ കയ്യിൽ അമർത്തി കടിച്ചു കൊണ്ട് പാറു താഴേക്ക് പോയി... ഛെ... നശിപ്പിച്ചു 😵😵.... വരുൺ കയ്യ് ഉഴിഞ്ഞു കൊണ്ട് ബെഡിൽ സ്ഥാനം പിടിച്ചു............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story