❤️നിന്നിലലിയാൻ❤️: : ഭാഗം 10

രചന: വിജിലാൽ

 അമ്മു..... നീ ഇന്ന് കോളേജിൽ പോകുന്നില്ലേ...... (കണ്ണൻ) ഇല്ല..... ഇന്ന് നിങ്ങൾ പോവുല്ലേ..... അതുകൊണ്ട് ഞാൻ ഇന്ന് പോകുന്നില്ല..... എന്നാ ഇവിടെ ഇങ്ങനെ ഇരിക്കാതെ എന്നെ വന്ന് ഒന്നു സഹായിക്ക്....... (കണ്ണൻ) വന്നപ്പോൾ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ അതുകൊണ്ട് പോകുമ്പോൾ അതുപോലെ തന്നെ അങ്ങു പോയാൽ മതി........ അങ്ങനെയാണോ..... എന്നാൽ ശെരി...... (കണ്ണൻ) അപ്പോഴേക്കും അങ്ങോട്ട് ഹർഷൻ വന്നു..... എന്താ ഇവിടെ ചേട്ടനും അനിയത്തിയും തമ്മിൽ....... (ഹർഷൻ)

അത് വേറെയൊന്നും ഇല്ലാട നമ്മൾ വന്നത് ഇവളോട് പറയാതെ അല്ലെ അതുകൊണ്ട് പോകുന്ന കാര്യം ഇവളോട് പറയണ്ട എന്നാ ഇവള് പറഞ്ഞത്...... കണ്ണൻ കണ്ണൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നോക്കിയത് അമ്മുവിനെയായിരുന്നു..... പെണ്ണ് ചുണ്ടും പിളർത്തി നിൽക്കുന്നുണ്ട്... എനിക്ക് അത് കണ്ടിട്ട് ചിരിവരുന്നുണ്ട് എങ്കിലും ചിലപ്പോൾ ഞാൻ ചിരിച്ചാൽ അവൾ കരയാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട്.....

ഹർഷൻ മോനെ ഹർഷാ നിനക്ക് ഇനിയും സമയം ഉണ്ട്..... വേണം എങ്കിൽ രക്ഷപ്പെട്ടോ... കണ്ണൻ നീ ചെല്ല് ഞാൻ പറഞ്ഞോള്ളം..... അമ്മുട്ടി...... നീ എന്തിനാ അമ്മു കരയാൻ പോകുന്നത്....... ഞാൻ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾ ചേർത്തു...... അവളെ ഇടുപ്പിലൂടെ കൈയിട്ട് എന്നിലേക്ക് ചേർത്ത് നിർത്തി...... അമ്മുട്ടി..... ഞങ്ങൾ വൈകിട്ട് ഇറങ്ങും..... ഞങ്ങൾ ഇറങ്ങാൻ നിൽക്കുമ്പോൾ നീ കരയാൻ നിക്കരുത് അമ്മു.....

എനിക്ക് നിന്റെ പുഞ്ചിരിച്ച മുഖം കണ്ടു വേണം ഇവിടെ നിന്ന് പടിയിറങ്ങാൻ...... ഇനി ഞാൻ തിരിച്ചു വരുന്നത് വരെ എന്നും എന്റെ ഓർമ്മയിൽ നിന്റെ പുഞ്ചിരിച്ച മുഖം ആയിരിക്കണം തെളിയേണ്ടത്....... (ഹർഷൻ) മ്മ്മ്.... ചേട്ടായി പോയിട്ട് പെട്ടെന്ന് വരില്ലേ.... വരാടി.... മണ്ടി..... എന്ന വാ നമ്മുക്ക് സാധനങ്ങൾ എല്ലാം പാക്ക് ചെയ്യാം..... അതൊക്കെ ചെയ്യാം അതിനു മുൻപ് കുറേച്ചു നേരം എന്റെ കൂടെ ഇവിടെ നിലക്ക് അമ്മുട്ടി........ ഞാൻ അവളുടെ മുടിയിലൂടെ തലോടി......

അവൾ എന്നെ ഇറുക്കെ പുണർന്നു...... ഒന്ന് പതുകെ പിടിക്കടി...... ഇല്ലെങ്കിൽ ഞാൻ ചത്തു പോവും....... __________ ഇവിടെ ഒരുത്തിയുടെ പാക്കിങ് കണ്ടാൽ തോന്നും ഞങ്ങൾ ഇനി ഇപ്പോൾ ഒന്നും തിരിച്ചു വരില്ല എന്ന്...... അമ്മു..... നീ ഇതൊക്കെ ആർക്കാ ഈ പാക്ക് ചെയ്യുന്നത്.... നിങ്ങൾ എല്ലാവരും തിരിച്ചു പോവല്ലേ അതുകൊണ്ടാ...... അവിടെ ഇതൊന്നും കിട്ടില്ലല്ലോ....... എന്റെ അമ്മു അവിടെ കിട്ടാത്തത് ആയിട്ട് ഒന്നും ഇല്ല.....

അവിടെ ഇതൊക്കെ കിട്ടും എങ്കിലും ഇവിടെ അമ്മയും ഞാനും ഉണ്ടാക്കിയ ടെസ്റ്റ് വരില്ലല്ലോ.... പിന്നെ ചേട്ടായി........ ഞാൻ ചേട്ടയിയുടെ ബാഗിൽ ഞാൻ കാച്ചിയ എണ്ണ വെച്ചിട്ടുണ്ട്.... അത് തലയിൽ തേച്ചു കളിച്ചാൽ മതി....... അവൻ മാത്രം കേൾക്കാനായി അവന്റെ ചെവിയോട് ചേർന്ന് അവളുടെ ചുണ്ടുകൾ ചേർത്ത് പറഞ്ഞു....... അവസാനം എല്ലാം കഴിഞ്ഞു ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞു റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി നിന്നപ്പോൾ അവളെ മാത്രം അവിടെ എന്നും കാണാൻ ഇല്ല.........

ഹർഷാ നീ നോക്കുന്നത് അമ്മുവിനെ ആണോ... കണ്ണൻ അതേ അവളെ കാണുന്നില്ലല്ലോ........ അവൾ അപ്പുറത്ത് ഉണ്ടാവും........ ഞാൻ പോകുമ്പോഴും അവൾ എന്നെ യാത്രയാക്കാൻ വരാറില്ല...... അവള് ഉണ്ടെങ്കിൽ ഒരു കരച്ചിൽ ഉറപ്പാ.... എനിക്ക് അത് കണ്ട് നിൽക്കാനും പറ്റില്ല.... നീ അപ്പുറത്തേക്ക് ചെല്ല്.... അവള് അവിടെ കുറിഞ്ഞിയോട് പരാതി പറയുന്നുണ്ടാവും..... (കണ്ണൻ) അവിടെ ചെന്നപ്പോൾ ഉണ്ട് ഒരുത്തി അവൻ പറഞ്ഞത് പോലെ കുറിഞ്ഞിയോട് പരാതി പറയുന്നുണ്ട്......

ഞാൻ ഒച്ചയുണ്ടാക്കാതെ അവളെ പുറകിലൂടെ പോയി കെട്ടിപിടിച്ചു....... തന്റെ പ്രാണന്റെ സാന്നിധ്യം മനസിലായത് കൊണ്ടാണ്‌ എന്ന് തോന്നുന്നു ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവനോട് ചേർന്നു നിന്നു....... അമ്മുട്ടി..... നിന്നെ വിട്ട് പോകാൻ തോന്നുന്നില്ല പെണ്ണേ....... എനിക്ക് അറിയായിരുന്നു ചേട്ടായി ഇങ്ങനെ പറഞ്ഞു വരും എന്ന്....... ഞ്ഞ...... ഞ്ഞ..... ഞ്ഞ...... ശെരി സമയമായി...... ഞാൻ പോവ..... ഇനിയും നിന്നാൽ ശെരിയവില്ല........

അവിടെ എത്തിയിട്ട് വിളിക്കോ...... ചുണ്ട് പിളർത്തിയായിരുന്നു അവളുടെ ചോദ്യം...... വിളിക്കടി..... മണ്ടി....... അതേ എനിക്ക് ഒന്നും ഇല്ല..... അയ്യോട....... ചേട്ടായി പോവാൻ നോക്ക് ഇല്ലെങ്കിൽ അവര് ഇങ്ങോട്ട് ചേട്ടയിയെ അന്വേഷിച്ചു വരും..... അപ്പോ നീ എനിക്ക് തരില്ല എങ്കിൽ വേണ്ട ഞാൻ തന്നെ എടുത്തോളം........ അതും പറഞ്ഞു ഞാൻ അവളുടെ ചുണ്ടിനോട് എന്റെ ചുണ്ട് ചേർത്തു....... ഇനി...... ഞാൻ പോട്ടെ അവിടെ ചെന്നിട്ട് ഞാൻ വിളിക്കാം.... നിന്റെ കയ്യിൽ എപ്പോഴും ഫോൺ വേണം കേട്ടോ.......

മ്മ്മ്..... ശെരി..... ഞങ്ങളെ യാത്രയാക്കാൻ വന്നത് അച്ഛനായിരുന്നു..... അച്ഛനോട് യാത്ര പറഞ്ഞു ഞങ്ങൾ നാല് പേരും ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറി........ __________ ബാംഗ്ലൂർ എത്തി.... ഒന്ന് ഫ്രഷായി ബെഡിലേക്ക് വീണപ്പോൾ അമ്മുവിനെ വിളിച്ചില്ലല്ലോ ഫോൺ എടുത്ത് അവളുടെ ഫോണിലേക്ക് വിളിച്ചു....... ഒറ്റ റിംഗിൽ തന്നെ അവൾ ഫോൺ എടുത്തു...... അമ്മുട്ടി നീ ഇതുവരെ ഉറങ്ങിയില്ലേ...... സമയം എന്തായി...... എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു പിന്നെ ചേട്ടായി വിളിക്കും എന്ന് പറഞ്ഞത്......

ആ...... എനിക്ക് ഉറക്കം വരുന്നു...... ശെരി അമ്മു..... പോയി കിടന്ന് ഉറങ്ങിക്കോ നാളെ കോളേജിൽ പോവാണ്ടത് അല്ലെ....... ശെരി ചേട്ടായി...... ഉമ്മ...... ശെരി........ __________ ദിവസങ്ങൾ ഓരോന്ന് കോഴിഞ്ഞുകൊണ്ടിരുന്നു...... എന്നാൽ അവരുടെ പ്രണയം തീവ്രമായി അവരിലേക്ക്‌ മാത്രമായി ഒഴുകികൊണ്ടിരുന്നു..... പകലുകളും രാത്രികളും അവർക്ക് മാത്രമായി അവരുടെ പ്രണയത്തിന് മാത്രമായി വഴിമാറി കൊടുത്തു.... പ്രണയം ഇത്രയും മനോഹരമായി തോന്നിയത് നീ വന്നതിനു ശേഷമാണ്......

അറിയില്ല പെണ്ണേ നീ എന്നിൽ എത്ര ആഴത്തിൽ ആണ് പതിഞ്ഞത് എന്ന് അറിയാൻ കഴിയുന്നില്ല....... "ഇന്ന് ഞാൻ എന്നിലേക്ക് വരവേൽക്കുന്ന ഓരോ പുലരിക്കും നിന്റെ മുഖമാണ്...... ഇന്ന് ഞാൻ ശ്വാസിക്കുന്ന എന്റെ ജീവവായുവിൽ പോലും നിന്റെ ഗന്ധമാണ്"....... ___________ ദിവസവും ആർക്കോ വേണ്ടി കോളേജിൽ പോകുന്നത് പോലെയാണ് ഞാൻ ഇപ്പോ കോളേജിൽ പോകുന്നത്.... അവിടെ ചെല്ലുമ്പോൾ എവിടെയൊക്കെയോ ചേട്ടയിയുടെ സാന്നിദ്ധ്യം എനിക്ക് ഫീൽ അവരുണ്ട്......

എന്നും മുടങ്ങാതെ എന്നെ വിളിക്കും........ ഇപ്പോൾ വരും എന്നാ ചോദ്യത്തിന് മാത്രം ഞാൻ ഇവിടെയാണ് എങ്കിലും എന്റെ മനസ് ഇപ്പോഴും നിന്റെ കൂടെയാണ് അമ്മു...... അത് ശെരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.... ഞാൻ ചേട്ടയിയുടെ കൂടെ ആ കയ്യും പിടിച്ചു നടന്ന വഴിയിലൂടെ പോകുമ്പോൾ എല്ലാം എന്റെ കൂടെ ചേട്ടായി ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്...... എന്നെ ചേർത്തു പിടിച്ച് ഒരു അതിർശ സാന്നിധ്യം......

ഇന്ന് കോളേജിൽ എല്ലാവരും നല്ലത് പോലെ ബിസിയായിരുന്നു രണ്ടു ദിവസം കഴിഞ്ഞാൽ കലോത്സവം തുടങ്ങും...... അവിടേക്ക് പോകേണ്ട ആളുകളുടെ ലിസ്റ്റ് തയാറാക്കുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും........ എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഇന്ന് പതിവിലും വൈകി...... ഇവിടെയായിരുന്നു അമ്മു നീ...... മുത്തശി എന്റെ മുത്തശി രണ്ടു ദിവസം കഴിഞ്ഞാൽ കലോത്സവം തുടങ്ങു.... അപ്പോ അതിന്റെ കാര്യം എല്ലാം നോക്കി വന്നപ്പോ സമയം വൈകി.....

ഞാൻ പോയി ഒന്ന് ഫ്രഷായി വരാം അപ്പഴേക്കും കഴിക്കാൻ എടുത്തു വെക്ക്..... തടിച്ചി....... ഫ്രഷായി വന്ന് ഭക്ഷണം കഴിച്ചു കാവിൽ പോയി വിളക്ക് വെച്ചു തൊഴുതു...... അറിയല്ലോ രണ്ടു ദിവസം കഴിഞ്ഞാൽ കലോത്സവം തുടങ്ങും...... എനിക്ക് നല്ല പേടിയുണ്ട്...... നിങ്ങൾ എന്റെ കൂടെ വേണം ഇല്ലെങ്കിൽ ഞാൻ സ്റ്റേജിൽ കയറി കുറച്ചു കഴിയുമ്പോൾ തല കറങ്ങി വീഴും...... അവിടുന്ന് പ്രാർത്ഥനയും കഴിഞ്ഞു വീട്ടിലേക്ക് പോയി റൂമിൽ കയറി ചേട്ടയിയെ വിളിച്ചു.......

ആദ്യം ഫുൾ റിംഗ് പോയിട്ടും ഫോൺ എടുത്തില്ല രണ്ടാമത് വിളിച്ചപ്പോൾ ആദ്യ റിംഗിൽ തന്നെ ഫോൺ എടുത്തു......... ചേട്ടായി....... ഞാൻ ആദ്യം വിളിച്ചപ്പോൾ എന്താ ഫോൺ എടുക്കാതെ ഇരുന്നത്...... ഞാൻ കുളിക്കായിരുന്നു...... പെണ്ണേ അതാ.... ഇന്ന് എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ്........ ക്ലാസ്സ് ഒക്കെ നന്നായിരുന്നു രണ്ട് ദിവസം കഴിഞ്ഞാൽ കലോത്സവം തുടങ്ങും..... അതുകൊണ്ട് എല്ലാവരും ഫുൾ ബിസിയാ........

എന്നിട്ട് നിന്റെ ഡാൻസ് ഒക്കെ ഇവിടംവരെ ആയി..... പിന്നെ നിന്റെ അല്ലെ ഡാൻസ് കണ്ണും പൂട്ടി മാർക്ക് ഇടാം....... മാറ്റ് പിള്ളേർക്ക്....... മ്മ്മ്....... ചേട്ടായി എപ്പോ വരും....... ഇവിടെ....... എന്റെ ഡാൻസ് കാണാൻ........ സോറി അമ്മുട്ടി..... എനിക്ക് ഇപ്പോ ഒരു പ്രോജക്ട് കിട്ടിയിട്ടുണ്ട് എല്ലാവരും അതിന്റെ പുറകെയാണ് അതുകൊണ്ട് വരുന്ന കാര്യം ഉറപ്പ് ഇല്ല...... ഇല്ല കള്ളം...... എനിക്ക് അറിയാം എന്നെ പറ്റിക്കുന്നതാണ് എന്ന്...... ചേട്ടായി വരും....... ഞാൻ നോക്കാം അമ്മു...... ഞാൻ ഇപ്പോ ഫോൺ വെക്കാ...... പിന്നെ വിളിക്കാം............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story