❤️നിന്നിലലിയാൻ❤️: : ഭാഗം 12

ninnilaliyan vijilal

രചന: വിജിലാൽ

ഇന്ന് നമ്മുടെ ഹർഷന്റെയും അവന്റെ അമ്മുവിന്റെയും വിവാഹം ആണ്...... അവള് ഹർഷൻ അവൾക്കായി സമ്മാനിച്ച ബണ്ണിയേയും കെട്ടിപിടിച്ചു നല്ല ഉറക്കത്തിൽ ആണ്....... കുറച്ചു നേരം കണ്ണൻ അവളുടെ ആ കിടപ്പ് നോക്കി നിന്നു...... ഇനിയും കിടന്നാൽ ശ്അമ്മുട്ടി...... മോളെ...... അമ്മുട്ടി...... എഴുനേക്ക്..... (കണ്ണൻ) കണ്ണേട്ട കുറച്ചു നേരം കൂടി ഞാൻ കിടന്നോട്ടെ..... പ്ലീസ്..... (അമ്മു) അമ്മു..... ഇനിയും നീ കിടന്ന് ഉറങ്ങിയാൽ എങ്ങനെയാ പെണ്ണേ.... ഇപ്പോ കുളിച്ചാൽ അല്ലെ നിന്റെ മുടി ഉണങ്ങണ്ടേ അമ്മുട്ടി.... (കണ്ണൻ) പ്ലീസ് ചേട്ടായി....... എന്റെ പൊന്നു കണ്ണേട്ടൻ അല്ലെ..... ഇന്ന് ഒരു ദിവസം കൂടി അല്ലെ എനിക്ക് ഇങ്ങനെ ഉറങ്ങാൻ പറ്റു.... (അമ്മു)

ഇങ്ങനെ കിടന്ന് ഉറങ്ങാൻ ആണ് തീരുമാനം എങ്കിൽ പാവം ഹർഷൻ അവന് വേറെ പെണ്ണിനെ നോക്കേണ്ടി വരും...... അതെന്തിനാ..... ഞാൻ ഇപ്പോ തന്നെ........ എന്നും പറഞ്ഞു അവൾ കണ്ണനെ കെട്ടിപിടിച്ചു അവന്റെ മാറിലേക്ക് ചാരി കണ്ണടച്ചു കിടന്നു....... അമ്മുട്ടി..... ഇത്ര നേരത്തെ കുളിച്ചാൽ എനിക്ക് തണുക്കും...... ചുണ്ട് ചുളുക്കികൊണ്ടു അവൾ പറഞ്ഞു.... നീ കുളത്തിലേക്ക് പോകണ്ട... ഇവിടെ ബാത്റൂമിൽ കുളിച്ചാൽ മതി...... അത് സാരമില്ല ഞാൻ കുളത്തിൽ പോയി കുളിച്ചോള്ളാം ഇന്നും കൂടിയല്ലേ എനിക്ക് ഇവിടെ കുളത്തിൽ കുളിക്കാൻ പറ്റു..... ഞാൻ കുളിക്കാൻ ഡ്രെസ്സും എടുത്ത് കുളത്തിലേക്ക് പോയി..... കുറച്ചു നേരം ആ പടവിൽ ഇരുന്നു.....

അത് കഴിഞ്ഞു കുളിച്ചുഈറൻ ആയി കാവിൽ പോയി വിളക്ക് വെച്ചു തൊഴുതു...... പുതിയൊരു ജീവിതം തുടങ്ങാൻ പോവ നിങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം..... അതും പറഞ്ഞു അവൾ തിരിച്ചു വീട്ടിലേക്ക് പോയി..... വീട്ടിൽ ചെന്നതും ചാരു വന്ന് അവളെ റൂമിലേക്ക് കൊണ്ടുപോയി..... ചമയങ്ങളോട് താൽപര്യം ഇല്ലാത്തത് കൊണ്ട് ചാരു തന്നെയായിരുന്നു അമ്മുവിനെ ഒരുക്കിയത് എല്ലാം കഴിഞ്ഞു മുതിർന്നവരുടെ അനുഗ്രഹം വാങ്ങി എല്ലാവരും അമ്പലത്തിലേക്ക് പോയി...... ________

ഹർഷനു വേണ്ടി അവന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അപ്പുവിന്റെ അച്ഛനും അമ്മയും ആയിരുന്നു..... ഒരു അനിയന്റെ സ്ഥാനത്ത് അപ്പു എല്ലാ കാര്യങ്ങളും ഓടി നടന്നു ചെയ്യുന്നുണ്ട്..... മുതിർന്നവരുടെ അനുഗ്രഹം വാങ്ങാൻ പറഞ്ഞപ്പോൾ അപ്പുവിന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി..... ആ നിമിഷം ഹർഷൻ അവന്റെ അച്ഛനെയും അമ്മയെയും ഒരുപാട് മിസ്സ്‌ചെയ്തു.....

. എന്നാലും അവൻ സന്തോഷത്തിൽ ആയിരുന്നു ഇങ്ങനെ ഒരു കുടുംബം തനിക്ക് കിട്ടും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല...... സമയമായി.... നമുക്ക് എന്നാ ഇറങ്ങിയല്ലോ.... (അപ്പു) അപ്പു അങ്ങനെ പറഞ്ഞതും എല്ലാവരും അതിനോട് യോജിച്ചു.... ഹർഷനും അപ്പുവും സിദ്ധുവും അപ്പുവിന്റെ അച്ഛനും അമ്മയും ഒരു കാറിൽ ആയിരുന്നു..... അമ്പലത്തിനുള്ളിലേക്ക് കടന്നപ്പോൾ കണ്ടു...ഭഗവാന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്ന അമ്മുവിനെ...

മഞ്ഞയിൽ നീല ബോടാർ ഉള്ള പാട്ട് സാരി ആയിരുന്നു അവളുടെ വേഷം...കഴുത്തിൽ ഒരു ലക്ഷ്മിമാല മാത്രമായിരുന്നു ഉണ്ടായിരുന്നത്.. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു....അവൾക്ക് ഒപ്പം നിന്ന് ശ്രീകോവിലിലേക്ക് നോക്കി പ്രാർത്ഥിച്ചു.. "മുഹൂർത്തം ആവാറായി.... " എന്നാ കണ്ണൻ വന്ന് പറഞ്ഞപ്പോൾ ആണ് അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയത്...... വലതുഭാഗത്ത് അമ്മുവും ഇടതുഭാഗത്തു ഹർഷനും നിന്നു അവരുടെ നടുക്കായിൽ കന്യാ ദാനം ചെയ്യാനായി അമ്മുവിന്റെ അച്ഛനും വന്ന് നിന്നു ശാന്തി അവർക്ക് മൂന്ന് പേർക്കും ദീർത്ഥവും പുഷ്പവും നൽകി......

അവര് മൂന്ന് പേരും ശിവപാർവതി വിഗ്രഹത്തിന് നേരെ കണ്ണുകൾ അടച്ചു തൊഴുതു നിന്നു...... ശേഷം പൂക്കൾ വിഗ്രഹത്തിൽ അർപ്പിച്ചു..... അമ്മുവിന്റെ അച്ഛന്റെ വലത് കൈയിൽ അമ്മുവിന്റെ വലത് കരവും ഇടത് കയ്യിൽ ഹർഷന്റെ വലത് കരവും വെച്ചു ശേഷം ഇരുവരുടെയും വലത് കയിൽ ശാന്തി പൂക്കൾ വെച്ചു കൊടുത്തു...... അതിനു ശേഷം മന്ത്രാഉച്ചാരണതോടെ ശാന്തി രണ്ടുപേരുടെയും കയ്യിൽ പൂക്കൾ അർപ്പിച്ചു..... പെണ്ണിന്റെ വലത് കരം ചെക്കന്റെ വലത് കയ്യിൽ ഏല്പിച്ചു..... മഹാദേവനെ മനസിൽ വിചാരിച്ചു അമ്മു ഹർഷന്റെ കഴുത്തിൽ പൂമാല ചാർത്തി.....

തന്റെ മുന്നിലേക്ക് നീണ്ടുവന്ന തലത്തിൽ നിന്ന് അവന്റെ പേര് കൊത്തിയ ആലില താലയിൽ അവന് ഒന്ന് നോക്കി പുഞ്ചിരിച്ച് പാർവതി ദേവിയെ മനസിൽ വിചാരിച്ചു ഹർഷൻ അമ്മുവിന്റെ കഴുത്തിൽ താലി ചാർത്തി..... മരണം വരെ എന്റെ നെഞ്ചോട് ചേർന്ന് ഈ താലി ഉണ്ടാവാൻ കണ്ണുകൾ അടച്ചു മഹാദേവനോട് പ്രാർത്ഥിച്ചു.... സിന്ദൂരം കൊണ്ട് അവളുടെ സീമന്ത രേഖ ചുവപ്പിക്കുമ്പോൾ സംതൃപ്തിയോടെ അവളുടെ കണ്ണുകൾ അടഞ്ഞു....

പിന്നെ ഭഗവാനെ ഒരിക്കൽ കൂടെ കൈ കൂപ്പി തൊഴുതു... താലികെട്ടും കഴിഞ്ഞു പിന്നെ ഫോട്ടോ എടുപ്പായരുന്നു.... പല രീതിയിൽ ഞങ്ങളെക്കൊണ്ടു അവര് ഫോട്ടോ എടുപ്പിച്ചു അതുകഴിഞ്ഞു സദ്യകഴിക്കാൻ ഞങ്ങളെ വന്ന് അപ്പുവിളിച്ചുകൊണ്ടു പോയി...... കഴിക്കാൻ ചെന്ന് ഇരുന്നപ്പോൾ ഞങ്ങളുടെ മുന്നിൽ ഇരിക്കുന്ന നാക്കിലയിലേക്ക് ഓരോ കൂട്ടം കറികൾ വിളമ്പുമ്പോഴും അവൾ തൊടുവിരലാൽ അവയെല്ലാം രുചിച്ചു കൊണ്ടിരുന്നു.... ഹർഷനത് കണ്ട് അവളുടെ കൈ പിടിച്ചു വെച്ചു.. "എന്താടി ഇത്ര ആക്രാന്തം...?? " അവൻ പതിയെ ചോദിച്ചു.. "എനിക്ക് ഇങ്ങനെ കഴിക്കാനാ ഇഷ്ടം....?? "

ചിരിച്ചു കൊണ്ട് ഇലയുടെ അറ്റത്ത്‌ വെച്ച അച്ചറിൽ വിരലിൽ ആക്കി നാവിൽ വെച്ചു... "നല്ല ടേസ്റ്റ്...." കണ്ണിറുക്കി കൊണ്ട് അവൾ പറഞ്ഞു... ഓരോ കറിയും വിളമ്പി അവസാനം ചോറും സാമ്പാറും എത്തി.... എല്ലാം കൂട്ടി സദ്യ കഴിച്ചു തീരും മുന്നെ മൂന്ന് കൂട്ടം പായസവും എത്തി... __________ ഹർഷനും അമ്മുവും നേരെ പോയത് അമ്മുവിന്റെ വീട്ടിലേക്ക് ആയിരുന്നു...... അമ്മുവിന്റെ അമ്മ നിലവിളക്ക് കൊടുത്തു സ്വികരിച്ചു..... അമ്മു നിലവിളക്കും വാങ്ങി വലതുകാൽ വെച്ച് വീട്ടിൽ കയറി വിളക്ക് കൊണ്ടുപോയി പൂജാമുറിയിൽ വെച്ചു..... പുറകെ ഹർഷനും ഉണ്ടായിരുന്നു അവനും പൂജാമുറിയിൽ കണ്ണ് അടച്ചു തൊഴുത് നിന്നു......

അതിന് ശേഷം എല്ലാവരും ചേർന്ന് മധുരം കൊടുത്തു..... അധികം ഒന്നും ആളുകൾ ഇല്ലാത്തത് കൊണ്ടുതന്നെ മധുരം കൊടുത്തു കഴിഞ്ഞു രണ്ടുപേരെയും അമ്മുവിന്റെ മുറിയിലേക്ക് പോയി...... റൂമിൽ ചെന്നതും അമ്മു കട്ടിലിലേക്ക് വീണു.... അമ്മുട്ടി പോയി ഫ്രഷാവൻ നോക്ക് ചെല്ല്... ഒന്ന് പോ ചേട്ടായി...... ഞാൻ രാവിലെ എഴുന്നേറ്റതാ... ഉറക്കം വരുന്നു.... അമ്മു ചുണ്ട് പിളർത്തി അവനോട് പറഞ്ഞു.... ആ ചേട്ടായി.....

എനിക്ക് ഈ പൂവ് ഒന്ന് എടുക്കാൻ സഹായിക്കോ തല നല്ല വേദന.... പ്ലീസ്..... കൊഞ്ചലോട് കൂടിയുള്ള അവളുടെ സംസാരം കേട്ടതും അവന് ചിരി വന്നു..... എന്തിനാ ചിരിക്കുന്നേ..... ശെരിക്കും വേദനകൊണ്ട ഞാൻ പറഞ്ഞത്..... ഞാൻ ഇത്രയും പൂവ് ഒന്നും വെക്കാറില്ല..... ഞ്ഞ ഞ്ഞ ഞ്ഞ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി..... അവന് അവളുടെ കാട്ടികുട്ടലുകൾ കട്ട് ചിരിയാണ് വന്നത്..... പക്ഷെ അവൻ അതെല്ലാം കടിച്ചു പിടിച്ചു അവളുടെ മുടിയിൽ നിന്ന് മുല്ല പുകൾ ഊരിമാറ്റി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story