❤️നിന്നിലലിയാൻ❤️: : ഭാഗം 6

ninnilaliyan vijilal

രചന: വിജിലാൽ

അഗ്നി.... താൻ ഈ രണ്ട് ദിവസം എവിടെയായിരുന്നു...... അത് എനിക്ക് പനിയായിരുന്നു.... അതുകൊണ്ടാ ഞാൻ വരാതെ ഇരുന്നത്.... എന്നിട്ട് താൻ ഹോസ്പിറ്റലിൽ പോയോ.... ഇപ്പോൾ പനി മാറിയോ നോക്കട്ടെ..... അർജുൻ കൈ കൊണ്ടു വന്നതും...... എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല അതുകൊണ്ടാ ഞാൻ ഇന്ന് വന്നത്..... എന്നാ താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ ആ പിന്നെ ഇന്റർവെൽ സമയത്ത് താൻ സ്റ്റാഫ് റൂമിലേക്ക് വാ.... ഞാൻ തനിക്ക് നോട്‌സ് തരാം......

ശെരി സാർ.... ഞാൻ അവിടെ നിന്ന് ക്ലാസ്സിലേക്ക് ഓടി..... അവളുടെ സീറ്റിൽ പോയി ഇരുന്നു അവിടെ ചെന്നപ്പോൾ അവളുടെ കൂട്ടുകാരി കിർത്തന എന്ന കാർത്തു ഉണ്ടായിരുന്നു...... ഡീ..... നീ ഈ രണ്ടുദിവസം എവിടെയായിരുന്നു...... (കാർത്തു) അതിലെ കാർത്തു.... കണ്ണേട്ടൻ വന്നു കൂടെ കണ്ണേട്ടന്റെ കൂട്ടുകാരും ഉണ്ടായിരുന്നു അതാ ഞാൻ വരാതെ ഇരുന്നത്..... പിന്നിലെ അവർവന്നപ്പോൾ എനിക്ക് ബണ്ണിയെ വാങ്ങി കൊണ്ടുവന്നാലോ..... പിന്നിലെ.... (അമ്മു)

എന്റെ അമ്മു നീ ചെറിയാകുട്ടിയാണോ.... ഈ ബണ്ണിയേയും കൊണ്ട് നടക്കാൻ ഞാൻ ആയിരുന്നു എങ്കിൽ എന്തക്കെ കൊണ്ടുവരാൻ പറയുമായിരുന്ന.... അവളുടെ ഒരു ബണ്ണി.... (കാർത്തു) എനിക്ക് അത് മാത്രമല്ല കൊണ്ടു വന്നത് ഒരു ഫോണും ഉണ്ടായിരുന്നു.... ഞ്ഞ ഞ്ഞ ഞ്ഞ ഹും....... അവളുടെ നേരെ കൊഞ്ഞനം കുത്തി കാണിച്ചു.... ആ അമ്മു ഇവിടെ നമ്മുടെ അർജുൻ സാർ രണ്ടു ദിവസം വെള്ളത്തിൽ വീണ കോഴിയെ പോലെ ആയിരുന്നു നീ ഇല്ലാത്തത് കൊണ്ട്..... അതറിയോ നിനക്ക്..... (കാർത്തു)

ഒന്ന് പൊടി അങ്ങനെ ഒന്നും ഇല്ല...... അതുകൊണ്ടായിരിക്കും ഈ രണ്ടു ദിവസവും വന്നപ്പോൾ സാർ ആദ്യം അന്വോഷിച്ചത് നിന്നെയാണ്...... സൂക്ഷിച്ചോ മോളെ..... സാറിന് നിന്റെ മേലെ ഒരു കണ്ണ് ഉണ്ട് അത് ക്ലാസ്സിൽ ഉള്ള എല്ലാവർക്കും അറിയാം അറിയാത്തത് നീ മാത്രം ആണ്.... എന്തിന് ക്ലാസ്സ്‌ എടുക്കുമ്പോൾ പോലും സാറിന്റെ കണ്ണ് നിന്റെ മുഖത്ത് ആണ്....... (കാർത്തു) അതെങ്ങനെ നിനക്ക് അറിയാം.... നെറ്റി ചുളുക്കി സംശയ ഭാവത്തിൽ ആയിരുന്നു അവളുടെ ചോദ്യം.....

. അത് ഞാൻ സാറിനെ നോക്കുമ്പോൾ കണ്ടിട്ടുണ്ട്...... ക്ലാസ് എടുക്കുമ്പോൾ സാറിനെ വായും നോക്കാതെ ടെക്സ്റ്റ് ബുക്ക് നോക്കി ഇരിക്കണം.... അതും പറഞ്ഞു മുഖം ഒരു വശത്തേക്ക് തിരിച്ചു...... ആ സമയത്ത് ക്ലാസ്സിലേക്ക് അർജുൻ കയറി വന്നത്........ ഗുഡ് മോർണിംഗ്..... സാർ..... ഗുഡ് മോർണിംഗ്....... ഞാൻ ക്ലാസ് തുടങ്ങുന്നതിന് മുൻപ് നിങ്ങളോട് എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ട്...... നമ്മുടെ കോളേജിൽ നിന്ന് കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേര് കൊടുക്കണം.....

ഇവിടെ നിന്ന് ആരൊക്കെ ഉണ്ട്...... സാറേ..... അഗ്നി അവൾ നല്ല ഡാൻസർ ആണ്..... അതുകൊണ്ട് അവളുടെ പേര് എഴുതിക്കോ..... കാർത്തു വേണ്ട..... അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു...... അഗ്നി..... താൻ ഡാൻസ് പഠിച്ചിട്ടുണ്ടോ..... ചുറ്റും ഒന്ന് കണ്ണോടിച്ചു പതിയെ എഴുനേറ്റു.... സാർ അത് ഞാൻ കുറച്ച്..... ഒന്നും പറയണ്ട അപ്പോൾ ഇപ്രാവശ്യം കലോത്സവത്തിന് അഗ്നിയാണ് നമ്മുടെ കോളേജിനെ പ്രീതിനിധികരിക്കുന്നത്.... തന്റെ പേര് ഞാൻ കൊടുത്തോളം.....

താൻ ഇരിക്ക്..... സാർ ക്ലാസ് എടുക്കാൻ തുടങ്ങി ഞാൻ ഞാൻ അതൊന്നും ശ്രെധികാതെ ഇന്നലെ ഹർഷേട്ടന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങൾ ഓർത്തു സാർ പോയത് പോലും ഞാൻ അറിഞ്ഞില്ല...... ഡീ..... ഡീ..... എന്താ..... നീ ഇത് ഏത് ലോകത്താ സാർ നിന്നോട് ഫ്രീ പിരീഡ് സ്റ്റാഫ്‌റൂമിലേക്ക് വരാൻ പറഞ്ഞത് നീ കെട്ടായിരുന്നോ.... ഇല്ല.... ഞാൻ കേട്ടില്ല..... ഈഈഈ...... അത് കഴിഞ്ഞു ആരൊക്കെയോ വന്ന് ക്ലാസ് എടുത്തു അപ്പോൾ എല്ലാം എന്റെ മനസിൽ ഹർഷേട്ടന്റെ മുഖം മാത്രമായിരുന്നു....... _________

ഞങ്ങൾ എല്ലാവരും കൂടി ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ അവരുടെ കൂട്ടത്തിൽ അമ്മുട്ടിയെ മിസ്സ് ചെയ്തത്.... എടാ കണ്ണാ..... എന്താടാ..... അമ്മു ഇല്ലാത്തത് കൊണ്ട് വിട് ഉറങ്ങിയത് പോലെയായി അല്ലെ അവൾ ഉണ്ടായിരുന്ന രണ്ടു ദിവസവും എന്തെങ്കിലും ഒക്കെ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും...... നീ പറഞ്ഞത് ശെരിയാ ഹർഷാ..... അവള് ഉള്ളപ്പോൾ വീട്ടിൽ കൂറെ ആളുകൾ ഉള്ള ഒരു ഫീൽ ആണ്..... എന്തെങ്കിലും ഒക്കെ പറഞ്ഞു എന്റെ പുറകെ ഉണ്ടാവും....

ഞാൻ എന്റെ മോളെ ശെരിക്കും മിസ്സ് ചെയ്തത് നിന്റെ കമ്പനിയിൽ ജോലിക്ക് വന്നിലെ അപ്പോൾ ആണ് എനിക്ക് മനസ്സിലായത് എന്റെ അമ്മുട്ടിയെ ഞാൻ എത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് ഞങ്ങൾ നേരെ കണ്ടാൽ അടിയും വഴക്കും ആണെങ്കിലും അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ പുറകെ നിന്ന് മാറില്ല കണ്ണേട്ട എന്ന് പറഞ്ഞു എന്റെ പുറകെ ഉണ്ടാവും..... നിനക്ക് ഒരു കാര്യം അറിയോ എന്റെ മുറിയുടെ വാതിൽ ഞാൻ ലോക്ക് ചെയ്യാറില്ല.....

ഇടിവെട്ട് ഉള്ള ദിവസങ്ങളിൽ അല്ലെങ്കിൽ എന്തെങ്കിലും സ്വാപ്നം കണ്ടു പിടിച്ചാൽ അവൾ ഓടി വരുന്നത് എന്റെ മുറിയിലേക്ക് ആണ് എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ തലവെച്ചാണ് അവൾ ഉറങ്ങാർ........ അത് മാത്രം അല്ല മോനെ ചെറുപ്പം മുതലേ അവൾ ഉറങ്ങുന്നത് ഇവന്റെ കൂടെയാണ് ഇവനെ കെട്ടിപിടിച്ചു.... അവള് വയസ് ആറിച്ച സമയത്ത് പോലും അവള് ഓടി പോയി കെട്ടിപിടിച്ചു കരഞ്ഞത് ഇവനെയാണ്.... ഓർക്കുന്നുണ്ടോ കണ്ണാ നീ പിന്നെ ഓർക്കാതെ....

ഒരു മിനിറ്റ് ഞാൻ ഇപ്പോൾ വരാം അകത്തേക്ക് പോയ കണ്ണൻ തിരിച്ചു വന്നപ്പോൾ കയ്യിൽ ഒരു ആൽബം ഉണ്ടായിരുന്നു...... എന്താടാ കണ്ണാ ഇത്........ (സിദ്ധു) അതോ അന്ന് നടന്നത് ഞാൻ കാണിച്ചു തരാം...... ഞങ്ങൾ എല്ലാവരും ഇവിടെ ഇരുന്ന് കളിച്ചുകൊണ്ടു ഇരിക്കുമ്പോൾ ആണ് അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചത്..... ബാക്കി ഫോട്ടോകൾ പറയും....... ഞാൻ പുതിയ ക്യാമറ വാങ്ങിയ സമയം ആയിരുന്നു അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞു വന്നാൽ ഞാൻ ആ ക്യാമറയും പിടിച്ച് ഇവിടെ ഇരിക്കും

എന്നിട്ട് കുട്ടികൾ കളിക്കുന്നത് ഫോട്ടോ എടുക്കുമായിരുന്നു അങ്ങയുള്ള ഒരു ദിവസം ആയിരുന്നു എന്റെ അമ്മു വലിയ കുട്ടിയായത്തിന്റെ അടയാളം അവളുടെ കാലിലൂടെ ഒഴുകിയെത്തിയത് ഞാൻ കണ്ടിരുന്നു അതുകൊണ്ട് തന്നെ ഞാൻ അതെല്ലാം ഫോട്ടോ എടുത്തു..... ഞങ്ങൾ എല്ലാവരും ചേർന്ന് ആൽബത്തിൽ ഫോട്ടോ നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് അങ്കിൾ ആ കാര്യങ്ങൾ പറഞ്ഞത്...... ശെരിക്കും ആ ഫോട്ടോകൾ പറയുന്നുണ്ട്

അന്ന് ഉണ്ടായ കാര്യങ്ങളും ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹവും....... കണ്ണാ നീ ശെരിക്കും ലക്കിയാണ് അമ്മുവിനെ പോലെ ഒരു അനിയത്തിയെ കിട്ടിയതിന്...... ___________ ഡീ നീ സ്റ്റാഫ്‌ റൂമിലേക്ക് പോകുന്നില്ലേ...... അയ്യോ..... നീ പറഞ്ഞത് നന്നായി ഞാൻ അത് മറന്ന് ഇരിക്കുകയായിരുന്നു... ഈഈഈ....... ഇവിടെ ഇരുന്ന് ക്ലോസ് അപ്പിന്റെ പരസ്യം കാണിക്കാതെ പോയി സാറിനെ കാണാൻ നോക്ക്..... നീയും വാ...... പ്ലീസ്...... ഞാൻ ഇല്ല മോള് ഒറ്റയ്ക്ക് അങ്ങു പോയാൽ മതി......

പൊടി.... നീ എപ്പോഴെങ്കിലും എന്റെ അടുത്തേക്ക് വരും അപ്പോൾ ഞാനും കാണിച്ചു തരാം അതും പറഞ്ഞു അമ്മു സ്റ്റാഫ് റൂമിലേക്ക് പോയി........ അവിടെ ചെന്നപ്പോൾ അർജുൻ സാർ പ്രണവ് സാറിന്റെ കൂടെ സംസാരിച്ചു നിൽക്കുന്നു....... സാർ........ അഗ്നി..... വാ ഞാൻ അകത്തേക്ക് ചെന്ന് പ്രണവ് സാറിനെ നോക്കി ഒന്ന് ചിരിച്ചു...... സാർ തിരിച്ചു...... ഇന്നാ ഇത് ഞാൻ ഈ രണ്ടു ദിവസം എടുത്ത നോട്ട്സ് ആണ്...... അടുത്ത പിരീഡ് ആരാ നിങ്ങൾക്ക് അത് സുമാ മിസ് ആണ്.....

മിസ് ഇന്ന് ലീവ് ആണ് അതുകൊണ്ട് താൻ പോയി നോട്ട് കംപ്ലീറ്റ് ചെയ്തോ..... ശെരി സാർ........ ലാസ്റ്റ് പിരീഡ് ആയതുകൊണ്ട് ബാഗും എടുത്ത് ഞാൻ ലൈബ്രറിയിലേക്ക് പോയി അവിടെ ഇരുന്ന് എഴുതാൻ തുടങ്ങി..... ____________ കണ്ണാ ഞാൻ നിന്റെ ബൈക്ക് എടുക്ക ഒന്നു പുറത്ത് കറങ്ങിയിട്ട് വരാം...... എന്തെങ്കിലും ഉണ്ടെങ്കിൽ നീ ഫോൺ ചെയ്താൽ മതി....... നേരെ വിട്ടത് അമ്മുവിനെ കോളേജിലേക്ക് ആണ് അവിടെ ചെന്ന് ഇറങ്ങിയതും എന്റെ കൂടെ പഠിച്ച പ്രണവിനെ ആണ് കണ്ടത്.....

ഹർഷാ...... നീ എന്താ ഇവിടെ..... അത് എന്റെ കൂടെ ഫ്രണ്ടിന്റെ സിസ്റ്റർ ഇവിടെയാണ് പഠിക്കുന്നത്..... ഇതുവഴി പോയപ്പോൾ ഇനി അവളെയും കൂട്ടിയിട്ട് പോകാം എന്ന് കരുതി...... അല്ല നീ എന്താ ഇവിടെ....... ഞാൻ ഇവിടെ അദ്ധ്യാപകൻ ആണ് വേറെ ഒന്നും ഇല്ല നിന്റെ കമ്പനി എങ്ങനെ പോകുന്നു...... നന്നായിട്ട് പോകുന്നുണ്ട്..... എടാ എനിക്ക് ഇപ്പോൾ സമയം ഇല്ല നീ ഇവിടെ തന്നെ ഉണ്ടാവില്ലേ നമുക്ക് പിന്നെ കാണാം എനിക്ക് പ്രിൻസിയെ ഒന്ന് കാണണം കലോത്സവത്തിന്റെ ഇൻ ചാർജ് എനിക്കാണ്.....

ഒക്കെടാ നമ്മുക്ക് പിന്നെ കാണാം..... ഒകെ.... ബൈ.... അവൻ പ്രിൻസിപ്പൽ റൂമിലേക്ക് പോയതും ഞാൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു..... എന്തോ ഇത് കാണുമ്പോൾ എന്റെ കോളേജ് ലൈഫ് ഓർമ വരുന്നു അവനോട് ചോദിക്കായിരുന്നു ആ.അമ്മുവിന്റെ ക്ലാസ് ഏതാണ് എന്ന് ആ ഇനി സാരമില്ല ഞാൻ തന്നെ കണ്ടുപിടിച്ചോള്ളം വരാന്തയിലുടെ നടക്കുന്നുണ്ട് എങ്കിലും എന്റെ കണ്ണുകൾ അമ്മുവിനെ തിരയുകയായിരുന്നു.....

ലൈബ്രറിയുടെ മുന്നിലൂടെ പോയപ്പോൾ ആണ് അവിടെ ആരോ കിടക്കുന്നത് പോലെ തോന്നിയത് ശ്രെദ്ധിച്ചു നോക്കിയപ്പോൾ രാവിലെ അമ്മുട്ടി ഇട്ടിരുന്ന വേഷം..... ശബ്ദം ഉണ്ടാക്കാതെ അവളുടെ പുറകിൽ പോയി നിന്ന് അടുത്ത് തുറന്ന് വെച്ച രണ്ട് ബുക്ക് ഇരിക്കുന്നുണ്ട് പേന കയ്യിൽ നിന്ന് തെന്നി ഇരിക്കുന്നുണ്ട് എഴുത്തിന് ഇടയിൽ ഇറങ്ങിയതാണ്..... ഞാൻ അവളുടെ അടുത്തു ഇരുന്ന് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് എന്നോട് ചേർത്ത് ഇരുത്തി........

എഴുതി എപ്പഴോ ഉറങ്ങി പോയി ആരോഎന്നെ ഇടുപ്പിലൂടെ കയ്യിട്ട് വലിക്കുന്നതു പോലെ തോന്നിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നു നോക്കിയത് ഒന്ന് ഞെട്ടിയെങ്കിലും അടുത്തിരിക്കുന്ന ചേട്ടയിയെ കണ്ടപ്പോൾ അത് ഒരു പുഞ്ചിരിയായി മാറി....... എന്റെ അമ്മുട്ടി..... നീ ക്ലാസ്സിൽ വരുന്നത് ഇങ്ങനെ ഉറങ്ങാൻ ആണോ.... അപ്പോഴേക്കും പെണ്ണ് ചുണ്ട് പുറത്തേക്ക് തള്ളി....ഞാൻ ആ ചുണ്ടിൽ മൃദുവായി ഒന്ന് ചുംബിച്ചു.......

അപ്പോഴേക്കും അവയുടെ കണ്ണുകൾ ചുറ്റും നോക്കാൻ തുടങ്ങി... നീ ആരെയാ അമ്മുട്ടി നോക്കുന്നത്..... അത് ചേട്ടായി എന്ന ഉമ്മവെച്ചത് ആരെങ്കിലും കണ്ടോ എന്ന് നോക്കിയതാ ഇപ്പോൾ കണ്ടാൽ എന്താ ഞാൻ ഉമ്മ വെച്ചത് എന്റെ പെണ്ണിനെ അല്ലെ പിന്നെ നീ പേടിക്കണ്ട ഇവിടെയെങ്ങും ഒരു പൂച്ചകുട്ടി പോലും ഇല്ല...... അതൊക്കെ പോട്ടെ നീ എന്താ ഇവിടെ ഇരിക്കുന്നത് ഇപ്പോൾ നിനക്ക് ക്ലാസ് ഇല്ലേ.. ഇല്ല മിസ്സ് വന്നില്ല അപ്പോൾ അർജുൻ സാർ പറഞ്ഞു സാറിന്റെ നോട്ട് കംപ്ലീറ്റ് അകാൻ പക്ഷേ എഴുത്തുന്നതിന്റെ ഇടയിൽ ഉറങ്ങി പോയി........ അപ്പോഴേക്കും ബെൽ അടിച്ചു..... ശെരി വാ വീട്ടിൽ പോവാം.......

അപ്പോൾ നമ്മളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടാൽ കണ്ണേട്ടൻ വഴക്ക് പറയില്ലേ..... അവനോട് ഞാൻ പറഞ്ഞോള്ളം.... എന്നാ ഞാൻ ഇപ്പോൾ വരാം കാർത്തുവിനോട് പോയി പറയട്ടെ ഇല്ലെങ്കിൽ അവൾ എന്നെയും നോക്കി നിൽക്കും..... ഞാൻ പാർക്കിങ് ഏരിയയിൽ കാണും നീ അങ്ങോട്ട് വന്നാൽ മതി..... ശെരി..... ഓടുന്ന വഴിയിൽ അവൾ വിളിച്ചു പറഞ്ഞു..... ഓടത്തെ പോ പെണ്ണേ നീ എവിടെയെങ്കിലും വീഴും..... ഞാൻ പാർക്കിങ് ഏരിയയിൽ ചെന്നപ്പോൾ അവിടെ അജു നിൽക്കുന്നു.....

ഡാ...... അജു നീയും എവിടെയാണോ...... ആ..... ഹർഷാ നീ എന്താ ഇവിടെ അതേടാ എനിക്കും പ്രണവിനും ഇവിടെ കിട്ടി...... എടാ നീ ഫ്രീ ആകുമ്പോൾ വിളിക്ക് നമുക്ക് എല്ലാവർക്കും ഒന്ന് കൂടാം ശ്രീ അവളെ ഇവിടെ എവിടെയോ ആണ് കെട്ടി കൊണ്ടു വന്നിരിക്കുന്നത് ആ നമുക്ക് കണ്ടു പിടിക്കാം...... അപ്പഴേക്കും അവിടേക്ക് പ്രണവ് വന്നു ആ അജു ഞാൻ നിന്നെ കണ്ടാൽ പറയാൻ ഇരിക്കായിരുന്നു ഇവനെ ഇവിടെ കണ്ട കാര്യം ഇനി എന്തായാലും അതിന്റെ ആവശ്യം ഇല്ല... ഞങ്ങൾ ഓരോന്ന് സംസാരിച്ചു നിൽക്കുമ്പോൾ കണ്ടു ബാഗ് മാറോട് ചേർത്ത് പിടിച്ച് എന്നെ തിരയുന്ന എന്റെ പെണ്ണിനെ ഞാൻ അവൾക്ക് നേരെ കൈ പൊക്കി കാണിച്ചു വരാൻ പറഞ്ഞു.....

ചേട്ടായി വിളിച്ചതും ഞാൻ ഓടി ചെന്ന് ചേട്ടയിയുടെ അടുത്തു നിന്നു അപ്പോൾ ആണ് ഞാൻ ചേട്ടായി സംസാരിച്ചു നിൽക്കുന്ന ആളുകളെ കണ്ടത്...... അമ്മുട്ടി..... നമുക്ക് എന്നാ പോവാം..... പിന്നെ ഇവര് രണ്ടുപേരും എന്റെ ഫ്രണ്ട്സ് ആണ്.....

ഇവിടെ നീ ഇനി എന്ത് കുരുത്തക്കേട് കാണിച്ചാലും ഇവര് എനിക്ക് പറഞ്ഞു തരും നോക്കിക്കോ...... ഉം....... അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ഇവളെ നിനക്ക് എങ്ങനെ അറിയാം....(അജു) അതോ ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി she is mine..... അല്ലെ അമ്മുട്ടി ഞാൻ അവളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി.... ശെരിയെടാ എന്നാ ബൈ ഞാൻ വിളിക്കാം ഞങ്ങൾ ബൈക്കും സ്റ്റാർട്ട് ചെയ്തു കോളേജിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടു...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story