❤️നിന്നിലലിയാൻ❤️: : ഭാഗം 7

ninnilaliyan vijilal

രചന: വിജിലാൽ

ബൈക്കിൽ അവനോട് ചേർന്ന് ഇരുന്ന് കാഴ്ചകൾ കാണുകായായിരുന്നു അമ്മു..... അവളുടെ ശരീരത്തിൽ ചൂട് അവന്റെ ശരീരത്തിലേക്ക് പ്രവഹിക്കുമ്പോൾ അവനിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത മാറ്റങ്ങൾ ഉണ്ടാവുന്നത് പോലെ..... കണ്ണാടിയിലൂടെ അമ്മുവിനെ നോക്കിയപ്പോൾ ആദ്യമായി കാണുന്ന കാഴ്ച പോലെ ഓരോന്നു ശ്രെദ്ധാ പൂർവം വീക്ഷിക്കുന്നു..... അതു കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....

ചേട്ടായി എന്തിനാ ഇപ്പോ ചിരിച്ചേ...... ഞാനോ..... ഇല്ലല്ലോ...... ഇല്ല ഞാൻ കണ്ടു കണ്ണാടിയിലൂടെ എന്നെ നോക്കി ചിരിക്കുന്നത്....... നിനക്ക് തോന്നിയതാവും... ഞാൻ നിന്നെ നോക്കിയില്ല നോക്കിയാൽ അല്ലെ എനിക്ക് ചിരിക്കേണ്ട ആവശ്യം ഒള്ളു...... ഇല്ല കള്ളം..... ഞാൻ കണ്ടതാ എന്നെ നോക്കുന്നത്.... ദൈവകോപം കിട്ടുട്ടോ ഇങ്ങനെ കള്ളം പറഞ്ഞാൽ അതും പറഞ്ഞു ചുണ്ടും ചുളുക്കി പിടിച്ചു...... ഇങ്ങനെയൊരു മണ്ടി...... അപ്പോൾ ചേട്ടായി ശെരിക്കും എന്നെ നോക്കിയില്ലേ.....

ഈഈഈ.. എനിക്ക് അറിയാം...... ചേട്ടായി ചേട്ടായി..... വണ്ടി നിർത്ത്.... എന്താ അമ്മു.... എന്തെങ്കിലും പോയോ.... ഇല്ല പക്ഷെ പോവാൻ ആണ് നിർത്താൻ പറഞ്ഞത്..... എനിക്ക് വിശക്കുന്നു വയറിൽ കൈ വെച്ച് അവൾ മറുപടി പറഞ്ഞു അതിന് ഇവിടെ ഹോട്ടൽ ഒന്നും ഇല്ലല്ലോ അമ്മു.... ദേ..... അങ്ങോട്ട് നോക്കിയേ..... അവള് ചൂണ്ടിക്കാട്ടി കാട്ടിയ ദിശയിലേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത് ഒരു തട്ട് കടയാണ്.....

അമ്മുട്ടി ഇതൊരു തട്ട് കടയല്ലേ ഇവിടുത്തെ ഫുഡ് എങ്ങനെയാണ് ഒന്നും അറിയില്ല അതുകൊണ്ട് നമുക്ക് വേറെ നല്ല ഹോട്ടലിൽ നിന്നും കഴിക്കാം..... വേണ്ട ചേട്ടായി..... എനിക്ക് ഇവിടെനിന്ന് മതി...... വാ ഇറങ്ങ് ഹോട്ടലിലെ ഭക്ഷണത്തിനെകള്ളും നല്ലതാ ഇവിടുത്തെ ഒരു തവണ കഴിച്ചാൽ പിന്നെ കഴിക്കാൻ തോന്നും..... അതും അവിടെയുള്ള ടേബിളിൽ പോയി ഇരുന്നു..... അമ്മു..... ഇവിടുന്ന് വേണോ..... അലിക്കാ...... ഇതാര.... അമ്മുവോ..... ഇങ്ങോട്ട് കണ്ടിട്ട് കുറെ ആയല്ലോ......

ഈഈഈ..... അത് അലിക്കാ കണ്ണേട്ടൻ ഉള്ളപ്പോൾ അല്ലെ കോളേജ് കഴിഞ്ഞു വരുമ്പോൾ എനിക്ക് ഇവിടെ കേറാൻ പറ്റു... കണ്ണേട്ടൻ ബാംഗ്ലൂർ ജോലിക്ക് പോയതിന് ശേഷം ഞാൻ ബസിൽ അല്ലെ വീട്ടിലേക്ക് പോകുന്നത് അതുകൊണ്ടാ...... ഇതാര മോളെ..... ഇതില്ലേ ഇത് കണ്ണേട്ടന്റെ കൂട്ടകരനാ.... ബാംഗ്ലൂരിൽ നിന്ന് വന്നതാ...... പിന്നില്ലേ ഞാൻ ഈ വഴി വരുന്നില്ല എന്നെ ഒള്ളു പക്ഷെ എനിക്ക് ഇവിടുത്തെ ഭക്ഷണം മിക്കപ്പോഴും കിട്ടാറുണ്ട്......

അപ്പുവേട്ടൻ ഇവിടെനിന്ന് വാങ്ങിക്കൊണ്ട് വരുന്നത് എനിക്ക് വേണ്ടിയാണ്...... അങ്ങനെയാണ് എങ്കിൽ ഇവിടുന്ന് കപ്പയും ചമ്മന്തിയും വാങ്ങിക്കൊണ്ട് പോയിട്ടുണ്ട് അപ്പു അവൻ ഇവിടെ നിന്ന് ഇറങ്ങിയിട്ടു ഒരു പത്തു മിനിറ്റ് ആയിട്ടുണ്ടാവും എന്നും പറഞ്ഞു ചൂട് പറക്കുന്ന ദോശയും രണ്ടുതരം ചമ്മന്തിയും സാമ്പാറും മുമ്പിൽ കൊണ്ടുവന്ന് വെച്ചു...... ചേട്ടയിക്ക് വേണ്ടേ...... പറഞ്ഞത് പോലെ മോന് എന്താ വേണ്ടത്.... ചായ പറയട്ടെ ചേട്ടായി....

. അലിക്കാ ചേട്ടയിക്ക് ഒരു ചായ...... ഞാൻ ദോശയ മുറിച്ചെടുത്ത് ചമന്തിയിൽ മുക്കിയെടുത്തു..... വേണോ ചേട്ടായി ആ കഷ്ണം ഹർഷനു നേരെ നീട്ടിയിട്ട് അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു..... വേണ്ട നിനക്ക് അല്ലെ വിശക്കുന്നു എന്ന് പറഞ്ഞത് കഴിച്ചോ....... അപ്പോഴേക്കും ഹർഷനു ഉള്ള ചായ മേശപ്പുറത്ത് എത്തി..... സ്സ്സ്സ്...... ചമ്മന്തിക്ക് നല്ല എരി..... നാക്കു നീട്ടി കൈ കൊണ്ട് വീശാൻ തുടങ്ങി..... വെള്ളം..... സ്സ്‌ സ്സ്‌ സ്സ്‌....ആആ..... ഇന്നാ ഈ ചായ കുടിച്ചോ......

അവൻ ചായ നീട്ടിയതും അമ്മു അത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു...... ആആ..... ചേട്ടായി..... എരി...... ഇപ്പോ കൂടി.... എനിക്ക് വെള്ളം...... അവിടെയുണ്ടായിരുന്നു ജഗിൽ നിന്ന് ഹർഷൻ വെള്ളം പകർത്തി അമ്മുവിനെ നേരെ നീട്ടി...... സ്സ്‌...... വേണ്ടാ ചൂട് വെള്ളമാ...... എരി വീണ്ടും കൊടും ചുണ്ട് ചുളിക്കികൊണ്ടു പറഞ്ഞു..... അത് കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്.... അമ്മുട്ടി പിന്നെ എന്താ ചെയ്യാ.... അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ ഒരു ഭരണിയിൽ നാരങ്ങാ മിട്ടായി ഇരിക്കുന്നത് കണ്ടത് അവൻ അങ്ങോട്ട് പോയി ഭരണിയിൽ നിന്ന് കുറച്ചു നാരങ്ങ മിട്ടായിയുമായി അമ്മുവിന്റെ അടുത്തേക്ക് പോയി നിന്നാ അമ്മു നീ ഇത് കഴിക്ക് അപ്പോൾ എരിവിന് ഒരു ശമനം കിട്ടും.....

ഹായ്..... നാരങ്ങാ മിട്ടായി..... താങ്ക്സ് ചേട്ടായി...... എനിക്ക് നാരങ്ങാ മിട്ടായി എന്ത് ഇഷ്ട്ടമാണ് എന്ന് അറിയുമോ...... ഇപ്പോ ഇത് കിട്ടാത്തത് കൊണ്ട് ഇപ്പോൾ ഞാൻ കൊലുമിട്ടായി ആണ് വാങ്ങി കഴിക്കുന്നത്... ഈഈഈ....... വേഗം കഴിച്ചിട്ട് വാടി..... സമയം എന്തായി എന്ന് അറിയോ മാത്രമല്ല നല്ല മഴക്കാർ ഉണ്ട്..... മ്മ്മ്മ്മ്...... മുളികൊണ്ടു കഴിക്കാൻ തുടങ്ങി ചേട്ടായി ഞാൻ ഒരു കാര്യം പറയാൻ മറന്നു... എന്താ അത്.... പറ അതിലെ ചേട്ടായി.... എന്നെ ഇല്ലേ കോളേജിൽ നിന്ന് കലോത്സവത്തിന് തിരഞ്ഞെടുത്തല്ലോ......

പിന്നെ ഇല്ലേ എന്നോട് ഒരു സാർ ഇഷ്ട്ടമാണ് എന്ന് പറഞ്ഞില്ലേ..... ആ സാറിനോട് ആണ് ചേട്ടായി സംസാരിച്ചു കൊണ്ട് ഇരുന്നത്..... അവൻ ആണോ നിന്നെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞത് മ്മ്മ്മ്മ് ചേട്ടായി എന്തിനാ സാറുമാരോട് അങ്ങനെ പറഞ്ഞത്...... എങ്ങനെ ഒരു കള്ളാച്ചിരിയോടെ ഹർഷൻ ചോദിച്ചു...... ഞാൻ എന്താ ചോദിച്ചത് എന്ന് മനസിലായിട്ടും മനസിലാവത്തത് പോലെ എന്തിനാ കാണിക്കുന്നത് ചുണ്ട് ചുളിക്കികൊണ്ടു ചോദിച്ചു.......

ഞാൻ എന്ത് പറഞ്ഞ കാര്യമാ..... ഒന്നും ഇല്ല വാ പോവാം.... അതും പറഞ്ഞു അമ്മു കൈ കഴുകാൻ പോയി..... ഹാർഹൻ കാശും കൊടുത്തു വന്നപ്പോൾ അമ്മു ബാഗ് നെഞ്ചോട് ചേർത്ത് വെച്ച് ബൈക്കിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു ഹലോ മേഡം എന്ത് ആലോചിച്ചു നിൽക്കാ കേറാൻ നോക്ക് നമുക്ക് പോവാണ്ടേ..... ഹർഷൻ അതും പറഞ്ഞു അവളുടെ തലയിൽ ഒരു കോട്ട് വെച്ചുകൊടുത്തു..... ആആ..... ചേട്ടായി എനിക്ക് വേദനിച്ചു..... ഇനിയും കിട്ടണ്ട എന്നുണ്ടെങ്കിൽ കേറാൻ നോക്ക്......

ഇല്ലെങ്കിൽ ഒന്നും കൂടി കിട്ടും.... വേണ്ടാ...... ഞാൻ കേറാം...... നാക്ക് പുറത്തേക്ക് ഇട്ടും കളിയാക്കി കൊണ്ട് അമ്മു ഹർഷന്റെ പുറകിൽ ഇരുന്നു..... അമ്മു....... അമ്മു..... നീ എന്താ മിണ്ടാതെ ഇരിക്കുന്നത്..... എന്തെങ്കിലും പറ ഇല്ലെങ്കിൽ ഫുൾ ടൈം കലപില സംസാരിക്കുന്നവൾ ഇപ്പോ മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് ചോദിച്ചതാ..... എന്നോട് മിണ്ടാണ്ട..... ഞാൻ ചോദിച്ചതിന് എനിക്ക് മറുപടി തരാത്തത് കൊണ്ട് ഞാനും മിണ്ടില്ല...... കാര്യം ആയിട്ടാണോ.... അതേ ഞാൻ മിണ്ടില്ല.......

എന്നാ ഞാനും മിണ്ടില്ല......... അതും പറഞ്ഞു അവൻ ബൈക്കിൽ ശ്രെദ്ധാ കൊടുത്തു....... ചേട്ടായി...... ചേട്ടായി നിർത്ത് അവന്റെ പുറത്ത് കൈ ഇട്ട് അച്ചടിച്ചു കൊണ്ട് അവൾ പറഞ്ഞു.... ഇനി ഇവിടെ നിന്ന് എന്താ വാങ്ങാൻ ആണ് ഒന്നും വാങ്ങിക്കാൻ അല്ല ഇവിടുന്ന് ഞാൻ നടന്ന് വന്നോളം ഇല്ലെങ്കിൽ ആരെങ്കിൽ കണ്ട് അച്ഛനോട് പറഞ്ഞാൽ അച്ഛൻ എന്നെ വഴക്ക് പറയും...... ചുണ്ട് ചുളുക്കി കൊണ്ട് അവൾ പറഞ്ഞു..... അങ്ങനെയാണ് എങ്കിൽ നീ കോളേജിൽ നിന്ന് ഇവിടെവരെ എന്റെ കൂടെയല്ലേ വന്നത് അത് എന്തേ ആരും കണ്ടിട്ടുണ്ടാവില്ലേ......... ശെരിയാ കണ്ടിട്ടുണ്ടാവും അല്ലെ.....

എന്നാ ഞാൻ വീട്ടിലേക്ക് വരുന്നില്ല ഇതുവരെ ഞാൻ എന്റെ കണ്ണേട്ടനോട് ഒന്നും മറച്ചു വെച്ചിട്ടില്ല എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ചേട്ടൻ ആണ് എന്നിട്ടും ഞാൻ ചേട്ടയിയുടെ കാര്യം ചേട്ടനോട് പറയാതെ ഇരുന്നത് കൊണ്ടാ ഇപ്പോൾ കരയും എന്നാ രീതിയിൽ ആയിരുന്നു അവളുടെ പറച്ചിൽ ആയേ..... അമ്മു.... നീ എന്തിനാ കരയാൻ പോകുന്നത് ഞാൻ പറഞ്ഞത് കൊണ്ടല്ലേ നീ കണ്ണനോട് പറയാതെ ഇരുന്നത് അവനോട് ഞാൻ തന്നെ പറഞ്ഞോള്ളേം ഈ വായടിയെ എനിക്ക് ഇഷ്ട്ടമാണ് എന്നുള്ള കാര്യം അതുവരെ എന്റെ അമ്മുട്ടി അതൊന്നും ഓർത്തു സങ്കടപെടേണ്ട.....

പിന്നെ നിന്നെകൊണ്ടു ഞാൻ ഇപ്പോൾ വീട്ടിലേക്ക് പോയാൽ കണ്ണൻ ഒന്നും പറയാൻ ഒന്നും പോണില്ല അവനോട് ഞാൻ പറഞ്ഞോള്ളേം....... അതും പറഞ്ഞു ഹർഷൻ ബൈക്ക് മുമ്പോട്ട് ചലിപ്പിച്ചു..... വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉണ്ടായിരുന്നു...... എന്റെ ഹർഷാ നീ അല്ലാതെ വേറെ ആരും ഇവളെ ബൈക്കിൽ കേറ്റി കൊണ്ടു വരില്ല.... രാവിലെ ബസ്‌സ്റ്റോപ്പിൽ നിർക്കുന്നത് കണ്ട് പാവം തോന്നി ഞാൻ കൊണ്ടുപോയി വിട്ടു അവിടെ എത്തുന്നത് വരെ എന്റെ ചെവി തിന്നു ബാക്കി വൈകിട്ട് തിന്നാം എന്നും പറഞ്ഞ ഞാൻ അവളെ അവിടെ ഇറക്കിയത്........

(അപ്പു) ഞ്ഞ ഞ്ഞ ഞ്ഞ അപ്പുവിനെ നോക്കി കൊഞ്ഞനം കുത്തി അകത്തേക്ക് കയറി അമ്മു..... നിനക്ക് ഉള്ള ഒരു സാധനം ഞാൻ അകത്തു വെച്ചിട്ടുണ്ട്....... ഞാൻ അവിടെനിന്ന് നേരെ റൂമിലേക്ക് പോയി....... കുളിച്ചു ഫ്രഷായി താഴേക്ക് ചെന്നു...... മുത്തശി...... അച്ഛാ...... കണ്ണേട്ട ഞാൻ ഒരു കാര്യം പറയട്ടെ...... ഡീ നിനക്ക് ഈ കപ്പയും ചമ്മന്തിയും വേണോ..... അപ്പു കൊണ്ടുവന്നതാ.... (കണ്ണൻ) ഉം.... അത് എന്റെയാ.....

പോ..... നീ എന്താ പറയാൻ വന്നത് എന്ന് പറ എന്നിട്ട് താരം കപ്പ ചമന്തിയിൽ മുക്കി വായായിൽ വെച്ചുകൊണ്ട് കണ്ണൻ ചോദിച്ചു.... അതിലെ ഇല്ലേ.... ഈ പ്രാവശ്യം ഇല്ലേ.... ഞങ്ങളുടെ കോളേജിൽ നിന്നും കലോത്സവത്തിന് പോവാൻ എന്നെയും തിരഞ്ഞെടുത്തിട്ടുണ്ട്..... ഞാനും പോയിക്കോട്ടെ..... തല കുമ്പിട്ടു ദാവണിയും തുമ്പിൽ പിടിച്ചു തിരിച്ചുകൊണ്ട് ഒളികണ്ണിട്ട് എല്ലാവരെയും നോക്കി അത് മോളെ നീ ഒറ്റയ്ക്ക് എങ്ങനെയാ..... അതിന് ആരു പറഞ്ഞു ഞാൻ ഒറ്റയ്ക്ക് ആണെന്ന് കോളേജിൽ നിന്ന് സാറുമാരും സ്റ്റുഡൻസും ഉണ്ടാവും......

അച്ഛൻ സമധിച്ചാൽ മാത്രമേ ഞാൻ പോവു ഇല്ലെങ്കിൽ വേണ്ടാ..... ഞാൻ അമ്മായിയുടെ അടുത്തേക്ക് പോവ....... ഡീ....... നീ ഇത് എങ്ങോട്ടാ ഈ പോകുന്നത് വിളക്ക് വെക്കാൻ സമയമായി... അവിടെ നിൽക്കടി..... മുത്തശി...... ഞാൻ...... പ്ലീസ്..... _________ കണ്ണാ അവള് ഡാൻസ് പഠിച്ചിട്ടുണ്ടോ..... (ചാരു) അവള് ഡാൻസ് ചെറുപ്പം തൊട്ട് പഠിക്കുന്നതാ ഇപ്പോ ഇവിടെ അമ്പലത്തിൽ കുട്ടികൾക്ക് ഡാൻസ് പഠിപ്പിച്ചു കൊടുക്കുന്നത് അവളാണ്....

പിന്നെ എന്താടാ നല്ല ഒരു അവസരം അല്ലെ അവള് പങ്കെടുകട്ടെ...(ചാരു) അത് അല്ല ഇവിടുത്തെ പ്രേശ്നം അവളെ പിരിഞ്ഞു ഇവിടെ ആരും നിന്നിട്ടില്ല മാത്രമല്ല അവളെ എങ്ങും ഒറ്റയ്ക്ക് വീട്ടിട്ടും ഇല്ല ഞാനോ അച്ഛനോ അവളുടെ കൂടെ കാണും..... ആ അച്ഛൻ എന്താ പറയുന്നത് എന്ന് നോക്കാം..... __________ കാവിൽ വിളക്ക് വെക്കാൻ പോയപ്പോൾ അവിടെ എന്നെയും നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ചേട്ടായി...... എപ്പോ വന്നു......

ഞാൻ വന്നിട്ട് രണ്ടു മൂന്ന് ദിവസം ആയി..... അതല്ല കവിലേക്ക് എപ്പോ വന്നു എന്നാ ചോദിച്ചത്...... അതൊക്കെ പറയാം നീ പോയി വിളക്ക് വെച്ചിട്ട് വാ...... കാവിൽ വിളക്ക് വെച്ചു കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു...... ചേട്ടായി പോവാം.... അമ്മു എന്താ പ്രാർത്ഥിച്ചത്... പരിപാടിക്ക് പോകുന്ന കാര്യം ആണോ അല്ലെ..... ആ കാര്യം ഞാൻ പറയാൻ മറന്നു പോയി തലയിൽ കൈ വെച്ചു കൊണ്ട് അവൾ പറഞ്ഞു...... ഇവിടെ നിക്ക് ഞാൻ പറഞ്ഞിട്ട് വരാം......

. ഉം.... ഞാൻ നേരത്തെ പറയാത്തത് കൊണ്ട് ഒന്നും വിചാരിക്കുന്നത് മറന്നു പോയത് കൊണ്ടാ സോറി.... എനിക്ക് കലോത്സവത്തിന് പോകാൻ കോളേജിൽ നിന്ന് എന്റെ പേര് കൊടുത്തിട്ടുണ്ട്..... പിന്നെ....... പിന്നെ..... പിന്നെ എന്തായിരുന്നു ചേട്ടായി ഞാൻ ഇനി എന്തെങ്കിലും പറയാൻ ബാക്കി ഉണ്ടോ..... ഇനി ഒന്നും ഇല്ല നീ നടക്ക്....... __________ രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാവരും കൂടി വരാന്തയിൽ ഇരിക്കുകയിരുന്നു....... അമ്മു.....

നിനക്ക് കലോൽസവത്തിൽ പങ്കെടുക്കണം എന്ന് ആഗ്രഹം ഉണ്ടോ..... അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല.... സാർ ആണ് എന്റെ പേര് കൊടുത്തത് ഇല്ലെങ്കിൽ സാരമില്ല ഞാൻ പറഞ്ഞോള്ളം അതോർത് സങ്കടപെടേണ്ട...... അയ്യോ ഞാൻ കുറിഞ്ഞിക്ക് ഒന്നും കൊടുത്തില്ല ഞാൻ എന്തെങ്കിലും കൊടുക്കാൻ നോക്കട്ടെ...... കണ്ണാ എന്താ നിന്റെ അഭിപ്രയം അവൾ പോകുന്നതിൽ..... നല്ലൊരു അവസരമാണ് അച്ഛാ അത് കളയണ്ട എന്ന് എന്റെ ഒരു ആഗ്രഹം.....

നിങ്ങൾക്കോ..... ഞങ്ങൾക്കും അത് തന്നെയാണ് അവള് പോട്ടെ മോനെ.... പിന്നെ ഒരു പ്രേശ്നം അവളെ നോക്കാൻ അവളുടെ സാറുമാരോട് പ്രേതേകം പറയണം..... എന്നാ എല്ലാവരും പോയി കിടക്കാൻ നോക്ക്...... എല്ലാവരും മുറിയിലേക്ക് പോയി ചാരു ഗുഡ് നെറ്റ്....... ഗുഡ് നെറ്റ് ഓൾ...... നാളെ കാണാം..... ഡാ കണ്ണാ കിടക്ക് സമയം എന്തായി എന്ന് മാത്രമല്ല പുറത്ത് നല്ല മഴയും ഉണ്ട്..... അതേ പുറത്ത് നല്ല മഴയും ഉണ്ട് അതുകൊണ്ടാ ഞാൻ ഇങ്ങനെ നിൽകുന്നത്....

അപ്പുറത്ത് മുറിയിൽ കിടന്ന് ഉറങ്ങുന്ന ഒരുത്തി ഇല്ലേ ഒരു ഇടിവെട്ട് ഉണ്ടായാൽ ഇങ്ങോട്ട് ഓടി വരും അതാ...... കുറിഞ്ഞിക്ക് പാലും കിടുത്ത് റൂമിൽ ചെന്നപ്പോൾ നല്ല മഴ കണ്ണേട്ടന്റെ മുറിയിലേക്ക് നോക്കിയപ്പോൾ വാതിൽ ലോക്ക് ചെയ്തിട്ടുണ്ട് സാധാരണ ഇങ്ങനെ മഴയുള്ള ദിവസം ഞാൻ കണ്ണേട്ടന്റെ കൂടെയാണ് കിടക്കാറുള്ളത്..... അത് ഓർത്തത് നിന്നതും ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു...... ഞാൻ നേരെ കണ്ണേട്ടന്റെ മുറിയിലേക്ക് ഓടി വാതിൽ ലോക്ക് അല്ലാത്തത് കൊണ്ട് അകത്തേക്ക്‌ കയറി കണ്ണേട്ടനെ കെട്ടിപിടിച്ചു.....

ഞങ്ങൾ കിടക്കൻ നിന്നപ്പോൾ ആണ് ആരോ ഡോർ തുറന്ന് അകത്തേക്ക് വന്നത് നോക്കുമ്പോൾ അമ്മു അവള് വന്ന് കണ്ണനെ കെട്ടിപിടിച്ചു നിൽക്കുന്നുണ്ട്..... കണ്ണേട്ട...... എനിക്ക് അവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടിയാ.....കണ്ണേട്ടൻ എന്റെ കൂടെ കിടക്കോ പ്ലീസ്........ വിതുമ്പികൊണ്ടായിരുന്നു അവളുടെ പറച്ചിൽ എന്തോ അവള് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അവളെ ചേർത്ത് പിടിക്കണം എന്ന് ഉണ്ടായിരുന്നു..... (ഹർഷൻ)

അമ്മു..... മോളെ നീ കരയണ്ട മോളെ ചേട്ടൻ പറയുന്നത് കേൾക്ക് അതു പറഞ്ഞു കണ്ണൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..... അതേ..... നിങ്ങൾ കിടന്നോ ഇന്ന് ഞാനും എന്റെ മോളും ഒരുമിച്ചാണ് കിടക്കുന്നത് അപ്പോൾ എല്ലാവരോടും ഗുഡ് നെറ്റ് അതും പറഞ്ഞു അവൻ അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു...... കട്ടിലിൽ കിടന്നതും പെണ്ണ് പേടിച്ചു എന്നെ കെട്ടിപ്പിടിച്ചു..... എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു അമ്മു.... നിനക്ക് കലോൽസവത്തിന് പോകാൻ താൽപ്പര്യം ഉണ്ടോ......

സത്യം പറഞ്ഞാൽ പോണം എന്ന് ഉണ്ട് പക്ഷെ ഞാൻ ഒറ്റയ്ക്ക് പോവില്ല എന്റെ കൂടെ കണ്ണേട്ടനും വരോ...... അത് ഞാൻ നോക്കാം മോളെ.... ഉറപ്പ് പറയുന്നില്ല പിന്നെ പോകുന്ന കാര്യം അത് അച്ഛനും എല്ലാവരു8സമ്മതം ആണ് ബാക്കി നമുക്ക് നാളെ നോക്കാം ഇപ്പോൾ എന്റെ മോള് ഉറങ്ങിക്കോ..... അതുപറഞ്ഞു കണ്ണൻ അവളെ ചേർത്ത് പിടിച്ചു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story