❤️നിന്നിലലിയാൻ❤️: : ഭാഗം 8

ninnilaliyan vijilal

രചന: വിജിലാൽ

കിടന്നിട്ട് ഉറക്കം വരുന്നില്ല തിരഞ്ഞു മറിഞ്ഞും ഉറങ്ങാൻ കുറെ നോക്കി എങ്കിലും കണ്ണ് അടയ്ക്കുമ്പോൾ മുൻപിലേക്ക് വരുന്നത് അമ്മുവിന്റെ മുഖം ആണ് തിരിഞ്ഞു കിടന്നു സിദ്ധുവിനെ നോക്കിയപ്പോൾ നല്ല ഉറക്കം ഞാൻ അവനെ ഒന്ന് നോക്കി അമ്മുവിന്റെ മുറിയിലേക്ക് നടന്നു.....

അവിടെ ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ണന്റെ നെഞ്ചോട് ചേർന്ന് പറ്റി കിടക്കുന്ന അമ്മുവിനെ കണ്ടപ്പോൾ ഒരു നിമിഷം അറിയാതെ ആഗ്രഹിച്ചു പോയി ഞാൻ ആയിരുന്നു ആ കണ്ണന്റെ സ്ഥാനത്ത് എന്ന് അടുത്തേക്ക് ചെന്ന് ആ നെറ്റിയിൽ ചുംബിക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ വേണ്ട ഞാൻ തിരിച്ചു റൂമിൽ ചെന്ന് വാതിൽ ലോക്ക് ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് എന്നെ നോക്കി ചിരിക്കുന്ന സിദ്ധു.....

. നീ....... നീ...... ഉറങ്ങില്ലേ..... ഞാൻ ഇറങ്ങിയിരുന്നു എങ്കിൽ എനിക്ക് ഇത് കാണാൻ കഴിയില്ലായിരുന്നല്ലോ. സിദ്ധു നീ എന്തു കണ്ട കാര്യം ആണ് പറഞ്ഞത്..... അതോ മോനെ ഹർഷാ.... ഞാൻ വന്നപ്പോൾ തുടങ്ങി നിന്നെ നോക്കുന്നതാണ് അമ്മുവിനെ കണ്ടപ്പോൾ നിനക്ക് എവിടെയോ ഒരു ഇളക്കം....... നീ പറഞ്ഞത് ശെരിയാ..... എനിക്ക് അമ്മുവിനെ ഇഷ്ട്ടാ ഇനി അത് കണ്ണനോട് ഒന്ന് പറയണം.... പക്ഷെ ഞാൻ പറഞ്ഞാൽ അവൻ അത് എങ്ങനെ എടുക്കും എന്നാ അറിയാത്തത്......

. ഇപ്പോൾ ഉറങ്ങാൻ നോക്ക് നമുക്ക് അത് നാളെ നോക്കാം........ __________ ആരുടെയോ പരാതി പറച്ചിൽ കെട്ടിട്ടാണ് ഞാൻ കണ്ണ് തുറന്നത്...... അത് കേട്ടപ്പോൾ തന്നെ തോന്നി അമ്മുവാണ് എന്ന് സമയം നോക്കിയപ്പോൾ നാല് മണിയായിട്ടൊള്ളു..... ഇവൾ ഇത്രയും നേരത്തെ എഴുനെക്കൊ..... വീണ്ടും കിടക്കാം എന്നു കരുതിയെങ്കിലും പിന്നെ ഒന്നും നോക്കാതെ എഴുനേറ്റ് അവളുടെ അടുത്തേക്ക് പോയി...... പെണ്ണ് അടുക്കളയിൽ കുറിഞ്ഞിയോട് എന്തൊക്കെയോ പറയുന്നുണ്ട്.....

. ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു........ തന്റെ പ്രിയതാമന്റെ സാന്നിദ്ധ്യം അറിഞ്ഞത് കൊണ്ടാണ് എന്ന് നോക്കുന്നു അവളുടെ ചുണ്ടി ഒരു പിഞ്ചിരി വിരിഞ്ഞു....... ചേട്ടായി വിട്ടെ... ഞാൻ തലയിൽ എണ്ണ തേച്ചു നിൽക്കാ...... അത് ഡ്രെസ്സിൽ ഒക്കെ ആവും..... അതുകൊണ്ട് മാറി നിലക്ക്...... എന്റെ അമ്മുവിന്റെ അല്ലെ എനിക്ക് ഇഷ്ട്ടാ പെണ്ണേ നിന്റെ ഈ ഗന്ധം.....

. അതും പറഞ്ഞു ഞാൻ എന്റെ മുഖം അവളുടെ കഴുത്തിലേക്ക് പുഴിത്തി വയറിലൂടെ കൈയിട്ട് എന്നിലേക്ക് ഒന്നും കൂടി ചേർത്ത് നിർത്തി...... അമ്മു....... ഞാൻ കണ്ണനോട് നമ്മുടെ കാര്യം പറയാൻ പോവ.... എന്നിട്ട് അവന്റെ തീരുമാനം അറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം....... കണ്ണേട്ടൻ പറ്റില്ല എന്ന് പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും ചുണ്ട് ചുളിക്കികൊണ്ടു അവൾ ചോദിച്ചു...... അത് അപ്പോൾ അല്ലെ അമ്മുട്ടി..... അത് അപ്പോൾ നോക്കാം.... ഇപ്പോ നമുക്ക് പോയി കുളിക്കാം.....

അയ്യോട എനിക്ക് അറിയാം കുളിക്കാൻ ചേട്ടായി സഹായിക്കണ്ട... ഞ്ഞ....ഞ്ഞ... ഞ്ഞ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി....... അത് കണ്ടതും അവൻ ഒന്ന് ചിരിച്ചു..... എന്നിട്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി..... ഞാനും ഉണ്ട് പെണ്ണേ കുളിക്കാൻ നീ ഇവിടെ നിലക്ക് ഞാൻ പോയി എന്റെ ഡ്രെസ്സ് എടുത്ത് കൊണ്ട് വരാം........ ഡ്രെസ്സും എടുത്ത് വന്നതും അവളും ഞാനും കൂടി കുളകരയിലേക്ക് നടക്കാൻ തുടങ്ങി......... ചേട്ടായി......

സാധാരണ ഞാൻ ഒറ്റയ്ക്ക് ആണ് പോവർ അല്ല എന്റെ കൂടെ ദേ നമ്മുടെ ഈ കുറിഞ്ഞിയും ഉണ്ടാവും..... ഇവളോട് ഓരോന്ന് സംസാരിച്ചു കടവിലേക്ക് പോകും...... പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു അവൻ അവൾ പറയുന്നത് എല്ലാം മൂളി കെട്ടുകൊണ്ടിരുന്നു....... മതി അമ്മു ബാക്കി പോകുന്ന വഴിക്ക് പറയാം...... നീ ഇവിടെ കുറച്ചു നേരം ഇരിക്ക്...... ഞാൻ അവളെ പിടിച്ച് എന്റെ അടുത്ത് ഇരുത്തി...... ഞാൻ കണ്ണുകൾ അടച്ചിരുന്നു......

തലയിൽ തണുപ്പ് അടിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ ഒരുത്തി എന്റെ തലയിൽ എണ്ണ തേച്ച് പിടിപ്പിക്കുന്നുണ്ട്...... എന്താ അമ്മു നീ ഈ ചെയ്യുന്നത്..... ഇത് കാച്ചിയ എണ്ണയ ഇത് തലയിൽ ഇട്ടാൽ തലയ്ക്ക് നല്ല തണുപ്പ് കിട്ടും തലവേദന ഒന്നും ഉണ്ടാവില്ല..... ശെരി കുളിക്ക് എനിക്ക് വീട്ടിൽ പണി ഉണ്ട്..... _________ കുളികഴിഞ്ഞു വീട്ടിൽ ചെന്നപ്പോഴും ആരും എഴുനെറ്റിട്ടില്ല..... അമ്മു നീ എന്ത് ചെയ്യാൻ പോവ... ഞാൻ അടുക്കളയിൽ രാവിലത്തേക് എന്തെങ്കിലും ഉണ്ടാക്കണ്ടേ.....

എന്നാ ഞാനും വരാം.... അടുക്കളയിൽ ചെന്നപ്പോൾ തന്നെ അമ്മു അമ്മുവിന്റെ ജോലി തുടങ്ങി...... ചേട്ടായി...... ഞാൻ ഒരു കാര്യം ചോദിക്കട്ടെ..... ഉം..... നിങ്ങൾ എല്ലാവരും ഒരു വീട്ടിൽ അല്ലെ താമസിക്കുന്നത്.... അപ്പോൾ കഴിക്കാൻ ആരാണ് ഉണ്ടാക്കുന്നത്.... അതൊക്കെ ഉണ്ടാക്കി തരാൻ വീട്ടിൽ ഒരാളെ നിർത്തിയിട്ടുണ്ട്.... അവര് രാവിലെ ഞങ്ങൾക്ക് കഴിക്കാൻ ഉള്ളത് എല്ലാം ഉണ്ടാക്കി തരും....... പിന്നെ ഉള്ളത് കാന്റീനിൽ നിന്ന് കഴിക്കും രാത്രി വീണ്ടും വീട്ടിൽ നിന്ന്.....

അപ്പോൾ ആ ചേച്ചി ഒന്നും ചെയ്യില്ലെ...... ആര് ചാരുവോ..... അവള് ഒരു തവണ മുട്ടകറി ഉണ്ടാക്കി അതോടെ നിർത്തിയതാ എല്ലാം അത് എന്താ...... അതോ...... അവള് മുട്ടകറിയിൽ ഇട്ട എരിവ്.... അത് ഓർക്കാൻ കൂടി വയ്യാ അതുപോലെയായിരുന്നു..... അമ്മുട്ടി നിന്നെ ആരാ കുക്കിങ് പഠിപ്പിച്ചു തന്നത്......

അങ്ങനെ ചോദിച്ചാൽ മുത്തശി..... മുത്തശി ഞാൻ ക്ലാസ് വിട്ട് വരുമ്പോൾ എനിക്കായി എന്തെങ്കിലും ഉണ്ടാക്കി വെക്കും അതിനോട് ഉള്ള ഇഷ്ട്ടം കൊണ്ട് ഞാൻ അടുക്കളയിൽ കേറി അതെല്ലാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കി നിൽക്കും പിന്നെ എപ്പോഴോ പഠിച്ചു..... അവൾ എന്നോട് സംസാരിക്കുന്നുണ്ട് എങ്കിലും അതിനാനുസരിച്ചു ദോശയും ഉണ്ടാക്കുന്നുണ്ട്..... എല്ലാം കഴിഞ്ഞു ഞാൻ മുറിയിലേക്ക് പോകാൻ നിന്നപ്പോൾ ഉണ്ട് ഒരുത്തി പുറകിൽ നിന്ന് വിളിച്ചത്.....

ചേട്ടായി നമ്മുക്ക് അമ്പലത്തിൽ പോവാം റെഡിയായി വരോ..... വരാം.... നീ പോയി റെഡിയായി വാ..... __________ അമ്പലത്തിൽ ചെന്ന് കണ്ണന്റെ നടയിൽ കണ്ണടച്ച് തൊഴുതു.... എന്റെ കണ്ണാ എന്നെ പറ്റി നിനക്ക് അറിയാവുന്നത് അല്ലെ സ്വാന്തമായി ആകെയുള്ളത് കുറച്ച് നല്ല സുഹൃത്തുക്കൾ മാത്രമാണ്..... ഇവിടെ വന്നതിനു ശേഷം ആണ് ഒരു അച്ഛന്റെ കരുതലും അമ്മയുടെ സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞത്..... അത് ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാവാൻ അനുഗ്രഹിക്കണം കണ്ണാ നീ.....

ഇന്ന് ഞാൻ കണ്ണനോട് പറയാൻ പോവ അവന്റെ മോളെ എനിക്ക് തരോ എന്ന്.... ഞാൻ കണ്ണ് അടച്ചു പ്രാർത്ഥിച്ചു കഴിഞ്ഞപ്പോഴും അവളുടെ പ്രാർത്ഥന മാത്രം കഴിഞ്ഞിരുന്നില്ല....... ഞാൻ അവളെ നോക്കി നിൽക്കുന്ന സമയത്താണ് പെണ്ണ് കണ്ണ് തുറന്നത്.... ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അപ്പോഴേക്കും പൂജാരി പ്രസാദവും കൊണ്ട് വന്നു...... അവൾ പൂജാരിയിൽ നിന്ന് പ്രസാദം വാങ്ങി എന്റെ നെറ്റിയിൽ തൊട്ടുതന്നു ഞാൻ കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു.......

അമ്പലത്തിന് പുറത്ത് ഇറങ്ങിയതും ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.... അമ്മുട്ടി..... ഞാൻ ഇന്ന് കണ്ണനോട് നമ്മുടെ കാര്യം പറയാൻ പോവ അതിന് ഒരു അനുവാദം വാങ്ങിക്കാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ നിന്റെ കൂടെ ഇവിടേക്ക് വന്നത്....... തിരിച്ചു വീട്ടിൽ എത്തിയപ്പോൾ എല്ലാവരും പുറത്ത് ഉണ്ടായിരുന്നു...... നിങ്ങൾ ഇത് എവിടെ പോയതാ ആരോടും ഒന്നും പറയാതെ.....

അത് മുത്തശി ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയതാ ഞങ്ങൾ പോയപ്പോൾ ആരും ഇവിടെ എഴുനെറ്റിട്ടില്ല അതാ പിന്നെ പെട്ടെന്ന് തന്നെ തിരിച്ചുവരല്ലോ എന്ന് വിചാരിച്ചു....... തല താഴിത്തി നിന്ന് ചുണ്ട് ചുളിക്കി അവൾ മറുപടി പറഞ്ഞു മതി വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്... എന്നിട്ട് ആവാം ബാക്കി.... ഭക്ഷണം കഴിക്കുമ്പോഴും എന്റെ കണ്ണുകൾ തേടി കൊണ്ടിരുന്നത് അമ്മുവിനെയായിരുന്നു.... എന്റെ നോട്ടം ശ്രെദ്ധിച്ചത് കൊണ്ടാണ് എന്ന് തോന്നുന്നു അവൾ എന്റെ നേർക്ക് പുരികം പൊക്കി എന്താണ് എന്ന് ചോദിച്ചു......

ഞാൻ അതിന് മറുപടിയായി ഒന്ന് ചിരിച്ചു.... അമ്മു നീ കോളേജിൽ പോകുന്നില്ലേ..... (അച്ഛൻ) ഉണ്ട്.... ഞാൻ റെഡിയാ എനിക്ക് ഇനി ഒന്നും നോക്കാൻ ഇല്ല എന്നെ ഒന്ന് കൊണ്ട് ആക്കോ.... കോളേജിൽ.... പ്ലീസ്..... ഇത്രയും ദിവസം എങ്ങനെയാണോ പോയത് അതുപോലെ തന്നെ അങ്ങു പോയാൽ മതി...... (കണ്ണൻ) നീ പോടാ ചേട്ടാ..... പ്ലീസ്.... എനിക്ക് മടിയാ ബസിനു പോകാൻ....

ഇവിടുന്ന് ബസ് സ്റ്റോപ്പ് വരെ നടക്കണം പിന്നെ ബസ്സിൽ കയറിയാലും എത്ര നേരം മരം പോലെ നിൽക്കണം എന്നെക്കൊണ്ട് വയ്യാ.... ഇല്ലെങ്കിൽ ഞാൻ ഇന്ന് പോവില്ല.... അതും പറഞ്ഞു മുഖം ഒരു വശത്തേക്ക് വെട്ടിച്ചു.... അങ്ങനെ മടിച്ചിപറു സന്തോഷിക്കണ്ട.... വാടി ഇങ്ങോട്ട് ഞാൻ കൊണ്ടുപോയി ആകാം...... അത് കേൾക്കാൻ നിന്നത് പോലെ അവൾ മുറിയിലേക്ക് ഓടിപ്പോയി ബാഗും എടുത്തുകൊണ്ട് വന്നു പോവാം...... കണ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതു അവള് ചാടി കേറി ഇരുന്നു......

പോകുന്ന വഴി അലിക്കയുടെ കടയിൽ നിന്ന് അവൾക്ക് ഇഷ്ട്ടപ്പെട്ട നാരങ്ങ മിട്ടായിയും വാങ്ങി കൊടുത്തു.....കോളേജിൽ അവളെ ആക്കിയിട്ടു വൈകിട്ട് കൊണ്ടുവരാൻ വരാം എന്നും പറഞ്ഞ് കണ്ണൻ തിരിച്ചു പോയി... അവൾ അവിടുന്ന് നേരെ ക്ലാസ്സിലേക്ക് പോയി..... കുറച്ചു കഴിഞ്ഞപ്പോൾ കാർത്തു വന്നു..... ഡീ....... കലോത്സവത്തിന് പോകുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എന്ത് പറഞ്ഞു....

ആദ്യം സമ്മതിച്ചില്ല എങ്കിലും പിന്നെ എല്ലാവരും ഒക്കെ പറഞ്ഞു അങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നപ്പോൾ ക്ലാസ്സിലേക്ക് ഓരോ ടിച്ചേഴ്‌സ് ആയി വരാൻ തുടങ്ങി വന്നവർ എന്തൊക്കെയോ പറയുന്നുണ്ട് പക്‌ഷേ ഇത് ഒന്നും അമ്മു കേൾക്കുന്നില്ലയിരുന്നു...... ___________

കണ്ണനോട് എങ്ങനെ കാര്യങ്ങൾ പറയും എന്ന് ആലോചിച്ചു റൂമിൽ ഇരിക്കുമ്പോൾ ആണ് കണ്ണൻ എന്റെ അടുത്തേക്ക് വന്നത്...... ഹർഷാ നീ ഇവിടെ ഉണ്ടായിരുന്നോ.... ഞാൻ നിന്നെ എവിടെയൊക്കെ നോക്കി.... ചാരുവും സിദ്ധു അച്ഛന്റെ കൂടെ പാടത്തേക്ക് പോയിട്ടുണ്ട്.... ഞാൻ നിന്നെ വിളിക്കാൻ വന്നതാ... വാടാ നമുക്ക് അവരുടെ അടുത്തേക്ക് പോകാം...... അവൻ അതും പറഞ്ഞു തിരിഞ്ഞതും ഞാൻ അവന്റെ കയ്യിൽ പിടിത്തമിട്ടു......

കണ്ണാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് നീ അത് കേട്ടിട്ട് എനിക്ക് ഒരു മറുപടി തരണം..... എന്താടാ.... നീ വളച്ചു കെട്ടാതെ കാര്യം പറ... ഞാൻ ശ്വാസം നല്ലത് പോലെ ഒന്ന് വലിച്ചു വിട്ടു.... കണ്ണാ ശെരിക്കും ഇത് പറയേണ്ടത് ഞാൻ അല്ല....

പിന്നെ എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രം ഉള്ളത് കൊണ്ടാണ് ഞാൻ നിന്നോട് ഈ കാര്യം പറയുന്നത്...... എടാ.... എനിക്ക്...... എനിക്ക് അമ്മുവിനെ ഇഷ്ട്ടാ എനിക്ക് തരോ അവളെ.... ഞാൻ പൊന്ന് പോലെ നോക്കാം എന്ന് പറയുന്നില്ല മരണം വരെ അവളെ ഞാൻ എന്റെ ഞെഞ്ചോട് ചേർത്ത് വെച്ചോള്ളം..... അത്രമേൽ ഇപ്പോൾ എന്റെ ഹൃദ്യയം അഗ്രിഹിക്കുണ്ട് അമ്മുവിനെ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story