❤️നിന്നിലലിയാൻ❤️: : ഭാഗം 9

ninnilaliyan vijilal

രചന: വിജിലാൽ

ഹർഷന്റെ ചോദ്യത്തിന് കണ്ണൻ ഉത്തരം മൗനം ആയിരുന്നു....... കണ്ണാ...... നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്...... നിന്റെ തീരുമാനം അത് എന്തായാലും അത് നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ഒരിക്കലും ബാധിക്കരുത്‌..... ഒരു നനുത്ത പുഞ്ചിരിയോടെ കണ്ണൻ ഹർഷനെ കെട്ടിപിടിച്ചു..... നീന്റെ കൈ പിടിച്ചു അവളെ ഏല്പിക്കുന്നതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ..... നിന്റെ കൂടെയാണ് എങ്കിൽ എന്റെ അമ്മു എപ്പോഴും സന്തോഷവത്തിയായിരിക്കും.....

പിന്നെ നിനക്ക് അറിയാവുന്നത് അല്ലെ അവളുടെ സ്വാഭാവം........ വാ...... നമുക്ക് അവരുടെ അടുത്തേക്ക് പോവാം........ കണ്ണന്റെ കൂടെ ഹർഷനും പാടത്തേക്ക് നടന്നു നടക്കുന്ന വഴി ഇരുവർക്കും ഇടയിൽ മൗനം താളം കെട്ടിനിന്നു..... ഒടുവിൽ ഹർഷൻ തന്നെ മൗനത്തെ ബേധിച്ചു...... കണ്ണാ നീ സമ്മതിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല....... അത് എന്താ നീ അങ്ങനെ പറഞ്ഞത്....... നിന്നെ മറ്റാരേക്കാളും എനിക്ക് നന്നായി അറിയാം......

എന്റെ അമ്മുവിനെ ഞാൻ നോക്കുന്നതിലും നന്നായി നീ നോക്കും എന്നും എനിക്ക് അറിയാം....... പിന്നെ ഹർഷാ.... ഞങ്ങളുടെ കുടുംബത്തിൽ ജനിച്ച ഒരേയൊരു പെണ്കുട്ടി ആയത് കൊണ്ട് തന്നെ കൊഞ്ചിച്ചാണ് വളർത്തിയത്....... അതുകൊണ്ട് കുറച്ചു കുറുമ്പും കുസൃതിയും അവൾക്ക് ഉണ്ട്...... കണ്ണന്റെ വാക്കുകൾ അവൻ ഒരു പുഞ്ചിരിയോടെ കെട്ടുനിന്നു....... കണ്ണാ എനിക്ക് അവളിൽ ഇഷ്ടപ്പെട്ടത് അത് തന്നെയാണ് ഗ്രാമത്തിന്റെ നിഷ്കളങ്കതാ അവൾക്ക് ഉണ്ട്......

ആ നിഷ്കളങ്കതാ തന്നെയാണ് എനിക്ക് ഇഷ്ട്ടം അവളുടെ ലോകത്തിൽ കുറിഞ്ഞിയും ചെടികളും കാവും എല്ലാം ആണ് ഉള്ളത്...... അവളുടെ കൂടെയുള്ളപ്പോൾ മനസിലുള്ള വിഷമങ്ങൾ വരെ എങ്ങോ പോയി മറയുന്നത് പോലെ........ അതേ എന്താ ഇവിടെ രണ്ടുപേരും കൂടി ഒരു ചർച്ചാ..... (സിദ്ധു) അത് ഞങ്ങൾ അളിയനും അളിയനും തമ്മിൽ ഉള്ളതാ.... (കണ്ണൻ) ഓ..... ഇപ്പോ അങ്ങനെയായോ..... എന്താ പറഞ്ഞത്...... (സിദ്ധു)

നിന്റെ ചെവിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടൊ ഞങ്ങൾ പറഞ്ഞത് കേൾക്കാതെ ഇരിക്കാൻ...... (ഹർഷൻ) ഡാ...... ഹർഷാ നിന്റെ കയ്യിലേക്ക് ഏൽപ്പിക്കാൻ പോകുന്നത് ഞങ്ങളുടെ അമ്മുവിനെയാണ്....... അവൾക്ക് എന്തെങ്കിലും പറ്റിയാൽ മോനെ ഹർഷാ ഞങ്ങൾ അളിയന്മാർ നിന്നെ കേറി അങ്ങു മെയ്യും...... അതും പറഞ്ഞു ഞാൻ കണ്ണന്റെ തോളിലൂടെ കയ്യിട്ടു...... (സിദ്ധു) ആയിക്കോട്ടെ അളിയന്മാരെ നിങ്ങളുടെ പെങ്ങളെ ഞാൻ പൊന്ന് പോലെ നോക്കികൊള്ളം......

അവരുടെ നേരെ തൊഴുത് കൊണ്ടു പറഞ്ഞു..... പിന്നെ അത് ഒരു ചിരിക്ക് വഴി മാറി..... _________ ഡീ...... അമ്മു ഇന്ന് അർജുൻ സാറിനെ കണ്ടില്ലല്ലോ എന്തു പറ്റി...... (കാർത്തു) എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയും എനിക്ക് അറിയില്ല...... സാർ എന്താ വരാത്തത് എന്ന് അത് നീ സാറിനോട് തന്നെ പോയി ചോദിച്ചോ...... (അമ്മു) ഈ പെണ്ണിന് ഇത് എന്തു പറ്റി..... (കാർത്തു) കാർത്തു..... ഇവര് നമ്മളെ എപ്പോ വിടും.... സമയം എന്തായി...... (അമ്മു) നീ വന്നപ്പോൾ തുടങ്ങി എന്നോട് ചോദിക്കുന്ന ചോദ്യം ആണ് സമയം എന്തായി എന്ന്......

അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്ക നിനക്ക് വീട്ടിൽ പോയിട്ട് എന്തെങ്കിലും മല മറിക്കാൻ ഉണ്ടോ..... അവിടെയുള്ള നിന്നെകളും പ്രായം കുറഞ്ഞ കുട്ടികളുടെ കൂടെ കളിക്കാൻ അല്ലെ..... (കാർത്തു) ഞ്ഞ.... ഞ്ഞ..... ഞ്ഞ അതിനൊന്നും അല്ല.. അവളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു അവൾ മറുപടി പറഞ്ഞു പിന്നെ നിന്നെ കാത്ത് നിന്റെ കെട്ടിയോൻ ഉണ്ടാലോ അവിടെ..... ഒന്ന് പൊടി... (കാർത്തു)

__________ പാടത്ത് നിന്ന് വീട്ടിലേക്ക് ചെന്നപ്പോൾ ഞാൻ എല്ലാവരോടും ഹർഷൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു....... ആർക്കും ഒരു അഭിപ്രായവ്യത്യാസം ഇല്ല എല്ലാവർക്കും സമ്മതം ആണ്....... മോനെ ഹർഷാ...... അമ്മുവിനെ പറ്റി നിന്നോട് പ്രേതകം പറയണ്ട ആവശ്യം ഇല്ല എന്ന് എനിക്ക് അറിയാം എന്നാലും പറയ അവൾക്ക് കുറച്ചു കുറുമ്പും വാശിയും ഒക്കെയുണ്ട്..... പിന്നെ അവള് എന്തെങ്കിലും തെറ്റ് ചെയ്താൽ അതെല്ലാം മോൻ അവളെ പറഞ്ഞു മനസിലാക്കിയാൽ മതി.......

അച്ഛാ...... ഇതൊക്കെ എന്നോട് കുറച്ചു മുൻപ് കണ്ണൻ പറഞ്ഞ കാര്യങ്ങൾ ആണ് അവനോട് പറഞ്ഞത് തന്നെയാണ് എനിക്ക് നിങ്ങളോടും പറയാൻ ഉള്ളത്..... അവളുടെ ആ കുസൃതിയും കുറുമ്പും ആണ് എന്നെ അവളിലേക്ക് അടുപ്പിച്ചത് തന്നെ ഞാൻ മണ്ണോട് ചേരും വരെ ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് തന്നെ നിർത്തും...... ഡാ..... അവള് കൊണ്ടുവരാൻ ഞാൻ പോകാം എന്നാ പറഞ്ഞത്.... ഒരു കാര്യം ചെയ്യ് നീ പോയി അവളെ കൂട്ടികൊണ്ട് വാ...

പിന്നെ നീ അവളോട് പറയണ്ട ഈ കാര്യം.... (കണ്ണൻ) ശെരിയ...... ഞാൻ അവന്റെ ബൈക്കും എടുത്ത് അമ്മുവിന്റെ കോളേജിലേക്ക് പോയി...... കോളേജ് ഗെയ്റ്റിന് മുന്നിൽ വണ്ടിയും നിർത്തി അവളെയും നോക്കി ബൈക്കിൽ ചാരി ഇരുകൈയും മാറിൽ കെട്ടി നിന്നു..... ബെൽ അടിച്ചതും കാർത്തുവിനോട് നാളെ കാണാം എന്നും പറഞ്ഞു ബാഗും എടുത്ത് കണ്ണേട്ടന്റെ അടുത്തേക്ക് ഓടി..... ഗെയ്റ്റിന് അരികിൽ ചെന്നപ്പോൾ കണ്ണേട്ടന്റെ ബൈക്ക് മാത്രം ഉണ്ട്..... കണ്ണേട്ടനെ കാണാൻ ഇല്ല.....

ഇത് ഇവിടെ പോയി എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് എന്റെ ഷോള്ഡറിൽ ആരോ തട്ടിയത് തിരിഞ്ഞു നോക്കിയപ്പോൾ ചേട്ടായി...... ഞാൻ ചേട്ടായി എന്ന് വിളിച്ചു ഇറുക്കെ കെട്ടിപിടിച്ചു..... വാ..... അമ്മു നമുക്ക് പോവാം..... ഞാൻ അവളുടെ കയ്യും പിടിച്ച് ബൈക്കിന്റെ അടുത്തേക്ക് നടന്നു..... കേറ്...... ബൈക്കിൽ കേറിയതും ഞാൻ ചേട്ടയിയെ കെട്ടിപിടിച്ചു ഇരുന്നു...... എന്നിട്ട് ഇന്ന് കോളേജിൽ ഉണ്ടായിരുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു...... ചേട്ടായി....... ഉം........ ചേട്ടായി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്......

എന്തെങ്കിലും പറ..... ഇറങ്ങ് അമ്മുട്ടി....... ചേട്ടായി ഇറങ്ങാൻ പറഞ്ഞപ്പോൾ ആണ് ഞാൻ സ്ഥലം ഏതാണ് എന്ന് നോക്കിയത് നോക്കിയപ്പോൾ അലിക്കായുടെ കട.... എന്തിനാ ചേട്ടായി ഇവിടെ നിർത്തിയത്.... എനിക്ക് രാവിലെ കണ്ണേട്ടൻ വാങ്ങി തന്നു നാരങ്ങാ മിട്ടായി എന്നും പറഞ്ഞു ഞാൻ നാക്ക് ചേട്ടയിക്ക് നേരെ നീട്ടി കാണിച്ചു..... അവളുടെ ആ പ്രവർത്തി കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.... ഞാൻ അവളുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു ആവും....... എനിക്ക് വേദനിക്കാണു...... ഞാൻ എന്റെ തല ഒഴിഞ്ഞു.....

എന്തിനാ എന്റെ തലയ്ക്ക് ഇട്ട് കൊട്ടിയത്..... ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് ചോദിച്ചു...... നീ വാ...... ഞാൻ അവളുടെ കയ്യും പിടിച്ചു കടയിലേക്ക് നടന്നു.... ഇക്കാ നാരങ്ങാ മിട്ടായി..... ഞാൻ ചോദിച്ചതും ഇക്കാ മിട്ടായി എന്റെ കൈയിലേക്ക് തന്നു..... അപ്പോഴും ഒരുത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ വേറെ എവിടെയോ നോക്കി നിൽക്കുന്നുണ്ട്....... അമ്മു...... നിനക്ക് വേണോ...... എനിക്ക് ഒന്നും വേണ്ട...... എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു......

ശെരി ഞാൻ കഴിച്ചോള്ളാം ഞാൻ ഒരെണ്ണം വായെല്ലേക്ക് ഇട്ടു...... അമ്മു........ അമ്മുട്ടി...... ഞാൻ ഒരു കാര്യം പറയട്ടെ.... ഉം........... ഞാൻ കണ്ണനോട് നമ്മുടെ കാര്യം പറഞ്ഞു...... എന്നിട്ട് കണ്ണേട്ടൻ എന്തു പറഞ്ഞു ചേട്ടായി ഞാൻ ചേട്ടയിയുടെ കയ്യിൽ നിന്ന് ഒരു നാരങ്ങാ മിട്ടായി വാങ്ങി എന്റെ വയായിൽ ആക്കി....... ചേട്ടയിയെ നോക്കി ഒന്ന് ചിരിച്ചു....... കണ്ണൻ അവന്....... സമ്മതിച്ചില്ല അമ്മുട്ടി..... ഇന്ന് നിനക്ക് ഒരു ആലോചന വന്നിട്ടുണ്ടായിരുന്നു....... അവര് അത് ഉറപ്പിച്ച മട്ടാണ്......

ഇല്ല...... എന്റെ കണ്ണേട്ടൻ എന്നോട് ചോദിക്കാതെ ഒരു തീരുമാനം എടുക്കില്ല എനിക്ക് ഉറപ്പാ അവൾ ഇപ്പോൾ കരയും എന്നത് പോലെയാണ് അവൾ പറഞ്ഞത്....... അമ്മുട്ടി...... നീ കരായണ്ട..... നമുക്ക് അവനോട് സംസാരിക്കാം...... ഞാൻ അവളെയും കൊണ്ട് വീട്ടിലേക്ക് പോയി പോകുന്ന വഴി ഞങ്ങൾക്കിടയിൽ മൗനം താളം കെട്ടി നിന്നു........ എന്തോ അവളുടെ മൗനം എനിക്ക് സാഹിക്കുന്നതിലും അപ്പുറമായിരുന്നു...... വീട്ടിൽ എത്തിയതും ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറി......

ആ അമ്മുട്ടി നീ വന്നോ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്....... (കണ്ണൻ) എനിക്ക് നല്ല തലവേദന ഞാൻ കുറച്ചുനേരം ഒന്ന് കിടക്കട്ടെ അവൾ ആരെയും നോക്കാതെ പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു....... അമ്മു...... നിനക്ക് ഒരു കല്യണാ ആലോചന വന്നിട്ടുണ്ട് നിനക്ക് ചെക്കന്റെ പേര് പോലും അറിയേണ്ടേ....... അമ്മുട്ടി....... നീ അറിയുന്ന ആൾ ആണ് പേര് ഹർഷൻ എന്റെ കൂട്ടുകാരൻ കൂടിയാണ്....... (കണ്ണൻ) .

കണ്ണൻ അങ്ങനെ പറഞ്ഞതും പെണ്ണ് തിരിഞ്ഞു നിന്ന് ഒന്ന് ചരിച്ചിട്ട് എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചിട്ട് അവള് വന്ന് കണ്ണനെ കെട്ടിപിടിച്ചു...... (ഹർഷൻ) എന്നോട് ചേട്ടായി ഇന്ന് കണ്ണേട്ടനോട് സംസാരിക്കും എന്ന് ഇന്നലെ പറഞ്ഞതാ എന്നിട്ട് ഇന്ന് എന്നെ കൂട്ടികൊണ്ട് വരാൻ വാൻബപ്പോൾ ഞാൻ ചോദിച്ചു കണ്ണേട്ടൻ എന്ത് പറഞ്ഞു എന്ന് അപ്പോൾ പറഞ്ഞു എനിക്ക് വേറെ കല്യാണം ഉറപ്പിച്ചു എന്ന് അവൾ ചുണ്ട് ചുളിക്കികൊണ്ടു പറഞ്ഞു....

അവൾ പറയുന്നത് കേട്ടപ്പോൾ തന്നെ ഞാൻ എന്റെ തലയിൽ കൈവെച്ചു...... ഇവൾ........ എന്നും പറഞ്ഞു ഞാൻ സിദ്ധുവിനെ നോക്കിയപ്പോൾ അവൻ വായും പൊത്തി ചിരിക്കുന്നു ഞാൻ അവനെ ഒന്ന് നോക്കിയതും ചെക്കൻ ചിരിക്ക് ഫുൾസ്റ്റോപ് ഇട്ടു...... ഓ....... അപ്പോ ഈ കാര്യം നിങ്ങൾ നേരത്തെ പ്ലാൻ ചെയ്ത് വെച്ചതാണ് അല്ലെ...... (കണ്ണൻ) അതിന് ഞാൻ ഒന്നും ചെയ്തില്ല കണ്ണേട്ട... മതി എന്റെ മോള് പോയി കുളിച്ചിട്ട് വാ ഞാൻ കഴിക്കാൻ എടുത്ത് വെക്കാം..... (മുത്തശി)

__________ ഭക്ഷണം കഴിച്ചു എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ആണ് എനിക്ക് കമ്പനിയിൽ നിന്നും കോൾ വന്നത് ഞാൻ കുറച്ചു മാറി നിന്ന് സംസാരിച്ചു അപ്പോഴും എന്റെ ശ്രെദ്ധാ അമ്മുവിൽ ആയിരുന്നു..... എന്നാൽ അവൾ ഇതൊന്നും അറിയാതെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്... ഞാൻ അവരുടെ അടുത്തേക്ക് പോയതും പെണ്ണ് അവിടെ നിന്ന് എഴുനേറ്റ് പോയതും ഒരുമിച്ചായിരുന്നു...... ഹലോ...... ഗയ്‌സ് എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ട് എന്താടാ ഹർഷാ (സിദ്ധു)

നമുക്ക് നാളെ ഇവിടെ നിന്നും തിരിക്കണം മുബൈ കമ്പനിയുടെ ഒരു മീറ്റിങ് നടത്തുന്ന കാര്യം പറഞ്ഞിരുന്നില്ലേ അത് ഒക്കെയായിട്ട് സോ നമുക്ക് നാളെ വൈകിട്ട് ഇവിടെ നിന്ന് തിരിക്കണം....... എടാ അമ്മുവിനോട് പറയണ്ടേ.... (കണ്ണൻ) അത് ഞാൻ പറഞ്ഞോള്ളം ഇപ്പോ വന്ന് കിടക്കാൻ നോക്ക്...... എല്ലാവും പോയി കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അമ്മുവിന്റെ മുറിയിലേക്ക് പോയി കുറച്ചു നേരം അവളെ നോക്കി നിന്നും അമ്മുട്ടി......... ഉം.......

അമ്മുട്ടി...... എഴുനേക്ക്..... എന്തിനാ ചേട്ടായി....... നീ വാ നമുക്ക് കുറച്ചു നേരം കുളകടവിൽ പോയി ഇരിക്കാം...... എന്തിനാ...... അതൊക്കെ ഉണ്ട്.... നീ വാ....... ഞാൻ അവളുടെ കൈയും പിടിച്ച് പടവിൽ പോയി ഇരുന്നു...... അമ്മുട്ടി...... ഞാൻ സീരിയസ്സായി ഒരു കാര്യം പറയാൻ പോവ...... എന്താ അത്...... ഇപ്പോ ഞാൻ കുറുമ്പ് ഒന്നും കാട്ടില്ലല്ലോ..... ചുണ്ട് ചുളിക്കികൊണ്ടു അവൾ മറുപടി പറഞ്ഞു അവളുടെ മറുപടിക്ക് അവൻ ഒന്നു ചിരിച്ചിട്ട് അവളുടെ ചുണ്ടുൽ ഒന്ന് ചുംബിച്ചു......

അമ്മു........ ഞാൻ നിന്റെ ചുണ്ടിൽ ഒരു ദിർഘ ചുംബനം തരട്ടെ..... പ്ലീസ്....... അതിന് നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരിയായിരുന്നു അവളുടെ മറുപടി..... അത് മാത്രം മതിയായിരുന്നു അവൻ അവളുടെ ചുണ്ടുകൾ തന്റേത് മാത്രമാക്കാൻ....... ദീർഘ നേരത്തെ ചുംബനത്തിന് ശേഷം പിന്മാറുമ്പോൾ അവൾ നാണത്താൽ ചുവനിരുന്നു........ അമ്മുട്ടി....... നീ ഇത് പിടിച്ചേ...... ഇത് കണ്ണേട്ടൻ എനിക്ക് വാങ്ങിയ ഫോൺ അല്ലെ...... എനിക്ക് വേണ്ട ചേട്ടായി...... അത് പറ്റില്ല അമ്മു......

ഞങ്ങൾ നാളെ വൈകിട്ട് ഇവിടെ നിന്ന് പോവും അതിന് ശേഷം എനിക്ക് നിന്നോട് സംസാരിക്കാൻ ഇത് മാത്രമേ ഒരു വഴിയൊള്ളു....... പോവാണ്ട ചേട്ടായി....... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശെരിയവാ..... കമ്പനിയുടെ കാര്യങ്ങൾ നോക്കണ്ടേ അമ്മു...... ചേട്ടായി പോയിട്ട് പെട്ടെന്ന് വരോ...... അപ്പോ കലോൽസവത്തിന് നിങ്ങൾ ആരും ഉണ്ടാവില്ലേ..... എന്നാ ഞാൻ പോയില്ല..... അങ്ങനെ പറയല്ലേ അമ്മു.....

ഞങ്ങൾ നോക്കാം വരാൻ ഇപ്പോ നമ്മുക്ക് പോയി കിടക്കാം.... പിന്നെ ഇനി ഇത് നിന്റെ കൈയിൽ എപ്പോഴും വേണം.... എനിക്ക് നിന്റെ ശബ്ദം കേൾക്കാൻ തോന്നുമ്പോൾ ഒക്കെ ഞാൻ വിളിക്കും അപ്പോൾ നിന്റെ കയിൽ ഫോൺ ഉണ്ടായിരിക്കണം..... ഉം....... പെട്ടെന്ന് വരോ....... വരാം.... അമ്മുട്ടി..... നീ ഇവിടെ നിൽക്കുമ്പോൾ ഞാൻ എങ്ങനെയാടി അവിടെ...... ഇനി ഞാൻ വരുമ്പോൾ നിന്റെ കഴുത്തിൽ അണിയാൻ ഒരു താലിയും കൂടി ഉണ്ടാവും എന്റെ കയ്യിൽ.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story