നിഴലായ് നിൻകൂടെ: ഭാഗം 18

nizhalay ninkoode

എഴുത്തുകാരി: ജിച്ചന്റെ കാവു

" ന്റെ ശിവാ.. നിന്റെ വാശി ഇതുവരെ തീർന്നില്ലേ പെണ്ണെ??.. " കിടക്കയിൽ തലയിണയിലായി മുഖംപൊത്തികിടക്കുന്ന തീർത്ഥയെ നോക്കി ദേവൻ ചോദിക്കുന്നതിനോടൊപ്പം അവളുടെ ബനിയന്റെ ഇടയിലൂടെ കൈയ് വിരലാൽ തഴുകൊണ്ടിരുന്നു... " വിട്ടേ എന്നെ.. തൊടണ്ടാ... ദേവേട്ടൻ പോവാൻ നോക്ക്.. " വാശിയോടെ അവന്റെ കൈയ്കളെ തട്ടിമാറ്റിക്കൊണ്ടവൾ ദേവനോടായി ഉറച്ചശ്വരത്തിൽ പറഞ്ഞു... അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് പിന്നെയും വിരലുകളാൾ അവളുടെ അരക്കെട്ടിൽ ചിത്രങ്ങൾ വരയ്ക്കുമ്പോൾ അവന്റെ കൈയ്കളെ തട്ടിമാറ്റിക്കൊണ്ടവൾ എഴുനേറ്റിരുന്നിരുന്നു.. മുഖം കൂർപ്പിച്ചവനെ നോക്കുന്നതിനനുസരിച്ചു പെണ്ണിനടുത്തേയ്ക്ക് നീങ്ങിക്കൊണ്ടവൻ അവളെ ഇക്കിളിക്കൂട്ടാൻ ശ്രമിച്ചുക്കുകയായിരുന്നു.. ദേഷ്യത്തോടെ അവനെ തടുത്തുകൊണ്ടിരിക്കുന്ന പെണ്ണിനെ വലിച്ച് നെഞ്ചിൽ ചേർത്തുകൊണ്ട് അവൻ അമർത്തി കെട്ടിപ്പിടിച്ചു... " തൊടാതെ എങ്ങനെയാ പെണ്ണെ... നിനക്കല്ലേ ജാനിയെ പോലൊരു കുഞ്ഞാവയെ വേണ്ടത്... ഏഹ്.. " കുതറിമാറുന്ന തീർത്ഥയുടെ വലതുചെവിതുമ്പിലായി കടിച്ചുകൊണ്ട് ദേവൻ മൃതുവാർന്ന സ്വരത്തിൽ പറയുമ്പോൾ അവളൊരു നിമിഷം നിശ്ചലമായി... "സത്യാണോ??..

ഇനി.. ഇനി അപ്പൊ പ്രിക്കുവേഷൻസ് എടുക്കണ്ടേ??.. " ബലമായവനെ അടർത്തിമാറ്റിക്കൊണ്ട് വിടർന്ന കണ്ണുകളാൽ അവനെ തന്നെ നോക്കിക്കൊണ്ട് പെണ്ണ് ചോദിക്കുമ്പോൾ വാക്കുകളിൽ പോലും സന്തോഷം പ്രകടമായിരുന്നു... അവനവളുടെ സന്തോഷം നോക്കികാണുകയായിരുന്നു.. ആ കണ്ണുകൾ പോലും പുഞ്ചിരിക്കുന്നതവനറിയാൻ പറ്റുന്നുണ്ടായിരുന്നു.. എത്രത്തോളം ആ പെണ്ണിനുള്ളിൽ കുഞ്ഞിനോടുള്ള ആഗ്രഹമുണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അവൻ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ മുത്തി... " വേണ്ടല്ലോ... ഇനി ഒരു മെഡിസിനും വേണ്ടാ.. ഒരു പ്രിക്കുവേഷനും വേണ്ടാ... ഇനീം പിണങ്ങിയിരിക്കല്ലേ ശിവാ... എനിക്ക് സഹിക്കില്ല.. " ബലമായ കൈയ്കളാൽ അവളെ ചുറ്റി വരിച്ചുകൊണ്ട് ദേവൻ പറയുമ്പോൾ അവളവന്റെ നെഞ്ചോരം ചേർന്നു.. പറഞ്ഞറിയിക്കാനാവാത്ത അത്ര സന്തോഷം നിറയുന്നുണ്ടായിരുന്നു അവളിൽ.. നാട്ടിൽ ചെന്നു കുഞ്ഞിപ്പെണ്ണിനെ കാണുമ്പോഴെല്ലാം ഉള്ള് തുടിക്കാറുണ്ട് അവളുടെ.. അവളുടെ കളിചിരികൾ വല്ലാത്തൊരു ആവേശത്തോടെയാണ് നോക്കിക്കാണാറുള്ളത്... അവളെ വാരിയെടുത്തു നെഞ്ചോരം ചേർക്കുമ്പോൾ അടിവയറിലൊരു ആന്തലാണ്.. ദേവേട്ടന്റെ ചോരയെ ഏറ്റുവാങ്ങാനുള്ള വെമ്പലാണ്... ഓരോ തവണ അവനോടത് പറയുമ്പോഴും ഇപ്പോലൊരു കുഞ്ഞുവേണ്ടാന്നുള്ള രീതിയിലായിരുന്നു അവന്റെ മറുപടികൾ...

" ഞാൻ വാശിപ്പിടിച്ചതുകൊണ്ടാണോ ദേവേട്ടാ..??.. ഏട്ടനൊട്ടും ആഗ്രഹമില്ലേ??.. " ഉള്ളിൽ നിറഞ്ഞ സന്തോഷത്തോഷത്തോടൊപ്പം ഉരുതിരിഞ്ഞുവരുന്ന സംശയമവൾ തുറന്നു ചോദിക്കുമ്പോൾ ദേവനവളുടെ മേലുള്ള പിടുത്തം മുറുക്കി... " കുഞ്ഞുങ്ങളെ ആർക്കാ ശിവാ ഇഷ്ടല്ലാത്തെ??.. ഏഹ്??.. എനിക്കും ഇഷ്ടാ.. ഒരുപാട്... അതിനെക്കാളേറെ എനിക്കെന്റെ പെണ്ണിനെ ജീവനാണ്... നീ എന്റെ കുഞ്ഞല്ലേടാ??.. " അവനൊന്നു നിർത്തിക്കൊണ്ട് നെഞ്ചിൽ ചേർന്നിരിക്കുന്ന പെണ്ണിന്റെ നെറുകയിൽ അമർത്തി മുത്തി.. അവളൊന്നുകൂടി അവനോട് ചേർന്നിരുന്നു.. " നിന്നോടുള്ള സ്നേഹത്തേക്കാൾ വലുതായി എനിക്കൊന്നും ഇല്ല ശിവാ.. ഈ ജന്മം മുഴുവൻ നിന്നെ സ്നേഹിച്ചാലും മതിവരില്ലെനിക്ക്.. നിന്നോടുള്ള സ്നേഹത്തിൽ ഒരു പങ്ക് കുഞ്ഞിനായ് നൽക്കിയാൽ നിനക്ക് നോവുമോ എന്നുള്ള ഭയമായിരുന്നു എനിക്ക്.. അതുകൊണ്ടാണ് ഞാനിപ്പോൾ കുഞ്ഞിനെപ്പറ്റി ചിന്തിക്കേണ്ടായെന്നു പറഞ്ഞത്.. പക്ഷെ നാട്ടിൽ ചെന്ന് ജാനിയെയും ജിച്ചേട്ടനെയും കാണുമ്പോൾ കൊതി തോന്നാടാ.. അവരുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത ആശ തോന്നാ.. കുഞ്ഞുണ്ടായാലും കൂടുതൽ ആഴത്തിൽ പ്രണയിക്കാമെന്നുള്ളത് ഏട്ടന്റെയും ലച്ചുവിന്റെയും പ്രണയത്തിൽ നിന്ന് തന്നെ ഞാൻ തിരിച്ചറിയുന്നു ശിവാ... നീയും കാണുന്നില്ലേ അവരുടെ പ്രണയം... നിന്നെപ്പോലെ ഞാനും ആഗ്രഹിച്ചു തുടങ്ങി മോളെ.. ഒരു കുഞ്ഞാവയെ... ജാനിമോളെ പോലുള്ള കുഞ്ഞുമിടുക്കിയെ.. " അവളൊന്നു പുഞ്ചിരിച്ചു.. സന്തോഷത്താൽ നിറഞ്ഞ മിഴികൾ ഉയർത്തി അവനെ നോക്കി.. ഇരുകയ്കളാലെയും ദേവന്റെ മുഖം കോരിയെടുത്തു ചുണ്ടിൽ ചുണ്ട് ചേർത്തു...

മൃതുവായി അവൾ തുടങ്ങിവച്ച ചുംബനത്തെ ദേവന്റെ അധരങ്ങൾ ഏറ്റെടുക്കുമ്പോൾ അവയിലെ ഭാവവും മാറിയിരുന്നു.. വല്ലാത്തൊരു ആവേശത്തോടെ ചുംബിച്ചുകൊണ്ട് തന്നെ ഇരുവരും കിടക്കയിൽ അമരുമ്പോൾ ഉള്ളിൽ അണപൊട്ടുന്ന വികാരങ്ങൾക്കൊപ്പം കുഞ്ഞ് എന്നൊരു സ്വപ്നം കൂടെ പടർന്നിരുന്നു... കയ്യിലായോരോ കട്ടൻചായയുമായി എല്ലാവരും അകത്തിരുന്നു സംസാരിക്കുമ്പോഴാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ കുഞ്ഞിപ്പെണ്ണും അച്ഛനും അവർക്കിടയിലോട്ട് വരുന്നത്.. ജീവയുടെ കാലിലെ പ്ലാസ്റ്റർ വെട്ടിയിട്ടിപ്പോൾ രണ്ടാഴ്ചയോളമായി... പുറമെ ഉണ്ടായിരുന്ന മറ്റ് പരുക്കുകൾ എല്ലാം തന്നെ ബേധമായിക്കഴിഞ്ഞിരുന്നു... അച്ഛന്റെ തോളിൽ തലചായ്ച്ചുകിടന്നുകൊണ്ട് തന്നെ കുഞ്ഞിക്കണ്ണുകളാൽ അവളെല്ലാരേയും നോക്കികൊണ്ടിരുന്നു... രുദ്രന്റെ തൊട്ടടുത്തായി ഇരിക്കുന്ന ലച്ചുവിൽ കണ്ണെത്തിയതും കുഞ്ഞിക്കണ്ണുകൾ വിടർന്നിരുന്നു.. അതിലും വിടർന്ന കണ്ണുകളുമായി അവളുടെ അച്ഛൻ അമ്മയെ തന്നെ നോക്കിനിന്നുപോയി.. ആ നോട്ടം പെണ്ണിന്റെ ഉള്ളിൽ തിരയിളക്കം സൃഷ്ടിക്കുകയായിരുന്നു... കവിളുകൾ തുടുത്തു.. കണ്ണുകൾ പിടച്ചു.. " കുഞ്ഞാപ്പി എണീറ്റോ.. " കൊഞ്ചിച്ചുകൊണ്ട് നിവി ചോദിക്കുമ്പോൾ ഉറക്കത്തിൽ നിന്നെഴുനേറ്റത്തിന്റെ ചടച്ചിലോടെ അച്ഛന്റെ ചൂടിൽ പതുങ്ങി.. കുഞ്ഞിപ്പെണ്ണിനെ വാരിയെടുത്തുകൊണ്ടവൾ ഇക്കിളിക്കൂട്ടി കളിപ്പിക്കാൻ തുടങ്ങിയതും കുഞ്ഞിചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു..

അതുപിന്നെ നിറഞ്ഞ ചിരിക്കും കളികൾക്കും വഴിയൊരുക്കുമ്പോൾ ഇരുവരുടെയും ശബ്‍ദങ്ങൾ അവിടെ നിറഞ്ഞുകെട്ടു... കുഞ്ഞിപ്പെണ്ണിന്റെ കളിചിരികൾ കണ്ടുകൊണ്ടിരിക്കുന്ന ദേവിയുടെ മടിയിലേക്ക് ജീവ തല വച്ച് കിടക്കുമ്പോൾ ഒരു നിമിഷം ആ അമ്മ ഒന്ന് അമ്പരന്നിരുന്നു.. അതെ അമ്പരപ്പ് തന്നെയായിരുന്നു അവിടെയുണ്ടായിരുന്ന എല്ലാവരിലും... നാളുകൾക്കുശേഷമുള്ള മകന്റെ പ്രവർത്തിയിൽ സന്തോഷംകൊണ്ട് ദേവിയുടെ കണ്ണു നിറയുമ്പോൾ അമ്മയുടെ മടിയിൽ കണ്ണുകളടച്ചു കിടന്നിരുന്ന ജീവയുടെ ഉള്ളിലും സന്തോഷം നിറയുകയായിരുന്നു... എന്നോ എപ്പോഴോ സ്വയം വേണ്ടായെന്നു വച്ചിരുന്ന ജീവിതത്തിന്റെ സന്തോഷങ്ങൾ പിന്നെയും ആസ്വദിക്കുമ്പോൾ അതിനായവനെ മാറ്റിയെടുത്ത പെണ്ണും കുഞ്ഞുമായിരുന്നു ഉള്ളിൽ മുഴുവനും... വിറയലാർന്ന അമ്മയുടെ കരങ്ങൾ അവന്റെ മുടിയിഴകളെ തഴുകി.. പുഞ്ചിരിക്കൊപ്പം അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി ചെന്നിയിലൂടടർന്നിറങ്ങി... മറ്റെല്ലാവരിലും പുഞ്ചിരിയായിരുന്നു.. ഉള്ള് നിറഞ്ഞ പുഞ്ചിരി.. " നിങ്ങൾക്കാർക്കും എന്താ എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാത്തത്?? ഏഹ്??.. " ഗൗരവത്തോടെയുള്ള വേദിന്റെ സംസാരമാണ് അവരെല്ലാവതുടെയും ശ്രദ്ധ ജീവയിൽ നിന്നും മാറ്റിയത്... "എന്തേ ആർക്കുമൊരു മിണ്ടാട്ടോമില്ലാത്തെ??.. " മുഖം കൂർപ്പിച്ചുപിടിച്ചുകൊണ്ട് ഒറ്റപുരികമുയർത്തി വേദ് ചോദിക്കുമ്പോൾ കാര്യമെന്താണെന്ന് പോലും അറിയാതെ എല്ലാരും പരസ്പരം നോക്കി നിന്നു.. " ന്റെ വേദൂട്ടാ... ന്താ നിന്റെ പ്രശ്നം??.. നിന്റെ കാര്യത്തിൽ ആർക്ക് ശ്രദ്ധ ഇല്ലെന്ന് നീ പറയണേ മോനെ??.. "

വേദിന്റെ ചോദ്യവും ഭാവവും കണ്ടുകൊണ്ട് ശങ്കരൻ പറഞ്ഞു.. " ഒരു കാര്യം ചെയ്യാം അച്ഛാ.. ഏട്ടനെ പിടിച്ചൊരു കസേരയിൽ ഇരുത്തിയിട്ട് നമുക്ക് ചുറ്റും ഇരുന്നു നോക്കിക്കൊണ്ടിരിക്കാം.. അപ്പൊ ഈ പരാതി തീർന്നോളുംലോ.. " കുഞ്ഞിപ്പെണ്ണിനെ കളിപ്പിക്കുന്നതിനിടയിൽ നിവി പറയുമ്പോൾ വേദവളെ നോക്കി കണ്ണുരുട്ടി.. " ഒന്ന് പോടീ... ദേ കണ്ടില്ലേ അച്ഛാ.. എന്നേക്കാൾ ഇളയവർ വരെ കെട്ടും കഴിഞ്ഞ് കൊച്ചും ആയി.. എന്നിട്ടും ഞാൻ ഇവറ്റകളുടെ കളിയാക്കലും കൊണ്ട് ഇവിടെ ഇരിക്കാ... മരുന്നിനുപോലും എനിക്കൊന്നിനെ കിട്ടുന്നില്ലല്ലോ... നിങ്ങൾക്കെന്താ ആർക്കും അതേപറ്റി ചിന്തയില്ലാത്തത്??.. " ഗൗരവത്തിൽ പറഞ്ഞുകൊണ്ടിരുന്ന വേദിന്റെ സ്വരം അവസാനം ദയനീമായി മാറുമ്പോൾ ചുറ്റും കൂടിയിരുന്ന എല്ലാവരും ചിരികടിച്ചുപിടിച്ചിരിക്കുകയായിരുന്നു.. " ഇതാണോ കാര്യം??.. നിനക്കിപ്പോ എന്താ കെട്ടണോ?? കെട്ടണമെങ്കിൽ കെട്ടാലോ.. ആദ്യം ന്റെ മോൻ കെട്ടാൻ പറ്റിയ പെൺകൊച്ചിനെ കണ്ട് പിടിക്ക്.. അല്ലേൽ നീയീ ചേട്ടന്മാർക്ക് പോലും നാണക്കേടായിപ്പോകുംലോ വേദൂ.. " തോളിലൂടെ കയ്യിട്ടുകൊണ്ട് വേദിനെ ചേർത്തുപിടിച്ചു പ്രകാശൻ പറയുമ്പോൾ അവൻ മുഖം വീർപ്പിച്ചുപിടിച്ചിരുന്നു.. കൊച്ചുകുഞ്ഞിനെപോലുള്ള അവന്റെ വാശികൾ നോക്കികണ്ടുകൊണ്ട് ജീവയും അമ്മയുടെ മടിയിൽ കിടന്നു... ഇടയ്ക്കിടെ നോട്ടം പെണ്ണിലേക്ക് പാറി വീഴുമ്പോൾ നാണതാൽ കുനിയുന്ന മുഖം കൊതിയോടെ നോക്കികണ്ടു... " ന്റെ കുഞ്ഞാപ്പിയെ നിന്റെ ചെറിയച്ഛൻ കുഞ്ഞിലേം ഇങ്ങനെ തന്നെയാ.. മുഖം വീർപ്പിച്ചോണ്ടേയിരിക്കുള്ളൂ... ന്ത്‌ ചേലാണെന്നോ അപ്പൊ കാണാൻ.. "

കുഞ്ഞിന്നോടെന്നപോലെ പറഞ്ഞുകൊണ്ട് പിന്നെയും വേദിനെ നിവിപെണ്ണ് ചൂടുപിടിപ്പിച്ചുകൊണ്ടിരുന്നു.. അതിനൊപ്പം അവന്റെ വാശിയും മുഖം വീർപ്പിക്കലും അവളെ തിരിച്ചു ചീത്ത വിളിക്കലും തുടരുകയായിരുന്നു.. ഇവരുടെ പോരാട്ടം കണ്ടുകൊണ്ട് പുഞ്ചിരിച്ചിരിക്കുന്ന രുദ്രന്റെ കൈയിൽ കുഞ്ഞിപ്പെണ്ണിനെ ഏൽപ്പിച്ചുകൊണ്ട് നിവിയോടിപോയി പഴയ കുറച്ച് ആൽബങ്ങളുമായി വന്നു.. അതിൽ വേദിന്റെ ഫോട്ടോകൾ തിരഞ്ഞെടുത്തു നോക്കി കളിയാക്കൽ തുടരുമ്പോൾ ലച്ചുവിന്റെ കണ്ണുകളിൽ ഉടക്കിയിരുന്നത് അവളുടെ ജിച്ചേട്ടന്റെ ഫോട്ടോസ് മാത്രമായിരുന്നു... വല്ലാത്തൊരു ആവേശത്തോടെ നിവിയുടെ കൈയിൽ നിന്നും ആൽബം വാങ്ങിക്കൊണ്ട് പെണ്ണ് ജീവയുടെ ഓരോ ഫോട്ടോകളും തിരഞ്ഞുപിടിച്ചു നോക്കിക്കൊണ്ടിരിക്കെ തല്ലും വഴക്കുമെല്ലാം മറന്ന് വേദും നിവിയും രുദ്രനും അവൾക്കൊപ്പം കൂടിയിരുന്നു.. പലയാവർത്തി കണ്ടതാണ് അതിലുള്ള പടങ്ങൾ എങ്കിലും പിന്നെയും പിന്നെയും പഴയ കാലത്തിലൂടെ സഞ്ചരിക്കാൻ മറ്റുള്ളവർ കൊതിക്കുമ്പോൾ ഇതുവരെ ശ്രദ്ധിക്കാതിരുന്ന തന്റെ പ്രാണന്റെ കരുതലും സ്നേഹവും കയ്യിലുള്ള പടങ്ങളിൽ തിരയുകയായിരുന്നു ലച്ചു... ആവേശമായിരുന്നു അവൾക്ക്... കണ്ണുകൾ അവളുടെ ജിച്ചേട്ടന്റെ ഓരോ ഭാവവും ഒപ്പിയെടുക്കാൻ വെമ്പുകയായിരുന്നു... ആകാംഷ നിറഞ്ഞ വിടർന്ന കണ്ണുകളോടെ ഓരോ ഫോട്ടോയിലും വിരലോടിക്കുന്ന പെണ്ണിനെ തന്നെ നോക്കി കിടക്കുകയായിരുന്നു ജീവ..

ഉള്ളിനുള്ളിൽ അവളോടുള്ള പ്രണയം അലമുറക്കൂട്ടിക്കൊണ്ട് പുറത്തേക്കൊഴുകാൻ വെമ്പുന്നത് അവനറിയാനാവുന്നുണ്ടായിരുന്നു... ഇടയ്ക്കിടെ കണ്ണുകളടച്ചുകിടന്നുകൊണ്ട് അവളുടെ കണ്ണുകളുടെ ചലനത്തോടൊപ്പം സഞ്ചിരിക്കാൻ വെമ്പുന്ന മനസ്സിനെ തടയാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു.. അപ്പോഴും ചുണ്ടിൽ പ്രണയം തീർത്തൊരു പുഞ്ചിരി വിരിഞ്ഞുനിന്നിരുന്നു.. " ഇത് നോക്കിയേ ലച്ചൂ... ജിച്ചേട്ടന്റെ കൈയിലെ കുഞ്ഞാവ നീയല്ലേ..." ലച്ചുവിനെ പിടിച്ചുകുലുക്കിക്കൊണ്ട് നിവി പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ആ ഫോട്ടോയിലേക്ക് നീണ്ടു... കുഞ്ഞിപ്പെണ്ണിന്റെ പ്രായമുള്ള തന്നെ നെഞ്ചോടടുക്കി പിടിച്ചുനിൽക്കുന്ന ജിച്ചേട്ടനെ കണ്ടതും ആ പെണ്ണിനുള്ളിൽ വല്ലാത്തൊരു സ്നേഹം വന്നു നിറയുകയായിരുന്നു ... പിന്നെയും പിന്നെയും അവനോടൊന്നിച്ചുള്ള ചിത്രങ്ങൾ തേടുമ്പോൾ പലതിലും അവളെ സ്നേഹത്തോടെ ചേർത്തുനിർത്തിയിരിക്കുന്ന കൈയ്കളെ പ്രണയിക്കുകയായിരുന്നു പെണ്ണ്.. കവിളുകൾ ചുമന്നിരുന്നു അവളുടെ... " അടിപൊളി... എടുത്തോണ്ട് നടന്നു കൊഞ്ചിച്ച കൊച്ചിനെ തന്നെ പ്രേമിച്ചു കെട്ടിയ ന്റെ ജിച്ചേട്ടനാണ് താരം... ഞാൻ ഏട്ടനെകണ്ട് ഇനിയും പഠിക്കേണ്ടിയിട്ടിക്കുന്നു.. അല്ലേ.. " കളിയായി വേദ് പറഞ്ഞുനിർത്തുമ്പോൾ എന്തോ ഒരു നോവായിരുന്നു ജീവയിൽ... മറുപടിയേതും പറയാതെ അമ്മയുടെ മടിയിൽ കണ്ണുകളടച്ചുകിടക്കുമ്പോഴും നിവിയും അച്ഛന്മാരുമെല്ലാം വേദിനെ കളിയാക്കികൊണ്ട് ഓരോന്ന് പറയുന്നത് അവനും കേട്ടിരുന്നു.. എന്നിരുന്നാലും അതൊന്നും തന്നെ അവന്റെ ബുദ്ധിക്ക് മനസിലാക്കാനാവുമായിരുന്നില്ല.. മനസ്സും ബുദ്ധിയുമെല്ലാം വേദിന്റെ വാക്കുകളിൽ തളച്ചിട്ടുകഴിഞ്ഞിരുന്നു...

ശരിയാണ്... എടുത്തുകൊണ്ടു നടന്നതാണ്.. നെഞ്ചിലിട്ട് ഉറക്കിയതുമാണ്... കുഞ്ഞിനെപോലെ പരിപാലിച്ചിട്ടുമുണ്ട്... അന്നെല്ലാം സ്നേഹത്തിനും വാത്സല്ല്യത്തിനുമപ്പുറം മറ്റൊന്നും അവന്റെ കുഞ്ഞുമനസ്സിൽ തോന്നിയിട്ടില്ല... ഇന്നവൾ അവന്റെ ഭാര്യയാണ്.. കുഞ്ഞിന്റെ അമ്മയാണ്... സ്നേഹത്തിനും വാത്സല്യത്തിനും കരുതലിനുമൊപ്പം തന്നെ പ്രണയമാണവളോട്... ഓർമയിൽ ലച്ചുവിനെ കണ്ട നാൾ മുതൽ ഇന്നേവരെയുള്ളതെല്ലാം തിരശീലയിൽ എന്ന പോലെ തെളിയെ നോവുന്നുണ്ടായിരുന്നു അവന്... വയസ്സിലെ വ്യത്യാസം പിന്നെയും അവനുള്ളിലൊരു കരടായി കയറുകയായിരുന്നു.. ഭയം തോന്നുകയായിരുന്നു അവന്... അത്രമേൽ ആശിച്ച പ്രണയത്തിനുമേലൊരു കരിനിഴൽ വീഴുമോയെന്നു... ഒരുവേള ലച്ചുവിന് തിരിച്ചവനോടുള്ളത് കടപ്പാടിനാൽ ഉരുതിരിഞ്ഞുവന്നൊരു സ്നേഹമായിരിക്കുമോ എന്നോർത്തതും ഇടനെഞ്ച് വിങ്ങിയിരുന്നു അവന്റെ.. അടഞ്ഞിരിക്കുന്ന കൺപോളകളെ തൊൽപ്പിച്ചുകൊണ്ട് മിഴിനീർ ചെന്നിയിലൂടോഴുകുമ്പോൾ എല്ലാവർക്കിടയിൽ നിന്നും എഴുനേറ്റുകൊണ്ടവൻ പുറത്തേക്ക് നടന്നു... അച്ഛന്റെ ചലനം തിരിച്ചറിഞ്ഞുകൊണ്ട് കുഞ്ഞിപ്പെണ്ണ് കയ്യിട്ടടിച്ചും ശബ്‌ദിച്ചും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതോ മടിയിൽ നിന്നും പെട്ടന്ന് ചാടിപിടഞ്ഞെഴുന്നേറ്റ മകനെ വിളിച്ച അമ്മയുടെ സ്വരമോ ഒന്നും തന്നെ അവന്റെ കാതുകളിൽ പതിഞ്ഞില്ല.. ശ്വാസം വിങ്ങുകയായിരുന്നു അവന്.. ഹൃദയം നോവുകയായിരുന്നു...

വേദിന്റെ വാക്കുകളും അതെ തുടർന്നുള്ള മറ്റുള്ളവരുടെ കളിയാക്കലും എല്ലാം കെട്ടിരുന്നെങ്കിൽ കൂടി ലച്ചുവിന്റെ കണ്ണുകൾ നെഞ്ചോരം തന്നെ ചേർത്തുപിടിച്ചിരിക്കുന്ന കുഞ്ഞുജീവയിൽ മാത്രമായിരുന്നു... മനസ്സ് ഓർമവച്ച കാലം മുതൽ അവനൊന്നിച്ചുണ്ടായിരുന്ന നിമിഷങ്ങലൂടെ സഞ്ചരിച്ചുകൊണ്ട് വാത്സല്യത്തിനും കരുതലിനുമപ്പുറം പ്രണയം തേടിക്കൊണ്ടിരുന്നു... എപ്പോഴേലും പ്രണയം ഉണ്ടായിരുന്നോ ആ കണ്ണുകളിൽ.. അറിയില്ല... അന്നൊന്നും ഏട്ടൻ എന്നതിനപ്പുറത്തേക്കൊരു സ്ഥാനം ചിന്തിച്ചിരുന്നുപോലുമില്ല... എന്നാലിന്നോ... ബഹുമാനമാണ്... സ്നേഹമാണ്.. ആരാധനയാണ്... അതിൽനേക്കാളേറെ പ്രണയമാണവനോട്... അവന്റെ നെഞ്ചോരം ചേർന്നിരിക്കാൻ ഉള്ളിൽ കൊതിയൂറി... മുഖമുയർത്തിനോക്കിയതും കണ്ടു ധൃതിയിൽ എഴുനേറ്റുകൊണ്ട് പുറത്തേക്ക് പായുന്നവനെ... അച്ഛൻ നോക്കാതെ പോയതും സങ്കടം വന്നിരുന്നു കുഞ്ഞിപ്പെണ്ണിന്.. ഉള്ളിലെ വിഷമം കണ്ണീർതുള്ളികളായി കുഞ്ഞികവിളിലൂടൊഴുകുമ്പോൾ കീഴ്ച്ചുണ്ട് പുറത്തേക്കുന്തി വീർപ്പിച്ചുപിടിച്ചുകൊണ്ട് പെണ്ണ് ചിണുങ്ങി കരയാൻ തുടങ്ങി.. പെട്ടന്ന് തന്നെ അതിന്റെ ശക്തിയും ആഴവും കൂടുമ്പോൾ രുദ്രന്റെ കൈയിൽ നിന്നും ലച്ചു അവളെ വാരിയെടുത്തു.. അമ്മയുടെ നെഞ്ചിൽ കിടന്നു ചിണുങ്ങിക്കൊണ്ട് കുഞ്ഞിപ്പെണ്ണ് അവളുടെ ഭാഷയിൽ പരിഭവങ്ങൾ പറഞ്ഞുകൊണ്ടിരുന്നു...

കുഞ്ഞിനെ തട്ടി സമാധാനിപ്പിച്ചുകൊണ്ട് ലച്ചു മുറിയിലേക്ക് നടക്കുമ്പോഴും കലങ്ങിമറിഞ്ഞ മനസ്സുമായി നോവുന്നവനെ കുറിച്ചായിരുന്നു അവളുടെ ചിന്തകൾ... അമ്മയുടെ അമൃത് നുണയുന്നതിനിടക്കും മുഖമുയർത്തി കുഞ്ഞിപ്പെണ്ണ് പരിഭവിക്കുമ്പോൾ അവളെ നെഞ്ചോടുചേർത്തു നെറ്റിൽ ചുംബിച്ചിരുന്നു ലച്ചു... പതിയെ മൂളുന്ന ഈണത്തിലും കാലിൽ തട്ടിക്കൊണ്ടിരിക്കുന്ന കൈയ്കളുടെ താളത്തിലും കുഞ്ഞിപ്പെണ്ണ് ഉറക്കം പിടിച്ചപ്പോൾ അവളെ നെഞ്ചോരം തന്നെ ചേർത്തിരുത്തിക്കൊണ്ടമ്മ ചൂടേക്കി... കുളത്തിലെ തണുപ്പാർന്ന വെള്ളത്തിൽ പിന്നെയും മുങ്ങിനിവർന്നു ജീവ ആഞ്ഞു ശ്വാസം വലിച്ചെടുത്തു... ചുവന്നുകലങ്ങിയ കണ്ണുകൾ മുഖം ചെരിച്ചു തോളിൽ അമർത്തി തുടച്ചുകൊണ്ട് ദൂരെ ആമ്പൽക്കൂട്ടങ്ങൾക്കടുത്തേയ്ക്ക് നീന്തി... അവിടന്ന് തിരിച്ചു പടവിലേക്കും പിന്നെയും ആമ്പൽക്കൂട്ടങ്ങളിലേയ്ക്കും നീന്തിതുടിച്ചു... ഉള്ളിലെ നോവുകളെ തണുപ്പിക്കാൻ കുളത്തിലെ വെള്ളത്തിനാവില്ലെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ആഴത്തിലേക്ക് മുങ്ങിതാണു... ആകാശം ചുവന്നു... അവൻ പിന്നെയും ശ്വാസം പിടിച്ചുവച്ചുകൊണ്ട് വെള്ളത്തിനടിയിൽ നിന്നു... ഒരിറ്റുശ്വാസത്തിനായ് ഇടനെഞ്ച് വെമ്പുന്നതായി തോന്നിയതും ഒന്നുയർന്നുപോന്തി.. തൊട്ടുമുൻപിലായാരെയോ കണ്ടതും പിന്നിലേക്ക് വേച്ചുപോയിരുന്നു അവൻ.. തേല്ലോന്ന് പുറകിലോട്ട് നീങ്ങി കണ്ണുകൾ തോളിൽ അമർത്തിത്തുടച്ചുകൊണ്ട് നോക്കിയതും കണ്ടത് അവനെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെയായിരുന്നു... " ലച്ചൂട്ടാ.. " ത്രിസന്ധ്യയെക്കാൾ ചേലുള്ള പെണ്ണിന്റെ മുഖത്തവന്റെ കണ്ണുകൾ പതിഞ്ഞു...

" കഴിഞ്ഞോ??.. " അവളെ തന്നെ നോക്കി ഞെട്ടിനിൽക്കുന്ന ജീവയോട് ചോദിച്ചുകൊണ്ടവൾ നെഞ്ചോരമുള്ള വെള്ളത്തിലായ് തന്നെ നിന്നു.. " കൊറേ നാളായി കുളത്തിൽ കുളിക്കാത്തേന്റെ കൊതി തീർത്തതാണോ അതോ ഏട്ടൻ പറഞ്ഞത് കേട്ടുകൊണ്ടുള്ള പരിഭവമായിരുന്നോ??.. " യാതൊരു ഭാവമാറ്റവും കൂടാതെ തന്റെ കണ്ണിൽ നോക്കി ചോദിക്കുന്ന പെണ്ണിനെ തന്നെ നോക്കി ജീവ നിന്നു.. അവളോടെന്തൊക്കെയോ ചോദിക്കണമെന്നോ പറയണമെന്നോ ഉണ്ട്.. അവനാകാവുന്നില്ലായിരുന്നു ഒന്നും... തൊട്ടടുത്ത് നിൽക്കുന്ന പെണ്ണിന്റെ മുഖം അവനെ കീഴ്പ്പെടുത്തുകയായിരുന്നു... ഉള്ളിലെ നോവല്ലാം ഒരു നിമിഷം അകന്ന് പ്രണയം നിറയുകയായിരുന്നു അവിടെ.. കൺചിമ്മാൻ പോലുമാകാത്തവിധം അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു ഉണ്ടക്കണ്ണുകൾ... കൈയ്‌വിട്ട് പോയേക്കാവുന്ന മനസ്സിന് കടിഞ്ഞാണിട്ടുകൊണ്ടവൻ മുഖം താഴ്ത്തി... പൊടുന്നനെ പെണ്ണവനിലേക്ക് അമരുമ്പോൾ അവനൊന്നു പിന്നോക്കം ആഞ്ഞിരുന്നു... നടന്നതെന്തെന്നറിയും മുൻപേ തന്നെയവളുടെ അധരം അവന്റെ ഇടനെഞ്ചിലായി പതിഞ്ഞിരുന്നു... ഒത്തിരി ഒത്തിരി പ്രണയത്തോടെ അവളുടെ കൈയ്കളും അവനെ പുണരുകയായിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story