എന്റേത് മാത്രം: ഭാഗം 23

entethu mathram

എഴുത്തുകാരി: Crazy Girl

അവന് ഞെട്ടികൊണ്ടവളെ നോക്കി... ചേർത്ത് പിടിക്കണോ വേണ്ടയോ എന്നപോൽ അവന്റെ കൈ വിടർത്തി... "മിന്നുവിൽ ഒരു അവകാശവുമില്ലേ... എനിക്ക്.... ഞാൻ അവളെ... പൊന്നുപോലെ നോക്കിക്കോളാം... അവളെ വിട്ടു കൊടുക്കല്ലേ... അവൾ പോയാൽ... എനിക്ക്... എനിക്ക് ആരൂല്ല "അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്ന ആയിശുവിനെ കാണവേ അവനു സങ്കടം തോന്നി... അവന് അവളെ പുറത്ത് കൈകൾ വെച്ചുകൊണ്ട് ഒന്നൂടെ നെഞ്ചിൽ ചേർത്തു പിടിച്ചു... അവള്ടെ കണ്ണുനീർ ടീഷർട്ടിൽ ഉള്ളിലൂടെ നെഞ്ചിൽ പൊള്ളിച്ചു.... അവന് അവളുടെ പുറത്ത് തലോടികൊണ്ടിരുന്നു.....എത്ര നേരം അങ്ങനെ നിന്നുവെന്ന് അറിയില്ല ഉള്ളിലെ ഭാരം പതിയെ ഇല്ലാതാവുന്നത് അവൾ അറിഞ്ഞു... കരച്ചിൽ ഒന്ന് കുറഞ്ഞതും ആദി അവളെ അടർത്തി മാറ്റി ജഗ്ഗ് എടുക്കാൻ തുനിഞ്ഞപ്പോൾ ആണ് വെള്ളമില്ല എന്ന് കണ്ടത് അവന് ജഗ്ഗുമായി പുറത്തേക്ക് നടന്നു... അയിശു കണ്ണുകൾ അമർത്തി തുടച്ചു... സ്വപ്നത്തിൽ നിന്ന് വിട്ടുമറിയതും അവളുടെ കണ്ണുകൾ മിഴിഞ്ഞു... ഇത്രയും നേരം ഞാൻ...

അയാളുടെ നെഞ്ചിൽ ആണോ... പടച്ചോനെ... ഞാൻ... അറിയാതെ... അവൾ വല്ലാതെ വിയർത്തു.... ഉള്ളിലേക്ക് വരുന്ന ആദിയെ കണ്ടതും അവൾ ഞെട്ടി... "വെള്ളം കുടിക്ക് "അവന് അവൾക് നേരെ വെള്ളം നീട്ടി... അവനെ നോക്കാതെ അവൾ വേഗം വെള്ളം വാങ്ങി ഒറ്റയടിക്ക് കുടിച്ചു കൊണ്ട് അവനു ഗ്ലാസ്‌ നീട്ടി ബെഡിൽ ചെരിഞ്ഞു കിടന്നു... ആദി ജഗ് വെക്കുന്നതും ലൈറ്റ് ഓഫ്‌ ചെയ്യുന്നതും അടുത്ത് കിടക്കുന്നതും അവൾ അറിഞ്ഞു... എന്തുകൊണ്ടോ ഉറക്ക് വരുന്നില്ല കുറച്ചു മുന്നേ അവന്റെ നെഞ്ചിൽ കിടന്നത് മനസ്സിൽ തെളിഞ്ഞതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു... അരയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയതും അവൾ ഞെട്ടി വിറച്ചുപോയി .. അവള്ടെ വയറിൽ മുറുകിയ കൈകൾ അവളെ തിരിച്ചു അവനു നേരെ കിടത്തി... അവള്ടെ ശ്വാസഗതി ഉയരുന്നത് ആ ഇരുട്ടിലും അവന് അറിഞ്ഞു... ഇടതു കൈ തലയണിക്കും അവള്ടെ തലയുടെയും ഇടയിലെ കയ്യിട്ടു കൊണ്ട് അവന് അവളെ ചേർത്തു നെഞ്ചിലേക്ക് ഇട്ടു... അവൾ ഒന്ന് വിറച്ചു പോയി... ശരീരമാകെ ചൂടുപിടിക്കുന്നത് അവൾ അറിഞ്ഞു എന്നാൽ കാലുകളും കൈകൾക്കും വല്ലാത്ത തണുപ്പ്... ഇതെന്ത്‌ വികാരമെന്ന് അവൾക് മനസ്സിലായില്ല... അവന്റെ നെഞ്ചിൽ ചേർത്തു കുറച്ചു നേരം ഒന്നും മിണ്ടാതെ അവളെ കിടത്തി...

അവള്ടെ ശ്വാസഗതി നേരെ ആവുന്നത് അവന് അറിഞ്ഞതും ... നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്ന ആയിശുവിന്റെ മുടിയിൽ അവന് പതിയെ തലോടി... "ആയിഷ "അവന് നേർമയായി വിളിച്ചു "ഹ്മ്മ് " "ഇപ്പൊ ഓക്കെ ആയോ "അവൻ പതിയെ ചോദിച്ചു "ഹ്മ്മ് " "മിന്നു ഒരിക്കലും നമ്മെ വിട്ട് പോകില്ല... ആ ഉറപ്പ് നിനക്ക് ഞാൻ നൽകാം...എനി ഒരിക്കലും ഓരോന്ന് ഓർത്തു കിടക്കരുത് "അവള്ടെ തലയിൽ തലോടി പറയുമ്പോൾ അവള്ടെ മനസ്സ് ശാന്തമാവുന്നത് അവൾ അറിഞ്ഞു.... എന്നാൽ അവനിൽ നിന്ന് ഉയരുന്ന ഹൃദയമിടിപ്പിന്റെ താളം അവള് കാതോർത്തു... ഈ ഇടിപ്പ് ഈ ഗന്ധം തനിക് പരിചദമാണെന്ന് തോന്നി... ഒന്നൂടെ അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.... വല്ലാത്തൊരു അനുഭൂതി അവളിൽ നിറഞ്ഞു... അവനും അവള്ടെ ഇടുപ്പിലും കഴുത്തിലും ചുറ്റിപ്പിടിച്ചു അവളെ ചേർത്തു പിടിച്ചു... അവള്ടെ കൈകൾ ടീഷർട്ടിൽ മുറുകുന്നത് പുഞ്ചിരിയോടെ അറിഞ്ഞുകൊണ്ട് അവന് കണ്ണുകൾ അടച്ചു... പിറ്റേന്ന് കണ്ണുകൾ തുറക്കുമ്പോൾ എന്തിനോ അവൾടെ ചുണ്ടുകൾ വിറച്ചു... അവന്റെ നെഞ്ചിൽ മുട്ടിനിൽക്കുന്ന ചുണ്ടുകൾ പതിയെ അടർത്തി ഉള്ളിലേക്ക് ഇറുക്കെ പിടിച്ചു... പതിയെ മുഖം ഉയർത്തി നോക്കി...

ഉറങ്ങിക്കൊണ്ടിരിക്കുന്ന ആദിയെ കാണവേ അവളിൽ വല്ലാത്തൊരു തരിപ്പ് തോന്നി.... ഇപ്പോഴും അവന്റെ കൈക്കുള്ളിൽ ആണെന്നുള്ളത് അവളുടെ മുഖം ചുവപ്പിച്ചു ഹൃദയം പെരുമ്പറ കൊട്ടി... കൈകൾ മാറ്റാൻ പോലും അവൾക് പറ്റില്ലായിരുന്നു അത്രയും ഇറുക്കേ പുണർന്നാണ് ഞങ്ങൾ ഉറങ്ങിയന്നത് എന്നത് അവളിൽ വല്ലാത്തൊരു അനുഭൂതി നിറഞ്ഞു... "അതേ..." ഉറങ്ങികിടക്കുന്ന ആദിയെ നോക്കി അവൾ വിളിച്ചു...എന്നാൽ അവന് നല്ല ഉറക്കിലാണ്... "ശ്ശ് "ചൂണ്ടുവിരൽ കൊണ്ട് അവന്റെ നെഞ്ചിൽ തോണ്ടി വിളിച്ചു.. ആദി ഒന്ന് കുറുകികൊണ്ട് അവളെ വീണ്ടും ചേർത്തുപിടിച്ചതും അവളുടെ ചുണ്ടുകൾ വീണ്ടും അവന്റെ നെഞ്ചിൽ ചെന്നിടിച്ചു... അവൾ പെടുന്നനെ ഒന്ന് കുതറാൻ തുടങ്ങി... ആദി അവള്ടെ. പിടപ്പ് കാരണം ഞെട്ടി കണ്ണുകൾ തുറന്നു... തന്റെ കൈക്കുള്ളിൽ പൂച്ചയെ പോലെ പറ്റികിടക്കുന്നവളെ കണ്ടു അവന്റെ ചുണ്ടിൽ മനോഹരമായ ചിരി വിരിഞ്ഞു... അവൾ വീണ്ടും കുതറാൻ തുടങ്ങിയതും അവന് കൈകൾ പതിയെ അയച്ചു... അവൾ അവന്റെ കയ്യില് നിന്നു അടർന്നു കൊണ്ട് ബെഡിൽ ഇരുന്നു... "ഹോ എന്തൊരു ശക്തിയാ"അവൾ പറഞ്ഞുകൊണ്ട് അവനെ നോക്കിയതും അവള്ടെ കണ്ണ് മിഴിഞ്ഞു അപ്പോഴാണ് അവന് എണീറ്റു എന്നത് അറിഞ്ഞത്...

"അത്രക്ക് ശ്വാസം മുട്ടിപോയോ "ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയോടെ ചോദിച്ചത് കേട്ട് അവൾടെ മുഖം തുടുത്തു വന്നു... കൗതുകത്തോടെ അവളെ നോക്കി നിൽക്കുന്ന ആദിയെ കണ്ടതും പെടുന്നനെ മുഖം തിരിച്ചുകൊണ്ട് ബെഡിൽ നിന്ന് എണീറ്റു ബാത്റൂമിലേക്ക് പാഞ്ഞു.... ************** "വാ അമൻ " സുബൈദയും അബ്ദുള്ളയും ആലിയയെയും അവന് ശ്രെദ്ധിക്കാതെ റസിയുമ്മ വിളിച്ചത് കേട്ട് അവനും ടേബിളിൽ ചെയർ ഇട്ടു ഇരുന്നു അവർ അവനു പത്തിരിയും ഇറച്ചിക്കറിയും വിളമ്പി... "അവന് എവിടെ "റസിയുമ്മയെ നോക്കി അമൻ ചോദിച്ചു.. "ഓൻ ഇപ്പോഴൊന്നും എണീക്കില്ല എന്നറീലെ മോന് കഴിക്ക് "റസിയുമ്മ അവന്റെ തലയിൽ തലോടി... "ഹ്മ്മ് വശീകരണം..."ഇത് കണ്ടു സുബൈദയും കണ്ണുകൾ കുറുകികൊണ്ടവർ പറഞ്ഞു... അത് കേൾക്കാത്ത മട്ടിൽ അമൻ കഴിക്കാൻ തുടങ്ങി... "അമൻ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട് "സുബൈദ പറഞ്ഞു "ഞാൻ പറഞ്ഞത് കേൾക്കുന്നുണ്ടോ നീ എനിക്ക് പറയാനുണ്ടെന്ന് "അവരുടെ ശബ്ദം കടുത്തു "കേൾക്കാതിരിക്കാൻ പൊട്ടാനൊന്നുമല്ലാ എന്താണ് വെച്ചാ പറയാം"അവന് അവനെ കലിപ്പിച്ചു നോക്കി പറഞ്ഞുകൊണ്ട് വീണ്ടും കഴിക്കാൻ തുടങ്ങി... "നീയെന്തിനാ കമ്പനിയിൽ പോയത് ഇത്രയും കാലം അബ്ദുള്ളക്ക അല്ലെ അവിടെ നോക്കി നടത്തിയത് "

സുബൈദ അബ്ദുള്ളയെ നോക്കി കൊണ്ട് അമന് നേരെ തിരിഞ്ഞു പറഞ്ഞു "എന്റെ ഉപ്പാടെ കമ്പനിയിൽ എനിക്കിഷ്ടമുള്ളപ്പോ ഞാൻ പോകും... ആരോടും ഇതുവരെ ഞാൻ നോക്കി നടത്താൻ പറഞ്ഞിട്ടില്ല... എല്ലാം കൈക്കലാക്കാം എന്ന് കരുതി അവിടെ പോയി ഞെളിഞ്ഞു ഇരുന്നത് നിങ്ങള്ടെ തെറ്റ്... പിന്നെ എനി അവിടെ ഒരു തുമ്പ് അനങ്ങുന്നുണ്ടേൽ പോലും എന്റെ അറിവോടെ ആയിരിക്കും...അതിനു വല്ല മാറ്റം വേണമെന്ന് തോന്നിയാൽ അവിടുന്ന് മാത്രമല്ല ദേ ഇവിടുന്നും എല്ലാവർക്കും ഇറങ്ങാം " ഭാവവെത്യാസമില്ലാതെ കടുപ്പിച്ചു പറഞ്ഞത് കേട്ട് അബ്ദുള്ള ദേഷ്യത്തോടെ എണീറ്റു പോയി.... "നിന്റെ ഉപ്പ ചത്തോ ജീവിച്ചോ എന്ന് പോലും അറിയില്ല ഇപ്പൊ നിനക്ക് കൂടെ ഉള്ളത് ഞങ്ങളാ ഞങ്ങളെ അനുസരിച്ചു ജീവിച്ചാൽ എന്താ നിനക്ക് "സുബൈദ അവനു നേരെ ചീറി... "ആരു പറഞ് എനിക്ക് നിങ്ങള് വേണമെന്ന്.... ഇപ്പൊ വേണേൽ നിങ്ങൾക് പോകാം... എനിക്ക് വേണ്ടവർ എന്റെ അടുത്ത് തന്നെ ഉണ്ട് "അവന് അവരെ നോക്കാതെ കഴിച്ചു കൊണ്ട് പറയുന്നത് കേട്ട് സുബൈദയുടെ മുഖം വീർത്തു "ഹ്മ്മ് ദേ ഇവളെ കണ്ടായിരിക്കും നീ പറയുന്നേ... ലേശം ഉളുപ്പുണ്ടോടി മോനേം കൊണ്ട് വല്ലവന്റെ വീട്ടിൽ തിന്ന് മുടിപ്പിച്ചു കഴിയാൻ... ഇറങ്ങി പൊക്കൂടെ "സുബൈദ റസിയക്ക് പുച്ഛിച്ചു

"ഇതെന്റെ വീടാണ് ഞാൻ തീരുമാനിക്കും ആരു ഇറങ്ങിപോകണം എന്ന്..... ഇപ്പൊ നിങ്ങളെ അടിച്ചു പുറത്താക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല"അമൻ അലറിക്കൊണ്ട് പറഞ്ഞതുടങ്ങിയതും റസിയുമ്മ അവന്റെ തോളിൽ പിടിച്ചു... അവന് അവരെ ദേശിച്ചു നോക്കിയതും അവരുടെ കണ്ണിൽ വേദനയോടെ വിലക്കുന്നത് കണ്ടു അവന് ദേഷ്യം കടിച്ചമർത്തി .. "നീ എന്റെ മകനാ... ഞാൻ പറഞ്ഞതെ നിനക്ക് അനുസരിക്കാൻ പാടുള്ളു " അമനിനെയും റസിയയെയും നോക്കി അവർ പറഞ്ഞുകൊണ്ട് കലിതുള്ളി പോയി.. അമനും കലിയോടെ മുഖളിലേക്ക് നടന്നു... ആലിയ കഴിച്ചു കഴിഞ്ഞു റസിയയെ നോക്കി പുച്ഛിച്ചുകൊണ്ട് നടന്നു... അവർ സങ്കടങ്ങൾ കടിച്ചമർത്തി പ്ലേറ്റ് അടുക്കളയിൽ കൊണ്ട് വെക്കാൻ തുടങ്ങി.... "കുഞ്ചുക്കാക്ക " ബെഡിൽ മലർന്നു കിടക്കുമ്പോൾ ആണ് വിളി വന്നത്.. "എന്താടാ "അമൻ കലിപ്പിച്ചു നോക്കി അവനെ കയ്യില് ഭക്ഷണവുമായി അവന് അമനടുത്തു ഇരുന്നു... "ക്യാമുകിയെ ഓർക്കുവാണോ "ഈണത്തിൽ ചോദിക്കുന്നത് കേട്ട് അമൻ അവനെ നോക്കി കണ്ണുരുട്ടി... "ഹാ ഇങ്ങനെ നോക്കല്ലേ കണ്ണ് തള്ളി പുറത്തേക്ക് വീഴും"അവന് കളിയോടെ പറയുന്നത് കേട്ട് അമൻ ദേഷ്യത്തിൽ ബെഡിൽ നിന്ന് എണീറ്റിരുന്നു...

"തിന്നിട്ട് പോയി പടിക്കെടാ "അമൻ അവനെ നോക്കി ചൂടായി... "ഓ തുടങ്ങി... ദേ ലേശം വേണോ "അവനു നേരെ പത്തിരി നീട്ടികൊണ്ട് ചോദിക്കുന്നത് നീട്ടി അമൻ തല ചെരിച്ചു... "കുറച്ചു കഴിക്കെടാ കുഞ്ചുക്കക്കെ "അവന്റെ വായിൽ മുട്ടിച്ചു കൊണ്ട് പറയുന്നത് അമൻ ദൂരേക്ക് കണ്ണുകൾ പതിപ്പിച്ചുകൊണ്ട് വാ തുറന്നു... പതിയെ അവന് നീട്ടുന്നതെല്ലാം അമൻ കഴിക്കാൻ തുടങ്ങി ഇതൊക്കെ കാണെ ചിരിയോടെ റസിയുമ്മ വാതിക്കൽ നിന്നു തിരിച്ചു നടന്നു... "ഹോ കാലമാടൻ മൊത്തം കഴിച്ചു എനി ഞാൻ പോയി വേറെ ഉണ്ടോ നോക്കട്ടെ " അവന് പറഞ്ഞത് കേട്ട് അമൻ കലിപ്പിച്ചു നോക്കി... "കള്ള ക്യമുകൻ നേരത്തെ നിർത്തി വെച്ച സ്വപ്നം കണ്ടോ... ഞാൻ പോയി മാറിയേടമ്മേടെ കലിപ്പൻകുട്ടി മാറിയടെമ്മേടെ അമൻ കുട്ടി " അവന് പാടികൊണ്ട് നടക്കുന്നത് കേട്ട് അമൻ പിൽലോ അവന്റെ നടുവിന് തന്നെ എറിഞ്ഞു...അത് കാലു കൊണ്ട് ബെഡിലേക്ക് തന്നെ തിരിച്ചെറിഞ്ഞു അമനെ നോക്കി പുച്ഛിച്ചുകൊണ്ട് അവന് നടന്നു... *************** മിന്നുവിനെ എടുത്തു നടക്കുകയായിരുന്നു അയിശു... വയ്യെങ്കിലും അവള്ടെ കഴുത്തിൽ മുഖം പൂഴ്ത്തി മിന്നു ഓരോന്ന് പറയുന്നുണ്ട്... "ഉമ്മി... മോൾക് ഉവ്വ മാറീറ്റാമ്പേ നമ്മക് റ്റാറ്റാ പോവ്വം... പിന്നെ റ്റായി മാങ്ങാണം...

ബണ്ടീൽ പോവ്വം "അവൾ ഓരോന്ന് പറയുന്നതിന് അയിശു ചിരിയോടെ മൂളിക്കൊണ്ടിരുന്നു... മിസ്രി അവൾക്ടുത്തു വന്നു മിന്നുവിനെ നോക്കി മിന്നുവെന്നാൽ മുഖം തിരിച്ചുകളഞ്ഞു.... മിസ്രി ആയിശുവിനെ ഒന്ന് നോക്കികൊണ്ട് നടന്നു നീങ്ങി... അവൾ ഉറങ്ങിയതും അയിശു മിന്നുവിനെ മിസ്രിയുടെ മുറിയിൽ കിടത്തി...പുതപ്പിച്ചു കൊടുത്തു തിരികെ നടക്കുമ്പോൾ ആണ് ഷാന മുറിയിലേക്ക് കയറിയത്... ആയിഷയെ ഒന്ന് പുച്ഛിച്ചുകൊണ്ട് അവൾ മിന്നുവിനെ എടുക്കാൻ തുനിഞ്ഞു... "ഇപ്പൊ എടുക്കല്ലേ അവൾ ഉറങ്ങിയേ ഉള്ളൂ "അയിശു ഷാനയുടെ അടുത്ത് ചെന്നു പറഞ്ഞു... "എന്നോട് പറയണ്ടാ എന്ത് ചെയ്യണം എന്ന്...മിന്നുവിനെ നിന്നെക്കാൾ അവകാശം ഞങ്ങൾക്കാ "ഷാന ആയിഷയെ നോക്കി കടുപ്പിച്ചു പറഞ്ഞുകൊണ്ട് വീണ്ടും എടുക്കാൻ തുനിഞ്ഞു... "എന്റെ കുഞ്ഞിനെ തൊട്ട് പോകരുത് " ആയിശു എന്തോ പറയാൻ തുനിഞ്ഞതും വാതിക്കൽ നിൽക്കുന്ന മിസ്രിയുടെ ശബ്ദം കേട്ട് ആയിഷുവും ഷാനയും അങ്ങോട്ടെക്ക് നോക്കി... "നിന്നെക്കാൾ അവകാശം എനിക്കാ... അതുകൊണ്ട് എന്റെ കുഞ്ഞിനെ തൊട്ട് പോകരുത്"മിസ്രിയുടെ പുച്ഛിച്ച വാക്കുകൾ കേട്ട് ഷാന കലിതുള്ളി പുറത്തേക്ക് നടന്നു... "നിനക്കുള്ളത് വൈകാതെ കിട്ടുമെടി "മിസ്രിയെ നോക്കി പകയോടെ ഷാന പറഞ്ഞുകൊണ്ട് നടന്നു... മിസ്രി അവളെ നോക്കി ചുണ്ട് കൊട്ടി അകത്തേക്ക് കയറി...

അയിശു അവളെ ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് നടന്നു കാളിങ് ബെൽ അടിഞ്ഞത് കേട്ടാണ് അയിശു കിച്ചണിൽ നിന്നു തുറക്കാൻ ചെന്നത് ഡോറിന്റെ അടുത്തേക്ക് ചെല്ലുമ്പോഴേക്കും സോഫയിൽ ഇരുന്ന ആദി ഞെട്ടി എണീറ്റു അവള്ടെ കയ്യിൽ പിടിച്ചു... അവൾ ഒന്ന് ഞെട്ടി അവനെ നോക്കി... ഒരുമാത്ര രണ്ടുപേരുടെയും കണ്ണുകൾ കൊരുത്തു.. വീണ്ടും ബെല്ലടിയുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി അവന്റെ കയ്യില് നിന്നു കൈ എടുത്തു കൊണ്ട് പുറകിലേക്ക് നടന്നു... ആദി ഒന്ന് ശ്വാസം നീട്ടിയെടുത്തു ഡോർ തുറന്നു... അവൻ പ്രധീക്ഷിച്ച പോലെ മുന്നിൽ ഉമ്മയും ഉപ്പയും മൂത്തുവും മൂത്തപ്പയും ഉണ്ടായിരുന്നു... അവരുടെ മുഖത്തെ ഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായി എല്ലാം അറിഞ്ഞുള്ള വരവ് ആണെന്ന്... "എന്താ ഉമ്മ മുന്നറിയിപ്പ് പോലും ഇല്ലാതെ "ആദി പറഞ്ഞത് കേട്ട് അവർ കണ്ണുരുട്ടിക്കോണ്ട് അവനെയും തള്ളി അകത്തേക്ക് കയറി... "എന്താടാ നിന്റെ ഫോണിന് കുഴപ്പം "ഉപ്പ "റേഞ്ച് ഇല്ലായിരുന്നു "ആദി... "എപ്പോൾ മുതലാ റേഞ്ച് ഇല്ലാണ്ടായത്... മിന്നു ഹോസ്പിറ്റലിൽ ആയപ്പോഴോ "ഉമ്മയുടെ കലിപ്പ് കണ്ടു അവന് ഒന്നും മിണ്ടാതെ നോക്കി നിന്നു... "എന്നാലും ഒന്ന് പറഞ്ഞൂടായിരുന്നോ നിനക്ക്... അയിശു നീയെങ്കിലും ഒന്ന് പറയാമായിരുന്നു "

ആയിഷക്ക് നേരെ തിരിഞ്ഞു ഉമ്മ പറഞ്ഞതും അവള്ടെ തല താണു... "എവിടെ എന്നിട്ടെന്റെ മിന്നു എവിടെ"ഉമ്മ ചോദിച്ചത് കേട്ട് അവൾ ഗസ്റ്റ് റൂം ചൂണ്ടി കാണിച്ചു... ഉമ്മയും ഉപ്പയും മൂത്തപ്പയും മുത്തുവും ചെന്ന് ഉറങ്ങുന്ന മിന്നുവിനെ നോക്കി... "ഉണർത്തണ്ട ആസി ഉറങ്ങിക്കോട്ടെ "ഉമ്മ എടുക്കാൻ പോയതും ഉപ്പ പറഞ്ഞത് കേട്ട് ഉമ്മ ഒന്നൂടെ മിന്നുവിനെ നോക്കി മുറിയിൽ നിന്ന് ഇറങ്ങി പുറകെ ബാക്കിയുള്ളവരും... ഉപ്പ ഡോർ ചെറുതായി ഒന്ന് ചാരി... അപ്പോഴാണ് അലക്കി കൈകഴുകി കൊണ്ട് മിസ്രി ഹാളിൽ വന്നത്... എല്ലാവരുടെയും കണ്ണുകൾ അവൾക് നേരെ പതിഞ്ഞു .... "നീ എന്താടി ഇവിടെ... ആരെ കാണാൻ വന്നതാ നീ "സീനത് മിസ്രിക്ക് നേരെ കൈ ചൂണ്ടി... "ഞാൻ എന്റെ മോൾടെ കൂടെ നിൽക്കാൻ വന്നതാ ഉമ്മാക്ക് എന്തേലും കുഴപ്പമുണ്ടോ "അവൾ കൂസൽ ഇല്ലാതെ പറഞ്ഞു.. "ഹും... അവളെ ഇട്ടേച്ചു പോയതും പോരാ ഇപ്പൊ എന്താടി നിനക്കൊരു സ്നേഹം "അവൾക് നേരെ ശബ്ദമുയർത്തിയതും മിസ്രി കത്തുന്ന കണ്ണുകളോടെ അവരെ നോക്കി... അതോടെ അവർ ദേഷ്യത്തിൽ മുഖം തിരിച്ചു... "അമ്മായി... മിന്നുവിനെ കാണാൻ ആണ് ഞാൻ വന്നത്... എന്റെ മോളാ അവൾ ഒരിത്തിരി നേരം അടുത്തിരിക്കണം തോന്നി വേറൊന്നും അല്ല

"ഉമ്മക്ക് നേരെ നോക്കി മിസ്രി പറഞ്ഞതും ഉമ്മ ഒന്നും മിണ്ടാതെ നിന്നു.. കാരണം അവർക്ക് ഒരുപാട് ഇഷ്ടമായിരുന്നു മിസ്രിയെ... കല്യാണം കഴിയുന്നതിനു മുൻപും അതിനു ശേഷം സ്വന്തം മോളെ പോലെ തന്നെയാ നോക്കിയത്... ഇപ്പോഴും അതിനു കോട്ടം വന്നില്ല... "എങ്ങനെയാ ആദി മിന്നു വീണത് "ഉപ്പ ആദിയോട് ചോദിച്ചതും ആദി ആയിഷയെ നോക്കി അവള്ടെ മുഖത്തെ ദയനീയ ഭാവം കണ്ടു അവന് അവളെ നോക്കി നിന്നു... "ഹും അവനോട് ചോദിച്ചിട്ടെന്തിനാ മോളെ നോക്കാൻ ഏൽപ്പിച്ച ഇവളോട് ചോദിക്ക് മിന്നുവിനെ ഒറ്റക്കാക്കി എങ്ങോട്ട് പോയതാ എന്ന് "സീനത് അയിഷാക്ക് നേരെ ദേഷ്യപ്പെട്ടു...ഇത് കാണെ ഷാനയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "ആദിക്കാക്ക് രണ്ടാമത്തെ വിവാഹം പരാജയമാ... മോളെ പൊന്ന് പോലെ സ്നേഹിക്കാൻ പറ്റുന്ന അറിയുന്നൊരുവളെ കെട്ടിയാൽ മതിയായിരുന്നു "ഷാന സങ്കടം വരുത്തി പറഞ്ഞു... "ഞാൻ പറഞ്ഞതല്ലേ ആസി ആദിക്ക് പെട്ടെന്ന് ഒരു പെണ്ണിനെ നോക്കണ്ടാ എന്ന് "സീനത്തും ഉമ്മാക്ക് നേരെ തിരിഞ്ഞു... ആയിഷയുടെ മുഖം വിളറി വെളുത്തു... അപമാനത്താൽ അവള്ടെ തല താണു... "അപ്പൊ മിന്നുവേ അറിയുന്ന ഒരേ ഒരാൾ ഈ കുടുംബത്തിൽ ഷാനയെ ഉള്ളൂ അവളെ കൊണ്ട് കെട്ടിക്കാൻ ആയിരിക്കും അല്ലെ"

എല്ലാം കേട്ട് കൊണ്ടിരുന്ന മിസ്രിയെ ചോദ്യം ഉയർന്നു സീനത്തും നൗഫലും ഷാനയും അവളെ പകയോടെ നോക്കി... "ഞങ്ങൾ എന്ത് തീരുമാനിച്ചാലും നിനക്കെന്താ.. നിന്നെ ഞങ്ങൾടെ മകളിൽ നിന്ന് വെട്ടിമറ്റിയതാ..ആദിയുടെ ജീവിതത്തിൽ നിന്നും പിന്നെ നീ എന്തിനാ വന്നത്... മിന്നുവിനെ പോലും തള്ളി കളഞ്ഞു പോയതും പോരാ എന്നിട്ട് നിന്റെ മോളെ ഓർത്തു സങ്കടപ്പെട്ടത് ദേ എന്റെ ഷാനമോളാ "സീനത് അവൾക് നേരെ അലറിയും അവസാനം ഷാനയെ ചേർത്തു പിടിച്ചു പറഞ്ഞും... മിസ്രിയുടെ ചുണ്ടിൽ പുച്ഛം കലർന്ന്... "സങ്കടം... എന്റെ മോളെ ഓർത്തു ഇവൾക്ക് സങ്കടം അല്ലെ..... ആദി നീ ഒന്ന് ഇവർക്കു ഇവള്ടെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇട്ടേക്കുന്ന പോസ്റ്റൊക്കെ ഒന്ന് കാണിച്ചു കൊടുക്കണം... കാണട്ടെ പബ്ബിലും ബീച്ചിലും കറങ്ങി നടന്നു സങ്കടം തീർക്കുന്നത്.. ആ ഇന്നലെ വന്നതാ ഇവള് എന്നിട്ട് ഇന്നേവരെ എന്റെ മോളെ നോക്കണോ എങ്ങനാ ഉണ്ടെന്നോ നോക്കാൻ പറ്റിയിട്ടില്ല ആ ഇവൾക്കണോ എന്റെ മോളോട് സ്നേഹം " അവളിൽ പുച്ഛം കലർന്നു ... അത് കാണെ ഷാന അവളെ തുറിച്ചു നോക്കി... "എങ്ങനെയാ മിന്നു വീണത് " രംഗം വഷളവുന്നു എന്ന് കണ്ടതും ഉമ്മ ചോദിച്ചു

"ഉമ്മാ അയിശു കിച്ചണിലായിരുന്നു ഞാൻ മിന്നുവിനേം കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയതാ... അപ്പോഴാ എനിക്ക് കാൾ വന്നത്... ഞാൻ കാൾ എടുത്തതും മിന്നുവിനെ നോക്കാൻ മറന്നു പോയി... അവൾ പഠിമ്മേൽ കേറി നിന്നു കാൾ വഴുതി വീണു.. ചെറുതായി തല പൊട്ടി... ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആണ് മിസ്രിയെ കണ്ടത്... സ്വന്തം മോൾ അല്ലെ ഉമ്മ അവൾ വന്നോട്ടെ ചോദിച്ചു ഞാനും എതിർത്തില്ല" നിസ്സാരമായി കള്ളം പറയുന്ന ആദിയെ കണ്ടു ആയിഷ കണ്ണ് മിഴിഞ്ഞു നോക്കി... എന്റെ അശ്രദ്ധ കാരണം ആണ് എന്നിട്ടും സ്വയം എല്ലാം ഏറ്റെടുക്കുന്നു... അവൾക് വല്ലാതെ കുറ്റബോധം തോന്നി... അവള്ടെ തല താണു... എല്ലാവരും പരസ്പരം നോക്കി പിരിയാൻ നിന്നതും മിസ്രിയുടെ ശബ്ദം ഹാളിൽ മുഴുകി... "ഷനായോടും ഉമ്മയോടും ഉപ്പയോടും ആയിട്ടാണ്... നിയമപരമായി ഞാനും ആദിയും വേർപിരിഞ്ഞിട്ടാണ് ഉള്ളത് അത് വെച്ച് മിന്നു എന്റെ മോൾ അല്ലാതാകുന്നില്ല... അവളിൽ ആദിക്കുള്ളത് പോലെ എനിക്കും അവകാഷം ഉണ്ട്... എന്നാൽ ഇപ്പൊ ആദിയുടെ ഭാര്യക്കും മിന്നുവിൽ പൂർണ അധികാരം ഉണ്ട് ആരും അത് ഇല്ലാതാക്കാൻ നോക്കണ്ടാ "മിസ്രി ഷാനയെ നോക്കി തറപ്പിച്ചു പറഞ്ഞുക്കൊണ്ട് മുറിയിലേക്ക് ചെന്നു.... മിസ്രി പറഞ്ഞത് കേട്ടതും അയ്ഷയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു....അവൾ മിസ്രിയെ അത്ഭുതത്തോടെ നോക്കി ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story