എന്റേത് മാത്രം: ഭാഗം 27

entethu mathram

എഴുത്തുകാരി: Crazy Girl

"ആര മറിയു ഈ നേരം വിളിക്കുന്നെ"ഫുഡ്‌ കഴിച്ചു കയ്യ് കഴുകാൻ പോകുമ്പോൾ ആണ് മറിയത്തിന്റെ മൊബൈൽ അടിയുന്നത് കേട്ട് നൗഫൽ ചോദിച്ചത്... "അത് ഉപ്പ മറ്റന്നാളെ കോളേജ് തുറക്കുവല്ലേ അസ്സിഗ്ന്മെന്റ് ഉണ്ട് ചെയ്യാൻ അത് ചോയ്ക്കാൻ വിളിക്കുന്നതാ " അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചുകൊണ്ട് മൊബൈൽ എടുത്ത് അടുക്കള ഭാഗത്തു ചെന്ന് നിന്നു... "ഹലോ ഷിയാസ് ആണ്" "ആഹ് മനസ്സിലായി സർ നേരത്തെ വിളിച്ചതല്ലേ "മറിയു "ആഹ് അപ്പൊ നമ്പർ സേവ് ആയിരിക്കും അല്ലെ " "സർ... CEO നെ എപ്പോഴാ കാണാൻ പറ്റുന്നെ എന്ന് പറഞ്ഞാൽ ഒരുപാട് ഉപകാരം ആയേനെ "അവൾ വിഷയം മാറ്റി.. "തനിക് നാളെ കമ്പനിയിൽ വരാൻ പറ്റുമോ അങ്ങനെ ആണേൽ കാണാൻ ഒരു ചാൻസ് ഞാൻ ആക്കി തരാം " "സോറി സർ നാളെ എനിക്ക് പറ്റില്ല " നാളെ ഉപ്പ ഇവിടെ ഉണ്ടാവും അതുക്കൊണ്ട് കള്ളം പറഞ് ഇറങ്ങാൻ കഴിയില്ല എന്നവൾക് ഉറപ്പാണ്.. "എന്നാൽ തനിക് എപ്പോഴാ വരാൻ പറ്റുന്നെ " "സർ മറ്റന്നാളെ വൈകിട്ട് വന്നാൽ കാണാൻ പറ്റുമോ "മറിയു "വൈകിട്ട്... അറിയില്ല...

ceo business മാത്രം നോക്കി നടത്തുന്ന ആൾ അല്ല..എന്നാലും താൻ വാ... may ബി കാണാൻ പറ്റും " "ok താങ്ക് യു സർ " "പിന്നെ ഫുഡ്‌ കഴിച്ചോ"ഫോൺ കട്ട്‌ ചെയ്യാൻ നേരം ആണ് ചോദ്യം വന്നത്... "കഴിച്ചു സർ എന്നാൽ ഞാൻ വെക്കുവാ... ഞാൻ മറ്റന്നാളെ വന്നോളാം "എന്ന് ഒറ്റയടിക്ക് പറഞ്ഞുകൊണ്ട് മറുപടി കേക്കാതെ കാൾ കട്ട്‌ ചെയ്തു.. "കുറച്ചു ഓവർ അല്ലെ അയാൾ... എന്റെ ആവിശ്യം ആയി പോയി... വീട് കിട്ടിയിട്ട് വേണം നമ്പർ അങ്ങ് ഡിലീറ്റ് ചെയ്ത് കളയാൻ... ഹു "പിറുപിറുത്തുകൊണ്ട് അവൾ കിടക്കാൻ ചെന്നു... ************** "കിടക്കുന്നില്ലേ ആയിഷ " മിന്നുവിന്റെ അടുത്ത് ബെഡിൽ ഇരിക്കുന്ന അയ്ഷയോട് മിസ്രി ചോദിച്ചു... "ഹ്മ്മ് കിടക്കാം "അവൾ മിന്നുവിനെ നോക്കി പറഞ്ഞു മിസ്രി ചിരിയോടെ വെള്ളം കുടിച്ചു ബെഡിൽ ഇരുന്നു.. "ഇത്തയെന്താ അൻവർക്കാനേ ഗേറ്റ് വരെ അല്ലാതെ അകത്തെക്ക് കയറ്റാഞ്ഞേ "ആയിശു മിസ്രിയെ നോക്കി ചോദിച്ചു... "വേണ്ടാ അവനെ ഇപ്പൊ ഇവിടെ കൊണ്ട് വന്നാൽ ശെരിയാവില്ല.... കുറച്ചു കഴിയട്ടെ "മിസ്രി എങ്ങോട്ടോ നോക്കി പറഞ്ഞു.. "ആദിയെവിടെ കിടന്നോ അവന് "മിസ്രി ആയിശുവിനെ നോക്കി.. "ഇപ്പൊ കഴിച്ചു മേലേ പോകുന്നത് കണ്ടു "അയിശു ചിരിയോടെ പറഞ്ഞു... ശേഷം മിസ്രിയെ തന്നെ അവൾ നോക്കി നിന്നു...

"നിനക്കെന്തേലും ചോദിക്കാൻ ഉണ്ടോ അയിശു "അവള്ടെ മുഖത്തെ ഭാവം കണ്ടു മിസ്രി "അത് പിന്നെ... നേരത്തെ ഇത്ത പറഞ്ഞല്ലോ... അത്.. പിജിക്ക് പഠിക്കുമ്പോ ആരോടോ ഇഷ്ടം ഉണ്ടായിരുന്നു എന്ന്..."അയിശു എങ്ങനെയോ വിക്കി ചോദിച്ചു.. "ആർക്ക് "മനസ്സിലായെങ്കിലും മനസ്സിലാവാത്ത പോലെ മിസ്രി ആയിഷയെ നോക്കി.. "അത്... ആദിക്കാക്ക് "അവൾ ചമ്മലോടെ പറഞ്ഞു "എന്തെ ആദിയെ വിശ്വാസമില്ലേ അയിശു" മിസ്രി അവളെ നോക്കി കളിയോടെ ചോദിച്ചു.. "അയ്യോ അങ്ങനെ ഒന്നുവല്ല... എനിക്ക് ഒരിക്കലും അദ്ദേഹത്തെ വിശ്വസിക്കാതിരിക്കാൻ കഴിയില്ല അതിപ്പോ കള്ളം പറഞ്ഞാൽ പോലും അതിനു പിന്നിൽ എന്തേലും കാരണം ഉണ്ടാവും എന്നെനിക്ക് അറിയാം..."അയിശു ഏതോ ഓർമയിൽ എന്ന് പോലെ പറഞ്ഞു.. "അപ്പൊ അന്ന് രാത്രി ഞാൻ മുറിയിൽ വന്നു വിളിച്ചപ്പോഴും നിനക്ക് ഒന്നും തോന്നിയില്ലേ "മിസ്രി അവളെ നോക്കി അത്ഭുദത്തോടെ ചോദിച്ചു... അവൾ ചിരിയോടെ ഇല്ലെന്ന് തലയാട്ടി... "ഇത്താക് അറിയോ... എനിക്ക് എന്റെ സാഹചര്യം കൊണ്ട് കല്യാണം കഴിക്കേണ്ടി വന്നതാ...എന്നാൽ ഇന്നേവരെ എനിക്ക് ആ ഒരു ഇഷ്ടക്കേടോ മടുപ്പൊ സങ്കടമോ കല്യാണം കഴിച്ചത് അബദ്ധമായോ എന്നൊന്നും തോന്നിയിട്ടില്ല... പക്ഷെ അദ്ദേഹത്തോട് അടുക്കാൻ എനിക്ക് ആവില്ലായിരുന്നു...

കാരണം മിന്നു ആയിരുന്നു.... അയിശു ഉറങ്ങികിടക്കുന്ന മിന്നുവിന്റെ തലയിൽ തലോടി.. "എത്രത്തോളം അദ്ദേഹം മിന്നുവിനെ സ്നേഹിക്കുന്നുണ്ടെന്നറിയോ... അപ്പൊ എനിക്ക് തോന്നും ഇത്പോലെ ആദ്യഭാര്യയിലും സ്നേഹം ഉള്ളത് കൊണ്ടായിരിക്കില്ലേ ഇപ്പോഴും ഒരു നോട്ടം കൊണ്ട് പോലും തന്നെ മറ്റൊരു രീതിയിൽ നോക്കാത്തത് എന്ന്... അന്ന് ഇത്തു വന്നു രാത്രി വിളിച്ചപ്പോളും എനിക്ക് ഒന്നും തോന്നിയില്ല... കാരണം ഇത്രയും മാസം ഒരുമിച്ചു കഴിഞ്ഞിട്ട് അബദ്ധത്തിൽ പോലും എന്നേ തൊടാൻ അദ്ദേഹം ശ്രേമിച്ചിട്ടില്ല...അങ്ങനെ ഉള്ള ഒരാൾ ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് എനിക്കുറപ്പാ... ഇപ്പൊ ഇത്ത പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അതിനേക്കാൾ ബഹുമാനം കൂടിയിട്ടേ ഉള്ളൂ... സ്വന്തം ഇഷ്ടത്തെക്കാൾ മറ്റുള്ളവരുടെ അവസ്ഥകൾ മനസ്സിലാക്കി പെരുമാറുന്ന ഒരാളുടെ ഭാര്യ ആയതിൽ എനിക്ക് സന്തോഷമേ ഉള്ളൂ..."അവള്ടെ മുഖത്തെ തെളിഞ്ഞ സന്തോഷം കാണവേ മിസ്രിയുടെ ചുണ്ടിൽ പുഞ്ചിരി മിന്നി..... "എന്റെ ആദിയുടെയും ഭാഗ്യമാ നീ "മിസ്രി അവള്ടെ കവിളിൽ കയ്ച്ചേർത്തു.. ഇതൊക്കെ കേട്ടു പുറത്തുനിൽക്കുന്ന ആദിയുടെ കണ്ണുകൾ നനഞ്ഞു.... ചെറുചിരിയോടെ അവൻ മുറിയിലേക്ക് നടന്നു....

മിസ്രിയോട് എന്ത് ചോദിച്ചോ അതിനു ഉത്തരം കിട്ടിയില്ലെങ്കിലും ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്നത് പുറത്ത് വന്നതിന്റെ അമ്പരപ്പിൽ ആയിരുന്നു അയിശു... മുറിയിലേക്ക് കയറുമ്പോൾ ഇരുകൈകൾക്ക് മുകളിൽ തലവെച്ചു മലർന്നു കിടക്കുന്ന ആദിയെ കാണവേ അവളിൽ പുഞ്ചിരി തെളിഞ്ഞു... ലൈറ്റ് ഓഫ്‌ ചെയ്തു അവന്റെ അടുത്ത് കിടന്നു... എന്തകൊണ്ടോ ഉറക്കം വരുന്നില്ലായിരുന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നു അവസാനം ആദിയിലേക്ക് നോക്കി കിടന്നു... "എന്തെ ഉറക്ക് വന്നില്ലേ "കണ്ണുകൾ അടച്ച് അവന് ചോദിക്കുന്നത് കേട്ട് അവള്ടെ കണ്ണുകൾ വിടർന്നു... "മ്മ്മ് ഇല്ലാ "അവൾ മെല്ലെ പറഞ്ഞു... ഹൃദയം എന്തിനോ വല്ലാതെ പിടക്കുന്നത് പോലെ തോന്നി...അവൾ ഉമിനീരിറക്കി അവനെ നോക്കി... ഇരുട്ടായത് കൊണ്ട് മുഖം കാണുന്നില്ലായിരുന്നു...അവൾക് എനിയും പിടിച്ചു നിൽക്കാൻ കഴിയില്ലാ എന്ന് മനസ്സിലായതും... നിരങ്ങി നിരങ്ങി അവന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു... ആദി ഞെട്ടി കണ്ണുകൾ തുറന്നു...തന്നെ പറ്റി കിടക്കുന്ന ആയിഷയെ അറിയവേ അവനിൽ സന്തോഷമോ സങ്കടമോ എന്ന് പോലും മനസ്സിലാവാതെ അവന് ഒരടി അനങ്ങാതെ കിടന്നു... അവള്ടെ ശരീരത്തിലെ ചൂടിൽ അവന്റെ ഹൃദയം നിലച്ചു പോയത് പോലെ തോന്നി...

അവള്ടെ ഹൃദയമിടിപ്പ് കുറഞ്ഞുവന്നതും ഒന്നൂടെ അവനിൽ ചേർന്ന് കിടന്നു..... അവന്റെ തലക്ക് പിറകിൽ വെച്ച വലത്തേ കൈകൾ എടുത്തുകൊണ്ടു അവളെ ചേർത്തുപിടിച്ചു... മനസ്സിൽ വല്ലാത്ത തണുപ്പ് തോന്നി അവനു...അവിടെ തളംകെട്ടിയ മൗനം പോലും വല്ലാത്തൊരു സുഖം നൽകി.. "എന്തുകൊണ്ടാ പറയാഞ്ഞേ"അയ്ശു നേർത്ത ശബ്ദത്തിൽ ചോദിച്ചു... "നീ ചോദിക്കുമെന്ന് കരുതി "ആദി പതിയെ പറഞ്ഞു... "എന്നിട്ട് ഇപ്പൊ എന്തെ പറയാൻ തോന്നിയെ "ആയിശു "നീ ഒരിക്കലും ചോദിക്കില്ലെന്ന് മനസ്സിലായി " ആദി പറഞ്ഞത് കേട്ട് അവൾ നെഞ്ചിൽ നിന്ന് തല ഉയർത്തി.. ആ മുഖം ഇരുട്ടിൽ കാണുന്നില്ലെങ്കിലും ചുണ്ടിൽ കള്ളച്ചിരി ഉണ്ടാകും എന്നവൾക് ഉറപ്പായിരുന്നു.. അവന് നേരിയ ചിരിയോടെ പൊന്തി വന്ന അവള്ടെ തല കൈകൊണ്ട് താഴ്ത്തി അവൾ ചിരിയോടെ നെഞ്ചിൽ കവിൾ ചേർത്തു അവന്റെ ഹൃദയമിടിപ്പ് കാതോർത്തു കിടന്നു... അവന്റെ കൈ അവളിൽ പൊതിയുമ്പോൾ അവള്ടെ കൈ അവന്റെ വയറ്റിൽ പൊതിഞ്ഞു പിടിച്ചിരിന്നു... "❤എന്റേത് മാത്രമാ❤ "അവനിൽ പിടിമുറുകുമ്പോൾ അവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു...

************** സുഖമുള്ള ഉറക്കിൽ നിന്ന് ഇഷ്ടമല്ലെങ്കിൽ പോലും ആദി ആയാസപ്പെട്ട് കണ്ണ് തുറന്നു... തന്റെ കൈവലയത്തിൽ നെഞ്ചിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന ആയിശുവിനെ കാണെ അവനിൽ വല്ലാതെ സന്തോഷം തോന്നി....എന്റെ സ്വപ്നങ്ങളിൽ ഒന്ന് യഥാർഥ്യമായതിന്റെ പുഞ്ചിരി അവനിൽ ഉണ്ടായിരുന്നു... മുഖം കാണാൻ തടസ്സാമായിരിക്കുന്ന കുഞ്ഞുമുടികൾ അവന് ഒതുക്കി വെച്ച് ഉണ്ടകവിളിൽ കയ്ച്ചേർത്തു വെച്ചു..... അവൾ ഒന്ന് കുറുകിയതും അവൻ കൈകൾ പൊടുന്നനെ വലിച്ചു കൊണ്ട് കണ്ണുകൾ അടച്ച്... കവിളിൽ ചൂട് പോലെ തോന്നിയപ്പോൾ ആണ് അയിശു കണ്ണ് തുറന്നത്.... കുറച്ചു നേരം അനങ്ങാതെ കിടന്നു...എഴുനേൽക്കാൻ തോന്നാത്ത പോലെ തോന്നി അവൾക്... അവന്റെ വയറിൽ ചുറ്റിപ്പിടിച്ച കൈകൾ പതിയെ എടുത്തു കൊണ്ട് അവൾ എഴുന്നേറ്റിരുന്നു... ഉറങ്ങുന്ന ആദിയെ കണ്ടപ്പോൾ വല്ലാത്ത സ്നേഹം തോന്നി... അവന്റെ കവിളിൽ കൈവെച്ചു കൊണ്ട് അവൾ പതിയെ എണീറ്റു ബാത്‌റൂമിലെക്ക് നടന്നു... ആദി കണ്ണുകൾ തുറന്ന് തലയണ കയ്യിക്കുള്ളിൽ വെച്ച് പുഞ്ചിരിച്ചു ... കുളിച്ചിറങ്ങി വരുന്ന ആയിഷയെ കണ്ടു അവന് ചിരിയോടെ അവളെ നോക്കികൊണ്ട് തലയണ ഇറുക്കെ പിടിച്ചു കിടന്നു...അയിശു അവനെ നേരെ പുഞ്ചിരിച്ചു

"വരുന്നോ "പെട്ടെന്നവന്റെ ചോദ്യം കേട്ട് അയിശു വെപ്രാളത്തോടെ അവനിൽ നിന്ന് നോട്ടം മാറ്റി "എ...ന്താ "അവൾ വിക്കി "ഇന്ന് മിസ്രിയെ കൊണ്ട് വിടാൻ പോകുന്നുണ്ട് വരുന്നോ എന്ന്"പുറത്ത് വന്ന ചിരി കടിച്ചുപിടിച്ചുകൊണ്ടവൻ പറയുന്നത് കേട്ട് അവൾ കണ്ണ് മിഴിച്ചു.. "ശ്യേ ഞാൻ എന്തൊക്കെയാ ചിന്തിക്കണേ "സ്വയം തലക്ക് കൊട്ടികൊണ്ടവൾ പിറുപിറുത്തു... അനക്കമൊന്നും കാണാത്ത ആദിയെ നോക്കിയതും തന്നെ നോക്കികിടക്കുന്നവനെ കണ്ടു കവിളിൽ ചൂട് തോന്നി അവിടം ചുവന്ന് വന്നതറിഞ്ഞു അവൾ പിടപ്പൊടെ കണ്ണുകൾ മാറ്റി... പുറത്തേക്ക് ഇറങ്ങി... "മുഖം കാണാത്ത ഇരുട്ടിൽ നിനക്ക് കെട്ടിപിടിക്കാം... എന്നാൽ വെളിച്ചത്തിൽ ഒന്ന് നോക്കിയാൽ വെപ്രാളം... കൊള്ളാല്ലോ നീ "അവൾ പോയ വഴിയേ നോക്കി അവൻ പറഞ്ഞു... ************* "ഡാ കള്ളാ... എന്തിനാടാ അവളോട് എല്ലാം മറച്ചുവെച്ചു ഇങ്ങനെ നികുന്നെ... ഇനിയെങ്കിലും ഒന്ന് തുറന്ന് പറഞ്ഞു ജീവിക്കാൻ നോക്ക് " മിസ്രി ആദിയുടെ ചെവിയിൽ പിടിച്ചു... "വിടെടി കുരുട്ടെ..."ആദി സ്റ്റിയറിങ്ങിൽ നിന്ന് കയ്യെടുത്തു അവള്ടെ കയ്യ് എടുത്തു മാറ്റി.. മിസ്രിയെ അൻവറിന്റെ വീട്ടിലേക്ക് കൊണ്ട് വിടുവാണ് ആദി... മിന്നുവിന് വയ്യാത്തോണ്ട് അയിശു പോയില്ല... "ആദ്യം നീ ഒന്ന് ജീവിക്... നീ എന്തോ വെല്യ പ്രതിജ്ഞ ഒക്കെ എടുത്തു എന്ന് കേട്ടു....

ആദിയുടെ ജീവിതത്തിൽ വസന്തമൊ പൂക്കാലമൊ വന്നാലേ എന്റെ ജീവിതം തുടങ്ങൂ എന്നൊക്കെ "ആദി കളിയാക്കി കൊണ്ട് അവളെ നോക്കി പറഞ്ഞു.. "അയ്യെടാ അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാ... അങ്ങനെ നിന്നെ ഇപ്പൊ സിംഗിൾ ആക്കി ഒറ്റക്ക് സന്തോഷിക്കണ്ടാ എന്ന് കരുതി നിന്നെ പിടിച്ചു കെട്ടിക്കാനുള്ള തന്ത്രാപ്പാടിൽ ആയിരുന്നു ഞാൻ "മിസ്രി കെറുവെച്ചു കൊണ്ട് പറഞ്ഞു... "ഹ്മ്മ്മ് ആയിക്കോട്ടെ ആയിക്കോട്ടെ " അവന് ചിരിച്ചുകൊണ്ട് ഡ്രൈവിംഗ് ശ്രെദ്ധ കൊടുത്തു... മിസ്രി ആദിയെ ഒന്ന് നോക്കി... പണ്ടത്തെ പോലെ ആ ചിരിയും കളിയും കുസൃതിയും തിരിച്ചു വന്നേക്കുന്നു... "എന്തെ ഒരു താങ്ക്സ് പറയാൻ തോന്നുന്നുണ്ടോ "ആദി അവളെ നോക്കതെ കളിയോടെ പറഞ്ഞു.. "നിനക്ക് എന്റെ ജീവൻ വെച്ച് നീട്ടിയാൽ പോലും മതിയാകില്ലടാ " മിസ്രി ഇടർച്ചയോടെ പറയുന്നത് കേട്ടവൻ അവളെ നോക്കി... "ഞാൻ ആഗ്രഹിച്ച നേരം എന്റെ ഉപ്പന്റെയും ഉമ്മന്റേയും അനിയത്തീടെയും സ്ഥാനത് ഒരു നല്ല കൂട്ടുക്കാരന്റെ സ്ഥാനത് നീ മാത്രമേ എനിക്കുണ്ടായുള്ളൂ... എന്തുകൊണ്ടാടാ എന്നേ അവർ വെറുക്കുന്നെ... നീ പണ്ട് പറഞ്ഞ പോലെ അവരുടെ മോൾ അല്ലെ ഞാൻ" വേദന കലർന്ന ചിരിയോടെ ചോദിക്കുന്ന മിസ്രിയെ കണ്ടപ്പോൾ അവനു പാവം തോന്നി... അവന് അവള്ടെ തലയിൽ തലോടി... "എന്താണേലും നീ എന്നും എന്റെ വഴക്കാളി bestie ആണ്... ആരില്ലെങ്കിലും നിനക്ക് ഞാനില്ലെടി "ആദി അവള്ടെ മൂക്കിൽ വലിച്ചു കൊണ്ട് പറഞ്ഞു...

മിസ്രി മൂക് ഉഴിഞ്ഞു കൊണ്ട് അവനെ കണ്ണുരുട്ടി... "ദേ നിന്റെ ക്യാമുകൾ പൂമുഖ വാതിക്കൽ കാത്തിരിക്കുന്നു "അൻവറിന്റെ വീട്ടിന് മുറ്റത് കാർ നിർത്തുമ്പോൾ പുറത്ത് തന്നെ നിൽക്കുന്ന അൻവറിനെ കണ്ടു ആദി കളിയാക്കി പറഞ്ഞു.. "നീ പോടാ " മിസ്രി അതും പറഞ്ഞു പുറത്തേക്കിറങ്ങി... അൻവറിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ടവൾ അകത്തേക്ക് കയറി... കൂടെ ആദിയും... "എന്താ മോനെ ഭാര്യയെ കൊണ്ട് വരാഞ്ഞേ " അൻവറിന്റെ ഉപ്പ ആദിയോട് ചോദിച്ചു "മോൾക് വയ്യ ഉപ്പാ.. ഒരിക്കൽ ഞാൻ വരുന്നുണ്ട് "ആദി ഉമ്മറത്തെ ചെയറിൽ ഇരുന്ന് കൊണ്ട് പറഞ്ഞു... "അതേ എല്ലാം റെഡി ആയിട്ട് നീ ഒരാഴ്ച നിക്കാൻ വാ നമ്മക് ഒന്ന് കറങ്ങിയിട്ട് പൊളിക്കടോ "മിസ്രി അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു... കുറച്ചു നേരം ഇരുന്ന് സംസാരിച്ചുകൊണ്ട് ആദി അവിടെ നിന്നും ഇറങ്ങി... അവനെ യാത്രയാക്കി ഉമ്മയോടും ഉപ്പയോടും വിശേഷം പറഞ്ഞുകൊണ്ട് മുറിയിലേക്ക് ചെന്നു... ഷാൾ അഴിച്ചുമാറ്റുമ്പോൾ ഡോർ അടയുന്ന ശബ്ദം കേട്ട് മിസ്രി വാതിക്കൽ നിൽക്കുന്ന അൻവറിനെ നോക്കി.. "ഹ്മ്മ് എന്താ "അവന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടു അവൾ ചോദിച്ചു "പഠിക്കുന്ന കാലത്ത് നിനക്ക് എന്ത് ഉണ്ട ഇണ്ടെന്ന പറഞ്ഞെ "കൈകെട്ടി ചോദിക്കുന്നത് കേട്ട് അവൾ അവനെ മിഴിച്ചു നോക്കി.. "ഉണ്ടയോ "അവൾ മനസ്സിലാവാതെ അവനെ നോക്കി.. "ഉണ്ട അല്ല.. നിനക്കല്ലെടി എന്നോട് പ്രേമം ആണെന്ന് പറഞ്ഞത് എന്നിട്ട് നിന്നെ കെട്ടിയിട്ട് ഇന്നേവരെ എനിക്കങ്ങനെ തോനീലല്ലോ...

അതും പോട്ടെ മൂന്ന് ദിവസമായി നേരെ ഒന്ന് കണ്ടിട്ട് അപ്പൊ അവൾക് വിളിക്കാൻ പോലും വയ്യ "അൻവർ കൂർപ്പിച്ചുകൊണ്ട് പറഞ്ഞു.. "അതിനല്ലേ കോഫി ഷോപ്പിൽ കാണാൻ വരാൻ പറഞ്ഞെ എന്നിട്ട് കയ്യ്പിടിച്ചില്ലേ "മിസ്രിക് ചിരി വന്നു.. " അയ്യേ ഓളെ ഒരു അവിഞ്ഞ കയ്യ് എന്നേ കൊണ്ട് പറീപ്പിക്കണ്ടാ "അൻവർ മുഖം വെട്ടിച്ചു കൊണ്ട് നിന്നു... മിസ്രി അവന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് കഴുത്തിൽ കയ്യിട്ടു... "അനുവേ "അവൾ നീട്ടി വിളിച്ചു "പോടീ... നിന്റെ ഒലിപ്പിക്കൽ ഒന്നും ഇവിടെ നടക്കില്ല "അവന് കലിപ്പോടെ പറഞ്ഞു "നടക്കില്ലെ.. "അവൾ ഈണത്തിൽ ചോദിച്ചു "ഇല്ലാ നടക്കില്ല "അവന് കെറുവെച്ചു "എന്ന കാണണമല്ലോ " എന്നും പറഞ്ഞു അവന്റെ കഴുത്തിൽ പിടി മുറുകി ചുണ്ടിൽ ചുണ്ട് ചേർത്തത്തും അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... എപ്പോഴും താൻ അങ്ങോട്ട് മുത്തമിടും എന്നല്ലാതെ ഇന്നേവരെ അവളിൽ നിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ല എന്നവൻ ഓർത്തു... അവള്ടെ ചുണ്ടുകൾ പൊതിഞ്ഞുപിടിച്ചതും അവന് ഓർമകളിൽ നിന്ന് ഞെട്ടി... കണ്ണുകളടച്ചു ചുമ്പിക്കുന്ന മിസ്രിയുടെ കഴുത്തിലൂടെ കൈകൾ ഇഴച്ചുകൊണ്ട് കണ്ണുകൾ അടച്ച്... അവള്ടെ കീഴ്ച്ചുണ്ടിൽ അവന്റെ ചുണ്ടുകൾ ഇഴഞ്ഞതും അവൾ വെട്ടിവിറച്ചുകൊണ്ട് പിടഞ്ഞു....അവളുടെ ശരീരത്തിലെ എന്തിനോ ഇഴഞ്ഞുകൊണ്ടവൻ അവളുടെ വിറയൽ തന്റെതാക്കി മാറ്റി ബെഡിലേക്ക് വീണു...അപ്പോഴും ചുണ്ടുകൾ മത്സരിച്ചുകൊണ്ടിരുന്നു... *************

"ഉമ്മി വാപ്പി ഏടെ " "വാപ്പിയെ ഓഫീസിൽ പോയേക്കുവാ " "ഓപ്പിച്ചിൽ വരുമ്പോ റ്റായി കൊണ്ടൊരാൻ പയ്യണേ " "റ്റായി വേണേൽ വേം കഞ്ഞികുടിക്ക്... ഉവ്വ മാറിയാൽ മോൾക് റ്റായി കൊണ്ടോരും വണ്ടീൽ റ്റാറ്റാ പോകും ഒക്കെ ചെയ്യും "അയിശു കഞ്ഞി സ്പൂനിൽ കോരി കൊണ്ട് പറഞ്ഞു.. "ആനോ "കണ്ണുകൾ വിടർത്തി മിന്നു ചോദിച്ചു... "ആണല്ലോ... വേം കഴിക്ക് "അവൾ ഓരോ സ്പൂണും ഊതി അവൾക് വായിൽ വെച്ച് കൊടുത്തു.. "അയിശു ഞങ്ങൾ കിടക്കുവാണേ...എന്തോ തല വേദന " "ഉമ്മാമ കേടന്നോ ഉമ്മിക് ഞാനില്ലേ "മിന്നു ചോർ ചവച്ചു കൊണ്ട് പറഞ്ഞു.. "ഓ നീയുണ്ടോ ഞാൻ കണ്ടില്ല തമ്പുരാട്ടി.. "ഉമ്മ അവളെ നോക്കി കളിയോടെ പറഞ്ഞു "ഇപ്പൊ കന്തില്ലേ... പൊ... പോയി ഒങ് "അവൾ കണ്ണുരുട്ടികൊണ്ട് പറഞ്ഞു "ശെരി ടീച്ചറെ " എന്നും പറഞ്ഞു അവളെ നോക്കി ഉമ്മ ചിരിയോടെ നടന്നു... "വാപ്പി റ്റായി കൊണ്ടെന്നാൽ ഉമ്മാമക്ക് കൊക്കേണ്ടി വരൂ "സ്വകാര്യം പോലെ മിന്നു പറയുന്നത് കേട്ട് അയിശു ചിരിച്ചുകൊണ്ട് അവള്ടെ കവിളിൽ പിടിച്ചു.. "കൊതിച്ചി കുറുമ്പി"അയിശു അവളെ എടുത്തു.. ബെല്ലടിയുന്ന ശബ്ദം കേട്ടതും രണ്ടുപേരും ചിരിയോടെ വാതിക്കലേക്ക് നടന്നു... പുറത്തെ ആദിയെ കണ്ടതും മിന്നു അവനിലേക്ക് ചാഞ്ഞു......................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story