എന്റേത് മാത്രം: ഭാഗം 31

entethu mathram

എഴുത്തുകാരി: Crazy Girl

ആദി ബെഡിൽ ഹെഡ്ബോർഡിൽ ചാരി ഇരുന്നു... ബാത്‌റൂമിൽ നിന്ന് ആയിഷ ഇറങ്ങുന്നത് കണ്ടതും അവന് അവളെ നോക്കി... കരഞ്ഞത് കാരണം കണ്ണിൽ നീർക്കെട്ട് ഉണ്ട്... മൂക്കും കവിളും ഒക്കെ ചുവന്നിട്ടുണ്ട്.... അവളെ ഇങ്ങനെ കാണെ അവനു ദേഷ്യം വന്നു....എനിയും നോക്കിയാൽ എന്തേലും പറഞ് പോകും എന്നത് കൊണ്ട് ഡ്രെസ്സും എടുത്തു അവനും വേഗം ബാത്റൂമിലേക്ക് കയറി... "ഉമ്മിക്ക് ഉവ്വ ആണോ " താഴേക്ക് പടിയിറങ്ങുമ്പോൾ മുഖത്ത് തൊട്ട് കൊണ്ട് മിന്നു ചോദിക്കുഞ്ഞത് കേട്ട് അയിശു അവള്ടെ ഉണ്ടകവിളിൽ മുത്തി... ഷാനയും മുത്തുവും പോയത് അവൾക് ആശ്വാസമായി തോന്നിയെങ്കിലും മനസ്സിൽ വല്ലാത്ത ഭാരം... എപ്പോഴും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്ന ആയിഷയുടെ മൗനം ഉമ്മാക്കും മനസ്സിലായിരുന്നു... പക്ഷെ ഈ അവസ്ഥയിൽ അവർ ഒന്നും ചോദിക്കാൻ നിന്നില്ല... രാത്രിയിലെ ഭക്ഷണം കഴിക്കുമ്പോളും അവൾ നുള്ളിപ്പൊറുക്കി ആളെ കാണിക്കാൻ കഴിച്ചെന്നു വരുത്തി എണീക്കുന്നത് കണ്ടു ആദി ഉമ്മയെ ഒന്ന് നോക്കി അവർ കണ്ണ് ചിമ്മി കാണിച്ചതും അവന് അനങ്ങാതെ ഇരുന്നു.... എല്ലാവരും കിടന്നു കഴിഞ്ഞു ആദി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും മിന്നുവിനെ ഉറക്കി കിടത്തി ആയിഷ സോഫയ്ക്ക് അരികിൽ നില്കുന്നത് കണ്ടു അവന് സംശയത്തോടെ നോക്കി...

"അതേ "ആദി കിടക്കാൻ തുനിഞ്ഞതും ആയിഷയുടെ വിളി കേട്ട് അവന് അവളെ തിരിഞ്ഞു നോക്കി... "ഹ്മ്മ്മ്? "അവന് അവൾക്കടുത്തേക്ക് വന്നു നിന്നു അവൾ അവനെ ഒന്ന് നോക്കികൊണ്ട് അലമാരയിൽ നിന്നു ഒരു ബോക്സ്‌ എടുത്തു അവനു നേരെ നീട്ടി... അവന് സംശയത്തോടെ അത് വാങ്ങി... ജെവല്ലറി ബോക്സ്‌ ആണെന്ന് കണ്ടതും അവന് അവളെ സംശയത്തോടെ നോക്കി... "ഇത് എനിക്ക് കല്യാണത്തിന് തന്നതാ..." അവൾ അവനെ നോക്കി പറഞ്ഞുകൊണ്ട് കാതിലെ കമ്മലും കയ്യിലെ ഒരു മോതിരവും അഴിച്ചു അതിനു മുകളിൽ വെച്ച്.. "ഇതൊക്കെ കൂടി ഒരു 2 ലക്ഷത്തോളം വരും... " ആദി അവളെ പകപ്പോടെ നോക്കി പിന്നെ മനസ്സിലായി എന്താ അവൾ പറഞ്ഞു വരുന്നേ എന്ന്...അവന്റെ ചുണ്ടിൽ. പുച്ഛം നിറഞ്ഞു... "നിന്റെ വീട് ഞാൻ എടുത്തുകൊടുത്തതിന് ആയിരിക്കും അല്ലെ ഇത് "ആദി അവളെ നോക്കി ചോദിച്ചു... അവൾ അവനെ നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയില്ല... "പറയ്യ് അല്ലെ "അവന്റെ ശബ്ദം കടുത്തു "ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല "അവൾ എന്തോ പറയാൻ നിന്നതും അവന് ആ ബോക്സ്‌ ശക്തിയോടെ സോഫയിലേക്ക് എറിഞ്ഞിരുന്നു അയിശു ഞെട്ടി അവനെ നോക്കി.. അവന് ഒരു കുതിപ്പോടെ അവള്ടെ കവിളിൽ കുത്തി പിടിച്ചു..

അവള് പേടിയോടെ അവനെ നോക്കി കണ്ണുകൾ വേദനയാൽ നിറഞ്ഞു.. "നീ ഒരിക്കലും നന്നാവില്ല "ശക്തിയോടെ അവള്ടെ കവിളിൽ നിന്ന് പിടിവിട്ടു കൊണ്ട് അവന് ഡോർ തുറന്നു... "ആ സ്വർണം വേണ്ടെങ്കിൽ വല്ലവർക്കും ദാനം നൽകു അവരുടെ പുണ്യമെങ്കിലും കിട്ടട്ടെ "അവന് പുച്ഛത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി ശക്തിയോടെ ഡോർ അടച്ചു.... ആദി ചുമരിൽ കയ്യ് ആഞ്ഞിടിച്ചു... വല്ലാതെ ദേഷ്യം തോന്നി... അവൾക്കിട്ട് പൊട്ടിക്കാൻ തോന്നുന്നുണ്ടെങ്കിലും ആ മുഖം കാണുമ്പോൾ തനിക് ഒന്നും ചെയ്യാൻ പറ്റില്ലാ... "ഇത്രയൊക്കെ ചെയ്തിട്ടും അവൾ എന്താ മറ്റൊരു രീതിയിൽ എന്നേ കാണുന്നെ... എത്രയാന്ന് വെച്ചാ പോട്ടെ എന്ന് വിചാരിക്കുന്നെ... ഞാനും അവള്ടെ ഉപ്പയെ പോലെ അഭിമാനവും വികാരവും ഉള്ള ഒരു മനുഷ്യൻ ആണെന്ന് എന്താ കരുതാത്തത്... മടുത്തു "അവന് ദേഷ്യത്തോടെ പടികൾ ഇറങ്ങികൊണ്ട് സോഫയിൽ കിടന്നു... കിടക്കുമ്പോൾ ഗോൾഡ് ബോക്സ്‌ നീട്ടി നിൽക്കുന്ന ആയിശുവിന്റെ മുഖം കാണെ അവന് കണ്ണുകൾ ഇറുക്കെ അടച്ചു..... വെറും നിലത്ത് അയിശു തളർച്ചയുടെ ഇരുന്നുപോയി ... "എന്താ ഞാൻ ചെയ്യുന്നത് ആരും മനസ്സിലാക്കാത്തത്... എന്റെ മനസ്സ് പിടയുന്നത് എന്താ ആരും കാണാത്തത്" കണ്ണീർ പൊഴിച്ചു കൊണ്ട് സോഫയിൽ തല ചാരി അവൾ കിടന്നു...

************* പിറ്റേന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി എണീറ്റു... കണ്ണുകൾ തിരുമ്മി കൊണ്ട് അവൾ വാതിക്കൽ നോക്കി.. ആദി നിലത്തിരിക്കുന്ന ആയിഷയെ കണ്ടതും അവന് ശ്വാസം നീട്ടി വലിച്ചുകൊണ്ട് ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി... "ഇന്നലെ പുറത്തായിരുന്നോ കിടന്നത്? "അവൾ അടഞ്ഞുകിടക്കുന്ന ബാത്റൂമിലെ ഡോർ നോക്കി ഓർത്തു... ---------------------------------- "ആദി കഴിച്ചിട്ട് പോടാ "ഉമ്മയുടെ ശബ്ദം കേട്ടതും അവൾ മിന്നുവിനേം എടുത്ത് കിച്ചണിൽ നിന്ന് ഹാളിലേക്ക് നടന്നു... "വേണ്ട "അവന് കനപ്പിച്ചു പറഞ്ഞുകൊണ്ട് ഉമ്മറത്തേക്കിറങ്ങിയതും ഉമ്മയും അവനു പിന്നാലെ നടന്നു അയിശു മിന്നുവിനേം എടുത്ത് വാതിക്കൽ നിന്ന് നോക്കി "എന്താടാ കഴിക്കാതെ പോകുന്നെ... വല്ലതും കഴിക്കെടാ ആദി "ഉമ്മ ശാസനയോടെ പറഞ്ഞു... "എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ "അവന് ദേഷ്യപ്പെട്ടു കൊണ്ട് ആയിഷയെ ഒന്ന് തറപ്പിച്ചു നോക്കി അവള്ടെ തല താണു... അവന് കാർ എടുത്തു പോയതും അവള്ടെ കണ്ണ് നിറഞ്ഞു... "ഞാൻ കാരണം അല്ലെ "അവൾടെ മനസ്സ് മൊഴിഞ്ഞു... എപ്പോഴും എന്നേയും കൂട്ടി സ്കൂളിന് ഗേറ്റ് നു മുന്നിൽ ഇറക്കിയാണ് ഓഫീസിൽ പോകാർ ഇന്ന് ഒന്ന് വിളിച്ചത് പോലും ഇല്ലാ...അവൾക് സങ്കടം തോന്നി അവൾ മിന്നുവിനെ നിലത്ത് നിർത്തികൊണ്ട് മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയതും ഉമ്മയുടെ വിളി കേട്ടവൾ നിന്നു... കണ്ണ് തുടച്ചുകൊണ്ട് അവൾ തിരിഞ്ഞു നോക്കി... "എന്താ പറ്റിയത് "ഉമ്മയുടെ ചോദ്യം കേട്ട് അവൾ മൗനമായി നിന്നു...

"ഇന്നലെ ഞാൻ ശ്രെദ്ധിക്കുകയാ... ഇത്തയും ഷാനയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നീ കാര്യമാക്കേണ്ടതില്ല... അവർ അങ്ങനെ ആണ്... വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയും... അത് വെച്ച് നീഎന്തിനാ ഇങ്ങനെ തലകുനിച്ചു നില്കുന്നെ... മോൾടെ ഉപ്പാക്ക് ഒരു സഹായം വേണ്ടി വന്നു ആദി അത് നടത്തി കൊടുത്തു അത്ര മാത്രം കരുതിയാൽ മതി "ഉമ്മ പറഞ്ഞത് കേട്ട് അവൾ സങ്കടത്തോടെ ഉമ്മയെ നോക്കി... അവർ അവൾക്ടുത്തു വന്നു അവള്ടെ കവിളിൽ കൈ വെച്ചു .... "നിന്റെ സങ്കടം കണ്ടു പരിഹരിക്കേണ്ടത് നിന്റെ ഭർത്താവ് ആണ് അവനു നിന്റെ കുടുംബത്തിലെ പ്രശ്‌നത്തിൽ ഇടപെടാനുള്ള അധികാരവും ഉണ്ട്..... ഇല്ലേ?" ഉമ്മ അവളെ നോക്കി ചോദ്യമുന്നയിച്ചതും അവൾ തലയാട്ടികൊണ്ട് അവരെ ഇറുക്കെ പുണർന്നു... "ഇന്നലെ... ഇന്നലെ... ഞാൻ ആദിക്കയെ വിഷമിപ്പിച്ചു.... എനിക്ക് അപ്പൊ അങ്ങനെ ചെയ്യാനാ തോന്നിയത്... പക്ഷെ ആദിക്കാന്റെ മനസ്സ് വേദനിപ്പിക്കും എന്ന് കരുതീല "അവൾ ഏങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു.. "എന്താ ഉണ്ടായത് "അയ്ഷയുടെ പുറത്ത് തലോടി കൊണ്ട് ഉമ്മ ചോദിച്ചു... അവൾ എല്ലാം പറഞ്ഞുകഴിഞ്ഞതും ഉമ്മ അവളെ പതിയെ അടർത്തി മാറ്റി... "സത്യം പറഞ്ഞാൽ എനിക്കിപ്പോ നിനക്ക് നല്ല അടി വെച്ച് തരാൻ തോന്നുന്നുണ്ട് "ഉമ്മയുടെ ശകാരം കേട്ട് അവൾ തല താഴ്ത്തി...

"മോളെ നീ വിചാരിക്കും പോലെ മിന്നുവിന്റെ രണ്ടാനുമ്മയാ എന്ന് കരുതിയല്ല അവന് ഇതൊക്കേ ചെയ്യുന്നത്.. എന്റെ മോനെ എനിക്ക് നന്നായി അറിയാം... ഒരിക്കലും അവനു അവന് ഇഷ്ടപെടുന്ന ആൾകാർ വിഷമിക്കുന്നത് കാണാൻ ഇഷ്ടപ്പെടില്ല... അവന് ഒരിക്കലും നിന്നെ രണ്ടാമത്തെ ഭാര്യ ആയിട്ടോ മിന്നുവിന്റെ ഉമ്മ അല്ലാതായിട്ടോ കാണുന്നില്ല... പിന്നെ ഇത്ത പറഞ്ഞതിനുള്ള ആദിയുടെ മറുപടി കേട്ടിരുന്നേൽ ചിലപ്പോ നീ ഇങ്ങനെ ചെയ്യില്ലായിരുന്നു... ഇത് നിന്റെ മാത്രം തെറ്റാണ്.... ഒരു ഭർത്താവ് എന്ന നിലയിൽ നീ അവനെ അഭമാനിക്കുന്നതിനു തുല്യമാണ്... അവനെ നീ ഇപ്പോഴും അന്യനായി കാണുന്നതിന് തുല്യമാണ് ഇതൊക്കെ... " ഉമ്മ പറഞ്ഞത് കേട്ട് അവൾ പകപ്പോടെ ഉമ്മയെ നോക്കി... ഒരിക്കലും അദ്ദേഹത്തെ ഞാൻ അപമാനിച്ചതല്ല... പക്ഷെ ഞാൻ ചെയ്തത് അതിനു തുല്യമാണ്... ഉമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായതും അവൾക് വല്ലാതെ മനസ്സ് പിടയുന്നത് പോലെ തോന്നി... ഇന്നലെ രാത്രിയിലേക്ക് മനസ്സ് പാഞ്ഞു... അവന്റെ കണ്ണിലേ ദേഷ്യം മനസ്സിൽ തെളിഞ്ഞു...എപ്പോഴും ചെറുപുഞ്ചിരിയോടെ തന്നെ നോക്കുന്നവനെ എത്രമാത്രം ഞാൻ നോവിച്ചിട്ടുണ്ടാകും... അവൾടെ ഹൃദയം വിങ്ങി.... ************* മറിയു അമന്റെ ക്ലാസ്സിൽ പരമാവധി അടങ്ങി ഇരുന്നു...

ഇന്നലെ ഉപ്പയോട് അമൻ സർ എങ്ങനെയാ വീട്ടിൽ വന്നത് എന്ന് ചോദിച്ചപ്പോൾ പിന്നീട് ഉപ്പ പറഞ്ഞത് കേട്ട് അവൾ ഇപ്പോഴും ഞെട്ടലിൽ നിന്ന് മുക്തയായിട്ടില്ല... ഇനിയിപ്പോ ceo നെ ആളറിയാതെ ഞാൻ കുറ്റം പറഞ്ഞതിനു എനിക്കിട്ട് പണിതതാണോ... റബ്ബേ.. ഇങ്ങള് എന്നേ കാത്തോളണേ... അവൾ ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ചു... അമന്റെ ക്ലാസ്സ്‌ കഴിഞ്ഞതും അവൾ കുറച്ചു സമാധാനം തോന്നി... എങ്കിലും അവനെ കാണുമ്പോൾ നെഞ്ച് പിടക്കാൻ തുടങ്ങി... അവന് നടന്നു വരുമ്പോൾ അവൾ ഒളിഞ്ഞും പാത്തും അവന്റെ മുന്നിൽ പെടാതെ നടന്നു.... കോളേജ് വിട്ടതും ഒന്നും നോക്കാതെ നടക്കുമ്പോൾ ആണ് എവിടെയോ ബാഗ് കുടുങ്ങിയത്... അവൾ വീണ്ടും ശക്തിയോടെ നടക്കാൻ നോക്കിയെങ്കിലും അതിലും ശക്തിയായി പുറകോട്ട് വേച്ചു... അവൾ ബാഗ് കുടുങ്ങിയത് നോക്കാൻ തിരിഞ്ഞതും ബാഗിൽ പിടിയിട്ടിരിക്കുന്ന അമനെ കണ്ടു അവള്ടെ കണ്ണ് പിടച്ചു... അവൾ നിമിഷ നേരം കൊണ്ട് അവനിൽ നിന്ന് കണ്ണ് മാറ്റി... കൈകളിലെ വിറയൽ മനസ്സിലാവാതിരിക്കാൻ കയ്യ് കൂട്ടിതിരുമ്മി അവൾ അവിടെ നിന്നു... "വാ " അവള്ടെ പേടിച്ചരണ്ട മുഖം കണ്ടു അമൻ അവളെ വിളിച്ചു... "ഞാൻ... എങ്ങോട്ട് "അവൾ അവനെ നോക്കി "നിന്നെ കൊല്ലാൻ...

എന്തെ വരില്ലേ "അവൾക്കടുത്തേക്ക് ഒരടി വെച്ചുകൊണ്ട് അവന് പറഞ്ഞത് കേട്ട് അവൾ അവനെ ഞെട്ടി നോക്കി... "വര.. വരാം... ഉപ്പാട് പറ..യണം "മറിയു വിക്കി "ഉപ്പാടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് നീ വന്ന മതി "അവന് അവളേം വലിച്ചു നടന്നു കാറിൽ കയറ്റി അവൾ ബാഗ് മാറോടു ചേർത്ത് പിടിച്ചു ശ്വാസം വിടാതെ ഇരുന്നു... ഫിർദൗസ് കമ്പനി ഗേറ്റിനു ഉള്ളിലേക്ക് കടന്നതും മറിയു സംശയത്തോടെ അമനിനെ നോക്കി... അവന് അവളെ ശ്രെദ്ധിക്കാതെ കാറിൽ നിന്ന് ഇറങ്ങി... അവൾ ഇപ്പോഴും കാറിൽ ഇരിക്കുന്നത് കണ്ടു അവന് അവൾക്ടുത് സീറ്റിലെ ഡോർ തുറന്നുകൊടുത്തു.. "എനി പൊക്കിയിറക്കണോ "എന്നിട്ടും അതിൽ തന്നെ ഇരിക്കുന്നത് കണ്ടു അവന് കനപ്പിച്ചു പറഞ്ഞതും അവൾ ചാടിയിറങ്ങി... അവന്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ പലരുടെയും നോട്ടം കണ്ടു അവൾ തല താഴ്ത്തി... "ഇന്നലെ എംപ്ലോയീ ഷിയാസ് ആണേൽ ഇന്ന് കൊമ്പത്തെ ceo തന്നെ കേറി പിടിച്ചല്ലോടാ ഇവള് "അവിടെയുള്ള പിറുമുറുക്കം അവള്ടെ കാതിൽ പതിഞ്ഞെങ്കിലും അവൾ ഒന്നും നോക്കാതെ അമന്റെ പുറകിൽ തന്നെ നടന്നു... അമൻ സീറ്റിൽ ഇരുന്നതും അവൾ അപ്പോഴും തല താഴ്ത്തി നിന്നു.... "എന്നേ എന്തിനാ ഇവിടെ "അവൾ അമനിനെ നോക്കി ചോദിച്ചു...

അവന് അത് കാര്യമാക്കാതെ മുന്നിലെ ടെലിഫോൺ എടുത്ത് ചെവിയിൽ വെച്ചു... "tell തെ ഷിയാസ് ആൻഡ് സുരേഷ് ടു കം തെ ക്യാബിൻ " അമൻ പറഞ്ഞുകൊണ്ട് ടെലിഫോൺ വെച്ചു... അപ്പോഴും മറിയുവിന്റെ കണ്ണുകൾ അവന്റെ മുഖത്ത് തന്നേ പതിഞ്ഞു... "may കമിങ് സർ " ഷിയാസ് ഡോർ തുറന്ന് മുഖം മാത്രം കാണിച്ചുകൊണ്ട് പറഞ്ഞതും അമൻ കൈകൊണ്ട് അകത്തേക്ക് കയറാൻ ആക്ഷൻ ഇട്ടു... ഷിയാസിന് പുറകെ സുരേഷും അകത്തേക്ക് കയറി... അമന് മുന്നിൽ ഡിസ്‌സിപ്ലിൻ ആയി നിന്നു... "സർ എന്തിനാ വിളിപ്പിച്ചത് എന്ന് പറഞ്ഞാൽ "സുരേഷ് മുന്നിൽ ഇരിന്നു ലാപ്ടോപ്പിൽ ദൃഷ്ട്ടി പതിപ്പിച്ച അമനെ നോക്കി ചോദിച്ചതും അവന് അവരിലേക്ക് നോട്ടം ഇട്ടു... "ഷിയാസിനു... ഈ പെണ്ണിനെ അറിയുമോ " അമൻ ഷിയാസിന് നേരെ ചോദിച്ചതും അവന് മറിയുവിനെ ഒന്ന് നോക്കി... "അറിയാം സർ "അവന് അമനോട് പറഞ്ഞു... "എങ്ങനെ "അമൻ "സർ ഈ കുട്ടി ഇവിടെ വന്നിട്ടുണ്ട് വീട് പണയം വെച്ചത് തിരിച്ചെടുക്കാൻ വേണ്ടി "ഷിയാസ് "എന്നിട്ട് താനെന്ത് പറഞ്ഞു "അമൻ ഗൗരവത്തോടെ ചോദിച്ചു "സർ അബ്ദുള്ള സർന്റെ തീരുമാനം ആയതിനാൽ ഞങ്ങള്ക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ "ഷിയാസ് വിനയത്തോടെ പറഞ്ഞു.. "ഓക്കെ അങ്ങനെ ആണെങ്കിൽ പിന്നെ താനെന്തിനാ ഇവളെ ഹെല്പ് ചെയ്യാം എന്ന് പറഞ്ഞത്..."അമൻ ശാന്തമായി ചോദിച്ചു... "കണ്ടപ്പോൾ പാവമാണെന്ന് തോന്നി....

പക്ഷെ ഞാൻ പറഞ്ഞതാ സർ വീട് തിരിച്ചുപിടിക്കാൻ കഴിയില്ല എന്ന്.. എന്നിട്ടും ഈ കുട്ടി ആണ് സങ്കടം പറഞ്ഞു വിളിച്ചത് " ഷിയാസ് കൂസൽ ഇല്ലാതെ പറയുന്നത് കേട്ട് മറിയു അവനെ പകച്ചു നോക്കി... "പക്ഷെ എനിക്കൊരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്..."അമൻ ഷിയാസിനെ നോക്കി "സർ ഈ കുട്ടിയെ സഹായിക്കാൻ മാത്രമാണ് ഞാൻ ശ്രേമിച്ചത്... അവൾ എന്നേ പറ്റി എന്തേലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് വീട് കിട്ടാത്തതിന്റെ രോഷം ആണ് "ഷിയാസിന്റെ ശബ്ദം കടുത്തു ഒപ്പം അവന് മറിയുവിനെ തുറിച്ചു നോക്കി... "തന്നോട് ഞാൻ പറഞ്ഞോ ഇവളാണ് എനിക്ക് കംപ്ലയിന്റ് തന്നതെന്ന് "ടേബിളിലെ പെൻ കറക്കികൊണ്ട് അമൻ ചോദിച്ചത് കേട്ട് അവന്റെ വാ അടഞ്ഞു... അവന് അമനിനെ പേടിയോടെ നോക്കി... "anyway.. ഈ കമ്പനിയിൽ ഇത്രയും കാലം നീതി പുലർത്തിയ തനിക് ഞാൻ ഒരു കമ്പൻസഷൻ റെഡി ആക്കിയിട്ടുണ്ട്... ടേക്ക് ഇറ്റ് " അമൻ ഷിയാസിന് നേരെ കവർ നീട്ടി... ഷിയാസ് സംശയത്തോടെ അമനിനെയും കവറും നോക്കി... "ടേക്ക് ഇറ്റ് "അവന് കടുപ്പിച്ചു പറഞ്ഞതും ഷിയാസ് അത് വാങ്ങി... "സർ " ഷിയാസ് കവർ തുറന്ന് നോക്കി അതിലെ ഡിസ്മിസ്സൽ ലെറ്റർ കണ്ടതും അമനിനെ ഞെട്ടി വിളിച്ചു... "എനി തനിക് എന്തേലും പറയാൻ ഉണ്ടോ ഷിയാസ് "അമന്റെ മുഖം വലിഞ്ഞു മുറുകി... "സർ ഈ കുട്ടി പറഞ്ഞത് വിശ്വസിക്കരുത് ഞാൻ.. തെറ്റൊന്നും "ഷിയാസ് എന്ത് പറയണം എന്നറിയാതെ വിയർത്തു...

"ഷിയാസിനു എന്നേ പറ്റി അറിയില്ല എന്ന് കരുതുന്നു... എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് തനിക് ഇത് തരാനുള്ള കാരണം ഞാൻ തന്നെ കാണിച്ചു തരാം " അമൻ മുന്നിലെ ലാപ് അവനു നേരെ തിരിച്ചെത്തും അതിൽ വോയിസ്‌ അടക്കം റെക്കോർഡ് ആയിട്ടുള്ള cctv ദൃശ്യം കാണെ അവന് വിയർത്തു... മറിയത്തിനെ പറ്റിപറയുന്ന അവളെ അപമാനിക്കുന്നതും എല്ലാം അതിൽ വെക്തമായി കണ്ടതും ഷിയാസിന്റെ തല താണു... "any എസ്ക്യൂസ്‌ "അമൻ കണ്ണുകൾ കുറുകി ചോദിച്ചതും ഷിയാസ് ഒന്നും മിണ്ടാതെ നിന്നു "ഓക്കെ തനിക് പോകാം "അമൻ ഷിയാസിനോട് പറഞ്ഞു..എനി എന്ത് പറഞ്ഞാലും തനിക് ഇവിടെ വർക്ക്‌ ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഷിയാസ് തിരികെ നടന്നു... "one മിനിറ്റ് "അവന് പോകാൻ തുടങ്ങിയതും അമൻ പറഞ്ഞത് കേട്ട് അവന് തിരിഞ്ഞു നോക്കി... ചെയറിൽ നിന്ന് എണീറ്റു അവനു മുന്നിൽ അമൻ നിന്നു... ഷിയാസ് അവനെ നോക്കുമുന്നേ അമന്റെ അടിയിൽ അവന് ചുണ്ട് കോട്ടി പോയിരുന്നു... അവന് വേച്ചു കൊണ്ട് പുറകിലെ ചുമരിൽ തട്ടി നിന്നു... സുരേഷ് ഞെട്ടലോടെ നിന്നു മറിയു പേടിച്ചു വാ പൊത്തി... അമന്റെ ഭാവം കാണെ അവൾ പേടിയോടെ അവനെ നോക്കി... "എനി മേലാൽ നിന്റെ ഈ ചെറ്റത്തരം കാണിക്കരുത് "കണ്ണിൽ തീയോടെ ഷിയാസിനെ നോക്കി അമൻ പറയുമ്പോൾ കവിളിൽ കയ്യ് വെച്ച് ഷിയാസിനു അവനെ നോക്കാൻ പേടി തോന്നി... "ഓക്കെ എനി പൊക്കോ " ഷിയാസിന്റെ തോളിലെ ഷർട്ടിന്റെ ചുളിവ് തട്ടിക്കൊണ്ടു അമൻ പറഞ്ഞു ...

അവന് പെടുന്നനെ ക്യാബിനിൽ നിന്ന് ഇറങ്ങി... അമൻ സുരേഷിന് നേരെ തിരിഞ്ഞതും അയാൾ പേടിയോടെ അവനെ നോക്കി.... "എന്താടോ ഇന്നലെ ഷിയാസിന്റെയും ഇന്ന് എന്റെ കൂടെയും ഉള്ള ഇവളെ നാളെ നിനക്ക് വിട്ട് തരട്ടെ "കൈ പാന്റിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് അവന് പറഞ്ഞത് കേട്ട് അയാൾ പേടിയോടെ വേണ്ടെന്ന് തലയാട്ടി... അമൻ ഒന്ന് പുച്ഛിച്ചുകൊണ്ട് ടേബിളിലെ മറ്റൊരു കവർ എടുത്തു സുരേഷിന് നേരെ നീട്ടി... "തുറക്കണ്ടാ ഷിയാസിന് കിട്ടിയ അതേ പ്രൊമോഷൻ ആണ് "അമന്റെ ചുണ്ടിൽ ഗൂഢമായി ചിരി വിടർന്നു "സർ "അയാൾ ദയനീയമായി വിളിച്ചു "പ്ഫാ...നിന്റെ ഈ നാക്ക് പിഴുത്തെറിയാൻ അറിയാഞ്ഞിട്ടല്ല... നിനക്ക് രണ്ട് മക്കള് ഇല്ലേ...അതിറ്റുങ്ങളെ ഇത് പോലെ വല്ലവനും പറയുമ്പോൾ തിരിച്ചു പറയാൻ തന്തക്ക് നാവില്ലാതെ പോയാൽ മരണം വരെ അതിന്റെ ശാപം ഞാൻ ഏൽക്കേണ്ടി വരും " അവന്റെ കോളറിൽ പിടിച്ചു തള്ളിക്കൊണ്ട് അമൻ പറഞ്ഞതും പേടിയോടെയും അപമാനത്തോടെയും അവന്റെ തല കുനിഞ്ഞു. "ഇറങ്ങി പോടാ "അവന് അലറിയതും അവന് കാറ്റ്‌പോലെ പുറത്തേക്കിറങ്ങി... വലിഞ്ഞുമുറുകിയ മുഖത്തോടെ അമൻ കണ്ണുകൾ ഇറുക്കെ അടച്ച്...കൈകൾ ഇറുക്കെ പിടിച്ചു...ശേഷം അവന് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി... ബാഗ് മാറിൽ പിടിച്ചുകൊണ്ടു കണ്ണുകൾ നിറച്ചു ചുണ്ടുകൾ വിതുമ്പി പേടിയോടെ നോക്കുന്ന മറിയത്തിനെ കാണവേ അവന്റെ ദേഷ്യം മാഞ്ഞുപോയി..

ശാന്തമാകുന്നത് അവന് അറിഞ്ഞു എന്നാൽ അവള്ടെ നിറഞ്ഞ കണ്ണുകൾ കാണെ അവന് അവൾക്കടുത്തേക്ക് നടന്നു... മറിയു പേടിയോടെ പുറകിലേക്ക് അടിവെച്ചു... ഫയലുകൾ വെച്ചിരുന്ന അലമാരയിൽ അവൾ തട്ടിനിന്നതും അവൾ ഒരിഞ്ചു മുന്നിൽ നിൽക്കുന്ന അമനെ കണ്ടു പേടിയോടെ കണ്ണുകൾ ഇറുക്കെ അടച്ച്... "ഞാൻ ആളറിയാതെ പറഞ്ഞു പോയതാ... ഇക്കാക്കാനെ കൊണ്ട് സത്യമായിട്ടും ഞാൻ അടിപ്പിക്കൂലാ... എനിക്ക് അബദ്ധം പറ്റിയതാ.. എന്നേ ഒന്ന് ചെയ്യല്ലേ "വലിയ വായിൽ അവൾ വിളിച്ചു അലറുന്നത് കേട്ട് അമൻ അവള്ടെ വാ പൊത്തി...അവൾ കണ്ണുകൾ ഞെട്ടലോടെ തുറന്നു "മിണ്ടാതിരിയെടി "അവന് കണ്ണുരുട്ടി പറഞ്ഞതും അവള്ടെ കണ്ണുകൾ അവനുമായി കോർത്തു... അവന്റെ ചുണ്ടിന്റെ കോണിൽ ചിരി വിടരുന്നത് ഉയർന്ന നെഞ്ചിടിപ്പോടെ അവൾ അറിഞ്ഞു.... അമന്റെ കണ്ണുകൾ അവള്ടെ മുഖത്ത് പാഞ്ഞ് നടന്നു...അവള്ടെ കണ്ണുകൾ നാലുപാട് പിടഞ്ഞുകൊണ്ടിരിക്കുന്നത് കാണെ അവനിൽ ഹൃദയമിടിക്കുന്നത് പോലെ തോന്നി..... അവള്ടെ നെറ്റിയിലൂടെ വിയർപ്പൊഴുകി അവള്ടെ പുരികങ്ങൾക്കിടയിലൂടെ ഒഴുകുന്നത് കണ്ടതും അവന് വല്ലാത്തൊരു ഭാവത്തോടെ അവള്ടെ പുരികങ്ങൾക്കിടയിലെ വിയർപ്പിന് തുള്ളിയിൽ ചുണ്ടമർത്തി... അവൾ പിടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു... അവന്റെ ചുണ്ടിലെ തണുപ് ദേഹമാകെ വ്യാപിച്ചതും അവൾ വിറച്ചുകൊണ്ട് കൊണ്ട് അവന്റെ ഷർട്ടിൽ പിടിമുറുകി.......................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story