എന്റേത് മാത്രം: ഭാഗം 33

entethu mathram

എഴുത്തുകാരി: Crazy Girl

രാവിലെ തന്നെ ആദിയുടെ മൊബൈൽ അടിയുന്നത് കേട്ടാണ് അയിശു ഞെട്ടിയത്... അവൾ ഒന്ന് കുറുകികൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു... പതിയെ തല ഉയർത്തി നോക്കി... ഉറങ്ങുന്ന ആദിയെ കണ്ടതും അവൾ അവന്റെ കവിളിൽ തലോടി... വീണ്ടും മൊബൈൽ അടിയുന്നത് കേട്ട് അവന് ഒന്ന് ഉയർന്നു കൊണ്ട് അവനിൽ ദേഹം ചേർത്തു അവനു അപ്പുറമുള്ള മേശയിൽ കയ്യെത്തിച്ചു മൊബൈൽ എടുത്തു... മൊബൈലിൽ ഉപ്പാന്റെ നമ്പർ കണ്ടതും അവൾ ഒന്ന് സംശയിച്ചു കൊണ്ട് അവൾ കാൾ എടുത്തു.. "ഹലോ ഉപ്പ " "ആഹ് മോളെ എണീറ്റോ " "ആഹ് എണീറ്റു എന്താ ഉപ്പാ രാവിലെ തന്നെ.. എന്തേലും " "ആദി മോന് ഉണ്ടോ അടുത്ത് "ഉപ്പ ചോദിച്ചത് കേട്ട് അവൾ ആദിയെ നോക്കി അവന് എണീറ്റത് കണ്ടു അവൾ അവന്ക് നേരെ പുഞ്ചിരിച്ചു... എന്നാൽ അവന് കണ്ണുകൾ മാറ്റിയത് കണ്ടു അവള്ടെ ചുണ്ട് ചുളിഞ്ഞു.. "അയിശു "ഉപ്പാന്റെ വിളി കേട്ടതും അവൾ ഞെട്ടി "ആ പറയ്യ് ഉപ്പ ഇവിടെ ഉണ്ട് "അവൾ ആദിയെ നോക്കി പറഞ്ഞു "എന്നാൽ ലൗഡ്സ്പീക്കർ ആക്ക് മോളെ "ഉപ്പ പറഞ്ഞത് കേട്ട് അവൾ സംശയത്തോടെ ലൗഡ്സ്പീക്കർ ഓൺ ആക്കി... "മോനെ ആദി " "ആഹ് ഉപ്പ "ആദി "ഇന്ന് വീട്ടിലേക്ക് വരുമോ നിങ്ങള് " "എന്താ ഉപ്പ എന്തേലും പ്രശനം ഉണ്ടോ "

ആദിയുടെ ആവലാതിയോടെയുള്ള ചോദ്യം കേട്ട് അയിശു അവനെ കണ്ണിമ വെട്ടാതെ നോക്കി "അത് മോനെ..." പിന്നീട് ഉപ്പാ പറയുന്നത് കേട്ട് രണ്ടുപേരുടെയും കണ്ണുകൾ വിടർന്നു... "ഞങ്ങൾ വരാം ഉപ്പ " ആദി പറഞ്ഞു കൊണ്ട് കാൾ കട്ട്‌ ചെയ്തു... അവൾ ഫോൺ വീണ്ടും ടേബിളിൽ ഏന്തി വലിഞ്ഞു കൊണ്ട് വെച്ച്....ആദിയെ നോക്കി "സോറി "ആദി അവളെ നോക്കാത്തത് കണ്ടു അവൾ നിരാശയയോടെ പറഞ്ഞു അവന് അവളെ കണ്ണുരുട്ടിയതും അവള്ടെ കണ്ണ് നിറഞ്ഞു.. അത് കാണെ അവന്റെ ദേഷ്യം മാഞ്ഞു പോയി... ഇപ്പോഴും ദേഹത്തു ചാഞ്ഞുകിടക്കുന്ന അവള്ടെ ഇടുപ്പിലൂടെ പുറത്ത് ഇഴഞ്ഞുകൊണ്ട് അവന് അവളെ തന്നിലേക്ക് അമർത്തി... അവൾടെ കണ്ണിൽ നിന്നു ഒരു തുള്ളി ഉറ്റിക്കൊണ്ട് അവനെ കണ്ണുകൾ തള്ളി നോക്കി... "എന്തെ നിനക്ക് വായിൽ തോന്നിയത് പറഞ്ഞു കഴിഞ്ഞു അവസാനം സോറി പറഞ്ഞാൽ ഞാൻ അങ്ങ് വിട്ടു കളയും എന്ന് കരുതിയോ "അവന് കനപ്പിച്ചു പറഞ്ഞത് കേട്ട് അവള്ടെ മുഖം കുനിഞ്ഞു.... ഒരു മറിയലോടെ അവള്ടെ ദേഹത്തു അവനു ചാഞ്ഞു... അവൾ മാറിൽ കൈ പിണച്ചു കൊണ്ട് ഞെട്ടി അവനെ നോക്കി... അവളുടെ കണ്ണുകളിലെ പിടപ്പ് കണ്ടതും അവന് മുഖമടുപ്പിച്ചു...അവൾ പിടച്ചിലോടെ കണ്ണുകൾ ഇറുക്കെ അടച്ചു... നെഞ്ചിൽ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു...അത് കാണെ ചെറുചിരിയോടെ അവള്ടെ വലത്തേ കണ്ണിൽ അവന് ചുണ്ട് അമർത്തി...അവൾ ഒന്ന് വിറച്ചുകൊണ്ട് അവന്റെ തോളിൽ പിടി മുറുകി...

അവന്റെ ചുണ്ട് അടർന്നുകൊണ്ട് ഇടത്തെ കണ്ണിൽ മുട്ടിയതും അവള്ടെ പിടി അവനിൽ മുറുകി വന്നു.... "ഉ... മ്മി..." മിന്നുവിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടിക്കൊണ്ട് ശക്തിയോടെ അവനെ തള്ളി... ഉരുണ്ടുകൊണ്ട് ആദി നിലത്തേക്ക് വീണു... "ആാാ "ആദിയുടെ അലർച്ച കേട്ട് അയിശു ബെഡിൽ ചാടി എണീറ്റിരുന്നു..... ഉറക്കച്ചവിടോടെ കണ്ണുകൾ തിരുമ്മി നോക്കുന്ന മിന്നുവിനേ നോക്കി ശേഷം നിലത്ത് വീണു കിടക്കുന്ന ആദിയെ കണ്ടു അവൾ നാക്ക് കടിച്ചു നിന്നു.... അവന് പല്ലുരുമ്മി അവളെ നോക്കിയതും അവൾ മെല്ലെ മിന്നുവിനേം കൊണ്ട് ബാത്റൂമിലേക്ക് പാഞ്ഞു...  മിന്നുവിന് കുഞ്ഞുടുപ്പും ഇട്ടു മുടിയും രണ്ട് സൈഡിലായി കെട്ടി കൊടുത്ത്... കണ്ണുകൾ നീട്ടി എഴുതി ഇടത്തെ പുരികത്തിനു സൈഡിലായി ഒരു കുത്തും വെച്ച് കൊടുത്തു... അല്ലേലും ഒരുങ്ങാൻ അവൾ എത്ര വേണേലും നിന്ന് തരും.. മയക്കെച്ചി പെണ്ണ്... ആയിശു അവളുടെ ഉണ്ടകവിളിൽ മുത്തി... അവളെ ഉമ്മാടെ കയ്യില് ഏല്പിച്ചു മുറിയിൽ കയറി അവളും റെഡി ആയി... ആദി മുറിയിലേക്ക് കയറിയുമ്പോൾ അവൾ തലയിലേക്ക് ഷാൾ ഇട്ടിരുന്നു... വീണ്ടും കണ്ണാടിയിൽ നോക്കി എല്ലാം റെഡി ആക്കുന്ന ആയിഷയെ കണ്ടു അവന് നോക്കി നിന്നു... ശേഷം തുറന്നു കിടന്ന ഡോർ അടച്ചുകൊണ്ട് കൈകെട്ടി അവളെ നോക്കി ... ഡോർ അടക്കുന്ന ശബ്ധം കേട്ട് അവൾ അവനെ തിരിഞ്ഞു നോക്കി... അവന്റെ നിർത്ഥത്തിലെ പന്തിക്കേട് തോന്നിയതും അവൾ മെല്ലെ നടന്നു....

അവള്ടെ മുഖത്തെ പരവേഷം കണ്ടു അവന് അവളെ തന്നെ നോക്കി നിന്നു... അവളിലെ ഓരോ ഭാവവും അവന് നിരീക്ഷിച്ചു... ഡോർ തുറക്കാൻ തുണിഞ്ഞവളെ കയ്യില് പിടിച്ചു നിർത്തി... അവൾ സംശയത്തോടെ അവനെ നോക്കിയതും അവന് വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഇട്ടിരുന്നു... ഇരുകൈകളും അവന്റെ നെഞ്ചിൽ വെച്ച് അവൾ കണ്ണുകൾ തുറിച്ചുകൊണ്ട് അവനെ നോക്കി... "ഇങ്ങനെ നോക്കി തളർത്തല്ലേ പെണ്ണെ "അവന് സ്വയം കണ്ട്രോൾ ചെയ്തു... "എൻ... ന്താ"അവനെ നോക്കി അവൾ കണ്ണുകൾ കൂർപ്പിച്ചു.. "രാവിലെ എന്നേ തള്ളിയിട്ടിട്ടു ഒരു കൂസലും ഇല്ലാതെ നിന്റെ ഈ നടപ്പിന്റെ ഉദ്ദേശം എന്താ "അവന്റെ കനപ്പിച്ചു ചോദ്യം കേട്ട് അവൾ കണ്ണ് മിഴിച്ചു... "സ്വയം വരുത്തി വെച്ചതല്ലേ."അവൾ കെറുവെച്ചു പറയുന്നത് കേട്ട് അവന് അവളിലെ പിടി മുറുക്കി.. "നീയല്ലേ എന്നേ വഷീകരിച്ചത് "അവന് കണ്ണുരുട്ടി പറയുന്നത് കേട്ട് അവൾ അവനെ കണ്ണ് തള്ളി നോക്കി "രാവിലെ തന്നെ സോറി പറയാൻ എന്റെ നെഞ്ചത് കിടന്നിട്ട്... എന്നിലെ ആണിനെ ഉണർത്തിയതും പോരാ... സോറി സ്വീകരിച്ചത് അറിയിക്കാൻ ഞാൻ നിന്നെ "അവന് ചുണ്ട് കടിച്ചുപിടിച്ചു പറയുന്നത് കേട്ടതും അവൾ പകപ്പോടെ അവനെ നോക്കി... ബാക്കി പറയുന്നതിനു മുന്നേ അവന്റെ കയ്യില് നിന്ന് കുതറി...ഡോർ തുറന്നു പുറത്ത് ഇറങ്ങി... "അങ്ങനെ തന്നെ വേണം "പുറത്തെത്തി തല മാത്രം അകത്തേക്കിട്ട് പുച്ഛിച്ചുകൊണ്ട് പറഞ് അവന് എന്തെലും പറയുമുന്നേ അവൾ താഴേക്ക് ഓടിയിരുന്നു....

************** അമൻ ഷർട്ടിന്റെ ചുളിവ് റെഡി ആക്കി കൊണ്ട് താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു...അവന്റെ മനസ്സിൽ വല്ലാത്തൊരു പിടപ്പ് വന്നു കൂടി.... താഴെ സോഫയിൽ ഇരിക്കുന്ന ഷിഫാനയുടെ കണ്ണുകൾ തിളങ്ങി... "അമാൻക്ക "അവന് താഴെ ഇറങ്ങിയതും അവൾ അവനകടുത്തേക്ക് ഓടി അവൻ അപ്പോഴാണ് അവൾ വന്നത് അറിഞ്ഞത്... അവന് ഹാൽ മൊത്തം കണ്ണോടിച്ചു... അബ്ദുള്ളയും സുബൈദയും പിന്നെ ശമ്മാസും അവന്റെ ഉപ്പയും ഉമ്മയും ഒക്കെ ഉണ്ട്... ശമ്മാസിനു തൊട്ടടുത്തായി ആലിയയും... എല്ലാവരെയും കണ്ടു അവന്റെ നെറ്റി ചുളിഞ്ഞു "അമൻ ഇങ് വാ "സുബൈദ വിളിച്ചത് കേട്ട് അവന് ഇഷ്ടമില്ലാഞ്ഞിട്ടും മുന്നോട്ട് ചെന്നു... "എൻഗേജ്മെന്റിന്റെ ഡേറ്റ് കുറിക്കാൻ ശമ്മാസ്സിന്റെയും ആലിയയുടെയും കൂടെ ഷിഫാനന്റെയും കൂടി നടത്തം എന്ന് പറഞ് വന്നതാ എല്ലാരും നിന്റെ അഭിപ്രായം എന്താ "സുബൈദ ചിരിയോടെ പറയുന്നത് കേട്ട് അവന്റെ മുഖം വലിഞ്ഞു മുറുകി... "അമാൻക്ക.... പെട്ടെന്ന് നടത്തണം എന്നാണ് പറഞ്ഞത് നമ്മക് എന്നാൽ ഇന്ന് തന്നെ ഡ്രസ്സ്‌ എടുക്കാൻ പോകാം "ഷിഫാന ആവേശത്തോടെ പറഞ്ഞത് കേട്ട് അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. "തീരുമാനിച്ചോ എന്നിട്ട് " അമന്റെ ചോദ്യം കേട്ട് അവർ ഞെട്ടിയെങ്കിലും പുറത്ത് കാട്ടിയില്ല കാരണം അത്രയും സൗമ്യമായിട്ടാണ് അവന് ചോദിച്ചത്... "ആഹ്ഹ അടുത്ത ആഴ്ച "അബ്ദുള്ള ആവേശത്തോടെ പറഞ്ഞു... "ഓഹ്.... പയ്യൻ ആര "അവന് കൂസൽ ഇല്ലാതെ പറയുന്നത് കേട്ട് അവരുടെ മുഖം ചുളിഞ്ഞു...

"എന്ത് "ഷിഫാനയുടെ ഉപ്പ ശറഫുദ്ധീൻ അമനിനെ നോക്കി "ഷിഫാനയുടെ പയ്യൻ ആരാണെന്ന് പറഞ്ഞില്ല "അവന് അവർക്ക് നേരെ നോക്കി "എന്താ അമൻ നീ എന്താ ഇങ്ങനെ ചോദിക്കുന്നെ...ഷിഫാന നിനക്കുള്ളതല്ലേ "സുബൈദയുടെ ശബ്ദം ഉയർന്നു... "ആണോ... എന്നാൽ ചെക്കാനില്ലാത്ത എൻഗേജ്മെന്റ് എല്ലാം കൂടി അങ്ങ് നടത്തിയാൽ മതി "അവന്റെ ശബ്ദം കടുത്തു വന്നു... "അമൻ "സുബൈദ അലറി "ശ്ശ്....എന്റെ മുന്നിൽ ഒച്ചയിടാൻ ഉമ്മക്കെന്നല്ല ആർക്കും അധികാരാമില്ല "അവന്റെ കണ്ണുകൾ കുറുകി അവർ അവനെ ചെറിയ പേടിയോടെ നോക്കി... "കുഞ്ചുക്ക " പടിയിറങ്ങി വരുന്നവനെ അമൻ നോക്കി... "പോയി കാറിൽ ഇരിക്ക്"അമൻ പറഞ്ഞത് കേട്ട് അവന് അമന്റെ കയ്യില് നിന്ന് ചാവി വാങ്ങിക്കോണ്ട് നടന്നു... "പിന്നെ... ഒക്കെ അങ്ങ് സ്വയം തീരുമാനിച്ചു അവസാനം ആൾക്കാരുടെ മുന്നിൽ അഭമാനിക്കപ്പെട്ടു എന്ന് പറഞ് നിലവിളിക്കാൻ നിൽക്കണ്ടാ... ഇപ്പോഴേ പറയുവാ നിങ്ങളുമായി ഒരു ബന്ധവും എനിക്ക് താല്പര്യമില്ല "അവന് കനപ്പിച്ചു പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.... ഷിഫാനയുടെ കണ്ണുകൾ നിറഞ്ഞു അവൾ എല്ലാവരെയും നോക്കി... "എനിക്ക് തരുമെന്ന് പറഞ്ഞിട്ട് "അവൾ കരഞ്ഞുകൊണ്ട് അവർക്കടുത്തേക്ക് നടന്നു...

"മോള് കരയല്ലേ... അമൻ അവന് നിനക്കുള്ളതാ "സുബൈദയുടെ ഉറച്ച വാക്കുകൾ കേട്ട് അവൾ കണ്ണുകൾ തുടച്ചു ചിരിച്ചു ************ "മോളെ "നൗഫൽ ജനലാരികിൽ നിൽക്കുന്ന മറിയുവിനെ വിളിച്ചു അവള്ടെ കണ്ണുകൾ നിറഞ്ഞത് കണ്ടു അയാൾ അവളെ നെഞ്ചോടു ചേർത്തു... "എന്റെ കുട്ടിക്ക് എന്നും നല്ലതേ വരൂ..."അയാൾ അവള്ടെ തലയിൽ തലോടി... "ഉപ്പാ " വാതിക്കരികിൽ ആയിശുവിന്റെ ശബ്ദം കേട്ടതും അയാൾ ഞെട്ടി അവളെ നോക്കി... അവൾ ചുണ്ട് കൂർപ്പിച്ചു നില്കുന്നത് കണ്ടു അയാൾ വലത്തേ കയ്യ് അവൾക് നേരെ നീട്ടി... അവൾ അവർക്കടുത്തേക്ക് പാഞ്ഞുകൊണ്ട് അയാളുടെ കയ്യില് ഒതുങ്ങി... രണ്ടുമക്കളേം ഇരുകൈകൾ കൊണ്ട് അയാൾ ചേർത്ത് പിടിച്ചു... ഒരുപാട് നാളത്തെ സങ്കടങ്ങൾക്കൊടുവിൽ അയാളുടെ ഹൃദയം സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു... അയിശു ഒരു കയ്യ്കൊണ്ട് മറിയുവിനെ പിടിച്ചു മറിയു തിരിച്ചു...അത് കാണെ നൗഫൽ ചിരിച്ചു... "ഉപ്പ പോയാലും എന്നും നിങ്ങള് ഇത് പോലെ വേണം "അയാൾ ചേർത്തുകൊണ്ട് പറഞ്ഞു... വാതിക്കൽ നിന്നിരുന്ന ആദി നിറഞ്ഞ പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു... ഉപ്പയെയും പെണ്മക്കളെയും അവരുടെ ലോകത്തേക്ക് പറഞ്ഞുവിട്ടു കൊണ്ട്........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story