എന്റേത് മാത്രം: ഭാഗം 34

entethu mathram

എഴുത്തുകാരി: Crazy Girl

അന്ന് പതിവിലും നേരത്തെ മറിയു കണ്ണുകൾ തുറന്നു.... നേരം പുലരുമ്പോൾ ഉള്ള ഒരു തണുത്ത കാറ്റ് അവളെ വീശി കടന്നു പോയി...ചെറുചിരിയോടെ അവൾ എഴുനേറ്റു... "ഉപ്പ ചായ " പാത്രം വായനക്കിടെ ചായ നീട്ടി പിടിച്ചു കുളിച്ചു മുടിയിൽ തൂവാർത്ത് കെട്ടി നിൽക്കുന്ന മറിയുവിനെ കണ്ടു നൗഫൽ മിഴിച്ചു നോക്കി... "ഇന്നെന്താ നേരത്തെ...പതിവില്ലാത്തത് ആണല്ലോ "അയാൾ ചായ വാങ്ങിക്കൊണ്ട് പറഞ്ഞു... "എനി ഇങ്ങനെയൊക്കെയല്ലേ പറ്റൂ... ഇപ്പൊ എന്നേ കണ്ട matured ആണെന്ന് പറയില്ലേ "അവൾ പുരികമുയർത്തി ചോദിക്കുന്നത് കണ്ടു അയാൾക് ചിരി പൊട്ടി... "അയ്യെടാ കിണിക്കല്ലേ... വേഗം വാ ഫുഡ്‌ അകീറ്റ് വേണം കോളേജ് പോകാൻ " കൂർപ്പിച്ചു നോക്കി ചാടി തുള്ളി പോകുന്ന മറിയുവിനെ കണ്ടു അയാൾ ഒന്നൂടെ ചിരിച്ചു..... ************** അന്നാധ്യമായി കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ അവള്ടെ ഹൃദയമിടിപ്പ് കൂടി.. എങ്കിലും ആ കണ്ണുകൾ എന്തിനോ തിരഞ്ഞുകൊണ്ടിരുന്നു.... എന്നാൽ ബെല്ലടിയുന്ന ശബ്ദം കേട്ടതും നിരാശയോടെ അവൾ ക്ലാസ്സിലേക്ക് നടന്നു.... ഷിഫാനയും സഹതും നല്ല പൊരിഞ്ഞ അടിയാണ്.... അവളെ അറിയാതെ തട്ടിപോയതിനാണ് അവൾ ഈ ക്ലാസ്സ്‌ മുഴുവൻ കേൾക്കെ അലറുന്നത്... അവനും വിട്ട് കൊടുക്കുന്നില്ല എന്നത് മറ്റൊരു സത്യം...

അവരുടെ വഴക്കൊന്നും കാതിലേക്ക് പതിയുന്നില്ല... അവള്ടെ കണ്ണുകൾ ജനലിന് പുറത്ത് വരാന്തയിൽ പാഞ്ഞു നടന്നു... രാഘവൻ സർ ന്റെ ക്ലാസ്സ്‌ കഴിഞ്ഞതും അവൾക് ഉറക്കചവടോടെ ബെഞ്ചിൽ തല വെച്ച് കിടന്നു.... "മറിയാമ്മോയ്... ക്ഷീണിച്ചോ "സഹദിന്റെ ചോദ്യം കേട്ടതും അവൾ തല ഉയർത്തി നോക്കി... "ഹ്മ്മ് ല്ലാ... എന്തോ ഒരു മൂഡില്ല "അവൾ മടിയോടെ പറഞ്ഞു... "എന്നും ഈ ക്ലാസ്സിൽ കുത്തി പിടിച്ചു ഇരിക്കുന്നത് കൊണ്ടാ നീ വാ മറിയു "നിഹാലും ചാടി തുള്ളി പറഞ്ഞു... അവൾ വേണോ എന്നുള്ള മട്ടിൽ നോക്കി... പിന്നെ ക്ലാസ്സിലെ മടുപ്പ് മാറ്റാൻ അവളും അവർക്കൊപ്പം ഇറങ്ങി... "ടാ ഫുട്ബോൾ കോച്ച് വിളിക്കുന്നു നിന്നേ... " വരാന്തയിലൂടെ നടക്കുമ്പോൾ ആണ് സഹദിനോട് ഒരുത്തൻ വന്നു പറഞ്ഞത്... "ദേ മറിയു ഇവനെ സൂക്ഷിക്കണേ "സഹദ് മറിയുനോട് പറഞ്ഞു നിഹാലിനെ നോക്ക്കി കൊഞ്ഞനം കുത്തി അവന് മടിയോടെ അവന്റെ കൂടെ പോയി... മറിയു അവന്റെ കളി കണ്ടു ചിരിയോടെ നടന്നു... "ക്യാന്റീനിൽ നിന്ന് ഒരു സോഡാ കുടിച്ചാലോ "നിഹാൽ പറഞ്ഞത് കേട്ട് തലയാട്ടി... സോഡയും കുടിച്ചു രണ്ട് ലയസും വാങ്ങി അവർ ഓരോ ഭാഗത്തും നടന്നു..നിഹാൽ ഓരോന്ന് ട്രോള്ളിയും തമാശിച്ചും സംസാരിക്കുന്നുണ്ടായിരുന്നു...

"അല്ലേടി നിനക്ക് പ്രണയം ഉണ്ടായിട്ടുണ്ടോ " മുന്നിലെ മറച്ചുവട്ടിലെ പ്രണയദമ്പത്തികളുടെ സൊള്ളല് കണ്ടിട്ടാണ് ഈ ചോദ്യം... മറിയു അവനെ നോക്കി ഇല്ലെന്ന് തലയാട്ടി... "ഇത് വരെ "അവന് ലെയ്സ് കഴിച്ചുകൊണ്ട് ഒന്നൂടെ അമർത്തി ചോദിച്ചതും.. അവള്ടെ മനസ്സിൽ രണ്ട് കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു വന്നു... നെറ്റിയിൽ തണുപ്പ് തോന്നി... അവള്ടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... പ്രണയം എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയതുന്ന മുഖം അവൾക് അത്ഭുദം തോന്നി... "ഹഹ... അപ്പൊ ആരോ ഉണ്ടല്ലേ "അവള്ടെ ഭാവങ്ങൾ ഒപ്പിയെടുത്തു കൊണ്ട് നിഹാൽ പറഞ്ഞു... അവൾ അവനെ ഒന്ന് മിഴിച്ചുനോക്കിക്കൊണ്ട് ചിരിച്ചു... "ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും... ഇപ്പൊ എനിക്കും ഉണ്ട്"അവൾ അവനെ നോക്കി പതിയെ പറഞ്ഞു... "ആര അത് "അവനിൽ കൗതുകം നിറഞ്ഞു "ഹ്മ്മ്മ് വഴിയേ പറയാം..."അവൾ ലെയ്സ് വായിലിട്ടുകൊണ്ട് കണ്ണിറുക്കി മുന്നിൽ നടന്നു... നടക്കുമ്പോൾ ചുണ്ടിൽ മായാത്ത പുഞ്ചിരി ഉണ്ടായിരുന്നു... "ഹേയ് "പെട്ടെന്നാണ് ഒരുത്തൻ വട്ടം ചാടിയത് മറിയു ഒന്ന് ഞെട്ടി.... മറിയു അവൾക് മുന്നിൽ നിൽക്കുന്ന സീനിയർ ഇക്കയെ സംശയത്തോടെ നോക്കി... "മറിയം " "എന്താ റഹീസ്ക്ക " "കൊറേ നാളായി പറയണം എന്ന് കരുതുന്നു... കഴിഞ്ഞ ഓണത്തിനാണ് തന്നെ കണ്ണിൽ പെട്ടത്...ഈ വർഷവും കഴിഞ്ഞാൽ ഇനിയൊരു കോളേജ് ജീവിതം ഞങ്ങൾക്കില്ല എനിയും വൈകിക്കണ്ടാ എന്ന് കരുതി " അവന് എന്താണ് പറഞ് വരുന്നത് എന്നറിയാതെ അവൾ അവനെ നോക്കി...

മിഴിച്ചു നോക്കുന്ന മറിയുവിന്റെ കയ്യില് ഒരു ലെറ്ററും പൂവും വെച്ചു കൊടുത്തു അവന് ചിരിയോടെ നടന്നു പോയി... പലരിലെയും നോട്ടം അവളിൽ ആണെന്ന് അറിഞ്ഞതും അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.... "ഡീ ലാവ്‌ലെറ്റർ താ ഞാൻ വായിക്കട്ടെ "നിഹാൽ അവള്ടെ കയ്യില് നിന്ന് തട്ടിപ്പറിച്ചു കൊണ്ട് അത് തുറന്നു... അവൻ വന്നപ്പോൾ ആണ് അവൾ ബോധത്തിൽ വന്നത്.... പക്ഷെ അവള്ടെ കണ്ണുകൾ ചെന്നത് കൂർപ്പിച്ചു നോക്കുന്ന രണ്ട് കണ്ണുകളിലേക്ക് ആണ്... അത് കണ്ടതും അവൾടെ നെഞ്ചിടിപ്പ് ഉയർന്നു.... അവളെ കൂർപ്പിച്ചു കൊണ്ട് പോയതും അവൾ ഞെട്ടി... "പടച്ചോനെ പണി പാളിയോ "അവൾ നെഞ്ചത് കൈവെച്ചു... ശേഷം വായിക്കാൻ തുനിയുന്ന നിഹാലിന്റെ കയ്യില് നിന്ന് പേപ്പർ വാങ്ങിക്കൊണ്ടു അവൾ ഓടി.... കിതച്ചുകൊണ്ട് ലാബിന് പുറത്തെത്തിയതും അവൾ ചുമരിൽ ചാടി കിതപ്പടക്കി.... ശേഷം ഉള്ളിലേക്കു ഒന്ന് എത്തി നോക്കി ആരുമില്ലെന്ന് മനസ്സിലായതും ടീച്ചർ ടേബിളിന് അടുത്ത് ചെന്നു അവിടെ ഉള്ള പെൻ എടുത്തു ആ ലെറ്ററിന് പുറകു വഷം കുറിച്ച് കൊണ്ട് ആ ലെറ്റർ അവിടെ വെച്ച്... അതിനുമുകളിൽ ആ റോസും.... തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും എന്തോ ഓർത്ത പോലെ കയ്യിലെ ലെയ്സ് ഒന്ന് നോക്കി... രണ്ടെണ്ണമേ കഴിച്ചുള്ളൂ എനിയും ഉണ്ട് കുറച്ചു... അവൾ ചിന്തിച്ചു പിന്നെ ചിരിയോടെ ആ ലെറ്ററിന് അടുപ്പിച്ചു ലെയ്സ് പാക്കറ്റും വെച്ച് നടന്നു.... അപ്പോഴാണ് അകത്തേക്ക് കയറി വരുന്ന അമനിനെ കണ്ടു അവൾ ഞെട്ടി...

അവളെ കണ്ടതും അവന്റെ കണ്ണിൽ ദേഷ്യം തോന്നി.... അവൾ തലകുമ്പിട്ടു പതിയെ നടന്നു... പുറത്തേക്കിറങ്ങി... അവന് അവളെ നോക്കി എന്നല്ലാതെ ഒന്നും പറയാത്തത് ഓർത്തു എന്തിനോ ഹൃദയം വിങ്ങി.... അമൻ എന്നാൽ ദേഷ്യത്തിൽ പൊട്ടിത്തെറിക്കുമോ എന്ന് ഓർത്തു കണ്ട്രോൾ ചെയ്ത് നിക്കുകയിയിരുന്നു.... നേരത്തെ തന്റെ കണ്മുന്നിൽ വെച്ച് നടന്നത് ഓർക്കവേ അവനു ദേഷ്യം തോന്നി... അതിലുപരി അവള് അത് വാങ്ങിയത് ഓർത്തു... അവന് ദേഷ്യമടക്കി തന്റെ സീറ്റിൽ ഇരിക്കാൻ തുനിയുമ്പോൾ ആണ് ടേബിളിൽ ഉള്ള റോസും ലെറ്ററും ലൈസും കണ്ടത്... അവന് ലെറ്റർ എടുത്തു നോക്കി... "എന്താണെന്ന് അറിയില്ല തുറന്ന് നോക്കിയിട്ടില്ല... നോക്കണം എന്ന് തോന്നിയുമില്ല.... ഏൽപ്പിക്കേണ്ട കൈകളിൽ തന്നെ ഞാൻ ഏല്പിക്കുന്നു " അതിനു പുറത്ത് കുറിച്ച് വെച്ചത് കണ്ടു അവന്റെ കണ്ണുകൾ തിളങ്ങി... അറിയാതെ ചുണ്ടിൽ ചിരി മോട്ടിട്ടു... ആ ലെറ്റർ തുറന്ന് നോക്കാതെ അവൾ എഴുതിയ ഭാഗം മാത്രം മുറിച്ചെടുത്തു അവന് പോക്കറ്റിൽ ഇട്ടു....ബാക്കി അവന് ഡസ്റ്റ്ബിന്നിൽ ഇട്ടു കൂടെ ആ റോസും... മുന്നിലെ ലെയ്സ് പാക്കറ്റ് കണ്ടതും അവന് അതെടുത്തു നോക്കി... പൊളിച്ചു വെച്ചത് കണ്ട് അവന് അതിൽ നിന്ന് ഒന്നെടുത്തു വായിലിട്ടു... അപ്പോഴാണ് ഡോറിനടുത് നിന്നു ഒളിഞ്ഞുനോക്കുന്ന ആ തല അവന് കണ്ടത്.... അവന് ഒന്ന് കൂർപ്പിച്ചതും അവൾ നാക്ക് കടിച്ചു ചിരിയോടെ ഓടിപ്പോയി... അത് കാണെ അവൻ തല കുടഞ്ഞു.... ക്ലാസ്സിലേക്ക് കയറി വരുന്ന അമനിനെ കണ്ടതും എല്ലാവരും നിശബ്ദമായി.... ഷിഫാനയെ അവള്ടെ കൂട്ടുകാരി കണ്ണുകൾ കൊണ്ട് കളിയാക്കി.. അവൾ നാണത്താൽ ചിരിച്ചു....

കൊണ്ട് അവനിൽ കണ്ണ് പതിപ്പിച്ചു.... മറിയു അവനെ നോക്കുന്നോടപ്പം അവനു പറയുന്ന പോയ്ന്റ്സ് എല്ലാം എഴുതി എടുത്തു...അവൾ പെൻ ചുണ്ടിൽ മുട്ടിച്ചുകൊണ്ട് അമൻ എടുക്കുന്നത് ശ്രെദ്ധയോടെ കേട്ടു... "മറിയം "പെട്ടെന്നവൻ അലറിയതും കാര്യമറിയാതെ അവൾ ഞെട്ടി... "ക്ലാസ്സിൽ ശ്രെദ്ധിക്കാതെ ഗെറ്റ് ഔട്ട്‌"അവന് അലറുന്നത് കേട്ട് അവൾ അവനെ ഞെട്ടി നോക്കി.... ". ഞാൻ ശ്രേധിക്കുവാണല്ലോ "അവൾ ഓർത്തു... എന്നാൽ അവന്റെ ഭാവം കാണെ ഒന്നും ചോദിക്കാൻ തോന്നിയില്ല... ബുക്കും എടുത്തു അവൾ സീറ്റിൽ നിന്ന് എണീറ്റു... ക്ലാസ്സ്‌ മൊത്തം നോക്കി നടക്കുമ്പോൾ നിഹാലിന്റെ അടക്കിപിടിച്ച ചിരി കണ്ടു അവൾ കണ്ണുരുട്ടി കൊണ്ട് അമനിനെ നോക്കാതെ നടന്നു... "നിഹാൽ... നിനക്കും പോണോ"അമന്റെ അലർച്ച വീണ്ടും മുഴങ്ങി.. "വെ... വേണ്ട "അവന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു കൊണ്ട് വിക്കി പറഞ്ഞുകൊണ്ട് ബുക്കിൽ ശ്രെദ്ധ കൊടുത്തു... "ശ്യേ എപ്പളും എന്നേ പുറത്താക്കും... ഇന്ന് ഞൻ ശെരിക്കും നല്ലപോലെ ശ്രേദ്ധിച്ചതാ എന്നിട്ടും എന്നേ കണ്ടിട്ട് സ്വപനം കാണുവാന്ന് പറഞ്ഞാൽ എങ്ങനാ ശെരിയാവും... എന്നാലും ആകെ ഒരു പീരീഡ് ഇങ്ങേർക്ക് ഉള്ളൂ... ആ പീരീഡ് എന്നേ പുറത്താക്കും... എന്നാലും എന്നോട് മാത്രമെന്താ ഇങ്ങനെ " അവൾ പിറുപിറുത്തുകൊണ്ട് പുറത്ത് ചുമരിൽ ചാരി നിന്നു.... ************** "മിൻഹാ മോളെ " "പൊ.. പൊ" "എന്നേ മറന്ന് പോയോ... ഞാനാ നജത്ത അന്ന് മുട്ടായി തന്നില്ലേ" "ആ എൻകയ്യൂല "അവൾ കെറുവെച്ചു കൊണ്ട് ആദിലിന്റെ കഴുത്തിൽ ഇരുക്കേ പിടിച്ചു... ആദി ആയിശുവിനെ കൂട്ടാൻ സ്കൂളിന് പുറത്ത് വന്നതാണ്....

മിന്നുവിനേം എടുത്ത് കാറിൽ ചാരി നിൽകുമ്പോൾ ആണ് ഒരു കൂട്ടം ഗേൾസ് വന്നു പൊതിയുന്നത്... മിന്നുവിനെ കൊഞ്ചിക്കുന്ന പെൺകുട്ടിയോളെ അവൾ ജാഡയിട്ട് പറഞ്ഞുവിടുവാണ്... കുറുമ്പി... ആദി ചിരിയോടെ നോക്കി നിന്നു... "ദേ ടീച്ചർ വരുന്നു "ദൂരെന്ന് നടന്നു വരുന്ന ആയിഷയെ കണ്ട് ഒരു പെണ്ണ് പറഞ്ഞു... അയിശു അവർക്കടുത്ത് ചിരിയോടെ നിന്നു... "ടീച്ചറെ മിന്ഹ കണ്ട പരിജയം പോലും കാണിക്കുന്നില്ലല്ലോ "കൂട്ടത്തിലെ ഒരു പെണ്ണ് പറഞ്ഞത് കേട്ട് അയിശു ചിരിയോടെ മിന്നുവിനെ നോക്കി... "കുഞ്ഞല്ലേ മറന്ന് പോയി കാണും"അവൾ ചിരിയോടെ പറഞ്ഞു... "ഇതാണോ ടീച്ചറുടെ ഹസ്ബൻഡ് " അവൾ ആദിയെ നോക്കി അവന്റെ ചുണ്ടിലെ ചിരി കാണെ അവൾ അവരെ നോക്കി ആണെന്ന് തലയാട്ടി... "ശെരി ശെരി വൈകണ്ടാ എല്ലാരും വീട്ടിൽ ചെല്ലാൻ നോക്ക്... നാളെ വരുമ്പോ ടെസ്റ്റിനുള്ളത് പഠിക്കാൻ മറക്കണ്ടാ "അവൾ ഗൗരവമണിഞ്ഞു പറഞ്ഞത് കേട്ട് അവരുടെ മുഖം ചുളിഞ്ഞു "ടീച്ചറേ...."അവർ നീട്ടി വിളിച്ചു... "ഒരു ടീച്ചറും ഇല്ലാ... ഇനിയിപ്പോ റിവിഷൻ വെച്ചാലെ നിങ്ങളൊക്കെ പഠിക്കൂ"അവൾ പറയുന്നത് കേട്ട് അവർ മടിയോടെ തല ചൊറിഞ്ഞു... ഇതൊക്കെ കാണെ ആദിയിൽ ചിരി വന്നു... എന്റെ മുന്നിൽ കിടുകിടാ വിറക്കുന്നവളാ ഈ പിള്ളേരെ വിറപ്പിക്കുന്നത്..... "ഷീന"അവരൊക്കെ നടന്നു നീങ്ങിയതും ആയിഷ കൂട്ടത്തിൽ മിണ്ടാതെ നിൽക്കുന്ന ഒരു പെണ്ണിനെ വിളിച്ചു... "നിങ്ങള് ചെല്ല് "ബാക്കിയുള്ളവരോട് പറഞ്ഞു അവൾ ഷീനക്ക് നേരെ തിരിഞ്ഞു..

അവള്ടെ തല കുമ്പിട്ടത് കണ്ടു അയിശു കൈകൾ കെട്ടി അവളെ നോക്കി... "എന്നേ നോക്ക് ഷീന"അവൾ കനപ്പിച്ചു പറഞ്ഞതും അവൾ മടിച്ചു കൊണ്ട് തല ഉയർത്തി നോക്കി... "തെറ്റ് ചെയ്യുന്നവരാണ് തല കുമ്പിട്ടു നിൽക്കുക ഷീന ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ "ആയിഷയുടെ ചോദ്യം കേട്ട് അവൾ എന്ത് പറയണം എന്നറിയാതെ നിന്നു... "പറ ഷീന " "സോറി ടീച്ചർ "അവളുടെ കണ്ണ് നിറഞ്ഞു... അയിശു അവൾക്കടുത്തേക് നടന്നു... "നോക്ക് മോളെ നീ ചെയ്യുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല.. കാരണം ഇക്കാലത്തു പ്രണയം എല്ലാവർക്കും ഉണ്ട്...നിന്റെ ഈ പ്രായത്തിൽ ഇത് ട്രൂ ലവ് ആണെന്ന് ഒക്കെ തോന്നാം... ചിലപ്പോ ആയിരിക്കാം... പക്ഷെ ഒന്ന് നീ ഓർക്കണം നീ ഇപ്പൊ 9ത്തിൽ ആണ്...എനിയും ഒരുപാട് പ്രതിസന്ധിയിൽ തരണം ചെയ്യേണ്ടവളാ... ചിലപ്പോ ആ വഴികളിൽ ഇതിലും ബെസ്റ്റ് ആയത് നിന്നെ തേടി വരും...അപ്പോൾ ഈ എടുത്ത തീരുമാനത്തിൽ നിന്ന് പിൻവലിയാൻ പറ്റിയെന്നു വരില്ല... പിന്നെ നിന്നെ ഇവിടെ പഠിക്കാൻ അയക്കുന്ന അച്ഛനേം അമ്മയെയും ഓർക്കണം മകളുടെ ഭാവി ഓർത്താണ് ഈ കഷ്ടപ്പെടുന്നത് എന്നോർക്കണം... നിനകീ നൽകുന്ന സന്തോഷത്തിന് പകരം നീ അവർക് സങ്കടം നൽകരുത് കേട്ടല്ലോ "ആയിഷ പറഞ്ഞു നിർത്തിയതും അവൾ തുളുമ്പി വന്നാ കണ്ണീരോടെ തലയാട്ടി... അയിശു അവള്ടെ തലയിൽ ഒന്ന് തലോടി കൊണ്ട് ബാഗിൽ നിന്നു ഒരു കത്തെടുത്തു.. "പ്രിൻസിപ്പളിന് ഞാൻ കൊടുത്തിട്ടില്ല...

എനി ഇത് ആവർത്തിക്കരുത്... ഇത് എഴുതിയിരിക്കുന്നത് മോള് അവന്റെ ലോവർ ആയിട്ടല്ല മറിച്ചു ഒരു പെണ്ണായിട്ട് വായിക്കൂ. നിന്നോടുള്ള പ്രണയമല്ല മറിച്ചു അവന് നിന്നെ എങ്ങനെ കാണുന്നു.. എന്ന് ശെരിക്കും മനസ്സിലാക്കാം " അയിശു പറഞ്ഞത് കേട്ട് അവൾ മടിച്ചു മടിച്ചു അത് വാങ്ങി... "വായിച്ചു കഴിഞ്ഞാൽ എനിയും ഞാൻ പറഞ്ഞത് മനസ്സിലാക്കാൻ ഉദ്ദേശമില്ലെങ്കിൽ... പിന്നെ ഒരു കാര്യത്തിനും ഒരാളും സപ്പോർട്ടിനു ഉണ്ടാകില്ല എന്ന് ഓർക്കണം... നിന്റെ ജീവിതം ആണ്... ചെല്ല് വൈകണ്ടാ" ഷീന ആയിഷയെ ഒന്ന് നോക്കി കൊണ്ട് നടന്നു... അവൾ നടന്നകലുന്നത് നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവൾ തിരിഞ്ഞു... അവളെ നോക്കുന്ന ആദിയെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു... "പ്രണയമാണ് ബസ് ഡ്രൈവർ ആയിട്ട്... അല്ലേലും ഇവർക്കു ഈ കുഞ്ഞുപെണ്ണിനോട് ഒക്കെ എങ്ങനെയാ പ്രണയം തോന്നുന്നേ"അവള്ടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... ആദി അവളെ നോക്കി കാണുക ആയിരുന്നു... ഇപ്പോഴും ഒരു മാറ്റവും ഇല്ലാ... എല്ലാത്തിനും ഉറച്ച വാക്കുകൾ കൊണ്ട് മനസ്സിനെ കീഴ്പ്പെടുത്തുന്നവൾ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവൾ... അവനിൽ വല്ലാത്തൊരു ആരാധന തോന്നി... അവന് കാറിൽ കയറി മിന്നുവിനെ കൊഞ്ചിക്കുന്ന ആയിഷയെ നോക്കി... അവന് ചിരിയോടെ ഒന്ന് അവളിലേക്ക് ചാഞ്ഞു... പെട്ടെന്നുള്ള അവന്റെ നീക്കം കണ്ടു അവൾ മിന്നുവിൽ നിന്നു ഞെട്ടി കണ്ണുകൾ ഉയർത്തി അവനെ നോക്കി....

ടീച്ചറിൽ നിന്നു പാവം ആയിശുവിലേക്കുള്ള ഭാവം മാറ്റം കാണെ അവനിൽ കള്ളച്ചിരി തെളിഞ്ഞു.... ഒന്നൂടെ അവളിലേക്ക് അടുത്ത്... അവള്ടെ കണ്ണുകൾ പിടഞ്ഞുകൊണ്ട് അവനിൽ നിന്നു കണ്ണു മാറ്റി... സീറ്റ്‌ ബെൽറ്റ്‌ വലിച്ചു കൊണ്ട് പോകുന്ന ആദിയെ കണ്ടു അവൾ പകപ്പോടെ നോക്കി... അവനു ചിരി പൊട്ടിയിരുന്നു... അവൾ ചമ്മിയത് മറക്കാനായി മുഖം തിരിച്ചതും... തണുത്ത ചുണ്ടുകൾ അവള്ടെ കവിളിൽ അമർത്തി പതിഞ്ഞിരുന്നു....അവൾ ഒന്ന് വിറച്ചു പോയി... "പ്രധീക്ഷിച്ചത് കിട്ടിയില്ല എന്ന് വേണ്ടാ"അവന് കള്ളച്ചിരിയോടെ പറഞ്ഞത് കേട്ട് അവൾ തറപ്പിച്ചു നോക്കി... നോട്ടം കാണെ അവന് വീണ്ടും ഒരു കാറ്റ്‌പോലെ കവിളിൽ മുത്തി... "ഇത് എന്റെ പേർഫക്റ്റ് ടീച്ചർ ഭാര്യക്കുള്ള എന്റെ സമ്മാനം "അവന് കണ്ണിറുക്കി പറയുന്നത് കേട്ട് അവൾ കണ്ണ് മിഴിച്ചു .. അവനെ നോക്കവേ കവിളിൽ ചുവപ്പ് പടർന്നു ആദ്യമായിട്ടാണ്... അവനിൽ ഈ ഒരു ഭാവം... പെട്ടെന്നവൻ വീണ്ടും അടുത്തേക്ക് വന്നതും അവൾ പുറകിലേക്ക് ചാഞ്ഞു... അവന് മിന്നുവിന്റെ കവിളിൽ ഉമ്മ വെച്ച് അവളെ നോക്കി ചിരിച്ചു... അവളെ കളിപ്പിച്ചത് ഓർത്തു അവൾ മുഖം തിരിച്ചു... പക്ഷെ പോകുംവഴി മനോഹരമായി പുഞ്ചിരി ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story