എന്റേത് മാത്രം: ഭാഗം 35

entethu mathram

എഴുത്തുകാരി: Crazy Girl

രാത്രി കഴിച്ചു കിടക്കാൻ നിൽകുമ്പോൾ ആണ് ആദി മിന്നുവിനേം അടുത്ത് കിടത്തി മൊബൈൽ നോക്കുന്നത് കണ്ടത്... "വാപ്പിക്കും മോൾക്കും ഉറക്കൊന്നൂല്ലേ "അയിശു അവരെ നോക്കി മനസ്സിൽ പറഞ്ഞുകൊണ്ട് ഫ്രഷ് ആയി വന്നു.... "ഉമ്മി വാ സിൽമ കാന "മിന്നു മാടി വിളിക്കുന്നത് കേട്ട് ആയിശു ഇല്ലെന്ന് പറഞ്ഞു... "ഉമ്മി വാ... പ്ലീച്... ബാ... ഈടെ ഇക്ക്... ഉമ്മി...." അവൾ വാശി പിടിച്ചു വിളിക്കാനും അവസാനം ചുണ്ട് വിതുമ്പി കരയാൻ നിന്നതും അയിശു ബെഡിൽ കേറി ഇരുന്നു... ആദി അവളെ നോക്കി ചിരിച്ചു... ജാഡയിട്ട് നടന്നിട്ട് ഇപ്പൊ ഇരുന്നില്ലേ എന്ന പോൽ ചിരികുകയാണെന്ന് അവൾക്കറിയാമായിരുന്നു അവൾ അവനെ നോക്കാനേ നിന്നില്ല..... കോങ് എന്തോ പേരുള്ള ഒരു വലിയ കൊരങ്ങന്റെ മൂവി ആണെന്ന് ആയിശുവിനു മനസിലായി... അവൾ അയ്യേ എന്ന മട്ടിൽ ആദിയെ അവന് അതിൽ മുഴുകി ഇരിക്കുവാണ്... ശേഷം മടിയിലിരിക്കുന്ന മിന്നുവിനേം ഒന്ന് നോക്കി... "അടിപൊളി... വാപ്പീടെ അല്ലെ മോള് "അവളും കണ്ണുകൾ അതിൽ പതിപ്പിച്ചു മുഴുകി ഇരിക്കുവാണ് ഒന്നും മനസ്സിലാവുന്നില്ലെങ്കിലും ആ കൊരങ്ങനെ അവൾക് ഇഷ്ടമായി എന്ന് ആ കൊരങ്ങൻ വരുമ്പോ അവൾ മൊബൈലിലേക്ക് തല കുമ്പിട്ടു നോക്കുന്നത് കണ്ടപ്പോൾ മനസ്സിലായി... രണ്ടിനേം നോക്കി നെടുവീർപ്പിട്ടു അയിശു ഹെഡ്ബോർഡിൽ ചാരി ഇരുന്നു... കുറച്ചു കഴിഞ്ഞതും മിന്നു എണീറ്റു ആയിശുവിന്റെ മടിയിൽ ഇരുന്നു...അവള്ടെ നെഞ്ചിൽ തല വെച്ചു...

അയിശു അവളെ ചേർത്ത് പിടിച്ചു "വാപ്പി എൻക്ക് കാന്നില്ല "മിന്നു പറഞ്ഞത് കേട്ട് അവന് തലചെരിച്ചു നോക്കി... ഇത്രയും നേരം ആയിഷക്കും എനിക്കും നടുക്ക് ഇരുന്നവൾ ഇപ്പൊ ആയിഷയുടെ മടിയിൽ ആണ്... അവന് നിരങ്ങി കൊണ്ട് ആയിഷയ്ക്ക് അടുത്തിരുന്നു... മൊബൈൽ അവർക്ക് കാണാൻ പാകം വെച്ചു... മിന്നു സുഖ സുന്ദരമായി ആയിശുവിന്റെ മാറിൽ തല വെച്ച് കിടക്കുന്നു ആയിഷുവും അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്.... ആദി മിന്നുവേ ഒന്ന് നോക്കി.. "കിടക്കണ കിടപ്പ് കണ്ടില്ലേ തമ്പുരാട്ടി .. നമ്മള് ഈ ഹെഡ്ബോർഡിൽ ചാരി.... ഹോ "ആദി പിറുപിറുത്തുകൊണ്ട് മൂവിയിലേക്ക് ശ്രെദ്ധ കൊടുത്തു... കുറെ കഴിഞ്ഞു അനക്കം ഒന്നും കാണാത്തത് കണ്ടു അവന് മൊബൈലിൽ നിന്ന് കണ്ണുയർത്തി നോക്കി.... ഹെഡ്ബോർഡിൽ തല ചാരി അയിശു ഉറങ്ങിയിരുന്നു... കൂടെ അവള്ടെ നെഞ്ചിൽ പറ്റി മിന്നുവും.... അവന് ചെറുചിരിയോടെ രണ്ടുപേരെയും നോക്കി... ഉറങ്ങുമ്പോൾ രണ്ടുപേർക്കും ഒരേ നിഷ്കളങ്ക ഭവമാണെന്ന് തോന്നി... വേഗം മൊബൈൽ ബാക്ക് അടിച്ചു കൊണ്ട് അവരുടെ ഒരു ഫോട്ടോ എടുത്തു... അവന് ചിരിയോടെ അതിലേക്ക് കൺചിമ്മാതെ നോക്കി... ശേഷം ആയിശുവിന്റെ കഴുത്തിലൂടെ കയ്യിട്ടു അവനു തോളിൽ അവള്ടെ തല ചാരി വെച്ചു... തോളിൽ ചാരി കിടക്കുന്ന അവളുടെ മുടിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവന് വീണ്ടും പാതിയായ സിനിമ കാണാൻ തുടങ്ങി... ബെല്ലടിയുന്ന ശബ്ദം കേട്ടാണ് അയിശു ഞെട്ടി എണീറ്റത്.. അവൾ കണ്ണുകൾ തിരുമ്മി കൊണ്ട് ചുറ്റും നോക്കി... നെഞ്ചിൽ ഉറങ്ങുന്ന മിന്നുവിനെ അവൾ ഇറുക്കികൊണ്ട് തലചെരിച്ചു ആദിയെ നോക്കി അവന് ഹെഡ്ബോർഡിൽ ചാരി ഉറങ്ങിയിരുന്നു...

അവന്റെ കൈകൾ അവളുടെ തോളിൽ ഇട്ടത് കണ്ടു അവൾ അവനെ ഒന്ന് നോക്കി... വീണ്ടും കാളിങ് ബെൽ അടിയുന്നത് കേട്ടാണ് അവൾ ഞെട്ടിയത്..... "അതേ... ഏയ്.. എണീക്ക് "അവൾ ആദിയെ തട്ടി വിളിച്ചു... അവന് ഒന്ന് കുറുകികൊണ്ട് തല ചെരിഞ്ഞു അവള്ടെ കഴുത്തിൽ പൂഴ്ത്തി കിടന്നു... അവൾ ഒന്ന് പിടഞ്ഞുപോയി... അവന്റെ ചൂട് ശ്വാസം കഴുത്തിൽ തട്ടുമ്പോൾ ശരീരമാകെ ചൂടുപിടിക്കുന്നത് അവൾ അറിഞ്ഞു.... അവന്റെ കുറ്റിരോമങ്ങൾ രോമങ്ങൾ കഴുത്തിൽ ഇക്കിളിയാകുന്നത് പോലെ തോന്നി... അവൾ എങ്ങനെയോ അവനെ തട്ടി വിളിച്ചു.... "എന്താ പെണ്ണെ "അവന് കണ്ണുകൾ പാതി തുറന്ന് ഉറക്കച്ചവടോടെ പറയുന്നത് കേട്ട് അവളിൽ ഹൃദയത്തിൽ മിടിപ്പ് ഉയർന്നു... അവന്റെ പെണ്ണേ വിളി ഹൃദയത്തിൽ ചെന്നിടിച്ചത് പോലെ... അവൾ ചിരിയോടെ വീണ്ടും അവനെ തട്ടി വിളിച്ചു... "ബെൽ അടിയുന്നു ആരോ വന്നിട്ടുണ്ട് എന്ന് തോന്നുന്നു എണീക്ക് "അവൾ പറഞ്ഞത് കേട്ട് അവന് മടിയോടെ എണീറ്റു... അവളും വേഗം മിന്നുവിനെ ബെഡിൽ കിടത്തി ബെഡിൽ നിന്ന് എണീറ്റു.... സമയം 12 ഈ നേരം ആര വന്നത് എന്ന സംശയത്തിൽ ഡോർ തുറക്കാൻ നിന്നതും ഡോറിലെ മുട്ട് കേട്ട് ആദി ആയിഷയെ ഒന്ന് നോക്കി ഡോർ തുറന്നു... വെപ്രാളം പിടിച്ച മുഖത്തോടെ നിൽക്കുന്ന ഉമ്മയെ കണ്ടു ആദി ഉമ്മയെ നോക്കി പുറകെ ആയിഷുവും വന്നു നിന്നു... "എന്താ ഉമ്മാ ആര വന്നത്"ആദി "മോനെ... അവന്... ഷാമിൽ വന്നേക്കുന്നു "ഉമ്മ പറഞ്ഞത് കേട്ട് ആദിയുടെ മുഖം വലിഞ്ഞു മുറുകി... "എന്തിനാ ഇപ്പൊ കെട്ടിയെടുത്തെ എന്ന് ചോദിച്ചില്ലേ"അവന്റെ ശബ്ദം ഉയർന്നു...

"മോനെ അറിയില്ല... വേറെ രണ്ട് പേര് പുറത്തിട്ടു പോയതാ ദേഹത്താകെ മുറിവാ "ഉമ്മാടെ കണ്ണ് നിറഞ്ഞു... "നാട്ടുകാർ മേഞ്ഞിട്ടുണ്ടാകും... അവിടെ കിടക്കട്ടെ "അവന് ദേഷ്യത്തോടെ പറഞ്ഞു.. "മോനെ എന്നാലും "അവരുടെ കണ്ണ് നിറഞ്ഞു... "ഉമ്മ ചെല്ല് ഞങ്ങൾ വരാം "അയിശു ഉമ്മയോട് പറഞ്ഞു... അവർ ആദിയെ ഒന്ന് നോക്കികൊണ്ട് കണ്ണുകൾ തുടച്ചു താഴേക്ക് നടന്നു... ആദി കൈകൾ ഇറുക്കെ പിടിച്ചു ദേഷ്യം പിടിച്ചു നില്കുവായിരുന്നു... അവന്റെ മുറുകെ പിടിച്ച കൈകൾ കാണെ അയിശു പതിയെ ആ കൈകളിൽ പിടിച്ചു... അവന് വലിഞ്ഞു മുറുകിയ മുഖത്തോടെ അവളെ ദേശിച്ചു നോക്കി... എന്നാൽ അവളുടെ മുഖം കാണെ അവനിലെ ദേഷ്യം മാഞ്ഞുതുടങ്ങി... പിടി മുറുകിയ കൈകൾ പതിയെ അയഞ്ഞു വന്നു തുടങ്ങി അതറിയവേ അയിശു അവന്റെ കൈക്കുള്ളിൽ കൈകൾ ഇഴച്ചു പിടിച്ചു.... അവനും അവളുടെ കൈകൾ പിടിച്ചു അവളെ നോക്കി... "അറിയാം ചെയ്യാൻ പറ്റാത്ത തെറ്റാണു അയാൾ ചെയ്തത് എന്ന് മിസ്രിത്തയോടെ അയാൾ ചെയ്തത് ഒരിക്കലും മാപ്പ് നൽകാൻ പാടില്ലാത്തത് ആണ്... പക്ഷെ അത് നമ്മള്ക്ക് മാത്രമേ അറിയൂ... ഉമ്മാക്ക് വഴിപിഴച്ച മകന് മാത്രമാണ്... ഇതറിഞ്ഞാൽ ചിലപ്പോ തകർന്നു പോകും ആ പാവം... നേരതെ ഉമ്മയുടെ കണ്ണിൽ കണ്ടത് അടികൊണ്ട് കിടക്കുന്ന മകനെ കണ്ടാണ് എത്ര ദേഷ്യം ഉണ്ടേലും സ്വന്തം ചോരയല്ലേ വെറുക്കാൻ കഴിയില്ലാ... ചെല്ല് അകത്തേക്ക് കയറ്റി കിടത്തിയേക്ക്... " അയിശു പറഞ്ഞത് കേട്ട് അവന് അവളെ നോക്കി... "പക്ഷെ എന്റെ മിസ്രിയോട് അവന് കാട്ടിയത് " "ശെരിയാ പക്ഷെ അതൊന്നും ഉമ്മാക്ക് ഉപ്പാകും അറിയില്ല...

എനി ദേഷ്യം കാണിച്ചാൽ അവർക്ക് സംശയം തോന്നും എന്തിനാണ് അയാളോട് ഇത്ര ദേഷ്യം എന്ന് ... അവസാനം മിസ്രിത്തക്ക് പറ്റിയത് എല്ലാവരും അറിഞ്ഞാൽ ആ പാവത്തിന്റെ ജീവിതം ആണ് തകരുന്നേ "അവൾ അവനെ നോക്കി പറഞ്ഞതും അവനു ശെരിയെന്നു തോന്നി.... അവന് അവളുടെ കൈകൾ ഒന്ന് മുറുക്കികൊണ്ട് താഴേക്ക് നടന്നു കൂടെ ആയിഷുവും... താഴെ ചെന്നപ്പോൾ തലയും താഴ്ത്തി സോഫയിൽ ഇരിക്കുന്ന ഉപ്പയെയും വാതിക്കൽ നിന്നു പുറത്തേക്ക് നോക്കുന്ന ഉമ്മയെയും കണ്ടു ആദി നടന്നു... അവനോട്‌ ദേശ്യം ഉണ്ടെങ്കിലും ഈ അവസ്ഥയിൽ കാണെ അവർക്ക് ഉള്ളിന്റെയുള്ളിൽ സങ്കടം ഉണ്ടെന്ന് തോന്നി ആദിക്ക്... അവന് ഉമ്മറത്തു മലർന്നു കിടക്കുന്ന ഷാമിലിനെ ഒന്ന് നോക്കി... നുരഞ്ഞുപൊന്തിയ ദേഷ്യം മറച്ചുകൊണ്ട് അവന് ഷാമിലിനെ എടുക്കാൻ നോക്കി... വെയ്റ്റ് ഉണ്ടായത് കൊണ്ട് അവന് കഷ്ടപ്പെട്ട് എടുക്കുന്നത് കണ്ടു അയിശു മറ്റേ കയ്യോടെ ശാമിൽനെ താങ്ങാൻ നിന്നതും ആദിയുടെ കൂർപ്പിച്ച നോട്ടം കണ്ടു അവൾ സൈഡിലോട്ട് മാറി നിന്നു.... അവസാനം ഉപ്പയും. ഉമ്മയും കൂടി അവനെ താങ്ങാൻ... താഴെ ഉള്ള ഒരു മുറിയിൽ കിടത്തി അവർ ഡോർ ചാരി പുറത്തിറങ്ങി... "ഒരിക്കലും ഇവന് കാരണം ഞങ്ങൾ സമാധാനത്തോടെ മരിക്കാൻ പോലും കഴിയില്ല"ദേഷ്യത്തോടെ ഉപ്പ പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു പുറകെ കണ്ണുകൾ തുടച്ചു ഉമ്മയും... ആദി മുന്നിലെ ഡോർ അടച്ച് കുറ്റിയിട്ടു കൊണ്ട് മുകളിലേക്ക് നടന്നു ആയിഷുവും... ഡോർ അടച്ച് അയിശു തിരിഞ്ഞതും മുന്നിൽ കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് കൈകൾ കെട്ടി നിക്കുന്ന ആദിയെ കണ്ടു അവൾ ഒന്ന് പരുങ്ങി...

"നീ പറഞ്ഞത് കൊണ്ടാ അവനെ കേറ്റിയത്... എന്റെ ഇക്കയാണ് ഉമ്മാടെ സങ്കടം കണ്ടാണ് എന്ന് പറഞ് അവനു വേലക്കാരി ചമയാൻ നിന്നാൽ എന്റെ സ്വഭാവം അറിയും... അവനു കണ്മുന്നിൽ പോലും നീയും മിന്നുവും ചെന്ന് പോകരുത്... കേട്ടോ "അവന് അലറി പറയുന്നത് കേട്ട് അവൾ അറിയാതെ തലയാട്ടി... "ഓള് താങ്ങാൻ വന്നേക്കുന്നു "പിറുപിറുത്തു കൊണ്ട് അവന് ബെഡിൽ ഇരുന്നു... അവന്റെ ദേഷ്യത്തിലെ ആദ്യത്തെ പകപ്പ് മാറിയപ്പോൾ അവളിൽ ചിരി പടർന്നു... ലൈറ്റ് ഓഫ്‌ ചെയ്തു അവൾ ബെഡിൽ കേറി ചുമരിൽ ഒട്ടികിടക്കാൻ നിന്നതും "എന്റെ അടുത്ത് കിടന്ന മതി "ഇരുട്ടിൽ അവന്റെ ശബ്ദം കേട്ടതും അവള്ടെ ഒന്ന് ഞെട്ടിപ്പോയി... എനിക്ക് സ്വയം കിടക്കുമ്പോൾ ഒന്നും തോന്നാറില്ല പക്ഷെ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോ എന്തോ പോലെ... അവൾ ഓർത്തു... മുഖമാകെ ചൂടുപ്പിടിച്ചപ്പോൾ അവൾ കൈകൾ കവിളിൽ വെച്ചു.. ശേഷം പതിയെ മിന്നുവേ നീക്കി കിടത്തി അവൾ നടുക്ക് കിടന്നു... അവന്റെ നെഞ്ചിൽ തലവെക്കാതെ മിന്നുവിന് നേരെ ചെരിഞ്ഞുകിടന്നുകൊണ്ടവൾ മിന്നുവേ കെട്ടിപിടിച്ചു.... വയറിൽ ഇഴയുന്ന കൈ ശരീരമാകെ വിറപ്പിച്ചെങ്കിലും അവന്റെ നെഞ്ചിൽ പുറം ചാരി ഒട്ടിയവൾ കിടന്നു... കഴുത്തിൽ മുഖം ചേർത്തു വന്നത് അറിഞ്ഞു അവൾ ഒന്ന് പിടഞ്ഞു പോയി... അതറിഞ്ഞുകൊണ്ടവൻ അവളുടെ ചെവികരുകിൽ ചുണ്ട് ചേർത്തു അവൾ ഒന്ന് വിറച്ചുപോയി ... മിന്നുവിൽ ഇറുക്കേ നെഞ്ചിൽ ചേർത്ത് പിടിച്ചു "സൂക്ഷിക്കണം "അവൻ കാതിൽ പതിയെ മൊഴിഞ്ഞുകൊണ്ട് അവളെ ഒന്നൂടെ അടുപ്പിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു...

അവൾ ചെറുചിരിയോടെ മിന്നുവിനെ മാറിൽ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു...അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു അവനും.... പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുമ്പോഴും അയാൾ എണീറ്റില്ലായിരുന്നു... ആദി ഉമ്മയോട് മിന്നുവിനെ സൂക്ഷിക്കണം ഒറ്റക്ക് ആക്കണ്ടാ എന്ന് പറഞ്ഞുകൊണ്ട് ആയിഷുവിനേം കൂട്ടി ഇറങ്ങി... അവനിലെ പേടിയും ദേഷ്യവും അവൾക് മനസ്സിലായിരുന്നു...എന്നാൽ അവളെ കാണെ അവന്റെ ദേഷ്യം മാഞ്ഞു പോയിരുന്നു.... വൈകിട്ട് വീട്ടിൽ എത്തുമ്പോൾ സോഫയിൽ ഇരുന്ന് ടീവി കാണുന്ന ശാമിൽനെ കണ്ടു ആദി ഒന്ന് നോക്കി...ശാമിൽ അവനെ നോക്കി ചിരിച്ചു കാണിച്ചതും അവന് ദേഷ്യത്തോടെ മുഖം തിരിച്ചുകൊണ്ട് ആയിഷയുടെ കയ്യും പിടിച്ചു മേലേക്ക് നടന്നു... കണ്ണുകൾ കൊണ്ട് അവന് തന്റെ പെണ്ണിനെ നോക്കുന്നത് പോലും അവനു ഇഷ്ടമല്ലായിരുന്നു... മിന്നുവിനേം ആയിശുവിന്റെയും നിഴൽ പോലും അവനെ കാണാൻ ആദി സമ്മതിച്ചില്ല.... അവന്റെ ഈ കരുതൽ കാണെ ആയിഷുവിനു മനസ്സിൽ അവനു വലിയ സ്ഥാനം കൂടി വരികയായിരുന്നു.... ഉമ്മയും ഉപ്പയും പോലും ശാമിൽക്കയോട് മിണ്ടാൻ നിന്നില്ല പക്ഷെ അതൊന്നും ഒരു കൂസലും ഇല്ലാതെ തിന്ന് കിടക്കുന്ന ബാധിച്ചേ ഇല്ലാ... മുറിവ് ഭേദമായാൽ എങ്ങോട്ടേലും പോകും എന്ന് കരുതിയ ഞങ്ങൾക്കാണ് തെറ്റിയത്... ഒരിക്കേ ദേഷ്യത്തിൽ ഇറങ്ങി പോകാൻ പറഞ്ഞ ഉപ്പാനോട്... തട്ടിക്കയറി...എന്നേ ഇറക്കി വിട്ടാൽ ഞാൻ ചത്തു കളയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അതോടെ ആരും അയാളോട് മിണ്ടാതെ ആയി...ആദി അവനിൽ നിന്ന് ഒഴിഞ്ഞു മാറി നടത്തിക്കും അയിശു അവന് എപ്പോ പൊട്ടിത്തെറിക്കും എന്നവൾക് പേടിയായിരുന്നു...

മിന്നു ആണേൽ അയാളെ കണ്ടാൽ പിന്നെ ദേഹത്തു നിന്ന് ഇറങത്തില്ല... അവളെ പിടിച്ചു കൊണ്ടുപോവ്വാൻ വന്നതാ എന്നും പറഞ് കരയും... അയാൾക് മുന്നിൽ അയിശു അവളെ നിലത്ത് നിർത്താറുമില്ല ഒരിക്കെ അയാൾ കാരണം എന്റെ മിന്നു.... അത് ഓർക്കവേ അവൾക് ഭയമാണ്... അന്ന് സ്കൂളിൽ ഒരു കുട്ടിയുടെ അച്ഛന് മരിച്ചതിനാൽ അയിശു വീട്ടിൽ നേരത്തെ എത്തിയിരുന്നു... "ഉമ്മി...."ഉമ്മറത്തു ഇരുന്ന് കളിക്കുന്ന മിന്നു അവളെ കണ്ടു മുറ്റത്തേക്ക് ഇറങ്ങി അവള്ടെ കാലിൽ വട്ടം പിടിച്ചു.. "ആഹ് ഉമ്മിടെ ചക്കര കളിക്കുവാണോ "അയിശു അവളെ പൊക്കിയെടുത്തു കൊണ്ട് ചോദിച്ചു... "എന്താ അയിശു ഇന്ന് നേരത്തെ "ഉമ്മ ചെയറിൽ നിന്ന് എണീറ്റു കൊണ്ട് ചോദിച്ചു... "സ്കൂളിലെ ഒരു കുട്ടീടെ അച്ഛന് മരിച്ചു.. തെങ്ങിൽ നിന്ന് വീണതാ..കുറച്ചു ടിച്ചേർമാർ കാണാൻ പോയിട്ടുണ്ട് "അവൾ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു... "പടച്ചോനെ ആ കുടുംബത്തിന് താങ്ങാനുള്ള ശക്തി കൊടുക്കട്ടെ "ഉമ്മ പറഞ്ഞത് കേട്ട് അവൾ മുകളിലേക്ക് നടന്നു... "ചോർ കയ്ച്ചോ വാവേ "മിന്നുവിനെ ബെഡിൽ ഇരുത്തി അയിശു ചോദിച്ചു... അവൾ ആന്ന് തലയാട്ടി... അയിശു അവളെ കവിളിൽ ഒന്ന് മുത്തികൊണ്ട് അവളെ നിലത്ത് ഇരുത്തി ബാത്‌റൂമിൽ കയറി മേൽ കഴുകി ഫ്രശ് ആയി വന്നു... "വാ ഉമ്മിടെ കൂടെ ഒന്നൂടെ ചോർ കഴിക്കാം "അവൾ അവളെ ഇടുപ്പിൽ ഇരുത്തികൊണ്ട് താഴേക്ക് നടന്നു... അപ്പൊ ഡിനിംഗ് ടേബിളിൽ ഇരുന്ന് ചോർ കഴിക്കുന്ന ശാമിൽനെ കണ്ടു മിന്നു അവള്ടെ കഴുത്തിൽ ചുറ്റിപിടിച്ചു... "ഉമ്മി... പോന്താ.. പേതിയാ... മോളെ കൊണ്ടോവും.... മ്മി... പോന്താ "ചോർ എടുക്കാൻ അയാൾക്കാടുത്ത് പോകുന്നതിന് ആണ് അവൾ കരയുന്നത്...

ശാമിൽ അത് കണ്ടു പുച്ഛിച്ചു... "എന്തെടി നിന്റെ കെട്ടിയോനും നീയും കൂടി ഇതിനെ പേടിപ്പിച്ചിട്ടേക്കുവാണല്ലോ... മ്മ് പറഞ്ഞിട്ട് കാര്യമില്ല മറ്റേതിന്റെ അല്ലെ വിത്ത്... ഉമ്മയുടെ സ്വഭാവമേ ഇതും കാണിക്കൂ.."അവന് പുച്ഛിച്ചു കൊണ്ട് പറയുന്നത് കേട്ട് അവളിലും പുച്ഛം നിറഞ്ഞു... അവനെ കാര്യമാക്കാതെ അവൾ വേഗം ചോർ എടുത്തു സോഫയിൽ ഇരുന്നു... മിന്നു ദേഹത്തു ഒട്ടിയിരുന്നു ഒരടി പോലും അവൾ അടർന്നില്ല... അയിശു ചിരിയോടെ അവൾക്കും വാരി കൊടുത്തു അവളും കഴിച്ചു.... ശേഷം മുറിയിൽ ചെന്നു കുറച്ചു മയങ്ങി... വൈകിട്ടായതും മിന്നുവിനേം എണീപ്പിച്ചു ചായ വെച്ച് പഴമ്പൊരിയും ആക്കി ടേബിളിൽ കൊണ്ട് വെച്ചു... "ആദി വന്നില്ലല്ലോ അയിശു "ഉമ്മ പുറത്തേക് നോക്കി പറഞ്ഞു... "ഇപ്പൊ വരുമായിരിക്കും "അവളും വാതിക്കൽ ഒന്ന് കണ്ണോടിച്ചു കൊണ്ട് ഗ്ലാസിൽ ചായ പകർത്തി... അപ്പോഴാണ് മുറിയിൽ നിന്ന് ഒരു പാന്റ് മാത്രം ഇട്ടു കൊണ്ട് അയാൾ ഇറങ്ങി വന്നത്... ഇത്രയും നേരം നിലത് ഇരുന്ന് കരടിക്കുട്ടിയുമായി കളിച്ചുകൊണ്ടിരുന്നു മിന്നു ഡോർ തുറന്ന് വരുന്ന അയാളെ കണ്ടു ഓടി വന്നു ആയിശുവിനെ ചുറ്റിപിടിച്ചു... അവൾ മിന്നുവിനെ പൊക്കിയെടുത്തു... "ഹോ പേച്ചു പോയി"മിന്നു അയാളെ ഒളികണ്ണോടെ നോക്കി പറയുന്നത് കേട്ട് ഉമ്മയും ആയിഷുവും ചിരിച്ചു പോയി... "എനിക്ക് കുറച്ചു വെള്ളം വേണം "ശാമിൽ ടേബിളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു... "ഞൻ പറഞ്ഞത് കേട്ടില്ലേ എനിക്ക് വെള്ളം വേണം എന്ന്"ആരും മിണ്ടാത്തത് കണ്ടു അവന് ശബ്ദമുയർത്തി... ഉമ്മ അവനെ പേടിപ്പിച്ചുകൊണ്ട് ചെയറിൽ നിന്ന് എണീക്കാൻ നിന്നതും അയിശു തടഞ്ഞു..

"ഞാൻ പോകാം ഉമ്മ കുടിക്ക്"അയിശു പറഞ്ഞു കൊണ്ട് അടുക്കളയിൽ ചെന്നു വെള്ളം എടുത്തു അയാൾക് നേരെ ടേബിളിൽ വെച്ച് കൊടുത്തു... "നിന്റെ കെട്ടിയോന് ചൂടൻ ആണേലും നീ ആൾ കൊള്ളാം... അവന്റെ സെലെക്ഷൻ കൊള്ളാല്ലേ "ഉമ്മയെ നോക്കി വശ്യമായി ചിരിച്ചു പറയുന്നത് കേട്ട് ഉമ്മ അറപ്പോടെ മുഖം തിരിച്ചു... അവളും കനപ്പിച്ചു നോക്കി കോണ്ട് തിരിഞ്ഞതും വാതിക്കൽ നിൽക്കുന്ന ആദിയെ കണ്ടു അവൾ ഞെട്ടി... അവന്റെ മുഖത്തെ ചോരമയം കണ്ടു ഇപ്പൊ പൊട്ടിത്തെറിക്കും എന്ന് തോന്നി അയാളെ ചുട്ടരിക്കാനുള്ള മുഖം കാണെ അവൾ കണ്ണ് കൊണ്ട് അരുത് എന്ന് കാണിച്ചതും അവന് ദേഷ്യത്തിൽ പടികൾ കയറി... ഉമ്മാനെ അവൾ ദയനീയമായി നോക്കി "ഉമ്മ ഞാൻ വരാം "അവൾ മിന്നുവിനെ ഉമ്മാന്റെ മടിയിൽ ഇരുത്തി മുഖളിലേക്ക് ഓടി അവൾ മുറിയിലേക്ക് നോക്കിയപ്പോൾ കയ്യിലെ വാച്ചും ബാഗും നിലത്ത് വീണു കിടക്കുന്നത് കണ്ടു അവൾ അകത്തേക്ക് കയറി... അയിശു വന്നത് അറിഞ്ഞു അവന് ദേഷ്യത്തിൽ പാഞ്ഞടുത്തു അവളുടെ ഇരുത്തോളിലും കയ്യമർത്തി ചുമരിൽ തട്ടി നിർത്തി... അവന്റെ കണ്ണിലേക്കു ചുവപ്പ് കാണെ കഴുത്തിലെ പച്ച നേരമ്പ് കാണെ വലിഞ്ഞുമുറുകിയ മുഖം കാണെ അവൾക്ക് മനസ്സിലായി എത്രത്തോളം അവനിൽ ദേഷ്യമുണ്ടെന്ന്... "പറഞ്ഞതല്ലേ അവൻകടുത്തു പോകല്ലേ എന്ന് പറഞ്ഞതല്ലേ..."അവന്റെ അലറൽ കേട്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു... "നിനക്ക് എല്ലാം അറിയുന്നതല്ലേ...അവന്റെ കണ്ണിൽ നീ പതിയുന്നത് എനിക്ക് ഇഷ്ടമല്ലാന്നു എന്നറിഞ്ഞിട്ടും നീ പോയില്ലേ..."അവന്റെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു... കണ്ണുകൾ ഇറുക്കെ അടച്ചുവെച്ച ആയിശുവിന്റെ കഴുത്തിൽ കൈകൾ ഇട്ടുകൊണ്ടവൻ അവളുടെ മുഖം ഉയർത്തി... അവൾ കണ്ണുകൾ തുറന്നു... അവന്റെ ദേഷ്യം കാണെ അവള്ടെ കണ്ണുകൾ മങ്ങിയിരുന്നു...

"ഞാ... അറി..."അവൾ വിറച്ചുപറഞ്ഞു പൂർത്തിയാക്കുമുന്നെ അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ട് പതിഞ്ഞിരുന്നു... അവളുടെ കണ്ണുകൾ തുറിച്ചു വന്നു... ഇരുകൈകളും ടോപ്പിൽ പിടി മുറുക്കി.... അവന് കീഴ്ച്ചുണ്ടിൽ പൊതിഞ്ഞുപിടിച്ചതും അവളുടെ കണ്ണുകൾ അമർത്തി അടഞ്ഞു പോയി... അവന് അവളെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് ഇടത്കൈ മൂടിക്കിടയിൽ കഴുത്തിനു പുറകിൽ അമർത്തി...വലം കൈ അവളുടെ ഇടുപ്പിലൂടെ പുറത്ത് അള്ളി പിടിച്ചുകൊണ്ടു അവനിൽ ചേർത്തു... പരസ്പരം ഉമിനീർ കലർന്നുകൊണ്ട് അവന് അവളുടെ ചുണ്ടുകളിൽ ആഴ്ന്നിറങ്ങി.... ദേഷ്യവും സങ്കടവും ചുംബനത്തിൽ അലിഞ്ഞില്ലാതെയായി... ശക്തിയോടെ മേൽ ചുണ്ടിലേക് പോകുമ്പോൾ ഉള്ള ഇടവേളയിൽ അവൾ ശ്വാസം എടുത്തു...വീണ്ടും ശക്തിയേറിയ ചുംബനത്തിൽ ശ്വാസം കിട്ടാതെ പിടയുമെന്ന് കരുതിയതും അവന് ഒന്നൂടെ അമർത്തി ചുംബിച്ചു കൊണ്ട് അവളിൽ അടർന്നുമാറി... അവൾ വല്ലാതെ കിതച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു... അവനും കിതച്ചുകൊണ്ടവളെ നോക്കി... കണ്ണുകൾ ഉയർത്താതെ ശ്വാസമെടുക്കുന്നത് കണ്ടു അവന് അവള്ടെ തോളിൽ പിടിച്ചു അവന്റെ നെഞ്ചിൽ ഇട്ടു... തളർച്ചയുടെ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ടവൾ കിതപ്പടക്കി..... ദേഷ്യമടക്കാൻ ചെയ്തത് ആണേലും ആദ്യമായി ചുംബനത്തിന്റെ മധുരമറിഞ്ഞവനിൽ നേരിയ പുഞ്ചിരി തെളിഞ്ഞു.... ഒന്നടങ്ങിയതും അവൾ ഞെട്ടി അവനിൽ നിന്ന് അടർന്നു മാറി അവനെ കണ്ണ് മിഴിച്ചു നോക്കി... അവന്റെ ചുണ്ടിലെ പുഞ്ചിരി കാണെ അവള്ടെ നെഞ്ചിടിപ്പ് ഉയർന്നു... അവന്റെ കണ്ണുകൾ അവള്ടെ ചുവന്ന മുഖത്താകെ പാഞ്ഞു നടന്നു അവസാനം അവള്ടെ ചുണ്ടിലേക്ക് തറഞ്ഞുനിൽക്കുന്നത് കണ്ടതും അവൾടെ കാലിലൂടെ ഒരു തരിപ്പ് മുർദ്ധാവിൽ വരെ ഇരിച്ചുകയറി ഒരു പിടപ്പോടെ അവനെ തള്ളിക്കൊണ്ട് അവൾ പുറത്തേക്ക് പാഞ്ഞു .......................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story