എന്റേത് മാത്രം: ഭാഗം 39

entethu mathram

എഴുത്തുകാരി: Crazy Girl

"എനിയും ഒരുത്തനും വിശ്വാസമായില്ലെന്ന് ഉണ്ടോ... ഇവിടുത്തെ പള്ളിയിൽ പോയി ചോദിച്ചാൽ മതി ഇവളുടെ ഉപ്പ എന്റെ കൈപിടിച്ചു മരുമകനായി സ്വീകരിച്ചത് വെക്തമായി അറിയാൻ പറ്റും " ജുനൈദിനെ നോക്കി അമൻ പുച്ഛത്തോടെ പറഞ്ഞപ്പോൾ അവന്റെ മുഖം വിളറി വെളുത്തു... "എനി എന്ത് കാണാൻ നിൽകുവാ എല്ലാരും "അമൻ ഒച്ചയെടുത്തതും അവിടെയുള്ളവർ ഓരോന്നായി പിരിഞ്ഞു... അപ്പോഴേക്കും ഗഫൂറിന്റെ വായിൽ നിന്ന് ഒലിച്ച ചോര തുടച്ചു കൊണ്ട് അയാൾ എഴുനേറ്റു.... ഉമ്മറത്തെ പടിയിൽ വേദനയോടെ ഇരുന്നു.... ശരീരമാകെ നുറുങ്ങുന്ന പോലെ തോന്നി... "കെട്ടിയോനും കെട്ടിയോളും കൂടി വീട് സ്വന്തമാക്കാൻ ഇറങ്ങി തിരിച്ചെക്കുവല്ലേ.. ഇവളുടെ ഉപ്പ വീട് ആയിഷയുടെയും മറിയുവിന്റെയും പേരിൽ ആകിയതിനുള്ള തെളിവ് കാണണമെങ്കിൽ നാളെ എന്റെ വീട്ടിൽ വന്നാൽ. മതി " ആദിയുടെ പുച്ഛത്തോടെയുള്ള സംസാരം കേട്ട് അവർ ഞെട്ടി... "ഇത്താ പ്രണയിച് ഇയാളുടെ കൂടെ പോയതിനു ഞാൻ തെറ്റ് പറയില്ല... പക്ഷെ ഇത്ത അപമാനിച്ചിട്ടും... ഉപ്പാ സ്നേഹത്തോടെ വീട്ടിലേക്ക് വിളിച്ചപ്പോൾ പറഞ്ഞത് ഒരിക്കലും പൊറുക്കാൻ ആവില്ല... ആയിശുവാ പറയുന്നേ ഞങ്ങൾടെ ഉപ്പയെ വേദനിപ്പിച്ചതിനു പടച്ചോൻ തരും " അവളുടെ കണ്ണിൽ തീ പാറിയിരുന്നു... ഗഫൂറിനെയും സലീനയെയും അവൾ കലിപ്പിച്ചു നോക്കി കൊണ്ട് ആദിയെ നോക്കി... "പോകാം "അവനെ നോക്കി അവൾ പറഞ്ഞു... അവൾ മറിയുവിന്റെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി...

പൊടുന്നനെ മറിയുവിന്റെ കൈകളിൽ അമൻ പിടിച്ചുകൊണ്ടു നിർത്തി... "ഇപ്പൊ എല്ലാരും അറിഞ്ഞു.. ഇവള്ടെ വാശി കൊണ്ടാണ് നിക്കാഹ് കഴിഞ്ഞിട്ടും ഇവളെ ഇവിടെ ആക്കി ഞാൻ പോയത്... എനി എനിക്ക് വേണം... ഞാൻ കൊണ്ട് പോകും " അവന്റെ വാക്കുകളിൽ യാജന തോന്നി.... ആയിശുവിന്റെ ചുണ്ടിലെ ചിരി അവനു സമ്മതം അറിയിച്ചു... "പക്ഷെ ഇത്ത അവിടെ " "നീയൊന്നും പറയണ്ടാ എന്റെ കൂടെ എനിയും വന്നില്ലെങ്കിൽ പിന്നെ നീ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല " മുടക്കം പറയാൻ നിന്ന മറിയുവിനെ കണ്ണുരുട്ടി അമൻ പറഞ്ഞതും അവൾ പേടിയോടെ ആയിശുവിന്റെ കയ്യില് നിന്ന് വിട്ടുകൊണ്ട് അമന്റെ കയ്യില് ചുറ്റിപിടിച്ചു... പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന സാധനമാ അവൾ ആത്മഖധിച്ചു അത് കാണെ മൂവരുടെയും ചുണ്ടിൽ കളിയാക്കി ചിരി വിരിഞ്ഞു... ************** വണ്ടിയിൽ ഇരിക്കെ മറിയുവിന്റെ കൈകൾ പരസ്പരം ഉരച്ചുകൊണ്ടിരുന്നു.... വല്ലാത്തൊരു തണുപ്പ് കയ്യാകെ... ഹൃദയത്തിലും വല്ലാത്തൊരു മിടിപ്പ്... ഈ നേരം സർ ന്റെ വീട്ടിലേക്ക് കേറി ചെന്നാൽ അവരുടെ പ്രതികരണം ഓർത്തു അവളുടെ നെറ്റിയിലെ വിയർപ്പോഴുകി... തന്നെ ഒഴിവാക്കണം എന്ന് പറഞ്ഞാൽ തനിക് സഹിക്കാൻ പറ്റില്ല അവൾ ഓർത്തു...കരച്ചിൽ വരുന്ന പോലെ തോന്നി... ആ വലിയ ഗേറ്റ് ഗേറ്റ് കടന്നതും ഇടിവെട്ടിയത് പോലെ അവള്ടെ നെഞ്ചിടിപ്പ് ഉയർന്നു.... കാർപോർച്ചിൽ കാർ നിർത്തിയവൻ അവളെ നോക്കി... വിയർത്തു പേടിയോടെ ഇരിക്കുന്നവളെ കണ്ടു അവന് നോക്കി നിന്നു...

"വാ ഇറങ് "അവന് പറഞ്ഞത് കേട്ട് അവൾ ഞെട്ടി നോക്കി... "നമ്മക്ക് തിരിച്ചു പോകാം... എന്നേ ഇത്താടെ കൂടെ അയച്ചേക്ക് "അവൾ പേടിയോടെ പറഞ്ഞു... "ഇത്തയുടെ ഭർത്താവിന്റെ വീട്ടിൽ നിൽക്കാൻ നിനക്ക് നാണമില്ലേ "അവന്റെ ശബ്ദം ഉയർന്നു... "എന്ന... "അവൾ തലകുനിച്ചു "എന്നാൽ "അവന് പുരികമുയർത്തി.. "എന്റെ വീട്ടിലേക്ക് അയച്ചേക്ക് "അവൾ ദയനീയമായി പറഞ്ഞത് കേട്ട് അവന്റെ കണ്ണുകൾ കുറുകി... "നീ എന്റെതാ... നീ എവിടെ നിൽക്കണം എന്ന് ഞാൻ തീരുമാനിക്കും... എനിയും വരില്ലെന്ന് എന്നാണെങ്കിൽ പൊക്കിയെടുത്തു കൊണ്ട് പോകാൻ എനിക്ക് അറിയാം "അവന് ദേഷ്യത്തോടെ പറഞ്ഞതും അവൾ. പേടിയോടെ കണ്ണുകൾ. നിറച്ചു കാറിൽ നിന്ന് ഇറങ്ങി... ഒന്ന് തലക്കുടഞ്ഞുകൊണ്ട് അവനും... വീടിനു പടിക്കൽ എത്തിയതും അവൾ തറഞ്ഞു നിന്നു... അമനിനെ വേണോ എന്ന മട്ടിൽ ദയനീയമായി നോക്കിയതും അവന് കലിയോടെ അവളുടെ കൈകളിൽ പിടിച്ചു അകത്തേക്ക് കയറി .... ഭക്ഷണം കഴിച്ചു സോഫയിൽ ഇരിക്കുന്ന അബ്ദുള്ളയും സുബൈദയും ആലിയയും അമനിനെയും അവന്റെ കൂടെ വരുന്ന പെണ്ണിനേയും കണ്ടു ഞെട്ടലോടെ എഴുനേറ്റു... സുബൈദയുടെ കണ്ണുകൾ അമൻ പിടിച്ചിരിക്കുന്ന മറിയുവിന്റെ കൈകളിൽ പതിഞ്ഞു അവരുടെ കണ്ണുകൾ കുറുകി... "അമൻ "അവർ അലറിക്കൊണ്ട് അടുത്തേക്ക് വന്നു മറിയു പേടിയോടെ അവനു പുറകിൽ നിന്നു...

എന്നാൽ അമൻ കൂസൽ ഇല്ലാതെ നിൽക്കുന്നത് കണ്ടു അവൾ അമ്പരന്നു... "ഏതാടാ ഇവള് "അവരുടെ ശബദം ഉയർന്നു "അത് നിങ്ങളോട് പറയേണ്ട ആവിശ്യം എനിക്കില്ല "അവന് തറപ്പിച്ചു പറഞ്ഞു "ഏതാടി നീ "മാറിയിവിനു നേരെ അവർ ശബ്ദമുയർത്തി.. "ഒച്ചവെച്ചു പോകരുത് "അവന് കൈചൂണ്ടി അലറിയതും അവർ വാ അടച്ച് അപ്പോഴാണ് റസിയുമ്മ അടുക്കളയിൽ നിന്ന് വന്നത്... അവന് ചിരിയോടെ അവളുടെ കയ്യും പിടിച്ചു അവർക്കുമുന്നിൽ നിന്നു... "രസിയുമ്മാ... ഇത് "അവന് മറിയുവിനെ മുന്നിൽ നിർത്തിയതും അവർ അവളുടെ തലയിൽ തലോടി "മറിയം അല്ലെ..." റസിയുമ്മ പറഞ്ഞത് കേട്ട് അവൻ ചിരിയോടെ തലയാട്ടി... മറിയു എന്നാൽ അമ്പരന്നു നില്കുവായിരുന്നു... "അപ്പോഴേ പറഞ്ഞതാ കൊണ്ട് വരാൻ എന്നാൽ മോള് വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാ ഞാനും നിർബന്തിക്കാഞ്ഞേ "അവളുടെ കവിളിൽ തട്ടി അവർ പറഞ്ഞത് കേട്ട് അവൾ അവർക്ക് നേരെ കണ്ണീരോടെ പുഞ്ചിരിച്ചു.... "ഓഹോ നീയും അറിഞ്ഞുകൊണ്ടാണല്ലേ... കണ്ട പെണ്ണിനേയും വീട്ടിൽ കേറ്റി വഴിക്കാൻ ഞാൻ സമ്മതിക്കില്ല... കുടുംബത്തിന്റെ മാനം കളയാൻ "സുബൈദ ഒച്ചയെടുത്തു പറഞ്ഞതും അമൻ അവരെ തറപ്പിച്ചുനോക്കി കൊണ്ട് തിരിഞ്ഞു.. "കണ്ടവൾ അല്ല എന്റെ ഭാര്യ ആണ് ഞാൻ മഹർ ചാർത്തിയവൾ "അവന് ശബ്ദമുയർത്തി പറഞ്ഞതും മൂവരും ഞെട്ടി റസിയുമ്മ ഒഴികെ "പിന്നെ കുടുംബ മഹിമ നിങ്ങള് അധികം പറയരുത് "അബ്ദുള്ളയെയും സുബൈദയെയും പുച്ഛിച്ചുകൊണ്ട് അവന് പറഞ്ഞതും വാക്കുകൾ കിട്ടാതെ അവർ നിന്നു... "എനി ഷിഫാനയോടും കുടുംബത്തോടും ഞാനെന്ത് പറയും"അബ്ദുള്ള സുബൈദയെ നോക്കി ചൂടായി...

അമനിനോട് പറയാനുള്ള ദൈര്യം അയാൾക്കില്ല "നിങ്ങള് കണ്ടു വെച്ചതല്ലേ... ഒരുത്തനെ പിടിച്ചു അവളെ കെട്ടിക്ക്.. എനി ഈ പേരും പറഞ് എന്റെ പുറകെ വരരുത് "അവന് എല്ലാവരേം നോക്കി തറപ്പിച്ചു കൊണ്ട് നടന്നു... പെട്ടെന്നെന്തോ ഓർത്ത പോലെ നിന്നു... "എന്തോന്ന് നോക്കി നില്കുവാടി നീ "കണ്ണുകൾ നിറച്ചുനിൽക്കുന്ന മറിയുവിന്റെ കയ്യും വലിച്ചവൻ മുറിയിലേക്ക് നടന്നു...അവൾ പേടിയോടെ തിരിഞ്ഞുനോക്കാതെ അവനു പുറകെ നടന്നു.. സുബൈദയും അബ്ദുള്ളയും അവന്റെ പ്രവർത്തിയിൽ ദേഷ്യത്തിൽ റസിയയെ നോക്കി അവർ അത് കാര്യമാക്കാതെ നടന്നു നീങ്ങി.. അമൻ മുറിയിലെത്തി ഡോർ അടച്ചതും മുഖം പൊത്തി മറിയു കരയാൻ തുടങ്ങി... അമൻ ദേഷ്യത്തോടെ അവളുടെ മുഖത്തിന്ന് കയ്യ് വലിച്ചെടുത്തു.... കണ്ണുകൾ നിറഞ്ഞു കൊണ്ട് പെയ്തിറങ്ങുന്നത് കണ്ടു അവനു സങ്കടവും ദേഷ്യവും നിറഞ്ഞു... "ഞാൻ ഞാൻ കാരണം..." "മിണ്ടിപ്പോകരുത്... എനി നിന്റെ കണ്ണിന്നു ഒരു തുള്ളി വെള്ളം വീണാൽ കരയാൻ പിന്നെ കണ്ണ് കാണില്ല കുത്തിയെടുക്കും ഞാൻ "അവന് കലിയോടെ പറഞ്ഞതും അവൾ പേടിയോടെ കണ്ണുകൾ തുടച്ചു... വീണ്ടും എന്തിനോ കണ്ണ് നിറഞ്ഞതും അവൾ മുഖം ഉയർത്തി ഫാനിലേക്ക് നോക്കി നിന്നു... അവള്ടെ പ്രവർത്തി കണ്ടു അവന് സംശയത്തോടെ നോക്കി... "എന്ത നിനക്ക് "അവന് അവള്ടെ പ്രവർത്തി കണ്ടു ചോദിച്ചു... "നിക്ക്.. കരയാൻ... തോന്നുന്നു... പക്ഷെ വെള്ളം നിലത്ത് വീഴില്ല "

നിഷ്കളങ്കമായി മുഖം ഉയർത്തി പറയുന്നവളെ കണ്ടു അത് വരെയുള്ള ദേഷ്യം എങ്ങോട്ടോ പോയി... അവന് അവളുടെ തലപിടിച്ചു താഴ്ത്തി.... "എന്താ നിന്റെ പ്രശ്നം "അവന് കണ്ണുരുട്ടി... അവൾ എന്ത് പറയണം എന്നറിയാതേ നിന്നു.. എന്നാൽ അവന്റെ കണ്ണുകൾ കുറുകിയതും "നിക്ക്...കുളിക്കണം "അവന്റെ നോട്ടത്തിൽ കണ്ണ് നിറച്ചവൾ വിളിച്ചു പറഞ്ഞു... അവനു ചിരി വന്നെങ്കിലും പിടിച്ചു വെച്ചു... "ന്നാ കുളിക്ക് "അവളിൽ നിന്ന് വിട്ട്മാറി കൈ കെട്ടിക്കണ്ടവൻ പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും... പെട്ടെന്നു നിന്നു കൊണ്ട് തിരിഞ്ഞു നോക്കി അവൻ പുരികമുയർത്തി എന്തെന്ന് ചോദിച്ചു "ബാത്രൂം "അവൾ കണ്ണു ഉയർത്തി ചോദിച്ചതും അവന് കൈകൾ ബാത്രൂം ചൂണ്ടി കാണിച്ചു... അങ്ങോട്ടേക്ക് നടക്കാൻ നിന്നതും വീണ്ടും എന്തോ ഓർത്ത പോലെ അവൾ തിരിഞ്ഞവനെ നോക്കി. "എനിയെന്താ "അവന് കനപ്പിച്ചു ചോദിച്ചു "ഡ്രെസ്സൊന്നും "അവൾ വീണ്ടും കണ്ണ് നിറക്കാൻ തുടങ്ങിയതും അവൻ വേഗം ഷെൽഫിൽ നിന്ന് ഒരു ഡ്രസ്സ്‌ എടുത്തു അവൾക് നീട്ടി... "എനി ഇതിനും മോങ്ങണ്ടാ "അവന് കനപ്പിച്ചു പറഞ്ഞുകൊണ്ട് ഡ്രസ്സ്‌ കൊടുത്തു... അവൾ അതുകൊണ്ട് ബാത്റൂമിലേക്ക് കയറി...ഡോർ അടച്ചു... "അയ്യോ ഞാൻ എങ്ങനാ.. ഇയാളുടെ കൂടെയാണോ ഇന്ന്... അയ്യയ്യോ... ആർക്കും എന്നേ ഇഷ്ടവില്ല... എങ്ങനാ ഞാൻ ഇവിടെ "അവൾ കണ്ണുകൾ നിറച്ചു ഓർത്തു... അമൻ പുറത്തെ ബാത്‌റൂമിൽ നിന്ന് കുളിച്ചിറങ്ങി റൂമിലേക്ക് വന്നപ്പോൾ അപ്പോഴും ബാത്‌റൂമിലെ തുറക്കാത്ത ഡോർ കണ്ടു അവന് നിശ്വസിച്ചു.... "അതിനുള്ളിൽ കിടന്നു മോങ്ങുവായിരിക്കും "അവൻ പിറുപിറുത്തു...

ഡോറിൽ മുട്ട് കേട്ടതും അവന് തൂവർത്തികൊണ്ടിരുന്ന ടർക്കി അവിടെ വെച്ചു ഡോർ തുറന്നു... പുറത്ത് ഫുഡുംമായി നിൽക്കുന്ന റസിയുമ്മയെ കണ്ടു അവന് അവർക്ക് നേരെ പുഞ്ചിരിച്ചു... "അവൾ എവിടെ "അവർ അകത്തേക്ക് കണ്ണ് പായിച്ചു കൊണ്ട് ചോദിച്ചു "ബാത്‌റൂമിലാ " "ഹ്മ്മ്... പാവം സങ്കടം ഉണ്ടാകും... നീയും വഴക്ക് പറയാൻ നിൽക്കണ്ടാട്ടോ "അവർ ശാസനയോടെ പറഞ്ഞതും അവന് കൺചിമ്മി... "എന്തിനാ ഈ നേരം കൂട്ടികൊണ്ട് വന്നത് " "ഞാൻ നാളെ പറഞ്ഞു തരാം റസിയുമ്മ "അവന് പാത്രം വാങ്ങിക്കൊണ്ടു പറഞ്ഞു... "ഹ്മ്മ്മ്... നിന്റെ ഉമ്മയെ സൂക്ഷിക്കണം നല്ല കലികേറി നിൽകുവാ "റസിയുമ്മ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.. "അവരുടെ ഒരു കലിയും എന്റെയും എൻറെ പെണ്ണിന്റെ അടുത്തും നടക്കില്ല "അവന് ദൃഷ്ട്ടി മാറ്റിക്കൊണ്ട് വലിഞ്ഞുമുറുകിയ മുഖവുമായി പറഞ്ഞു... ശേഷം റസിയുമ്മയെ നോക്കിയപ്പോൾ അവരുടെ മുഖത്തെ ചിരി കണ്ടു അവന് പറഞ്ഞത് എന്താണെന്ന് ഓർത്തത്... "അവന് എവിടെ "അമൻ വിഷയം മാറ്റി... "വന്നില്ലാ... ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയതല്ലേ... നീയാ അവനെ ഇങ്ങനെ വഷളാകുന്നത് "റസിയുമ്മ അവനെ കണ്ണുരുട്ടി.. "അവനെങ്കിൽ എന്ജോയ് ചെയ്യട്ടെ "അമൻ പറഞ്ഞു ചെറുപ്രായത്തിൽ കളിയും ചിരിയും ഇല്ലാതെ ഒരുപ്പാട് അനുഭവിച്ചതാ എന്റെ കുട്ടി.. അവർ ഓർത്തു...അവന്റെ കവിളിൽ തലോടികൊണ്ടവർ നടന്നു... അമൻ അവർ പോകുന്നതും നോക്കി ഡോർ അടക്കാൻ നിന്നതും എതിർവശത്തുള്ള ആലിയയുടെ മുറിയിൽ നിന്ന് അവൾ നോക്കുന്നത് കണ്ടു അവന് കണ്ണുരുട്ടിയത് അവൾ വേഗം ഡോർ അടച്ചു....

അവന് തലക്കുടഞ്ഞുകൊണ്ട് ഡോർ അടച്ചുകുറ്റിയിട്ട് ടേബിളിൽ ഭക്ഷണം വെച്ചു... ബാത്റൂമിലെ ഡോർ തുറന്നു വന്നത് കണ്ടു അവന് ചെരിച്ചു നോക്കി... ഇറങ്ങിവരുന്ന മറിയുവിന്റെ കണ്ടു അവനു ചിരിക്കാതിരിക്കാൻ ആയില്ല.... അവന്റെ കയ്യിലുള്ള ചെറുതായ ഫുൾ കയ്യ് ടീഷർട് ആണ് അവൾക് നൽകിയത്... എന്നാൽ അവൾക്കത് മുട്ടോളം ഉണ്ട്... മുട്ട് വരെയുള്ള ജോഗ്ഗർ പാന്റ് അവൾക് ഫുൾ പാന്റ് ആണ്... "എന്തിനാ ചിരിക്കൂന്നേ "അവൾ ചുണ്ട് പിളർത്തി ചോദിച്ചു.. "കാബൂളിവാല സിനിമയിൽ കന്നാസിനേം കടലാസിനേം പോലെ ഉണ്ട്... നിന്നെപ്പോലെ പത്തെണ്ണത്തിനെ കേറ്റാലോ ഇതിൽ "അവൻ പറഞ്ഞത് കേട്ട് അവള്ടെ ചുണ്ട് വളഞ്ഞു... അവള്ടെ ഭാവം കണ്ടു അവന് ചിരി നിർത്തി... അല്ലേൽ അതിനും കരയും എന്നവൻ അറിയാമായിരുന്നു... "ഹ്മ്മ് മതി വാ കഴിക്ക് " വീണ്ടും കനപ്പിച്ചു പറഞ്ഞത് കേട്ട് അവൾ അവനെ തുറിച്ചു നോക്കി ഇത്രേം നേരം വലിയ വായിൽ ചിരിച്ചവനല്ലേ ഇപ്പൊ കലിയോടെ നികുന്നത്... ഓന്തിനെ തോൽപ്പികുമല്ലോ ഈ പോക്കണേൽ.. അവനെ ഉറ്റുനോക്കിയവൾ ഓർത്തു... "വന്നു കഴിക്കെടി "അവന് അലറിയതും അവൾ വേഗം പ്ലേറ്റ് എടുത്തു ബെഡിൽ ഇരുന്നു.... വാരി വാരി കഴിക്കാൻ തുടങ്ങി...കവിളിൽ നിറച്ചുകൊണ്ട് പകുതി ആയതും പെട്ടെന്നെന്തോ ഓർത്ത പോലെ അവനെ അവൾ കണ്ണു ഉയർത്തി നോക്കി... എന്നാൽ വായി മുഴുവൻ ഭക്ഷണം നിറച്ചുനിൽക്കുന്ന മറിയുവിനെ അവന് അമ്പരന്ന് നോക്കുവാന് ... "ക.... ല്ലെ " അവൾ വായിൽ ഭക്ഷണം നിറച്ചു പറഞ്ഞത് കേട്ട് അവന് മുഖം ചുളിച്ചു... "വായിലുള്ളത് ഇറക്കിയിട്ട് പറയെടി " അവന് ജഗിൽ നിന്ന് ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചുകൊണ്ട് അവൾക് നേരെ നീട്ടി...

അവൾ അതു കുടിച്ചു... "കഴിക്കുന്നില്ലേ "അവൾ ഭക്ഷണം ഇറക്കി ചോദിച്ചതും അവന് ഇല്ലെന്ന് തലയാട്ടി... പിന്നെ അവൾ ചോദിക്കാനും നിന്നില്ല ചോദിച്ചാൽ ദേഷ്യപ്പെട്ടാലോ എന്നോർത്ത്... എല്ലാം കഴിഞ്ഞു നിന്ന് കറങ്ങുന്നവളെ അമൻ സംശയത്തോടെ നോക്കി.... "ഞാനെവിടെയ കിടക്കാ "അവനെ കണ്ണുയർത്തി അവൾ ചോദിച്ചത് കേട്ട് അവന് കൈകെട്ടി അവളെ നോക്കി... "ഈ റൂമിൽ എന്തേലും കുറവുണ്ടോ "അവന് അവളെ നോക്കി. ഗൗരവത്തോടെ ചോദിച്ചത് കേട്ട് അവൾ മുറിയാകെ കണ്ണോടിച്ചു... ചുമരിൽ ഒട്ടിനില്കുന്ന ഷെൽഫിലും അതിനു തൊട്ടടുത്തായി മിററോഡ് ഒട്ടിച്ചു വെച്ച കുഞ്ഞു ഷെൽഫിലും... അതിനു തൊട്ടടുത്തായി സോഫയും നടുക്കാണ് ബെഡ് ഉള്ളത് ബെഡിനു അപ്പുറമായി ടേബിലും ചൈറും...എല്ലാം നോക്കി കൊണ്ടവൾ അവനെ നോക്കി ഇല്ലെന്ന് തലയാട്ടി... "ബെഡ് കാണുന്നുണ്ടോ "അവന് ചോദിച്ചത് കേട്ട് അവൾ ആാാ എന്ന് തലയാട്ടി ബെഡ് ചൂണ്ടി... "എനി നിനക്ക് കിടക്കാൻ വല്ല തോണിയും കൊണ്ട് വെക്കണോ ഞാൻ "അവന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടിയവനെ നോക്കി... അപ്പോഴാണ് അവന് കളിപ്പിച്ചിതാണെന്ന് മനസ്സിലായത്... "എന്ന ചെന്ന് കിടക്കേടി "അവന് അലറിയതും അവൾ തറഞ്ഞു നിന്നു... "അപ്പോ..... സർ ഓ"അവൾ വിക്കി വിക്കി ചോദിച്ചതും. അവന് അവളെ ഉഴിഞ്ഞു നോക്കി.... അവന് അടുത്തേക്ക് നീങ്ങിയതും അവൾ മിഴിച്ചുകൊണ്ട് ഒരടി പുറകിലേക്ക് വെച്ചു...

"ഞാനെവിടെയ കിടക്കുന്നെ എന്ന് നിനക്കറിയാണോ "അവന്റെ മുഖം അടുപ്പിച്ചു പറഞ്ഞത് അവൾ തല പുറകിലേക്ക് നീങ്ങിക്കൊണ്ട് വേണ്ടെന്ന് തലയാട്ടി... "എന്ന കിടന്നൂടെ "അവന് പതിയെ ചോദിച്ചതും ഉമിനീറക്കികൊണ്ടവൾ നന്നായി തലയാട്ടി.... അവന് നേരെ നിന്നതും അവൾ ശ്വാസം പോലും വിടാതെ ബെഡിൽ ചുരുണ്ടു കൂടി കിടന്നു... അവന് ഒന്ന് നീട്ടിശ്വാസം വലിച്ചുകൊണ്ട് ബെഡിൽ കിടന്നു കയ്യെത്തിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു... ലൈറ്റ് ഓഫായതും അവൾ ഒന്നൂടെ ചുരുണ്ടു... ************** "ഉമ്മയോട് പറയണ്ടായിരുന്നു... പാവം ടെൻഷൻ അടിച്ചു " അയിശു ബെഡിൽ ഇരുന്നുകൊണ്ട് ഉറങ്ങുന്ന മിന്നുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... "ഞാൻ പറഞ്ഞില്ലെങ്കിലും ഉമ്മ അറിയും..."അവന് കനപ്പിച്ചു പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി... ഷെൽഫിൽ നിന്ന് എന്തോ തിരഞ്ഞു പിടിച്ചു വന്നു അവൾക്ടുത് ആദി ഇരുന്നു... "കയ്യ് നീട്ട് "അവന് ഓയിന്മെന്റ് എടുത്ത് പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി... "വേണ്ട വേദന ഒന്നും " "നിന്നോട് പറഞ്ഞത് കെട്ടില്ലെന്ന് ഉണ്ടോ "അവന് അവളെ നോക്കി കണ്ണുകൾ കൂർപ്പിച്ചതും അവൾ കയ്യ് നീട്ടി... "സ്സ് "ചൂണ്ടുവിരലിൽ ഓയിന്മെൻറ് ആക്കി കൊണ്ടവൻ അവളുടെ നിലിച്ച പാടുകളിൽ ചെറുതായി തൊട്ടതും അവൾ എരിവ് വലിച്ചു കണ്ണുകൾ അടച്ച്... പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ അവൾ കണ്ണുകൾ തുറന്നു അവനെ നോക്കിയതും കണ്ണുരുട്ടുന്നത് കണ്ടു അവൾ മുഖം തിരിച്ചു... "അപ്പോഴേ പറഞ്ഞതാ വീട്ടിലേക്ക് വരാൻ വാശിയാണല്ലോ..

ടീച്ചർ ആണെന്നുള്ള അഹങ്കാരം അല്ലെ... സ്വയം തീരുമാനിക്കുന്നത് എല്ലാം ശെരിയാവും എന്ന ഓവർ കോൺഫിഡൻസ് അല്ലെ... ഞാൻ ഇന്ന് വന്നില്ലായിരുന്നെങ്കിലോ..." അവൻ കലിയോടെ പറയുന്നത് കേട്ട് അവൾ അവനെ തന്നെ നോക്കി നിന്നു... "അതും പോട്ടെ ഞാൻ ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ നീ ഇത് എന്നിൽ നിന്ന് മറച്ചു വെക്കുമായിരുന്നു... അല്ലെ..." അവന് ചോദ്യമുന്നയിച്ചതും അവൾ അല്ലെന്ന് തലയാട്ടി എന്നാൽ അവന്റെ കനപ്പിച്ചു നോട്ടം കണ്ടതും അവൾ ആണെന്ന് കാണിച്ചുകൊണ്ട് തലകുനിച്ചു... "എനി മേലാൽ ഞാൻ ഇല്ലാതെ ഒരു ഇടത്തും പോയേക്കരുത് കേട്ടോ "അവൾ കൈചൂണ്ടിയതും അവൾ പോലും അറിയാതെ ആണെന്ന് തലയാട്ടി.... അവസാനമായി ഒന്ന് പുരട്ടിക്കൊണ്ടവൻ ബെഡിൽ നിന്ന് എണീറ്റു.... "അറ്റത്തു കിടക്കണ്ടാ "അറ്റത്തേക്ക് മുട്ടിൽ ഇഴഞ്ഞുകൊണ്ട് പോകാൻ നിന്നവൾ അവന്റെ നോക്കാതെയുള്ള സംസാരം കേട്ട് അവൾ ഞെട്ടി പോയി... പിന്നെ ഒന്ന് തലകുടഞ്ഞു മിന്നുവിന്റെ നെറ്റിയിൽ മുത്തി കൊണ്ട് ചുമരിനടുത് കിടത്തി... അവൾ നടുക്ക് കിടന്നു.. ലൈറ്റ് ഓഫ്‌ ചെയ്തവൻ അടുത്ത് കിടന്നതറിഞ്ഞു എന്നും പോലെ അവളിലെ ഹൃദയമിടിപ്പ് ഉയർന്നു... കൈകൾ തലയ്ക്കു പുറകിൽ ഇഴച്ചുകൊണ്ടവൻ അവളെ തിരിച്ചുകിടത്തി... അവൾ അവന്റെ നെഞ്ചിൽ തലചായിച്ചു കിടന്നു... "ശീലമായിപ്പോയി "അവന് പറഞ്ഞത് കേട്ട് അവൾക് ചിരി വന്നു.... അവൾ കണ്ണുകളടച്ചു അവന്റെ ഹൃദയമിടിപ്പ് കാതോർത്തു കിടന്നു ഇടയ്ക്കവന്റെ നെറ്റിയിൽ തട്ടുന്ന ചൂട് ചുംബനത്തിൽ അവളുടെ കണ്ണുകൾ മാടി അടഞ്ഞുകൊണ്ടിരുന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story