എന്റേത് മാത്രം: ഭാഗം 48

entethu mathram

എഴുത്തുകാരി: Crazy Girl

"നീ അല്ലെ അവള്ടെ ഓരോ കാര്യവും എന്നോട് പറയാറ്... അവൾ എനിക്കുള്ളതാ എന്ന് നീയല്ലേ പറഞ്ഞത്...എന്നിട്ട് നീയല്ലേ അവളെ എന്റെ മനസ്സിൽ നിറച്ചത്... എന്നിട്ട് ഇപ്പൊ എന്തായി... മറ്റൊരുത്തന്റെ കൂടെ സുഗമായി കഴിയുവാ അവൾ " ആദി പറഞ്ഞത് കൊണ്ട് പെട്ടെന്ന് പണി തീർത്തു മേലേ പോകാൻ നിൽകുമ്പോൾ ആണ് ഷാമിലിന്റെ പാതി തുറന്ന മുറിയിൽ നിന്ന് ശബ്ദം അലയടിച്ചത്... "ശാമിൽക്കാ എനിക്ക് തെറ്റ് പറ്റി...."ഷാന അവനെ പറഞ് സമാധാനിക്കുന്നത് കാണെ അയിശു അവർ പറഞ്ഞത് കേട്ടതിൽ തറഞ്ഞു നിൽക്കുക ആയിരുന്നു... "എന്നോട് ഒന്നും പറയണ്ടാ ഷാന...പ്ലീസ് ഒന്ന് ഇറങ്ങി പോ "ശാമിൽ പറഞ്ഞത് കേട്ട് അയിശു വേഗം അവിടെ നിന്നു മുറിയിലേക്ക് നടന്നു..  "അപ്പൊ നീ പറഞ്ഞു വരുന്നത് അവനു മിസ്രിയോട് ഇഷ്ടമായിരുന്നു എന്നാണോ "ആദി അവളെ സംശയത്തോടെ നോക്കി... "അവരുടെ സംസാരം കേട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി..."അവൾ അവനെ നോക്കി പറഞ്ഞു... "ചിലപ്പോ മിസ്രിയത്തയുടെ ഭാവം കാണെ അവർക്ക് അങ്ങനെ തോന്നിയതാണെലോ "അയിശു അവനെ നോക്കി സംശയത്തോടെ ചോദിച്ചു "നീ എന്താ പറയുന്നേ അവൾ ഈ ആലോചന വന്നപ്പോഴേ പൊട്ടിത്തെറിച്ചതാ വീട്ടുകാരോട്...പിന്നെ പണ്ടേ അവനെ കാണുന്നതേ അവൾക് പേടിയാ"ആദി "അപ്പൊ ഷാന ശാമിൽക്കാനേ പറഞ്ഞു പറ്റിച്ചതാണെന്നാണോ പറയുന്നേ.... അങ്ങനെ ആണെങ്കിൽ തന്നെ മിസ്രിത്തയുടെ വീട്ടുക്കാർക്കു ഷാനയോടു ഉള്ള സ്നേഹം പോലെ മിസ്രിതയോടും വേണ്ടേ...

എന്തുകൊണ്ടാ ശാമിൽക്കയുമായി കല്യാണം നടത്താൻ അവർ ദൃതി കാട്ടിയതെന്ന് നിങ്ങള് എന്താ അന്നോഷിക്കാഞ്ഞേ..."അയിശു പറഞ്ഞത് കേൾക്കെ അവന് അവളെ ഉറ്റുനോക്കി.... അവൾ പറയുന്നതിലും എന്തോ കാര്യമുണ്ടെന്ന് തോന്നി... "പക്ഷെ പണ്ടേ അവൾടെ ഇഷ്ടങ്ങൾ അവർ നടത്താറില്ല..."ആദി ഏതോ ഓർമയിൽ എന്ന പോലെ പറഞ്ഞു "അതിനർത്ഥം മിസ്രിത്ത അവരുടെ സ്വന്തം മോള് അല്ലെന്നാണോ " ആയിഷയുടെ ചോദ്യം കേട്ടതും അവന് ഞെട്ടിയവളെ നോക്കി... "പണ്ട് ഞാനും ഇതേ ചോദ്യം അവളോട് ചോദിക്കാറുണ്ട് ആദ്യം തമാശ ആയി കാണുക ആയിരുന്നു എന്നാൽ പിന്നെ പിന്നെ ഇത് കേൾക്കുമ്പോ അവൾക്കും വല്ലാതാവും... അവളും ചിന്തിക്കും ഇത് പോലെ...പലതവണ എന്നോട് പറഞ്ഞിട്ടുണ്ട് എന്നേ അവർക്ക് ഇഷ്ടമല്ല ആദി എന്ന്... "ആദി ഓർത്തു അവന്റെ ഭാവം കാണെ അവൾ പറഞ്ഞത് അബദ്ധമായോ എന്ന പോൽ അവനെ നോക്കി.... "അത്... പിന്നെ... ഞാൻ പറഞ്ഞന്നേ ഉള്ളൂ "അവൾ പെട്ടെന്ന് മുഖം തിരിച്ചു.... മൊബൈലും നോക്കി ഉറങ്ങിയ മിന്നു ബെഡിൽ നിന്ന് കരയാൻ തുടങ്ങിയതും അയിശു അവനെ മറികടന്നു അവളെ എടുത്തു... "എന്തെടാ ചക്കരെ..."അവളെ മാറിൽ തലചായ്ച്ചു കിടത്തി കൊഞ്ചിച്ചു ... എന്നാൽ കുഞ്ഞി കൈ ടോപ്പിനുള്ളിൽ കടത്തുന്നത് കാണെ അവൾ ആദിയിൽ നിന്ന് തിരിഞ്ഞിരുന്നു വെപ്രാളത്തോടെ കൈകൾ എടുത്തു മാറ്റി... കയ്യെടുത്തു മാറ്റിയത്തും മിന്നുവിന്റെ ചുണ്ട് പിളർന്നു...

"മാണം "അവൾ ചിണുങ്ങുന്നത് കാണെ അയിശു എന്ത്‌ ചെയ്യണം എന്നറിയാതെ നിന്നു... അവളുടെ പരവേഷം അറിഞ്ഞവനിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു.. തിരിഞ്ഞിരുന്നവളെ നേരെ ഇരുത്തി അവന് മിന്നുവിനെ അവള്ടെ മടിയിൽ നിന്ന് അവന്റെ മടിയിലേക്ക് ഇരുത്തി ഹെഡ്ബോർഡിൽ ചാരി ഇരുന്നു... "എന്താ വാപ്പിടെ മുത്തിന് വേണ്ടത് "ആദി അവള്ടെ കവിളിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു... "വാപ്പിന്റെ അല്ലാ..ഉമ്മീടെ മാണം "ആദിയുടെ നെഞ്ചിൽ കയ്യമർത്തി ചുണ്ട് ചുളുക്കി പറയുന്നത് കേട്ട് ആദി അവളെ കണ്ണ് മിഴിച്ചു നോക്കി...ആയിഷുവിനു ചിരി വന്നു പോയി... അത് കാണെ ആദി അവളെ കണ്ണുരുട്ടിയതും അവൾ ചിരി കടിച്ചു പിടിച്ചു രണ്ടുപേരെയും നോക്കി അവനടുത് ഹെഡ്ബോർഡിൽ ചാരി ഇരുന്നു... "അയ്യേ... മിന്നു വെല്ല്യ മോള് ആയില്ലേ... ഉമ്മിടെ പാൽ കുടിക്കേണ്ടത് ബേബി അല്ലെ... ഇങ്ങനെ ചോദിക്കാൻ പാടുണ്ടോ "ആദി പറയുന്നത് കേട്ട് മിന്നു കണ്ണ് വിടർത്തി രണ്ടുപേരെയും നോക്കി... "മിന്നുനു വെല്ല്യ ആൾ ആയിട്ട് വണ്ടി ഓടിക്കണം റ്റാറ്റാ പോണം വേണ്ടേ "ആദി ചോദിച്ചത് കേട്ട് അവൾ ആവേശത്തോടെ തലയാട്ടി... "അപ്പൊ ഉമ്മിടെ പാൽ കുടിച്ച മിന്നു കുഞ്ഞി അല്ലെ ആവുള്ളു... അപ്പോ വണ്ടി ഓടിക്കാൻ കയ്യൂല്ലല്ലോ... വാപ്പിടെ കൂടെ പോവ്വാനും കയ്യൂല കളിക്കാനും കയ്യൂലാ " "ആനോ "ആദി പറഞ്ഞത് കേട്ട് അവൾ കണ്ണ് വിടർത്തി ചോദിച്ചു.. "ആഹ്ന്ന്... മിന്നുനെ ഒരു കുഞ്ഞി ബേബി വന്നാൽ നമ്മക് ഉമ്മിനെ കൊണ്ട് പാൽ കൊടുപ്പിക്കാം എന്തെ "

ആദി പറഞ്ഞത് കേൾക്കെ ആയിശുവിന്റെ മുഖം ചുവന്നു അത് കാണാണെന്ന പോൽ അവന് തലതിരിച്ചെങ്കിലും അവൾ അവൾ അവന്റെ തോളിൽ തലചായ്ച്ചു അവനിൽ നിന്ന മുഖം മറക്കാൻ എന്ന പോലെ... "വേവി എപ്പ വരാ "ആദിയെ നോക്കി മിന്നു ചോദിക്കുന്നത് കേട്ട് അവന് ആയിഷയിൽ നിന്ന് നോട്ടം മാറ്റി മിന്നുവിനെ നോക്കി... "അതോ അത് ഉമ്മിയോട്‌ ചോദിക്ക് "അവന് കുസൃതിയോടെ പറഞ്ഞത് കേട്ട് അയിശു ഞെട്ടി നേരെ ഇരുന്നു അവനെ നോക്കി അവന്റെ മുഖത്തെ കുസൃതി കാണെ അവൾ നോട്ടം മാറ്റി... മിന്നു ആദിയുടെ മടിയിൽ നിന്ന് ആയിഷയിലേക്ക് മറിഞ്ഞു അവള്ടെ മടിയിൽ ഇരുന്നു അവൾക് നേരെ നോക്കി... "ഉമ്മി വേവി എപ്പ വരാ... വാപ്പി പഞ്ഞല്ലോ ഉമ്മിക്ക് അയ്യാം എന്ന് "മിന്നു അവളെ നോക്കി ചോദിച്ചതും അയിശു അവനെ ചെറഞ്ഞു നോക്കി അവന് എന്നാൽ പറഞ്ഞുകൊടുക്ക് എന്ന മട്ടിൽ ചുണ്ട് കൊട്ടിയതും അവൾ മിന്നുവിലേക്ക് തിരിഞ്ഞു... "അതോ... അത് മോള് പ്രാർത്ഥിക്കണം ഉമ്മിക്ക് ബേബിനെ തരണേ എന്ന് അപ്പോ മോൾക് ബേബിയെ കിട്ടുവല്ലോ..."അയിശു പറഞ്ഞത് കേട്ട് മിന്നു വെല്ല്യ കാര്യം പോലെ തലയാട്ടി... അയിശു എന്തോ സാഹസത്തിൽ ജയിച്ച മട്ടിൽ വിജയഭാവവും ആയി ആദിയെ നോക്കി... അവന് അവളെ ഉഴിഞ്ഞുനോക്കുന്നത് കണ്ടു അവൾ നോട്ടം മാറ്റി... അല്ലേൽ ഇയാളുടെ വക വല്ല കുരുട്ട് ചോദ്യവും വരും അവൾ ഓർത്തു... "ഉമ്മി വേവി ഇന്നലെ വരോ " നാളെ എന്നതിനാണ് ഇന്നലെ എന്ന് കുറുമ്പി പറയുന്നേ...

"ഇല്ലാ...കൊറേ കഴിഞ്ഞാൽ വരും"അവൾ മിന്നുവിന്റെ തലയിൽ പതിയെ തലോടി... "മിന്നുനു ഉമ്മിയെ ആണോ ഇഷ്ടം വാപ്പിയെ ആണോ" അയിശു മിന്നുവിന്റെ കവിളിൽ തട്ടി ചോദിച്ചു... അവൾ രണ്ടുപേരെയും മാറി മാറി നോക്കി... ആദി അവളെ നോക്കി കണ്ണിറുക്കിയതും അവൾ ആദിയുടെ മടിയിലേക്ക് ചാഞ്ഞു... "വാപ്പിനെ ഇച്ഛം "അവന്റെ വലിയ ശരീരത്തെ കെട്ടിപ്പിടിക്കാൻ കൈകൾ വിടർത്തി അവനിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞത് കേട്ട് അയിശു ചുണ്ട് പിളർത്തി നോക്കി... "അപ്പൊ ഉമ്മി ബേബിനെ തരൂല "അയിശു ചുണ്ട് കോട്ടി അവളോട് പറഞ്ഞു മുഖം തിരിച്ചു കയ്കെട്ടിയതും മിന്നു അവന്റെ മടിയിൽ നിന്ന് അവളിലേക്ക് ചാഞ്ഞു.. "ല്ലാ മ്മിയെ ഇച്ഛം "ആയിശുവിന്റെ കൈക്കുള്ളിൽ കേറി കൊണ്ട് കുണുങ്ങി ചിരിച്ചുകൊണ്ടവൾ പറഞ്ഞത് കേട്ട് അയിശുവും അവളെ ചിരിയോടെ ഇറുക്കെ പിടിച്ചു... "ആഹാ ഉമ്മിക്ക് ബേബി വേണേൽ വാപ്പി വിചാരിക്കണം " കെട്ടിപിടിച്ചിരിക്കുന്ന ആയിശുവിനെയും മിന്നുവിനെയും നോക്കി ഗൗരവത്തിൽ പറയുന്ന ആദിയെ അയിശു ഒളിക്കണ്ണോടെ നോക്കി... പിന്നെ കാര്യമാക്കാതെ മിന്നുവിനെ ചേർത്ത് പിടിച്ചു ഇരുന്നു... അത് കാണെ ആദിയിൽ ചിരി തെളിഞ്ഞു... തന്റെ മുന്നിൽ മിന്നുവെക്കാൾ ചെറിയ കുഞ്ഞാ ഇത് എന്നവൻ ഓർത്തുപോയി ************** "എടാ എണീക്കേടാ "നിഹാലിന്റെ അടുത്ത് ഇരുന്ന് അവനെ കുലുക്കി മറിയു വിളിച്ചു... "എന്താ മറിയു നിനക്ക്.... ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ "

അവന് കണ്ണുകൾ തുറക്കാതെ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.... "എന്ത് ഉറക്കാടാ കോളേജ് വിട്ടത് മുതൽ കിടക്കുന്നത് അല്ലെ... സമയം 7 ആയി "അവൾ വീണ്ടും അവനെ തട്ടിവിളിച്ചുകൊണ്ട് പറഞ്ഞു... "എന്താ മറിയുമ്മാ നിന്റെ പ്രശ്നം"നിഹാൽ മടിയോടെ എണീറ്റുകൊണ്ട് പറഞ്ഞു "സർ വന്നില്ലാ "അവൾ ചുണ്ട് ചുളുക്കി... "അതാണോ നിന്റെ പ്രശ്നം.. "അവന് അവളെ കണ്ണുരുട്ടി നോക്കി... "അതല്ലാ " "പിന്നെ " "കോളേജിന്ന് കണ്ടതല്ലേ... വല്ലതും കഴിച്ചോ എന്ന് അറീല്ലല്ലോ "അവൾ പറഞ്ഞത് കേട്ട് അവന് ഒന്ന് തലകുടഞ്ഞു ബെഡിൽ ഉണ്ടായിരുന്ന മൊബൈൽ എടുത്ത് എന്തോ ചെയ്തു... അവൾ സംശയത്തോടെ നോക്കിയതും കുഞ്ചുക്കാ ഡയലിങ് എന്ന് കണ്ടതും അവൾ കണ്ണ് മിഴിച്ചു നോക്കി... "എടാ എടാ വിളിക്കാൻ അല്ല പറഞ്ഞത്... ഞാൻ വെറുതെ പറഞ്ഞതാ "അവനെ തട്ടി കാൾ കട്ട്‌ ചെയ്യാൻ നിന്നപ്പോളേക്കും എതിർവശത് നിന്ന് കാൾ എടുത്തത് കണ്ടു അവളുടെ ഹൃദയം പിടച്ചുകൊണ്ട് നിന്നു... അത് കാണെ ചിരിയോടെ നിഹാൽ ലൗഡ്സ്പീക്കർ ഓൺ ആക്കി... "എന്താടാ... മനുഷ്യന് ഡ്യൂട്ടി സമയം വിളിച്ചു സമാധാനം തരില്ലേ" എതിർവശത് നിന്ന് നല്ല കലിപ്പ് കേട്ടതും നിഹാൽ മറിയുവിനെ തുറിച്ചു നോക്കി.. അവൾ എന്നേ പറയല്ലേ എന്ന് ചുണ്ട് അനക്കി യാചിച്ചു കൊണ്ടിരുന്നു... "അയ്യെടാ ഞാൻ അല്ലാ... ഇങ്ങള്ടെ കെട്ടിയോൾക്കാണ്... അവൾ ഇവിടെ എന്നേ ഉറങ്ങാൻ വിടുന്നില്ല.... ന്റെ സർ കഴിച്ചോ ഇല്ലയോ എന്നോർത്ത് ടെൻഷൻ അടിച്ചു ഇരിക്കുവാ " നിഹാൽ പല്ല് കടിച്ചു പറഞ്ഞത്... മറിയു നിഹാലിനെ കൂർപ്പിച്ചു നോക്കി...

എതിർവശത് നിന്ന് പ്രതികരണം കേൾക്കാത്തത് കണ്ടതും അവൾ മരണവിളി മുഴങ്ങിയ പോലെ മെല്ലെ ബെഡിൽ നിന്ന് മുങ്ങാൻ എന്ന പോലെ തിരിഞ്ഞു.... "അവൾ അടുത്തുണ്ടോ "കടുപ്പമേറിയ ശബ്ദം നേര്മയായി ചോദിക്കുന്നത് കേട്ടതും അവൾ അവിടെ തറഞ്ഞിരുന്നു.... "ഓ ഉണ്ട് "നിഹാൽ കള്ളച്ചിരിയോടെ പറഞ്ഞു.. "കൊടുക്ക്"അമൻ പറഞ്ഞത് കേട്ടതും നിഹാൽ അവളെ നോക്കി മൂളികൊണ്ട് അവള്ടെ കയ്യിൽ മൊബൈൽ വെച്ചുകൊടുത്തു.... "ഹലോ..."അവന്റെ ശബ്ദം കേട്ടതും അവൾ ഹൃദയം നിലച്ച പോലെ ഇരുന്നു... "റിയാ " ആ വിളിയിൽ അവൾ ഞെട്ടി മൊബൈൽ ലൗഡ്സ്പീക്കർ ഓഫ്‌ ചെയ്തു ചെവിയിൽ വെച്ചു... റിയ എന്ന വിളി വന്നാൽ തനിക് മാത്രം കേൾക്കാൻ പാകമുള്ളതേ സർ പറയു എന്നവൾക് അറിയാം... അതുകൊണ്ട് നിഹാലിനെ തറപ്പിച്ചുനോക്കിയവൾ മൊബൈലും ചെവിയിൽ വെച്ച് മുറിയിലേക്ക് ഓടി....... ഡോർ അടച്ച് ഡോറിൽ ചാരി നിൽകുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.... അവള്ടെ ശ്വാസം മൊബൈലിലൂടെ അവന്റെ ശരീരത്തിൽ വ്യാപിക്കുന്ന പോലെ തോന്നി അവനു... അവന് ചെവിയിൽ മൊബൈൽ അടുപ്പിച്ചു വെച്ചു... "റിയാ"വീണ്ടും പതിയെ അവന് വിളിച്ചു... "ഹം "അവൾ ഒന്ന് മൂളി... "ചായ കുടിച്ചോ "അമൻ "ഹ്മ്മ് "മറിയു "say something "അവന്റെ ശബ്ദം അത്രമേൽ നേര്മയായി അവള്ടെ ഹൃദയത്തിൽ പതിയുന്നത് അവൾ അറിഞ്ഞു.... എന്ത്‌ പറയും എന്നവൾ മനസ്സിൽ കൂട്ടിഗണിച്ചു കൊണ്ടിരുന്നു അപ്പോഴും അവൾക് വല്ലാത്തൊരു കുളിര് ശരീരമാകെ തോന്നി... " i need to hear ur voice "അവന്റെ വാക്കുകളിലെ പ്രണയം നിറഞ്ഞു തുളുമ്പിയത് അറിയവേ അവളിൽ ഹൃദയം നിലച്ചുപോകുന്ന പോലെതോന്നി..

"കാണണം "ഏതോ ഉൾപ്രേരണയിൽ അവൾ പോലും അറിയാതെ അവള്ടെ നാവ് ചലിച്ചു.... തലച്ചോർ പറയുന്നത് കേൾക്കാതെ മനസ്സ് പറഞ്ഞത് പോലെ അവൾ മൊഴിഞ്ഞുപോയി ... " i am coming "അത്രയും പറഞ്ഞവൻ മൊബൈൽ കട്ട്‌ ചെയ്തതും അവൾ കണ്ണുകൾ അടച്ച് ഡോറിൽ ചാരി നിന്നു... മറ്റെന്തോ വികാരം അവളിൽ പൊതിയുന്ന പോലെ തോന്നി.... "എടി... ഉമ്മ വെക്കല്ലേ എന്റെ മൊബൈലിലെ റെക്കോർഡർ ഉള്ളതാ "വാതിൽ തട്ടികൊണ്ട് പറയുന്ന നിഹാലിന്റെ ശബ്ദം കേൾക്കെ അവൾ പല്ല് കടിച്ചു ഡോർ തുറന്നു... "നിന്നോടാര വിളിക്കാൻ പറഞ്ഞെ" പല്ലിളിച്ചു നില്കുന്നവനെ തറപ്പിച്ചു നോക്കികൊണ്ട് മറിയു ചോദിച്ചു... "അത് പിന്നെ നിനക്ക് സന്തോഷായിക്കോട്ടെ എന്ന് കരുതി "അവന് മൊബൈലും തട്ടിപ്പറിച്ചു പറഞ്ഞതും അവൾ അവനെ അടിക്കാൻ കയ്യോങ്ങി... എന്നാൽ അപ്പോഴേക്കും അവന് താഴേക്ക് ഓടിയിരുന്നു... അവളും പുറകെ ചെന്നു... റസിയുമ്മക്ക് പുറകിൽ വട്ടം ചുറ്റി അവന് നിന്നതും മറിയുവും അവനെ പിടിക്കാൻ വേണ്ടി രസിയുമ്മക്ക് മുന്നിൽ നിന്ന് കഷ്ടപ്പെട്ട്... എന്നാൽ ഇരുവരുടെ കളിയും കാണെ റസിയുമ്മ ചിരിയോടെ അവർക്ക് നടുവിൽ നിന്നു... സോഫയിൽ ഇരിക്കുന്ന ആലിയയിൽ അത് കാണെ പുച്ഛം നിറഞ്ഞു.... "ഹെഹെ... "അവന് ചിരിയോടെ അവിടെ നിന്ന് മാറി... എന്നാൽ ഉമ്മറത്തെ വാതിക്കൽ നിന്ന് വരുന്നവരെ കണ്ടു നിഹാൽ ഓട്ടം നിർത്തി .. അവനു പുറകെ തിരിഞ്ഞ മറിയുവും അവരെ കണ്ടു റസിയുമ്മക്ക് പുറകിൽ നിന്നു.... എന്നാൽ നിമിഷം നേരം കൊണ്ട് ശമ്മാസിന്റെ കൈകൾ നിഹാലിന്റെ കവിളിൽ പതിഞ്ഞതും പ്രധീക്ഷിക്കാത്ത അടിയിൽ അവന് പുറകിലേക്ക് വേച്ചു കൊണ്ട് വീണു...

"മോനെ "റസിയുമ്മ അലറിക്കൊണ്ട് നിലത്ത് വീണു കിടക്കുന്നവനടുത് ഇരുന്നു അവനെ ചേർത്തു് പിടിച്ചു.... മറിയുവിന്റെ കണ്ണുകൾ പേടിയോടെ നിറഞ്ഞു തുളുമ്പി അവർക്കടുത്തേക്ക് പാഞ്ഞു... ആലിയ ഞെട്ടി സോഫയിൽ നിന്ന് എണീറ്റു... മുറിയിൽ നിന്ന് ശബ്ദം കേട്ട് സുബൈദയും അബ്ദുള്ളയും ഇറങ്ങി വന്നു.... "എന്താ മോനെ "നിലത്ത് വീണ നിഹാലിനെയും അവനെ പിടിച്ചു തേങ്ങുന്ന റസിയയെയും നോക്കി സുബൈദ ശമ്മാസിനു അടുത്ത് ചെന്നു... "ഈ പന്ന മോന് എന്റെ പെങ്ങളെ ക്ലാസ്സിൽ വെച്ച് അപമാനിച്ചെന്ന്... കൊല്ലും ഞാൻ ഇവനെ " പുറകിൽ പകയോടെ മന്ദഹസികുന്ന ഷിഫാനയെ ചേർത്ത് ശമ്മാസ് പറഞ്ഞു... നിഹാൽ മെല്ലെ നിലത്ത് നിന്ന് എണീറ്റു... "ഞാൻ ഉള്ളതെ പറഞ്ഞുള്ളു..."അപ്പോഴും വീറോടെ നിഹാൽ പറഞ്ഞത് കേട്ട് ശമ്മാസ് അവനു നേരെ അടിക്കാൻ ഓങ്ങിയതും റസിയുമ്മ മുന്നിൽ വന്നു നിന്നു... "എന്റെ കുഞ്ഞിനെ തല്ലല്ലേ മോനെ അവന് അറിയാതെ "അവരുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി.... "രണ്ടെണ്ണം കിട്ടട്ടെ റസിയ എന്നാലേ നിന്റെ മോന് പഠിക്കൂ"സുബൈദ പുച്ഛിച്ചുകൊണ്ട് പറഞ്ഞു... "നീ ഓർത്തോ... ഇവളെ കൊണ്ട് അവനെ കെട്ടിക്കാൻ എനിക്ക് അറിയാം അതിനു ഏതറ്റം വരെ ഈ ശമ്മാസ് പോകും " നിഹാലിനെ നോക്കി

കണ്ണുകൾ കുറുകിയവൻ പറയുമ്പോളും നിഹാലിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "മോള് സങ്കടപെടണ്ടാ... അമൻ എന്നെങ്കിലും നിനക്കരികിൽ വരും"അബ്ദുള്ള ഷിഫാനയെ ചേർത്തുകൊണ്ട് പറഞ്ഞു... "അന്ന് മാത്രമേ നിങ്ങള്ടെ ഈ മോളെ ഞാൻ കെട്ടുള്ളു " ആലിയയെ ചൂണ്ടി ശമ്മാസ് പകയോടെ പറഞ്ഞു... അവൾ നിർവികരമായി എല്ലാം കണ്ടുകൊണ്ട് നിന്നു... "നീ ഒറ്റരുത്തി കാരണമാ.. ഇതൊക്കെ... ഈ വീട്ടിലെ കലഹം ഒഴുവാക്കാൻ ഒന്ന് ഇറങ്ങി പോകൂടെ " പേടിയോടെ കണ്ണീർവർത്തു നിൽക്കുന്ന മറിയുവിന് അടുത്ത് ചെന്ന് സുബൈദ പറയുമ്പോൾ കണ്ണുകൾ നിറച്ചവൾ അവരെ നോക്കി... "ദേ ഇവളെ പറഞ്ഞാൽ ഉണ്ടല്ലോ "നിഹാൽ അവൾക് മുന്നിൽ നിന്നു കൊണ്ട് സുബൈദക്ക് നേരെ വിരൽ ചൂണ്ടി പിന്നെ എന്തോ ഓർത്ത പോൽ അവന് വിരൽ താഴ്ത്തി... "നീയൊക്കെ ഓർത്തോടാ... എന്റെ പെങ്ങളെ അമനെ കൊണ്ട് കെട്ടിക്കാൻ എനിക്കറിയാം "ശമ്മാസ് അവനടുത്തു വന്നു പറഞ്ഞു... "എന്നാൽ നീ കെട്ടിക്ക് ശമ്മാസെ ഞാൻ ഇതാ നിന്റെ മുന്നിൽ തന്നെ ഉണ്ട് " പുറകിലെ ഗംഭീരമായ ശബ്ദം കേട്ടതും എല്ലാവരുടെ കണ്ണുകളും വാതിക്കൽ തറഞ്ഞു നിന്നു... നിഹാലിന്റെ ചുണ്ടിൽ മന്ദഹാസം നിറഞ്ഞു അവന് ശമ്മാസിനെയും ഷിഫാനയെയും പുച്ഛിച്ചു നോക്കി..............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story