എന്റേത് മാത്രം: ഭാഗം 49

entethu mathram

എഴുത്തുകാരി: Crazy Girl

അമനെ കണ്ടതും നിഹാലിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... മറിയുവിന്റെ കണ്ണുകൾ വിടർന്നു അതിനേക്കാൾ അവളുടെ ഹൃദയമിടിപ്പ് ഉയർന്നുകൊണ്ടിരുന്നു... "അമാൻക്ക ഇവന്... എന്നേ ക്ലാസ്സിൽ വെച്ച് അപമാനിച്ചു... ഇവള് കാരണമാ..." അമനെ കണ്ടതും ഷിഫാന അവന്റെ കയ്യില് പിടിച്ചു പറഞ്ഞു...അമൻ കയ്യിലേക്കും പതിയെ അവളിലേക്കും ഒന്ന് നോക്കി "കയ്യിന്ന് വിടെടി "അവന്റെ ശബ്ദം പതിയെ ആണേലും അതിലെ കടുപ്പം അറിഞ്ഞവൾ പേടിയോടെ അവനിൽ നിന്ന് പിടിവിട്ടു... അത് കാണെ ശമ്മാസിന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു... "വേണ്ട അമൻ അവളെ തൊട്ട് കളി വേണ്ടാ.... എന്റെ പെങ്ങൾക് നോവിച്ചാൽ നിന്റെ ഈ പെങ്ങൾ അലമുറയിട്ട് കരയുന്നത് കാണിക്കും ഞാൻ "ശമ്മാസ് ആലിയയെ ചൂണ്ടി പറഞ്ഞു... ശമ്മാസ് പറഞ്ഞതും അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... മുന്നോട്ട് നടന്നു കൊണ്ട് നിഹാലിനു മുന്നിൽ നിന്നു അവന്റെ കവിളിൽ കൈകൾ വെച്ചുകൊണ്ട്... "എന്താ ഇത് "മുഖത്തെ പാട് കാണെ അമൻ ചോദിച്ചു... നിഹാലിന്റെ തല താണു... അമൻ റസിയുമ്മയെ നോക്കി... തട്ടം കൊണ്ട് വാ പൊത്തി കരച്ചിലടക്കുന്നത് കാണെ അവന് സ്വയം നിയന്ത്രിച്ചു നിന്നു.... തൊട്ടാടുത്തു നിൽക്കുന്ന പേടിച്ചരണ്ട മറിയുവിനെ കാണെ അവന് കണ്ണുകൾ ഇറുക്കെ അടച്ച് ശ്വാസം നീട്ടി വലിച്ചു കൊണ്ട് തിരിഞ്ഞു നോക്കി...

"എന്തിനാ ഇവനെ അടിച്ചത് "അമൻ ശാന്തമായി ശമ്മാസിനെ നോക്കി... "എന്റെ പെങ്ങളെ ക്ലാസ്സിൽ വെച്ച് ഇവന് അപമാനിച്ചത് കൊണ്ട് "ശമ്മാസ് ഷിഫാനയെ ചേർത്ത് കൊണ്ട് പറഞ്ഞു... അവളുടെ കണ്ണുകൾ അമനിൽ തങ്ങി നിന്നു.. "എന്തിനാ ഷിഫാന അവന് നിന്നെ അപമാനിച്ചത് "ഷിഫാനക്ക് നേരെ അവന് ചോദ്യമുയർത്തിയതും അവള്ടെ തല താണു... "ഞാനും നീയും പ്രണയിക്കുകയാണെന്ന് എന്ന കള്ളം പൊളിഞ്ഞത് കൊണ്ടാണോ ഈ നാടകം "അവന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടി... "അത്... ഞാൻ... എന്റെ "അവൾ വാക്കുകൾ കിട്ടാതെ കുഴഞ്ഞു "അതെ നീ... നീ തന്നെയാണ് ഇത് വരുത്തി വെച്ചത്... നീയെന്താ കരുതിയത് ഞാൻ പൊട്ടൻ ആണെന്നോ നീയും ദേ ഈ നിൽക്കുന്നവരും ചേർന്ന് ഒത്ത് കളിച്ചാൽ ഞാൻ ഒന്നും അറിയില്ലെന്നോ ഏഹ് " അമൻ പറഞ്ഞത് കേട്ട് അവൾ തല താഴ്ത്താൻ നിന്നതും അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.. അവന്റെ അടിയിൽ അവൾ ഞെട്ടി പേടിയോടെ ഷമസിന് പുറകെ വന്നു... ശമ്മാസ് കുതിച്ചലോടെ അമന്റെ കോളറിൽ കേറി പിടിച്ചു... "ഹ വിടെടാ"അവന്റെ കയ്യ് എടുത്തുമാറ്റി അവന് പുച്ഛത്തോടെ പറഞ്ഞു... "ഇത് നിന്റെ പെങ്ങൾ എന്റെ പേര് വെച്ച് കോളേജിൽ ഇല്ലാ കഥ മെനഞ്ഞതിനു കൊടുത്തതാ... "അവന് കൈകൾ കെട്ടി നിന്നു കൊണ്ട് പറഞ്ഞു...

"അമൻകാ... നിങ്ങൾക് എന്നേ എത്ര വേണേലും തല്ലാം ഒക്കെ സഹിക്കാം... കാരണം എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടാ... പോട്ടെ എന്നേ ഓർത്തു വേണ്ടാ നിങ്ങള്ടെ അനിയത്തി അവളെ എന്റെ ഇക്കാ കെട്ടാം എന്ന് പറഞ്ഞില്ലേ... അവൾക് വേണ്ടിയെങ്കിലും ഈ എന്നേ കല്യാണം കഴിച്ചൂടെ "ഷിഫാന കരച്ചൽ അടക്കി അവനു മുന്നിൽ വന്നു പറഞ്ഞു.... അപ്പോഴും അമൻ കൈകൾ കെട്ടി യാതൊരു ഭാവം വെത്യാസം ഇല്ലാതേ നിന്നു.... "അതെ അമൻ നിന്റെ ആകെയുള്ള പെങ്ങളാ അവൾ ... അറിയാം നിനക്ക് എന്നോട് ദേഷ്യമാണ് എന്ന്... പക്ഷെ അവൾ... അവൾ എന്ത്‌ പിഴച്ചു....നിന്റെ കയ്യില് തൂങ്ങി അല്ലെ അവൾ വളർന്നത്... അവൾക് ഇഷ്ടപെട്ടവനെ നീ നൽകില്ലേ?" സുബൈദ കണ്ണുകൾ നിറച്ചവനടുത്തേക്ക് വന്നതും അവന് അവരെ തറപ്പിച്ചു നോക്കി... സുബൈദ പറഞ്ഞത് കേൾക്കെ ശമ്മാസിലും ഷിഫാനയിലും മുഖം തെളിഞ്ഞു വന്നു.... മറിയുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... തന്നെ ഒഴിവാക്കില്ലെന്ന് അറിയാം... പക്ഷെ എന്തോ ഒരു ഭയം അവളെ മൂടി... "അമൻ നീ എന്നേ ഉപ്പയായിട്ട് കാണുന്നില്ല ശെരിയാ നിന്റെ ഉപ്പ അല്ലാ ഞാൻ .... പക്ഷെ നിന്റെ അനിയത്തിയുടെ സ്നേഹം നീ കണ്ടില്ലെന്ന് നടിക്കരുത് അവൾക് ശമ്മാസില്ലാതെ ജീവിക്കാൻ കഴിയില്ലാ.... അവൾക് വേണ്ടി നീ ഷിഫാനയെ " "നിർത്ത് " അബ്ദുള്ള പറഞ്ഞു തീരുന്നതിനു മുന്നേ അത് വരെ മിണ്ടാതിരുന്ന ആലിയയുടെ ശബ്ദം ഉയർന്നതും എല്ലാവരും ഞെട്ടി അവളെ നോക്കി...

"എന്തിനാ എല്ലാത്തിനും എന്റെ പേര് വലിച്ചിടുന്നെ ഏഹ്....എന്നോട് ഇയാൾക്കു ഒരു സ്നേഹവും ഇല്ലാ... കാരണം ഞാൻ ഇയാളുടെ സ്വന്തം അനിയത്തി അല്ലാ എന്ന് നിങ്ങൾക് അറിയുന്നതല്ലേ... അങ്ങനെ ഇഷ്ടമുള്ള ഒരാൾ ആയിരുന്നേൽ മറ്റൊരുത്തിയെ കെട്ടാതെ സ്വന്തം അനിയത്തിക്ക് വേണ്ടി ഷിഫാനത്തയെ കല്യാണം കഴിച്ചേനെ.... എന്നിട്ടും ചെയ്തില്ലല്ലോ... ഇപ്പൊ ഇയാൾ വേറെ കല്യാണം കഴിച്ചു... എനിയും എന്തിനാ ഇയാളെ കൊണ്ട് ഷിഫാനതയെ കെട്ടിക്കാൻ നിങ്ങള് ഇങ്ങനെ യാചിക്കുന്നെ... ഏഹ് " ആലിയ ദേഷ്യത്തോടെ അലമുറയിട്ടതും അബ്ദുള്ള അവൾക്കടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു... "എന്റെ മോൾക് വേണ്ടിയല്ലേ ഞങ്ങൾ ഈ ചെയ്യുന്നത് "അയാൾ പറഞ്ഞുകൊണ്ട് അവളെ ചേർത്തു... "കണ്ടില്ലേ മോനെ അവള്ടെ സങ്കടം നീ കണ്ടില്ലെ ശമ്മാസിനോടുള്ള ഇഷ്ടം കൊണ്ടാ അവൾ ഇങ്ങനെയൊക്കെ നിനക്ക് കഴിയും അവനെ ഇവൾക്ക് നൽകാൻ" സുബൈദ അവനു നേരെ കൈകൾ കൂപ്പി... ശമ്മാസിന്റെ ചുണ്ടിൽ വിജയഭാവ ചിരി വിരിഞ്ഞു... അവന് ആലിയയെ നോക്കി... അവളുടെ കണ്ണുകൾ കുറുകി.. "എനിക്ക് ഇയാളെ വേണ്ടെങ്കിലോ" ശമ്മാസിനെ നോക്കി ആലിയ പറഞ്ഞതും അവന്റെ ചുണ്ടിലെ പുച്ഛം മാഞ്ഞു അവളെ തറഞ്ഞു നോക്കി... "മോളെ "അബ്ദുള്ള അവളെ ഞെട്ടി വിളിച്ചു... "എനിക്ക് ഇയാളെ വേണ്ടാ...എനിക്ക് ഇയാളെ ഇഷ്ടമല്ലാ.....ആരും എനിക്ക് വേണ്ടി ത്യാഗവും ചെയ്യേണ്ട "അബ്ദുല്ലയിൽ നിന്ന് വിട്ട് മാറി അമനെ അവൾ ദേഷ്യത്തോടെ നോക്കികൊണ്ട് പറഞ്ഞു "എനിക്ക് വേണ്ടി ആരും യാജിക്കുകയും വേണ്ടാ "അബ്ദുള്ളയ്കും സുബൈദയെയ്കും നേരെ അവൾ ഒച്ചയെടുത്തു ...

"എന്താ നീ പറയുന്നേ നിനക്ക് ശമ്മാസ്ക്കനെ വേണ്ടേ ആലിയാ "ഷിഫാന അവൾക് മുന്നിൽ വന്നു ഞെട്ടലോടെ ചോദിച്ചു... "ഹ്മ്മ്.... എന്നേ വേണ്ടാത്തവരെ എനിക്കും വേണ്ടാ... ഷിഫാനത്താ നിങ്ങൾക് ഇയാളെ വേണമെങ്കിൽ എന്തൊക്കെ മാർഗം ഉണ്ടായിരുന്നു സ്വന്തമാക്കാൻ... ന്റെ ജീവിതം വെച്ച് കളിക്കേണ്ടിയിരുന്നില്ല "ഷിഫാനയെ നോക്കി സങ്കടത്തോടെ ആണേലും ആ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു ... "ഡീ" "മിണ്ടിപ്പോകരുത്... എനിയും നിങ്ങള്ടെ വായിന്നു തോന്നുമ്പോൾ വേണമെന്നും വേണ്ടന്നും കേൾക്കാൻ എനിക്ക് വയ്യ... അനിയത്തിക്ക് വേണ്ടി എന്നേ വെറും കളിപ്പാട്ടം പോലെ തോന്നുമ്പോൾ എടുത്ത് വെക്കുകയും വലിച്ചെറിയുകയും ചെയ്യുന്ന നിങ്ങളേ എനിക്ക് കാണണ്ടാ.... ആരേം ആരേം എനിക്ക് കാണണ്ടാ... ആരേം ഇഷ്ടല്ലാ... ഞാൻ ഒറ്റക്കാ... അത് മതി എനിക്ക്..." ശമ്മാസ് അലറി അവൾക്കടുത്തേക്ക് വരുമ്പോൾ അവനെ തടഞ്ഞുകൊണ്ട് വീറോടെ അലറി പറഞ്ഞവൾ മുഖളിലേക്ക് ഓടി.... അവളുടെ അവസ്ഥ കാണെ മറിയുവിന്റെയും റസിയുമ്മയുടെയും ഹൃദയം വിങ്ങി...അമൻ യാതൊരു വികാരവും ഇല്ലാതെ നിന്നു... എന്നാൽ അവളിൽ നിന്ന് അമനെ കയ്യില് ആക്കാം എന്ന് കരുതിയവർ അവളിലെ മാറ്റം കണ്ടു അന്തിച്ചു നിന്നു... ശമ്മാസ്സിന്റെയും ഷിഫാനയുടെ മുഖം ചുളിഞ്ഞു വന്നു... അവളിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം അവർ പ്രദീക്ഷിച്ചില്ല...

എന്നും പോലെ അവൾമൂലം ആഗ്രഹിച്ചത് നേടാം എന്ന് കരുതിയവർക് ഈ വരവ് എടുത്തു ചാട്ടം ആയിപ്പോയോ എന്ന് തോന്നി... എല്ലാവരെയും ദേശിച്ചു നോക്കി തിരികെ പോകാൻ നിന്ന ശമ്മാസിനെ അമൻ കൈവെച്ചു തടഞ്ഞു... ദേഷ്യത്തോടെ അമനെ നോക്കിയതും അവന്റെ കൈകൾ അവന്റെ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് നെഞ്ചിൽ കാൽ വെച്ച് ചവിട്ടി വീഴ്ത്തിയിരുന്നു... ശമ്മാസ് വേദനയോടെ അലറി... ഷിഫാന പേടിയോടെ പുറകിലേക്ക് നീങ്ങി നിന്നു... സുബൈദയും അബ്ദുള്ളയും അമനെ പേടിയോടെ നോക്കി... "എനി എന്റെ ചെക്കനെ തൊട്ടാൽ പിന്നെ നീ ഉയർന്നു നടക്കില്ലാ ഓർത്തോ "അവന്റെ നെഞ്ചിൽ ചവിട്ടി അമൻ എരിയുന്ന കണ്ണോടെ പറഞ്ഞതും ശമ്മാസ് വേദനയിൽ ഒന്ന് ഞെരങ്ങി... ഷിഫാനയെയും തറപ്പിച്ചു നോക്കിയവൻ തിരിഞ്ഞു നടന്നു... "എന്ത് നോക്കിനിക്കുവാ രണ്ടും കേറി പോ " ഞെട്ടി നിൽക്കുന്ന മറിയുവിനെയും നിഹാലിനെയും നോക്കി അമൻ അലറിയതും രണ്ടും മുഖളിലേക്ക് പാഞ്ഞു.... "റസിയുമ്മ എനിക്ക് ചായ വേണം". റസിയുമ്മയെ നോക്കി അമൻ പറഞ്ഞു അവർ അടുക്കളയിലേക്ക് പോയതും ബാക്കിയുള്ളവരെ നോക്കാതെ അവന് മുഖളിലേക്ക് നടന്നു... "നാശം "സുബൈദ ദേഷ്യം കൊണ്ട് കൈകൾ മുറുക്കി... 

നിഹാൽ ബെഡിൽ ചാരി ഇരുന്നുകൊണ്ട് മറിയുവിന്റെ കളി കണ്ടു ചിരിക്കണോ വേണ്ടയോ എന്ന പോൽ അവളെ നോക്കി നില്കുവാണ്... വാലിനു തീ പിടിച്ച പോലെയുള്ള അവള്ടെ നടത്തം കാണെ അവന് ചിരിച്ചു പോയി... "നീ എന്തിനാ ഇങ്ങനെ ബേജാറാവുന്നെ.."അവന് ചിരിയോടെ പറഞ്ഞു "ഞാൻ വിളിച്ചത് കൊണ്ടല്ലേ സർ വന്നത് എന്നിട്ടോ... ഇവിടെ നടന്നത് കണ്ട് ആകെ കലിപ്പിലാ... ശ്യേ വെറുതെ കാണണം എന്ന് പറഞ്ഞു "അവൾ കൈകൾ പരസ്പരം ഉരച്ചുകൊണ്ട് പേടിയോടെ പറഞ്ഞു... "എന്തായാലും കുഞ്ചുക്ക ഒക്കെ അറിയും അപ്പോ പിന്നെ കണ്ടത് നന്നല്ലേ ആയുള്ളൂ... "അവന് ബെഡ്‌ഡിനു ചാരി കിടന്നുകൊണ്ട് പറഞ്ഞു "ഹ്മ്മ്മ് ന്നാലും "അവൾ നഗം കടിച്ചുകൊണ്ട് ബെഡ്‌ഡിനു ഇരുന്നു... പെട്ടെന്ന് ചാരിയ ഡോർ തുറന്നു അമൻ കയറിയതും അവൾ ഞെട്ടി എണീറ്റു... അവന് രണ്ടുപേരെയും നോക്കികൊണ്ട് അകത്തേക്ക് കയറി.. "കുഞ്ചുക്കാ മാസ്സ് സീൻ ആയിരുന്നു ട്ടോ... ഹോ "നിഹാൽ ബെഡിൽ നിന്ന് ചാടി എണീറ്റതും അതിലും വേഗം അവന് ബെഡിൽ വീണിരുന്നു... മറിയു വാ പൊത്തി കണ്ണ് മിഴിച്ചു നിന്നു... അമൻ കാലുകൾ താഴ്ത്തി അവനെ കണ്ണുരുട്ടി നോക്കി.. "നാണമുണ്ടോടാ... അടികൊണ്ടിട്ട് ഇരുന്ന് ഡയലോഗടിക്കാൻ " അമൻ കലിപ്പിൽ പറഞ്ഞതും അവന് നന്നായി ഇളിച്ചുകൊണ്ട് ബെഡിൽ ഉയർന്നു ഇരുന്നു...

അമൻ ഒന്ന് നിശ്വസിച്ചുകൊണ്ട് കയ്യില് പിടിച്ച ഓയിന്മെന്റ് അവന്റെ മുഖത്ത് പുരട്ടി.... "ഹ്മ്മ് വേദനിച്ചോ "അമൻ "ഇവിടെയോ അതോ ഇവിടെയോ"അമൻ ചവിട്ടിയ നെഞ്ചിലും ശമ്മാസ് അടിച്ച കവിളിലും ചൂണ്ടി അവന് ചോദിക്കുന്നത് കേട്ട് അമൻ കണ്ണുരുട്ടി നോക്കി.. നിഹാലിൽ അത് ചിരി വരുത്തിയെ ഉള്ളൂ... നിഹാലിന്റെ ദേഹത്തു ഓയിന്മെന്റ് എറിഞ്ഞുകൊണ്ട് അമൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും എല്ലാം നോക്കി നിൽക്കുന്ന മറിയുവിനെ അവന് നോക്കി.. അവനെ കണ്ടതും അവള്ടെ കണ്ണുകൾ നാല് പാട് പിടയാൻ തുടങ്ങി... "വിളിച്ചു വരുത്തിയിട്ട് ഇവിടെ ഒളിച്ചിരിക്കുന്നോ... മുറിയിൽ പോടീ "അവന് അലറിയതും അവൾ കാറ്റ് പോലെ നിഹാലിന്റെ മുറിയിൽ നിന്ന് ഇറങ്ങി... അടക്കി പിടിച്ചു ചിരിക്കുന്ന നിഹാലിനെ ഒന്നൂടെ തറപ്പിച്ചു നോക്കികൊണ്ടവൻ മുറിക് പുറത്ത് ഇറങ്ങുമ്പോ എതിർ മുറിയിലെ ഡോർ തുറന്ന ശബ്ദം കേട്ട് അവന്റെ കണ്ണുകൾ അവിടേക്ക് പാഞ്ഞു... എന്നാൽ അമനെ കണ്ടതും അവൾ വാശിയോടെ ഡോർ വലിച്ചടച്ചു..... *************

"വേദനയുണ്ടോ " "ഹ്മ്മ് ല്ലാ നല്ല സുഖമുണ്ട് " കഴുത്തിൽ കൈകൾ മുറുകി അവന് കണ്ണിറുക്കി പറഞ്ഞത് കേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു... രണ്ട് ദിവസം ബെഡിൽ തന്നെ ഇരുന്ന് ദേഹം മരവിച്ച പോലെ ഉണ്ട് എന്ന് പറഞ് ആദിയെ താങ്ങി പിടിച്ചു റൂമിനു പുറത്ത് നടക്കുവാണ്.... തൊട്ടടുത്തു തന്നെ കുതിര സൈക്കിളിൽ ഇരുന്ന് മിന്നുവും ഉണ്ട്.... "ഉമ്മി വാപ്പിനെ എക്കുവോ "കുതിര സൈക്കിളിൽ ആടി കൊണ്ട് മിന്നു പറഞ്ഞു... "ഉമ്മി വാപ്പിനെ പോലെ സ്ട്രോങ്ങ്‌ അല്ലല്ലോ "ആദി മിന്നുവിനെ നോക്കി പറഞ്ഞു... "നാൻ സ്തോങ് ആന്ന്"മിന്നു പറഞ്ഞത് കേട്ട് ആദി ചിരിച്ചു "വാപ്പിടെ മുത്ത് അല്ലേലും സ്ട്രോങ്ങ്‌ അല്ലെ... അല്ലാതെ ഉമ്മിനെ പോലെ അല്ലാ " ആദി മിന്നുവോടാ പറയുന്നെങ്കിലും അവന് ആയിശുവിനെ ഇട്ടു കളിയാക്കാൻ തുടങ്ങി... "ഹും സ്ട്രോങ്ങ്‌ ആയ ആളാ എന്നേം പിടിച്ചു ഒറ്റക്കാലിൽ നടക്കുന്നെ " അയിശു പിറുപിറുത്തുകൊണ്ട് അവനേം പിടിച്ചു ഒരടി നടന്നു... എന്നാൽ പെട്ടെന്നവൻ അവള്ടെ ദേഹത്തേക്ക് ചാഞ്ഞതും അവന് വീഴാതിരിക്കാൻ ചുമരിൽ തട്ടി നിന്നു... ആദി വീഴുമെന്ന് കരുതി പേടിയോടെ അവനു രണ്ടു നടുവിന് സൈഡിലും ചേർത്ത് പിടിച്ചു അവൾ.. അവന് എന്നാൽ ഇടം കൈകൊണ്ട് ചുമരിൽ കുത്തി നില്കുന്നത് കണ്ടു അവൾ അവനെ നോക്കി...

"ഒറ്റക്കാലിൽ ആയിട്ടും ഞാൻ ഒന്ന് ചാഞ്ഞപ്പോൾ നീ എന്റെ കൈക്കുള്ളിൽ കുടുങ്ങിയത് കണ്ടോ "ചുണ്ടിന്റെ ഒരു ഭാഗം കോട്ടികൊണ്ട് അവന് പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നോക്കി... പിന്നീട് അവന് കളിപ്പിച്ചതാണെന്ന് മനസ്സിലായത്... വലം കൈ കെട്ടിയതിനാൽ ചുമരിൽ കുത്തി വെക്കത്താത് കൊണ്ട് അവൾ ആ സൈഡിലേക്ക് വലിയാൻ നിന്നതും അവന് അവളിൽ ദേഹം മുട്ടിച്ചു വെച്ചു.... "കയ്യില്ലെങ്കിൽ എന്താ നിന്നെ വിടണമെങ്കിൽ ഞാൻ വിചാരിക്കണം "അപ്പോഴും വിജയഭാവത്തോടെ പറയുന്നവനെ അവന് കണ്ണ് ഉയർത്തി നോക്കി... അവന്റെ കണ്ണുകളിലെ ഭാവം മാറി വരുന്നത് കാണെ അവളുടെ നേതൃഗോളങ്ങൾ പിടയാൻ തുടങ്ങി... മൂക്കിൻതുമ്പ് ചുവന്ന് തുടുക്കുന്നത് കാണെ അവനിൽ നേരിയ പുഞ്ചിരി നിറഞ്ഞു.... പ്രണയത്തോടെ നോക്കുമ്പോൾ മാത്രം ചുവന്ന് തുടിക്കുന്ന മൂക്കിൻതുമ്പിൽ ചുണ്ടുകൾ ചേർക്കാൻ തോന്നി.... കുത്തിയാൽ ചോര ചീറ്റുന്ന തുടുത്തു വന്ന ചുവന്ന കവിളുകൾ കടിച്ചു പിടിക്കാൻ തോന്നി.... മുഖമാകെ ഉഴിയുന്ന അവന്റെ കണ്ണുകൾ കാണെ അവള്ടെ നെഞ്ചിൽ മേള തുടങ്ങിയിരുന്നു.... അടുത്തേക്ക് നീങ്ങുന്ന അവന്റെ മുഖത്ത് നിന്ന് അവൾ കണ്ണുകൾ മാറ്റി... അവന്റെ ശ്വാസം മുഖമാകെ വീശിയതും അവളുടെ കൺപീലികൾ അടഞ്ഞു തുറന്നു...

മൂക്കിൽ നനുത്ത ചുംബനം ലഭിച്ചതും അവൾ വെട്ടിവിറച്ചത് പോലെ അവന്റെ തോളിൽ കൈകൾ അമർത്തി....അവന് ഒരു നൂൽ കടത്താൻ വിധം എന്ന പോൽ അകന്നു... അവളിലെ ശ്വാസഗതി ഉയർന്നു.... വീണ്ടും താഴുന്ന മുഖം കാണെ അവൾ അവനിലെ പിടി മുറുക്കി കണ്ണുകൾ ഉയർന്നു ദയനീയമായി അരുതെന്ന് തലയാട്ടി... എന്നാൽ അവളുടെ മുഖം കാണെ അവനു പിടിച്ചു നിൽക്കാൻ പറ്റിയില്ലാ... വീണ്ടും അടുക്കുന്ന അവനെ അമർത്തികൊണ്ടവൾ മിന്നുവിലേക്ക് കണ്ണ് കാണിച്ചു... രണ്ടുപേരെയും നോക്കി വായിൽ വിരലിട്ട് നുണയുന്ന മിന്നുവിനെ കാണെ ആദി പുഞ്ചിരിച്ചു അവന് അയിഷായിലേക്ക് അടുത്ത് കൊണ്ട് അവളുടെ എതിർപ്പുകൾ അവഗണിച്ചു കവിളിൽ പല്ലുകൾ ആഴ്ത്തി... വേദനയോടെ അവൾ അവന്റെ തോളിൽ പിടി മുറുകി.... അവന് അകന്നു മാറിയതും കവിളിൽ കൈവെച്ചവൾ അവനെ നോക്കി... അവന്റെ ചുണ്ടിലെ കള്ള ചിരി കണ്ടതും ചുണ്ടുകൾ കൂർപ്പിച്ചവൾ തിരിഞ്ഞു നിന്നു... പടിക്കൽ നിൽക്കുന്ന ഷാനയെ കാണെ അവൾ ഞെട്ടി.... ഷാനയുടെ മുഖത്ത് പല ഭാവങ്ങളും മിന്നി മറിഞ്ഞു... അയിശു നിർത്തം കണ്ടു ആദി അവളുടെ ദൃഷ്ടി പതിഞ്ഞ ഇടം കണ്ടതും ഷാനയെ കണ്ടു അവന് ഞെട്ടി...

പിന്നെ മനസ്സിൽ ഒന്ന് ചിരിച്ചുകൊണ്ട് ആയിഷുവിനു അടുത്ത് വന്നു അവളുടെ കൈകൾ കോർത്തു പിടിച്ചു ഷാനയെ നോക്കി....അയിശു ഞെട്ടി ആദിയെ നോക്കി കൈവിടുവെക്കാൻ നിന്നെങ്കിലും അവന് മുറുകിപിടിച്ചു... അവൾ അവനിൽ നോട്ടം കൂർപ്പിച്ചു കൊണ്ട് ഷാനയെ നോക്കി... അവള്ടെ മുഖം വീർത്ത് വന്നു... "കയ്യിലെ കേട്ട് അഴിക്കാൻ ഡോക്ടർ വന്നിട്ടുണ്ട് " ആയിഷയുടെ കവിളിലെ പാടും കോർത്തുപിടിച്ചിരിക്കുന്ന കൈകളിലും നോക്കി ഷാന പറഞ്ഞു കൊണ്ട് താഴേക്ക് നടന്നു... അവൾ പോയതും അയിശു ആദിയെ തറപ്പിച്ചു നോക്കി കൈകൾ വിട്ടു... "ഒരു മനസുഗം "അവന് അവളെ നോക്കി കണ്ണിറുക്കി.. അവൾ തലക്കുടഞ്ഞുകൊണ്ട് സൈക്കിളിൽ നിന്നു മിന്നുവിനെ എടുത്തു അമനെ താങ്ങി അവനെ ബെഡിൽ ഇരുത്തി... കയ്യിലെ കെട്ട് അഴിക്കാൻ ഇന്ന് അമൻ വരുമെന്ന് പറഞ്ഞിരുന്നു... അവൾ താഴേക്ക് ചെന്നപ്പോൾ അമൻ കൂടെ മറിയുവും ഉണ്ടായിരുന്നു... അവൾ മറിയുവിനെ ചെന്ന് പുണർന്നു... ആയിഷയെ കാണെ മറിയുവിനും അമനിലും ചിരി വന്നു... ആയിശുവിന്റെ കയ്യില് നിന്നു മറിയു മിന്നുവിനെ വാങ്ങി അവള്ടെ കവിളിൽ ചുംബിച്ചു... "മോൾ ഇവരേം കൊണ്ട് മേലേ ചെല്ല് ഞാൻ വെള്ളം ആക്കാം "ഉമ്മ പറഞ്ഞത് കെട്ട് അവൾ അമനിനെയും മറിയുവിനെയും കൊണ്ട് മുകളിലേക്ക് നടന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story