എന്റേത് മാത്രം: ഭാഗം 56

entethu mathram

എഴുത്തുകാരി: Crazy Girl

അലാറം കയ്യെത്തിച്ചു ഓഫ്‌ ചെയ്തുകൊണ്ട് അമൻ കുറച്ചൂടെ കണ്ണുകൾ അടച്ച് കിടന്നു...പതിയെ കൈകൾ നീട്ടി ലൈറ്റ് ഓൺ ചെയ്തു.... കണ്ണുകൾ വലിച്ചു തുറന്നു... തൊട്ടടുത്തു മൂടിപ്പുതച്ചു കിടക്കുന്നവളെ കാണെ അവന് ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞുകൊണ്ട് എണീറ്റിരുന്നു... ഉറക്കത്തിൽ കൈകൾ കൊണ്ട് തപ്പിതടഞ്ഞു ചെരിഞ്ഞുകൊണ്ട് അവന്റെ മടിയിൽ തലകെറ്റിവെച്ചവൾ കിടന്നു... തലയണെയെക്കാൾ സുഖംപിടച്ചവൾ മടിയിൽ തലവെച്ചുകൊണ്ട് സുഗമായി കിടന്നു.... ഉറങ്ങുമ്പോൾ പോലും കുഞ്ഞുകുട്ടിയോടെന്ന പോലെ വാത്സല്യം നിറഞ്ഞുതുളുമ്പി അവനിൽ .... അത്രമേൽ നിഷ്കളങ്കം നിറഞ്ഞു നില്കുന്നു അവളുടെ കുഞ്ഞുമുഖത്തു... അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തലോടി.... പിന്നെ പതിയെ തല എടുത്തുമാറ്റികൊണ്ട് അവളെ നേരെ കിടത്തി എണീറ്റു... ഫ്രഷ് ആയി വന്നപ്പോളേക്കും അവൾ സുന്ദരമായി ഉറങ്ങുകയായിരുന്നു...

എനി വിളിച്ചാൽ കാണും ഈ സുന്ദരമായ മുഖം വാടികൊണ്ട് മങ്ങുന്നത്... അവന് ഒന്ന് ചിരിച്ചു... അവന് അവളെ തട്ടിയുണർത്തി... മടിയോടെ അവൾ കമിഴ്ന്നു തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു അവന് ചിരി വന്നു പോയി... "മതി എണീക്ക് "അവന് വീണ്ടും തട്ടി... "ഹ്മ്മ്മ്... എത്രകാലം എനി ഇങ്ങനെ എണീക്കണം "മടിപിടിച്ചവൾ ഉറക്കച്ചവടോടെ എണീറ്റിരുന്നു കണ്ണുകൾ പോലും തുറക്കാതേ പറഞ്ഞു... "കൂടിപ്പോയാൽ 5വർഷം"അവന് പറഞ്ഞത് കേട്ട് ഞെട്ടികൊണ്ടവൾ കണ്ണുകൾ തുറന്നു... "എന്താ 5 വർഷമോ "അവൾ കണ്ണ് മിഴിച്ചു.... "ആഹ് 5 വർഷത്തെ കോഴ്സ് കഴിഞ്ഞ് ഡോക്ടർ ആയാൽ പിന്നെ എഴുനേൽപ്പിക്കണ്ടല്ലോ "അവന് ബെഡിൽ ഇരുന്നു പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നോക്കി... "അപ്പൊ 5 വർഷം വരെ ഇത് പോലെ ആണോ നമ്മള് ജീവിക്കുന്നെ "അവളിൽ അമ്പരപ്പ് നിറഞ്ഞു... "അതെ "യാതൊരു കൂസലും ഇല്ലാതെ അവന് പറഞ്ഞത് കേട്ട് അവൾ ചുണ്ട് പിളർത്തി...

പിന്നെ മടിയോടെ എണീറ്റു ബാത്റൂമിലേക്ക് നടന്നു... അപ്പൊ അന്ന് ജീവിച്ചു തുടങ്ങണം എന്ന് ഉദ്ദേശിച്ചത് എന്നേ ഒറ്റക്കിരുത്തി പഠിപ്പിക്കാൻ ആണോ വെറുതെ ഓരോന്ന് ഓർത്തു തല പുണ്ണാക്കി ... അവൾ സ്വയം പിറുപിറുത്തുകൊണ്ട് ബാത്റൂമിലേക്ക് കയറി... അത് കാണെ അവനിൽ നേരിയ പുഞ്ചിരി വിടർന്നു.... ************** "അവൾ എവിടെ " ഓഫീസ് റൂമിൽ കട്ടനുമായി വന്ന അമൻ നിഹാലിനെയും മറിയുവിനെയും നോക്കി ചോദിച്ചു "ആര് "നിഹാൽ നെറ്റിചുളിച്ചു... "ആലിയ "അമൻ ഗൗരവത്തിൽ പറഞ്ഞു "അവൾ... അവൾ വന്നില്ലാലോ... അവൾക്കറിയില്ല തോന്നുന്നു "നിഹാൽ പറഞ്ഞത് കേട്ട് അമൻ സോഫയിൽ ഇരുന്നു... "പടിക്കണേൽ ഈ നേരം അവൾക്കും എണീറ്റു വരേണ്ടത് ബാധകമാണ് .. അല്ലെങ്കിൽ പഠിപ്പിക്കില്ല ഞാൻ എന്ന് പറഞ്ഞേക്ക് അവളോട് "അമൻ ഗൗരവത്തിൽ പറഞ്ഞു.. മറിയു എണീറ്റതും അമൻ അവളെ നോക്കി...

"അത് അവളെ വിളിക്കാൻ"അവന്റെ നോട്ടത്തിൽ പതറിക്കൊണ്ടവൾ പറഞ്ഞു... "എന്നിട്ട് വേണം അവള്ടെ വായീന്ന് വല്ലതും കേട്ട് മോങ്ങാൻ... നീ അവിടെ ഇരിക്ക് നിഹാലെ നീ ചെല്ല് "അമൻ പറഞ്ഞത് കേട്ട് നിഹാൽ എണീറ്റു പുറത്തേക്ക് നടന്നു... അവള്ടെ ചുണ്ട് കൂർത്തുവന്നുകൊണ്ട് ചെയറിൽ ഇരുന്നു... അമൻ അത് കണ്ടെങ്കിലും ചുണ്ട് കോട്ടികൊണ്ട് കട്ടൻ കുടിച്ചു.... ഇടയ്ക്കിടെ ആവി ഇടുന്ന മറിയുവിനെ കാണെ അവന് സോഫയിൽ നിന്നു എണീറ്റു... "പടച്ചോനെ ഇപ്പൊ ചെവി പൊട്ടും "അവന് എഴുന്നേറ്റത് അറിഞ്ഞു അവൾ സ്വയം പറഞ്ഞു... എന്നാൽ പ്രധീക്ഷിച്ച വഴക്കോ കിഴുക്കോ ഒന്നും തരാതെ ബാക്കിക്കൂടിച്ച കട്ടൻ നീട്ടിയത് കണ്ടു അവള്ടെ കണ്ണുകൾ വിടർന്നു.... അവന്റെ കയ്യില് നിന്നു കപ്പ് വാങ്ങിയവൾ പകുതിയുള്ള കട്ടൻ ഒരിറക്ക് കുടിച്ചു.... ഉറക്കൊക്കെ പോയി ഉന്മേഷം വന്നപോലെ... വീണ്ടും അവൾ കുടിച്ചു... കട്ടനു ഇത്രയും ടേസ്‌റ്റോ അവൾ ഓർത്തു...

ഓരോ ഇറക്കു ആസ്വദിച്ചുകുടിച്ചു.... പെട്ടെന്നെന്തോ ഓർത്ത പോലെ അവൾ കണ്ണുകൾ ഉയർത്തി... മുന്നിൽ കൈകെട്ടി നില്കുന്നവനെ കണ്ടു അവൾ നാക്ക് കടിച്ചു...ശേഷം കപ്പിലേക്ക് നോക്കി... "തീർന്നോയി "അവനെ നോക്കി ജാള്യതയോടെ അവൾ പറഞ്ഞു... "ഹ്മ്മ് പോട്ടെ... എനി പടിക്ക് "അവന് കയ്യിലെ കപ്പ് വാങ്ങി ഗൗരവത്തിൽ പറഞ്ഞു... അവൾ സ്വയം തലക്കടിച്ചു കൊണ്ട് വായിക്കാൻ തുടങ്ങി....  അരമണിക്കൂറത്തെ തുരുതുരാ മുട്ടിയതിനു ശേഷം വാതിൽ തുറക്കുന്നത് കേട്ട് അവന് ശ്വാസം നീട്ടിവിട്ടു... "എത്രനേരായി മുട്ടുന്നു... ഈ വാതിൽ ഒന്ന് തുറന്നാൽ എന്താ "വാതിൽ തുറന്നതും ക്ഷമ നശിച്ചവൻ പറഞ്ഞു...എന്നാൽ അവളെ കണ്ടതും ദേഷ്യമെല്ലാം പറന്നുകൊണ്ട് അവനിൽ ചിരി നിറഞ്ഞു... പൊട്ടിപ്പൊട്ടിയവൻ ചിരിക്കാൻ തുടങ്ങി.... മുന്നിൽ മുയലിന്റെ ചിത്രമുള്ള നൈറ്റ്ഡ്രസ്സും അതിനൊപ്പമുള്ള മുയലിന്റെ ചെവിയുള്ള തൊപ്പിയും ഇട്ടു കഴുത്തിൽ കെട്ടി... ഉറക്കച്ചവടോടെ നിൽക്കുന്ന ആലിയയെ കാണെ അവനു വീണ്ടും ചിരി വന്നു.... അവന്റെ ചിരിയിൽ ഉറക്കെല്ലാം പമ്പ കടന്നു...

അവൾ ദേഷ്യത്തോടെ കയ്ച്ചുരുട്ടി അവന്റെ വയറ്റിൽ കുത്തി... "നിന്റെ ഈ ചിരി കാണാൻ ആണോ കോപ്പേ രാവിലെതന്നെ വിളിച്ചുണർത്തിയത് "അവൾ ദേഷ്യത്തോടെ പറഞ്ഞു... അപ്പോഴും അവൾ ഇടിച്ച ഇടം തടവിയവൻ ചിരി കടിച്ചു പിടിക്കാൻ നോക്കി... അവൾ ദേഷ്യത്തോടെ ഡോർ അടക്കാൻ തുനിഞ്ഞതും അവന് ഡോറിൽ കൈവെച്ചു തടഞ്ഞു... "നിന്നെ കുഞ്ചൂക്ക പഠിക്കാൻ വിളിക്കുന്നുണ്ട് വേഗം ബൂകുമായി വാ "അവന് ചിരിയടക്കി പറഞ്ഞു.. "ഇപ്പോഴോ "അവള്ടെ കണ്ണുകൾ പുറത്ത് വന്നു... "വേണമെങ്കിൽ വന്നാ മതി... പക്ഷെ ഇപ്പൊ വന്നില്ലേൽ പിന്നെ നീ അങ്ങോട്ടേക്ക് വരുവേ വേണ്ടാ എന്നാണ് പറഞ്ഞത് " നിഹാൽ പറഞ്ഞത് കേട്ട് അവൾക് ദേഷ്യം വന്നു... എങ്കിലും അവള്ടെ കാര്യമായി പോയി... അവൾ നിഹാലിനെ തറപ്പിച്ചുനോക്കി തിരിഞ്ഞു നടന്നു... "അല്ലേടി മുയലിനെക്കാളും നിനക്ക് മാച്ച് എലിയിന്റെ ചെവിയാ "അവന് ചിരിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അവൾ കണ്ണുകൾ കൂർപ്പിച്ചു തിരികെ വന്നു ഡോർ വലിച്ചടച്ചു... അവന് ചിരിയോടെ ഓഫീസ് റൂമിലേക്ക് നടന്നു.... കുറച്ചു കഴിഞ്ഞതും ബൂകുമായി ആലിയ വന്നത് കണ്ടു അമൻ അവളെ നോക്കി..

നിഹാലും തല ഉയർത്തി നോക്കി... ഡ്രെസ്സെല്ലാം മാറ്റിയിട്ടാണ് വന്നത് ടീഷർട്ടും പലസ്സപന്റുമാണ് വേഷം. അവന് അവളെ കാണെ ചിരി കടിച്ചു വെച്ചു... അവൾ ഒന്ന് കൂർപ്പിച്ചു കൊണ്ട് അവിടെയുള്ള ചെയറിൽ കയറി ഇരുന്നു..... അത് കാണെ പുറത്ത് വന്ന ദേഷ്യത്തെ അമൻ പിടിച്ചമർത്തി... "ഒറ്റക്ക് പഠിക്കാനാണേൽ മുറിയിലേക്ക് പോകാം "അമന്റെ ശബ്ദം ഉയർന്നതും മൂവരും തല ഉയർത്തി നോക്കി നിഹാലിന്റെയും മറിയുവിന്റെയും കണ്ണുകൾ ആലിയയിലും അമനിലും മാറി മാറി ചെന്നുകൊണ്ടിരുന്നു... ആലിയ ചെയറിൽ നിന്ന് എണീറ്റുകൊണ്ട് സോഫക്ക് അടുത്ത് ആർക്കോ വേണ്ടി എന്ന പോൽ നിന്നു... അമൻ അവളുടെ കയ്യില് നിന്ന് നോട്ട് വാങ്ങി.... "ഹ്മ്മ് എന്താ " അവരെ നോക്കുന്ന നിഹാൽനേം മറിയുവിനേം കനപ്പിച്ചു നോക്കി ചോദിച്ചതും രണ്ടും ചുമൽകൂച്ചി ബുക്കിലേക്ക് കണ്ണ് പതിപ്പിച്ചു... "ഇരിക്ക് "അമൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് ആലിയ സോഫയിൽ ഇരുന്നു.... "ഇംഗ്ലീഷ് അറിയാം എന്ന് കരുതി ബൈഹാർട്ട് പഠിക്കരുത്....

ആദ്യം എഴുതിയ ഓരോ വാക്കും മലയാളയത്തിൽ മനസ്സിലാകുക എന്നിട്ട് അത് മനസിലാക്കി പഠിക്കാൻ നോക്കു അപ്പൊ കിട്ടും..."അവൾക് നേരെ ബുക്ക്‌ നീട്ടിയവൻ പറഞ്ഞു അവൾ ഒന്ന് മൂളി... അവൾ ബുക്കിലേക്ക് ശ്രെദ്ധ തിരിച്ചതും അമൻ തലചെരിച്ചു നോക്കി അത്രയും നേരം അവനെ കണ്ണിമ വെട്ടാതെ നോക്കി നിന്ന നിഹാലും മറിയുവും ഒന്നും കണ്ടില്ലെന്ന മട്ടിൽ ബുക്കിലേക്ക് കണ്ണുകൾ പതിപ്പിച്ചു... ഇടയ്ക്കിടെ നിഹാലിനെയും മറിയുവിന്റെ തലക്ക് കൊട്ടിയും ചെവിക്ക് പിടിച്ചു ശകാരിക്കുകയും തന്റെ അടുത്ത് വരുമ്പോൾ ശാന്താമായി ഡൌട്ട് ക്ലിയർ ചെയ്യുന്നതും കാണെ ആലിയക്ക് വല്ലാതെ തോന്നി... അവരുടെ അടുത്ത് കൂടുമ്പോൾ അമൻ ഒരുപാട് സന്തോഷത്തിലാണ് എന്നാൽ തന്റെ കൂടെയോ... ആറര മണിയോളം ഉള്ള പഠിത്തം കഴിഞ്ഞു ആലിയ അവൾടെ മുറിയിലേക്ക് നടന്നു... ഡോർ അടച്ച് ബുക്ക്‌ ടേബിളിൽ വെച്ചവൾ ബെഡിലേക്ക് മലർന്നു കിടന്നു.... 

"എങ്ങോട്ടാ ആലിയ തിടുക്കം പിടിച്ചു പോണേ " "ഉമ്മ കുഞ്ചൂക്കാ വന്ന് ഞാൻ പോട്ടെ...കൈ വിട് "ആലിയ കൈകൾ കുടഞ്ഞുനോക്കി എന്നാൽ അതിലും മുറുകി കൊണ്ട് അവർ അവളേം വലിച്ചു മുറിയിൽ നടന്നു... "എന്താ ഉമ്മാ "അവൾക് ദേഷ്യം വന്നു... "ഇങ്ങനെ ചാടി തുള്ളി പോകാൻ അവന് നിന്റെ ആരുമല്ല... അവന് നിന്നെ അനിയത്തി ആയിട്ട് പോലും കാണുന്നില്ല ...."ഉമ്മ അലറുന്നത് കേട്ട് ആറാംക്ലാസുകാരിക്ക് ഒന്നും മനസ്സിലായില്ല... "എന്ത ഉമ്മ ഇങ്ങനെയൊക്കെ പറയുന്നേ " "പിന്നെ എങ്ങനാ പറയണം... അവന്റെ നിന്റെ സ്വന്തം ഇക്കാക്ക അല്ല മോളെ...അതോണ്ടല്ലേ മോൾടെ ഉപ്പാനോട് അവന് മിണ്ടാത്തത്... കണ്ടില്ലേ ഉപ്പയോടും ഉമ്മയോടും തരുതല അല്ലാതെ അവന് സംസാരിക്കാറില്ലല്ലോ " "പക്ഷെ ഉമ്മ... അത് ഇക്കാക്കേടെ ഉപ്പ വേറേ ആണെന്ന് നിച്ചു(നിഹാൽ )പറഞ്ഞല്ലോ " "അതെ അവന് പറഞ്ഞത് ശെരിയാ അവന്റെ ഉപ്പ വേറെയാ..അതോണ്ടാ മോൾടെ ഉപ്പാനോട് അവന് മിണ്ടാത്തത്...

എനി അങ്ങോട്ട് പോകണ്ടാട്ടോ "അവർ അവളെ പറഞ്ഞുമനസ്സിലാക്കി കൊണ്ടിരുന്നു... "പക്ഷെ എന്നേ ഇഷ്ടാണല്ലോ "അവളിൽ അപ്പൊഴും ചോദ്യം ഉയർന്നു... "അല്ലാ... മോൾ കുഞ്ഞായൊണ്ട് മനസ്സിലാക്കാത്തതാ... അവനു മോളെ ഇഷ്ടമല്ല... അവനു നിഹാലിനോടാ ഇഷ്ടം...നീ അവന്റെ അനിയത്തി അല്ലാത്തത് കൊണ്ടാ അവനു നിന്നെ ഇഷ്ടല്ലാത്തത്... മനസ്സിലായോ മോൾക് " അവർ പറയുമ്പോൾ അവൾ സംശയത്തോടെ തലയാട്ടി.... പിന്നീട് സ്വന്തമല്ലെന്ന് മനസ്സിലാക്കിയായിരുന്നു അയാളോട് പെരുമാറിയത്... പതിയെ പതിയെ ആവിശ്യത്തിന് മാത്രം അടുത്ത് ചെല്ലും... ഇടക്കെപ്പോഴോ നിഹാലുമായുള്ള വഴക്കിൽ" നിന്റെ വീടല്ലല്ലോ എന്റെ വീടല്ലേ... ഇറങ്ങി പൊ "എന്ന് പറഞ്ഞതിന് അയാൾ എന്നെയാണ് വഴക്ക് പറഞ്ഞത്... ആ ദേഷ്യത്തിൽ ഞാനും പറഞ്ഞു സ്വന്തം ഇക്കാക്ക ഒന്നുമല്ലല്ലോ ഭരിക്കാൻ എന്ന്... അതിനു ശേഷം ഞാൻ മിണ്ടാൻ പോലും പോകാറില്ല....

സ്കൂൾ കുട്ടികളുമായി വീട്ടിലേക്ക് വരുമ്പോൾ ഇക്കാക്കയാണോ ചോദിക്കുമ്പോൾ പറയും... എന്റെ ആരുമല്ലെന്ന് അപ്പോൾ ഒരു നോട്ടം എറിഞ്ഞു പോകും. അയാൾ.... പലപ്പോഴും പലതും പറഞ്ഞു നോവിച്ചിട്ടും ഉണ്ട്... പിന്നെ പിന്നെ എന്നോട് മിണ്ടാതായി... നോക്കിയാൽ പോലും ദേഷ്യത്തോടെ കണ്ണുകൾ മാറ്റും... എന്നേ വെറുത്തെന്ന് പറഞ്ഞപ്പോൾ എനിക്കും ദേഷ്യം വന്നു... കളിച്ചുനടന്നവർ രണ്ട് ദ്രുവങ്ങൾ ആയി മാറി... അയാളുടെ ഭാഗമായത് കൊണ്ട് നിഹാൽനേം വെറുത്തു... എങ്കിലും ഇടയ്ക്കിടെ അടികൂടാൻ എങ്കിലും മിണ്ടും എന്നാൽ അയാൾക് ഒരു നോട്ടം പോലും നൽകാറില്ല.... പക്ഷെ ഇപ്പൊ... ഇപ്പൊ ഞാൻ ഒറ്റയായത് പോലെ....അവളോടുള്ള സ്നേഹം പോലെ തന്നെയും സ്നേഹിക്കേണ്ടതല്ലേ... എന്നിട്ട് എന്നേ മാത്രം വേർതിരിച്ചു കാണുന്നു..... ശെരിയാ എന്നേ അനിയത്തിയായി കാണുന്നുണ്ടാവില്ല...അല്ലാതെ ഉമ്മ അങ്ങനെ പറയില്ലാ...എന്നേ പ്രസവിച്ച ഉമ്മ എന്റെ നല്ലതിനല്ലേ പറയൂ...

അപ്പൊ ഉമ്മയെ അല്ലെ ഞാൻ കേൾക്കേണ്ടത്... അവളുടെ മനസ്സിൽ പലതും ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു.... ************** തലവേദനയോടെ അവൾ കണ്ണുകൾ തുറന്നു... തലപൊട്ടുന്ന വേദന... ദേഹത്തെ പുതപ്പ് കണ്ടതും അവൾ ചുറ്റും നോക്കി.... തൊട്ടടുത്തു കിടക്കുന്ന ആദിയെ കണ്ടതും അവൾ നെറ്റിച്ചുളിച്ചു... ഇന്നലെ ബാൽക്കണിയിൽ നിന്ന് എപ്പോഴാ ഇവിടെ... അവൾ സ്വയം തലക്ക് കൈകൾ കൊടുത്തു ഇരുന്നു.... ആദി തിരിഞ്ഞുകിടന്നു കണ്ണുകൾ പതിയെ തുറന്നു... നെറ്റിയിൽ കൈകൾ കോർത്തു ഇരിക്കുന്നവളെ കാണെ അവന് കണ്ണുകൾ വലിച്ചു തുറന്നു.... "എന്തുപറ്റി " ആദിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി നോക്കി... "അത്... എന്താന്നറിയില്ല.. തല വല്ലാതെ വേദനിക്കുന്നു "അവൾ നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു... ഇന്നലെ കരഞ്ഞത്കരണം കണ്ണുകൾ ഇപ്പോഴും വീർത്തിരിപ്പുണ്ട്... അവന് അവള്ടെ കൈകളിൽ പിടിച്ചു വലിച്ചു...

ഞെട്ടലോടെ അവൾ അവന്റെ ദേഹത്തേക്ക് വീണുപോയി.... അവൾ പിടഞ്ഞെങ്കിലും അവന്റെ കൈകൾക്കുള്ളിൽ അവളെ ഒതുക്കി.... "ഇന്ന് പോണ്ടാ "അവളെ കയ്യില് ഒതുക്കിയവൻ കണ്ണുകൾ അടച്ചു പറഞ്ഞു.... അവൾ മെല്ലെ തല ഉയർത്തി നോക്കി... "സ്കൂളിൽ കൊറേ വർക്ക്‌ ഉണ്ട് "അവൾ. മെല്ലെ പറഞ്ഞു... "ഞാനും പോകില്ല "കണ്ണുകൾ അടച്ചവൻ പറഞ്ഞത് കേട്ട് അവൾ തലതാഴ്ത്തി നെഞ്ചിൽ മുഖം ചേർത്ത് കിടന്നു.... "വർക്ക്‌ ഇല്ലേ "അവൻ ചോദിച്ചത് കേട്ട് അവൾ ഒന്നൂടെ അവനിൽ ചേർന്ന് കിടന്നു... "അത് കുഴപ്പില്ല... നാളെ ചെയ്ത് തീർക്കാം "കണ്ണുകൾ അടച്ച് അവൾ പറഞ്ഞത് കേട്ട് അവനു ചിരി വന്നു.... ഒന്നൂടെ ദേഹത്തേക്ക് ചേർത്ത്കൊണ്ട് അവന് കിടന്നു... അവന്റെ ഹൃദയത്തിൽ കവിൾ ചേർത്ത് അവളും... ************** "ആര് പഞ് മാവു... നാന ഇങ്ങട് കാത്തു എന്നൊപ്പം കൂതാൻ... ആക്കാ ആക്കാ ഇച്ഛം... കൈകൾ കൊട്ടി മിന്നു പാടുന്നത് കേട്ട് ആദി കണ്ണുകൾ. വിടർത്തി ചിരിയോടെ നോക്കി... "അമ്പടി.. കൊള്ളാല്ലോ "അവളെ എടുത്തു മടിയിൽ ഇരുത്തി അവന് വയറിൽ ഇക്കിളിയാക്കി... അവൾ കുണുങ്ങി ചിരിച്ചു...

"ഉമ്മി പപ്പിച്ചതാ "അവൾ അവനെ നോക്കി പറഞ്ഞു "ആണൊ... വേറെന്ത പഠിപ്പിച്ചേ... വാപ്പിക്ക് പാടി തന്നെ "അവന് അവളെ അവനു നേരെ ഇരുത്തി കൊഞ്ചലോടെ ചോദിച്ചു... "കഥ പഞരാ പഞ്ഞു... അപ്പൊ... നാൻ ബീണോയ്യ്... ന്നെ പീപ്പിച്ചു.... "അവൾ പറയുന്നത് കേട്ട് അവന് മനസ്സിലായിരുന്നു... അവന് അവളുടെ നെറ്റിയിൽ തലോടി... അപ്പോഴും കണ്ണുകൾ വിടർത്തി ന്തൊക്കെയോ പറയുകയായിരുന്നു കുറുമ്പി... അവളുടെ കവിളിൽ അവന് ചുണ്ട് ചേർത്തു.... "ന്റെ കുഞ്ഞാ നീ... ആര് ചോദിച്ചാലും വിട്ട് കൊടുക്കില്ല... ആരായാലും "അവന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവളെ നെഞ്ചിൽ ചായ്ച്ചു കിടത്തി.... അവന്റെ നെഞ്ചിൽ പറ്റി അവൾ തള്ളവിരൽ വായിലിട്ടു നുണയാൻ തുടങ്ങി... "വിശക്കുന്നുണ്ടോ ഉമ്മിടെ മുത്തിന് "കുറുക്ക് സ്പൂൺ വെച്ചു ഇളക്കികൊണ്ട് അയിശു അവർക്കടുത്തേക്ക് നടന്നു.... വായിൽ നിന്ന് കയ്യെടുത്തവൾ ആണെന്ന് തലയാട്ടി..

ആദിക്കടുത്തു ഇരുന്നു കൊണ്ട് അവൾ സ്പൂനിൽ കോരി അതിൽ ഊതിക്കൊണ്ട് മിന്നുവിന്റെ വായിൽ വെച്ച്... അവന്റെ നെഞ്ചിൽ ചേർന്നിരുന്നവൾ കുടിക്കാൻ തുടങ്ങി.... "ഉമ്മ എവിടെ "ആദി ആയിശുവേ നോക്കി... "മേല് വേദനിക്കുന്നു പറഞ്ഞു... കിടക്കാൻ പോയതേ ഉള്ളൂ... പറ്റിയാൽ ഉമ്മാനെ ഒന്ന് ടെസ്റ്റ് ചെയ്യണം... ഇപ്പൊ വല്ലാതെ കിതാപ്പാണ്.. കൊളസ്ട്രോൾ കൂടിയതാണോ അറിയില്ല " മിന്നുവിന് സ്പൂൺ നീട്ടി കൊണ്ടവൾ പറഞ്ഞു... ആദി ഒന്ന് മൂളി... "മതി "ആദിടെ നെഞ്ചിൽ മുഖം ഉരച്ചവൾ പറഞ്ഞു... "അയ്യ്... മേത്താകെ ആകി... കുരുത്തംകെട്ടത് "ടീഷർട്ടിൽ പറ്റിയ കുറുക്ക് നോക്കി ആദി മിന്നുവിനോട് പറഞ്ഞു അവൾ കൊഞ്ഞരി പല്ലു കാട്ടി ചിരിക്കാൻ തുടങ്ങി... ആദി ദേഹത്തു നിന്ന് കുറച്ചു എടുത്തുകൊണ്ടു അവള്ടെ കവിളിൽ ആക്കി..മിന്നു ചിരിച്ചു... ശേഷം കുറുമ്പൊടെ ആയിശുവിന്റെ കയ്യിലെ പ്ലേറ്റിൽ കയ്യിട്ടുകൊണ്ട് ആദിക്ക് ദേഹത്തു ഉരച്ചു...ആദി അവളെ കൂർപ്പിച്ചുകൊണ്ട് അതിൽ നിന്ന് എടുത്തുകൊണ്ടു അവള്ടെ കവിളിൽ തന്നെ ഉരച്ചുകൊടുത്തു... അവൾക് രസം പിടിച്ചുപോയി...

ആയിശുകൊണ്ടവന്ന കുറുക്കിൽ കയ്യിട്ടവൾ കളിക്കാൻ തുടങ്ങി... കുടിക്കാൻ കൊണ്ട് വന്ന കുറുക്ക് ആദിയുടെയും മിന്നുവിന്റെയും ദേഹത്തു പറ്റികിടന്നു... ഇതൊക്കെ കണ്ടു കൂർപിച്ചുനോക്കുന്ന ആയിശുവിന്റെ കവിളിലും ആദി തൊട്ടതും അവൾ കണ്ണുകൾ കൊണ്ട് അരുതെന്ന് കാണിച്ചു.. എങ്കിലും. അവനിൽ കുറുമ്പ് നിറഞ്ഞു... മൂവരും അവരുടേതായ ലോകത്തു കുറുമ്പ് കാണിച്ചു അവരുടെ ചിരികൾ ഉയർന്നു... ഇതൊക്കെ കണ്ടുകൊണ്ട് നിന്ന ശാമിലിന്റെ ചുണ്ടിൽ നേരിയ മന്ദഹാസം വിടർന്നു.. അവന് ഹാളിൽ അവർക്കടുത്തേക്ക് നടന്നു... "എനിക്ക് പറയാനുണ്ട് " അവന്റെ ശബ്ദം കേട്ടതും ആദിയും ആയിഷുവും ഞെട്ടി നോക്കി...ശാമിലിനെ കണ്ടതും അവന്റെ ചുണ്ടിൽ ചിരി മാഞ്ഞു...മിന്നു അവനെ കണ്ടതും ആദിടെ കഴുത്തിൽ കൈകൾ കൊണ്ട് ചുറ്റിപിടിച്ചു.... ശാമിൽ അവനെ പേടിയോടെ നോക്കുന്ന മിന്നുവിൽ തന്നെ കണ്ണ് പതിപ്പിച്ചുകൊണ്ടിരുന്നു... ആയിഷയിലും ആദിയിലും അസ്വസ്ഥത തോന്നി ....................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story