എന്റേത് മാത്രം: ഭാഗം 59

entethu mathram

എഴുത്തുകാരി: Crazy Girl

"നീ പറഞ്ഞോ ഷാന... "ആദിയുടെ ചോദ്യം കേൾക്കെ അവളുടെ മുഖത്തെ രക്തമയം ഇല്ലാതായി... എല്ലാം കൈവിട്ടു പോയെന്ന പേടിയിലും ഒന്നും മനസ്സിലാകാതെ നിസാറും സീനത്തും ആദിയെയും ഷാനയെയും മാറി മാറി നോക്കി... അത് കാണെ ആദി അവന്റെ കൂട്ടുകാരൻ ആയ എസ് ഐ ധർമേഷിനോട് കണ്ണുകൾ കൊണ്ട് പറയാൻ ആംഗ്യം കാണിച്ചു... "see mr നിസാർ...പഠിക്കുന്ന ഹോസ്റ്റലിലെ സ്വന്തം റൂമേറ്റ് ആയ ഒരു പെൺകുട്ടിയോടുള്ള വാക്ക്തർക്കത്തിൽ നിങ്ങളുടെ മകൾ അവളുടെ അശ്ലീല വീഡിയോ എടുത്തു ഫേക്ക് ഐഡിയിൽ അവളുടെ കൂട്ടുക്കാരനും സോഷ്യൽ മീഡിയയിലും പോസ്റ്റ്‌ ചെയ്തിരിക്കുന്നു.... ആ കുട്ടിയെ മരണത്തിനു വഴിയിൽ കൊണ്ടെത്തിച്ചതും... ആ കുടുംബത്തിനെ അപമാനത്താൽ കൊണ്ടെത്തിചതിനും ഒരു മാസമായി കംപ്ലൈറ് കിട്ടിയിട്ട്.....ഇപ്പോഴാണ് ഐഡി ക്ക് പുറകിൽ ഷാന നിസാർ എന്ന ഈ കുട്ടി ആണെന്ന് തെളിഞ്ഞത്....

എത്രയും പെട്ടെന്ന് ബാംഗ്ലൂർ പോലീസ് സ്റ്റേഷനിലേക്ക് ഇവളെ കൊണ്ട് പോകാൻ ഞങ്ങള്ക്ക് ഓർഡർ ഉണ്ട്.. സൊ " എസ് ഐ പറഞ്ഞത് കേട്ട് ഷാനയുടെ മുഖം പേടിയോടെ വിറച്ചു.... എല്ലാം കൈവിട്ടു പോയ പോലെ തോന്നി സീനത് നെഞ്ചിൽ കയ്യടിച്ചു അലറി കരയാൻ തുടങ്ങി.... "പേടിക്കണ്ടാ മൂത്തപ്പാ.. കമ്പനിയിലെ മായം ചേർക്കുന്നതിനു ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇപ്പോ ആള് വരും... കുറച്ചു കാലം ഉപ്പയും മോളും കൂടി ജയിലിൽ കിടക്ക്... ഒറ്റക്ക് ഇരിക്കുമ്പോൾ ചെയ്ത് തീർത്ത പാപങ്ങൾ ഒക്കെ ഒന്ന് ഓർത്തു ജീവിക്കു.. ഭർത്താവിനേം മോളെയും വളം വെച്ച് ജീവിച്ച സ്ത്രീ നിങ്ങള് ഇല്ലാതെ ഈ വീട്ടിൽ നീറി കഴിയട്ടെ... അതാ അതാ നിങ്ങൾക്കുള്ള ശിക്ഷ..."

ആദി പറഞ്ഞത് കേൾക്കെ കെട്ടിപ്പൊക്കിയതെല്ലാം തകർന്നത് പോലെ അയാൾ നിന്നു.... "തെറ്റ് ചെയ്തവൻ അനുഭവിക്കും അതാരായാലും..." അത്രയും പകയോടെ പറഞ്ഞവൻ ആയിഷയുടെ കൈകൾ പിടിച്ചു മുന്നോട്ട് നടക്കാൻ ഒരുങ്ങി... ഭ്രാന്തപ്പിടിച്ചവളെ പോലെ നിന്ന് ഉരുളുന്ന ഷാനയെ കണ്ടെങ്കിലും അയിശു ഒന്നും മിണ്ടാതെ അവനു പുറകിൽ നടന്നു... എന്നാൽ ഏതോ ഒരു ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കിയവൾ പെടുന്നനെ ഞെട്ടി... തന്റെ കൈകളിൽ പിടിച്ചിരിക്കുന്ന ആദിയുടെ കൈകൾ മേലേ കൈകൾ പിടിച്ചു അവന് തിരിഞ്ഞു നോക്കുമുന്നേ അവൾ അവനുമായി സൈഡിലേക്ക് മറിഞ്ഞിരുന്നു... താഴേക്ക് വീഴാൻ നിന്ന ആദിയുടെ തല നിലത്തേക്ക് പതിയാൻ കുനിഞ്ഞ നിമിഷം മുകളിലെ ഉയർന്ന ഫ്ലവർവൈസ് ചുമരിൽ തട്ടി ചിന്നിച്ചിതറിയിരുന്നു... ആയിഷക്ക് മേലേ ആദിയും നിലംപതിഞ്ഞു...

അവളുടെ തല നിലത്ത് തട്ടാതിരിക്കാൻ അവന്റെ കൈകൾ അവൾക് തലക്കു പുറകിൽ പിടിച്ചു.... അവളുടെ ശരീരത്തിൽ അവന്റെ ശരീരം അമർന്നു... പേടിയോടെ അടഞ്ഞ കണ്ണുകൾ അവൾ പതിയെ തുറന്നു...ആദിയുടെ മുഖത്താകെ തലോടി.... അവന്റെ തലക്ക് പുറകിൽ കൈകൾ ഇഴച്ചു.. "എന്തെ... ലും പറ്റിയോ "അവളുടെ ശബ്ദം ഇടറി... എന്നാൽ ഞെട്ടലിൽ നിന്ന് മുക്തയായവൻ അവളുടെ വെപ്രാളം കാണെ ചുണ്ടിൽ ചെറുപുഞ്ചിരി തെളിഞ്ഞു... തന്റെ മുഖമാകെ തൊട്ടുനോക്കുന്നവളെ പ്രണയപൂർവം നോക്കിനിന്നവൻ... "നീയുള്ളപ്പോൾ എനിക്കൊന്നും പറ്റില്ല പാത്തൂ "കണ്ണുകളിൽ ഉറ്റുനോക്കിയവൻ പറഞ്ഞത് കേട്ട് അവൾ വെപ്രാളത്തോടെ അവന്റെ മുഖത്ത് നിന്നു കൈകൾ എടുത്തു... ചെറുപുഞ്ചിരിയോടെ തന്നെ നോക്കുന്നവനെ കാണെ അവളിൽ പരവേഷം നിറഞ്ഞു...

കണ്ണുകൾ സൈഡിലോട്ട് ചലിച്ചതും ഞങ്ങളെ തന്നെ നോക്കിനിൽക്കുന്ന പോലീസ് കാരേയും ഉപ്പയെയും കാണെ അവൾ പൊടുന്നനെ അവനെ തള്ളി വേഗം എണീറ്റു നിന്നു.... അവനും മെല്ലെ എണീറ്റുകൊണ്ട് പന്റിലെയും കയ്യിലെയും പൊടി തട്ടി... ആയിശുവിന്റെ കണ്ണുകളിലെ ഞെരമ്പുകൾ ചുവന്നു വന്നു... പകയോടെ നോക്കുന്ന ഷാനക്കരികിൽ ചെന്നവൾ കൈവീശി അടിച്ചു അവളുടെ ചുണ്ടുകൾ സൈഡിലേക്ക് കോചിപ്പോയി... അടുത്ത കവിളിലും അടിക്കാൻ ഉയർന്നപ്പോളേക്കും ലേഡീസ് കോൺസ്റ്റബിൾ വന്ന് ഷാനയെ പിടിച്ചു മാറ്റിയിരുന്നു.... "എന്നേ എന്ത് ചെയ്താലും ഞാൻ ക്ഷമിക്കും പൊറുക്കും.... പക്ഷെ എന്റെ ജീവൻ... ന്റെ മിന്നൂന്റെ വാപ്പിയെ നോവിച്ചാൽ ഈ ആയിഷ ആരെന്ന് അറിയും നീ "ആയിഷയുടെ കഠിനം നിറഞ്ഞ വാക്കുകൾ അവിടം ഉയർന്നു.... ആദി അവളുടെ കയ്യില് പിടിച്ചതും അവൾ തലചെരിച്ചു നോക്കി...

അവന് കണ്ണുകൊണ്ട് പോകാം എന്ന് പറഞ്ഞതും അവൾ ഷാനയെ ഒന്നൂടെ തറപ്പിച്ചുകൊണ്ട് അവനൊപ്പം നടന്നു... എസ് ഐ ക്ക് കയ്യും കൊടുത്തു ഉപ്പയോഡും പറഞ്ഞവർ മുറ്റത്തേക്കിറങ്ങി... അകത്തെ അലറിവിളിച്ചു കരയുന്ന ശബ്ദങ്ങൾ അവന് പാടെ അവഗണിച്ചു... അവന്റെ മനസ്സിൽ അവന്റെ മിസ്രി മാത്രമേ ഉണ്ടായിരുന്നുള്ളു... അവൾ അനുഭവിച്ച വേദന മാത്രമേ ഉണ്ടായിരുന്നുള്ളൂ... സ്വന്തം പെങ്ങൾ ആണേലും തെറ്റ് ചെയ്തവന് അതിനുള്ള ശിക്ഷ നൽകണം എന്ന് പഠിപ്പിച്ച ഉപ്പാടെ മകന് ആണ് ഞാൻ... അതുകൊണ്ട് സഹതപാതത്തിന്റെ ഒരു തരി ഉപ്പയുടെ മനസ്സിൽ ഉണ്ടാകില്ലെന്ന് അവനു ഉറപ്പാ...അവന് ഒന്ന് മന്ദഹസിച്ചു... ബൈക്കിൽ പോകുംവഴി ആയിശുവിന്റെ വീർത്തു തുടുത്ത മുഖം കാണെ ആദിയുടെ നെറ്റിച്ചുളിഞ്ഞു.... അകത്തു ഷാനയെ ചുട്ടരിക്കാൻ നിന്നവൾ...

ഇത്രയും നേരം ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു സൈഡിൽ വണ്ടി ഒതുക്കിയവൻ അവളോട് ഇറങ്ങാൻ ആവിശ്യപെട്ടു... "നിന്റെ പ്രശ്നമെന്താ "പുരികം പൊക്കിയവൻ ചോദിച്ചതും അവളുടെ കണ്ണുകൾ കുറുകി "എന്നേ കൂട്ടാതെ വരാൻ നോക്കിയതെന്തിനാ "അയിശു അവനെ തറപ്പിച്ചു നോക്കി... "ആ പ്രശ്നത്തിനിടയിൽ നീ വേണമെന്ന് തോന്നിയില്ല "മിഴിച്ചുനിന്നവൻ പതിയെ ബോധത്തിൽ വന്നു കൊണ്ട് പറഞ്ഞു... "എന്നിട്ടോ.. ഞാൻ ഇല്ലെങ്കിൽ എന്തായിരുന്നേനെ അവസ്ഥ... എന്റെ കണ്ണ് പതിഞ്ഞോണ്ടല്ലേ ഒരാപത്തും വരാതെ... അല്ലേൽ എന്താവുമായിരുന്നു"അവളുടെ ശബ്ദം ഇടറി... അത് കാണെ അവനിൽ നോവ് ഉണർത്തിയെങ്കിലും അതിലുപരി സന്തോഷം നിറഞ്ഞു... "കണ്ണ് നിറക്കല്ലേ...ഒന്നുംപറ്റിയല്ലല്ലോ..."ഇടം കയ്യ്കൊണ്ടവൻ അവളുടെ കണ്ണീർ തട്ടിത്തെറിപ്പിച്ചുകൊണ്ട് പറഞ്ഞു...

"എനി എവിടേക്കാണെലും എന്നേ കൂട്ടാതെ പോകല്ലേ "അവളുടെ ശബ്ദം നേർത്തു വന്നു... "ബാത്‌റൂമിലോ " ചിരി കടിച്ചു പിടിച്ചു അവന്റെ ചോദ്യം കേട്ടതും അവളുടെ മുഖം വീർത്തു വന്നു... അവനെ നോക്കാതെ അവൾ ബൈക്കിൽ കയറി ഇരുന്നു... അവൻ ചിരിച്ചു പോയി... മിററിലൂടെ നോക്കിയതും അവൾ മൂക്കുവലിക്കുന്നത് കണ്ടു അവ പുറകിലേക്ക് ചാഞ്ഞു മടിയിൽ വെച്ചിരുന്നു അവളുടെ കൈകൾ വയറിൽ ചുറ്റിപിടിപ്പിച്ചു അവൾ വാശിയോട് എടുത്തു മാറ്റിയെങ്കിലും വീണ്ടുമവൻ അവളുടെ കൈകൾ വയറിൽ ചുറ്റിവെച്ചുകൊണ്ട് ഇടം കൈകൊണ്ട് അത് മുറുക്കെ പിടിച്ചു... " ഐ ലവ് യു പാത്തൂ "മിററിൽ നോക്കിയവൻ കണ്ണിറുക്കി പറഞ്ഞതും അവളിൽ ചെറുച്ചിരി മൊട്ടിട്ടു... ഇടം കൈ അവളുടെ കൈകളിൽ പിടിച്ചുകൊണ്ടു തന്നെ വണ്ടിയെടുത്തു... മുന്നോട്ടുള്ള യാത്രയിൽ രണ്ടുപേരിലും ചെറുപുഞ്ചിരി തങ്ങി നിന്നു....

************** "ക്ലാസ്സ്‌ വിട്ടല്ലോ മറിയു... കുഞ്ചൂക്കാനെ വിളിക്കാം ഞാൻ " നിഹാൽ ഫോൺ എടുക്കാൻ തുനിഞ്ഞതും അവൾ നിഷേധിച്ചു... "വേണ്ടടാ... ഇന്ന് ഹോസ്പിറ്റലിലും കമ്പനിയിലും പോകണം എന്ന് പറഞ്ഞതാ എനി ഇങ്ങോട്ടും വിളിക്കണ്ടാ..."മറിയു... "എങ്കിൽ ഞാൻ കൊണ്ട് വിടാം നീ ഒറ്റക്ക് പോകണ്ടാ വാ"നിഹാൽ അവളേം വിളിച്ചു മുന്നിലേക്ക് നടന്നു... "എന്റെ നിഹാലെ ഫുട്ബാൾ പ്രാക്ടിസിന് ഇപ്പൊ വിളിച്ചില്ലല്ലേ ഉള്ളൂ നീ എന്നേ കൊണ്ടാക്കി എപ്പോ വരാനാ... നീ പൊക്കോ... എനിക്ക് ഒരു പത്ത് രൂപ താ ഞാൻ ബസ്സിന്‌ പൊക്കോളാം "മറിയു "അത് വേണ്ടാ... ബസ്സിന്‌ നീ പോകണ്ടാ.... വേഗം നീ കൊണ്ട് വിടാം നീ ടൈം കളയാതെ വാ " "ടാ ചെർക്കാ ഞാൻ lkg കുട്ടിയൊന്നുമല്ലാ... നിന്നെക്കാൾ നല്ല എക്സ്പീരിയൻസ് ആണ് എനിക്ക് ബസ്സിൽ പോകാൻ... പണ്ടും ഞാൻ അങ്ങനെയല്ലേ വന്നത്... നീ പത്തുരൂപ തന്നേക്ക് "

അവസാനം മറിയുവിന്റെ വാശി കൊണ്ട് നിഹാൽ അവൾക് കയ്യിലുള്ള 300 രൂപ കൊടുത്തു.... "ഇത് വെച്ചോ "പൈസയിലേക്ക് നോക്കുന്നവളെ കണ്ടു അവന് പറഞ്ഞു... അവനോടു യാത്രയും പറഞ്ഞവൾ മുന്നോട്ട് നടന്നു ഗേറ്റ് കടന്നു അവൾ കണ്ണിൽ നിന്ന് മറഞ്ഞതും അവന് ഗ്രൗണ്ടിലേക്ക് ഓടി.... ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കെ അവൾ ചുറ്റും വെറുതെ കണ്ണോടിച്ചിരുന്നു.... പരിചയമുള്ള മുഖം കണ്ടതും അവൾ ദൂരേക്ക് കണ്ണുകൾ പതിപ്പിച്ചു... ദൂരെയുള്ള കോഫീ ഷോപ്പിൽ നിന്ന് യൂണിഫോം ധരിച്ചു ഇറങ്ങുന്ന ആലിയയെ കാണെ അവള്ടെ നെറ്റി ചുളിഞ്ഞു... എന്നാൽ അവൾക് പുറകിൽ ഇറങ്ങുന്ന ശമ്മാസിനെ കണ്ടതും അവളിൽ ഭയം നിറഞ്ഞു....പരസ്പരം എന്തെല്ലാമോ സംസാരിച്ചു അവളെ കാറിലേക്ക് കയറ്റുന്നത് കാണെ അവൾക് അപകടം തോന്നി.... അവർ കാറിൽ കയറിയതും മറിയു ബസ്റ്റോപ്പിൽ നിന്ന് ഇറങ്ങി മുന്നിലേക്ക് വന്ന ഓട്ടോയിൽ കയ്കാണിച്ചു...

നിർത്തിയ ഓട്ടോയിൽ കയറി അവൾ മുന്നിൽ പാഞ്ഞുപോകുന്ന കാറിന് പുറകെ പോകുവാൻ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു.... ബാഗ് മുഴുവൻ നോക്കിയതും ഫോൺ എടുക്കാൻ മറന്നത് കണ്ടു അവൾ സ്വയം ശപിച്ചു... "എത്രയാ " "310" അവൾ കയ്യിലുള്ള മുന്നൂർ രൂപയിൽ നോക്കി...ദയനീയമായി ഓട്ടോക്കാരനെയും നോക്കി... "അത് മതി മോളെ "അവളെ മുഖം കണ്ടു അയാൾ പറഞ്ഞു അവൾ പുഞ്ചിരി വരുത്തി അയാൾക് നേരെ പൈസ നൽകി... മുന്നിൽ നിന്ന് ഓട്ടോ പോയതും അവൾ അവിടമാകെ കണ്ണുകൾ കൊണ്ട് പരതി.... മനുഷ്യ കുഞ്ഞു പോലും ഇല്ലാത്ത ഒരു സ്ഥലം കാണെ അവളിൽ നേരിയ ഭയം ഉയർന്നു... "ആലിയ "നിർത്തിയ കാറിനരുകിൽ നടക്കുന്നെത്തിയതും അത് മുന്നോട്ട് കുതിക്കുന്നത് കണ്ടപ്പോൾ അവൾ പുറകെ ഓടി കൊണ്ട് വിളിച്ചു.... എന്നാൽ നിർത്തുന്നതിനു പകരം അതിനേക്കാൾ സ്പീഡിൽ പോയത് കണ്ടു അവൾ കിതപ്പോടെ നിന്നു...

ചുറ്റും പേടിയോടെ നോക്കി... ഇരു സൈഡിലും കാട് ആണ്... ആ റോഡിൽ ആണേൽ ഒരാളെ പോലും കാണാനില്ല... അവളുടെ കണ്ണുകൾ നിറഞ്ഞു.... "പടച്ചോനെ നിക്ക് പേടിയാ... ഇതെവിടെയാ ഞാൻ "അവളുടെ മനസ്സ് പിടച്ചു... കണ്ണിൽ ഭയം നിറഞ്ഞു.... ************** കമ്പനിയിൽ ചെന്നപ്പോൾ ആണ് അബ്ദുള്ളയെ കുറിച്ച് അമൻ മറ്റൊന്ന് അറിഞ്ഞത്.... കാറുമായി അവന് പൂട്ടികിടക്കുന്ന അവന്റെ ഗസ്റ്റ് ഹോസ്സിലേക്ക് വിട്ടു... കാറിന്റെ ഓൺ കേട്ടതും സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു... "എന്താ സർ പതിവില്ലാതെ "അമനെ കണ്ടതും സെക്യൂരിറ്റി ചോദിച്ചത് കേട്ട് അമൻ ഉഴിഞ്ഞു നോക്കി... എന്നാൽ ഉള്ളിലെ ഭയം മറച്ചുപിടിക്കുന്നത് അവനു മനസ്സിലായിരുന്നു... "അല്ലാ ശേഖരാ.... ഞാൻ അറിയാതെ ഇവിടെ ആരോ താമസിക്കുന്നുണ്ടെന്ന് കേട്ടല്ലോ... ആര അത് "അമൻ അയാളെ നോക്കി കൈകൾ കെട്ടി ചോദിച്ചതും അയാൾ ഒന്ന് പരുങ്ങി...

"ഇല്ലാ സർ അങ്ങനെ ആരെയും ഇവിടെ താമസിപ്പിച്ചിട്ടില്ല "ഭയം മറച്ചുവെച്ചയാൾ പറഞ്ഞു... "പക്ഷെ ഞാൻ അറിഞ്ഞത് അങ്ങനെയല്ലല്ലോ "അവന്റെ ശബ്ദം കടുത്തു.... "മോനെ ആരോ തെറ്റിദ്ധരിപ്പിച്ച "ശേഖരൻ ബാക്കിപ്പറയുന്നതിനു മുന്നേ അമൻ അയാളുടെ കഴുത്തിൽ പിടി മുറുകിയിരുന്നു... ശ്വാസം കിട്ടാതെ അയാൾ അവന്റെ കൈക്കുള്ളിൽ കിടന്നു പിടഞ്ഞുകൊണ്ടിരുന്നു.... "കള്ളം പറഞ്ഞാൽ കുടുംബത്തോടെ അരിഞ്ഞുകളയും പറയടാ... അയാൾ ആരെയാ ഇവിടെ കൊണ്ട് വന്നു താമസിപ്പിച്ചത്... എത്രയാ തനിക് തന്നത്... പറയാൻ "അവന്റെ കൈകൾ തൊണ്ടയിൽ മുറുകി... "പറയാം എന്നേ കൊലല്ലെ "ശ്വാസം വിലങ്ങിയപ്പോൾ അയാൾ പിടഞ്ഞു കൊണ്ട് പറഞ്ഞു.... അമൻ കൈകൾ വിട്ടുക്കൊണ്ട് അയാളെ ദേഷ്യത്തോടെ നോക്കി... "അറിയില്ല സർ... കഴിഞ്ഞ മാസം അബ്ദുള്ള സർ ഒരാളെയും പിടിച്ചുകൊണ്ടു വരികയായിരുന്നു... ആരാണെന്ന് ചോദിച്ചപ്പോൾ അത് നീ അറിയണ്ടാ എന്ന് പറഞ്ഞു... സർ നോട്‌ പറയാം എന്ന് പറഞ്ഞപ്പോൾ പൈസ തന്നു... അഥവാ സർ നോട്‌ പറഞ്ഞാൽ തന്റെ ജോലി കളയും എന്ന് ഭീഷണിപ്പെടുത്തി അതാ ഞാൻ "

അയാൾ പേടിയോടെ അമനോട് ഓരോന്ന് പറഞ്ഞു... "ഹ്മ്മ്... തന്റെ ഗുണ്ടായിസം അതും എന്റെ കെട്ടിടത്തിൽ... "അമന്റെ മുഖം വലിഞ്ഞു മുറുകി "എന്നിട്ടെവിടെടോ അയാൾ "അമൻ "മിനിഞ്ഞാന്ന് അയാൾ മരിച്ചുപോയി... ഹൃദയഘാദം ആയിരുന്നു... അബ്ദുള്ള സർ പറഞ്ഞതിനാൽ ഉച്ചയ്ക്ക് മാത്രമേ ഭക്ഷണവും വെള്ളവും കൊടുക്കാറുള്ളു... അതുകൊണ്ട് ആ നേരം മാത്രമേ ആയാൾക് അടുത്ത് പോകാർ... അങ്ങനെ പോയപ്പോൾ ആണ് ചലനമറ്റ് കിടക്കുന്നത് കണ്ടത്...അബ്ദുള്ള സർനെ വിളിച്ചു പറഞ്ഞതും സാറും കുറച്ചു പേരും വന്നു അയാളെ കൊണ്ട് പോയി.."അയാൾ പറഞ്ഞത് കേട്ട് അമൻ ഒന്ന് ഞെട്ടി... ഇങ്ങനെ ശിക്ഷിക്കാൻ അയാൾക് ഇത്രയും പകയുള്ളത് ആരായിരിക്കും...അതും എന്റെ കെട്ടിടത്തിൽ വെച്ച് ഒരാളെ കൊല്ലാൻ എത്ര ദൈര്യമുണ്ട്... വിടില്ല ഞാൻ... അമന്റെ കൈകൾ മുറുകി... തിരികെ കാറിനരികിൽ നടക്കാൻ തുനിയുമ്പോൾ ഗേറ്റ് നു സൈഡിലെ cctv കണ്ണിൽ പതിഞ്ഞത്....

പിന്നെന്തൊ ഓർത്ത പോൽ അവന് സെക്യൂരിറ്റി ഇരിക്കുന്ന ആ ഒറ്റമുറിയിലേക്ക് നടന്നു... അവിടെയാണ് cctv ദൃശ്യം പതിയുന്നത്.... അവന് അതിനകത്തേക്ക് കടന്നുകൊണ്ട് അവിടെയുള്ള ചെയറിൽ ഇരുന്നു... റെക്കോർഡ് ചെയ്തിരിക്കുന്ന ഓരോ ദൃശ്യവും അവന് മാറി മാറി നോക്കി.... ഒരു വൃദ്ധനെ നാലാൾകാർ ചേർന്ന് കൊണ്ട് പോകുന്നത് കണ്ടതും അവന്റെ നെറ്റിച്ചുളിഞ്ഞു... അവിടം സൂം ചെയ്തു നോക്കി... "എങ്കിലും എന്തിനായിരിക്കും ഇത്രയും ക്രൂരത ഇയാളോട് ചെയ്തത് ഇയാളും അയാളും തമ്മിൽ എന്താണ് ബന്ധം "അമൻ കുറച്ചു നേരം ആ ദൃശ്യം നോക്കി നിന്നു... "എനി ഞാൻ അറിയാതെ ആരെയെങ്കിലും ഇവിടെ കൊണ്ട് വന്നെന്ന് അറിഞ്ഞാൽ അയാളെ പോലെ ആയിരിക്കില്ല ഞാൻ "തൊട്ടടുത്ത് നിൽക്കുന്ന ശേഖറിനോട് പറഞ്ഞു അയാൾ പേടിയോടെ തലകുനിച്ചു.... ചെയറിൽ നിന്ന് എണീക്കാൻ തുനിഞ്ഞതും അവന്റെ കണ്ണുകൾ ഒന്നൂടെ ആ കമ്പ്യൂട്ടറിൽ പരതി...

പെട്ടെന്നെന്തോ കണ്ടതും അകത്തു ഹാളിൽ ഫിറ്റ് ചെയ്ത cctv അവന് സൂം ചെയ്തുനോക്കി... ഒരുമാത്ര അവന്റെ നെഞ്ചിൽ ഇടിവെട്ടിയ പ്രതീതി ആയിരുന്നു... വീണ്ടും വീണ്ടും അവന് അതിലേക്ക് ഉറ്റുനോക്കി... മൗസിൽ പിടിയിട്ട കൈകൾ മുറുകി വന്നു... കഴുത്തിലെ ഞെരമ്പുകൾ തെളിഞ്ഞു... കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു.... തന്റെ ഉപ്പയുടെ അതെ വട്ട മറുക് ആണ് അയാളുടെ കഴുത്തിലും എന്നവൻ തിരിച്ചറിഞ്ഞു... വീണ്ടും ഓരോന്ന് സൂം ചെയ്തവൻ തകർന്നുകൊണ്ട് സീറ്റിലേക്ക് തളർച്ചയുടെ ഇരുന്നു.... നരച്ച താടിയും മുടിയും നിറഞ്ഞ ആ വൃദ്ധന്റെ ഓരോ ദൃശ്യത്തിലും അവന്റെ കണ്ണുകൾ പായുന്നതിനനുസരിച്ചു അവന്റെ ഹൃദയം നുറുങ്ങി കൊണ്ടിരുന്നു...കൈകളിലെ നേരമ്പുകൾ തെളിഞ്ഞു വന്നു... രക്തം തിളച്ചുകൊണ്ടിരുന്നു... "ഉപ്പാ "അലറിക്കൊണ്ടവൻ മുന്നിലെ കമ്പ്യൂട്ടർ കൈകൾ കൊണ്ട് തട്ടിയെറിഞ്ഞു...നാൽകഷ്ണങ്ങൾ ആയി നാല് ഭാഗം തെറിച്ചുവീണു...

അവനിൽ ഭ്രാന്ത് വരുന്നത് പോലെ വിരലുകൾ മുടിയിൽ കോർത്തു പിടിച്ചു വലിച്ചുകൊണ്ടിരുന്നു... ശേഖർ പേടിയോടെ പുറകിലേക്ക് വേച്ചു പോയി.... നാലുപേർ ചേർന്ന് വലിച്ചുകൊണ്ടുപോകുന്ന ദൃശ്യം മനസ്സിൽ തെളിയവേ ചെയറിൽ നിന്ന് എണീറ്റവൻ കാലുകൾ കൊണ്ട് ചെയർ തട്ടിയെറിഞ്ഞു....മുന്നിൽ നിൽക്കുന്ന ശേഖറിനെ നോക്കി... "ഉച്ചയ്ക്ക് മാത്രമേ ഭക്ഷണം നൽകാൻ അബ്ദുള്ള സർ പറഞ്ഞത് "ശേഖറിന്റെ വാക്കുകൾ ചെവിയിൽ അലയടിച്ചു... അവന്റെ കണ്ണുകളിലെ ഞെരമ്പുകൾ ചുവന്നു വന്നു... അമന്റെ നിർത്തം കാണെ അയാളിൽ ഭയം കൂടി വന്നു... പേടിയോടെ പുറകിലേക്ക് ഓടാൻ നിന്നവനെ അമൻ പുറം ചവിട്ടി... മുന്നിലേക്ക് മൂക്ക് കുത്തി അയാൾ വീണു... എഴുനേൽക്കാൻ തുനിഞ്ഞ അയാളെ കസേര കൊണ്ട് പുറത്തടിച്ചു... "കൊന്നു കളഞ്ഞു അല്ലെ... എന്റെ ഉപ്പാനെ കൊന്നല്ലേ...

ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നേൽ തന്നെ ഞാൻ സംരക്ഷിക്കുകയില്ലേ....ലക്ഷങ്ങൾ തരില്ലേ ഞാൻ എന്റെ സ്വത്ത്‌ മുഴുവൻ തന്റെ കാൽ ചുവട്ടിൽ വെച്ച് തരില്ലേ ഞാൻ...എന്റെ ഉപ്പാനെ എനിക്ക് തരായമായിരുന്നില്ലേ ഏഹ് " അമൻ അലറി... അയാളുടെ പുറത്ത് ചവിട്ടിക്കൊണ്ടാവാൻ അലറിപറഞ്ഞു.... അയാളുടെ ബോധം മറഞ്ഞുതുടങ്ങി... " പട്ടിയെ പോലെ എന്റുപ്പാക്ക്ഒരു നേരത്തെ ഭക്ഷണം എറിഞ്ഞു കൊടുത്തല്ലെടോ..." വീണ്ടും ഉള്ളിലെ സങ്കടം ദേഷ്യമായി അയാളെ ചവിട്ടിക്കൊണ്ടിരുന്നു... പതിയെ തളർന്നത് പോലെയവൻ നിലത് ഊർന്നിരുന്നു.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... "എന്നേ കാണാൻ വന്നതായിരിക്കും എന്നിട്ടും എന്റെ കാണാമാറായത്ത് പട്ടിയെ പോലെ അയാളുടെ ക്രൂരതക്ക് മുന്നിൽ നരകിച്ചപ്പോൾ അറിഞ്ഞില്ലല്ലോ ഞാൻ... എന്തിനാ എന്നോട് ഇങ്ങനെ... ഒരു നോക്ക് കാണാൻ പറ്റിയില്ലല്ലോ " അമൻ അലറികരഞ്ഞുകൊണ്ട് വാശിയോട് നിലത്ത് ആഞ്ഞടിച്ചു..കമ്പ്യൂട്ടറിലെ ചില്ലിൽ ഉള്ളംകയ്യ് തറഞ്ഞത് അവന് അറിഞ്ഞില്ലാ അത്രമേൽ അവന്റെ ഹൃദയം മുറിഞ്ഞിരുന്നു....

ഒരേ നേരം രണ്ടിടങ്ങളിൽ ഇരുവരും കണ്ണീർ പൊഴിച്ചു... അവളിൽ പേടിയായിരുന്നെങ്കിൽ അവനിൽ ഇത്രയും കാലം കാത്തിരുന്ന തന്റെ ഉപ്പയെ ഓർത്തായിരുന്നു.... "കൊന്നു കളഞ്ഞില്ലേ... എല്ലാരും കൊന്നു കളഞ്ഞില്ലേ... ഒന്ന് കാണാൻ... ഒരു നോക്ക് കാണാൻ... അറിഞ്ഞില്ലല്ലോ...ഞാൻ...കരഞ്ഞുകാണില്ലേ ആ പാവം... ഞാൻ വരുമെന്ന് ഓർത്തുകാണില്ലേ... എന്നേ കാത്തിരുന്നുകാണില്ലേ " സമനില തെറ്റിയവനെ പോലെ അവന് സ്വയം പുലമ്പിക്കൊണ്ടിരുന്നു... കണ്ണിൽ നിന്ന് ഒഴുകുന്നത് ചോരയായിരുന്നു... അടിഞ്ഞുകൊണ്ടിരുന്ന മൊബൈൽ അവന് അറിഞ്ഞില്ലാ..വീണ്ടും അടിയുന്നത് കേൾക്കെ ദേഷ്യത്തിൽ അവന് വലിച്ചെറിഞ്ഞു... "കുഞ്ചൂക്കാ മറിയുനെ കാണാനില്ല "തനിയെ ഓൺ ആയ കാളിൽ നിന്ന് എതിർവശത് നിന്ന് നിഹാൽ പറഞ്ഞത് കേൾക്കേ അവന് തറഞ്ഞിരുന്നു... ************* ആകാശം കാർമേഘംകൊണ്ട് മൂടി..... എങ്ങോട്ടെന്നില്ലാതെ അവൾ നടന്നു.... കണ്ണുനീർ അപ്പോഴും ചാലിട്ടോഴുകി...പേടിയോടെ അവൾ നാലുപാട് തിരഞ്ഞുകൊണ്ടിരുന്നു...ഇടിവെട്ടിയതും അവൾ ഞെട്ടി... "എവിടെയാ ഞാൻ....മാനുക്കാ പേടിയാവുന്നു " അവളുടെ കണ്ണീർ പൊട്ടിയോഴുകി..................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story