എന്റേത് മാത്രം: ഭാഗം 62

entethu mathram

എഴുത്തുകാരി: Crazy Girl

"നീ... നീ എന്താ... ഇറങ്... " ഡോറിനു കുറ്റിയിടുന്ന നിഹാലിനെ നോക്കി അവൾ പകപ്പോടെ പറഞ്ഞു... അവന് അപ്പോഴും ഗൗരവമായി അവളെ നോക്കി നിന്നു കൊണ്ട് കുറ്റിയിൽ നിന്ന് കയ്യെടുത്തു ഒരടി മുന്നോട്ട് നടന്നു അവൾ പുറകിലേക്ക് നീങ്ങിപോയി... "എന്താ നിനക്ക്... ഞാൻ... ഞാൻ ഒച്ചയിടും"അവൾ പുറകിലേക്ക് നീങ്ങി കൊണ്ട് പറഞ്ഞു... അവന് കൈകൾ കെട്ടി നിന്നുക്കൊണ്ട് തറപ്പിച്ചു നോക്കി... "ഹ്മ്മ്മ്... നിന്നെ പിടിച്ചു കെട്ടിയിടാൻ ഒന്നുമല്ല... വന്നപോലെ പോകാൻ എനിക്കറിയാം... പക്ഷെ എനിക്കറിയണം മറിയുവിനെ കാണാതായതിനു പിന്നിൽ നീയും നിന്റെ ഉമ്മയല്ലേ " അവന്റെ ശബ്ദം കടുത്തതും അവൾ ഒന്ന് കണ്ണുകൾ പിടപ്പോടെ മാറ്റി...

അവളുടെ ഭാവങ്ങൾ തന്നെ മതിയായിരുന്നു അവളാണ് ഇതിനു പിന്നിൽ എന്ന് ഉറപ്പിക്കാൻ... "മതി... എനി നീ ഒന്നും പറയണ്ട... നിന്റെ മുഖം തന്നെ പറഞ്ഞു കഴിഞ്ഞു "അവനിൽ പുച്ഛം നിറഞ്ഞു... "ഞാനല്ലാ... അവൾ പറഞ്ഞല്ലോ ബസ് തെറ്റിയതാണെന്ന് " "നിർത് ഒരക്ഷരം മിണ്ടി പോകരുത്... അവൾ അത്ര പൊട്ടിയൊന്നുമല്ലാ.. ഏത് ബസ്സിലാ എപ്പോഴെല്ലാം കയറണം എന്ന് നന്നായി അറിയുന്നവളാ..."അവനിൽ ദേഷ്യം നിറഞ്ഞു... ആലിയ ആദ്യമായി കാണുകയായിരുന്നു അവന്റെ ഈ ഭാവം... എപ്പോഴും വഴക്ക് കൂടുമെങ്കിലും തനിക് നേരെ ഒച്ച ഉയർത്താറില്ലായിരുന്നു... ചവിട്ടിയോളം താഴ്ത്തിയാലും ഒരു പരിഭവവും ഇല്ലാതെ എന്തേലും പറഞ്ഞു ചൊടിപ്പിച്ചുകൊണ്ട് പുറകെ വരും...

അവൾ അവനെ ഉറ്റുനോക്കി... "നിനക്കറിയോ നീ കാരണം രണ്ട് പേരാ സങ്കടപെടുന്നത്... എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല എന്തിനാ നീ കുഞ്ചൂക്കാനേ ഇത്ര വെറുക്കുന്നെ എന്ന്.... ആ പാവത്തിനെ സ്വന്തമായി കാണുന്നില്ലെങ്കിലും സ്വസ്ഥമായി ജീവിക്കാൻ വിട്ടൂടെ നിനക്ക്.... ഏഹ്.... ഒന്നും അറിയാത്ത ആ പാവം മറിയുവിനേം നിങ്ങള് വലവീശി പിടിച്ചേക്കുവാണല്ലോ... അവൾ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്.... ആലിയാ ഞാൻ പറയുവാ നിർത്തിക്കോ നീ..." അവന് ചുവന്ന കണ്ണോടെ അവൾക് നേരെ വിരൽ ചൂണ്ടി പറഞ്ഞു...അത് കാണെ അവൾക് വല്ലാതെ തോന്നി... "ഞാൻ... ഞാൻ മനപ്പൂർവമല്ലാ...ശമ്മാസ്ക്കാന്റെ കൂടെ പോകുമ്പോൾ അവളാ ഞങ്ങളെ ഫോളോ ചെയ്ത് വന്നത്...

അല്ലാതെ ഞാൻ " "ഓ ഇത്രയൊക്കെ ആയിട്ടും അവന്റെ കൂടെ ആണല്ലേ... നിന്നോട് എനി പറഞ്ഞിട്ട് കാര്യമില്ല "അവന് ദേഷ്യം മറച്ചുകൊണ്ട് പുച്ഛത്തോടെ പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി... "അയാളുമായി എനിക്കൊരു ബന്ധവും "തിരിഞ്ഞു നടക്കാൻ തുനിയുന്ന നിഹാലിനോടായി അവൾ പറയാൻ നിന്നതും അവന് കൈകൾ കൊണ്ട് തടഞ്ഞു... "നീ ആരുടെ കൂടെ പോയാലും എനിക്കൊന്നുമില്ല... പക്ഷെ എനി കുഞ്ചൂക്കാനെയും മറിയുവിനെയും നീ കാരണം വല്ലതും സംഭവിച്ചാൽ... ഞാൻ ആരാണെന്ന് നീ അറിയും " കണ്ണിൽ തീഷ്ണതയോടെ പറഞ്ഞവൻ ഡോർ തുറന്ന് മുറിക് പുറത്തിറങ്ങി ഡോർ വലിച്ചടച്ചു... അവൾ ഞെട്ടിപ്പോയി... എന്തിനോ കണ്ണ് നിറഞ്ഞു...

തളർച്ചയോടെ അവൾ ബെഡ്‌ഡിലിരുന്നു... "ആരും ആരുമെന്താ എന്നേ മനസ്സിലാക്കാത്തത്... എനിക്കും വേദനിക്കുന്നില്ലേ... എന്റെ മനസ്സും നോവുന്നില്ലേ അതെന്താ ആരും കാണാത്തത്.... എല്ലാവർക്കും എല്ലാവരും വലുതാ... പക്ഷെ എനിക്കോ എനിക്കെന്താ ആരുമില്ലാത്തത് "അവൾ സ്വയം ചോദിച്ചു... കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ സ്വയം തുടച്ചുകൊണ്ടവൾ ബെഡിൽ കമിഴ്ന്നു കിടന്നു...  ഉപ്പ ഇല്ലാത്തതിനാൽ സ്കൂൾ വിട്ട് സ്കൂൾ ബസ്സിൽ കയറാൻ നിൽകുമ്പോൾ ആണ് ശമ്മാസ് വന്ന് തടഞ്ഞു നിർത്തിയത്... അവഗണിച്ചുകൊണ്ട് പോകാൻ തുനിഞ്ഞതാ പക്ഷെ ടിച്ചേഴ്സിന്റെയും കുട്ടികളുടെയും മുന്നിൽ ഒരു സീൻ ആക്കും എന്ന് കരുതിയതും കൂടെ ചെന്നു....

എന്തിനാ കൂട്ടിയതെന്നോ എന്തിനാ വന്നത് എന്നോ ഒന്നും ചോദിക്കാൻ നിന്നില്ല... അയാളെ മൈൻഡ് ചെയ്യാതെ മൊബൈൽ നോക്കി ഇരുന്നു... എന്നാൽ കോഫി ഷോപ്പിൽ നിർത്തി ഇറങ്ങിയതും അയാൾക് പുറകെ പോകേണ്ടി വന്നു.... ഷിഫാനയോടുള്ള സ്നേഹം കൊണ്ടാ ഏതൊരു ആങ്ങളയും ഇങ്ങനെ ചെയ്യൂ നിന്റെ ഇക്കാക്ക് നിന്നോട് സ്നേഹമില്ലാ... പിന്നെന്തിനാ അവന് കൂടെ നില്കുന്നെ... അവനിൽ നിന്ന് അവളെ അകറ്റിയാൽ ഷിഫാനയെ അമന്റെ ഭാര്യ ആക്കിയാൽ എന്നേ ഇരുക്കയ്യോടെ സ്വീകരിക്കും എന്ന് പറയാൻ വന്നതായിരുന്നു... പക്ഷെ അപ്പോഴും എനിക്ക് ഒറ്റ മറുപടിയെ ഉണ്ടായിരുന്നു അയാളെ എനി ജീവിതത്തിൽ കയറ്റില്ല എന്ന്.... മുൻപും ഒരുപാട് തവണ ഷിഫാനയെ അയാൾ അപമാനിക്കുകയോ വഴക്ക് പറയുകയോ ചെയ്‌താൽ അതിനു ദേഷ്യം തീർക്കുന്നത് എന്നോടായിരുന്നു... പലപ്പോഴും ആ കാരണത്താൽ അടിച്ചിട്ടുണ്ട്....

അപ്പോഴും എന്നോട് പ്രണയമാണെന്ന് കരുതിയാ ഞാൻ മണ്ടി... അവർക്ക് വേണ്ടി ഞാൻ എന്നേ തന്നെ അടിമയാക്കുകയായിരുന്നു.... അന്ന് അതെല്ലാം പ്രണയം ആയിരുന്നെങ്കിൽ ഇന്ന് അത് ഓർക്കുമ്പോൾ സത്യത്തിൽ ഞാൻ അവരുടെ വാക്കിന്മേൽ തുള്ളുന്ന ഒരു വിഡ്ഢിയാണെന്ന് മനസ്സിലായത്... അതുകൊണ്ടാണ് കോഫി ഷോപ്പിൽ നിന്ന് ഇറങ്ങി ബസ്സിന്‌ പോകാൻ തന്നെ തുനിഞ്ഞത് എന്നാൽ വീണ്ടും പ്രലോഭപ്പിച്ചു കാറിൽ കയറ്റി വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു... പക്ഷെ വീണ്ടും മറ്റേതോ ആൾക്കൂട്ടം ഇല്ലാത്ത ഒരിടത് കാർ നിർത്തിയതും സംശയത്തോടെ ശമ്മാസ്ക്കാനേ നോക്കുമ്പോൾ സ്റ്റിയറിങ്ങിൽ കൈകൾ മുറുക്കി പിടിച്ചിരിക്കുവായിരുന്നു... കെട്ടാൻ പറ്റില്ലെങ്കിൽ കെട്ടണ്ടാ...

പക്ഷെ ഒരുത്തന്റെ കൂടെ കിടന്നവൾക് എനി ഒരിക്കലും കല്യാണ ജീവിതം പാടില്ല എന്ന് പറഞ്ഞു ദേഹത്തേക്ക് ചാഞ്ഞത് അയാളുടെ ഉള്ളിലെ മൃഘത്തെ അപ്പോഴാണ് ഞാൻ കഴിഞ്ഞത്... പേടി തോന്നിയില്ല പകരം കൈവീശി ഒന്ന് കൊടുത്തു... നിങ്ങള് വിചാരിക്കുന്ന പോലെ അത്രമാണ്ടിയല്ല ഞാൻ... നിങ്ങള്ടെ കൂടെ വന്നതും കോഫീ ഷോപ്പിൽ ഇരുന്നതും ദേ ഇവിടെ എത്തിയതും എല്ലാം ഞാൻ എന്റെ ഫ്രണ്ടിന് അയച്ചു കൊടുത്തിട്ടുണ്ട്.. എനിക്കെന്തെലും സംഭവിച്ചാൽ താൻ പിന്നെ പുറത്തിറങ്ങില്ല എന്ന് പറഞ്ഞപ്പോൾ അയാൾ ഒന്ന് ഞെട്ടിയിരുന്നു.... അപ്പോഴാണ് കാറിനു മിററിലൂടെ നടന്നു വരുന്ന അവളെ കണ്ടത്... നെറ്റിച്ചുളിച്ചു തിരിഞ്ഞു നോക്കി... അവനും സംശയം തോന്നി തിരിഞ്ഞുനോക്കിയതും അവളെ കണ്ടു... ദേഷ്യം ഇരിച്ചു കയറി കാർ സ്റ്റാർട്ട്‌ ആക്കി...

"നിർത് അവളെ കൂട്ടണം "പറഞ്ഞു തീരുന്നതിനു മുന്നേ അവന് കാർ എടുത്തിരുന്നു പുറകെ ആലിയ എന്ന് വിളിച്ചു ഓടിവരുന്നവളെ നോക്കി ശമ്മാസിലേക്ക് തിരിഞ്ഞു അവനിൽ പുച്ഛം നിറഞ്ഞിരുന്നു... "നിന്റെ സഹായമില്ലാതെ അവളെ ഒഴിവാക്കാൻ എനിക്ക് കഴിയുമോ നോക്കട്ടെ..."അവന് പുച്ഛിച്ചുകൊണ്ട് പറഞ്ഞത് ദേഷ്യം തോന്നിയെങ്കിലും അപ്പോഴേക്കും ഒരുപാട് ദൂരം പിന്നിട്ടിരുന്നു.... വീട്ടിൽ എത്തിയപ്പോൾ ഉമ്മയോട് പറഞ്ഞെങ്കിലും അത് മനസ്സിൽ വെക്കാൻ പറഞ്ഞു....നിഹാലെ അയാൾ വഴക്ക് പറയുന്നത് കണ്ടപ്പോൾ ആണ് സീരിയസ്നെസ് മനസ്സിലായത്... പക്ഷെ അപ്പോഴും... അവൾ ഓർമകളിൽ നിന്ന് പുറത്തേക്ക് വന്നു... മനസ്സാകെ പിടയുന്ന പോലെ... ചെയ്യുന്നത് തെറ്റാണെന്ന് അറിയാം പക്ഷെ എന്തോ ആരോ പിടിച്ചു നിർത്തുന്ന പോലെ... എന്നോടില്ലാത്ത സ്നേഹം എന്തിനാ എനിക്കങ്ങോട്ട്... എനിക്കാരുമല്ല ആരുമില്ല... അങ്ങനെ മതി എനി....

അവൾ വാശിയോടെ പറഞ്ഞു തലയിണയിൽ മുഖം പൂഴ്ത്തി... എന്നാൽ നിഹാലിന്റെ വാക്കുകൾ മനസ്സിൽ തെളിഞ്ഞതും ഉള്ളിലെ സങ്കടം അലയടിച്ചു പുറത്തേക്ക് വന്നിരുന്നു.... ************** "ഉറങ്ങീട്ടുണ്ടാകും എനിക്കുറപ്പാ ആ മരുന്നും കുടിച്ചു ബോധമില്ലാതെ ഉറങ്ങുന്നുണ്ടാകും....ഞാനില്ലെങ്കിൽ എന്താ ആ മരുന്നുണ്ടല്ലോ കൂട്ടിനു..." ബാൽക്കണിയിൽ നിലത്ത് ചുമരിൽ ചാരി ചുണ്ട് വിതുമ്പി അവൾ സ്വയം പിറുപിറുത്‌കൊണ്ടിരുന്നു... നിറഞ്ഞു വരുന്ന കണ്ണുനീർ വാശിയോടെ തുടച്ചു മാറ്റി... "തല്ലിക്കോട്ടെ എത്ര വേണേലും വഴക്ക് പറഞ്ഞോട്ടെ ഒക്കെ ഞാൻ സഹിക്കും പക്ഷെ പുറത്താക്കിയില്ല... ഇത് വരെ ആയിട്ടും ഒന്ന് നോക്കി പോലുമില്ല... ഉച്ചക്ക് കഴിച്ചതാ... എന്നോട് കഴിച്ചോ ന്ന് പോലും ചോദിച്ചില്ല "അവൾ കരച്ചിൽ വന്നു... കാൽമുട്ടിൽ മുഖം പൂഴ്ത്തിയവൾ കിടന്നു.... അലറി കരയാൻ മനസ്സ് വെമ്പി പക്ഷെ പറ്റാത്തത് പോലെ... *************

അവസാനമായി നെറ്റിയിൽ മുത്തി സങ്കടം നിറഞ്ഞ ചിരിയോടെ ദൂരേക്ക് നടന്നു പോകുന്ന ആ മനുഷ്യനെ ഓർക്കവേ അവനിൽ നെഞ്ച് പിടഞ്ഞു കൊണ്ടിരുന്നു... അവസാനമായി ഒരു നോക്ക് കാണാൻ പറ്റിയില്ലല്ലോ.... എന്നേ കാണാൻ വന്നതായിരിക്കില്ലേ... അയാളുടെ ക്രൂരതക്ക് മുന്നിൽ നില്കുമ്പോളും ഞാൻ വരുമെന്ന് ആശിച്ചു കാണില്ലേ....എന്നെയും കാത്തിരുന്നു കാണില്ലേ.. എന്നിട്ടും ഞാൻ അറിഞ്ഞില്ലാ....കാണാമാറായത് അയാളുടെ തടവറയിൽ ആയിട്ട് പോലും താൻ അറിഞ്ഞില്ലാ.... വേണ്ടായിരുന്നു വരേണ്ടായിരുന്നു... താൻ ഇന്ന് അവിടെ പോകാൻ പാടില്ലായിരുന്നു... എവിടെയെങ്കിലും ഉണ്ടാകും എന്ന വിശ്വാസത്തിൽ അങ്ങനെ ജീവിച്ച മതിയായിരുന്നു...പക്ഷെ ഇപ്പൊ...

ഇപ്പൊ തനിക് പറ്റുന്നില്ല സഹിക്കാൻ പറ്റുന്നില്ല... നെഞ്ച് പിളരും പോലെ വേദനിക്കുന്നു... അവന് ബെഡിൽ നിന്ന് കിതപ്പോടെ എണീറ്റു.... മനസ്സിൽ നിറയുന്ന ചിന്തകൾ കൊല്ലാതെ കൊല്ലുന്നു... തനിക്കൊന്നും മയങ്ങണം... സുഖമുള്ള ഉറക്ക് വേണം... ശക്തിയോടെ എണീറ്റുകൊണ്ട് തളർച്ചയില്ലാതെ പലതും ചെയ്ത് തീർക്കണം.... അതിനു തനിക് ഉറങ്ങണം... അവന് മുടികളിൽ വിരൽ കോർത്തുപിടിച്ചു... പിന്നെ ബെഡിൽ നിന്ന് എണീറ്റു കൊണ്ട് മേശക്കടുത്ത് നടന്നു ടാബ്ലറ്റ് കയ്യില് എടുത്തു.... പക്ഷെ അവളുടെ മുഖം മനസ്സിൽ തെളിഞ്ഞു.... അവൾക് ഇഷ്ടമല്ല താൻ ഇത് ഉപയോഗിക്കുന്നത്.... അവന് ബെഡിലേക്ക് നോക്കി അവിടം ശൂന്യമായിരുന്നു... അവന്റെ മനസ്സിൽ അവളെ വലിച്ചു പുറത്താക്കിയതെല്ലാം മനസ്സിൽ തെളിഞ്ഞു.... ഒരുമാത്ര അവന്ക അവനോട് തന്നെ ദേഷ്യം തോന്നി... കയ്യിലെ മെഡിസിൻ വലിച്ചെറിഞ്ഞു...

"എവിടെ ആയിരിക്കും അവൾ "അവന് ഓർത്തുകോണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി... അരണ്ട വെളിച്ചത്തിൽ സോഫയിൽ കണ്ണുകളടച്ചു കിടക്കുന്ന നിഹാലിനെ കണ്ടു അവന്റെ മുറിയിൽ ആകുമെന്ന് അങ്ങോട്ടേക്ക് നടന്നു... എന്നാൽ ആരുമില്ലായിരുന്നു.... അവന് ലൈറ്റ് ഓൺ ചെയ്തു... ചുറ്റും നോക്കി.... ബാൽക്കണിയിലെ തുറന്നു കിടക്കുന്ന ഡോർ കണ്ടതും അവന് അങ്ങോട്ടെക്ക് നടന്നു... നിലാവെളിച്ചതിൽ വെറും നിലത്ത് മുട്ടിന്മേൽ തലവെച്ചു കിടക്കുന്നവളെ കാണെ അവന്റെ മനസ്സ് ഒന്ന് പിടഞ്ഞു.... അവന് അവൾക്കടുത്തേക്ക് പാഞ്ഞു.... അവളുടെ തലയിൽ തലോടിയതും അവൾ ഒന്നും അറിഞ്ഞില്ലാ... അരയിലെ കൈകൾ ഇഴച്ചു ഇരുകാലുകൾക്കിടയിലും കൈകൾ ഇഴച്ചുകൊണ്ട് അവളെ പൊക്കിയെടുത്തു.... തലയിലെ തട്ടം കഴുത്തിൽ വീണു അവളുടെ തല പിന്നിലേക്ക് നീങ്ങി...അവളുടെ ശരീരത്തിലെ തണുപ്പ് അവന്റെ ശരീരത്തിലും പ്രാപിച്ചു...

മുഖമാകെ കണ്ണീർ പാട് കാണെ അവനു വേദന തോന്നി... സങ്കടപെടുത്തില്ലെന്ന്.. കണ്ണ് നിറയികില്ലെന്ന് ഇവള്ടെ ഇത്താക്ക് വാക്ക് കൊടുത്തതാ എന്നിട്ടും ഞാൻ... അവന് അവളെ ദേഹത്തോടെ ചേർത്തതും അവളുടെ തലച്ചെരിഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ തട്ടിയിരുന്നു... ഒന്നൂടെ നേരെ പിടിച്ചുകൊണ്ടവൻ ബാൽക്കണിയിൽ നിന്ന് ഇറങ്ങി... കാലുകൾ കൊണ്ട് മെല്ലെ ഡോർ അടച്ചു അവന് നടന്നു... സ്വിച്ച്ബോർഡിൽ നെറ്റികൊണ്ട് ലൈറ്റോഫ് ചെയ്ത് മുറിയിലേക്ക് നടന്നു..... അവളെ ബെഡിൽ കിടത്തിയവൻ ഡോർ അടച്ചു കുറ്റിയിട്ടു... സോഫയിൽ ഇരുന്നവൻ ചൂണ്ടിൽ ഊറി വന്ന ചിരിയോടെ കണ്ണുകൾ തുറന്നു... പിന്നെ അവൾക് വേണ്ടി അടക്കി വെച്ച ഉറക്കിനെ പുൽകികൊണ്ടവൻ സുഗമായി കിടന്നു...

തിരികെ ബെഡിലേക്ക് നടന്നവൻ കൈകൾ മാറിൽ പിണച്ചു ചുരുണ്ടു കിടക്കുന്നവൾക് മേലേ പുതപ്പിച്ചു... പുതപ്പിൽ ചുരുണ്ടു പിടിച്ചവൾ തിരിഞ്ഞു കിടന്നു.... കയ്യേത്തിച്ചവൻ ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ട് പുറംതിരിച്ചു കിടക്കുന്നവൾകാടുത്തേക്ക് നീങ്ങി.... മരുന്നില്ലെങ്കിലും നീ വേണം എനിക്ക്... മനസ്സിൽ പറഞ്ഞുകൊണ്ടവൻ അവളെ ഇറുക്കെ പിടിച്ചു.... അവളുടെ പുറം അവന്റെ നെഞ്ചിൽ തട്ടികിടന്നു.... അവളുടെ ശരീരത്തിലെ തണുപ്പിനെ ഷമിപ്പിക്കാൻ വേണ്ടി പുതപ്പ് കഴുതറ്റം വരെ പുതപ്പിച്ചു അവനും പുതച്ചു കൊണ്ട് അവളെ ഇറുക്കെ പുണർന്നുകിടന്നു.... അവൾ ഒന്ന് കുറുകി... അവന് അവളെ മുറുകെ പിടിച്ചുകൊണ്ടു കണ്ണുകൾ അടച്ചു.... "ആം സോറി റിയ"കണ്ണുകൾ അടച്ചു പതിയെ മൊഴിഞ്ഞവൻ ചേർന്ന് കിടന്നു... -------------------------------------- കണ്ണുകൾ പതിയെ തുറന്നവൾ കുറച്ച് നേരം അങ്ങനെ കിടന്നു.... പിന്നെന്തൊ ഓർത്താൽ പോലെ ദേഹത്തെ പുതപ്പ് കണ്ടു അവൾ തല ഉയർത്തി...

പെട്ടെന്നാണ് തൊട്ടടുത്തു കിടക്കുന്നവനെ കണ്ടത്... അവളുടെ മുഖം വിടർന്നു... ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു... അവനിൽ ഒട്ടികൊണ്ട് അവന്റെ നെഞ്ചിലേക്ക് തല കയറ്റി വെച്ച് കിടന്നു ... "സമയം വൈകി...കോളേജില്ലാത്തത് കൊണ്ടാ വിളിക്കാഞ്ഞത്... എണീറ്റ് ചായ കുടിച്ചു പഠിക്കാൻ ഇരിക്ക് "കണ്ണുകൾ അടച്ചുകൊണ്ട് തന്നെ പറഞ്ഞത് കേട്ട് അവൾ അവന്റെ നെഞ്ചിൽ താടി കുത്തി അവനെ നോക്കി... "ഞാൻ മനപ്പൂർവ്വം അല്ലാ... എന്നോട് ക്ഷമിക്കൂലേ... എനി ഒരിക്കലും ഇങ്ങനെ ഉണ്ടാവൂലാ "അവൾ പതിയെ പറഞ്ഞു... അവന് ഒന്ന് മൂളി... എന്നാൽ അവന്റെ മൂളലിൽ അവൾക് തെളിച്ചം തോന്നിയില്ല... മനസ്സിൽ എന്തോ സുഖമില്ലാത്തത് പോലെ അവൾ എണീറ്റു ഡ്രസ്സുമായി ബാത്‌റൂമിലേക്ക് നടന്നു... ബാത്റൂമിലെ ഡോർ അടഞ്ഞതും അവന് കണ്ണുകൾ പതിയെ തുറന്നു.... അവന്റെ മനസ്സിൽ അവൾ. പറഞ്ഞതൊന്നുമല്ലായിരുന്നു പകരം എല്ലാം.... എല്ലാം അവസാനിപ്പിക്കണം എന്നവൻ ദൃഢമായി ഉറപ്പിച്ചു ... അവന് കണ്ണുകൾ അടച്ചു.... *************

"മ്മീ " "മ്മ്മ് " "മുന്തൂലെ.."മിന്നു ചുണ്ട് പിളർത്തി ചോദിച്ചത് കേട്ട് അയിശു സാരിയുടെ പ്ലീറ്റ് ശെരിയാക്കിക്കോണ്ട് അവളെ സംശയത്തോടെ നോക്കി... "ന്നോത് മുന്തൂലെ... നാൻ നല്ല മോൽ ആയി പാള് കുച്ചാം...."അവൾ ചുണ്ട് വിതുമ്പി പറഞ്ഞത് കേട്ട് ആയിശു അവൾക്കടുത്തേക്ക് നടന്നു... "മുത്തിനോട് ഉമ്മി മിണ്ടുന്നുണ്ടല്ലോ "അയിശു അവൾക്ടുത് താഴ്ന്നു കൊണ്ട് താടിയിൽ പിടിച്ചു.... "ല്ലാ ഉമ്മി മുന്തീല... മിന്നുക്ക് അവ്വ തന്നീല "അവൾ കണ്ണ് നിറച്ചു പറഞ്ഞത് കേട്ട് അയിശു അവളെ നോക്കി നിന്നു... എണീച്ചപ്പോൾ തന്നോട് സംസാരിക്കുകയോ നോക്കുകയോ ചെയ്യാത്ത ആദിക്കാനേ ഓർത്തു രാവിലെ മുതലേ തനിക് വല്ലായ്മ ആണ്... അതിന്റെ ഇടയിൽ മിന്നുവിനോട് മിണ്ടാനോ എന്നും രാവിലെ നൽകുന്ന മുത്തം നൽകാനോ പറ്റിയില്ലാ...

ഇന്നലെ പാൽകുടിക്കാത്തത് കൊണ്ട് അവളോട് കൂട്ടില്ല എന്നാണ് അവൾ കരുതിയിരിക്കുന്നത് എന്ന് മനസ്സിലായതും അയിശു ചെറുചിരിയോടെ അവളുടെ മുഖമാകെ മുത്തം കൊണ്ട് മൂടി... "ഉമ്മിടെ മുത്തിനോട് അല്ലാതെ ഉമ്മി ആരോടാ മുണ്ടുവാ "അയിശു കവിളിൽ വലിച്ചു കൊഞ്ചലോടെ പറഞ്ഞു... "ന്റെ ഉമ്മിയാന്ന് "അവളുടെ കഴുത്തിൽ കൈകൾ ചുറ്റികൊണ്ട് മിന്നു പറഞ്ഞു... "അതെ മിന്നൂന്റെ മാത്രം ഉമ്മിയാന്ന് "അയിശു കൊഞ്ചലോടെ പറഞ്ഞുകൊണ്ട് അവളേം പൊക്കിയെടുത്തു ഉയർത്തികൊണ്ട് വട്ടം കറക്കി... അവളുടെ കിലുക്കാംപെട്ടിപോലത്തെ ചിരി അവിടമാകെ ഉയർന്നു... പെട്ടെന്നാണ് ഡോർ തുറന്നു ആദി അകത്തേക്ക് വന്നത്... അവനെ കണ്ടതും അയിശു മിന്നുവിനെ താഴ്ത്തികൊണ്ട് അവനെ നോക്കി... അവന്റെ മുഖം കാണെ അവള്ടെ ചിരി മാഞ്ഞു... "വാപ്പീ "ആദിയെ കണ്ടു മിന്നു അവന് നേരെ കൈനീട്ടി...

ആയിശുവിൽ നിന്ന് നോട്ടം മാറ്റിയവൻ ചിരിയോടെ മിന്നുവിനെ എടുക്കാൻ തുനിഞ്ഞു... ആയിശുവിന്റെ മഹർ മാല മിന്നുവിന്റെ കുപ്പായത്തിൽ കുടുങ്ങിയത് അറിയാതെ ആദിയിലേക്ക് ചാഞ്ഞപ്പോൾ ആയിഷുവും അവനിലേക്ക് ചാഞ്ഞു പോയി... ഒരുമാത്ര രണ്ടുപേരുടെ കണ്ണുകളും കോർത്തു... അവന്റെ കണ്ണുകൾ പലതും പറയുന്നുണ്ടെന്ന് അവൾക് തോന്നി പക്ഷെ എന്തെന്ന് മനസ്സിലായില്ല.... മിന്നു അനങ്ങിയതും അവന് കണ്ണുകൾ മാറ്റി... അവളുടെ ഡ്രെസ്സിൽ കുടുങ്ങിയ മാല എടുക്കാൻ നിന്നതും ആയിഷയുടെയും കൈകൾ അവിടേക്ക് നീങ്ങിയിരുന്നു... ഇരുകൈകളും കൂട്ടിമുട്ടിയതും അവന് വേഗം കൈകൾ പിൻവലിച്ചു.... അവളിൽ അത് നോവ് പടർത്തി... മിന്നുവിന്റെ ഡ്രെസ്സിൽ നിന്ന് മാല എടുത്തതും അവന് വേഗം കാറിന്റെ ചാവിയുമായി അവളെ നോക്കാതെ മിന്നുവുമായി പുറത്തേക്ക് ഇറങ്ങി...

ആയിഷുവിനു സങ്കടം തോന്നി എങ്കിലും ശ്വാസം നീട്ടിയെടുത്തവൾ സങ്കടം ഉള്ളിലൊതുക്കി തട്ടമിട്ടു സാരി ശെരിയാക്കി പുറത്തേക്ക് നടന്നു.... കാറിലും അവരുടെ മൗനം തളംകെട്ടി നിന്നു... അവൾക് പലതും പറയണം എന്ന് തോന്നി പക്ഷെ അവനെ കാണെ നാവ് ചലിക്കാത്തത് പോലെ.. തൊണ്ടക്കുഴിയിൽ നിന്ന് ശബ്ദം പുറത്തേക്ക് വരാത്തത് പോലെ... സ്കൂളിന് പുറത്ത് കാർ നിർത്തിയതും അവൾ അവനെ നോക്കി എന്നാൽ മുന്നോട്ട് തന്നെ നോക്കിയിരിക്കുന്നവനെ കണ്ടു അവൾക് വല്ലാതെ തോന്നി... "ഞാൻ.. പിന്നെ.. സോറി... അത് "അവൾ അവനെ നോക്കി എന്ത് പറയണം എന്നറിയാതെ നിന്നു... "വേഗം ഇറങ്..."അവൾ പറഞ്ഞതൊന്നും കേൾക്കാതെ അവന് പറഞ്ഞത് കേട്ട് അവളുടെ മുഖം മങ്ങി... കാർ ഡോർ തുറന്നവൾ കാലുകൾ പുറത്തേക്കിട്ടു... പിന്നെ ദൈര്യം വരുത്തികൊണ്ടവൾ പുറകിലേക്ക് ചാഞ്ഞു തലച്ചേരിച്ചുകൊണ്ട് അവന്റെ കവിളിൽ ചുണ്ട് ചേർത്തുകൊണ്ട് വേഗം ഇറങ്ങി ഡോർ അടച്ചു തിരിഞ്ഞുപോലും നോക്കാതെ നടന്നു... അവളുടെ ഹൃദയം ക്രമമില്ലാതെ മിടിച്ചുകൊണ്ടിരുന്നു...

പക്ഷെ സങ്കടത്തിനു പകരം ചെറിയ ഒരു സുഖം തോന്നി... മങ്ങിയ മുഖം എന്തിനോ വിടർന്നു... താൻ ചെയ്ത പ്രവർത്തി ഓർത്തു അവളുടെ കവിളുകൾ തന്നെ ചുവന്നു പോയി... ചെൻചൊടിയിൽ ചെറുച്ചിരി സ്ഥാനം പിടിച്ചു... നടന്നുപോകുന്നവളെ അവന് തറഞ്ഞു നോക്കി... എന്താ നടന്നത് എന്നറിയാൻ അവന് മനസ്സ് പുറകിലേക്കോടിക്കേണ്ടി വന്നു.... അവളുടെ ചുണ്ട് ചേർന്ന കവിളിൽ കൈകൾ പതിഞ്ഞു... അപ്പോഴും സ്വപ്നമാണോ എന്നവൻ തോന്നിപ്പോയി.... പക്ഷെ അവളുടെ നനുത്ത ചുംബനം പതിഞ്ഞയിടം വല്ലാത്തൊരു തണുപ്പ് തോന്നി... അവനിൽ എന്തിനോ ചിരി വിരിഞ്ഞു.... മനസ്സെത്ര അസ്വസ്ഥമാണേലും അവളിലെ കുറുമ്പ് തന്നിൽ കുളിര് പടർത്തുന്നു എന്നവൻ അറിയവേ അവന്റെ കണ്ണുകൾ തിളങ്ങി... "നിന്നെ മോഹിക്കാൻ പോയിട്ട് നോക്കാൻ പോലും ഒരുത്തനെയും ഞാൻ അനുവദിക്കില്ല " മനസ്സ് പറഞ്ഞുകൊണ്ടവൻ മുന്നോട്ട് കാർ നീങ്ങി....................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story