എന്റേത് മാത്രം: ഭാഗം 63

entethu mathram

എഴുത്തുകാരി: Crazy Girl

"എന്തായി "നിഹാൽ "എന്താവാൻ "മറിയു "വല്ലതും നടക്കോ "നിഹാൽ "തോന്നണില്ല..." ചുണ്ട് വിടർത്തി പറയുന്നത് കേട്ട് നിഹാലിനു ചിരി വന്നു.... അത് കാര്യമാക്കാതെ അപ്പോഴും സോഫയിൽ ഇരിക്കുന്ന അമനിൽ കണ്ണ് പതിപ്പിച്ചവൾ ഇരുന്നു.... "ഇത് വരെ ആയിട്ടും ഒന്നോ രണ്ടോ വാക്കോ അല്ലേൽ മൂളലോ ഇത് മാത്രേ ഉണ്ടായുള്ളൂ.... ഇന്നലെത്തെ ദേഷ്യം തീർന്നാൽ സന്തോഷത്താൽ വേറെന്തെങ്കിലും നടക്കും എന്നോർത്തു നിന്ന ഞാൻ മണ്ടി... ഇതിപ്പോ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലല്ലോ..."അവൾ പിറുപിറുത്‌കൊണ്ടിരുന്നു... അപ്പോഴാണ് ബൂകുമായി ആലിയ അകത്തേക്ക് വന്നത്... "ഇന്ന് ക്ലാസ്സില്ലേ "അവളെ കണ്ടു അമൻ ലാപ്പിൽ നിന്ന് തല ഉയർത്തി നോക്കി...

"ഇല്ലാ സ്റ്റഡി ലീവ് ആണ് "പറഞ്ഞുകൊണ്ടവൾ മുന്നോട്ടേക്ക് നോക്കി... മറിയവും നിഹാലും ഒരുമിച്ചാണ് ഇരിക്കുന്നത് രണ്ടുപേർക്ക് സൈഡിലും ഓരോ ചെയർ ഉണ്ട്... അവൾ വേഗം നിഹാലിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു... എന്നാൽ അവളെ ഞെട്ടിച്ചുകൊണ്ടാണ് നിഹാൽ അവിടെന്ന് എണീറ്റു മറിയത്തിന് അടുത്തുള്ള ചെയറിൽ കയറി ഇരുന്നു... അവൾക് വല്ലാതെ തോന്നി എങ്കിലും അതൊന്നും ബാധിക്കാത്തത് പോലെ ഗൗരവം നടിച്ചവൾ ബുക്കിലേക്ക് ശ്രെദ്ധ കൊടുത്തു... രാവിലെ മുതൽ മുന്നിൽ കണ്ടിട്ടും കാണാത്ത പോലെ നടിക്കുവാണ്... പലപ്പോഴും ഞാൻ അവഗണിക്കുന്ന പോലെ ഇപ്പൊ അവനും...

എത്ര അവഗണിച്ചാലും കുറ്റപ്പെടുത്തിയാലും വഴക്ക് കൂടാൻ വരുമായിരുന്നു പക്ഷെ ഇപ്പൊ... എന്നേക്കാൾ വിലപ്പെട്ടതാണ് അവൾ... എല്ലാവർക്കും എന്താ അവളോട് ഇത്ര സ്നേഹം... ഞാൻ പറയുന്നത് പോലും കേൾക്കാൻ നിന്നില്ല... ഇപ്പൊ എന്നേ കാണുന്നത് തന്നെ വെറുപ്പായിരിക്കും അവള്ടെ മനസ്സിൽ പലതും നിറഞ്ഞുകൊണ്ടിരുന്നു... ഓരോ പേജും മറിച്ചുമാറ്റുമ്പോളും അവളുടെ മനസ്സ് അവിടെയല്ലായിരുന്നു... തൊട്ടടുത്തു ഇരുന്നു കാര്യമായി ബുക്ക്‌ നോക്കുന്ന നിഹാലിന്റെ കൈകളിൽ മറിയു ചെറുതായി ഒന്ന് തട്ടി .. "എന്തെടി "അവന് കണ്ണ് കൂർപ്പിച്ചുകൊണ്ട് അവൾ തട്ടിയ ഇടം കൈകൊണ്ട് തടവി... "നീയെന്താ ഈ കാണിച്ചേ "അവൾ അവന്റെ ചെവിക്കരുകിൽ ചെന്ന് കനപ്പിച്ചു പറഞ്ഞു...

"ഞാനെന്ത് ചെയ്തൂന്ന "അവന് അവളെ ഉറ്റുനോക്കി "ആലിയ നിന്റെ അടുത്ത് ഇരുന്നപ്പൊ നീയെന്തിനാ ഇങ്ങോട്ട് വന്നിരുന്നത് " "ഓ അതോ അവൾക്ടുത് എനിക്ക് ഇരിക്കാൻ മനസ്സില്ല "അവന് പുച്ഛിച്ചു "അതെന്താ ഇപ്പൊ ഒരു മനസ്സില്ലാത്തത് "അവൾ പുരികം പൊക്കി... "നിന്നെ കാണാതായതിനു പിന്നിൽ അവൾ ആണെന്ന് ഞാൻ അറിഞ്ഞു "അവന് പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടി... "നീ... നീ എങ്ങനെ " "നീയെന്താ വിചാരിച്ചേ... ബസ് മാറിപ്പോയി എന്ന് പച്ചകള്ളം പറഞ്ഞാൽ വെള്ളം തൊടാതെ ഞാൻ അങ്ങ് വിശ്വസിക്കും എന്നോ"അവന് കണ്ണുരുട്ടി ചോദിച്ചതും അവൾ അവനു ചിരിച്ചു കാട്ടി... "എന്നാലും അവൾക് അത് വിഷമം "

"എനി നീ മിണ്ടിയാൽ ഈ കാര്യം കുഞ്ചൂക്കാനോടും ഞാൻ പറയും വേണോ " അവന് തറപ്പിച്ചു നോക്കിയതും അവൾ മുഖം വീർപ്പിച്ചു കൊണ്ട് നേരെ ഇരുന്നു...പതിയെ അവിടുന്ന് എണീറ്റുകൊണ്ട് നേരത്തെ നിഹാൽ ഇരുന്ന ചെയറിൽ ഇരുന്നു... ആലിയ അമ്പരപ്പോടെ തലയുയർത്തി അവളെ നോക്കിയതും മറിയു അവൾക് നേരെ പുഞ്ചിരിച്ചു... എന്നിട്ട് തല ചെരിച്ചു കൂർപിച്ചുനോക്കുന്ന നിഹാലിനെ പുച്ഛിച്ചുകൊണ്ട് നേരെ ഇരുന്നു... അപ്പോഴാണ് ദൂരെന്ന് കൂർപ്പിച്ചു നോക്കുന്നവനെ കണ്ടത് അവൾ വേഗം തലതാഴ്ത്തി ഓരോന്ന് വായിക്കാൻ തുടങ്ങി... അമൻ മൂന്നിനേയും കനപ്പിച്ചുനോക്കി കൊണ്ട് വർക്കിലേക്ക് തല കുമ്പിട്ടു... 

"okay ten minutes... ഞാൻ ഇപ്പൊ എത്താം "അമൻ കാൾ കട്ടാക്കികൊണ്ട് സോഫയിൽ നിന്ന് എണീറ്റു... "പഠിച്ച് കഴിഞ്ഞാൽ മാത്രം എണീറ്റാൽ മതി... ഞാൻ ഒന്ന് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം "മൂവരേം നോക്കി അമൻ ലാപ്പുമാറ്റി പുറത്തേക്ക് നടന്നു... "ഞാൻ ഇപ്പൊ വരാം "എണീറ്റു ചെയറിൽ ബുക്ക്‌ വെച്ച് കൊണ്ട് മറിയു വേഗം പുറത്തേകോടി... ആലിയ തലചെരിച്ചു നിഹാലിനെ നോക്കി... അവന് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അതിൽ നോക്കുവായിരുന്നു... "ഇന്നലെ ഞാൻ " "ആ ഹലോ ടാ പറ.. ആണൊ... എങ്ങനാ കൊള്ളാവോ....." ആലിയ എന്തോ പറയാൻ നിന്നതും നിഹാൽ ഫോണിൽ സംസാരിച്ചുകൊണ്ട് എണീറ്റിരുന്നു.... അവന് മനപ്പൂർവം അവഗണിച്ചതാണെന്ന് മനസ്സിലായതും അവള്ക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി...

എങ്കിലും തോറ്റു കൊടുക്കില്ല എന്ന് ഉറപ്പിച്ചു എനി അവനോട് മിണ്ടാനെ പോകില്ല എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അഹങ്കാരത്തോടെ തന്നെ ഇരുന്നു... എങ്കിലും ഒരു വല്ലായ്മ അവളെ പൊതിഞ്ഞു.... ആരുമില്ലാത്തത് പോലെ....  അമൻ ഡോർ ലോക്ക് ചെയ്തത് കണ്ടു അവൾ ഡോറിൽ രണ്ട് തവണ മുട്ടി... കുറച്ചു നേരം കാത്ത് നിന്നതും ഡോർ തുറന്നുകൊണ്ടവൻ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് തിരിഞ്ഞു നടന്നു.... "എന്തിനാ പോണേ "അകത്തേക്ക് കയറിക്കൊണ്ടവൾ പതിയെ ചോദിച്ചു.... "ആവിശ്യമുണ്ട് " "വേഗം വരുവോ "അവൾ അവനെ ഉറ്റുനോക്കി "അറിയില്ലാ"അവന് ഷർട്ടിലെ ചുളിവ് നേരെ ആക്കികൊണ്ട് പറഞ്ഞു "ഉച്ചക്ക് കഴിക്കാൻ ആവുമ്പോളെങ്കിലും "അവൾ കണ്ണ് വിടർത്തി പ്രദീക്ഷയോടെ നോക്കി അവന് തലചെരിച്ചവളെ നോക്കി തന്റെ മറുപടിക്കായി കാത്ത് നില്കുന്നത് കണ്ടതും അവന് കണ്ണാടിക്ക് അടുത്തേക്ക് നീങ്ങി...

"പറയാൻ പറ്റില്ലാ "അവന് ഗൗരവത്തോടെ പറയുന്നത് കേൾക്കെ അവള്ടെ മുഗം മങ്ങി... "ഞാൻ കാത്തിരിക്കും "അവൾ മെല്ലെ തലകുനിച്ചു പറഞ്ഞു... അവന് കാറിന്റെ കീ എടുത്തു അവളെ ഒന്ന് നോക്കി മുന്നോട്ടേക്ക് നടന്നു.... പെട്ടെന്ന് നിന്നുകൊണ്ട് തലചെരിച്ചു അവൾ പിടിത്തമേറിയ കൈകളിലും പതിയെ തല ഉയർത്തി അവളെയും നോക്കി... കണ്ണുകൾ ഇപ്പൊ പൊട്ടിയോഴുകും എന്ന മട്ടിലുള്ള നിർത്തം കാണെ അവന്റെ നെറ്റി ചുളിഞ്ഞു.... "ഇപ്പളും ദേഷ്യണോ..."നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഉയർത്തിയവൾ ചോദിക്കുന്നത് കേൾക്കേ അവന്റെ നെഞ്ചോന്ന് പിടച്ചു... അവൾ പിടിച്ച കൈകൾക് മേലേ കൈകൾ വെച്ചുകൊണ്ടവൻ അവളെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു... അത് മതിയായിരുന്നു മങ്ങിയ മുഖം വിടർന്നുവരാൻ.... "പോയിട്ട് വരാം "കുറച്ചു നേരം കൈകളിൽ പിടിച്ചു നിന്നവൻ അവളുടെ തലക്ക് ഒന്ന് കൊട്ടി പുറത്തേക്ക് നടന്നു...

"ഞാൻ കാത്തിരിക്കും "അവന് പോകുമ്പോൾ അവൾ പുറകീന്ന് വിളിച്ചു പറഞ്ഞു... അവന് തിരിഞ്ഞു നോക്കിയില്ല പക്ഷെ മനസ്സ് നിറഞ്ഞിരുന്നു... *************** ചെയറിൽ ചാഞ്ഞിരുന്നുകൊണ്ട് നീളം വലിഞ്ഞു.... നെറ്റിക്ക് മേലേ കൈകൾ വെച്ച് കുറച്ചു നേരം കണ്ണടച്ചിരുന്നു.... "ഒരാൾക്കു ഒരാളോട് ഏത് നിമിഷവം പ്രണയം തോന്നാം... ഒരിക്കലും പ്രണയത്തെ പിടിച്ചു വെക്കാൻ ഒരാൾക്കും കഴിയില്ല...പക്ഷെ താൻ പ്രണയിക്കുന്ന ആൾ തന്നെയും പ്രണയിക്കണം എന്ന് വാശി പിടിക്കരുത്..." ആരുടെയോ സംസാരം കേട്ടാണ് ഞാൻ തറഞ്ഞു നിന്നത്... പതിയെ കണ്ണുകൾ ഗുൽമോഹർ മരത്തിൽ നിന്ന് കൊഴിയുന്ന പൂക്കളുടെ ഇടയിൽ നിന്നു ആ മുഖം കണ്ണിൽ പതിഞ്ഞു...

ചുറ്റുമുള്ളതൊന്നും അറിയാതെ അവിടെ തറഞ്ഞു നിന്ന നിമിഷം... "ഇയാളുടെ ഇഷ്ടം ഏത് രീതിയിൽ ഉള്ളതാണെന്ന് എനിക്കറിയില്ല... ചിലപ്പോൾ ഒരു ടൈംപാസ്സ്‌ ആകാം അല്ലെങ്കിൽ ആത്മാർത്ഥത ഉള്ളതാവാം...പക്ഷെ ഇപ്പോൾ എനിക്ക് അതിനൊന്നും താല്പര്യമില്ല... ഞാൻ ഇവിടെ വന്നിരിക്കുന്നത് എനിക്ക് പലതും ചെയ്ത് തീർക്കാനുള്ളത് കൊണ്ടാണ്... ആ ഒരു തന്ത്രാപ്പാടിൽ ഇതിലൊന്നും തലയിടാൻ എനിക്ക് വയ്യ... തന്നെ കുറ്റപ്പെടുത്തുവല്ല... എനിക്ക് ഇങ്ങനെ പറയാനേ അറിയൂ... ഒരു ഫ്രണ്ട്സ് എന്ന രീതിയിൽ ഞങ്ങള്ക്ക് സംസാരിക്കാം... വർഷങ്ങൾ കഴിഞ്ഞാലും ഈ പ്രണയം ഉണ്ടെങ്കിൽ താൻ വീട്ടിൽ വന്ന് ചോദിച്ചാൽ മതി..." ചെറുചിരിയോടെ ഒരുവനോട് പറയുന്നവളെ കാണെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു...അവൾ നടന്നകലന്നു കണ്ണിൽ നിന്ന് മായുന്നത് വരെ മറ്റേതോ ലോകത്തായിരുന്നു....

അന്ന് തനിക് എന്താ പറ്റിയതെന്ന് പോലും അറിയില്ലാ... മനസ്സാകെ ഒരു പിടച്ചിൽ ആയിരുന്നു...പക്ഷെ ഇപ്പൊ മൊബൈലിലെ മെസ്സേജിന്റെ ശബ്ദം കേട്ടതും അവന് ഓർമയിൽ നിന്ന് ഞെട്ടി... ദീർഘശ്വാസമെടുത്തു കൊണ്ടവൻ നേരെ ഇരുന്നു മൊബൈൽ ഓൺ ചെയ്തു... പുതിയ പ്രസന്റേഷൻ ന്റെ ലിങ്ക് വന്നത് കണ്ടു അവൻ മുന്നിലെ ഫയൽ എടുത്തു... "കഴിച്ചോ "പെട്ടെന്ന് അവളുടെ മെസേജ് വന്നതും അവന് ഫയൽ അവിടെ വെച്ചുകൊണ്ട് മൊബൈൽ കയ്യിലെടുത്തു... "ഇല്ലാ "അവന് മറുപടി നൽകി... "ടൈം ആയില്ലേ "ആയിഷ " കഴിക്കാം "ആദി "ഹ്മ്മ് എങ്കിൽ ശെരി "ആയിഷ "ഇന്ന് കുറച്ചു വൈകും എങ്കിലും ബസ്സിന്‌ പോകണ്ടാ ഞാൻ വരാം "ആദി "ഹ്മ്മ് " അവൾ ഒന്ന് മൂളി ഓഫ്‌ലൈൻ ആയതും അവന് വേഗം ഫോൺ ഓഫ്‌ ചെയ്തു പണിയിൽ മുഴുകി... **************

അമന്റെ പ്ലേറ്റിലേക്ക് അവൾ ചോറും സാമ്പാറും പയർ വറവും പപ്പടവും പൊരിച്ച മീനും വെച്ചുകൊടുത്തുകൊണ്ട് അടുത്തിരുന്നു... നിഹാലിനു റസിയുമ്മ വിളമ്പിക്കൊടുത്തു.... "ഞാൻ തരാം മോളെ "സ്വയം വിളമ്പാൻ തുനിഞ്ഞ ആലിയയോട് റസിയുമ്മ പറഞ്ഞുകൊണ്ട് അവൾക്കടുത്തേക്ക് നീങ്ങി... "ഉമ്മ "അവൾ തല ഉയർത്തി നോക്കി... "നേരത്തെ കഴിച്ചു കിടന്നു "റസിയുമ്മ പറഞ്ഞുകൊണ്ട് അവൾക് വിളമ്പി.... അമൻ രണ്ടുരുള കഴിച്ചതും അടുത്ത് സ്പൂൺ വെച്ച് കഴിക്കുന്നവളെ അവന് നെറ്റി ചുളിച്ചു നോക്കി... "നിന്റെ കൈക്കെന്ത് പറ്റി "അവളുടെ കൈകളിൽ നോക്കിയവൻ ചോദിച്ചു... "അവൾ ചൂടാക്കാൻ വെച്ചിരുന്ന പത്രത്തിൽ കേറി പിടിച്ചതാ അമൻ... പറഞ്ഞതാ അടങ്ങി ഇരിക്കാൻ

"റസിയുമ്മ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു... "എന്തിനാ അടുക്കളയിൽ കേറിയേ "അവന് ഗൗരവത്തിൽ ചോദിച്ചു... "അതോ മീൻ പൊരിച്ചത് ഞാനാ കഴിച്ചു നോക്കിയെ... ഇത്താടെ മസാല റെസിപ്പി വെച്ച് ആക്കിയതാ "അവൾ ആവേശത്തോടെ പറഞ്ഞത് കേട്ട് അവന് കണ്ണുരുട്ടി.. അവൾ മെല്ലെ തലതാഴ്ത്തി സ്പൂൺ വെച്ച് ചോറിൽ ഇളക്കികളിക്കാൻ തുടങ്ങി... അവളുടെ കൈകളിൽ നിന്ന് സ്പൂൺ എടുത്തു മാറ്റി അവള്ടെ പ്ലേറ്റും ദൂരേക്ക് നീക്കികൊണ്ടവൻ അവന്റെ പ്ലേറ്റിൽ നിന്ന് ഒരു ഉരുള അവൾക് നേരെ നീട്ടി... അവളുടെ കണ്ണുകൾ മിഴിഞ്ഞുപോയി... നിഹാലും കഴിപ്പ് നിർത്തി പകപ്പോടെ നോക്കി... ആലിയയിലും അമ്പരപ്പ് നിറഞ്ഞു റസിയുമ്മ ചെറുചിരിയോടെ അവിടെ ചെയറിൽ ഇരുന്നു...

"ഞാ... ഞാൻ കഴിച്ചോളാം "മടിയോടെ തല താഴ്ത്തിയവൾ പറഞ്ഞു... അതൊന്നും വകവെക്കാതെ താടിയിൽ പിടിച്ചു ഉയർത്തിവന് അവളുടെ വായിൽ വെച്ചുകൊടുത്തിരുന്നു... ചുണ്ടിൽ പറ്റിയത് ഇടം കൈകൊണ്ട് തടവികൊണ്ടവൻ അവനും കഴിച്ചു... അടുത്ത ഉരുള അവൾക് നീട്ടി... അവൾ മെല്ലെ വാ തുറന്നു കാട്ടി...മൂവരിലെ നോട്ടവും അവന് പാടെ അവഗണിച്ചുകൊണ്ട് അവൾക് നേരെ ഉരുള നീട്ടികൊണ്ടിരുന്നു... "മതി "വയർ നിറഞ്ഞതും അവൾ പറഞ്ഞു.. "അപ്പൊ അതാര് കഴിക്കും"ദൂരെ വെച്ചിരുന്ന അവള്ടെ പ്ലേറ്റിൽ നോക്കി അവന് പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നോക്കി... "അതും ഞാൻ കഴിക്കണോ "അവളുടെ ശബ്ദം ഉയർന്നുപോയി നിഹാൽ ചിരിയടക്കി ഇരുന്നു...

"പിന്നല്ലാതെ "ഗൗരവത്തിൽ പറഞ്ഞുകൊണ്ടവൻ ആ പ്ലേറ്റും മുന്നിൽ വെച്ചുകൊണ്ട് ഉരുളയാക്കി അവൾക് നീട്ടി... അവൾ മതിയായത് കൊണ്ട് പുറകിലേക്ക് തല നീക്കി... എന്നാൽ അവന്റെ കൂർത്തുവരുന്ന കണ്ണ് കണ്ടതും അടുത്തേക്ക് നീങ്ങി അവന് തരുന്നത് മുഴുവൻ കഴിച്ചു.... വെള്ളം കുടിച്ചു അവന് എണീറ്റുപോയതും വയർ നിറഞ്ഞു തളർച്ചയുടെ ടേബിളിൽ തല വെച്ചുകിടന്നു... "വെറുതെ അടുക്കളയിൽ കേറി..."അവൾ പറഞ്ഞുപോയി.. നിഹാലിന്റേം റസിയുമ്മയുടെയും ചിരി അവിടെ ഉയർന്നു... "എനിക്ക് ക്ഷീണമാവുന്നു എന്നേ ഒന്ന് പിടിച്ചു വാ കഴുകിമോ ". കൈകഴുകാൻ പോകുന്ന നിഹാലിനെ നോക്കി വയറിൽ കൈവെച്ചവൾ പറഞ്ഞു...

അവള്ടെ അവസ്ഥ കണ്ടു ചിരിയോടെ അവളെ എണീപ്പിച്ചവൻ മുന്നോട്ട് നടന്നു... "ഇതേത്രാമത്തെ മാസമാ " ശ്വാസം പോലും വിടാൻ കഴിയാതേ നിറഞ്ഞ് പൊട്ടാറായ വയറിൽ കൈവെച്ചു നടക്കുമ്പോൾ നിഹാൽ ചോദിക്കുന്നത് കേട്ട് അവൾ അടിക്കാൻ കയ്യ് ഉയർത്തിയതും അവന് ഓടിയിരുന്നു...  "ഇക്കാ വന്നോ... യാത്രയൊക്കെ എങ്ങനാ ഉണ്ടായിരുന്നു "സുബൈദ അകത്തേക്ക് വരുന്ന അബ്ദുല്ലയെ നോക്കി സന്തോഷത്തോടെ ചോദിച്ചു... "സുഖം..."അയാൾ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു... സോഫയിൽ ഇരിക്കുന്ന അമൻ അവരെ ശ്രെദ്ധിക്കാതെ ഇരുന്നു... "ഞാൻ പോയത് നമ്മുടെ അമന്റെ കമ്പനിക്ക് വേണ്ടിയാണ്... രവീദ്രൻ നമ്മുടെ കമ്പനിയുമായുള്ള പ്രോജക്ടിന് സമ്മതിച്ചു...

ഒരുപാട് പുറകെ നടന്നിട്ടാണ് സമ്മതിച്ചത് " അമൻ കേൾക്കാൻ വിധം അയാൾ സുബൈദയോട് പറഞ്ഞു... "എനിക്കറിയാം അവന് നിങ്ങളെ ഉപ്പ ആയി കാണുന്നില്ലെല്ലും നിങ്ങള് അവനെ മകനായി സ്നേഹിക്കുന്നുണ്ട് അതുകൊണ്ടല്ലേ അവന്റെ കമ്പനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടത്..."സുബൈദയും പറഞ്ഞത് കേൾക്കെ അമന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "നീ ഇതെല്ലാം എടുത്ത് വെക്ക് ഞാൻ ഒന്ന് കമ്പനി വരെ പോയിട്ട് വരാം "അബ്ദുള്ള സുബൈദക്ക് നേരെ ബാഗ് നീട്ടികൊണ്ട് പറഞ്ഞു... "കുറച്ചു റസ്റ്റ്‌ എടുത്തിട്ട് പോകൂടെ" "ഏയ്യ് ഇല്ലാ നമ്മുടെ കമ്പനിയുടെ കാര്യം അല്ലെ ഒരു നിമിഷം വരെ വെറുതെ ഇരിക്കരുത് "അത്രയും പറഞ്ഞു അമനെ ഒന്ന് നോക്കികൊണ്ട് അയാൾ പുറത്തേക്ക് നടന്നു...

"കണ്ടില്ലേ... നിനക്ക് വേണ്ടിയാ കഷ്ടപെടുന്നേ... എന്നിട്ട് നീയോ" സോഫക്കടുത് ഇരിക്കുന്ന അമനടുത് നടന്നുകൊണ്ടു സുബൈദ പറഞ്ഞത് കേട്ട് അവന് സോഫയിൽ നിന്ന് എണീറ്റു... "എനിക്കിത്രയും ചെയ്ത് തന്നത് കൊണ്ട് കമ്പനിയിൽ നല്ല വാർത്തയും കൊണ്ടേ അയാൾ വരൂ..."അമൻ ഒന്ന് മന്ദഹസിച്ചുകൊണ്ട് മുകളിലേക്ക് നടന്നു... അവന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ സുബൈദ നെറ്റിച്ചുളിച്ചുനിന്നു... ************** അബ്ദുള്ള കാറിൽ നിന്ന് ഇറങ്ങി പടികൾ കയറി അകത്തേക്ക് നടന്നു.... "ഹേയ് സോറി സർ... എന്താണ് വേണ്ടത് "ക്യാബിനിലേക്ക് കയറാൻ തുനിഞ്ഞ അബ്ദുല്ലയെ തടഞ്ഞു കൊണ്ട് ശ്രീജിത്ത് ചോദിച്ചു... "എനിക്കൊന്നും വേണ്ടാ താൻ തന്റെ പണി ചെയ്യടോ "

അവന്റെ കൈകൾ തട്ടിമാറ്റി അയാൾ നടക്കാൻ ഒരുങ്ങി എന്നാൽ വീണ്ടും അയാൾക് തടസ്സമായി ശ്രീജിത്ത് വന്നിരുന്നു... "സോറി ഇന്ന് ceo വന്നിട്ടില്ലാ... താങ്കൾ നാളെ വരൂ... പിന്നെ അപ്പോയ്ന്റ്മെന്റ് എടുക്കണം എന്നാലേ ceo കാണാൻ അനുവാദമുള്ളൂ "ശ്രീജിത്ത് "എന്താടോ താൻ പറയുന്നേ.... ഏഹ്... എന്റെ കമ്പനിയിൽ കയറാൻ എനിക്ക് അപ്പോയിന്മെന്റോ... താൻ മറന്നുപോയോ ഞാൻ ആരാണെന്ന് "അബ്ദുള്ള അവനു നേരെ ചീറി... "ആരാണ് സർ "ശ്രീജിത്തിന്റെ എടുത്തടിച്ചുള്ള ചോദ്യം കേൾക്കെ അയാൾ ഉത്തരം മുട്ടി നിന്നു... "ഞാന്... ഈ കമ്പനിയുടെ ഓണറുടെ ഉപ്പയാണ് "അയാൾ വീറോടെ പറഞ്ഞു... "സോറി സർ ceo ടെ ഉപ്പ മരിച്ചുപോയി എന്നാണ് കേട്ടത്... സൊ സർ പറഞ്ഞത് വിശ്വസിക്കാൻ പാടാണ്...

പ്ലീസ് ഒരു പ്രോബ്ലം ക്രീറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല... സർ യു ക്യാൻ ഗോ നൗ " ശ്രീജിത്ത് പറഞ്ഞത് കേട്ട് അയാൾക് ദേഷ്യം തോന്നി... "തന്നെ ഞാൻ എടുത്തോളാമെടോ "അവനു നേരെ വിരൽ ചൂണ്ടി കൊണ്ട് അബ്ദുള്ള ദേഷ്യത്തോടെ പുറത്തേക്ക് നടന്നു... "സർ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട് " അയാൾ പോകുന്നതും നോക്കി ശ്രീജിത്ത് ഫോൺ എടുത്തു ചെവിയിൽ വെച്ചുകൊണ്ട് പറഞ്ഞു.. "അവനാരാണെന്ന വിചാരം... എന്നേ പുറത്താക്കൻ കാണിച്ചു കൊടുക്കുന്നുണ്ട് ഈ അബ്ദുള്ള ആരാണെന്ന് "ദേഷ്യം കൊണ്ട് വിറച്ചയാൾ സ്വയം പുലമ്പി... "ഇയാൾ ഇതെവിടെ "മുന്നിലെ കാർ കാണാഞ്ഞതും അയാൾ ദേഷ്യത്തോടെ ഫോൺ എടുത്തു ചെവിയിൽ വെച്ച്...

"താൻ എവിടെടോ... പെട്ടെന്ന് വാ " അബ്ദുള്ള ദേഷ്യത്തോടെ അലറി.. "സോറി സർ... ഞാൻ ഇപ്പോൾ അമൻ സർ ന്റെ വീട്ടിലാണ് " "എന്താ... താൻ ആരോട് ചോദിചിട്ടാടോ പോയത്... 5 മിനിറ്റ് അഞ്ചേ അഞ്ചു മിനിറ്റ് തരും ഇപ്പൊ എന്റെ മുന്നിൽ എത്തിക്കോളണം "അബ്ദുള്ള ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു... "സോറി സർ എനിക്ക് സർ നെ പിക്ക് ചെയ്യാനുള്ള ഓർഡർ ഇല്ലാ അതുകൊണ്ട് എനിക്ക് വരാൻ ബുദ്ധിമുട്ടാണ്..." എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തതും എന്താണ് തനിക് ചുറ്റും നടക്കുന്നത് എന്നറിയാതെ അബ്ദുള്ള നിന്ന് തിളച്ചു... കമ്പനിയിൽ കയറാനോ ഇത്രയും കാലം സഞ്ചരിച്ച കാറിൽ കയറാനോ തനിക് പറ്റില്ല എന്ത് കൊണ്ട്... ഇതിനു പുറകിൽ അമൻ ആണോ...ആണെങ്കിൽ തന്നെ എന്താ ഇങ്ങനെ... അയാളുടെ തല പുകഞ്ഞുകൊണ്ടിരുന്നു....ദേഷ്യവും അപമാനവും നിറഞ്ഞു...ഇത്രയും കാലം കയറി നിരങ്ങിയ കമ്പനി തന്നിൽ നിന്ന് അകന്നു...

യാത്ര ചെയ്യാറുള്ള വണ്ടി തനിക് നഷ്ടപ്പെട്ടു എല്ലാം അവന്റെ പേരിലാണ് .. എല്ലാം ഈ കൈകളിൽ എത്തി ചേരും എന്ന് വിശ്വസിച്ചുകൊണ്ട് അവന്റെതെല്ലാം ഭരിച്ചു നടന്നു... എന്നാൽ ഇപ്പൊ.... അയാൾക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി ************* "ആയിഷ പോയില്ലേ " ഗേറ്റിനു അടുത്ത് നിൽക്കുന്ന ആയിഷയിക്കടുത്ത വിടർന്ന കണ്ണോടെ നജീം വന്നു... "ഇല്ലാ മാഷേ ആദിക്ക വന്നില്ല " "എന്ന തനിക് ബസ്സിന്‌ പോയികൂടെ .. അല്ലേൽ ഞാൻ കൊണ്ട് വിടാം " "വേണ്ട...അദ്ദേഹം വരുമെന്ന് പറഞ്ഞിരുന്നു " നജീമിനെ ചെറുചിരിയോടെ അവൾ നിരസിച്ചു... നജീം അവളെ ഒരു നിമിഷം നോക്കി നിന്നു... ആ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണമാണ്... ആരും ലയിച്ചുപോകും അവന് ഓർത്തു...

"മാഷ് പൊക്കൊളു..."ആയിഷയുടെ ശബ്ധം കേട്ടതും അവന് ഞെട്ടി... "വേണ്ട താൻ പോകുന്നത് വരെ" "സാരമില്ല... ഇപ്പൊ എത്തും എന്ന് പറഞ്ഞിരുന്നു മാഷ് പൊക്കോ " അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിപ്പിക്കാതെ അവൾ പറഞ്ഞു... അവന് പിന്നെ ഒന്നും പറയാൻ തോന്നിയില്ല... നിരാശയോടെ മുന്നിൽ പാർക്ക്‌ ചെയ്ത ബൈകുമായി അവളോട് യാത്ര പറഞ്ഞു മുന്നോട്ടെക്ക് എടുത്തു... മാഷ് പോയതും അവൾ ആദി വരുന്ന ഭാഗത്തേക്ക് നോക്കി... അവന്റെ കാർ കണ്ടതും അവൾ ചെറുചിരിയോടെ നിന്നു... അവന് കാർ നിർത്തിയത് കണ്ടു അവൾ നടക്കാൻ ഒരുങ്ങിയതും ഒരു കാർ വന്നു അവളെ തട്ടാൻ തുനിഞ്ഞതും ഒരുമിച്ചായിരുന്നു... പക്ഷെ അവൾ പേടിയോടെ നിലത്തേക്ക് തെറിച്ചുപോയി .....

"ആയിഷ "കാറിൽ നിന്ന് ചാടിയിറങ്ങിയവൻ അവൾക്കടുത്തേക്ക് പാഞ്ഞു.. സ്കൂൾ കുട്ടികൾ ഓടി വരുമ്പോളേക്കും ആ കാർ ശരവേഗം പോയിരുന്നു... "എന്തേലും പറ്റിയോ "അവൾക്കടുത്തേക്ക് കുനിഞ്ഞു അവളെ കൈകൾക്കൊണ്ട് നേരെ ഇരുത്തിയവൻ ചോദിച്ചു... അവന്റെ ഹൃദയമിടിപ്പ് ഉയർന്നു... അവളെ കാണെ ശരീരമാകെ തളരുന്ന പോലെ "ഒന്നുല്ല "നിലത്ത് നിന്ന് നേരെ ഇരുന്നവൾ പൊടി തട്ടി... വീണത് കാരണം ഉള്ളംകയ്യിലും... മുട്ടിനുമേലെയുള്ള താഴോളം ഉള്ള ബ്ലൗസിന്റെ തുണി പറിഞ്ഞുകൊണ്ട് മുട്ടിനു താഴെ ഉരഞ്ഞു തൊലി പോയിട്ടുണ്ട്... അവനു ദേഷ്യം തോന്നി.. അവന് പാഞ്ഞുപോകുന്ന കാറൊന്നു നോക്കി...ശേഷം അവളെ. മെല്ലെ പിടിച്ചെഴുനേൽപ്പിച്ചു.....

വേദനയോടെ അവൾ ഒന്ന് മൂളി.... അവളുടെ കയ്യിലെ ബാഗ് വാങ്ങിയവൻ തോളിൽ ഇട്ടുകൊണ്ട് ഇരുക്കയ്യോടെ അവളെ പൊക്കിയിടുത്തു... അവൾ ഞെട്ടിപോയി... ചുറ്റും കൂടി നില്കുന്ന കുട്ടികളെയും ടീച്ചറെയും കാണെ അവൾക് ലജ്ജ തോന്നി... "ഞാ... ഞാൻ ന... ട.. ക്കാം "ശബ്ദം വരാതെ അവൾ വിക്കി... "വേണമെന്നില്ല "ഗൗരവത്തോടെ പറഞ്ഞുകൊണ്ടവൻ അവളെ ഒന്ന് നേരെ പൊക്കി... അവൾ കഴുത്തിൽ ചുറ്റി പിടിച്ചുപോയി... ചുറ്റും കൂടി നില്കുന്നവരിൽ മുറുമുറുപ്പ് കേട്ടതും അവൾ അവന്റെ നെഞ്ചിൽ മുഖമൊളുപ്പിച്ചു......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story