എന്റേത് മാത്രം: ഭാഗം 65

entethu mathram

എഴുത്തുകാരി: Crazy Girl

"എന്താടോ താൻ കരുതിയെ ഞാൻ ഒന്നും അറിയില്ലാ എന്നോ... ഏഹ്... "അമൻ അലറിയത് കേട്ടതും അയാൾ ഞെട്ടി... "ഞാൻ... ഞാൻ " അവന്റെ രൗദ്രഭവം കാണെ അയാൾ പേടിയോടെ എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു.... അയാളുടെ മുഖം കാണെ അവനു സഹികെട്ടുകൊണ്ട് മുന്നിലേക്ക് പാഞ്ഞു അയാളെ ചവിട്ടി വീഴ്ത്തിയിരുന്നു.... എല്ലാവരും ഞെട്ടിപ്പോയി... അയാളുടെ അലർച്ച അവിടാമാകെ ഉയർന്നു.... "ഇറങ്ങിക്കോണം... ഇപ്പൊ ഇറങ്ങിക്കോണം താൻ... ഒരു നിമിഷം ഈ വീട്ടിൽ കണ്ടു പോകരുത്... ഇറങ്... കാൽകാശിനു വകയില്ലാതെ റോഡിൽ നിരങ്ങി ജീവിക്കുന്നത് കാണണം എനിക്ക്... താൻ നരകിക്കുന്നത് കാണണം എനിക്ക് ...ന്റെ ഉപ്പാക്ക് ഒരുനേരത്തെ ഭക്ഷണം മാത്രം എറിഞ്ഞു കൊടുത്ത തനിക് ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ അലയണം " നിലത്ത് വീണ അയാളുടെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ടവൻ ഉമ്മറപടികളിൽ കൊണ്ടിട്ടിരുന്നു...

പുറകെ കരഞ്ഞുകൊണ്ട് വന്ന സുബൈദയെ അവന് കൈകൾ വെച്ച് തടഞ്ഞു... "ഇയാൾക്കൊപ്പം തെരുവിൽ ഇറങ്ങണമെങ്കിൽ ഇപ്പൊ ഇറങ്ങാം... തിരികെ ഒരു വരവ് ഉണ്ടാകരുത് അല്ലെങ്കിൽ ഈ വീട്ടിൽ കഴിയാം..."അമന് താകീത് പോലെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയിരുന്നു.... "കൊന്നോ നിങ്ങള് അയാളെ " ഉമ്മറത്തു നിന്നു വേദനയോടെ എഴുന്നേൽക്കുന്ന അബ്ദുള്ളയോട് സുബൈദ പകപ്പോടെ ചോദിച്ചു.... അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... വേച്ചു വേച്ചു കൊണ്ടയാൾ പടികൾ ഇറങ്ങി ഗേറ്റ് കടന്നു പോകുന്നത് വല്ലാത്തൊരു ഭാവത്തോടെ അവർ നോക്കി... അയാൾക്കറിയാമായിരുന്നു അയാൾ വിളിച്ചാൽ ഇറങ്ങിപോകുന്നവൾ അല്ലാ സുബൈദ എന്ന്...

എല്ലാം കൈവിട്ടവളെ പോലെ അവർ അകത്തേക്ക് കയറി... നിഹാലിനേം ആലിയയെയും റസിയയെയും കാണെ അവരുടെ മുഖം താഴ്ന്നു... "ഇന്നേവരെ എതിർത്തു പറഞ്ഞിട്ടില്ല ശബ്ദം ഉയർത്തിയിട്ടില്ല ഞാൻ... പക്ഷെ ഇപ്പൊ ഞാൻ പറയുവാ ഈ ചെയ്തതിനു നീ അനുഭവിക്കും "റസിയ നിറഞ്ഞ കണ്ണീരോടെ വെറുപ്പോടെ പറഞ്ഞു നടന്നതും അവര് തല കുമ്പിട്ടു തന്നെ നിന്നിരുന്നു... നിഹാൽ പുച്ഛിച്ചുകൊണ്ട് മുകളിലേക്ക് കയറി പോയി.... ആലിയ അവരെ തന്നെ ഉറ്റുനോക്കി.... "നിങ്ങൾക്കും ഇറങ്ങി പോകാമായിരുന്നു..."സുബൈദയെ അറപ്പോടെ നോക്കികൊണ്ടവൾ അവിടെ നിന്നു നടന്നു നീങ്ങി... അവർ തളർച്ചയുടെ നിലത്ത് ഇരുന്നു പോയി...

ഇത് പോലെയൊരു അവസ്ഥ വരുമെന്ന് മനസ്സിൽ പോലും കരുതിയില്ലായിരുന്നു... അയാളെ ടൗണിൽ വെച്ച് കണ്ടിരുന്നു എന്ന് ഇക്ക പറഞ്ഞപ്പോൾ ഞെട്ടിയിരുന്നു ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞപ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോകേണ്ടി വരുമോ എന്ന് ഭയന്നിരുന്നു... അത് കൊണ്ടാ ആരും അറിയാതെ അമന്റെ മുറിയിൽ ചെന്ന് പവർ ഓഫ് അറ്റോർണി എടുത്തത്.... എന്നാൽ അബ്ദുക്കാ അയാളെ കൊല്ലുമെന്ന് കരുതിയില്ല.... ഇപ്പൊ ആരുമില്ല... താൻ ഒറ്റയ്ക്ക് എല്ലാം അറിഞ്ഞവനിൽ നിന്ന് വെറുപ്പ് അല്ലാതെ മറ്റൊന്നും തനിക് ലഭിക്കില്ല... മകൾ പോലും വെറുത്തെന്ന് പറഞ്ഞു... ഓരോന്ന് ആലോചിക്കുമ്പോൾ തല പെരുകുന്ന പോലെ തോന്നി അവർക്ക്... ശ്വാസം മുട്ടുന്നത് പോലെ....

കൂട്ടിനു ആരുമില്ലെന്ന ബോധം നിറഞ്ഞപ്പോൾ തളരുന്ന പോലെ ... ************** മുറിയിലേക്ക് പായുമ്പോൾ അകത്തു ചിന്നിചിതറുന്ന ശബ്ദം കേൾക്കെ അവളുടെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു... പാതി അടഞ്ഞ ഡോർ തള്ളി തുറന്നു അകത്തേക്ക് കയറുമ്പോൾ പൊട്ടിപൊളിയുന്ന ഫ്ലവർവൈസ് ചില്ലുകൾ നിലത്ത് ചിതറികിടന്നു... ഒരു കുതിച്ചാലോടെ അവനു പുറകിൽ അവൾ ഇറുകെ പുണർന്നു... അവന് ദേഷ്യത്തോടെ കുതറി മാറ്റാൻ തുനിഞ്ഞെങ്കിലും അവൾ ശക്തിയോടെ അവന്റെ വയറ്റിൽ ഇറുക്കെ പിടിച്ചു പുറത്ത് കവിൾ അമർത്തി നിന്നു.... അവന്റെ അലർച്ച ഉയർന്നു... മുടിയിൽ കൈകൾ കോർത്തു വലിച്ചു.... അവൾ അവനിൽ പിടി മുറുക്കി കണ്ണുകൾ അടച്ചു നിന്നു...

പതിയെ പതിയെ അവനിലെ ചെറിയ തേങ്ങൽ മാത്രം ഉയർന്നു വന്നു... അവനിലെ പിടിത്തത്തിലെ ഭലം അവൾ പതിയെ അയച്ചു.... "കരഞ്ഞോ എത്രവേണേലും കരഞ്ഞോ... പക്ഷെ സ്വയം വേദനിപ്പിക്കല്ലേ... നിക്ക് സഹിക്കില്ല "അവളുടെ ശബ്ദം ഇടറി... അവളുടെ കണ്ണുനീർ അവന്റെ പുറം നനയിച്ചു.... അവളുടെ കൈകളിൽ പിടിച്ചുകൊണ്ടവൻ അവളെ മുന്നിൽ നിർത്തി... അവൾ കണ്ണുകൾ ഉയർത്തിയവനെ നോക്കി... കണ്ണുകൾ കരഞ്ഞുകലങ്ങിയിരിക്കുന്നു മുഖമാകെ ചുവന്നു വല്ലാതെ അവശനായത് പോലെ... അത് കാണെ അവളുടെ നെഞ്ചിൽ വേദന തോന്നി... അവൾ കാലിലെ വിരലുകളിൽ ഊന്നി നിന്നു കൊണ്ട് കഴുത്തിൽ കൈകൾ ഇഴച്ചു കഴുത്തിൽ മുഖം പൂഴ്ത്തി ഇറുക്കെ പുണർന്നു....

ഒരാശ്രയം എന്ന പോലെ അവനും അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി തേങ്ങി.... അവളുടെ കൈകൾ ഇടം കൈ അവന്റെ മുടിയിഴയിൽ തഴുകിയും വലംകയ്യ് പുറത്ത് തലോടിയുംകൊണ്ടിരുന്നു.... അവന് അവളെ ഇറുക്കെ പുണർന്നു ഉയർന്നു നിന്നു ... നിലത്ത് ഒന്നി നിന്ന കാലുകൾ പൊങ്ങി... അപ്പോഴും അവനു കഴുത്തിൽ ചുറ്റിയവൾ അവന്റെ കഴുത്തിൽ നേർമയായി ചുംബിച്ചു കൊണ്ട് അവിടം മുഖംപൂഴ്ത്തി കിടന്നു.... ************** മിന്നുവിനെ ഉറക്കികൊണ്ട് ആദി അവളെ അറ്റത്തു കിടത്തി പുതപ്പിച്ചുകൊണ്ട് സോഫയിൽ ഇരിക്കുന്നവളെ നോക്കി... എക്സാം അടുത്തതിന്റെ തിരക്കിലാണ് മുന്നിലെ ടിപോയിലിൽ നിറഞ്ഞു നിൽക്കുന്ന പേപ്പർ ഓരോന്നായി മറിച്ചു മറിച്ചു നോക്കുന്നുണ്ട്...

അവളിലെ മടുപ്പ്. മുഖത്ത് പ്രകടനമാണ്... കയ്യിലെ മുറിവ് കാരണം എവിടെയേലും തട്ടിപോയാൽ മുഖം വേദനയിൽ ചുളിയുന്നത് കാണെ അവനു പാവം തോന്നി... അവൾക്കടുത്ത് സോഫയിൽ ഇരുന്നതും അവൾ തല ഉയർത്തി അവനെ നോക്കി പതിയെ ഒന്ന് ചിരിച്ചു കൊണ്ട് പണിയിൽ മുഴുകി... "കിടന്നോ കുറച്ചൂടെ ഉണ്ട് എനിക്ക് "അവനെ നോക്കാതെ ഓരോ പേപ്പറും മറിച്ചുകൊണ്ടവൾ പതിയെ പറഞ്ഞു... അതൊന്നും കേൾക്കാതെ അവന് അവളുടെ തോളിൽ മുഖം ചേർത്തിരുന്നു അവൾ ഒന്ന് ഞെട്ടിപ്പോയി... പതിയെ ചെറുചിരിയോടെ പേപ്പറിൽ കണ്ണുകൾ പതിപ്പിച്ചു.... അപ്പോഴും അവളുടെ മുഖത്തവന്റെ കണ്ണുകൾ പാഞ്ഞു നടന്നു.... ആരെയും ആകർഷിക്കുന്ന നുണക്കുഴി കാണെ അവനു അവിടം ചുണ്ടുകൾ അമർത്താൻ മനസ്സ് വെമ്പിക്കൊണ്ടിരുന്നു... പക്ഷെ അവൾക്കൊരു ബുദ്ധിമുട്ടാക്കാൻ അവന് ആഗ്രഹിച്ചില്ല...

എനിയും നോക്കി നിന്നാൽ താൻ കൈവിട്ടു പോകുമെന്ന് തോന്നിയതും അവന് നേരെ ഇരുന്നുകൊണ്ട് അവളെ തിരിച്ചിരുത്തി... അവൾ തലച്ചേരിച്ചുകൊണ്ട് അവനെ സംശയത്തോടെ നോക്കി... "കൊറേ നേരം ആയില്ലേ ഇരുപ്പ് തുടങ്ങീട്ട്... ഞാൻ മസ്സാജ് ചെയ്ത് തരാം "അവന് പറഞ്ഞുകൊണ്ട് അവളുടെ ഇരുത്തോളിലും കൈകൾ വെച്ചു... "വേണ്ടാ... കിടന്നോ "അവൾക് വല്ലാതെ തോന്നി... "നീ ചെയ്യടി "അവന് കനപ്പിച്ചു പറഞ്ഞതും അവൾ പിന്നെ മിണ്ടാൻ നിന്നില്ല... കുട്ടികളുടെ ഓരോ പേരും ഓർഡറിൽ ആകുമ്പോളും അവന്റെ കൈകൾ തോളിൽ അമർന്നുകൊണ്ടിരുന്നു... അവൾക് സുഖം തോന്നിയെങ്കിലും അവനെ കൊണ്ട് ചെയ്യിക്കുന്നതിൽ ലജ്ജയും തോന്നി... അവൾക് വേണ്ടി ഓരോന്ന് ചെയ്യുമ്പോഴും അവന്റെ മുഖത്ത് ചെറുച്ചിരി ഉണ്ടായിരുന്നു... മടുപ്പില്ലാതെ അവന് അവളുടെ തോളിൽ കൈകൾ അമർത്തികൊണ്ടിരുന്നു...

കണ്ണാടിയിലൂടെ കാണുന്നാ അവളുടെ വിടർന്ന മുഖം കാണെ അവനു ആവേശത്തോടെ അവളുടെ ഓരോ ഭാഗവും മസ്സാജ് ചെയ്തുകൊണ്ടിരുന്നു.... കഴുത്തിൽ നിന്ന് ഊർന്നു വീണ ഷാൾ കാണെ അവന് തലയിൽ ഇട്ടുകൊടുക്കാൻ തുനിഞ്ഞതും അവളുടെ പുറം കഴുത്തിൽ അവന്റെ കണ്ണുകൾ ഉടക്കി... അവന്റെ ഉറച്ചകൈകൾ അവളുടെ തോളിൽ പതിയെ തഴുകി ..... അവൾ ഞെട്ടിപ്പോയി... അവന്റെ കൈകൾ പതിയെ ഇഴഞ്ഞതും അവനിലെ മാറ്റം അറിഞ്ഞു അവൾ പിടഞ്ഞുപോയി... തലചെരിച്ചു നോക്കാൻ പറ്റാതെ അവളുടെ കൈകൾ കയ്യിലെ പേപ്പറിൽ മുറുകി വന്നു.... ചുവന്നു തുടുത്തു വരുന്ന അവളുടെ ഉണ്ടകവിളും മൂക്കിൻതുമ്പും കണ്ണാടിയിലൂടെ കാണെ അവനിൽ കുസൃതി നിറഞ്ഞു....

കൈകൾ താഴെക്ക് ഇഴച്ചുകൊണ്ട് അവളുടെ വയറിൽ ചുറ്റിയവൻ അവനിലേക്ക് ചേർത്തതും അവളുടെ ശ്വാസഗതി ഉയർന്നുവന്നു... കഴുത്തിനുപുറകിൽ അവന്റെ ചൂടുശ്വാസത്തിനപ്പുറം അവന്റെ ചൂടുചുംബനം ലഭിച്ചതും അവളുടെ കണ്ണുകൾ അടഞ്ഞുപോയി.... അവിടം നനവ് തോന്നിയതും വിറയലോടെ അവന്റെ നെഞ്ചിൽ പുറംചാരിയവൾ ഇരുന്നു.... "മതി "അവളുടെ കാതോരം പറഞ്ഞുകൊണ്ടവൻ കയ്യിലെ പേപ്പർ പതിയെ എടുത്തുമാറ്റി.... അപ്പോഴും കണ്ണുകൾ തുറക്കാതെ അവന്റെ നെഞ്ചിൽ തലചായ്ച്ചു പുറം ചാരിയവൾ ഇരുന്നു ....

അതറിയവേ ചെറുചിരിയോടെ അവളേം ദേഹത്തേക്ക് ചേർത്തുകൊണ്ട് സോഫയുടെ അറ്റത്തു ചാരി ഇരുന്നു അവന്റെ നെഞ്ചിൽ ചാഞ്ഞു കിടന്നുകൊണ്ട് അവളും.... അവൾ പതിയെ കാലുകൾ സോഫയിൽ കയറ്റി വെച്ചു... അവനു ചിരി വന്നു പോയി... ഇടം കൈ വയറിൽ ചുറ്റിയും വലം കയ്യ് അവളുടെ മുർദ്ധാവിൽ തലോടിയും അവളെ അടുപ്പിച്ചിരുന്നു... അവന്റെ തലോടലിൽ അവളുടെ കണ്ണുകൾ മാടിയടഞ്ഞു.... ഇടക്കെപ്പോഴോ കവിളിൽ അമരുന്ന ചുണ്ടുകൾ അറിയവേ അവളുടെ ചുണ്ടിന്റെ കോണിൽ നേരിയ പുഞ്ചിരി തളംകെട്ടി നിന്നു..... **************

ഹെഡ്ബോർഡിൽ ചാരിയിരുന്നവൾ തന്റെ മടിയിൽ ഉറങ്ങുന്നവനെ ഇമവെട്ടാതെ നോക്കിയിരുന്നു... അവന്റെ മുടിയിഴയിൽ കൈകൾ ഇഴച്ചുകൊണ്ടവനെ തലോടി കൊണ്ടിരുന്നു.... "ഞാനുള്ളപ്പോൾ ഒരു സങ്കടത്തിലേക്കും നിങ്ങളെ തള്ളി വിടില്ല മാനുക്കാ.... ഇത്രയും കാലം വേദന നിറഞ്ഞു ജീവിച്ച നിങ്ങൾക് സന്തോഷമെന്താണെന്ന് കാണിച്ചു തരും ഞാൻ...... എനിക്ക് വേണം നിങ്ങളെ... " ഓർത്തുകൊണ്ടവൾ കുനിഞ്ഞു കൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു.... പ്രണയത്തിനു സ്നേഹത്തിനുമപ്പുറം അവളിൽ വാത്സല്യം ആയിരുന്നു അവനോട്......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story