എന്റേത് മാത്രം: ഭാഗം 68

entethu mathram

എഴുത്തുകാരി: Crazy Girl

ജനൽ പാളികയിലൂടെ വീശിയടിക്കുന്ന തണുത്ത കാറ്റ് ആയിശുവേ ആദിയുടെ നെഞ്ചിലേക്ക് ഒതുക്കി കിടത്തി...അവന്റെ ചൂടിൽ ആ തണുത്ത കാറ്റിലും വല്ലാത്തൊരു സുഖം തോന്നി അവൾക് .. നെഞ്ചിൽ തലചായ്ച്ചു കിടക്കുന്നവളുടെ മുടിയിഴയിൽ തലോടിയവൻ കിടന്നു.... "പാത്തു.... "അവന് നേർമായായി വിളിച്ചു "ഹ്മ്മ്മ്..."കണ്ണുകൾ തുറക്കാതെ തന്നെയവൾ മൂളി "Are you okay?" "ഹ്മ്മ്മ് ല്ലാ " അവന്റെ ചോദ്യത്തിൽ ഇല്ലെന്ന് പറഞ്ഞവൾ ഒന്നുടെ അവന്റെ നെഞ്ചിൽ കവിൾ ചേർത്തു കിടന്നു... അവന് ചെറുചിരിയോടെ അവളെ തലോടി... "എനിയെന്താ "തല താഴ്ത്തിയവൻ നെഞ്ചിൽ കിടക്കുന്നവളെ നോക്കി... അവൾ കണ്ണുകൾ തുറന്നു അവന്റെ നെഞ്ചിൽ താടികുത്തി അവനെ നോക്കി കിടന്നു..

"എന്തുകൊണ്ടാ എന്നോട് പറയാഞ്ഞേ മാഷ് ആയിരുന്നു ആക്‌സിഡന്റിനു പിന്നിൽ എന്ന്... നിങ്ങള് പറഞ്ഞാൽ ഞാൻ വിശ്വസിക്കൂലെന്ന് കരുതിയോ " നിലാ വെളിച്ചത്തിൽ അവന്റെ മുഖത്ത് നോക്കിയവൾ ചോദിച്ചു...അവള്ടെ ചോദ്യം കേൾക്കെ അവന് ഒന്ന് മന്ദഹസിച്ചു... "അല്ലാ... നീ വിശ്വസിക്കുമായിരിക്കും... പക്ഷെ അയാൾ എന്തിനു അത് ചെയ്തു എന്നത് വെറും സംശയം മാത്രമായിരുന്നു... എനിക്കത് ഉറപ്പിക്കണമായിരുന്നു... അന്ന് രാത്രി ഓഫീസിൽ നിന്ന് വരുമ്പോൾ കാർ തടഞ്ഞു നിർത്തി പ്രധീക്ഷിക്കാതെ അടിക്കുമ്പോൾ അയാൾ കരുതികാണില്ല അയാളുടെ കയ്യിലെ വെള്ളിമോതിരം എനിക്ക് പരിചിതമാണെന്ന് .... അപ്പോഴും ചെറിയ തോന്നൽ മാത്രമായിരുന്നു നിനക്ക് വേണ്ടിയാണോ എന്ന്...

പലപ്പോഴും നിന്നെ നോക്കുമമ്പോൾ അയാളുടെ കണ്ണിലേ വശ്യത ഞാൻ അടുക്കുമ്പോൾ ഇരുണ്ടു വരുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്.... അതെന്നിൽ അസ്വസ്ഥത നിറച്ചിട്ടുണ്ട്... രാത്രിയിലെ അയാളുടെ ഫോൺ കാളുകൾ എന്നിൽ ദേഷ്യം പടർത്തിയിട്ടുണ്ട്... പക്ഷെ എന്ത് പറയും നിന്നോട്... അടിച്ചെന്ന് പറഞ്ഞാൽ നീ വിശ്വസിക്കും എന്തിനു അടിച്ചെന്നതിനു മറുപടി എനിക്കുണ്ടായിരുന്നില്ല.. അല്ല ഉറപ്പുണ്ടായിരുന്നില്ല... എന്നാൽ അന്ന് നിനക്ക് പറ്റിയ ആക്‌സിഡന്റ് അതിനു പിന്നിൽ അയാളുടെ ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ രണ്ടും കൂടി തുനിഞ്ഞിറങ്ങിയതാണെന്ന് കരുതി അവർക്കിട്ട് ഒന്ന് പൊട്ടിക്കാൻ തന്നെ പോയതാ... പക്ഷെ ആ സ്ത്രീ പറഞ്ഞത് കേട്ട് ആവിശ്വസിക്കാൻ തോന്നിയില്ല...

അവനെ എന്റെ മുന്നിൽ എത്തിച്ചതും അവർ ആയിരുന്നു...പിന്നെ എല്ലാം നീ അറിയണം എന്ന് കരുതി... നിനക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങൾ നിന്നെ അറിയിക്കണം എന്ന് കരുതിയാ അമനോട് പറഞ്ഞുകൊണ്ട് നിന്നേം കൊണ്ട് ഇവിടെ വന്നത്... പക്ഷെ നീ അവനെ പഴിചാരുന്നതിനു പകരം സ്വയം കുറ്റപ്പെടുത്തുവാണ്...ആർക്ക് വേണ്ടി...അതും പോരാഞ്ഞിട്ട് എനിക്ക് വേണ്ടിയാണെന്ന് പറഞ്ഞു ഇഷ്ടമില്ലാതെ കിടന്നു തരാൻ പോണു... ഇത്രയും നിനക്ക് വേണ്ടി ചെയ്തു തന്നത് നിന്നോടുള്ള സ്നേഹം കൊണ്ടാണ് പക്ഷെ നീ എന്നോട് ഈ കാണിച്ചതോ... എന്നിലെ പുരുഷനെ അപമാനിക്കുന്നതിനു തുല്യമല്ലേ " അവന്റെ ശബ്ദം ഇടറലോടെ കടുത്തതും അവൾക് വല്ലാതെ തോന്നി...

അപ്പോഴത്തെ മാനസികാവസ്ഥയിൽ തനിക് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.... ഭയമുണ്ടായിരുന്നു എങ്കിലും എനിക്ക് അത് ചെയ്യണമെന്ന് തോന്നി അത് മറ്റൊന്നും കൊണ്ടല്ല എനിക്കും സ്നേഹമുണ്ടെന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു...... അവൾ അവനെ ഉറ്റുനോക്കി...അവന്റെ വാടിയിരിക്കുന്ന മുഖം കാണെ അവൾക് സങ്കടം അലയടിച്ചു വന്നു... ഉയർന്നുപൊങ്ങിയവൾ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി... അവന് ഞെട്ടിപ്പോയി... നെഞ്ച് തുടിച്ചുവന്നു... എങ്കിലും അവളെ അടർത്തി മാറ്റാൻ ശ്രേമിച്ചെങ്കിലും അവളുടെ കൈകൾ കഴുത്തിലൂടെ ചുറ്റിവരിഞ്ഞു കവിളിൽ ചുണ്ടമർത്തി വെച്ചു... കവിളിൽ ചെറു നോവ് തോന്നിയെങ്കിലും അതിലും വല്ലാത്തൊരു സുഖം തോന്നിയവന്...

"വേദനിചോ "കവിളിൽ നിന്ന് ചുണ്ട് അടർത്തി അവൾ മെല്ലെ ചോദിച്ചു... "പിന്നെ ഇങ്ങനെ ഉമ്മ വെച്ചാൽ വേദനിക്കില്ലേ "അവന് അവളെ കണ്ണുരുട്ടി... "അതറിയാലേ... എനി എപ്പോഴും എന്റെ കവിൾ കുഴിയും വിധം മുത്തം തരുമ്പോൾ ഇത് ഓർത്താൽ മതി " കുസൃതിയോടെ അവൾ പറയുന്നത് കേട്ടവന്റെ കണ്ണുകൾ മിഴിഞ്ഞു... "നിന്റെ നുണക്കുഴി കണ്ടാൽ എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ല "പകപ്പ് മാറിയവൻ ചുണ്ടിൽ നിറഞ്ഞ കുസൃതി ചിരിയോടെ പറഞ്ഞു... അവളുടെ ശബ്ദമൊന്നും കേട്ടില്ല... ഇപ്പൊ അവനു അറിയാം അവളുടെ കവിളുകൾ ചുവന്നു കാണുമെന്നു... അവളിലെ നിശബ്ദത അറിയിവേ അവനിലെ ചിരി ഉയർന്നു....

"എന്റെ പാത്തൂ " എന്നും പറഞ്ഞവൻ അവളെ ഇറുക്കെ പുണരുമ്പോൾ അവളുടെ കവിളുകളിലെ ചുവപ്പ് മറക്കാൻ എന്നവണ്ണം അവന്റെ നെഞ്ചിൽ അവൾ ഒതുങ്ങിയിരുന്നു... കെട്ടിപ്പുണർന്നു കിടക്കുമ്പോൾ മനസ്സിലെ ഭാരം അലിഞ്ഞില്ലാതാവുന്നതോടപ്പം ഇരുവരുടേം ചുണ്ടിന് കോണിൽ മനോഹരമായ പുഞ്ചിരി നിലനിന്നിരുന്നു... ************** ആലിയയുടെ മുറിക്ക് പുറത്ത് നിന്നു തുറന്നിട്ട ഡോറിനു ഇടയിൽ നിന്ന് മറിയു അകത്തേക്ക് എത്തി നോക്കി.. ആരേം കാണാത്തത് കണ്ടതും അവൾ രണ്ട് തവണ ആലോചിച്ചു കയറണോ വേണ്ടയോ എന്ന്... പിന്നെ രണ്ടും കല്പ്പിച്ചു അകത്തേക്ക് കയറി... ബാത്റൂമിലെ ശബ്ദം കേട്ടതും ആലിയ അതിനകത്താണെന്ന് മനസ്സിലായി...

അവൾ ആ മുറിയാകെ കണ്ണോടിച്ചു... ഓരോന്നും ഒതുക്കി അടുക്കി വൃത്തിയായി വെച്ചിരിക്കുന്ന മുറി കാണെ അവൾ ഒന്ന് പുഞ്ചിരിച്ചു... "മാനുക്കന്റെ പെങ്ങൾ അല്ലെ "അവൾ സ്വയം മൊഴിഞ്ഞുകൊണ്ട് അടുക്കി വെച്ചിരിക്കുന്ന ബുക്കിന്മേൽ തൊട്ടു തലോടി... അതിനു സൈഡിലായി നിരനിരയായി വെച്ചിരിക്കുന്ന ഫയലുകളിൽ നിന്ന് ഒന്നെടുത്തു തുറന്നു നോക്കി... അവളുടെ കണ്ണുകൾ വിടർന്നു വന്നു....ഓരോ പേജും മറിച്ചു മറിച്ചുനോക്കിയവൾ അവിടെയുള്ള ഫയലുകൾ ഓരോന്നായി തുറന്നു നോക്കികൊണ്ടിരുന്നു... അത്ഭുദവും അമ്പരപ്പും നിറഞ്ഞു നിന്നു.... ബാത്റൂമിലെ ഡോർ തുറന്ന ശബ്ദം കേട്ടതും അവളുടെ കണ്ണുകൾ അവിടേക്ക് പതിഞ്ഞു....

മറിയുവേ മുറിയിൽ കണ്ട ഞെട്ടൽ ഉണർന്നു പതിയെ നെറ്റിച്ചുലിച്ചുകൊണ്ട് ആലിയ മറിയുവിനടുത്തേക്ക് വന്നു... "നീ എന്തിനാ ഇങ്ങോട്ടേക്കു വന്നത് "പതിയെ ആണേലും അവളുടെ സ്വരത്തിൽ കടുപ്പം നിറഞ്ഞിരുന്നു.... "അത്.. നിനക്ക് എക്സാം ആയോണ്ട് മാനുക്കാ കുറച്ചു question പേപ്പർ തന്നിരുന്നു നിനക്ക് തരാൻ അത് പറയാൻ വന്നതാ "മറിയു അവളെ നോക്കി ചിരിയോടെ പറഞ്ഞു... ആലിയ ഒന്ന് മൂളി... ആലിയയിൽ നിന്ന് നോട്ടം മാറ്റിയവൾ കയ്യിലെ ജീവനുള്ളത് പോലെ തോന്നിക്കുന്ന ചിത്രത്തിലേക്ക് തലോടി... അവളുടെ കണ്ണുകൾ വിടർന്നു വരുന്നത് ആലിയ കൗതുകത്തോടെ നോക്കി നിന്നു... "ഇതൊക്കെ നീ വരച്ചതാ "ആലിയയെ നോക്കി അത്ഭുദത്തോടെ ചോദിക്കുമ്പോൾ യാദ്രിശ്ചികമായി അവൾ തലയാട്ടി...

"എന്ത് ഭംഗിയാ കാണാൻ... ശെരിക്കും വരച്ചതാണെന്ന് പറയില്ലാ അത്രയും ഭംഗിയുണ്ട്... എന്നേം വരച്ചു തരുമോ ഇത് പോലെ "കൗതുക്കത്തോടെ കണ്ണുകൾ വിടർത്തി ചോദിക്കുന്നവളെ കാണെ ആലിയ നോക്കി നിന്നു പോയി... എനിക്ക് ഫാഷൻ ഡിസൈൻയിലും പിന്നെ വരയ്ക്കാനുമൊക്കെയായിരുന്നു ഏറെ ഇഷ്ടം... അതുകോണ്ട് തന്നെ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഔട്ട്സോഴ്സ് കോഴ്സിന് വല്ലതും ചേരാമെന്നാണ് ആഗ്രഹിച്ചത്... എന്നാൽ അയാൾ ഡോക്ടർ ആയത് കൊണ്ട് തന്നെ ഉമ്മക്കും ഉപ്പാകും വാശിയായിരുന്നു എന്നെയും ഡോക്ടർ ആക്കണം എന്നത്... അയാളെക്കൾ വലുതാവാൻ വേണ്ടിയാണെന്ന് അറിയാമായിരുന്നു... പക്ഷെ എനിക്കൊരിക്കലും അതിലൊന്നും താല്പര്യം തോന്നിയിട്ടുണ്ടായിരുന്നില്ല...

എന്നാൽ ഷിഫാനയും ശമ്മാസ്ക്കയും എന്റെ ആഗ്രഹം പറഞ്ഞപ്പോൾ താൻ വരച്ച ചിത്രങ്ങളിൽ നോക്കി വെറുതെ കുത്തിയിരുന്ന് വരയ്ക്കുന്ന പെണ്ണിനെ എന്റെ ഇക്കാക്ക് കെട്ടേണ്ട ഗതികേടൊന്നുമില്ലെന്നും ഡോക്ടറിനു തന്നെ പഠിച്ചാൽ മതിയെന്ന് മുഖത്തടിച്ചു പറഞ്ഞപ്പോൾ ആണ് ഇതിൽ നിന്ന് പിൻവലിഞ്ഞു കൊണ്ട് എന്റെ ഡ്രീം വെറും ഈ പേപ്പറിൽ ഒതുക്കി ഞാൻ കഴിഞ്ഞത്... എന്നാൽ ഇവളുടെ കണ്ണുകളിൽ കാണുന്ന തിളക്കം ഇന്നേവരെ സ്വന്തം ഉമ്മയിൽ നിന്ന് പോലും കണ്ടിട്ടില്ലാ എന്നത് അവളെ അതിശയിപ്പിച്ചു... "ഇഷ്ട്ടുണ്ടെങ്കിൽ മതി " ആലിയയുടെ തറഞ്ഞുള്ള നിർത്തം കണ്ടു മുഖം ചുളിച്ചുകൊണ്ട് മറിയു പറഞ്ഞു...

"നോക്കാം "ഗൗരവത്തിൽ പറഞ്ഞുകൊണ്ടവൾ അവളുടെ കയ്യിലെ ഫയൽ വാങ്ങി ടേബിളിൽ ഒതുക്കി വെച്ചു... അപ്പോഴാണ് അവിടെ വളകൾക്കിടയിൽ വെച്ചിരിക്കുന്ന മൈലാഞ്ചിയിൽ മറിയുവിന്റെ കണ്ണുകൾ പതിഞ്ഞത്... അവൾ അത് കയ്യിലെടുത്തുകൊണ്ട് ആലിയയെ നോക്കി... അവളുടെ നോട്ടം കാണെ ആലിയ പുരികം പൊക്കി നോക്കി... "ഈ കയ്യില് മൈലാഞ്ചിയിട്ടിട്ട് വർഷങ്ങൾ ആയി... കല്യാണത്തിന് പോലും എനിക്ക് ഇടാൻ പറ്റിയിട്ടില്ല... പ്ലീസ് ഇട്ടു തരില്ല എന്ന് പറയല്ലേ "ചുണ്ട് ചുളുക്കി ദയനീമായി പറയുന്ന മറിയുവിനെ കണ്ട് ആലിയ കടുപ്പിച്ചു നോക്കി... "എനിക്കൊന്നും പറ്റി " "നീ ഇവിടെ നില്കുവാണോ വാ സിനിമ കാണാം "

മറിയുവിനോട് മുടക്കം പറയുന്നതിനു മുന്നേ മുറിയുടെ വാതിക്കൽ നിന്ന് നിഹാൽ വിളിച്ചത് കേട്ട് ഇരുവരും അങ്ങോട്ടേക്ക് തിരിഞ്ഞു... "ഞാനില്ല എനിക്ക് മൈലാഞ്ചി ഇടണം "അവനെ നോക്കി കയ്യിലെ മൈലാഞ്ചി ഉയർത്തി കൊണ്ട് മറിയു പറഞ്ഞത് കേട്ട് നിഹാൽ ആലിയയെ നോക്കി അവളുടെ ഗൗരവം പിടിച്ച മുഖം കണ്ടതും അവന് മറിയുവിലേക്ക് തിരിഞ്ഞു... "നീ ഇങ് വന്നേ.. ഈ അഹങ്കാരം പിടിച്ച സാധനത്തിനോട് എന്തിനാ ചോദിക്കുന്നെ... നിനക്ക് മൈലാഞ്ചി ഇടണേൽ ഞാൻ ആളെ ആക്കി തരാം " അകത്തേക്ക് കയറി മറിയുവിന്റെ കയ്യില് പിടിച്ചവൻ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടക്കാൻ ഒരുങ്ങി.. "എന്നോടല്ലേ ആദ്യം പറഞ്ഞത് ഞാൻ ഇട്ടുകൊടുക്കും

"മറിയുവിന്റെ ഇടം കയ്യില് പിടിയിട്ടു ആലിയ നിഹാലിനെ തറപ്പിച്ചു നോക്കി... മറിയു അവളെ അമ്പരന്നു കണ്ണുകൾ വിടർത്തി...നിഹാൽ അവളെ കണ്ണുരുട്ടി നോക്കിയെങ്കിലും ആലിയ അത് പാടെ അവഗണിച്ചു... "നീ വാ മറിയു "നിഹാൽ മറിയുവിന്റെ കയ്യില് വലിച്ചതും മറിയു അവന്റെ കയ്യില് നിന്ന് പിടി വിട്ടു.. "നീ പറഞ്ഞത് കേട്ടില്ലെ... ആലിയ എനിക്ക് മൈലാഞ്ചി ഇട്ടു തരുവാ നീ ചെല്ല്... സിനിമ വെക്ക് ഞങ്ങൾ അവിടെ വന്ന് ഇരുന്നോളാം അല്ലെ " അവനോട് പറഞ്ഞുകൊണ്ടവൾ ആലിയയോട് അനുവാദം ചോദിച്ചു അവൾ ആണെന്ന് തലയാട്ടിയതും നിഹാൽ പുച്ഛിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... പുറത്തെത്തിയതും പതിയെ അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു....

ഇരുകൈകളിലും മെഹന്ദി ഇടുമ്പോൾ മറിയുവിന്റെ കണ്ണുകൾ തിളങ്ങി വന്നു...നിഹാൽ ടീവി യിലും ഇടയ്ക്കിടെ ഇരുവരേം നോക്കി ഇരുന്നു....അപ്പോഴും ആലിയയിലെ ഗൗരവം കണ്ടവൻ പുച്ഛിച്ചു തള്ളി.. "ഒരുപാട് ഒരുപാട് ഇഷ്ടായി... നല്ല രസുണ്ടല്ലേ.. thanku "ആലിയയെ നോക്കി ചിരിയോടെ പറയുന്നവളെ കണ്ടു ആലിയക്ക് ചിരി വന്നെങ്കിലും അവളിൽ ഗൗരവം നിറച്ചു നിന്നു... "ടാ നോക്കിയേ "നിഹാലിനു നേരെ മറിയു കൈകൾ നീട്ടി.. "ഹ്മ്മ്... ഇതിനേക്കാൾ നന്നായി ആ സാന്ദ്ര വരച്ചു തരും "നിഹാൽ മറിയുവിനെ നോക്കി പറഞ്ഞതും അവൾ കണ്ണ് കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി...ആലിയയെ ചിരിയോടെ നോക്കി...

"അല്ലേലും ഇവനു ഇതിനെ കുറിച് എന്തറിയാനാ "ഇപ്പൊ പൊട്ടും എന്ന അവസ്ഥയിൽ നിൽക്കുന്ന ആലിയയെ നോക്കി അവൾ പറഞ്ഞു... അപ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് വന്ന അമൻ പടികൾ കയറി മുറിയിലേക്ക് കയറിയത് കണ്ടത്... നിഹാലിനെ കണ്ണുകൾ കൊണ്ട് അടക്കി നിർത്തിയവൾ മുറിയിലേക്ക് പാഞ്ഞു.... "എങ്ങനേലും അവളെ ഒന്ന് കയ്യിലാക്കാൻ നില്കുമ്പോളാ അവന്റെ ഓഞ്ഞ സാന്ദ്ര..."അവൾ പിറുപിറുത്തുകൊണ്ട് മുറിയിലേക്കു കയറി... ഇൻസൈഡ് ചെയ്ത ഷർട്ട്‌ പാന്റിൽ നിന്ന് വലിച്ചെടുക്കുമ്പോൾ പുറകിലെ മറിയുവിനെ കാണാതെ അവന്റെ കൈകൾ അവളെ തട്ടി... "അയ്യോ " അവളുടെ അലർച്ച കേട്ടതും അവന് ഞെട്ടിതിരിഞ്ഞു നോക്കി... മൈലാഞ്ചി ഉള്ളതിനാൽ കൈകൾ ഉയർത്തി പോയവൾ അവനു പുറകിൽ നിന്നപ്പോൾ അവൾ ഉള്ളത് അറിയാതെ അവന്റെ മുട്ട് പുറകിലുള്ളവളെ തട്ടിയതും അവളുടെ ഉള്ളംകയ്യിലെ മൈലാഞ്ചി അവളുടെ മുഖത്ത് തട്ടി...

"എന്താ ഇത് "ചുണ്ടിനു സൈഡിലായ മൈലാഞ്ചി കാണെ അവന്റെ മുഖം ചുളിഞ്ഞു... "മൈലാഞ്ചിയാ "കയ്യിലെ ചെറുതായി പരന്നു പോയ മൈലാഞ്ചിയിൽ നോക്കി അവൾ പറഞ്ഞു... "ഇതും ഇട്ടോണ്ട് എന്റെ പുറകെ വന്നത് എന്തിനാ... ഷർട്ടിൽ ആയേനെ "അവന്റെ കയ്യ് മുട്ടിൽ നോക്കിയവൻ വഴക്കോടെ പറഞ്ഞു... "ആലിയ ഇട്ടു തന്നതാ... ഞാൻ മാനുക്കാനെ കാണിക്കാൻ.... ദേ നോക്കിയേ മാനുക്കന്റെ പേര് എഴുതിയിട്ടുണ്ട്... ആലിയയോട് ഞാൻ പറഞ്ഞതാ കൊള്ളാവോ "അവൻകടുത്തേക്ക് വന്നു കണ്ണുകൾ വിടർത്തിയവൾ അവന്റെ പേരെഴുതിയ ഭാഗം കാണിച്ചു കൊണ്ട് പറയുന്നത് കേട്ട് അവന് ഒന്ന് നോക്കി... "ഇതൊക്കെ ഇടുന്ന സമയം നാല് അക്ഷരം പടിച്ചൂടെ...

അടുത്ത ആഴ്ച എക്സാമ്മാ... അതെഴുതാൻ ആണോ ഇതൊക്കെ ഇട്ടു ഇങ്ങനെ ഇരിക്കുന്നെ "അവന് കടുപ്പിച്ചു ചോദിച്ചതും അവളുടെ വിടർന്ന മുഖം മങ്ങി വന്നു... "എന്തിനാ വഴക്ക് പറയുന്നേ... രാവിലെ പഠിച്ചതാ... എപ്പോഴും പടിക്ക് പടിക്ക് എന്നല്ലാതെ വേറൊന്നും പറീന്നില്ലല്ലോ..."അവളുടെ ചുണ്ട് വിതുമ്പി കണ്ണുകൾ നിറഞ്ഞു... പെട്ടെന്ന് കണ്ണ് നിറഞ്ഞവളെ കണ്ടതും പറഞ്ഞത് കൂടിപ്പോയോ എന്ന് തോന്നിയവൻ അവളെ നോക്കി.. അവൾ തിരികെ നടക്കാൻ ഒരുങ്ങി..... "നിക്ക് "തിരിഞ്ഞു നടക്കാൻ നിന്നവളെ അമൻ വിളിച്ചതും അവൾ അവനെ എന്തെന്ന മട്ടിൽ നോക്കി.... "സങ്കടായോ " "ഹ്മ്മ്മ് "അവന് ചോദിച്ചത് കേട്ട് അവൾ മൂക് വലിച്ചുകൊണ്ട് മൂളി... "സങ്കടാവാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ"അവനിൽ കുസൃതി നിറഞ്ഞു...

"മാനുക്കന്റെ പേര് എഴുതി വന്നിട്ട് ഒന്ന് നോക്കിയത് പോലുമില്ലല്ലോ "അവൾ സങ്കടത്തോടെ പറഞ്ഞത് കേട്ട് അവന് ചിരി വന്നു പോയി... "കാണിച്ചേ " അവന് പറഞ്ഞത് കേട്ട് അവൾ ആവേശമില്ലാതെ കൈകൾ നീട്ടി... മെഹന്ദിക്കുള്ളിൽ ഹൃദയശപ്പിനുള്ളിൽ മാനുക്ക എന്ന് എഴുതിയത് അവൻ ഒന്ന് നോക്കി... "കൊള്ളാവോ "കണ്ണു ഉയർത്തികൊണ്ടവൾ പതിയെ ചോദിച്ചു... എന്നാൽ അവന്റെ മുഖത്തെ യാതൊരു ഭാവവ്യത്യാസവും കാണാത്തത് കണ്ടു അവൾടെ മുഖം ചുളിഞ്ഞു... കൈകൾ നേരെ വെച്ചുകൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവന്റെ കൈകൾ ഇടുപ്പിൽ ചുറ്റി അവളെ നെഞ്ചിലേക്ക് ചേർത്തിരുന്നു... അവളുടെ കണ്ണുകൾ മിഴിഞ്ഞുപോയി.. മെഹന്ദി അണിഞ്ഞ കൈകൾ അവനെ തട്ടാതിരിക്കാൻ ഉയർത്തിവെച്ചുകൊണ്ട് അവനെ ഉറ്റുനോക്കി...

"ഒറ്റയായ്‌ നിൽക്കുന്ന ന്റെ പേരിനെക്കാൾ...നിന്റെ പേരിനൊപ്പം ന്റെ പേര് ചേർക്കാനാ റിയ എനിക്കിഷ്ടം " അത്രമേൽ അർദ്രമായ അവന്റെ സ്വരം കേൾക്കേ അവളിൽ വല്ലാത്തൊരു കുളിരുകൊരി... ഇമചിമ്മാതെ അവന്റെ മുഖത്തവൾ കണ്ണുകൾ പതിപ്പിച്ചു.... താഴ്ന്നു വരുന്ന അവന്റെ ചൂടുശ്വാസം അറിയവേ അവളിൽ ഒരടി അനങ്ങാതെ അവന്റെ കൈക്കുള്ളിൽ തറഞ്ഞു നിന്നു... നേർമയായി അവളുടെ ചുണ്ടിൽ അവന് മുത്തിയതും അവൾ വിറച്ചുപോയി... അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി... അവളിലെ നെഞ്ചിടിപ്പ് ഉയർന്നുതുടങ്ങി... പതിയെ കീഴ്ച്ചുണ്ടിൽ അവന് പൊതിഞ്ഞുപിടിച്ചതും അവളുടെ കണ്ണുകൾ അടഞ്ഞുപോയി... ഉണങ്ങിയ മൈലാഞ്ചികൈകൾ ചുരുണ്ടു പിടിച്ചു...

അത് പൊടിപൊടിയായി നിലത്തേക്ക് പൊടിഞ്ഞു വീണു... അവന്റെ മറുകയ്യ് അവളുടെ കഴുത്തിലെ ഇഴച്ചുകൊണ്ട് അവനിലേക്ക് അടുപ്പിച്ചുപിടിച്ചുകൊണ്ടിരുന്നു......പരസ്പരം ശ്വാസവും ഉമിനീരും കൈമാറിയവർ ലയിച്ചു പോയി... അവന്റെ ചുണ്ടുകൾ മതിവരാതെ അവളിൽ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു.........അവളുടെ വയറ്റിൽ മഞ്ഞുവീണത് പോലെ അവളിൽ കുളിരേകി... ദീർഘമേറിയ ചുംബനത്തിൽ അവരുടെ ശരീരം മുട്ടിന്നിട്ടിട്ടും മതിയാവാതെ അവന്റെ കൈകൾ അവളെ ദേഹത്തേക്ക് ചേർത്കൊണ്ടിരുന്നു... ഇളം കാറ്റിനുപോലും തഴുകാൻ സമ്മതിക്കാതെ അവരുടെ ശരീരം മുട്ടിനിന്നു... കീഴ്ച്ചുണ്ടിൽ നിന്നു മേൽച്ചുണ്ടിലേക്കുള്ള കുതിച്ചുകയറ്റത്തിലെ ഇടവേളയിൽ ഇരുവരും ശ്വാസമെടുത്തു... എങ്കിലും ശരീരം പോലെ നാവുകൾ തമ്മിൽ ചുറ്റിപിണഞ്ഞവർ അവരുടേതായ ലോകത്തെത്തിയിരുന്നു... ************

മറിയുവിന്റെ മുറിയിൽ കാലുകുത്തിയതും ശരവേഗം നിഹാൽ പിന്നിലോട്ട് കാലുകൾ വെച്ച്... "ശ്ശെ "അവന് സ്വയം തലക്കടിച്ചു...മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയതും പതിവില്ലാതെ ആലിയ അവരുടെ മുറിയിലേക്ക് നടക്കുന്നത് കണ്ടവൻ അവൾക് മുന്നിൽ തടസ്സമായി നിന്നു... "ഹ്മ്മ് എങ്ങോട്ടാ "അവളെ നോക്കിയവൻ പുരികം പൊക്കി "കണ്ടൂടെ അങ്ങോട്ടേക്ക് "അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് സൈഡിലേക്ക് നീങ്ങി മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയതും അവന് അവൾക് മുന്നിൽ കേറി നിന്നു... "ഇപ്പൊ എന്തിനാ അങ്ങോട്ടേക്ക് "നിഹാൽ കടുപ്പിച്ചു ചോദിച്ചു "നിന്നോട് പറയണ്ട കാര്യം എനിക്കില്ല "അവനെ തറപ്പിച്ചു നോക്കിയവൾ പറഞ്ഞു "നീ പറഞ്ഞിട്ട് പോയാ മതി " "ഇത് വല്ല്യ ശല്യമായല്ലോ...

അയാൾ എനിക്ക് question പേപ്പർ തരാം എന്ന് പറഞ്ഞിരിന്നു അത് വാങ്ങാൻ ആണ് വേറെന്തെങ്കിലും അറിയണോ " അവൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവനെ മറികടന്നു നടക്കാൻ ഒരുങ്ങിയതും അവളുടെ കൈകളിൽ അവന് പിടിത്തമിട്ടിരുന്നു... "ഇപ്പൊ നീ പോണ്ടാ... കുറച്ചു കഴിഞ്ഞു ചോദിച്ചാൽ മതി " "ഞാൻ പോകണോ വേണ്ടയോ എന്ന് പറയാൻ നീ ആരാ... കൈ വിടെടാ "ദേഷ്യത്തോടെ അവന്റെ കൈ കുടഞ്ഞവൾ അവന് എന്തേലും പറയുന്നതിന് മുന്നേ മുറിയിലേക്ക് കയറി... കയറിയതിനേക്കാൾ ശരവേഗം അവൾ പിന്നോട്ട് നീങ്ങി തിരിഞ്ഞു നിന്നു.... വിളറി വെളുത്ത അവളുടെ മുഖം കാണെ അവന് അവളെ പോയിട്ട് എന്തായി എന്ന മട്ടിൽ നോക്കി...

അവന്റെ അർത്ഥം വെച്ചുള്ള നോട്ടം കാണെ അവനെ നോക്കാതെ അവൾ മുറിയിലേക്ക് നടന്നെങ്കിലും അവന് കയ്യില് പിടിച്ചവളെ നിർത്തിച്ചു... "എന്തെ പേപ്പർ വേണ്ടേ "അവന് ചോദിച്ചത് കേട്ട് അവൾ കൂർപ്പിച്ചു നോക്കി... "നിനക് നേരത്തെ പറഞ്ഞൂടെ "അവൾ കനപ്പിച്ചു ചോദിച്ചതും അവന് പുച്ഛിച്ചു... "ഞാനെന്ത് പറയണമെന്ന് "അവന് പുച്ഛത്തോടെ അവളുടെ കൈകൾ വിട്ട് കടുപ്പിച്ചു ചോദിച്ചതും ഊന്നിനിന്നവൾ അവന്റെ കവിളിൽ പല്ലുകൾ ആഴ്ത്തി .. "ആഹ് "പെട്ടെന്നുള്ള അവളുടെ കടിയിൽ അലറിക്കൊണ്ടവൻ അവളെ പിടിച്ചു തള്ളി... "ഇതിന്റെ മുന്തിയ ഇനമാ അവിടെ നടക്കുന്നത് എന്ന് "ചുണ്ട് കോട്ടിയവൾ പറഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു.. അവളുടെ പോക്കും നോക്കിയവൻ കവിളിൽ കൈവെച്ചു അവളെ തറപ്പിച്ചു നോക്കി... "പല്ലിന്റെ അടയാളം മാറ്റാൻ കവിളിൽ കുറച്ചു പൂട്ടിയടിച്ചു തരാൻ തന്റെ സാന്ദ്രയോട് പറ..

അവൾക്കതിൽ നല്ല എക്സ്പീരിയൻസ് ആണ് "അവനെ കണ്ണുരുട്ടികൊണ്ട് പറഞ്ഞവൾ വാതിൽ കൊട്ടിയടച്ചു... "ഉണ്ടപിശാഷ്... യക്ഷിപ്പല്ലും കൊണ്ട് ചോര കുടിക്കാൻ ഇറങ്ങിയേക്കുവാ "കവിളിൽ തടവിയൻ പിറുപിറുത്തു.. "എന്താടാ കവിളിൽ "കുഞ്ചൂക്കാടെ ശബ്ദം കേട്ടതും അവന് ഞെട്ടി... "ആ അത് പല്ല് വേദനയാ "വെപ്രാളത്തോടെ പറഞ്ഞവൻ മുറിയിലേക്ക് കയറി... "കണ്ട കാന്റീസ്‌ മൊത്തം അമിതമായി കഴിക്കരുത് എന്ന് പറയുന്നത്... അനുഭവിച്ചോ " "ഓ ഇങ്ങേർക്ക് ഡോറും തുറന്നു കട്ടുതിന്നാം ഞാൻ കാന്റീസ്‌ കഴിക്കുന്നതാണ് പ്രശ്നം " ഡോർ അടക്കുമ്പോൾ അമന്റെ ശാസന കേട്ടവൻ സ്വയം പിറുപിറുത്തു.... കണ്ണാടിക്ക് മുന്നിൽ നിന്നു കവിളിൽ നിന്ന് കയ്യെടുത്തു മാറ്റി... വട്ടത്തിൽ പതിഞ്ഞ അവളുടെ പല്ലുകൾ കാണെ അവന് പല്ല് കടിച്ചു... "കാണിച്ചു താരാടി...അഹങ്കാരി "കണ്ണാടിയിൽ നോക്കിയവൻ ഗൂഢമായി പുച്ഛിച്ചു......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story