എന്റേത് മാത്രം: ഭാഗം 69

entethu mathram

എഴുത്തുകാരി: Crazy Girl

"മ്മീ ദേ മാവു " "കൈ പുറത്തിടല്ല മിന്നു " കാറിൽ നിന്ന് അവളുടെ കൈകൾ അകത്തേക്ക് ഇട്ടുകൊണ്ട് അയിശു പറഞ്ഞു.... അതോടെ മുഖം വീർപ്പിച്ചു മിന്നു അവളുടെ നെഞ്ചിൽ മുഖം ചേർത്ത് പിണങ്ങി കിടന്നു.... ആയിശു ചിരിയോടെ അവളെ തലോടി... "ഇന്ന് മാഷ് സ്കൂളിൽ വന്നില്ലാ..."ഡ്രൈവർ ചെയ്യുന്നാ ആദിയെ നോക്കിയവൾ പതിയെ പറഞ്ഞു "എന്തെ നിനക്ക് കാണാൻ തോന്നുന്നുണ്ടോ "ആദി കുസൃതിയോടെ ഗൗരവം കാട്ടി ചോദിച്ചു "അതല്ലാ... ഞാൻ പറഞ്ഞതാ വന്നില്ലെന്ന്..."അവൾ മുഖം കടുപ്പിച്ചു പറഞ്ഞതും അവന് ചിരിച്ചു... "അവന് വന്നാലും വന്നില്ലേലും നമക്കൊന്നുമില്ല...

കൊടുക്കേണ്ടത് ഒക്കെ കൊടുത്തതാ എനി മാഷെണെന്ന പരിഗണന നീ നൽകാതെ ഇരുന്നാൽ മതി " ആദി അവളെ ഉറ്റുനോക്കി പറഞ്ഞതും അവൾ ശെരിയാണെന്ന മട്ടിൽ തലയാട്ടി... "നമുക്ക് അമന്റെ വീട്ടിൽ ഒന്ന് പോകാം... മറിയുനെ കാണണം എക്സാമ്മാ അവൾക് " അയിശു പറഞ്ഞത് കേട്ട് ആദി അവളെ ഒന്ന് നോക്കി... മുൻപൊക്കെ പോയാൽ ബുദ്ധിമുട്ടാകുമോ പറ്റുമോ എന്നൊക്കേ പരിചയമില്ലാത്തവരെ പോലെ ചോദിക്കുന്നവളിൽ ഇപ്പൊ ഭാര്യയെ പോലെ പോകാം എന്ന് പറഞ്ഞത് കേട്ട് അവനു ചിരി വന്നു പോയി... "ഹ്മ്മ് പുരോഗതി ഉണ്ട് " മിന്നുവിനെ തലോടി ഇരിക്കുന്നവളെ നോക്കിയവൻ മെല്ലെ മൊഴിഞ്ഞു...

തന്നെ നോക്കി പിറുപിറുക്കുന്നവനെ കണ്ടവൾ തലചെരിച്ചു നെറ്റിച്ചുളിച്ചവനെ നോക്കി... "പോകാൻ പറ്റില്ലേൽ " "നിന്റെ ഇവിടെയെന്ത " ആയിശുവേ പറയാൻ സമ്മതിക്കാതെ ആദി അവളുടെ മുഖത്ത് കൈ ചൂണ്ടി... "എവിടെ "കവിളിൽ കൈവെച്ചവൾ അവനെ നോക്കി "ദേ കവിളിൽ "ഡ്രൈവ് ചെയ്തുകോണ്ട് തന്നെ അവന് അവളെ നോക്കി പറഞ്ഞത് കേട്ട് അവൾ ഒന്ന് ഉയർന്നുകൊണ്ട് മിറർ ഗ്ലാസിൽ മുഖം നോക്കി.... പൊടുന്നനെ കുറ്റിത്താടി കവിളിൽ കുത്തിയിറങ്ങി കവിളിൽ ചുണ്ട് പതിഞ്ഞതും അവൾ പിടപ്പോടെ അവനെ നോക്കി... " നുണക്കുഴിയാ "അവളെ നോക്കി കുസൃതിയോടെ പറയുന്നത് കണ്ടതും അവൾ ഗൗരവം കാട്ടി പുറത്തേക്ക് കണ്ണിട്ടിരുന്നു...

ചുണ്ടിന്റെ കോണിൽ ചിരിയോളുപ്പിച്ചു കൊണ്ട്.. ************* "ഇവളെങ്ങനെയാ പഠിക്കാൻ തുടങ്ങിയോ " സോഫയിൽ ഇരിക്കുന്ന അമനെ നോക്കി അയിശു ചോദിച്ചതും അമൻ മറിയുവിനെ കനപ്പിച്ചൊന്നു നോക്കി... "ആണെന്ന പറഞ്ഞത് ഇനിയിപ്പോ മാർക്ക്‌ വരുമ്പോൾ അറിയാം "അമൻ പറഞ്ഞത് കേട്ട് മറിയുവിന്റെ ചുണ്ട് കൂർത്തു.. "ഞാൻ രാവിലേം വൈകുന്നേരവും ഒക്കെ പഠിക്കാറുണ്ട്... ഇത്തിരി ഫ്രീ കിട്ടിയ സമയം കയ്യിലെ മൈലാഞ്ചിയും ഇട്ടു നോക്കിയേ " ആദ്യം ചുണ്ട് പിളർത്തിയും പിന്നെ ആവേശത്തോടെയും പറയുന്ന മറിയുവിനെ കണ്ടു ആയിഷു ചിരിയടക്കി... "മിന്നു എവിടെ ഇത്തു "ആദിയെയും ആയിഷുവിനേം മാറി മാറി നോക്കി മറിയു ചോദിച്ചു

"നിഹാലിന്റെ കയ്യില് ഉണ്ട്..." കുറച്ചു നേരം പരസ്പരം സംസാരിച്ചും റസിയുമ്മ കൊണ്ട് വല്ല ജ്യൂസ്‌ കുടിച്ചുകൊണ്ട് അവർ മുറിക്ക് പുറത്തിറങ്ങി... അവരെ കണ്ട ഭാവം നടിക്കാതെ ആലിയ മുറിയിലേക്ക് കയറിപോകുന്നത് കണ്ടു മറിയു കണ്ണ് കൊണ്ട് അങ്ങനെയാണെന്ന് കാണിച്ചു.... "വാ അവളെ പരിചയപ്പെടുത്താം "അമനെ നോക്കാതെ ആയിശുവിന്റെ കയ്യും പിടിച്ചവൾ ആലിയയുടെ മുറിയിലേക്ക് ചെന്നു ... പെട്ടെന്ന് ഇരുവരേം മുറിയിൽ കണ്ട ഞെട്ടൽ മാറിവൾ ഗൗരവത്തിൽ നിന്നു... "എന്റെ ഇത്തുവാ... ഇത്താ ഇത് ആലിയ മാനുക്കാന്റെ പെങ്ങളാ "മറിയു ആവേശത്തോടെ പറയുന്നത് കേട്ട് അയിശു ചിരിയോടെ നോക്കി നിന്നു...

"ഞാൻ ആരുടേം പെങ്ങൾ ഒന്നുമല്ല "എടുത്തടിച്ച പോലെ ആലിയ പറഞ്ഞത് കേട്ട് മറിയുവിന്റെ ചിരി മാഞ്ഞു.... "നീ ഈ ഗ്ലാസ്‌ കൊണ്ട് വെക്ക് മറിയു " മുഖം മങ്ങിയവളുടെ കയ്യില് ഗ്ലാസ്‌ കൊടുത്തു അയിശു പറഞ്ഞത് കേട്ട് ആലിയയെ ഒന്ന് നോക്കിയവൾ മുറിക്ക് പുറത്തിറങ്ങി.... അവൾ പോയതും അയിശു ചെറുചിരിയോടെ ആലിയയെ നോക്കി... "ആലിയ പ്ലസ് ടു ആണല്ലേ... മറ്റന്നാളെ മുതൽ എക്സാം തുടങ്ങുവല്ലേ പഠിക്കാൻ തുടങ്ങിയോ " അകത്തേക്ക് കയറി അയിശു ചോദിച്ചത് കേട്ട് അവൾ ഒന്ന് മൂളി... "പ്ലസ് ടു കഴിഞ്ഞിട്ട് എന്തെടുക്കാനാ പ്ലാൻ " "അറിയില്ലാ "താല്പര്യമില്ലാതെവൾ പറഞ്ഞതെങ്കിലും അയിശു അവളെ ചെറുചിരിയോടെ നോക്കി നിന്നു...

"അതെന്താ അറിയാതെ... തനിക് ഫാഷൻ ഡിസൈനിങ് ആണ് ഇഷ്ടം എന്ന് മറിയു പറഞ്ഞല്ലോ " അയിശു പറഞ്ഞത് കേട്ട് അവൾ ഒന്നും മിണ്ടിയില്ല... അയിശു അവൾക്കടുത്തേക്ക് നടന്നു കൊണ്ട് കയ്യില് പിടിച്ചു... അവൾ തല ഉയർത്തി ഒന്ന് നോക്കി... അപ്പോഴും വാത്സല്യത്തോടെ നോക്കുന്ന ആയിശുവേ നോക്കി അവൾക് കൈകൾ വലിക്കാൻ തോന്നിയില്ല... അവളുമായി അയിശു ബെഡിൽ ഇരുന്നു... "മോൾടെ ഉമ്മ എവിടെ "അവളുടെ മുടിയിൽ തലോടിയവൾ പതിയെ ചോദിച്ചു... "എനിക്കറിയില്ലാ.."അവൾ വാശിയോടെ പറഞ്ഞു... "നിന്നോട് പറയാതെ ഉമ്മ എവിടേം പോകില്ലല്ലോ നിന്റെ ഉമ്മയല്ലേ

"അയിശു ശാന്തമായി ചോദിച്ചത് കേട്ട് അവളുടെ മുഖം ഇരുണ്ടു... "എന്ന് തന്നെയാ ഞാനും വിചാരിച്ചേ എന്റെ ഉമ്മയല്ലേ എന്ന്... എന്നിട്ട് ഇന്നേവരെ ആ സ്ത്രീ എനിക്ക് നല്ലതൊന്നും ചെയ്തിട്ടില്ല... എന്നേ ഈ വീട്ടിൽ ഒറ്റക്കാകിയിട്ട് എങ്ങോട്ടോ പോയി.. അല്ലേലും എല്ലാവർക്കും സ്വന്തം കാര്യമാ ഞാനാ അധികപറ്റ്... പോകാൻ അറിയാഞ്ഞിട്ടല്ല... പക്ഷെ എനിക്ക് പറ്റാഞ്ഞിട്ടാ... എങ്ങോട്ട് പോകും എന്ന് അറിയാഞ്ഞിട്ടാ..." ദേഷ്യവും സങ്കടവും നിറച്ചു അലറിപറയുന്നവളെ കണ്ടു ആയിശുവിനു വല്ലാതായി... മറിയുവിൽ നിന്നു ആലിയയെ അറിഞ്ഞിരുന്നു എങ്കിലും മനസ്സിൽ ഒരുപാട് വേദനയുണ്ടെന്ന് ആലിയയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു...

അയിശു കവിളിൽ കൈകൾ വെച്ചുകൊണ്ട് തള്ളവിരൽ കൊണ്ട് കണ്ണിൽ നിന്ന് പൊടിഞ്ഞ ഒരിറ്റു കണ്ണീർ തുടച്ചു മാറ്റി... "ആര് പറഞ്ഞു ഈ വീട്ടിൽ നീ ഒറ്റക്കാണെന്ന്... നിന്റെ ഇക്കാക്ക ഇല്ലേ ഒരേ ചോര അല്ലെങ്കിൽ കൂടി നിനക് ഒരു മൂത്തുമ്മയില്ലേ ബ്രദർ ആയിട്ടും ഫ്രണ്ട് ആയിട്ടും നിഹാൽ ഇല്ലേ... ഇവരൊക്കെ ഉണ്ടായിട്ടും നീ എങ്ങനാ ഒറ്റക്കാവുന്നേ "അയിശു നേര്മയായി അവളുടെ കവിളിൽ തലോടി... "അവർക്കൊക്കെ അവരുടെ കാര്യമാ... എന്നേ ഇഷ്ടല്ല ആർക്കും... ഞാൻ അവരുടെ ആരുമല്ലലോ... അയാളുടെ ഉമ്മയെ തട്ടിയെടുത്ത ഡ്രൈവറുടെ മകൾ അതല്ലേ ഞാൻ... ഒരേ ഉമ്മയാണെന്ന് കരുതി ഒരേ ഉപ്പയല്ലല്ലോ... എന്റെ ഉപ്പാനെ ഇഷ്ടല്ലാത്ത പോലെ എന്നേം ഇഷ്ടല്ലാ "

അവൾക് സങ്കടം അലയടിച്ചു വന്നിരുന്നു....അയിശു അവളെ ദേഹത്തോട് ചേർത്തുനിർത്തി.... അത്രയും ആ മുഖത്ത് വേദന നിഴലിച്ചിരുന്നു... ഒരാശ്വാസമെന്ന പോലെ ആലിയ അവളുടെ തോളിൽ മുഖം അമർത്തി... അടക്കിവെച്ചിരുന്ന കണ്ണീരെല്ലാം മഴയായി ഒഴുകിയിറങ്ങി... "നിന്റെ തോന്നലാ ആലിയാ എല്ലാം ... നിന്റെ മനസ്സിൽ കുത്തി നിറച്ചതാ അവർ നിന്റെ ആരുമല്ല... നിന്നെ ഇഷ്ടമല്ല എന്നൊക്കെ... മോൾ ഓർത്തുനോക്ക് പണ്ട് നിന്നോട് എങ്ങനെ ആയിരുന്നു അമൻ എന്ന്.... ആര് ആരെയാണ് അകറ്റി നിർത്തിയത് എന്ന്... ഇപ്പോഴും നിനക്ക് വൈകിയിട്ടില്ല.. സ്നേഹത്തോടെ ഒന്ന് നോക്കിയാൽ മതി നിന്റെ സ്വന്തം ഇക്കാക്ക ആയിട്ട് അമൻ വരും...

അപ്പോൾ നിനക്ക് മനസ്സിലാകും എത്രത്തോളം അവർ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്..." അവളുടെ പുറത്ത് തലോടി അയിശു പറയുമ്പോൾ കണ്ണീരിനിടയിലും അവൾ എല്ലാം കാതോർത്തു.... "കരയരുത് എന്ന് പറയില്ല... സങ്കടങ്ങൾ എല്ലാം കരഞ്ഞു തീർക്കണം മനസ്സിൽ ഒന്നും വെക്കരുത്... എന്റെ മറിയുനെ പോലെ തന്നെയാ നീയും... നിനക്കറിയോ മറിയു നിന്നോട് കൂട്ട് കൂടാൻ എന്തൊക്കെയാ കാട്ടികൂട്ടുന്നെ എന്ന്...ഒന്നുല്ലേലും പാവല്ലേ... ഒരേ വീട്ടിൽ അന്യരെ പോലെ കഴിയുന്നതിൽ എന്താ അർത്ഥം... ഹ്മ്മ്.... പോട്ടെ എല്ലാം ശെരിയാകുമ്പോൾ നിനക് തോന്നുമ്പോൾ നീ മിണ്ടിയ മതി... പക്ഷെ എല്ലാം ഒറ്റക്ക് സഹിച്ചു ഈ വീട്ടിൽ ഒറ്റക്കാണെന്ന് കരുതരുത് കേട്ടല്ലോ "

അവളുടെ അടർത്തി മാറ്റി കവിളിൽ തലോടി അയിശു പറയുമ്പോൾ കണ്ണുകൾ നിറച്ചു ആയിഷയെ ഉറ്റുനോക്കുകയായിരുന്നു അവൾ... "ചെല്ല് മുഖം കഴുകിയിട്ടു വാ..."അവളുടെ തോളിൽ തട്ടിക്കൊണ്ടു അയിശു എണീറ്റു പുറത്തേക്ക് നടന്നു ... പുറത്ത് ചുമരിൽ ചാരി നിൽക്കുന്ന ആദിയെ കണ്ടു ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവനു നേരെ പുഞ്ചിരിച്ചു... "ആ കുഞ്ഞ് മനസ്സിൽ കുന്നോളം തെറ്റ് ധാരണ ഉണ്ട്... ഒരുമാത്ര അമനും തെറ്റ് കാരൻ ആണ്... അവളുടെ ഉപ്പ പോയതിനു പിന്നാലെ ആ സ്ത്രീ പോയിട്ടും അവളുടെ സങ്കടം മനസ്സ്സിലാക്കാതെ അവന് അവഗണിക്കുമ്പോൾ അവളിൽ വാശിയും ദേഷ്യം കൂടുകയേ ഉള്ളൂ...

"എങ്ങോട്ടോ നോക്കി പറയുന്ന ആയിഷയെ ആദി നോക്കി നിന്നു... എന്തോ ഓർത്ത പോലെ അവൾ അവനിലേക്ക് കണ്ണുകൾ പതിപ്പിച്ചതും അവന്റെ നോട്ടം കണ്ടവൾ പുരികം പൊക്കി... "ടീച്ചർ എനിക്കും ഒരു സങ്കടമുണ്ട്... അതൊന്നു പരിഹരിക്കുമോ "ഉള്ളിൽ നിറഞ്ഞ കുസൃതിയോടെ മുഖത്ത് പരിഭവം നിറച്ചു പറയുന്നത് കേട്ട് അയിശു മിഴ്ച് നോക്കി... "എന്താ സങ്കടം "പകപ്പ് മാറിയവൾ കൈകൾ കെട്ടി അവനെ നോക്കി.. "എന്റെ മോൾടെ ഉമ്മാക്ക് എന്നോട് തീരെ സ്നേഹമില്ലാ... എപ്പോഴും തിരക്കാണെന്നെ... ഒന്ന് സംസാരിക്കാൻ പോലും കിട്ടാറില്ല "അവളേ നോക്കി സങ്കടത്തോടെ പറയുന്നവനെ കണ്ടു ചിരി വന്നെങ്കിലും അവൾ അടക്കി നിർത്തി...

"അതെങ്ങനെയാ സമയം കിട്ടുന്നെ... ഭാര്യയെ കുറച്ചു നേരം കൂടെ ഇരുത്തണം അല്ലാതെ സ്കൂളിൽ പോ എന്ന് പറഞ്ഞു തള്ളിവിടുന്നത് ഇയാൾ തന്നെയല്ലേ....അപ്പൊ എല്ലാം തന്റെ പ്രശ്നം ആണ് "ഉള്ളിൽ നിറഞ്ഞ കുസൃതിയോടെ അവൾ പറഞ്ഞു പോകുമ്പോൾ അവന് കണ്ണ് തുറിച്ചവളെ നോക്കി... "എടി കള്ളി അപ്പൊ ഇതായിരുന്നു അല്ലെ നിന്റെ മനസ്സിലിരിപ്പ് " അവൾ പോകുന്നതും നോക്കിയവൻ പിറുപിറുത്തു... ************* മുഖമെല്ലാം കഴുകി കൊണ്ട് ആലിയ താഴേക്ക് നടന്നു.... താഴെ ആനകളിക്കുന്ന നിഹാലിനെ മേലേ ഇരിക്കുന്ന കുഞ്ഞിനെ കണ്ടവൾ കൗതുകത്തോടെ താഴേക്ക് ഇറങ്ങി...

"പ്പോ ആന "അവന്റെ പുറത്ത് കുഞ്ഞി കയ്യ്കൊണ്ട് തട്ടിപ്പറയുന്നതും അവളെ രസിപ്പിച്ചു കൊണ്ട് മുട്ടിൽ ഇഴയുന്ന നിഹാലിനേം കണ്ടു അവളിൽ ചിരി വിരിഞ്ഞു... "അങ്ങോട്ട് പ്പോ... ദേ പഴം ഞാൻ ആനക്ക് കൊടുക്കാം... കുഞ്ചൂക്കാ പൊളിച്ചു താ " പണ്ടൊരിക്കൽ ഇത് പോലെ നിഹാലിന്റെ പുറത്തിരുന്നു ആനകളിച്ചത് ഓർക്കവെ അവളിൽ ചിരി വന്ന് മൂടി... അവരെ ഉറ്റുനോക്കിയവൾ ഓർമയിലേക്ക് പാഞ്ഞു... പെട്ടെന്നെന്തോ ശബ്ദം കേട്ട് ഞെട്ടിയതും അവൾ ബോധത്തിലേക്ക് വന്നു കൊണ്ട് മുന്നിൽ തറഞ്ഞുനോക്കുവാനേ കണ്ടു കണ്ണുകൾ മാറ്റി... "ഹ്മ്മ് എന്തെ നോക്കി നികുന്നെ " മുട്ടിൽ ഇരുന്നുകൊണ്ട് തന്നെ അവന് അവളെ പുരികം പൊക്കി നോക്കി...

"അത്... ഞാനും കേറി കോട്ടെ "പെട്ടെന്നെന്തോ വായിൽ വന്നത് അവൾ വിളിച്ചു പറഞ്ഞത് കേട്ട് അവന് മിഴിച്ചു ... "എവിടെ കേറാൻ "അവന് പകപ്പോടെ അവളെ നോക്കി "ആനെട പുറത്ത് "അവനെ ചൂണ്ടിയവൾ ഗൗരവത്തോടെ പറഞ്ഞു... "ആന നിന്റെ മാറ്റവനാടി കോപ്പേ... മുന്നിന്ന് മാറാടി " മിന്നുവിനെ നടുവിൽ നിന്ന് ഇറക്കി എടുത്തവൻ ആലിയക്ക് നേരെ അലറിക്കൊണ്ട് മുകളിലേക്ക് നടന്നു... അവളുടെ മുഖം വീർത്തു വന്നു... "സാന്ദ്രയാ ചോദിച്ചിരുന്നെങ്കിൽ ഇപ്പൊ കേറ്റിയിരുത്തും ജന്തു "സ്വയം പിറുപിറുത്തവൾ കലിതുള്ളി നടന്നു... ************* "മാനുക്കാ " ആദിയും ആയിഷുവും പോയതും മറിയു മുറിയിലേക്ക് ഓടി വന്നു...

അവള്ടെ വെപ്രാളം പിടിച്ച വരവ് കണ്ടവൻ അവളെ മുഖം ചുളിച്ചു നോക്കി... അപ്പോഴും അവൾ കിതക്കാൻ പാട് പെട്ടു കൊണ്ടിരുന്നു... "ഇങ്ങനെ ഓടി വരേണ്ട കാര്യമുണ്ടോ.. ഞാൻ ഇവിടെ തന്നെയുണ്ടല്ലോ "അവന് കടുപ്പിച്ചു പറഞ്ഞതൊന്നും അവൾ കാര്യമായി എടുത്തില്ല... "ആയാൾ മരിച്ചോ "അമനെ ഉറ്റുനോക്കിയവൾ നിന്നു.. "ആര് "യാതൊരു ഭാവവ്യത്യാസം ഇല്ലാതെ അവന് മുന്നിലെ ഫയൽ തുറന്നുനോക്കിക്കൊണ്ട് ചോദിച്ചു... "ആലിയയുടെ ഉപ്പ "അത് ചോദിക്കുമ്പോൾ അവൾ ശബ്ദം നേർന്നു... "നീ എങ്ങനെ അറിഞ്ഞു "ഫയലുകൾ മറിച്ചു കൊണ്ട് യാതൊരു ഭാവവ്യത്യാസം ഇല്ലാതെ ചോദിക്കുന്നത് കേട്ട് അവളിൽ പകപ്പ് നിറഞ്ഞു...

"ഞാൻ ഇക്കാക്കയുമായി മാനുക്ക സംസാരിക്കുന്നത് കേട്ടു " "അപ്പൊ ഒളിഞ്ഞു കേട്ടു വന്നതാണല്ലേ "അവന് കണ്ണുകൾ ഉയർത്തി കനപ്പിച്ചു ചോദിച്ചു "അല്ലാ ഞാൻ എങ്ങനെയോ കേട്ടതാ... പക്ഷെ പറ... അവരെങ്ങനാ മരിച്ചേ... "അവളിൽ പേടി നിറഞ്ഞു... "അതറിഞ്ഞിട്ട് നിനക്കെന്താ വേണ്ടത് "അവന്റെ ശബ്ദം കടുത്തു... "എനിക്ക് അറിയണം... അല്ലേൽ എനിക്ക് സമാധാനം കിട്ടില്ലാ... നിങ്ങള് ആണോ ഇതിനു പിന്നിൽ "അവനെ പകപ്പോടെ നോക്കിയവളുടെ ചോദ്യം കേട്ട് അവനിൽ. മന്ദഹാസം നിറഞ്ഞു... ഫയലുകൾ ടേബിളിൽ വെച്ചവൻ അവളെ കൈകെട്ടി നോക്കി... അവന്റെ ഭാവം കാണെ അവളിൽ പേടി ഉയർന്നു...

"അപ്പൊ മാനുക്ക ആണല്ലേ "അവൾ പേടിയോടെ ചോദിച്ചു "ഒരാളെ കൊല്ലാനുള്ള അവകാശം ഒന്നും പടച്ചോൻ ഒരാൾക്കും കൊടുത്തിട്ടില്ല മറിയം "അവളെ നോക്കി ശാന്തമായി അവന് പറഞ്ഞു "പിന്നെ എങ്ങനെയാ " "പക്ഷെ ചെയ്ത പാപത്തിനുള്ള ശിക്ഷ നൽകുന്നതിൽ തെറ്റില്ല "ഗൂഢമായി പുഞ്ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് അവൾ അവനെ ഉറ്റുനോക്കി... "എന്റെ ഉപ്പയെ കൊന്നവനെ വെറുതെ അങ്ങ് പറഞ്ഞയക്കും എന്ന് കരുതിയോ നീ... കാൽ കാശിനു വകയില്ലാത്തത് എനിക്ക് കാണണമായിരുന്നു അതിനാ അയാളെ പുറത്ത് ആക്കിയത്.... അതിനു പുറകിൽ ഉപ്പയെ വലിച്ചിഴച്ചു അടച്ചുപൂട്ടുന്നതും അവസാനം മറിച്ചുകഴിഞ്ഞു ആരും കാണാതെ കൊണ്ടുപോകുന്ന cctv ഫുടേജ് ഞാൻ പോലീസിൽ ഏൽപ്പിച്ചിരുന്നു...

അയാളെ തേടി കണ്ടുപിടിക്കുന്ന നേരമാണ് ആ സ്ത്രീ ഞാൻ പോലീസിൽ അറിയിച്ചതെല്ലാം അറിഞ്ഞത്... എന്നിട്ടും അയാളെ രക്ഷിക്കാൻ അയാളോട് പറയാൻ ഇവിടെ നിന്നും ഇറങ്ങിപ്പോയി..." അമന്റെ മുഖത്ത് പുച്ഛം നിറഞ്ഞു... മറിയു അവനെ ഉറ്റുനോക്കി... "രണ്ടിനേം കണ്ടു പിടിച്ചതാ അവർ ...പോലീസിൽ നിന്ന് രക്ഷപെടാനുള്ള ഒളിച്ചോട്ടത്തിൽ ലോറി തട്ടി ..." അവന് വല്ലാതെ കിതക്കുന്ന പോലെ തോന്നി അവൾക് "ആരും കൊന്നതല്ല പടച്ചോൻ വിളിച്ചതാ... എനിയും ഭൂമിക്ക് ഭാരമാവൻ പടച്ചോൻ ആഗ്രഹിച്ചു കാണില്ല..." അമന്റെ മുഖം വലിഞ്ഞു മുറുകി.... "ഉമ്മയെ കണ്ടോ "അവൾ അവന്റെ തോളിൽ പതിയെ പിടിച്ചു...

"ഹ്മ്മ് കണ്ടു.... എങ്ങനെ കാണാതിരിക്കും എന്നേ പെറ്റ സ്ത്രീ ആയി പോയില്ലേ... ഉപ്പയെ അടക്കം ചെയ്യാൻ എനിക്ക് പറ്റിയില്ല... പക്ഷെ അവരെ ഞാൻ " അമൻ പറയാൻ ആകാതെ വാക്കുകൾ ഇടറി. അവന്റെ കണ്ണുകളിൽ. ചുവപ്പ് പടർന്നു ... അത് കാണെ മറിയു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നുകൊണ്ട് അവന്റെ പുറം തലോടി.... "സ്വന്തം മക്കളെ പോലും വേണ്ടാതെ അയാൾക്കൊപ്പം പോയതല്ലേ... എപ്പോഴും ഇറക്കി വിടും എന്ന് പറയുന്നു എന്നല്ലാതെ ഞാൻ ഇറക്കിവിടാറില്ല കാരണം എന്തൊക്കെ പറഞ്ഞാലും എന്റെ ഉമ്മയാണ്... തെറ്റുകൾ മാത്രം ചെയ്താലും എന്നെ പ്രസവിച്ച സ്ത്രീ അല്ലാതാകില്ല... "

അവന് പുലമ്പിക്കൊണ്ടിരിക്കുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു... "എന്തുകൊണ്ടാ പറയാഞ്ഞേ "അവളുടെ ശബ്ദം ഇടറി... "പറയണമെന്ന് തോന്നിയില്ല... ഈ രണ്ട് ജന്മങ്ങൾ കാരണം ഇത്രയും കാലം എല്ലാരും സങ്കടപ്പെട്ടില്ലേ...ഈ സങ്കടം എന്നിൽ ഒതുങ്ങട്ടെ എന്ന് കരുതി... "ദൃഢമായി പറഞ്ഞുകൊണ്ടവൻ അവളെ മുറുകെ പിടിച്ചു... "ആലിയ "അവനിൽ നിന്ന് അടർന്നു മാറാതേ അവൾ തലയുയർത്തി അവനെ നോക്കി... "അറിയില്ലാ.... അറിയിക്കണ്ടാ... ഇങ്ങനെ പോട്ടെ... അടുപ്പം ഇല്ലെങ്കിലും...അവൾക് ഞാനുണ്ട്... അത് മതി " ഉറപ്പോടെ പറഞ്ഞവൻ മറിയുവിന്റെ തല നെഞ്ചിലേക്ക് ചായ്ച്ചുവെച്ചവൻ നിന്നു...

മനസ്സിൽ തീരാ നൊമ്പരങ്ങൾ നിറഞ്ഞു ഒഴുകുന്നുണ്ടെങ്കിലും അവനെല്ലാം മറക്കണമെന്ന് തോന്നി... കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ... ചെയ്ത തെറ്റിനുള്ള ശിക്ഷ പടച്ചോൻ അവർക്ക് നൽകി... അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ തനിക്കെനി കഴിയൂ... ജന്മം നൽകിയ സ്ത്രീ ആയത്കൊണ്ട് തന്നെ അതിൽ ഒരു മുടക്കവും ഞാൻ വരുത്തില്ലാ... എല്ലാം മറന്നുകൊണ്ട് എനി മനസ്സമാധാനാമായി ജീവിക്കണം എനിക്ക്... എന്നേ സ്നേഹിക്കുന്നവർക് വേണ്ടി ജീവിക്കണം എനിക്ക്...പക്ഷെ അവൾ ആലിയ.... അവനിൽ ഒരു ചോദ്യചിഹ്നമായി അവൾ ഉയർന്നു.. മറിയുവിന്റെ കുഞ്ഞുശരീരം ദേഹത്തോട് അടുപ്പിച്ചവൻ മനസ്സിൽ ഉറപ്പിച്ചു കണ്ണുകൾ അടച്ചു നിന്നു....

question പേപ്പർ വാങ്ങാൻ ചെന്നവൾ തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.... തനിക്കെനി ആരുമില്ലെന്ന ചിന്ത അവളുടെ മനസ്സിൽ അലയടിച്ചു വന്നു... തന്നെ ജനിപ്പിച്ചവർ ഒരു നോക്ക് പോലും നോക്കാതെ എന്നെന്നേക്കുമായി പോയെന്നുള്ളത് അവളെ പിടിച്ചുലച്ചു... പൊട്ടിക്കരയാൻ പോലും പറ്റാതെ അവൾ ബെഡിൽ തറഞ്ഞിരുന്നു..... കാലുകളിൽ മുഖം പൂഴ്ത്തിയവൾ പേടിയോടെ മൂലയിൽ ചുരുണ്ടു കൂടി.... അലറി കറയണമെന്ന് തോന്നി... പക്ഷേ ശ്വാസം പോലും വിലങ്ങിയത് പോലെ.... കണ്ണുകളിൽ ഇരുട്ട് പോലെ ശരീരമാകെ കുഴയുന്ന പോലെ... ബെഡിലേക്ക് അവൾ ഊർന്ന് കിടന്നു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story