എന്റേത് മാത്രം: ഭാഗം 71

entethu mathram

എഴുത്തുകാരി: Crazy Girl

ദിവസങ്ങൾ കൊഴിഞ്ഞുപോയി ഇരുവീടുകളിലും എക്സാമും തിരക്കുകളുമായി നിവർന്നു നിൽക്കാൻ പോലും പറ്റാതെ മണിക്കൂറുകൾ മിനുട്ടുകളായി ശരവേഗം കടന്നു.... "വന്നല്ലോ രണ്ടുപേരും.. എങ്ങനാ ഉണ്ടായിരുന്നു എക്സാം ഒക്കെ "റസിയുമ്മ അകത്തേക്ക് വരുന്ന നിഹാലിനേം മറിയുവിനേം നോക്കി ചോദിച്ചു... "ഓ കൊഴപ്പില്ല "നിഹാൽ സോഫയിൽ മലർന്നിരുന്നു... "നിന്നോട് നൂറാവർത്തി പറയുന്നതല്ലേ നിച്ചു... വിയർത്തു കുളിച്ചു സോഫയിൽ ഇരിക്കരുത് എന്ന് " റസിയുമ്മ അവൻകടുത്തേക്ക് നടന്നതും അവന് ബാഗ് ഉയർത്തി പിടിച്ചു... "എന്റെ പൊന്നുമ്മാ... ഇന്ന് കളിക്കാൻ ഒന്നും പോയില്ലാ വേണേൽ ഇവളോട് ചോയ്ക്ക്...

എക്സാം കഴിഞ്ഞു നേരെ ഇങ്ങോട്ടേക്കാ വന്നത് "നിഹാൽ റസിയുമ്മയെ നോക്കി ചുണ്ട് ചുളുക്കി പറഞ്ഞു... "എന്നിട്ടെന്താ പിന്നെ വൈകിയേ.."റസിയുമ്മ പുരികം പൊക്കി.. "അത് ലാസ്റ്റ് ദിവസമല്ലേ... അതോണ്ട് ബൈ പറയാൻ നിന്നതാ "നിഹാൽ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു സ്ക്രോൽ ചെയ്യാൻ തുടങ്ങി "ആണോ മോളെ "സോഫയിൽ തല ചാരി ഇരിക്കുന്ന മറിയുവിനോട് റസിയുമ്മ ചോദിച്ചതും അവൾ ആണെന്ന് തലയാട്ടി... "ക്ഷീണമുണ്ടെങ്കിൽ ഒന്ന് കുളിക്ക് മറിയു... എന്നാൽ കുറച്ചു ഫ്രഷ്‌നെസ്സ് കിട്ടും "റസിയുമ്മ പറഞ്ഞത് കേട്ട് അവൾ നിവർന്നിരുന്നു... "ആലിയ എവിടെ ഉമ്മാ "മറിയു ചുറ്റും കണ്ണോടിച്ചു "ഇത്രേം നേരം ഇവിടെ ഇരുന്നു വരക്കുകയായിരുന്നു...

അമൻ വന്നപ്പോൾ അവന്റെ കൂടെ മേലേ പോയി " ആലിയക്ക് രണ്ട് ദിവസം മുന്നേ എക്സാം കഴിഞ്ഞു സ്കൂൾ പൂട്ടിയിരുന്നു... ഇപ്പൊ അവൾ പെയിന്റിംഗ്യും ആർട്ടും ഡിസൈനിങ് ഒക്കേ ചെയ്ത് സമയം ചിലവഴിക്കുക ആണ് "മാനുക്ക വന്നോ "മറിയു "ഹ്മ്മ് വന്നു... നിങ്ങള് ചെല്ല് ഞാൻ ചായ ആകാം "റസിയുമ്മ പോയതും അവൾ നിഹാലിലേക്ക് ഒന്ന് നോക്കി...അവള്ടെ നോട്ടം കണ്ണു ഉയർത്താതെ അവന് അറിഞ്ഞതും മെല്ലെ എണീറ്റു നിന്നു അവൾ പിടിക്കുന്നതിനു മുന്നേ അവന് മുകളിലേക്ക് ഓടിയിരുന്നു... "നിന്നെ ഞാൻ എടുത്തോളാം "അവന്റെ ഓട്ടം നോക്കി നടുവിൽ കയ്കുത്തിയവൾ വിളിച്ചു പറഞ്ഞു...

പിന്നെ ബാഗും എടുത്തു മുറിയിലേക്ക് കയറുമ്പോൾ അവൾ വെറുതെ ആലിയയുടെ മുറിയിലേക്ക് നോക്കി... പിന്നെ ചിരിയോടെ അവളുടെ അവളുടെ മുറിയിലേക്ക് കയറി..... ഇപ്പൊ ഈ മുറി ഉറങ്ങാൻ മാത്രം മതി....ഇത്രയും കാലം കാത്ത് വെച്ച സ്നേഹം ഇരുവർക്കും നൽകിയിട്ടും മതിയാവാത്തത് പോലെയാണ്...ചിലനേരം കാണുമ്പോൾ കണ്ണ് നിറയും... സഹിക്കാൻ പറ്റാത്തത് ഇടയ്ക്കിടെ തന്നെ കുശുമ്പ് വരുത്താൻ നോക്കുന്ന നിഹാലിനെ ആണ്... നിന്നെ വേണ്ട അങ്ങേർക്ക് അങ്ങേരുടെ കുഞ്ഞായെ മതി എന്ന് പറയുന്നവന് അറിയില്ലല്ലോ കുഞ്ഞായോടുള്ള സ്നേഹം നൽകുമ്പോഴും ഇടയ്ക്കിടെ തന്നിലേക്ക് നീളുന്ന കണ്ണുകളിൽ തന്നോടുള്ള പ്രണയവും സ്നേഹവും നിറഞ്ഞു തുളുമ്പുവാണെന്ന്....

കുളിച്ചിറങ്ങിയവൾ മുടി തുവർത്തി ടർക്കി വെച്ചു ബെഡിൽ മലർന്നുകിടന്നു മുടികൾ വിരിച്ചിട്ടു കണ്ണുകൾ അടച്ചു.... അവൾ ശ്വാസം നീട്ടി എടുത്തുകൊണ്ടു പതിയെ വിട്ടു.... പഠിപ്പിൽ നിന്ന് 2മാസത്തേക്ക് എനി മോചനം എന്നത് അവളിൽ ആശ്വാസം നൽകി... കണ്ണുകൾ അടച്ചു ശാന്തമായി കിടക്കുമ്പോളും ഡോർ അടച്ചു അടുത്ത് കിടക്കുന്നവന്റെ സാനിദ്യം അവളിൽ ചെറുച്ചിരി വിരിയിച്ചു.... "കഴിഞ്ഞോ "കണ്ണുകൾ തുറക്കാതെ തന്നെ അവൾ പതിയെ ചോദിച്ചു... "എന്ത് " "കുഞ്ഞായുമായുള്ള കളിചിരി "അവൾ ചുണ്ടിൽ ചെറുചിരിയോടെ ചോദിച്ചു... "റിയാ " "ഹ്മ്മ്മ് " അവന് ആർദ്രമായി വിളിച്ചത് കേട്ട് അവൾ ഒന്ന് മൂളി...

"നിഹാൽ പറയുന്ന പോലെ ഞാൻ നിന്നെ അവഗണിക്കുന്ന പോലെ തോന്നുന്നുണ്ടോ നിനക്ക് "അവന്റെ പതിഞ്ഞ ശബ്ദം കേട്ടവൾ കണ്ണുകൾ തുറന്നു... ബെഡിൽ മുട്ടിൽ കുത്തിയ കൈകൾക് മേലേ തലവെച്ചു ചെരിഞ്ഞു കിടന്നു തന്നെ നോക്കുന്നവനെ കാണെ അവളിൽ നേരിയ പുഞ്ചിരി വിടർന്നു... "അവന് എന്നേ ചൂടാക്കാൻ പറയുന്നതാ എന്ന് മാനുക്കാക്ക് അറിയില്ലേ... പിന്നെ നിങ്ങള് എന്നേ അവഗണിക്കുന്നത് പോലെ എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല "അവന്റെ താടിയിൽ കൈവെച്ചവൾ പറയുമ്പോൾ അവളുടെ കണ്ണിൽ പ്രണയസാഗരം നിറഞ്ഞൊഴുകുന്ന പോലെ തോന്നി.... ഉള്ളകയ്യിൽ കുത്തുന്ന അവന്റെ കുറ്റിരോമങ്ങളിൽ അവൾ പതിയെ തലോടി....

അവന്റെ കണ്ണുകൾ അവളുടെ കുഞ്ഞുമുഖത്താകേ പാഞ്ഞു നടന്നു.... അവനിൽ നെഞ്ച് തുടിക്കുന്ന പോലെ തോന്നി... വല്ലാത്തൊരു ഹൃദയമിടിപ്പ് അവനിൽ ഉയർന്നു... അവന്റെ മുഖം കുനിഞ്ഞു വരുന്നതറിഞ്ഞു അവളിലെ ചെറുച്ചിരി മാഞ്ഞു... കണ്ണുകൾ പിടപ്പോടെ പിടഞ്ഞു കൊണ്ടിരുന്നു... ചുണ്ടുകൾ വിറയുന്നത് പോലെ തോന്നി അവൾക്...അവന്റെ കവിളിൽ നിന്നവൾ കൈകൾ എടുത്തു മാറ്റി... കണ്ണുകൾ പിടയുമ്പോൾ അറിയാതേ അവന്റെ കണ്ണുമായി കൊരുത്തു പോയി ... പിൻവലിക്കാൻ ആവാതേ ആഴത്തിൽ ആഴത്തിൽ അവന്റെ കണ്ണുകളിൽ ലയിച്ചു പോയി... അവന്റ നനുത്ത ചുംബനം നെറ്റിയിൽ പതിഞ്ഞതും കണ്ണുകൾ കൂമ്പിയടഞ്ഞു....

അവന്റെ നിശ്വാസം മുഖമാകെ ചൂട് പിടിപ്പിച്ചു ശരീരമാകേ വിറകൊള്ളിച്ചു... അവന്റെ ചുണ്ടുകൾ കവിളിൽ പതിഞ്ഞു അവളുടെ കൈകൾ ബെഡിൽ അമർന്നു പോയി... അവന്റെ കുട്ടിരോമങ്ങൾ കവിളിൽ കുത്തി നോവിക്കുമ്പോൾ അവളുടെ കൈകൾ ബെഡിൽ മുറുകി.... അവന്റെ കണ്ണുകൾ വിറയാർന്ന അവളുടെ ചുണ്ടുകളിലേക്ക് നീങ്ങി... കണ്ണുകൾ അടച്ചു കിടക്കുന്നവളെ കണ്ടതും അവനിൽ മന്ദഹാസം വിരിഞ്ഞു... "റിയാ "അവന്റെ സ്വരം അത്രമേൽ ആർദ്രമായിരുന്നു... "ഹ്മ്മ്മ് "കണ്ണുകൾ തുറക്കാതെ അവൾ മൂളി... "എക്സാം എങ്ങനെയുണ്ടായിരുന്നു "അവളുടെ ഇളം ചുവന്ന ചുണ്ടുകളിൽ കണ്ണ് പതിപ്പിച്ചവൻ ചോദിച്ചു..

"നല്ലതാ" മറുപടി നൽകാൻ അവളുടെ വാ തുറന്നതും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ പൊതിഞ്ഞു പിടിച്ചു... അവളുടെ കണ്ണുകൾ മുറുകി.... ബെഡ്ഡ്ഷീറ്റിൽ കൈകൾ മുറുകി... ഇരുവരിലും ഒരേ താളത്തിൽ ഹൃദയമിടിച്ചു കൊണ്ടിരുന്നു... അവന്റെ ചുണ്ടുകൾ അവളിലേക്ക് അമർന്നുകൊണ്ട് നുണഞ്ഞു... അവൾക് ശരീരം കുഴയുന്ന പോലെ തോന്നി... ബെഡ്ഷീറ്റിൽ നിന്ന് കൈകളെടുത്തവൾ അവന്റെ പിൻകഴുത്തിൽ വെച്ചു കൊണ്ട് മുറുകി... കീഴ്ച്ചുണ്ടിൽ നിന്നു മേൽച്ചുണ്ടിലേക്കുള്ള അവന്റെ ചുംബനത്തിൽ അവളുടെ കൈകൾ അവന്റെ മുടിയിഴയിൽ തലോടി...

നാവുകൾ തമ്മിൽ കെട്ടിപുണരുമ്പോൾ അവന്റെ കൈകൾ അവളുടെ ശരീരാമാകെ ഇഴഞ്ഞു ഇടുപ്പിൽ മുറുകി.... ശ്വാസം വിലങ്ങുമെന്ന് തോന്നിയതും അവളുടെ ചുണ്ടുകളിൽ നിന്നു ചുണ്ട് വേർപെടുത്തിയവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... അവളുടെ മുഖം ഉയർന്നു പോയി... കഴുത്തിൽ നാവ്കൊണ്ടും പല്ലുകൊണ്ടും പ്രണയമുദ്ര നൽകുമ്പോൾ അവളുടെ കുഞ്ഞു ശരീരം വില്ല് പോലേ വളഞ്ഞു ഉയർന്നു... അവളിലെ വിറയലുകൾ അവനിൽ വല്ലാത്തൊരു ഭാവം ഉണർത്തി... അവളുടെ മുഖത്തും കഴുത്തിലും അവന്റെ ചുണ്ടുകൾ പാഞ്ഞു നടന്നു... മുഖമാകെ അവന്റെ ഉമിനീരിൽ നിറയുമ്പോൾ ഇന്നേവരെ അനുഭവിക്കാത്ത മറ്റൊരു ലോകത്തായിരുന്നു ഇരുവരും.... കവിളുകളിലെ ചൂടും ചുണ്ടിലെ മായാപുഞ്ചിരിയുമായി അവന്റെ നെഞ്ചിൽ കിതപ്പോടെ അവൾ തല ചായിച്ചു....

അവനെ കണ്ണു ഉയർത്തി നോക്കാനുള്ള ശക്തിയില്ലാതെ അവന്റെ നെഞ്ചിൽ മുഖം ചേർത്തു കണ്ണുകൾ അടച്ചു കിടന്നു...അവളുടെ മുടിയിഴയിൽ തലോടിയവൻ കറങ്ങുന്ന ഫാനിൽ കണ്ണുകൾ പതിപ്പിച്ചിരുന്നു... അവനിലും ചെറു പുഞ്ചിരി നിറഞ്ഞിരുന്നു.... "ദേ ഉമ്മ ചായ കുടിക്കാൻ വിളിക്കുന്നു "ഡോറിലെ തട്ടികൊണ്ട് നിഹാൽ പറയുന്നത് കേട്ടവൾ പിടഞ്ഞെഴുനേറ്റു.... പാറുന്ന മുടികളുടെ മേലേ ചുറ്റിക്കട്ടിയവൾ കൈകൾ കൊണ്ട് മുഖമാകെ ഒന്ന് തുടച്ചു...ഇട്ടിരുന്നു ടീഷർട്ടിലെ ചുളിവ് മാറ്റിയവൻ നേരെ ഇരുന്നു... അതറിഞ്ഞവളിൽ പരവേഷം തോന്നി ബെഡ്‌ഡിനു മൂലയിലെ തട്ടം കഴുത്തിലണിഞ്ഞവൾ അവനെ നോക്കാതെ എഴുനേറ്റു നടക്കാൻ തുനിഞ്ഞതും കയ്യിലെ പിടിത്തം അവളെ തറഞ്ഞു നിർത്തി...

തിരിഞ്ഞു നോക്കാൻ വല്ലാത്തൊരു ജാള്യത തോന്നി.. നിലത്തു കണ്ണുകൾ പതിപ്പിച്ചവൾ നിന്നു... കൈത്തണ്ടയിൽ പിടിച്ചുകൊണ്ടു തന്നെ അവൾക് മുന്നിൽ അവന് നിന്നു അവളുടെ താടി ഉയർത്തി... അവൾ മെല്ലെ കണ്ണുകൾ ഉയർത്തിയവനെ നോക്കി... അവന്റെ കണ്ണുകളിൽ നിറഞ്ഞിരിക്കുന്ന അവളുടെ രൂപം കാണെ അവളിലെ ഹൃദയമിടിപ്പ് ക്രമമില്ലാതെ ഉയർന്നു... അവന്റെ കൈകൾ കഴുത്തിലൂടെ ഇഴഞ്ഞതും പിടപ്പോടെ കണ്ണുകൾ കൊണ്ട് അരുതെന്ന് കാണിച്ചു... പിന്നിൽ കെട്ടിവെച്ച മുടിയിൽ അവന് വലിച്ചതും അവളുടെ മുടി ഊർന്നിറങ്ങി....അപ്പോഴും അവളുടെ കണ്ണുകൾ അവനിൽ കുരുങ്ങി നിന്നു... അവന്റെ തള്ളവിരൽ അവളുടെ കഴുത്തിൽ ഒന്ന് തലോടി അവളിൽ സുഖമുള്ളൊരു നോവ് തോന്നി....

"നിന്നിലേക്ക് ഞാൻ പകർന്ന പ്രണയമുദ്ര എന്റെ കണ്ണുകളിൽ മാത്രം പതിയാനുള്ളാതാണ്..." പുറകിൽ വിടർന്നു വന്ന മുടിയിൽ നിന്ന് കുറച്ചെടുത്തു മുൻപിലിട്ട് കഴുത്ത് മറച്ചവൻ പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു വന്നു...അവളുടെ തലയിൽ തട്ടമിട്ടുകൊണ്ടവൻ തലതാഴ്ത്തി അവളുടെ നെറ്റിയിൽ അമർത്തി ചുണ്ട് ചേർത്തു... കണ്ണുകളടച്ചവൾ ചെറുചിരിയോടെ സ്വീകരിച്ചു.... ************* "മ്മീ നോക്കിയെ ബ്രിം " നിലത്തെ കാർ ഉരുട്ടിയവൾ ശബ്ദമുണ്ടാക്കി... "ഉമ്മി മിണ്ടൂലാട്ടോ മിന്നു കുറച്ചല്ലേ ഉള്ളൂ ഇത് കഴിക്ക് "ചോർ കുഴച്ചുകൊണ്ടവൾ അവൾക് നേരെ നീട്ടി... എന്നാൽ മുഖം തിരിച്ചു വണ്ടിയൊടിക്കുന്ന ശബ്ദം ഉണ്ടാക്കുന്നവളെ കണ്ടു അയിശു നെടുവീർപ്പിട്ടു...

"മിന്നൂ "ആയിശു കള്ള ദേഷ്യം കാട്ടി വിളിച്ചു.. "നാൻ മണ്ടി ഓതിക്കട്ടെ കൊച് കയ്ന്ന് ബാ "ആയിശുവെ നോക്കി അവൾ ഗൗരവത്തോടെ പറയുന്നത് കേട്ട് ആയിഷുവിനു ചിരി വന്നു... എങ്കിലും അവളെ കഴിപ്പിക്കേണ്ടത് ഓർത്തു അവൾ മിന്നുവിനോപ്പം നിലത്തിരുന്നു... നിലത്ത് പാത്രം വെച്ചുകൊണ്ട് അയിശു മിന്നുവിനെ നോക്കി...... "മ്മക്ക് കളിക്കാം "അയിശു പറഞ്ഞത് കേട്ട് മിന്നു കാർ ദൂരേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവൾക്കടുത്തേക്ക് ഇരുന്നു ആവേശത്തോടെ തലയാട്ടി.. "ഉമ്മി ചോർ ഉണ്ടായാക്കി വെച്ചു കണ്ണു പൂട്ടും... അപ്പൊ മിന്നു കള്ള മാവു ആയി കഴിക്കണം കേട്ടോ "അയിശു പറഞ്ഞത് കേട്ട് മിന്നു മനസിലായില്ലെങ്കിലും തലയാട്ടി....

അയിശു ഒരു ഉരുള ചോർ പ്ലേറ്റിനു സൈഡിലേക് മാറ്റി വെച്ചു കണ്ണുകൾ അടച്ചു... "ഹ്മ്മ് കള്ളാ പൂച്ച ചോർ എടുക്കല്ലേ ന്റെ മിന്നുനു ഉള്ളതാ "കുറുമ്പൊടെ അയിശു പറഞ്ഞത് കേട്ട് മിന്നു കുണുങ്ങി ചിരിച്ചു... "മാവു "മിന്നു ശബ്ദം ആക്കിയതും അയിശു കണ്ണ് തുറന്നു... മുന്നിലെ ഉരുളയാക്കി വെച്ച ചോർ മിന്നു വായിലിട്ടു വാ പൊതുന്നത് കണ്ടു അയിശു ചിരിയോടെ അവളെ നോക്കി... "അയ്യോ ആര ഉണ്ട എടുത്തേ... കള്ള പൂച്ചക്ക് അടി കൊടുക്കണം "അയിശു ചോർകൊണ്ട് അടുത്ത ഉരുളയാക്കികൊണ്ട് പറഞ്ഞു.. "ആന്ന് കള്ളിപൂച്ച ല്ലെ ഉമ്മി "മിന്നു ചോർ ഇറക്കി ഗൗരവത്തോടെ പറഞ്ഞത് കേട്ട് അയിശു ആണെന്ന് തലയാട്ടി വീണ്ടും കണ്ണ് പൂട്ടി....

"കള്ള പൂച്ച ഉണ്ട എടുക്കല്ലേ.... ന്റെ കുരുത്തംകെട്ട മിന്നുന് ഉള്ളതാ "കണ്ണടച്ച് അയിശു വീണ്ടും കുറുമ്പൊടെ പറഞ്ഞു.. "മാവു "വീണ്ടും പൂച്ചയുടെ ശബ്ദമാക്കി മിന്നു വേഗം ഉരുള ചോർ എടുത്തു വായിലിട്ടു... ഇവരുടെ കളി കണ്ടാണ് ആദി മുറിയിലേക്ക് കയറിയത്.. കണ്ണുകൾ അടച്ചു നിൽക്കുന്ന ആയിശുവിനെയും അവൾ കാണാതിരിക്കാൻ കഷ്ടപ്പെട്ട് ഉരുള ചോർ വേഗം വായിലിടുന്ന മിന്നുവിനേം കണ്ടു അവന് ചിരിയോടെ വാതിക്കൽ ചാരി നിന്നു..... വീണ്ടും ഉരുളയാക്കി അയിശു കണ്ണടച്ചു ..... ഉള്ളിൽ നിറഞ്ഞ കുസൃതിയോടെ ആദി മിന്നുവിനോട് ചുണ്ടിൽ ചൂണ്ടു വിരൽ വെച്ചു മിണ്ടല്ലേ എന്ന് കാണിച്ചതും മിന്നു വാ പൊത്തി കുണുങ്ങി ചിരിച്ചു...

"കുഞ്ഞി പൂച്ച കഴിച്ചില്ലേൽ കണ്ടമ്പൂച്ച വരും "കണ്ണുകൾ അടച്ചു അയിശു പറയുന്നത് കേട്ട് അവന് ചിരിയടക്കാൻ പാട് പെട്ടു... ശബ്ദമാക്കാതെ അവൾക്ടുത് നിലത്ത് ഇരുന്നുകൊണ്ടവൻ അവളുടെ പ്ലേറ്റിലെ ഉരുള ചോർ മിന്നുവിന്റെ വായിൽ വെച്ചുകൊടുത്തു... മിന്നു മാവു എന്ന് പറഞ്ഞതും അയിശു കണ്ണ് തുറന്നു... തൊട്ടടുത്തു എന്തോ പോലെ തോന്നിയതും ഞെട്ടിതിരിഞ്ഞവൾ നോക്കി... ഞെട്ടലിൽ മുഖം തിരിയുമ്പോൾ അവന്റെ മൂകുമായി ഉരസി .. നെറ്റിയോട് നെറ്റിമുട്ടി...ചുണ്ടുകൾ ഒരിഞ്ചു വ്യത്യാസത്തിൽ മുട്ടാതെ കണ്ണുകൾ പരസ്പരം കൊരുത്തു നിന്നു... അവളുടെ ഉമിനീരിറക്കിയവൾ അവനെ ഉറ്റുനോക്കി... അവന്റെ കണ്ണിലേ കുസൃതി കാണെ അവൾ പൊടുന്നനെ മുഖം തിരിക്കാൻ നിന്നതും തലച്ചേരിച്ചവൻ അവളുടെ ചുണ്ടിൽ മുത്തി... അവൾ ഞെട്ടിക്കൊണ്ട് അവനെ തള്ളി മാറ്റി...

"ഇപ്പോഴാ എന്റെ വയർ നിറഞ്ഞെ "അവളെ കണ്ണിറുക്കി പറഞ്ഞത് കേട്ട് അവൾ പകപ്പോടെ നോട്ടം മാറ്റി മിന്നുവിലേക്ക് നോക്കി... മിന്നുവിന്റെ കവിളിൽ തട്ടിയവൻ എണീറ്റു പോയതും അവൾ ശ്വാസം നേരെവിട്ടു... "ഉമ്മി കന്ന് പൂത്ത് കല്ല മാവു ചോർ എക്കട്ടെ "മിന്നു പറഞ്ഞത് കേട്ട് അവൾ ബോധത്തിലേക്ക് വന്നു ചോർ ഉരുളയാക്കി... പത്രത്തിൽ വെച്ചു എങ്കിലും കണ്ണടക്കാതെ നിന്നു... "കന്ന് പൂത്ത് " "അയ്യെടി നിന്നെക്കാൾ വെല്ല്യ പൂച്ചയാ ഇവിടെ കിടന്ന് കറങ്ങുന്നേ.... ചക്കര മുത്ത് ഇത് കഴിക്ക് ഇത് ലാസ്റ്റ് " കണ്ണ് വിടർത്തി കാര്യം മനസ്സിലാവാതെ നോക്കുന്ന മിന്നുവിന്റെ വായിൽ ഉരുള ചോർ വെച്ചുകൊണ്ടവൾ നിലത്ത് നിന്ന് എണീറ്റു മിന്നുവുമായി പുറത്തേക്ക് നടന്നു...

അപ്പോഴും ഹൃദയമിടിപ്പ് ഉയർന്നുകൊണ്ടിരുന്നു .....പ്രണയത്തോടെ.... ************** "ടാ നാളെ മുതൽ ക്ലാസ്സില്ല എന്ന് കരുതി ഉറക്ക് കളയാൻ നിക്കണ്ടാ... കേട്ടല്ലോ "അമൻ മുറിയിലേക്ക് കയറി കൊണ്ട് സോഫയിൽ കിടന്നു ടീവി കാണുന്നവനെ നോക്കി കനപ്പിച്ചു പറഞ്ഞു "ശെരി തമ്പ്രാ "കൈകൾ കൂപ്പിയവൻ വിനയം വരുത്തി... "കുഞ്ഞാ വൈകാതെ കിടക്കു ട്ടൊ... ലൈറ്റ് ഓഫ്‌ ചെയ്ത് മൊബൈൽ കളിക്കണ്ടാ... കേട്ടല്ലോ "കോണിപ്പടികൾ മൊബൈലും നോക്കി കയറിവരുന്ന ആലിയയോട് അമൻ പറഞ്ഞതും അവൾ സല്യൂട്ട് ചെയ്യുന്ന പോലെ കൈവീശി അത് കണ്ടവൻ ചിരിയോടെ ഡോർ അടച്ചു...

"ഡീ ഡീ ആ ഫാൻ ഒന്ന് ഇട്ടേ"മുറിയിലേക്ക് നടക്കുന്നവളെ നോകിയവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് കൂർപ്പിച്ചു നോക്കി... "പിന്നെ വേണേൽ പോയി ഇട്ടോ.. നിനക്ക് ഫാൻ ഓൺ ആക്കി തരാൻ ഞാൻ ആരാ "അവൾ പുച്ഛിച്ചു... "അല്ലേലും എനിക്കറിയാം നിന്നെക്കൊണ്ട് ഇത് പറ്റില്ലെന്ന്.. കാരണം ഞാൻ വലിഞ്ഞു കേറിയവൻ ആണല്ലോ "സ്വയം പറഞ്ഞുകൊണ്ട് സോഫയിൽ നിന്ന് എഴുനേൽക്കാൻ നില്കുന്നത് കണ്ടു അവൾ ദേഷ്യത്തോടെ ഫാൻ ഓൺ ആക്കി... അവനു ഉള്ളിൽ ഉയർന്ന ചിരി അടക്കി വെച്ചു... "ഈ കൊക്ക കാൽ ഒന്ന് ഒതുക്കി വെക്കോ എനിക്കിരിക്കണം" സോഫയിൽ കിടക്കുന്നവന്റെ കാലു പുറത്തേക്ക് തള്ളിയവൾ അവിടെ ഇരുന്നു...

"ഓഹ് "അവന് ഒന്ന് ചുണ്ട് പിളർത്തി മുട്ടുമടക്കി സോഫയിൽ കാൽ വെച്ചു കിടന്നു... ടീവി യിൽ നിന്ന് ഇടയ്ക്കിടെ അവന്റെ കണ്ണുകൾ അവളിലേക്ക് പാളി നോക്കി... മൊബൈലിൽ തന്നെ കണ്ണും പൂഴ്ത്തി ഇരിക്കുന്നത് കണ്ടു അവന് ചുണ്ടോന്നു കോട്ടി... പിന്നെ പതിയെ കാൽ ഒന്ന് നിവർത്തി അവളുടെ മടിയിൽ കയറ്റിവെച്ചു ഒന്നുമറിയാത്തത് പോലെ ടീവിയിൽ കണ്ണ് പതിപ്പിച്ചിരുന്നു.... അവളുടെ കൂർത്ത നോട്ടം അവനെ തേടി വന്നെങ്കിലും അവന് അവളെ നോക്കാനെ പോയില്ല... എന്നാൽ യാതൊരു അനക്കവും കാണാത്തത് കണ്ട് അവന് ഒന്ന് ഒളിച്ചു നോക്കി...

അവന്റെ കാലിന്മേൽ ഇടം കൈവെച്ചു വലം കൈകൊണ്ട് മൊബൈലിൽ നോക്കുന്നത് കാണെ അവനിൽ നേരിയ പുഞ്ചിരി തെളിഞ്ഞു... മുഖത്ത് സ്ഥിരം ഗൗരവമാണേലും അവളുടെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം അലയടിക്കുന്ന പോലെ തോന്നി... മൊബൈലിൽ നിന്ന് കണ്ണുകൾ എടുത്തവൾ ടീവി കാണുന്നവനെ നോക്കി... ശേഷം അവന്റെ കാലിലേക്കും... അവളുടെ കൈകൾക്ക് വല്ലാത്തൊരു തണുപ്പ് തോന്നി... മെല്ലെ കൈകൾ ഉയർത്തിയവൾ അവന്റെ കാൽവിരലിൽ ഒന്ന് തൊട്ടു നോക്കി അവന്റെ വിരൽ ഒന്ന് അനങ്ങിയതും.... അവൾ പൊടുന്നനെ കയ്യെടുത്തു ഒന്നുമറിയാത്ത പോലെ മൊബൈലിൽ നോക്കി...

പതിയെ പതിയെ എന്തിനോ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.... അവളെ നോക്കാതെ തന്നെ അവന്റെയും..... ************** "എവിടെക്കാ ആദിക്ക പോണേ "മടിയിൽ ഇരിക്കുന്ന മിന്നുവിന്റെ തൊപ്പി നേരെ ആകിയവൾ ചോദിച്ചു... "എപ്പോഴും സ്കൂളിലേക്ക് തള്ളി വിടുന്നത് കൊണ്ടാ നിന്നെ കിട്ടാത്തത് എന്ന് പരാതി ആയിരുന്നല്ലോ... സ്കൂൾ പൂട്ടിയത് കൊണ്ട് എന്റെ ഓഫീസിൽ നിന്നും ഞാൻ ലീവ് എടുത്തു... എനി ഒരാഴ്ച നമ്മള് മാത്രം "അവന് കണ്ണിറുക്കി പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ വിടർന്നു...

"എങ്ങോട്ടാ "കൗതുകത്തോടെ അവനെ നോക്കിയവൾ ചോദിച്ചു... "അൻവറിന്റെ വലിപ്പന്റെ ഒരു ഹോം ലോഡ്ജ് ഉണ്ട് .....ഇട്സ് അമേസിങ്...ടൂറിസ്റ്റോക്കെ മൈൻലി അവിടെ ആണ് താമസിക്കാർ... പോരാത്തതിന് അതിനടുത്ത് ബീച്ച് പാർക്ക്‌ അങ്ങനെ പലതും...ഞാൻ മുൻപ് പോയിട്ടുണ്ട്... ഇപ്പൊ അൻവറിന്റേം മിസ്രിയുടെയും വക നമുക്കൊരു ഫ്രീ ഹണി മൂൺ ട്രിപ്പ്‌ എന്ന് തന്നെ പറയാം " അവസാനം കുസൃതിയോടെ പറയുന്നത് കേട്ടവൾ അമർത്തി മൂളികൊണ്ട് മിന്നുവിനെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു...

മിന്നു യാത്ര ചെയ്യുന്നതിന്റെ ആഹ്ലാദത്തിൽ ആണ് ഇടക്കിടെ കയ്യടിച്ചു പാട്ട്പാടുകയും എന്തേലും കണ്ടാൽ അത്ഭുദത്തോടെ കണ്ണുകൾ വിടർത്തി അതെന്ന ഇതെന്ന എന്നൊക്കെ ചോദിക്കുകയും ചെയ്തവൾ കിലുക്കംപ്പെട്ടിയെ പോലെ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു... അവളുടെ ഓരോ കുഞ്ഞ് ചോദ്യത്തിനു മടുപ്പില്ലാതെ മറുപടി നൽകുന്നവളെ ആദി ഒന്ന് നോക്കി... "എനിയും കാത്തിരിക്കാൻ വയ്യ പെണ്ണെ...നിന്നിൽ നിന്നു എനി ഒരു കാരണത്താൽ അകന്നിരിക്കാൻ എനിക് വയ്യാ...ഈ യാത്രയുടെ തിരിച്ചുപോകിൽ എല്ലാംകൊണ്ടും നീ എന്റേത് മാത്രമായിരിക്കും "

അവളെ നോക്കിയവൻ പ്രണയത്തോടെ മനസ്സിൽ മൊഴിഞ്ഞുകൊണ്ട് നീണ്ടുപോകുന്ന റോഡിലേക്ക് കണ്ണുകൾ പതിപ്പിച്ചു.....  കാറിൽ നിന്ന് ഇറങ്ങിയവൾ ചുറ്റും കണ്ണോടിച്ചു... കാർ പാർക്ക്‌ ചെയ്തവൻ ബാഗ് പാക്ക് ചെയ്ത ബാഗ് എടുക്കുന്നത് അവള്ടെ നെറ്റി ചുളിഞ്ഞു... "ഇവിടെ മുഴുവൻ കാട് ആണല്ലോ "മിന്നുവിനേം എടുത്തു അവനടുത്തു ചെന്നവൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു... "അതിനു എത്തിയില്ല... കാർ ഇവിടെ പാർക്ക്‌ ചെയ്യാൻ മാത്രമേ പറ്റൂ...നീ വാ "ടൂറിസ്റ്റ് ബാഗ് തോളിൽ ഇട്ടുകൊണ്ട് ട്രോളി ബാഗും പിടിച്ചവൻ നടന്നു... ചുറ്റും കൗതുകത്തോടെ നോക്കി മിന്നുവിനെ എടുത്തു പുറകെ അവളും...

കുറച്ചു നടന്നതും റോബ് ബ്രിഡ്ജ് കണ്ടവൾ ഒന്ന് നിന്നു... ഒന്നുമറിയാതെ ട്രോളി ബാഗ് പൊക്കിയവൻ ബ്രിഡ്ജിൽ കയറി നടന്നു... അവന് നടക്കുമ്പോൾ ചെറുതായി അത് ആടുന്നത് കണ്ടു ആയിഷുവും മിന്നുവും പരസ്പരം നോക്കി... "വാപ്പി... മ്മലെ കൂത്ത് "നടന്നു പോകുന്ന ആദിയെ നോക്കി മിന്നു വിളിച്ചു പറഞ്ഞത് കേട്ട് അവന് തിരിഞ്ഞുനോക്കിയതും അവിടെ തന്നെ നിൽക്കുന്നവരെ കണ്ടു അവന് ചിരിച്ചുകൊണ്ട് അവർക്കടുത്തേക്ക് നടന്നു... "അയ്യേ ടീച്ചറിന് പേടിയാ "അവൾക്ടുത് നിന്ന് കൈകൾനീട്ടിയവൻ കളിയാക്കി പറഞ്ഞതും അവളുടെ ചുണ്ട് കൂർത്തു...

അവന് നീട്ടിയ കൈകൾ വക വെക്കാതെ അവൾ മിന്നുവിനെ ഇറുക്കെ പിടിച്ചു റോബ് ബ്രിഡ്ജിൽ ഇരു കാലുകൾ വെച്ചു മെല്ലെ നിന്നതും അതൊന്നു ആടി... പേടിയോടെ അവന്റെ നീട്ടിയ കൈകളിൽ അവൾ പിടിമുറുക്കി... അവൾ ശ്വാസം വിട്ടു... അവന് അത് കണ്ടു ചിരിച്ചു അവളുടെ കയ്യും മറ്റേ കയ്യില് ട്രോളി ബാഗും പിടിച്ചു നടന്നു... മിന്നുവിനെ ഇറുക്കെ പിടിച്ചു അവനൊപ്പം അവളും.... ഇരുസൈഡിലും ഗാർഡൻ ഗ്രാസ്സ് ഫിറ്റ്‌ ചെയ്ത് പൂക്കൾ വിരിഞ്ഞു നില്കുന്നതിന്റെ നടുവിലൂടെ നടക്കുമ്പോൾ മിന്നുവിനെ പോൽ ആയിശുവിന്റെ കണ്ണുകളും അത്ഭുതത്താൽ വിടർന്നിരുന്നു... "ആദി "ലോഡ്ജിൽ നിന്ന് പുറത്തേക്ക് ഓടി വരുന്ന മിസ്രിയെ കണ്ടതും അയിശു കണ്ണ് വിടർത്തി ആദിയെ നോക്കി.... "നമുക്കൊരു കൂട്ടിനു ഇവരും ഉണ്ട് "അവൻ പറഞ്ഞത് കേട്ട് അവൾ ചിരിയോടെ മിസ്രിയെ നോക്കി...

"എന്തെ വൈകിയേ എത്ര നേരയെന്നോ കാത്ത് നില്കുന്നെ "ആയിശുവിനെ അടുത്ത് ചെന്ന് മിസ്രി ഇരുവരേം നോക്കി പറഞ്ഞു.. "മിന്നു.. മോളെ... വാ "കൈകൾ നീട്ടി ആയിഷുവിനു കയ്യിലെ മിന്നുവിനെ മിസ്രി വാത്സല്യത്തോടെ എടുക്കാൻ തുനിഞ്ഞതും മിന്നു കൈകൾ തട്ടിമാറ്റി ആയിശുവിന്റെ കഴുത്തിൽ ചുറ്റിപിടിച്ചു.. മിസ്രിയുടെ മുഖം മങ്ങിയത് കണ്ടു ആയിഷുവിനു പാവം തോന്നി.... "കുറച്ചു കഴിയട്ടെ മിച്ചു... അവർ വന്നല്ലേ ഉള്ളൂ " കൊതിയോടെ മിന്നുവിനെ നോക്കുന്ന മിസ്രിയുടെ തോളിൽ കയ്യിട്ടവൻ പറഞ്ഞതും അവൾ ചിരി വരുത്തി... "വന്ന കാലിൽ നിക്കാതെ കയറിവരണം mr and mrs ആദി "ഇരുകൈകൾ കൊണ്ടും അകത്തേക്ക് ക്ഷണിക്കുന്നത് കണ്ടു ആദി മിസ്രിയുടെ തലക്കൊന്നു കൊട്ടി..

അൻവർ അവന്റെ കയ്യില് നിന്ന് ബാഗ് വാങ്ങി എല്ലാവരും ചിരിയോടെ അകത്തേക്ക് നടന്നു... "ആഹാ സുന്ദരികൾ ആയല്ലോ "കുളിച്ചു വരുന്ന ആയിഷയെയും മിന്നുവിനേം നോക്കി മിസ്രി പറഞ്ഞു... "എന്താ ആകുന്നെ "മിസ്റിക്കടുത്തു അയിശു ചെന്ന് നിന്നു... "തത്കാലം ചായ ഞാൻ ഉണ്ടാക്കാം എന്ന് കരുതി... രാത്രിയിലെ ഫുഡ്‌ പുറത്തു നിന്നു ഓർഡർ ചെയ്യും "മിസ്രി പറഞ്ഞത് കേട്ട് അയിശു ഒന്ന് മൂളി... "ഇഷ്ടപ്പെട്ടോ തനിക്കിവിടെ "ചുറ്റും കണ്ണോടിക്കുന്ന ആയിശുവേ മിസ്രി നോക്കി... "ഹ്മ്മ് ഒരുപാട് നല്ലൊരു കാലാവസ്ഥ...

പണ്ടത്തെ തറവാട്ടിൽ ഒക്കെ നിൽക്കുന്ന പോലെ ഒരു ഫീലിംഗ്...മനസ്സിന് വല്ലാത്തൊരു ശാന്തത പോലെ"തിളക്കമേറിയ വിടർന്ന മുഖമോടെ അയിശു പറഞ്ഞത് കേട്ട് മിസ്രി ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ കയ്യിലെ തന്നെ ഉറ്റുനോക്കുന്ന മിന്നുവിനെ കൺചിമ്മി അവളെന്നെ മുഖം തിരിച്ചു ആയിശുവിന്റെ തോളിൽ തലചായിച്ചു... "നോക്കിക്കോ ഇന്ന് രാത്രിക്കുള്ളിൽ മിന്നു ഇത്തയോട് അടുക്കും "വാടിയ മുഖത്തോടെ നിൽക്കുന്ന മിസ്രിയോട് അയിശു പറഞ്ഞു.... അത് കേട്ട് മിസ്രി ഒന്ന് ചിരിച്ചു... "അല്ലാ ആദിക്കയും അൻവർക്കയും എവിടെ "അയിശു കണ്ണുകൊണ്ട് ചുറ്റും പരതി... "അപ്പുറത്തെ ഭാഗത് പൂൾ ഉണ്ട്... രണ്ടും കുളിക്കുവായിരിക്കും വാ അങ്ങോട്ട് ചെല്ലം "കപ്പിൽ ചായ നിറച്ചു കയ്യില് എടുത്തുകൊണ്ടു മിസ്രി പറഞ്ഞു...

"ഞാനില്ലാ "അയിശു ജാള്യതയോടെ പറഞ്ഞു... "അതെന്താ അൻവർക്ക ഉള്ളോണ്ടാണോ "മിസ്രി അവളെ നെറ്റിച്ചുളിച്ചു നോക്കി... "ഏയ് അവർ പൂളിൽ സ്വിമ്മിംഗ് ആയിരിക്കില്ലെ.. അവർ വരട്ടെ "അയിശു പറഞ്ഞത് കേട്ട് മിസ്രി അവളെ ഉഴിഞ്ഞു നോക്കി... "ഇപ്പോഴും നീ "ആയിഷയെ അവൾ മിഴിച്ചു നോക്കിയത് അത് കണ്ടു അയിശു വിളറി വെളുത്തു... അവള്ടെ നോട്ടം താങ്ങാൻ ആവാതെ അവൾ ഇല്ലെന്ന് തലയാട്ടി... "എന്റെ ആദിയെ സമ്മധിക്കണം ... അല്ലേലും അവനെ പോലെ ഒരുവനെ കിട്ടാൻ നീ പുണ്യം ചെയ്യണം മോളെ...അല്ലേലും കാത്തിരിക്കാൻ അവനെ കഴിഞ്ഞിട്ടേ ആളുള്ളൂ.....

അതുകൊണ്ടല്ലേ കാത്തിരിപ്പിന് വിരാമമിട്ടു നിന്നെ തന്നെ അവനു കിട്ടിയത് " മിസ്രി പറഞ്ഞത് കേൾക്കെ ഒന്നും മനസ്സിലാകാതെ അയിശു അവളെ നെറ്റിച്ചുളിച്ചു നോക്കി... അത് മനസ്സിലായവണ്ണം മിസ്രി കൺചിമ്മി കൊണ്ട് മുന്നിലേക്ക് നടന്നു... പലപ്പോഴും അവർ പറയുന്നതിന്റെ പൊരുൾ തനിക് മനസ്സിലാകുന്നില്ല... ചിലപ്പോൾ ആദിക്കയുടെ വാക്കുകളിൽ എന്തോ ഒളിഞ്ഞിരിക്കും പോലെ... അയിശു സംശയത്തിലാണ്ടു... "അയിശു വാ അവർ വന്നു "മിസ്രിയുടെ വിളി കേട്ടതും അവൾ ഞെട്ടികൊണ്ട് മുന്നോട്ട് നടന്നു... മിന്നുവിന്റെ കളിചിരിയിൽ അവൾ മറ്റെല്ലാം മറന്നു പോയി.........................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story