എന്റേത് മാത്രം: ഭാഗം 72

entethu mathram

എഴുത്തുകാരി: Crazy Girl

"ചുന്ദരി മോൾ വാ " "റ്റായി " "അതൊക്കെ തരാം ആദ്യം വാ " അൻവർ വിളിച്ചതും മിന്നു അവനടുത്തേക്ക് കുണുങ്ങിക്കൊണ്ട് ഓടിയതും മിസ്രി ചുണ്ട് പിളർത്തി അവനെ നോക്കി അൻവർ അവളെ പുച്ഛിച്ചു കുഞ്ഞിനെ മടിയിൽ ഇരുത്തി പോക്കറ്റിൽ നിന്നു കിന്ഡർ ജോയ് എടുത്തു അവൾക് നീട്ടി...കുറച്ചു നേരം അനു കഷ്ടപെട്ടെങ്കിലും പാഴായില്ല... അവനൊപ്പം മിന്നു അടുത്തു.. എന്നാൽ മിസ്രിയോട് എഹെ "അല്ലേലും ഇവള് മിടുക്കിയാ... ആൾക്കാരെ മനസ്സിലാക്കിയേ അടുത്തേക്ക് പോകൂ " ആദിയോടും ആയിശുവിനോടുമാണ് അൻവർ പറഞ്ഞതെങ്കിലും തൊട്ടടുത്തു ഇരിക്കുന്നവളുടെ വീർത്തുവരുന്ന മുഖം അവന് ഒളിക്കണ്ണോടെ നോക്കി...

അത് മനസ്സിലാക്കിയവണ്ണം ആദിയും ആയിഷുവും ചിരി അടക്കി ഇരുന്നു... "എന്തായാലും മിന്നു ഇന്ന് എന്റെ കൂടെ നിങ്ങളെയൊന്നും എനിക്ക് വേണ്ടാ അല്ലെ മുത്തേ "മിന്നുവിനെ നോക്കി അൻവർ പറഞ്ഞതും അവളുടെ കുഞ്ഞി തലയാട്ടി... "അപ്പൊ വാപ്പിനെ വേണ്ടേ മിന്നു "ആദി ചുണ്ട് പിളർത്തി ചോദിക്കുന്നത് കേട്ട് അവൾ ചുണ്ടിൽ കൈവെച്ചൊന്നു ആലോചിച്ചു... "വാപ്പിക്ക് എപ്പും ഏക്കലോ... അനുപ്പ പാവോ... ഒറ്റുസം പീച് "ചൂണ്ടു വിരൽ വിടർത്തി അവനോട് കെഞ്ചുന്നത് കണ്ടു ആദി ചിരിയോടെ അവളുടെ കവിളിൽ പിടിച്ചു വലിച്ചു... ആയിഷുവും മിസ്റിയും അൻവരും ചിരിയോടെ നോക്കി നിന്നു....

"എന്നാൽ ചെല്ല് റൂമൊക്കെ റെഡി ആക്കി വെച്ചിട്ടുണ്ട് വെള്ളവും വെച്ചിട്ടുണ്ട്... നാളെ മുതൽ നമ്മക് മൊത്തം ഒന്ന് ചുറ്റിക്കാണം " ആയിഷയെ നോക്കി മിസ്രി പറഞ്ഞു... "മിന്നു " "ഞങ്ങളുടെ കൂടെ കിടത്തുന്നതിൽ കുഴപ്പുണ്ടോ അയിശു "മിസ്‌രി പതിയെ ചോദിച്ചു "ഏയ് അതല്ല ഇത്തു.. എവിടെ എന്ന് ചോദിച്ചതാ...എന്ന പിന്നെ ഗുഡ്‌നെയ്റ്റ് "മിസ്രിയെ നോക്കിയവൾ മുന്നിലേക്ക് നടന്നു... മിസ്രി ചിരിയോടെ അവൾ പോകുന്നതും നോക്കി പുറകിലേക്ക് തിരിഞ്ഞുകൊണ്ട് ആദിയെ തമ്പ്സപ്പ് കാണിച്ചതും അവന് അൻവറിന്റെ തോളിൽ തട്ടി മുന്നോട്ട് നടന്നു... ഓരോന്ന് ഓർത്തു മിസ്രി ചൂണ്ടിയ റൂം തുറന്നുകൊണ്ട് അയിശു അകത്തേക്ക് അകത്തേക്ക് കയറി...

ഇരുട്ടായതിനാൽ സ്വിച്ച്ബോർഡ് എവിടെയെന്നു കണ്ടു പിടിക്കാൻ നിൽകുമ്പോൾ ഡോർ അടയുന്ന ശബ്ദം കേട്ടവൾ ഒന്ന് ഞെട്ടി.. "ആദിക്ക ആണോ "അവൾ ചോദിച്ചതും ശബ്ദമൊന്നും കേൾക്കാത്തത് കണ്ടു അവളിൽ നേരിയ ഭയം ഉയർന്നു... "ആദിക്ക "ചെറുതായി ഇടറിയ ശബ്ദത്തോടെ വിളിച്ചതും ഡിം ലൈറ്റ് ഓൺ ആയതും ഒരുമിച്ചായിരുന്നു... എന്നാൽ പുറകിൽ ആരാണെന്ന് നോക്കുന്നതിനു പകരം ആ ചുവന്ന ഡിം ലൈറ്റിൽ ആ മുറി കാണെ അവളുടെ കണ്ണുകൾ അമ്പരപ്പാൽ വിടർന്നു.... അവളുടെ മുഖം ഒന്ന് ഉയർത്തി മുകളിൽ തൂക്കിയിട്ട പലതരം ഫോട്ടോയിൽ നിന്ന് ഒന്ന് പിടിച്ചു...

ഗൈഡ് ബുക്കും നെഞ്ചോട് ചേർത്ത് കോളേജ് വരാന്തായിൽ നടക്കുന്ന ആ പെൺകുട്ടി.... അവളുടെ കണ്ണുകൾ തന്നെപോലെ ആണ് മൂക്കുകൾ തന്നെപോലെയാണ് ചുണ്ടിലെ ചെറു ചിരി.... തന്റെ മുഖത്ത് അങ്ങനൊരു ഭാവം ഉണ്ടോ അവൾ ഓർത്തു... പിന്നെ അവൾ മനസ്സിലാക്കുകയിരുന്നു അവളുടെ മുഖമാണ് തനിക്കുള്ളതെന്ന്... ആ മുറിയാകെ സീലിംഗിൽ തൂക്കിയിട്ടേക്കുന്ന ഫോട്ടോയിൽ ഏതു നോക്കണം എന്നറിയാതെ ഓരോ ഫോട്ടോയും അവൾ കണ്ണോടിച്ചു കാല്പാദങ്ങൾ നീക്കി... കോളേജിലെ തന്റെ ഓരോ ഭാവങ്ങളും തനിക് നേരെ നീട്ടികാണിച്ചു തരുന്ന പോലെ.... അവളുടെ ഹൃദയമിടിപ്പ് ഉയർന്നു വരുന്നത് അവളറിഞ്ഞു...

ശരീരമാകെ വല്ലാതെ വിറയൽ... ആ മുറിയുടെ നടുവിലായി കൊണ്ട് വെച്ച ടേബിളിന് ചുറ്റും മെഴുകുതിരിയും അതിനു നടുക്കായി ചുവന്ന മുത്തു പോലെയുള്ള മഞ്ചാടികുരുവും കാണെ അവളുടെ കണ്ണുകൾ വിടർന്നു... അവളുടെ കാലുകൾ അതിനടുത്തേക്കായി സഞ്ചരിച്ചു.... അവളുടെ കൃഷ്ണമണിയിൽ ആ മഞ്ചാടികുരു നിറഞ്ഞു നിന്നു കൈകൾ നീക്കിയവൾ അതൊന്നു തട്ടി... മറ്റൊരു മഞ്ചാടികുരുവിൽ തട്ടിയത് നിലത്തേക്ക് പതിയുന്ന ശബ്ദം അവളുടെ കാതുകളിൽ പതിയുമ്പോൾ ചുണ്ടിൽ ചെറുച്ചിരി വിരിഞ്ഞു..... അവളുടെ കണ്ണുകൾ മഞ്ചാടിയിൽ നിന്നു അതിനടുത്തുള്ള ആ ബുക്ക് കയ്യിലെടുത്തു....

*നിനക്കായി * ഇരുവർ ചുംബിക്കുന്ന ഒരു ചിത്രം അവൾ അതിലൊന്ന് തഴുകി മെല്ലെ തുറന്നു.... ഓരോ പേജുകളിൽ എഴുതിയിരിക്കുന്ന ഓരോ ദൃശ്യവും അവൾക് മനഃപാടാമാണ്... മഞ്ചാടി ചെടിയിൽ നിന്നു പ്രണയത്തിൽ ഒഴികിയിറങ്ങിയ രണ്ട് ആത്മാക്കൾ... പരസ്പരം അറിയാതെ എന്നാൽ പരസ്പരം കണ്ടുകൊണ്ട്.... പരസ്പരം മിണ്ടാതെ എന്നാൽ മഷിയിൽ പകർന്നുകൊണ്ട് അനുഭവിച്ചൊരു പ്രണയകഥ... യാതനകൾ ഒരുപാട് ആയിരുന്നു ഒരിക്കലും ഒന്നിക്കില്ലെന്ന് ഓരോ പേജുകളും അറിയിച്ചുകൊണ്ടിരുന്നു എഴുത്തിലെ വരികൾ മനസ്സിലെ തുടിപ്പിച്ചുകൊണ്ടിരുന്നു അവസാനം... അവസാനം... അവർ ഒന്നിച്ചു അവർ പോലും അറിയാതെ....

വിട്ടുപിരിയാനാകാത്ത വിധം മനസ്സിന്റെ ആഴത്തിൽ പ്രണയത്തിന്റെ തീവ്രദയിൽ ഇരു ആത്മാകളും ഒന്നായി.... കണ്ണ് നിറയിച്ചൊരു എഴുത്തു.... സങ്കടങ്ങളിൽ നിന്നു തുടങ്ങി സന്തോഷത്തിലേക്ക് അതിലുപരി പ്രണയത്തിലാഴ്ത്തി അവസനിപ്പിച്ച വരികൾ..... "എന്ന് നീ എൻ കണ്ണിൽ ഉടക്കിയെന്നറിയില്ല... എന്ന് നീ മനസ്സിൽ കുടിയിരുന്നു എന്നും അറിയില്ല എന്നാൽ ഒന്നറിയാം ഇന്നെന്റെ നെഞ്ചിടിപ്പ് നിനക്കായി മാത്രമാണ് " അതിലെ അവസാന വരികൾ പ്രണയത്തോടെ അല്ലാതെ വായിക്കാൻ കഴിയില്ല ചെറുചിരിയോടെ അല്ലാതെ മൊഴിയാൻ കഴിയില്ല അത്രമേൽ മനസ്സിൽ പതിഞ്ഞ വരികൾ... അതിലുപരി...

അവൾ പേജുകൾ മറിച്ചുകൊണ്ടിരുന്നു വേഗതയോടെ നെഞ്ചിടിപ്പോടെ...അവളുകൾ കൈകളിലെ ചലനം നിന്നു കണ്ണുകൾ വിടർന്നു...ടിഷ്യൂ അവൾ അതിൽ കണ്ണ് പതിപ്പിച്ചിരുന്നു നെഞ്ചിൽ വല്ലാത്തൊരു തുടിപ്പ്...അവൾ അതെടുത്തു... "എന്ന് നീ എൻ കണ്ണിൽ ഉടക്കിയെന്നറിയില്ല... എന്ന് നീ മനസ്സിൽ കുടിയിരുന്നു എന്നും അറിയില്ല എന്നാൽ ഒന്നറിയാം ഇന്നെന്റെ നെഞ്ചിടിപ്പ് നിനക്കായി മാത്രമാണ് " ❤ചെകുത്താൻ❤ അവൾ പതിയെ മൊഴിഞ്ഞു.... അവൾക് കേൾക്കാൻ പാകം... എന്നാൽ കഴുത്തിലേറ്റ പരിചിതമായ ചൂട് ശ്വാസം അവളുടെ ഉടലുകൾ വിറപ്പിച്ചു... "എന്തിനാ... യിരുന്നു.... ഈ... ഒളിച്ചു... കളി "അവൾ ഇടറി കൊണ്ട് ചുണ്ടുകൾ വിറച്ചുകൊണ്ട് പറഞ്ഞു...

"നിന്നിൽ നിന്ന് മനസ്സ് മുറിയിക്കുന്ന വാക്കുകൾ കേൾക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ട് "അവന്റെ സ്വരം നേർമായായിരുന്നു... എന്നാൽ അവന്റെ നിശ്വാസം അവളുടെ കഴുത്തിൽ പൊള്ളിപിടഞ്ഞുകൊണ്ടിരുന്നു... ഹൃദയം വല്ലാതെ തുടിച്ചുകൊണ്ടിരുന്നു.... അവളുടെ ഇടുപ്പിൽ അവന്റെ കൈകൾ പതിഞ്ഞു അവൾ ഒന്ന് പിടഞ്ഞുപോയി... കയ്യിലെ പുസ്തകം നിലംപതിച്ചു അതിലെ ടിഷ്യൂ കാറ്റിൽ പാറി.... അവനു നേരെ അവളെ നിർത്തുമ്പോൾ അവളുടെ തല കുനിഞ്ഞിരുന്നു.... അവളുടെ താടിയിൽ ചൂണ്ടുവിരൽ കൊണ്ട് പൊക്കിയവൻ എങ്കിലും അവളുടെ കണ്ണുകൾ അവനെ ഉയർത്തി നോക്കാൻ അവൾക്കായില്ല...

അത് കാണെ അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു... മുഖം താഴ്ത്തിയവൻ അവളുടെ മുഖത്തൊന്നു ഊതി... ശരീരം വിറക്കുന്ന പോലെ തോന്നിയവൾക്ക് കണ്ണുകൾ ഉയർത്തിയവനെ നോക്കി... അവന്റെ കണ്ണിലേ ഭാവം.... അവളുടെ ശരീരം കുഴയുന്ന പോലെ തോന്നി.... "കേൾക്കണ്ടേ "അവളുടെ മുഖത്ത് ഉറ്റുനോക്കിയവൻ ചോദിച്ചു... "ഹ്മ്മ്മ് "അവന്റെ കണ്ണുകളിൽ കൊരുത്തുകൊണ്ടവൾ മൂളി... ************* "ഒരു ഉമ്മാ" "ഇവിടേം " "ഇവിടേം " "അയ്യ് ചക്കര വാവ "അൻവർ മിന്നുവിന്റെ ഉമ്മയിൽ അവളെ ലയിച്ചിരുന്നു... അപ്പോഴും കുഞ്ഞി കുറുമ്പി അവന്റെ മുഖത്ത് ചുണ്ട് ചേർത്തു....

"റ്റായി ത്താ "മുത്തം കൊടുത്തു കഴിഞ്ഞതും അവൾ കൈ നീട്ടി അവന് അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് പോക്കറ്റിൽ നിന്നു മറ്റൊരു കിന്ഡർ ജോയ് എടുത്തുകൊടുത്തു... മിന്നുവിന്റെ കണ്ണുകൾ വിടർന്നു അവൾ അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു...അതിൽ പിടിച്ചു പൊളിക്കാൻ തുടങ്ങി... അൻവർ അടുത്ത് മുഖം വീർതിരിക്കുന്നവളെ നോക്കി... തുടുത്ത കവിൾ കാണെ ചൂണ്ടു വിരൽ കൊണ്ട് അവന് അവിടം ഒന്ന് കുത്തി.... "ദേ കളിക്കല്ലേ അനു എനിക്ക് ദേഷ്യം വരുവാ"അവൾ കൈചൂണ്ടി പറഞ്ഞു... "ഹാ നീയെന്തിനാടി എന്നോട് കുശുമ്പ് പിടിക്കണേ... ഇവള് നിന്നോട് അടുക്കാത്തത് എന്റെ തെറ്റാണോ "അവനു ചിരി വന്നു...

"പിന്നെ എന്നെ എന്താ അവൾ നോക്കുമ്പോൾ മുഖം തിരിക്കുന്നെ എന്നെപോലെ നീയും ഇടക്ക് മാത്രമല്ലെ കാണുന്നുള്ളൂ എന്നിട്ടും നിന്നോട് വേഗം അടുത്തല്ലോ...എനിക്കും ഇല്ലേ കൊഞ്ചിക്കാന് ആഗ്രഹം... അവൾക്കെന്താ അത് മനസ്സിലാക്കാത്തത് "മിന്നുവിനെ നോക്കി ചുണ്ട് വിതുമ്പി പറയുന്നത് കണ്ടു അൻവർ ചിരി അടക്കി ഇരുന്നു... "എടി അത് കുഞ്ഞാണ്... നീ എന്തൊക്കെയാ പറയണേ നിന്റെ ആഗ്രഹം മനസ്സിലാക്കാൻ ഇതിനു ബുദ്ധിയുറച്ചില്ല.. ആ പറഞ്ഞിട്ടും കാര്യമില്ല കുഞ്ഞിനെക്കാൾ ബുദ്ധിയില്ലാത്തത് ആണല്ലോ മുഖവും വീർപ്പിച്ചു ഇരിക്കുന്നെ "അവന് മിന്നുവിനെ ഉയർത്തി...

അവൾ കുണുങ്ങി ചിരിക്കുന്നത് കണ്ടതും അൻവർ അവളുടെ വയറിൽ മുഖമുരച്ചു ഇക്കിളിയാക്കി... ഇതൊക്കെ കൊതിയോടെ നോക്കുന്ന മിസ്രിയുടെ കണ്ണുകൾ നിറഞ്ഞു വന്നു... "ശെരി കുഞ്ഞിനെ നിന്നോട് മിണ്ടിക്കാം പക്ഷെ എനിക്കെന്ത് ഗുണം "അവളുടെ നിറഞ്ഞ കണ്ണ് കാണെ അവന് ചോദ്യം ഉന്നയിച്ചു... "നിനക്കെന്നെ കിട്ടീലെടാ ഇതിൽ കൂടുതൽ എന്താ വേണ്ടേ "അവൾ മൂക്കൊലിപ്പിച്ചു പറഞ്ഞു... "അതൊക്കെ പള്ളീൽ പോയി പറഞ്ഞ മതി "അവന് ചുണ്ട് കൊട്ടി... "എന്താ വേണ്ടേ പറഞ് തുലക്ക് "അവൾ ക്ഷമയുടെ നെല്ലിക്കപ്പാലം കടന്നിരുന്നു.. അവന് മിന്നുവിനെ മടിയിലിരുത്തി വിരലുകൾ കൊണ്ട് ചുണ്ടോന്നു തടവി അവൾ അവനെ കണ്ണ് മിഴിച്ചു നോക്കി...

"അല്ലേൽ മിന്നുനെ " "വേണ്ട വേണ്ടാ എന്താന്ന് വെച്ചാൽ തരാം നീ ഒന്ന് മിണ്ടിക് അനു "അവൾ അവന്റെ കൈയിൽ പിടിച്ചു കുലുക്കി... "കാര്യം കഴിഞ്ഞാ വാക്ക് മാറുമോ "അവന് പുരികം പൊക്കി... "നീയാണേ "അവൾ അവന്റെ തലയിൽ കൈവെക്കാൻ നിന്നതും അവന് തല പുറകിലേക്ക് വലിച്ചു.. "ഞാനാണേ നമ്മളാണെ സത്യം... നിനക്ക് ഉമ്മയും ബാപ്പയും ഒക്കെ ഞാൻ തരും നീ ഒന്ന് മിണ്ടിക്ക് "അവൾ പറഞ്ഞത് കേട്ടവൻ അമർത്തി മൂളികൊണ്ട് മിന്നുവിലേക്ക് തിരിഞ്ഞു... "മിന്നു വാവേ "മുട്ടായി കഴിക്കുന്ന മിന്നുവേ അൻവർ സ്നേഹത്തോടെ വിളിച്ചു "മ്മ് "അവൾ വിരൽ നുണഞ്ഞു കൊണ്ട് അൻവേറിനെ നോക്കി...

"ഇതാരാ"മിസ്രിയെ ചൂണ്ടി അനു ചോദിച്ചു... "ഇച്ചീച്ചിയെ "മിന്നു പറഞ്ഞത് കേട്ട് മിസ്രീടെ മുഖം മങ്ങി അനു കൺ ചിമ്മി കാണിച്ചുകൊണ്ട് മിന്നുവിലേക്ക് തിരിഞ്ഞു... "അനുപ്പാന്റെ കെട്ടിയോളല്ലേ മിന്നു അങ്ങനെ പറയാവോ "അനു കള്ളം സങ്കടം കാട്ടി... "അനുപ്പാ പാവോ... കേട്ടോലെ അന്ന് ന്നെ ഉമ്മിനെ കൂതെ ഒങ്ങാൻ വിത്തില്ല.. എന്ക് ഇച്ചല്ല "അവൾ മിസ്രിയെ കണ്ണുരുട്ടി നോക്കി... അത് കാണെ മിസ്രിക്ക് സങ്കടത്തിലും ചിരി വന്നു പോയി... അൻവർ മിസ്രിയെ സംശയത്തോടെ നോക്കി.. "ആദിടെ വീട്ടിൽ ഞാൻ നിക്കാൻ പോയപ്പോൾ മിന്നുനെ എന്റെ കൂടെയ കിടത്തിയെ അയിനാണ് "അവന്റെ നോട്ടം കണ്ടു അവൾ പറഞ്ഞു..

"അത് പിന്നെ മിന്നൂന്റെ ഉമ്മിക്ക് വയ്യാത്തൊണ്ടല്ലേ... മിച്ചുമ്മ പാവല്ലേ മിന്നു ഈ റ്റായി ഒക്കെ മിച്ചുമ്മ മിന്നുമോൾക് മാത്രം വാങ്ങിയതാ "അൻവർ പറഞ്ഞത് കേട്ട് അവൾ മിസ്രിയെ നോക്കി... "ആനോ "അവൾ മിസ്രിയെ നോക്കി ചോദിച്ചതും അവൾ ചുണ്ട് പിളർത്തി ആണെന്ന് തലയാട്ടി.. മിന്നു മുട്ടായിലും അവളെയും സംശയത്തോടെ മാറി മാറി നോക്കി... "ഇനീം ഉണ്ട് മിച്ചുമ്മന്റെ കയ്യില് കൊറേ മുട്ടായി പിന്നെ കൊറേ കളിപ്പാട്ടം ഉണ്ട് "അനു പറഞ്ഞത് കേട്ട് മിന്നുവിന്റെ കണ്ണ് വിടർന്നു "മിച്ചമ്മാ പാവോ ലേ അനുപ്പാ "അവൾ അനുനെ നോക്കിയതും അവന് ആണെന്ന് തലയാട്ടി.... അവന്റെ മടിയിൽ നിന്ന് മിന്നു എണീച്ചുകൊണ്ട് മിസ്രിയുടെ അടുത്തേക്ക് നടന്നു....

"നാനെ കൂത്ത് കൂടാമേ... മിച്ചമ്മാ കയ്യണ്ടാട്ടോ ... നാനും ഉമ്മിയും വാപ്പിയും അനുപ്പയും ഉമ്മാമീം ഉപ്പാപ്പീ ദുന്തു മോലും കൂത്തുകൂതട്ടോ " അവളുടെ മുഖത്ത് നോക്കി വിരലിൽ എണ്ണി തലയാട്ടികൊണ്ട് പറയുന്നത് കേട്ട് മിസ്രി നിറഞ്ഞ ചിരിയോടെ അവള്ടെ ദേഹത്തേക്ക് ചേർത്തുപിടിച്ചു ആ കുഞ്ഞിതോളിൽ മുഖം അമർത്തി... "നൊന്തു പെറ്റ കുഞ്ഞാണ് ഒന്ന് താലോലിക്കാൻ പോലും പറ്റുന്നില്ല.... പക്ഷെ സന്തോഷവധിയാണ് സുരക്ഷിതമായി കൈകളിൽ ആണ് തന്റെ കുഞ്ഞ് വളരുന്നത് "മിസ്രി ഓർത്തു.. കണ്ണുകൾ നിറഞ്ഞുകൊണ്ട് മിന്നുവിനെ അടർത്തി മാറ്റി അവൾ കുഞ്ഞിനെ മടിയിൽ ഇരുത്തി...

അനു അവളെ നോക്കി കാണുകയായിരുന്നു അവളിലെ മാതൃസ്നേഹം പിടയുകയാണെന്ന് അറിയുകയായിരുന്നു ... "എന്തിനാ മിച്ചു..ഈ സങ്കടം... നമ്മുടെ കുഞ്ഞായി നമുക്ക് " "വേണ്ട അനു... ഒരിക്കൽ പോലും അങ്ങനെ ചിന്തിക്കരുത്... ഇന്ന് എന്നേക്കാൾ അവകാശം അവർക്കാ... അത് അങ്ങനെ തന്നെ മതി... എന്റെ കുഞ്ഞിനെ എനിക്ക് കാണാൻ പറ്റുന്നുണ്ടല്ലോ അതിൽ ഞാൻ സന്തോഷിക്കുന്നുണ്ട് "അവൾ അവനെ ചെറുചിരിയോടെ നോക്കികൊണ്ട് മടിയിൽ ഇരിക്കുന്ന മിന്നുവിന്റെ കവിളിൽ അമർത്തി മുത്തി... "മ്മ്ഹ്ഹ് മ്മ്ഹ്ഹ് "അൻവർ തൊണ്ടയനക്കിയത് കേട്ട് മിസ്രി തല ഉയർത്തി നോക്കി...

"ഇവിടെ ചില വാക്ക് ഒക്കെ തന്നിരുന്നു മറന്നു പോയോ എന്തോ "അവന് ആരോടെന്ന പോലെ പറഞ്ഞു... "തരാമെടാ കുരുട്ടെ എന്റെ കുഞ്ഞിനെ ഒന്ന് കൺനിറയേ നോക്കിക്കോട്ടെ ഞാൻ "അവനെ കാലിൽ അടിച്ചുകൊണ്ടവൾ മിന്നുവിനെ താലോലിച്ചു........ പതിയെ മിന്നുവിന്റെ അനുപ്പയും മിച്ചുമ്മയും അവളെ കൊഞ്ചിക്കാൻ മത്സരിച്ചുകൊണ്ടിരുന്നു.... ************** "ക്ലാസ്സ്‌ കഴിഞ്ഞു മിസ്രിയോടും സംസാരിച്ചു അനുവിനെ കാത്ത് നിൽക്കുക ആയിരുന്നു... അപ്പോഴാണ് ഒരു പെണ്ണിന്റെ ശബ്ദം കാതിൽ തുളച്ചു കയറിയത്.... അത്രയും പതിഞ്ഞ സ്വരം ആണേലും വാക്കുകളിൽ വല്ലാത്തൊരു പക്വത നിറഞ്ഞിരുന്നു ദൃഢമായ വാക്കുകൾ...

അവന് ഓർത്തു.. "ഒരാൾക്കു ഒരാളോട് ഏത് നിമിഷവം പ്രണയം തോന്നാം... ഒരിക്കലും പ്രണയത്തെ പിടിച്ചു വെക്കാൻ ഒരാൾക്കും കഴിയില്ല...പക്ഷെ താൻ പ്രണയിക്കുന്ന ആൾ തന്നെയും പ്രണയിക്കണം എന്ന് വാശി പിടിക്കരുത്.. ഇയാളുടെ ഇഷ്ടം ഏത് രീതിയിൽ ഉള്ളതാണെന്ന് എനിക്കറിയില്ല... ചിലപ്പോൾ ഒരു ടൈംപാസ്സ്‌ ആകാം അല്ലെങ്കിൽ ആത്മാർത്ഥത ഉള്ളതാവാം...പക്ഷെ ഇപ്പോൾ എനിക്ക് അതിനൊന്നും താല്പര്യമില്ല... ഞാൻ ഇവിടെ വന്നിരിക്കുന്നത് എനിക്ക് പലതും ചെയ്ത് തീർക്കാനുള്ളത് കൊണ്ടാണ്... ആ ഒരു തന്ത്രാപ്പാടിൽ ഇതിലൊന്നും തലയിടാൻ എനിക്ക് വയ്യ... തന്നെ കുറ്റപ്പെടുത്തുവല്ല... എനിക്ക് ഇങ്ങനെ പറയാനേ അറിയൂ...

ഒരു ഫ്രണ്ട്സ് എന്ന രീതിയിൽ ഞങ്ങള്ക്ക് സംസാരിക്കാം... വർഷങ്ങൾ കഴിഞ്ഞാലും ഈ പ്രണയം ഉണ്ടെങ്കിൽ താൻ വീട്ടിൽ വന്ന് ചോദിച്ചാൽ മതി..." ഗുൽമോഹർ മരത്തിൽ നിന്ന് കൊഴിയുന്ന ചുവന്ന പുഷ്പങ്ങൾക്കിടയിൽ അവളുടെ ആ കുഞ്ഞ് മുഖം മനസ്സിൽ മായാത്ത വിധം വരക്കപ്പെട്ടു... അവൾ പറയുന്നതൊന്നും പിന്നീട് ഞാൻ കെട്ടിരുന്നില്ല.. സംസാരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി വിടർന്ന കൺപീലി... തറഞ്ഞു പോയി... ഒന്നും അറിയാതെ... നിന്റെ രൂപം മാഞ്ഞുപോകുന്നത് വരെ എന്റെ കണ്ണുകൾ നിന്നിൽ തറഞ്ഞു നിന്നു... മറ്റേതോ ലോകത്തെന്ന പോലെ..." അവന്റെ നെഞ്ചിടിപ്പ് അവളുടെ കാതുകളിൽ തുളച്ചു കയറി....

അത് ഒന്നൂടെ കാതോർക്കാൻ അവൾ അവന്റെ മടിയിൽ നിന്ന് ഒന്ന് ഉയർന്നിരുന്നു.. അവന്റെ പുറം ചുമരിൽ ചാരി അവന്റെ കൈകൾ അവളെ ചുറ്റുവരിഞ്ഞു... ബാക്കി പറയാൻ എന്ന പോൽ അവന് ചുമരിൽ തലചാരി കണ്ണുകൾ അടച്ചു.... ഓർമകളിലേക്ക് മനസ്സു സഞ്ചരിച്ചുകൊണ്ടിരുന്നു... പിന്നീട് എവിടെ തിരിഞ്ഞാലും നീ മാത്രം... കവിത രജനയിൽ എട്ടും പൊട്ടും തിരിയാത്ത പിജിയിലെ എന്നേ തന്നെ ജഡ്ജിൽ ഏറ്റെടുത്തു അല്ലാ ഞാൻ പോലും അറിയാതെ പേര് കൊടുത്തു അനുവിന്റേം മിസ്രിയുടേം പാര...അറിഞ്ഞപ്പോൾ രണ്ടിനേം കാണാനില്ല മുന്നിൽ നിന്ന് മുങ്ങിയതാ കുരുപ്പുകൾ ....

എന്നാലും അവിടേം ഒന്നും അറിയാതെ ഗമയോടെ ജഡ്ജ് ആയിരുന്നു തോറ്റു കൊടുക്കരുതല്ലോ... എന്നാൽ അവിടേം പ്രധീക്ഷിക്കാതെ അവൾ എത്തി... വായന പ്രിയമായിരുന്നു അവള്കെന്ന് അന്ന് ഞാൻ മനസ്സിലാക്കി.. അതിലുപരി മഞ്ചാടിയോട് വല്ലാത്തൊരു മുഹബ്ബതാണെന്ന് അവളുടെ വരികൾ എന്നെ അറിയിച്ചിരുന്നു... പടച്ചോന്റെ മറ്റൊരു കനിവ്... ഫ്രീ പീരീഡ് ലൈബ്രറിയിലെ സ്പോർട്സ് ബുക്ക്‌ വായിക്കാൻ പോകുന്നവൻ ക്ലാസുകൾ കട്ടാക്കി അവൾക് വേണ്ടി കാത്തിരിക്കും... കയ്യില് മുറുകി വെച്ച മഞ്ചാടിയുമായി... അവൾ ഇരിക്കുന്നതിന്റെ എതിർവശം തന്നെ സ്ഥാനം പിടിച്ചിരിക്കും എന്നാൽ പൊട്ടിയാണെന്ന് അവൾ തെളിയിച്ചുകൊണ്ടിരുന്നു ടേബിളിൽ വെച്ചുപോകുന്ന മഞ്ചാടിയിൽ മാത്രമായിരുന്നു അവളുടെ കണ്ണ്....

ആരുടെയെങ്കിലും ആണോ എന്ന് സംശയിച്ചു എടുക്കാണോ വേണ്ടയോ എന്ന് രണ്ടുമനസ്സലെ അവൾ നോക്കും അവസാനം അതിനു അവകാശി ആരുമില്ലെന്ന് അറിഞ്ഞപ്പോൾ നുണക്കുഴി ചിരിയോടെ അത് പൊറുക്കി ബാഗിൽ ഇടും.... എന്നാൽ ഒരു ദിവസം അവൾക്കു മുന്നിൽ ഇരുന്നിട്ടും മഞ്ചാടിയിൽ നോക്കുമ്പോൾ അല്ലാതെ അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞിരുന്നു... അവളുടെ ഗോളങ്ങൾ പിടഞ്ഞുപോകുന്നത് കൗതുകത്തോടെ നോക്കിയിരുന്നു.... ലൈബ്രറി ചേച്ചിയുടെ ഇത് തരുമോ എന്ന് ചോധിച്ചപോൾ അവർ നിഷേധിച്ചത് കണ്ടു മുഖം മങ്ങി ഇറങ്ങിപോകുന്നവളെ നെറ്റിച്ചുളിച്ചു കൊണ്ടാണ് നോക്കിയത്...

അവൾ തിരികെ വെച്ച ബുക്കിലേക്ക് കണ്ണുകൾ പാഞ്ഞു... "നിനക്കായി " വരികളോട് മടുപ്പുള്ളവൻ ആദ്യമായും അവസാനമായും ഒരൊറ്റ ദിവസം കൊണ്ട് വായിച്ചു തീർത്തു.... അവളുടെ മുഖം മങ്ങിയതിനു കാരണമെന്താണെന്ന് അറിയാനുള്ള ആവേശം മൂത്ത് എന്നാൽ വായിച്ചു കഴിഞ്ഞപ്പോൾ തന്റെ മനസ്സും ആ വരികളിൽ കുടുങ്ങി കിടന്നു.... അതിലെ പ്രണയത്മാക്കളിൽ കുരുങ്ങി നിന്നു...മഞ്ചാടിയോടു അവളുടെ പ്രണയം എങ്ങനാ മൊട്ടിട്ടു എന്ന് മനസ്സിലാക്കിയ നിമിഷം... അറിയില്ല എങ്ങനെയാണെന്ന് രാപ്പകൽ ഇല്ലാതെ തിരഞ്ഞുപിടിച്ചു അതിന്റെ മറ്റൊരു ബുക്ക്‌ കണ്ടു വാങ്ങി അവളുടെ ബാഗിൽ അവളെറിയാതെ വെക്കുമ്പോൾ തനിക് പറയാനുള്ളത് അതിൽ കുറിച്ചിട്ടിരുന്നു....

അവളുടെ വിരിഞ്ഞു വരുന്ന ഭാവങ്ങൾ മനസ്സിൽ എന്ന പോലെ മൊബൈലിലും പകർത്തി... ഭാവിയിലെ സുഖമുള്ള ഓർമക്കായി അവൾ പോലും അറിയാതെ അവൾക്കുമുന്നിൽ ഞാൻ അലഞ്ഞുകൊണ്ടിരുന്നു... എന്നാൽ പിന്നീട് അവളുടെ മുഖം തനിക് വേണ്ടിയുള്ള പിടപ്പിലായിരുന്നു... അവൾ പോലും അറിയാതെ തന്നെ അന്നോഷിച്ചു നടക്കുന്നവളെ ആവോളം കണ്ടു കൊതിതീർത്തു.... മനസ്സിൽ കുസൃതി നിറഞ്ഞു....താൻ കൊടുക്കുന്ന കടലാസ്സുകൾ കയ്യില് മുറുക്കി അവളുടെ മുഖം ചുവപ്പിച്ചു വീർത്തു ചുറ്റും കണ്ണോടിക്കും... എന്നാൽ ഞാൻ കൊടുക്കുന്ന മഞ്ചാടി ഒരു ഉളുപ്പും ഇല്ലാതെ കട്ടുകൊണ്ടുപോകും കള്ളി...

അവനു ചിരി വന്നു... ഒരുമാത്ര അവൾക്കും... "യുജി പിള്ളേർ പിജി പിള്ളേരുമായുള്ള വാക്കേറ്റം അതിനിടയിൽ ബാഗും പിടിച്ചു ഓടുന്നവൾക് നേരെ ഒരുവന്റെ കയ്യേറ്റം ദൂരെന്ന് കണ്ടു...അല്ലാ പടച്ചോൻ കണ്ണുകൾ പതിപ്പിച്ചു... അടിയുടെ ഇടയിലും അത് കാണെ ഇരിച്ചുകയറിയ ദേഷ്യം... രക്തം തിളച്ചു മറിയുന്ന പോലെ തോന്നി.... കയ്യിലെ ടവൽ എടുത്തു മുഖം കെട്ടിക്കൊണ്ട് പിടിച്ചു വലിച്ചു കൊണ്ടു പോകാൻ നോക്കുന്നവനെ ചവിട്ടി വീഴ്ത്തി.. ഒരു മിന്നായം പോലെ അവളെന്നെ നോക്കുന്നത് കണ്ടു... കാരണം അവളുടെ കൈകൾ തന്റെ കൈക്കുള്ളിലായത് കാരണം...

കൈകൾ കുടഞ്ഞവൾ ഓടിപ്പോകുംബോഴും അവളെ തൊട്ട കൈകൾക്കുടമയിൽ ദേഷ്യം തീർക്കുകയായിരുന്നു..." "ഇഷ്ടമാണെന്ന് പറഞ്ഞവനിൽ ഒരുവൻ... മറ്റെല്ലാരെ പോലെ പറഞ്ഞാൽ മനസ്സിലാകും എന്ന് കരുതി... എന്നാൽ അവനു പ്രണയം വേണ്ട മറ്റൊന്നായിരുന്നു വേണ്ടത്... ഒഴിഞ്ഞു മാറി നടന്നു എന്നാൽ അന്ന് കോളേജിലെ പൊടിപറപ്പിക്കുന്ന അടിയിൽ എല്ലാവരും മുഴുകിയിരിക്കുമ്പോൾ ഉപ്പാക്ക് വയ്യെന്ന് മറിയുവിന്റെ ഫോൺ കാൾ...നെഞ്ചിൽ വെള്ളിടി വെട്ടി.. കുതിച്ചലോടെ പാഞ്ഞുപോകുന്ന എന്റെ കയ്യിൽ പിടിച്ചു വലിക്കുന്നത് ആരും കണ്ടില്ല.. ടിച്ചേർമാർ പോലും അവരുടേതായ ലോകത്തു കൈകൾ വലിക്കാൻ നോക്കി സങ്കടം അലയടിച്ചു വന്നു ശബ്ദമുണ്ടാക്കി പക്ഷെ ആരും ആരും കേട്ടില്ല...

ഒഴിഞ്ഞ ക്ലാസ്സിലേക്ക് കയറുമ്പോൾ ആണ് കാറ്റിൽ ഉയർന്നുപോങ്ങിയവൻ തെറിച്ചു വീണത്... അവന്റെ കൈക്കുള്ളിൽ നിന്നു തന്റെ കൈകൾ മറ്റൊരുവന്റെ കൈക്കുള്ളിൽ.... ഒന്നും പറയാൻ തോന്നിയില്ല ആ നിമിഷം മനസ്സിൽ ഉപ്പ മാത്രം അയാളുടെ കൈകൾ കുടഞ്ഞു പായുമ്പോൾ അറിഞ്ഞില്ലാ ആ കൈകളിൽ തന്നെ തന്റെ കൈകൾ എത്തിച്ചേരുമെന്ന്..." അവൾ ഓർത്തു.... അന്ന് വല്ലാതെ ദേഷ്യം തോന്നി എന്തിനാണെന്ന് പോലും അറിയാതെ... തന്റെ പെണ്ണിനെ മറ്റൊരുവൻ തൊട്ടതു കാരണമോ... ആയിരിക്കണം... അപ്പോഴേ നീ എന്റെ മനസ്സിൽ എന്റെ പെണ്ണായി എഴുതിവെച്ചിരിക്കണം...

ആദി തല താഴ്ത്തി അവളെ നോക്കി മുടിയിൽ ചുംബിച്ചു...അവൾ ഒന്ന് കുറുകി... അന്ന് മിസ്രിയോട് പറയേണ്ടി വന്നു അല്ല്ലേൽ ഹൃദയം പൊട്ടി മരിക്കുമെന്ന് തോന്നി... എന്നാൽ അവളോ... ഞാൻ പറയാൻ കാത്ത് നിന്ന പോലെ അവളുടെ പ്രണയവും പറഞ്ഞു... കൊടുത്തു ഒന്നങ്... ഒന്ന് അവൾ എന്നോട് പറയാതെ ഒളിപ്പിച്ചതിനു രണ്ട് എന്റെ ഉള്ളിലെ ദേഷ്യം അവളോടങ് തീർത്തു....പാവം നല്ല അടി കിട്ടിയിരുന്നു കവിളൊക്കെ വീർത്തു പക്ഷെ ഞാൻ അങ്ങോട്ട് പോയില്ല അവൾ ഇങ്ങോട്ട് വന്ന് തന്നെ സോറി പറഞ്ഞു... അവന് ചിരിച്ചു പോയി... സുന്ദരനിമിഷങ്ങൾ ആയിരുന്നു... മിസ്രിയുടെ പ്രണയം അൻവർ നിരസിക്കുന്നത് വരെ...

അവിടെ തുടങ്ങുവായിരുന്നു മനസ്സിൽ പോലും പ്രധീക്ഷിക്കാത്ത പലതും... തളർന്നു പോയി മിസ്രിയുടെ അവസ്ഥ കാണെ.... നെഞ്ച് വിങ്ങിപ്പൊട്ടി ആരെയോ കാണാൻ ആഗ്രഹിക്കുന്ന പോലേ... എന്നാലോ ഒന്നുമറിയില്ല വീടെവിടെ എന്ന് നാടെവിടെ എന്ന്..." അവന് ഒന്ന് മന്ദഹസിച്ചു... "എന്നാൽ നിന്നിൽ എത്തുമെന്ന് മനസ്സ് മൊഴിഞ്ഞുകൊണ്ടിരുന്നു... ആ ഒരു ഉറപ്പിന്മേൽ കഴിഞ്ഞു...പക്ഷെ വിധി ആഗ്രഹങ്ങളെ ചില്ലുകഷ്ണങ്ങളായി തകർത്തുകളഞ്ഞു.... കളിച്ചു നടന്നവൾ എന്തിനു ഏതിനും കൂടെ ഉണ്ടായിരുന്നവൾ പെങ്ങൾക്ക് തുല്യമായിരുന്നവൾ ഭാര്യയായി കയറി വന്നു.... പക്ഷെ തകർന്നില്ല ഞാൻ....

കാരണമെന്താണെന്ന് അറിയോ ആ നേരം പ്രണയത്തെക്കാൾ എനിക്ക് വലുത് എന്റെ മിസ്രി ആയിരുന്നു എന്റെ കളികൂട്ടുകാരി...പ്രണയമോർത്ത് സ്വാർത്ഥത കാണിക്കാൻ തോന്നിയില്ല... പകരം ഒരു സങ്കടത്തിലേക്കും തള്ളിവിടാതെ അവളെ ചേർത്തുപിടിക്കാനാ മനസ്സ് പറഞ്ഞത്.... അവളെയൊരിക്കലും ഭാര്യയായി സങ്കല്പിക്കാൻ കഴിയില്ലായിരുന്നു പക്ഷെ മറ്റൊരുവൾക് മഹർ ചാർത്തിയ ഞാൻ നിന്നെ ഓർക്കാതിരിക്കാനും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... അവനെ കാണുന്നത് വരെ.......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story