എന്റേത് മാത്രം: ഭാഗം 73

entethu mathram

എഴുത്തുകാരി: Crazy Girl

പ്രധീക്ഷിക്കാതെയായിരുന്നു അൻവറെന്റെ മുന്നിൽ വന്നത്.... മുഖത്ത് വേദനയുണ്ടായിരുന്നുവെങ്കിലും അവനറിയേണ്ടത് ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതത്തെ പറ്റിയായിരുന്നു... എന്നാൽ എനിക്ക് പറയേണ്ടി വന്നു അവന് പോയതിൽ പിന്നെ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല എന്ന്... എല്ലാം പറഞ്ഞു കഴിയുമ്പോൾ അവന് കുറ്റബോധത്താൽ തളർന്നിരുന്നു... അവൾക് നല്ലതിന് വേണ്ടി സ്വന്തം പ്രണയം പോലും മറച്ചു വെച്ചത് അവൾക് തന്നെ ദുഃഖം നൽകി എന്നറിഞ്ഞപ്പോൾ അവനു വല്ലാതായി.... അന്ന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നേൽ ഇന്ന് ഞങ്ങള്ക്ക് ഈ ഗതി വരില്ലെന്ന് പറഞ്ഞു അവന് സ്വയം ശപിച്ചുകൊണ്ടിരുന്നു....

സമാധാനിപ്പിച്ചു... കഴിഞ്ഞതൊക്കെ മറക്കാം ഇനിയൊരു പുതിയ ജീവിതം... വീണ്ടും പ്രധീക്ഷകൾ നിറഞ്ഞു...അതും ആഗ്രഹിച്ചു അവളെ അറിയിക്കാൻ വീട്ടിൽ ചെന്നു എന്നാൽ അവിടേം അവൾ എന്നേ ആശയകുഴപ്പത്തിലാക്കി...എപ്പോഴും ദേഷ്യവും സങ്കടവും വാശിയും മാത്രം... ഒറ്റക്കിരുന്നു കരയും ഭക്ഷണം കഴിക്കില്ല... എന്നോട് മിണ്ടില്ല... എന്താണെന്ന് അറിയാതെ മനസ്സ് വീർപ്പുമുട്ടി.... ഒരു നാൾ സൂര്യനുദിക്കുമ്പോൾ അവൾ വീട്ടിൽ ഇല്ലാ... തകർന്നു പോയി... എനിക്ക് മാത്രമെന്താ ഇങ്ങനെ എന്ന് കരുതി... ശാപംകെട്ട ജന്മം ആണോ എന്ന് സ്വയം ചോദിച്ചു...

കാണുന്നവർക് കുടുംബ മഹിമയുണ്ട് പണമുണ്ട് ജോളി ലൈഫ് എന്നാൽ ജീവിതമേ വെറുത്തു പോയി ജീവിക്കുന്നവരുടെ മനസ്സ് എന്താണെന്ന് ആരും കാണാൻ ശ്രെമിച്ചില്ല... എട്ട് മാസം കഴിഞ്ഞു പോയത് എങ്ങനെയാണെന്ന് അറിയില്ല... മിസ്രിയെ കാണാതായത് മുതൽ ഭ്രാന്തു പിടിച്ചു...ആരുമില്ലാത്തത് പോലെ....അപ്പോഴും എനിക്ക് കൂട്ടായി നിന്റെ ഓർമകൾ പകർത്തി വെച്ച നിന്റെ ചിത്രങ്ങൾ... അതുമില്ലായിരുന്നുവെങ്കിൽ മുഴു ഭ്രാന്തനായി പോയേനെ ഞാൻ... അവന്റെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ അവളുടെ കവിളിൽ തട്ടി... ഞെട്ടലോടെ അവൾ അത് തുടച്ചുമാറ്റി അവനെ ഇറുക്കെ പുണർന്നു... എന്തിനോ അവളുടെ ഹൃദയം വിങ്ങി....

അൻവരായിരുന്നു അവളെ കണ്ടത്... ദേഷ്യമായിരുന്നു അറിഞ്ഞപ്പോൾ കൊല്ലാൻ വരെ തോന്നി പോയി അവളെ... അത്രമാത്രം അവളെന്നെ കൊല്ലാതെ കൊന്നിട്ടുണ്ട്... എവിടെയാണെന്ന് പോലും അറിയാതെ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാതെ വീർപ്പുമുട്ടിയിട്ടുണ്ട്... എന്നാൽ കണ്ട നിമിഷം എന്റെ ദേഷ്യം എല്ലാം മാഞ്ഞു പോയി... നിറവയറുമായി എന്റെ മുന്നിൽ അവൾ നിൽകുമ്പോൾ അമ്പരപ്പ് മാത്രം.... "നിനക്കറിയോ പാത്തു ..." ആദി പൊടുന്നനെ അവളെ നെഞ്ചിൽ നിന്ന് അടർത്തി അവളെ മുഖത്തേക്ക് നോക്കി... അയിശു അവനെ കണ്ണ് നിറച്ചു സംശയത്തോടെ എന്തെന്ന മട്ടിൽ നോക്കി....

"ഞാൻ പാപിയാ ശെരിക്കും... എന്റെ മിന്നൂന്റെ സ്നേഹം പോലും ലഭിക്കാൻ യോഗ്യത ഇല്ലാത്തവനാ..."അവന്റെ നെഞ്ച് പിടയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... അവൾ അവനെ ഉറ്റുനോക്കി... "എല്ലാം അറിഞ്ഞപ്പോൾ ശാമിൽക്കയോട് ദേഷ്യം തോന്നി... ഞാൻ എന്താ എന്റെ മിസ്രിയോട് പറഞ്ഞത് എന്നറിയോ... വയറ്റിലുള്ളതിനെ കളയാൻ അയാളോടുള്ള ദേഷ്യത്തിൽ പറഞ്ഞതാ ആ നിമിഷം കുഞ്ഞിന്റെ മുഖമൊ ഒന്നും മനസ്സിൽ തെളിഞ്ഞില്ല... എന്റെ മിസ്രിയുടെ നിസ്സഹായത അവൾ അനുഭവിച്ച വേദന... ആ വേദനയുടെ മറ്റൊരു തുടക്കമാണെന്ന് മിന്നു എന്ന് ഞാൻ അന്ന് കരുതി... എന്നാൽ അവളായിരുന്നു പെണ്ണ്...

മറ്റൊരുവന്റെ കയ്യില് കിടന്ന് പിടഞ്ഞിട്ടും മനസ്സും ശരീരവും മരിക്കാതെ മരിച്ചിട്ടും അവളുടെ ഉള്ളിൽ ഒരു ജീവൻ ജന്മമെടുത്തു എന്ന് അറിഞ്ഞപ്പോൾ അവളിൽ സന്തോഷമായിരുന്നു.... തന്റെ കുഞ്ഞ് എന്ന് മാത്രമേ അവൾ പറയാറുള്ളൂ... അവൻ ഒന്ന് മന്ദഹസിച്ചു... എന്നാൽ അൻവറിനു അവളെ വേണമെന്ന് പറഞ്ഞപ്പോൾ അവൾ നിരസിച്ചു അവൾക് അവളും കുഞ്ഞും മാത്രം മതിയെന്ന് പറഞ്ഞു.. അവനെ ഒഴിവാക്കാൻ ശ്രമിച്ചു എന്നാൽ അവസാനം അവനു പ്രണയത്തിനു മുന്നിൽ അവൾക് തലകുനിക്കേണ്ടി വന്നു...എന്നാൽ എന്റെ കുഞ്ഞാണെന്ന് വിശ്വസിച്ചു അവന്റെ വീട്ടുക്കാർ അവളെ സ്വീകരിച്ചെങ്കിലും അവരുടെ സ്നേഹം അവളെ വീർപ്പുമുട്ടിച്ചു...

അവളെ കുറ്റബോധം അലട്ടിക്കൊണ്ടിരുന്നു... അത്രയും സ്നേഹിക്കുന്ന കുടുംബത്തിൽ... രണ്ടാം കെട്ടാണെന്ന് അറിഞ്ഞിട്ടും ഇരുകൈകളാൽ സ്വീകരിച്ച അവർ ആരാന്റെ കുഞ്ഞിനെ നൽകാൻ അവൾക് തോന്നിയില്ല.. അവന്റെ ചോരയിലെ കുഞ്ഞിനെ തന്നെ ആ വീട്ടിൽ വളർത്തണം എന്നവൾ ആഗ്രഹിച്ചു... ഭാവിയിൽ മിന്നു വളർന്നാലുള്ള പ്രശ്നങ്ങൾ അവൾ മുൻകൂട്ടി കണ്ടു... ഞാനാ പറഞ്ഞെ ആരും കാണാതെ എന്റെ വീട്ടിൽ ഇട്ടിട്ടു പോകാൻ... അവളത് ചെയ്തു പ്രസവിച്ചു അഞ്ചാം നാൾ മിന്നു എന്റെ വാതിക്കൽ എത്തി....

മറ്റൊരുത്തനെ കല്യാണം കഴിച്ചത് കൊണ്ട് ജീവിതം തകരാതിരിക്കാൻ മകന്റെ കുഞ്ഞിനെ അവിടെ ഇട്ടിട്ടു പോയി എന്നെല്ലാവരും വിശ്വസിച്ചു... തിരുത്താൻ ഞാനും നിന്നില്ല.... എന്റെ കുഞ്ഞായി തന്നെ അവൾ വളർന്നു... അവളുടെ ഓരോ കളിചിരിയും എന്നിലേ സന്തോഷം തിരിച്ചു കൊണ്ടു വന്നു... അവളെ ജനിപ്പിക്കാതിരിക്കാൻ മൊഴിഞ്ഞ നാവ്കൊണ്ട് ഇപ്പോഴും എന്റെ കുഞ്ഞിനോട് മനസ്സാലെ ഞാൻ മാപ്പ് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്..." ആദിയുടെ കണ്ണ് നിറഞ്ഞു... അയിശു വല്ലാതെ തോന്നി...

കൈകൾ ഉയർത്തി അവന്റെ ഇരുകണ്ണുകളും തുടച്ചുകൊണ്ട് മുഖമുയർത്തി അവന്റെ നെറ്റിയിൽ നേർമായായി ചുംബിച്ചു.. അവന് അവളെ തന്നെ കൺപതിപ്പിച്ചത് കണ്ടു അവൾ ചുരുണ്ടു കൊണ്ട് അവന്റെ കഴുത്തിൽ മുഖം ചേർത്തു കിടന്നു... അവന്റെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു... എല്ലാം ശാന്തമായി എന്റെ ഹൃദയമൊഴികെ... എങ്കിലും എല്ലാം മറക്കാൻ ശ്രേമിച്ചു കാരണം ഇപ്പൊ ഒരു കുഞ്ഞുണ്ട്... അവളെ തേടി കണ്ടുപിടിച്ചാലും ഒരു കുഞ്ഞുള്ള എന്റെ ജീവിതത്തിൽ കടന്നു വരില്ല എന്ന് മനസ്സ് വിളിച്ചു പറഞ്ഞു....

എന്നാൽ മിസ്രി വാശി പിടിച്ചു അവളോട് മാത്രം എല്ലാം പറഞ്ഞു എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിച്ച പോലെ എന്റെ പാത്തൂ വരണം എന്നവൾ അതിയായി ആഗ്രഹിച്ചു... തേടി കണ്ടു പിടിച്ചു... പക്ഷെ ചെന്നെത്തിയത് ഒരു പന്തലിട്ട വീട്ടിന് മുന്നിൽ ... അവളുടേതകല്ലേ എന്ന് പറഞ്ഞു മനസ്സിൽ വാവിട്ടു കരഞ്ഞു... എന്നാൽ ഫാത്തിമതുൽ ആയിഷ വെഡ്സ് അമീർ എന്ന പേര് കാണെ ഒന്നും പറയാതെ ഒന്ന് നോക്ക് കാണാതെ അവിടം തിരിച്ചു...ഹൃദയത്തിൽ ചോര പൊടിഞ്ഞു കൊണ്ട്... അവൻ പറയുന്നത് കേൾക്കെ അയിശു അവന്റെ ഷർട്ടിൽ കയ്ച്ചുരുട്ടി പിടിച്ചു അവൾക് ശ്വാസം മുട്ടുന്നത് പോലെ തോന്നി...

"മതി "അവൾ കിതപ്പോടെ പറഞ്ഞുകൊണ്ട് അവനെ നോക്കി... "എനിയും.. പറഞ്ഞാൽ എനിക്ക് വയ്യാ..."അവൾ മുഖം പൊത്തി...എന്താണ് അവൾക് സംഭവിക്കുന്നത് എന്നവൾക് അറിയില്ല... അത്രമാത്രം ഹൃദയം പിടയുന്നുണ്ട്... നെഞ്ചിലാകെ വേദന... അവൾ കൈകൾ മാറ്റി അവനിലേക്ക് കണ്ണ് പതിപ്പിച്ചു... അവളിലെ ഓരോ ഭാവവും ഒപ്പിയെടുക്കുകയായിരുന്നു അവന്... "പിന്നെന്തിനാ അന്ന് അങ്ങനെ പറഞ്ഞത്... *ഒരിക്കലും ഞാൻ നിർബന്തിക്കില്ല എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ.. സ്വന്മനസ്സാലെ എന്റെ മോൾടെ ഉമ്മയാകാൻ പറ്റുമെങ്കിൽ മാത്രം തനിക് എന്റെ ജീവിതത്തിലേക്ക് വരാം

*" അവൾ അവനെ ഉറ്റുനോക്കി അവന്റെ ചുണ്ടിലെ മന്ദഹാസം വിടരുന്നത് നെറ്റിച്ചുളിച്ചവൾ നോക്കി കണ്ടു... "ഏതാ പെണ്ണ് എന്ന് പോലും അറിയാതെ ഉമ്മയുടെ വാശിക്ക് മുന്നിൽ ആണ് ഒരുങ്ങി ഇറങ്ങിയത്... പോകുംവഴി അറിഞ്ഞു ആദ്യ കല്യാണമാണ് അവളുടെ എന്ന്... സാമ്പത്തിക ബുദ്ധിമുട്ട് കാരണമാ ഇങ്ങനെയൊരു കല്യാണത്തിന് സമ്മതിച്ചത് എന്ന്... എങ്ങനെ സമ്മതിച്ചാലും ഒരു കുഞ്ഞുള്ളവനെ ഒരുത്തിയും ആത്മാർത്ഥമായി സ്വീകരിക്കില്ല എന്ന് ഞാൻ വിശ്വസിച്ചു... അവളുടെ വീട്ടിലേക്കുള്ള പരിചിതമായ വഴി കാണെ മനസ്സ് വീണ്ടും പിടച്ചുകൊണ്ടിരുന്നു... അവളുടെ അനിയത്തിയാകുമോ എന്ന് പോലും ഭയന്നു..."

അവനു ചിരി വരുന്ന പോലെ തോന്നി... "കയ്യില് ചായയുമായി വരുന്നവളെ കണ്ടു എന്ത്‌ ചെയ്യണം എന്നറിയാതെ മനസ്സ് പോലും കൈവിട്ടു പോയ നിമിഷം... അന്ന് ഞാൻ മനസ്സിലാക്കി സങ്കടം വന്നാൽ മനുഷ്യന് ഭ്രാന്തനെ പോലെ ആകുമെന്ന് പറയുന്നു... എന്നാൽ പ്രധീക്ഷിക്കാതെ സന്തോഷം കൈവരിഞ്ഞാൽ പോലും മനസ്സിന്റെ താളം തെറ്റുമെന്ന്... അതുപോലെ ആയിരുന്നു എന്റെ അന്നത്തെ അവസ്ഥ പക്ഷെ നിന്നെ നോക്കികാണുന്ന നിന്റെ കണ്ണുകൾ എന്റെ മടിയിൽ ഇരിക്കുന്ന മിന്നുവിലേക്കായിരുന്നു .... കോളേജ് കാലത്തു മഞ്ചാടിയിൽ നോക്കുമ്പോൾ തെളിയുന്ന അതെ തിളക്കാമായിരുന്നു മിന്നുവിൽ നോക്കുമ്പോൾ നിന്റ കണ്ണുകളിൽ തെളിഞ്ഞത്...

പക്ഷെ അപ്പോൾ ഞാൻ ആഗ്രഹിച്ചത് എന്റെ ജീവിതത്തിൽ എന്റെ ഭാര്യമായി വരുന്നതിനേക്കാൾ എന്റെ മിന്നുവിന്റെ ഉമ്മയായി വരുന്ന നിന്നെയായിരുന്നു... നിന്നോട് അത്രയും പറയുമ്പോൾ ഇഷ്ടമല്ല എന്ന വാക്ക് നിന്റെ വായിൽ നിന്നു വരരുതേ എന്ന് മനസ്സിൽ അലറി പറഞ്ഞിട്ടുണ്ട്... നിന്റെ ഉപ്പ ഈ കല്യാണത്തിന് സമ്മതമാണെന്ന് അറിയിക്കുന്നത് വരെ എന്റെ ഫോൺ പോലും ഞാൻ കയ്യില് നിന്ന് ഇറക്കിയിട്ടില്ലാ... അത്രമാത്രം ഞാൻ ആഗ്രഹിച്ചിരുന്നു... ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ഞൻ തന്നെ വിചാരിച്ചുപോകും നീയെന്നാൽ എനിക്ക് ഭ്രാന്താണെന്ന്... കല്യാണം കഴിഞ്ഞപ്പോഴും നീ എന്നേ അന്യനായി കാണുന്നു എന്ന് തോന്നിയപ്പോൾ എത്രമാത്രം വേദനിച്ചു എന്ന് പോലും നിനക് പറഞ്ഞാൽ മനസ്സിലാകില്ല സംസാരിച്ചിട്ടില്ല എനിക്കായി ഒരു നോട്ടം നീ സമ്മാനിച്ചിട്ടില്ല...

എനിക്കായി നിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നിട്ടില്ല... എന്തിനു ഞാനെന്ന മനുഷ്യൻ ഈ ലോകത്തു ഉണ്ടെന്ന് പോലും നിനക്കറിയില്ല പക്ഷെ എന്നിട്ടും എന്റെ ഹൃദയത്തിൽ പറിച്ചു കളയാനാകാത്താ വിധം നീ വെറുറച്ചു പോയത് എന്തുകൊണ്ടാണെന് ഇപ്പോഴും എനിക്കറിയില്ല...." അവളുടെ കണ്ണുകളിൽ നോക്കിയവൻ പറയുമ്പോൾ അവളുടെ ഉടലാകെ വിറകൊണ്ട്... ശബ്ദിക്കാൻ നാവുകൾ ചലിക്കാത്തത് പോലെ തൊണ്ടക്കുഴിയിൽ വാക്കുകൾ കുരുങ്ങി കിടക്കുന്നത് പോലെ... ആദിയെ നോക്കുമ്പോൾ അവളുടെ മനസ്സ് അലമുറയിട്ട് കരയുന്ന പോലെ...

താൻ പോലും അറിയാതെ തന്നെ മനസ്സിലേറ്റി നീറി കഴിഞ്ഞവനെ ഒരു നോട്ടം കൊണ്ട് പോലും ഞാൻ സന്തോഷം നൽകിയിട്ടില്ല...ഇഷ്ടമായിരുന്നിട്ടും പറയാൻ തുനിഞ്ഞില്ല... ഒരുപാട് യാതനകൾ അനുഭവിച്ചിട്ടും തന്നെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടുപോലും തനിക് വേണ്ടി സ്വന്തം പ്രണയവും വികാരവും അടക്കിനിർത്തിയിട്ടു താൻ പോലും അറിയാതെ ഉള്ളിൽ പ്രണയ നിറച്ചു ശ്വാസം മുട്ടിക്കഴിഞ്ഞു കാണില്ലേ.... അവളുടെ കണ്ണുകൾ അവന്റെ മുഖാത്താക്ക് പിടപ്പോടെ ഇഴഞ്ഞുകൊണ്ടവൾ മനസ്സിൽ ഓർത്തു... അവന് അവളെ കാണുകയായിരുന്നു.. അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു....

"എനിക്കറിയാം അയിശു നിന്റെ മനസ്സെന്താ മൊഴിയുന്നേ എന്ന്...ഞാൻ നിന്നെ പ്രണയത്തോടെ നീ കണ്ടില്ലെന്ന്ന് വിചാരിക്കുന്നത് തെറ്റാണു... ഞാൻ അറിഞ്ഞതാ നിന്നിലെ പ്രണയം... ഞാൻ അടുത്ത് വരുമ്പോൾ മാത്രം നിന്റെ ഈ നെറ്റിയിൽ വിയർപ്പൊഴുകും " അവളുടെ നെറ്റിയിലവൻ ഒന്ന് തഴുകി "നിന്റെ ഈ കണ്ണുകൾ പിടക്കും "അവളുടെ കണ്ണുകളിൽ അവന് ഒന്ന് തൊട്ടു... "നിന്റെ ഈ കുഞ്ഞ് മൂക് ചുവക്കും "അവളുടെ മൂക്കിൽ അവന് ഒന്ന് തട്ടി... "ഈ കവിളുകൾ തുടുത്തു വരും..."അവളുടെ കുഞ്ഞുമുഖം അവന് കയ്യിലൊതുക്കും... "ഈ ചുണ്ടുകൾ വിറയ്ക്കും "തള്ളവിരൽ കൊണ്ട് അവൾ അവിടം തഴുകി...

അവളുടെ കാല്പാദത്തിൽ നിന്നു തലയിലേക്ക് ഒരു മിന്നൽ പാഞ്ഞത് പോലെ അവൾ പിടഞ്ഞു.... "ഇപ്പോഴും ഈ ചെകുത്താന്റെ പ്രണയം നീ സ്വീകരിച്ചിട്ടില്ല "അവളുടെ കണ്ണുകളിൽ നോക്കി കുസൃതിയോടെ പറഞ്ഞു...അവളിൽ നേരിയ പുഞ്ചിരി വിരിഞ്ഞു അവനെപ്പോലെ അവളും അവന്റെ മുഖം കൈകുമ്പിലൊതുക്കി.. "ചെകുത്താനെക്കാൾ എനിക്കിഷ്ടം എന്റെ മിന്നൂന്റെ വാപ്പിയെയാ "അവന്റെ കണ്ണുകളിൽ നോക്കിയവൾ പറയുമ്പോൾ അവന്റെ മനസ്സ് തുടിച്ചിരുന്നു... അവളുടെതേതും ഇരിച്ചുണ്ടുകളിലും ചൂടുനിശ്വാസം തട്ടികൊണ്ടിരുന്നു... പതിയെ നിശ്വാസങ്ങൾ കലർന്ന് ചുണ്ടുകൾ തമ്മിൽ മുട്ടിച്ചേരുമ്പോൾ ഇരുവരുടെ കണ്ണുകളും അടഞ്ഞുപോയി...

ചുണ്ടുകൾ തമ്മിൽ പ്രണയത്തിൻ പരിഭവം തീർത്തുകൊണ്ടിരുന്നു... അവനിൽ അവളിലേക്ക് ആഴ്ന്നിട്ടും മതിയാകാത്തത് പോലെ അവളെ ദേഹത്തേക്ക് ചേർത്തുകൊണ്ടിരുന്നു... നാവുകൾ തമ്മിൽ കൂട്ടിമുട്ടിയതും അവളുടെ കൈകൾ വിറയലോടെ അവന്റെ തോളിൽ മുറുകി... കൈകൾ പരസ്പരം ചുറ്റിപിണഞ്ഞത് പോലെ പിണയാൻ നാവുകൾ മത്സരിച്ചുകൊണ്ടിരുന്നു... അവളിലെ ഭയം വിറയൽ എല്ലാം അലിഞ്ഞില്ലാതായി പകരം അവന്റെ പ്രണയം സ്വീകരിക്കാൻ അവളുടെ മനസ്സും ശരീരവും തയ്യാറെടുപ്പ് തുടങ്ങിയിരുന്നു...അവളിലെ പെണ്ണിനെ അവന് ഉണർത്തിയിരുന്നു.... കിതപ്പോടെ വെറും നിലത്തവൾ തലചായ്ച്ചുകിടന്നു...

ഉയർന്നുതാഴ്ന്നു വരുന്ന അവളുടെ നെഞ്ചിൽ മേൽ അവന്റെ വിരിഞ്ഞ നെഞ്ചുകൾ അമർന്നു... കണ്ണുകളടച്ചു കിടക്കുന്നവളെ കാണെ അവളിലേക്ക് പ്രണയമഴയായി പെയ്തിറങ്ങാൻ അവന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു... അവളുടെ നെറ്റിയിലവൻ ചുണ്ട് ചേർത്തു... അവന്റെ ആയിഷുവിനു വേണ്ടി ... അവളുടെ കവിളുകളിൽ അവന് ചുണ്ടുകൾ അമർത്തി... അവന്റെ മിന്നുവിന്റെ ഉമ്മാക്ക് വേണ്ടി അവസാനം അവളുടെ ചുണ്ടുകളിൽ ചുണ്ടുകൾ ആഴ്ന്നു...തന്റെ പ്രണയത്തിനു വേണ്ടി.... അവളിലെ മൂളലുകൾ ഉയർന്നു അവന്റെ ശരീരത്തിന് കീഴിൽ അവളുടെ ശരീരം പിടഞ്ഞുകൊണ്ടിരുന്നു...

അവനിൽ ആവേശം നിറഞ്ഞു വന്നു അവളിലെ പിടപ്പുകൾ പോലും അവനിലെ പ്രണയം വർധിച്ചു അവളുടെ ദേഹത്താകെ അവന്റെ കൈകൾ ഇഴഞ്ഞു....അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അലഞ്ഞുനടന്നു.... അവളുടെ കൈകൾ അവന്റെ പുറത്ത് അള്ളിപ്പിടിച്ചുകൊണ്ടിരുന്നു അത്രമേൽ ആ നിമിഷം അവനെ അവൾ ആഗ്രഹിച്ചിരുന്നു... വസ്ത്രങ്ങൾ അകന്നുമാറി ദൂരെ പൂക്കളം വരയ്ക്കുമ്പോൾ നഗ്നമായ അവളുടെ മേനിയിൽ പുതപ്പായി അവന് അവളെ പൊതിഞ്ഞുപിടിച്ചു.... ജനൽപ്പാലികയിലൂടെ വീശിയടിക്കുന്ന കാറ്റുകൾക്ക് പോലും അവരിലെ ചൂടിനെ ഷമിപ്പിക്കാൻ കഴിഞ്ഞില്ല....

അവളുടെ ശരീരത്തിലെ ഓരോ അണുവിലെ വിയർപ്പും അവന്റെ ചുണ്ടുകൾ നുണഞ്ഞെടുത്തു....തട്ടിത്തടയുന്നതിലെല്ലാം അവന് തലോടിക്കൊണ്ടിരുന്നു... വികാരത്തിന് കൊടിമുടിയിൽ ഇരുവരും വിയർത്തുകൊണ്ടിരുന്നു....അവളുടെ കൈകൾ അവന്റെ മുടിയിഴയിൽ കോർത്തുപിടിച്ചു.... അവസാനം ചെറുനോവായി അവളിലേക്കാവൻ പടരുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി ഒഴുകി... വേദനായല്ലായിരുന്നു പകരം അവന്റെ പ്രണയത്തിനുമേൽ തന്റെ പ്രണയമൊന്നുമല്ല എന്ന തോന്നലിൽ... ഉയർന്നുകൊണ്ടവൻ അവളുടെ നിറഞ്ഞുവരുന്ന ഇരുകണ്ണുകളിൽ ചുണ്ടുകൾ അമർത്തി...

അപ്പോഴും അവനെ ദേഹത്തേക്കവൾ അള്ളിപിടിച്ചുകൊണ്ടിരുന്നു.... വിയർത്തോട്ടിയ അവളുടെ നെഞ്ചിന്മേൽ മുഖംചേർത്തവൻ കിടക്കുമ്പോൾ രണ്ടുപേരും ഒരു പോലെ കിതച്ചിരുന്നു.... കിതപ്പുകൾ പോലും അവരുടെ പ്രണയം വിളിച്ചുപറയുന്ന പോലെ.... അവന് തല ഉയർത്തി നോക്കി... അവളുടെ ചുവന്നു തുടുത്ത മുഖം കാണെ എന്തിവലിഞ്ഞവൻ അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി... "i love you പാത്തൂ "അവളുടെ കവിളിൽ നിന്ന് ചുണ്ടുകൾ അടർത്തിയവൻ പറഞ്ഞുകൊണ്ട് അവളുടെ മാറിൽ തലചായിച്ചു കിടന്നു.... അവളുടെ ചുണ്ടിൽ നിറഞ്ഞ ചിരി വിരിഞ്ഞുകൊണ്ട് അവന്റെ മുടിയിഴയിൽ തലോടി...

അവളുടെ തലോടലിൽ നിറചിരിയോടെ അവന്റെ കണ്ണുകൾ മാടിയടഞ്ഞു... (ഞാൻ പോയി വല്ല ഗംഗ നദിയിൽ മുങ്ങി ഉയരെണ്ടി വരുമോ... പാപിയാ ഞാൻ... എന്തൊക്കെയാ എഴുതിക്കൂട്ടിയെ എന്ന് എനിക്ക് പോലും വല്ല്യ നിശ്ചിതമില്ല... പലപ്പോഴും ഞാൻ പറയാറുണ്ട്... ഇതിൽ ഓരോ വാക് എഴുതുമ്പോഴും അതിലെ കഥാപാത്രം നമ്മളായി മാറും അപ്പോഴേ ആ ഒരു വികാരം നമ്മൾക്കു വെക്തമായി എഴുതാൻ കഴിയൂ... പക്ഷെ ഇതൊക്കെ എങ്ങനെയാ ഞാനായി ഉപമിക്കുന്നെ... മ്ലേച്ഛം.. പിന്നെ ചിലവർ നിനക്കെങ്ങനെ റൊമാൻസ് ഒക്കെ കിട്ടുന്നു മ്മ്മ്മ്മ് മനസ്സിലാവുന്നുണ്ട്....

എന്ന് ചോദിക്കുന്നവരോട്...അവിടേം ഇവിടേം വായിച്ചു പൊക്കിയെടുത്ത് തട്ടികൂട്ടിയ ഒരു റൊമാൻസ്... മ്മക്ക് ഇത്രേ ആവുള്ളു ട്ടോ 😝😝അല്ലാതെ കുരുട്ട് വിചാരിക്കുന്നവരോട്... ച്ചേ ച്ചേ മേം അത്തരക്കാരി നഹീഹെ എന്ന് പറഞ്ഞാൽ നഹീഹെ .... പിന്നെ വായിക്കുന്നതിൽ ചെറിയവരും വലിയവരും ഉണ്ടെന്ന് അറിയാം... ഇന്നത്തെ കാലത്ത് ഒരുമ്മ സീൻ പോലും ടീവിയിലോ മൊബൈലിലോ കാണാത്ത നിഷ്കളങ്കർ കുറവായിരിക്കും...ഇപ്പോഴത്തെ സിനിമയും ഡ്രാമയും ഒക്കെ കാണുന്നവർക് എഴുത്തിൽ ഇച്ചിരി റൊമാൻസ് കൂടിയാലും ഒന്നും തോന്നാൻ പോണില്ല... കാരണം ഇത് വെറും സങ്കല്പികമാണ്...

ചെറിയ കുട്ടികൾ വായിക്കുന്നതാ ഇങ്ങനെ ഒന്നും എഴുതല്ലേ എന്ന് പറഞ്ഞു ആരും വരരുത്... സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക് എഴുത്തിലെ റൊമാൻസ് ഉണ്ടെന്ന് കരുതി ഒരു തെറ്റിലേക്കും പോകാൻ പോണില്ല...അങ്ങനെ വെച്ചു ജീവിതം ഇത് പോലെ ആണെന്ന് കരുതരുത്... എന്ന് പാവം നിഷ്കളങ്കമായ ഞാൻ...) ************* എന്നും നാല്മണിക്ക് എഴുനേൽക്കുന്നത് കൊണ്ട് അന്നും മറിയുവിന്റെ ഉറക്ക് ഞെട്ടി...അല്ലേലും കോളേജോ സ്കൂളോ പൂട്ടിയാൽ ആണ് ഇങ്ങനെ നല്ല ശീലം ഒക്കെ വരുന്നത്... അവൾ ഓർത്തു...ജനൽ മൂടിവെച്ച കർട്ടൻ അവൾ വലിച്ചു നീകിയതും മുറിയാകെ നിലാ വെളിച്ചം തെളിഞ്ഞു....

ചെരിഞ്ഞുകിടന്നവൾ നിലാവെളിച്ചത് തെളിയുന്ന സുഗമായി ഉറങ്ങുന്ന അമനിനെ നോക്കി കുറച്ചു നേരം കിടന്നു....നെറ്റിയിൽ വീണു കിടക്കുന്ന മുടിയിൽ അവൾ മേലേക്ക് ഒതുക്കി വെച്ചു അവനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.. കണ്ണുകളിൽ വീണ്ടും ഉറക്കം മാടി വന്നതും അവൾക് തൊണ്ട വരളുന്ന പോലെ തോന്നി.... മെല്ലെ ബെഡിൽ നിന്ന് ഇറങ്ങി ലൈറ്റ് ഇട്ടുകൊണ്ടവൾ ജഗ്ഗിലെ വെള്ളം കുടിച്ചു തിരിയുമ്പോൾ ആണ് കണ്ണാടിയിലേക്ക് കണ്ണ് പതിഞ്ഞത്... അലങ്കോലമായി കിടക്കുന്ന മുടി കാണെ അവൾ ബെഡിൽ കിടക്കുന്ന അമനിനെ നോക്കി... "ഈ കോലം കണ്ടല്ലേ പടച്ചോനെ ഇങ്ങേരെന്നെ എഴുനേൽപ്പിക്കുന്നത്...

നാളെ ഉറങ്ങുമ്പോൾ ഇച്ചിരി പൌഡറും ഇട്ടു മുടിയൊക്കെ ഒതുക്കി വെക്കണം "അവൾ സ്വയം മൊഴിഞ്ഞു കൊണ്ട് കണ്ണാടിയിൽ നോക്കി... പാറികളിക്കുന്ന മുടി ഒതുക്കി അവൾ കണ്ണാടിയിൽ അവളെ മൊത്താകെ ഉഴിഞ്ഞു നോക്കി... "ഹ്മ്മ്മ് തടിച്ചുട്ടുണ്ട് തടിച്ചിട്ടുണ്ട്... രണ്ട് നേരം നടന്നു കൊണ്ട് ബസ്സിലും വീട്ടിലെ പണിയെല്ലാം തീർക്കുന്നവളാ.. ഇപ്പൊ ബാത്‌റൂമിൽ പോകാണം എന്ന പണിയല്ലാതെ വേറൊന്നും ഇല്ലാ പിന്നെങ്ങനെ തടിക്കാത്തിരിക്കും "ലൂസ് ചുരിദാർ ഇറുക്കി പിടിച്ചവൾ ഓർത്തു... കണ്ണിൽ ലൈറ്റ് അടിച്ചുകൊണ്ടാണ് അവന് കണ്ണുകൾ പുളിച്ചു കൊണ്ട് തുറന്നത്....

എന്നാൽ ഡ്രെസ്സും ഇറുക്കി പിടിച്ചു കണ്ണാടിയിൽ നോക്കി പിറുപിറുക്കുന്നവളെ കണ്ടവൻ നെറ്റി ചുളിച്ചു... "എന്താ നിനക്ക് " അമന്റെ ശബ്ദം കേട്ടതും പെട്ടെന്നവൾ ഞെട്ടി... "അത്... അത് വെള്ളം കുടിക്കാൻ "അവൾ അവനെ നോക്കി ജഗ് ചൂണ്ടി... "അതിനെന്തിനാ കണ്ണാടിയിൽ നോക്കണെ "അവന് പുരികം പൊക്കി "അത് ഞാൻ വെറുതെ നോക്കിയപ്പോൾ...കണ്ടോ.. ഞാൻ വല്ലാതെ തടിച്ചുവല്ലേ...ഇപ്പോഴാ ശ്രേദ്ധിച്ചേ... ഇങ്ങനെ പോയാൽ വെക്കേഷൻ കഴിയുമ്പോൾ ഞാൻ ഉണ്ടപക്രു ആവും " അവൾ പറഞ്ഞത് കേട്ട് അവന് അവളെ ഉഴിഞ്ഞു നോക്കി... ഈ നീർക്കോലി ഇച്ചിരി തുടുത്തു എന്നല്ലതേ എന്ത് തടിയാ ഇവള് ഉദ്ദേശിക്കുന്നെ എന്ന മട്ടിൽ അവന് നോക്കി...

"അസുഗം വരാതെ ഇരുന്നാൽ മതിയായിരുന്നു "സ്വയം പറഞ്ഞവൾ ആവിയിട്ടു കൊണ്ട് കിടക്കാൻ നിന്നതും അവന് എണീറ്റിരുന്നു... "ശെരിയാ നിനക്ക് ആരോഗ്യം കുറവാ..."അവന് അവളെ നോക്കി പറഞ്ഞത് കേട്ട് അവൾ പുതപ്പിനുള്ളിൽ ചുരുണ്ടു കിടന്നു... കാരണം ഉറക്കം കണ്ണുകളിൽ പിടി കൂടിയിരുന്നു... "ഭാവിയിൽ ഡോക്ടർ ആവേണ്ടവളാ... അപ്പൊ ആദ്യം നിന്റെ ബോഡി ഫിറ്റ്‌ ആകണം "അവന് ആരോടെന്ന പോലെ പറഞ്ഞു കണ്ണടച്ച് ഉറങ്ങുന്നവളെ നോക്കി... "എണീക്ക് എണീക്ക് "ഉറങ്ങുന്നത് കണ്ടതും അവളുടെ കവിളിൽ തട്ടിയവൻ വിളിച്ചു... "മാനുക്ക ഞാൻ ചുമ്മാ പറഞ്ഞതാ നിങ്ങള് കിടന്നോ...

എക്സാം കഴിഞ്ഞു കോളേജും പൂട്ടി എനി നാല്മണിക്ക് എണീക്കണ്ടാ "കണ്ണുകൾ തുറക്കാതെ പറഞ്ഞുകൊണ്ടവൾ തിരിഞ്ഞു കിടന്നു... അവന് നെടുവീർപ്പിട്ടു കൊണ്ട് അവളുടെ പുതപ്പ് വലിച്ചു... "എന്താ മാനുക്ക "അവൾ അലസതയോടെ എണീറ്റിരുന്നു നോക്കി... "എന്തായാലും കോളേജ് പൂട്ടി പഠിക്കാൻ ഒന്നുമില്ലാ... 24 മണിക്കൂറും വെറുതെ ഇരിക്കാം അങ്ങനെ ഇരുന്നാൽ ഇല്ലാത്ത രോഗം മൊത്തം വരും... നീ എണീക്ക് എനി മുതൽ ജോഗിങ് പോകാം... ഡോക്ടർ ആവാൻ പോകുന്നവൾക് പഠിപ്പു പോലേ പ്രധാനമാണ് ഹെൽത്തി ബോഡി... ഒന്ന് പനി വന്നാൽ നീ വീഴും...അതുകൊണ്ട് ഇനിമുതൽ ഒരുമണിക്കൂർ എക്സഴ്‌സൈസ്... ജോഗിങ് അത് നിർബന്ധം ആണ് എണീക്ക് " അവന് പറഞ്ഞത് കേട്ട് അവൾ അവനെ മിഴിച്ചു നോക്കി...

"എനിക് ഞാൻ തന്നെ പറയായോ... വെറുതെ പോലും എന്തേലും പറഞ്ഞാൽ അതെനിക്കിട്ട് പണിയായി വരുവാണല്ലോ "അവൾ ഓർത്തു... "മാനുക്ക ഞാൻ ആകെ കിട്ടുന്ന ഉറങ്ങാൻ സമയം... എനിക്ക് നല്ല ഉറക്ക് വരുന്നു "അവൾ അവനോട് കെഞ്ചി... "നോ എസ്ക്യൂസ്‌ എണീറ്റോ പല്ല് ത്തേക്ക്... ഞാൻ പോയി അവനേം വിളിച്ചിട്ട് വരാം..." അതും പറഞ്ഞുപോകുന്ന അമനെ നോക്കിയവൾ പല്ല് കടിച്ചു... "ആദ്യം പഠിത്തം ഇപ്പൊ ജോഗിങ്... മനസ്സമാധാനത്തോടെ ഉറങ്ങാനുള്ള അവകാശം പോലുമില്ല പടച്ചോനെ...ഏത് നേരത്താണാവോ കണ്ണാടിയിൽ നോക്കാൻ തോന്നിയത്...ഇനിയിപ്പോ അവന്റെ വായിലിരിക്കുന്നതും കേൾക്കാണല്ലോ " തലക് കയ്കൊടുത്തവൾ പറഞ്ഞു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story