എന്റേത് മാത്രം: ഭാഗം 74

entethu mathram

എഴുത്തുകാരി: Crazy Girl

"കോളേജ് ഇല്ലല്ലോ എന്ന് കരുതി ട്രോളും വായിച്ചു ഉറങ്ങുമ്പോൾ തന്നെ സമയം രണ്ട് ആയിന് .... ഞാൻ അറിയാമേലാഞ്ഞിട്ടും ചോദിക്കുവാ നിന്റെ കെട്ടിയോന് എന്തിന്റെ സൂക്കേടാ..." ഉറക്കം തൂങ്ങിക്കൊണ്ട് നിഹാൽ മറിയുവിനോട് ചോദിച്ചുകൊണ്ട് മുന്നിൽ ഓടുന്ന അമനിനെ നോക്കി പല്ല് കടിച്ചു... "എന്നോടാണോ ചോതിക്കുന്നെ എന്റെ കെട്ടിയോന് ആവുന്നതിനു മുന്നേ നിന്റെ കുഞ്ചൂക്കാ അല്ലായിരുന്നോ "മറിയു അവനെ നോക്കി ചുണ്ട് കൊട്ടി... "നിന്നെ കെട്ടുന്നതിനുമുന്നേ ഇങ്ങേർക്ക് ഇങ്ങനത്തെ സൂക്കേട് ഒന്നും ഉണ്ടായിരുന്നില്ല...സ്കൂളൊക്കെ പൂട്ടിയാൽ പോത്ത് പോലെ ഉറങ്ങേണ്ട ഞാനാ ...

കോളേജിൽ എത്തിയപ്പോ കൊച്ചു വെളുപ്പാൻ കാലത്ത് എണീപ്പിച്ചു ഓടിക്കുന്നെ...അല്ലേടി എന്നാലും ഉറക്കം പോലും ഇല്ലാതെ ഡോക്ടറാവൻ ബോഡി ഫിറ്റ്‌ ആകണം എന്ന് തോന്നാൻ മാത്രം നമ്മള്ടെ ബോഡി അത്രക്ക് ബോർ ആണെന്ന് തോനുന്നുണ്ടോ " നിഹാൽ ചോദിക്കുന്നത് കേട്ട് അവൾ നിഷ്കളങ്കമായി അറിയില്ലെന്ന് തലയാട്ടി... "എങ്കിലും ഇന്നലെ പോലും ഇതിനെ പറ്റി ഒരക്ഷരം പറയാതെ... രാവിലെ എണീട്ട് ജോഗിങ് പോവ്വാൻ മാത്രം എന്ത് സ്വപ്നമാ കുഞ്ചൂക്ക കണ്ടത്.... ഇന്നലെ പറഞ്ഞിരുന്നേൽ ഓടാനുള്ള തയ്യാറെടുപ്പ് എടുത്ത് കിടന്നേനെ " നിഹാൽ പറയുന്നത് കേട്ട് അവൾ മുഖം തിരിച്ചു നാക്ക് കടിച്ചു കൊണ്ട് വേഗം മുന്നിലേക്ക് ഓടി...

അവളുടെ വെപ്രാളം പിടിച്ച ഓട്ടം കണ്ടു അവനും അവൾക്കൊപ്പം എത്തി എന്നാൽ അവനെ നോക്കാതെ ഓടുന്നത് കണ്ടു അവന്റെ മുഖം ചുളിഞ്ഞു... "നിനക്കെന്ത്‌ പറ്റി " "എനിക്കോ ഏഹ് ഒന്നുല്ല"നിഹാലിനെ നോക്കി ചിരി വരുത്തി അവൾ ഓട്ടത്തിൽ സ്പീഡ് കൂട്ടി... "സത്യം പറഞ്ഞോ എന്താ നീ ഒളിക്കുന്നെ... എന്നേ നോക്കിയേ "അവൾക്കൊപ്പം ഓടിയെത്തികൊണ്ടവൻ മുഖം തിരിച്ചു ഓടുന്നവളോട് പുരികം പൊക്കി ചോദിച്ചു..അവൾ മുഖം തിരിക്കുന്നില്ല എന്ന് കണ്ടതും അവന് അവളുടെ മറ്റേ സൈഡിൽ നിന്നു അവളുടെ മുഖത്തേക്ക് കണ്ണുരുട്ടി നോക്കി...

"സത്യം പറഞ്ഞ എന്നും നാലു മണിക്ക് എണീച് ശീലായത് കൊണ്ട് ഇന്നും ഞെട്ടിയതാ... വെറുത ഒന്ന് കണ്ണാടി നോക്കി തടിച്ചു പോയി എന്ന് പറയേണ്ടി വന്നു "അവൾ അവനെ നോക്കി വെളുക്കണേ ചിരിച്ചുകൊണ്ട് പറഞ്ഞു.. "മറിയു ഈ ജോഗിങ്ങിനു പിന്നിൽ നിന്റെ പൊട്ടത്തരം ആണെന്ന് പറയരുത് "അവന് പല്ല് കടിച്ചു പറഞ്ഞത് കേട്ട് എല്ലാം കൈവിട്ട പോലെ അവൾ പല്ലിളിച്ചു ചിരിച്ചു... "ഡീ നിന്നെ "അവന് കയ്യ്ഉയർത്തി അവള്ടെ തലക്കിട്ട് ഒന്ന് കൊടുക്കാൻ നിന്നതും അവൾ പുറകിലേക്ക് ഓടി... "സത്യമായിട്ടും മനപ്പൂർവം അല്ലേടാ... ഒക്കെ നിന്റെ കുഞ്ചൂ "എന്ന് മാത്രമേ പറഞ്ഞുള്ളു "രണ്ടും കൂടെ എന്റെ കയ്യിന്ന് വാങ്ങും...

താളം ചവിട്ടാതെ വരുന്നുണ്ടോ " ഓട്ടം നിർത്തി മറിയുവിന്റേം നിഹാലിന്റേം കോപ്രായം കണ്ടു അമൻ ദേഷ്യത്തോടെ പറഞ്ഞതും രണ്ടും നല്ല കുട്ടിയായി അവനു പുറകിൽ ഓടാൻ തുടങ്ങി.... നിഹാൽ അവളെ കണ്ണുരുട്ടി നോക്കിയെങ്കിലും അവൾ ചുണ്ട് പിളർത്തി അവനെ നോക്കി ഓടി... തിരികെ വിയർത്തുകുളിച്ചു രണ്ടും സോഫയിൽ മലർന്നു വീണു... ആദ്യമായി ഓടുന്നതിന്റെ കിതപ്പും ക്ഷീണവും കാരണം ഒരടി അനങ്ങാൻ പോലും പറ്റാതെ സോഫയിൽ ഇരുന്ന് കിതച്ചുകൊണ്ടിരുന്നു.... "ആ വന്നല്ലോ... മൂത്തു രണ്ടിനും കലക്കി വെച്ച ആ ബൂസ്റ്റ്‌ അങ്ങ് കൊടുക്ക്... ക്ഷീണം കാണും "ആലിയ സോഫയിൽ ഇരുന്നു കൊണ്ട് പുച്ഛിച്ചു പറഞ്ഞതും നിഹാൽ അവളെ കണ്ണുരുട്ടി...

"ഇത് നല്ല കൂത്ത്... ഡോക്ടർ ആണേലും അല്ലേലും എല്ലാവർക്കും ബോഡി ഹെൽത്തി ആയിരിക്കണം... എന്നിട്ട് ഇവളെ മാത്രമെന്താ വിളിക്കാഞ്ഞേ " കൈകൾ തമ്മിൽ സ്‌ട്രെച്ച് ചെയ്യുന്ന അമനെ നോക്കി നിഹാൽ പറഞ്ഞത് കേട്ട് മറിയു അവന്റെ കാലിൽ അടിച്ചു മിണ്ടല്ലേ എന്ന് പറഞ്ഞു... "നീ അടങ്ങി മറിയൂ... ഇവൾക്കെന്താ ഓട്ടവും ചാട്ടവും ഒന്നും വേണ്ടേ... "ആലിയയെ നോക്കി അവന് കണ്ണുരുട്ടിയപ്പോൾ അവൾ പുച്ഛിച്ചുകൊണ്ട് ടിപൊയിൽ നിന്ന് മാഗസിൻ എടുത്തു മറിച്ചു... "വരാൻ ആകുമ്പോൾ അവളേം കൂട്ടും... കിണുങ്ങാതെ പോയി കുളിയെടാ "അമൻ രണ്ടിനേം നോക്കി കൊണ്ട് മുകളിലേക്ക് നടന്നു... നിഹാൽ ആലിയയെ തറപ്പിച്ചു നോക്കിയത് അവഗണിച്ചുകൊണ്ട് അവൾ മാഗസിൻ തിരിച്ചു ടിപൊയിൽ വെച്ചുകൊണ്ട് സോഫയിൽ നിന്നു എണീറ്റു...

നിവർത്തി വെച്ചിരിക്കുന്ന അവന്റെ കാലു തട്ടി മാറ്റി അവൾ നടന്നു... "ഇവളേ ഞാനിന്ന് "അവന്റെ കാൽ തട്ടി മാറ്റി അവൾ മുന്നോട്ടേക്ക് നടക്കുന്നത് കണ്ടു അവന് എണീക്കാൻ നിന്നതും മറിയു അവനെ അടക്കി നിർത്തി... "എന്തോന്നടെ എപ്പോഴും അവള്ടെ മേത്തു കുതിര കേറുന്നേ "മറിയു അവന്റെ തലക്ക് മേട്ടികൊണ്ട് ചോദിച്ചു... "നീ കണ്ടതല്ലേ വന്നപ്പോ തന്നെ അവൾ കേറി ചൊറിഞ്ഞത്... എന്നിട്ട് എന്റെ കാലും തട്ടി പോയി... അഹങ്കാരി..."അവന് അവൾ കേറിപോകുന്നതും നോക്കി പറഞ്ഞത് കേട്ട് മറിയു ചിരി അടക്കി... "നീ ചിരിച്ചോ... നാളെ അവൾ ഓടാൻ ഇല്ലെങ്കിൽ ഞാനും വരില്ല... അങ്ങനെ അവൾ. മാത്രം സുഗമായി ഉറങ്ങണ്ടാ "അവൾ ചുണ്ട് കൊട്ടി..

"എടാ പൊട്ടാ അവൾക് ഈ സമയം ഓടാൻ ബുദ്ധിമുട്ടാണ്... ഒരു ഏഴ് ദിവസം കഴിഞ്ഞാ അവളും ഉണ്ടാകും " അവന്റെ തലയിൽ മേട്ടിയവൾ പറഞ്ഞുപോകുമ്പോൾ അവന് സംശയത്തോടെ നെറ്റിച്ചുളിച്ചു... ഒന്നൂടെ അവൾ പറഞ്ഞത് മനസ്സിലിട്ട് കുടഞ്ഞപ്പോൾ ആണ് അതിന്റെ അർത്ഥം മനസ്സിലായത്... സ്വയം തലക്ക് കോട്ടിയവൻ മുകളിലേക്ക് പാഞ്ഞു.... സങ്കടത്തോടെ മുറിയിലേക്ക് കയറിയ മറിയു കൈകൾ കെട്ടി നിൽക്കുന്ന അമനെ കണ്ടു ഒന്ന് പരുങ്ങി... "ഈ മടി എന്നാ ഒന്ന് മാറുന്നെ റിയ"മടിയല്ലാ ഉറകിനോടുള്ള ഇഷ്ടമാണ് അവൾ മനസ്സിൽ പറഞ്ഞു.. എങ്കിലും റിയാന്നുള്ള വിളി കേട്ടപ്പോൾ അവൾക് ഇച്ചിരി സമാധാനമായി...

അല്ലേലും ആ വിളി വരുമ്പോൾ സ്നേഹം മാത്രേ ഉണ്ടാകൂ... അവൾ ഓർത്തപ്പോൾ അറിയാതെ ചുണ്ടിൽ ചിരി തെളിഞ്ഞു.... തൊട്ടടുത് കാൽപ്പെരുമാറ്റം കണ്ടതും അവൾ ഞെട്ടി പുറകിലേക്ക് വേച്ചു പോകുന്നതിനു മുന്നേ അവന്റെ കൈകൾ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു നിർത്തിയിരുന്നു... അവൾ കണ്ണുകൾ ഉയർത്തി പിടപ്പോടെ അവനെ നോക്കി... "നിന്റെ സ്വപ്നങ്ങൾക്ക് തടസ്സമാവാതെ അത് നിറവേറ്റാൻ നിനക്ക് ഒരു ചിറകായി കൂടെ ഉണ്ടാവും എന്ന് വാക്ക് കൊടുത്തവനാ ഞാൻ... സ്വർഗത്തിലും ഭൂമിയിൽ ഉള്ള നിന്റെ പ്രിയപെട്ടവർക്ക് മുന്നിൽ എനിക്കെന്റെ വാക്ക് പാലിച്ചേ പറ്റൂ... അതെത്ര കഠിനമാണേലും നിന്റെ ഒപ്പം ഞാനുണ്ടാകും...

ഈ മനസ്സിനെ പോലും നിയന്ത്രിച്ചിരിക്കുവാ ഞാൻ...അതും നിനക്ക് വേണ്ടി... അതുകൊണ്ട് യാതൊരു മടിയും കാണിക്കാതെ നല്ല കുട്ടിയായി അനുസരിച്ചാൽ...." അത്രയും അവളുടെ കണ്ണുകളിൽ ഉറ്റുനോക്കി പറഞ്ഞുകൊണ്ടവൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.. അവളുടെ കണ്ണുകൾ അടഞ്ഞു നേരിയ പുഞ്ചിരി വിടർന്നു... "അല്ലാതേ മടി പിടിച്ചു ഇരിക്കാൻ ആണെങ്കിൽ "അവളുടെ നെറ്റിയിൽ നിന്നു ചുണ്ടുകൾ വേർപെടുത്തു അവന്റെ നേർന്ന സ്വരം കേൾക്കെ കണ്ണുകൾ തുർക്കാതേ അവൾ നിന്നു... "നല്ല മുള വടി കൊണ്ട് വെച്ചിട്ടുണ്ട് ഭാര്യ ആണെന്ന് നോക്കില്ല ഞാൻ "അവളിൽ അകന്ന് നിന്നു കടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവൾ ഞെട്ടി...

ദൂരെ കൂർപ്പിച്ചു നോക്കുന്നവനെ കണ്ടു വേഗം ഡ്രെസ്സും എടുത്തവൾ ബാത്റൂമിലേക്ക് ഓടി... "എന്റമ്മോ...ഓന്തും അല്ല അന്യനും അല്ലാ ഇത് അമൻ റഹ്മാൻ തന്നെ ഹോ... എനി സൂക്ഷിച്ചു കണ്ടും നടന്നില്ലേൽ മുള വടി എന്നേ തൊട്ടു തലോടും...നിഹാലിനും കിട്ടുവല്ലേ അതാ ഏക സമാധാനം "സ്വയം പിറുപിറുത്തവൾ ഇരുന്നു... പക്ഷെ അവളിലെ പരിഭവം മാഞ്ഞു ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു... ബാത്റൂമിലെ കണ്ണാടിയിൽ നോക്കവേ അമനിന്റെ മുഖം അവിടം കാണുന്നതുപോലെ തോന്നിയവൾക്...അത് കാണെ അവൾ പതിയെ മൊഴിഞ്ഞു... "എനിക്കറിയാം മാനുക്ക... എന്തിനാണ് നിങ്ങളെന്നോട് അകലം പാലിക്കുന്നതെന്ന്....

നിങ്ങളെ പോലെ ഞാനും കാത്ത് നിൽക്കുവാ ആ ഒരു നിമിഷത്തിന് വേണ്ടി " ************** കണ്ണുകൾ ചുളിച്ചുകൊണ്ടവൾ മെല്ലെ കണ്ണുകൾ തുറന്നു... തുറന്നിട്ട ജനൽപാളികയിലൂടെ പുറത്തെ മരത്തിൻ ചില്ലയിൽ നിന്നു ഇണപ്രാവുകളായി മുട്ടിയൊരുമ്മിയിരിക്കുന്നത് കാണെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... ചുവന്ന ഡിംലൈറ്റ് പ്രകാശത്തിലും കണ്ണുകളിൽ പ്രണയം നിറച്ചു തന്റെ നെറ്റിയിൽ ചുണ്ടമർത്തിയവന്റെ മുഖം മനസ്സിൽ തെളിയവേ അവളുടെ കവിളുകൾ എന്തിനോ ചുവന്നു വന്നു... ചുണ്ടിൽ നിറഞ്ഞ ചിരിയോടെ അവൾ അടുത്ത് കിടക്കുന്നവനെ തലചെരിച്ചു നോക്കിയതും അവളുടെ ചിരി പൊടുന്നനെ നിന്നു...

കഴുത്തിൽ നിന്നു താഴ്ന്ന പുതപ്പ് വലിച്ചവൾ കഴുതറ്റം മൂടിക്കൊണ്ട് കണ്ണുകൾ പിടപ്പോടെ മാറ്റി... "നേരെത്തെ എണീറ്റോ "മുട്ട് തറയിൽ കുത്തി കൈകൾക് മേലേ തലവെച്ചു ചെരിഞ്ഞു കൊണ്ട് കണ്ണിമ വെട്ടാതെ നോക്കുന്ന ആദിയെ കാണെ അവളിൽ ലജ്ജയും പരവേശവും നിറഞ്ഞവൾ മെല്ലെ ചോദിച്ചു ... "ഹ്മ്മ് "അവന് മൂളിയത് കേട്ട് അവൾ അവനിൽ മുഖം തിരിച്ചു ജനലിനിടയിൽ കാണുന്ന ആകാശത്തിലേക്ക് നോക്കി... അവനെ നോക്കാൻ ത്രാണിയില്ലാത്തത് പോലെ തോന്നി അവൾക് എന്നാൽ അത്രയും നേരം മുഖം ചുവന്നു തുടുത്തു നിന്നവൾ താൻ ഉണർന്നിരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ കണ്ണിലേ പിടപ്പും വെപ്രാളവും കണ്ടവനിൽ കുസൃതി നിറഞ്ഞു...

"പാത്തൂ "അവൾക് ചെവികരുകിൽ ചെന്ന് അവന് അരുമയായി വിളിച്ചതും അവന്റെ ചൂടുശ്വാസം അവളുടെ കഴുത്തിൽ വീശിയടിച്ചു...അവളിൽ ഹൃദയമിടിപ്പ് ഉയർന്നു വന്നു... കഴുത്ത് മൂടിയ പുതപ്പ് വലിച്ചവൾ തലവഴി മൂടി... അത് കാണെ അവനു ചിരി പോയി... കുസൃതിയോടെ പുതപ്പിനുള്ളിൽ അവന് ചുരുണ്ടു കേറിയതും അവിടെമാകെ അവളുടെ ചിരി ഉയർന്നു വന്നു..... ************** "നീ കുളിച്ചിറങ്ങിയത് വീണ്ടും ഉറങ്ങാൻ ആണോ മിച്ചു..." കണ്ണാടിക്ക് മുന്നിൽ തല തുവർത്തി മുടി ഒതുക്കി അനു പറഞ്ഞത് കേട്ട് അവൾ ഒന്നൂടെ ചെരിഞ്ഞു വായിൽ തള്ളവിരലിട്ടു ഉറങ്ങുന്ന മിന്നുവിൽ ചേർന്ന് കിടന്നു...

"ഇവളെ കൊണ്ട് " അത് കാണെ തൂവർത് എറിഞ്ഞുകൊണ്ടവൻ പല്ല് കടിച്ചു അവൾക്ടുത്തു പുതപ്പിനുള്ളിൽ കയറി കൂടി... "വരവ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു തൂക്കിയെടുത്തു എറിയാൻ ആണെന്ന് "അവളെ വരിഞ്ഞു കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്നവനെ കണ്ടു അവൾ ചിരിയടക്കി പറഞ്ഞു... "പിന്നെ നിന്നെ ഇങ്ങനെയൊക്കേ കിട്ടൂ... വീട്ടിൽ ആവുമ്പോ ഡോർ ഒന്ന് അടച്ചാൽ ആ പിള്ളേരുടെ മുട്ടലും തട്ടലും.... അടുക്കളയിൽ ആണേൽ ഒരു സഭക്കുള്ള ആൾകാർ ആകെ കിട്ടുന്നത് രാത്രി അതാണേൽ അവളുടെ ഉറക്ക പിരാന്തും... ഹോ ഇതിനുമാത്രം മന്ഷന്മാരെ എന്തിനാണാവോ സൃഷ്ടിച്ചത് "

അവന് പറയുന്നത് കേട്ട് അവൾ തിരിഞ്ഞു കിടന്നു അവനെ ഉറ്റുനോക്കി.. "നിങ്ങള് നിങ്ങളുടെ ബന്തുക്കളെയാ പറയുന്നത് എന്ന് വല്ല വിചാരവും ഉണ്ടോ മനുഷ്യ "അവൾ അവനെ കനപ്പിച്ചു നോക്കി... "ബന്തുക്കളാണെന്ന് ചിന്ത അവർക്കില്ലല്ലോ... എന്റെ പെണ്ണിന്റെ അടുത്ത് ഇത്തിരി നേരം ഇരിക്കാൻ അവർ വിടുന്നു പോലുമില്ല..."അവന് പല്ല് കടിച്ചു പറയുന്നത് കേട്ട് അവൾ ചിരിച്ചു പോയി... "ചിരിയൊക്കെ നിൽക്കട്ടെ... ഇന്നലെ എന്തോ ബാപ്പയും ഉമ്മയൊക്കെ തരാൻ വാക്ക് ഒക്കെ തന്നിരുന്നു... മിന്നു നടുക്ക് കേറി കിടന്നത് കൊണ്ട് ഇന്നലെ ഞാൻ വെറുതെ വിട്ടു അത് വെച്ചു ഞാൻ അത് മറന്ന് കളഞ്ഞിട്ടൊന്നുമില്ല "അവളുടെ ചുണ്ടുകളിൽ തടവിയൻ പറഞ്ഞത് കേട്ട് അവൾ അവനിൽ നിന്ന് കുതറാൻ ശ്രമം നടത്തി എന്നാൽ അവന്റെ ഭലിഷ്ഠമായ കൈകൾ അവളെ ഇറുക്കെ പിടിച്ചു കൈകൾക്കുള്ളിലൊതുക്കി....

"അനു "അവൾ കണ്ണുകൾ മാറ്റി കുഞ്ഞിനെ നോക്കി ദയനീയമായി വിളിച്ചു... "മിന്നു എണീക്കില്ല മിച്ചു..."അവളുടെ മുഖം തിരിച്ചു അവനു നേരെ വെച്ചുകൊണ്ടവൻ അവളിലേക്ക് അടുത്ത്... അവളുടെ ചുണ്ടിൽ നാണം കലർന്നൊരു പുഞ്ചിരി വിരിയുന്നത് കണ്ടതും ചെറുചിരിയോടെ അവളുടെ ചുണ്ടിലവൻ മുത്തി.... അവളുടെ കൈകൾ അവന്റെ കഴുത്തിൽ വട്ടം ചുറ്റി തന്നിലേക്ക് അടുപ്പിച്ചു... ഇരുഹൃദയങ്ങളിലും പ്രണയം കവിഞ്ഞൊഴുകിയിരുന്നു.... ************* "ഉമ്മീ ബലൂ..." ആയിഷയുടെ തോളിൽ നിന്നു കയ്യെടുത്തു മിന്നു ദൂരെയുള്ള കടയിൽ തൂക്കിയിട്ട ബലൂണിൽ ചൂണ്ടി പറഞ്ഞു.... "ബലൂ വാണോ മുത്തിന് "അയിശു അവളുടെ കവിളിൽ വലിച്ചു...

"ആാാ ബല്ല ബലൂ മാണം"കൈകൾ വിടർത്തി വലിയത് എന്ന് ആക്ഷൻ കാണിച്ചു പറയുന്നത് കേൾക്കെ അയിശു ചിരിയോടെ ആദിയെ നോക്കി... അവളുടെ കൈകളിൽ കോർത്തവൻ ആ കടയുടെ മുന്നിൽ ചെന്നു.. മിന്നുവിനെ വാങ്ങിക്കൊണ്ടവൻ അവൾ ചൂണ്ടി കാണിക്കുന്നതെല്ലാം ഒരു മടുപ്പും കാണിക്കാതെ വാങ്ങികൊടുക്കുകയായിരുന്നു.... മിന്നുവിന്റെ സന്തോഷം നിറഞ്ഞ കോഞ്ഞാരിപ്പല്ലു കാട്ടി ചിരിക്കുന്നത് നോക്കി അവളുടെ സന്തോഷത്തിൽ പങ്കു ചേരുന്ന ആദിയെ കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു... ഏതോ നിമിഷത്തിൽ നീ ജനിക്കുന്നതിനു മുന്നേ അറിയാതെ നാവിൽ വീണ ഒരു ചെറിയ വാക്കിന്റെ കുറ്റബോധത്തിൽ നീറി ജീവിക്കുന്ന ഈ മനുഷ്യൻ മരിക്കുവോളം നിന്റെ കണ്ണുകൾ നിറയിക്കാൻ സമ്മതിക്കില്ല മിന്നു...

നീ ഭാഗ്യവതിയാ ഇതുപോലെ ഒരു വാപ്പിയെ ലഭിച്ചതിൽ.... ഈ ഞാനും... അവളുടെ ചുണ്ടിൻകോണിൽ പുഞ്ചിരി നിറഞ്ഞു... മിസ്റിത്തയും അനുക്കയും കാണുന്ന എല്ലാ കടകളിലും കയറി നിരങ്ങി മിന്നുവിനു കൈനിറയെ മധുരങ്ങളും പലതരം ഉടുപ്പുകളും ചെരുപ്പുകളും നിറഞ്ഞതെല്ലാം വാങ്ങി മിന്നുവിൽ ഒരായുസ്സുമുഴുവൻ നൽകാനുള്ള സ്നേഹം ഒരുമിച്ചു നൽകുകയായിരുന്നു.... രണ്ടുമ്മമാരുടെയും ഉപ്പമാരുടെയും സ്നേഹത്തിൽ മിന്നുവിൽ നിറഞ്ഞു നിന്നു അവളെ സന്തോഷിപ്പിക്കാനായിരുന്നു അവരിൽ ആവേശം.... കടലിലേക്ക് യാത്ര പറഞ്ഞു മുങ്ങി താവുന്ന ചുവന്ന സൂര്യന്റെ ശോഭയിൽ ആയിശുവിന്റെ കണ്ണുകൾ ആദിയിൽ തങ്ങി നിന്നു.. മിസ്റിത്തയും അനുക്കയും ആദിക്കയും...

എന്നോ മാഞ്ഞുപോയ സൗഹൃദത്തിന് സൗന്ദര്യം തിരികെ ലഭിച്ച സന്തോഷത്തിലായിരുന്നു മൂവരും... കടലിൽ കാലുകൾ ഇട്ടും... മിസ്രിതയെ പൊക്കിയെടുത്തു വെള്ളത്തിൽ ഇടുന്നത് പോലെ പേടിപ്പിച്ചും.. മിസ്രിതയെ പറഞ്ഞു കളിയാക്കി ഓടുന്നതുമൊക്കെ അവൾ നോക്കികാണുകയായിരുന്നു... അവിടെ ഞാൻ അന്യയാണ്...അവരുടെ സൗഹൃദത്തിൽ അവർ മാത്രം അതാണ്‌ അതിനു ഭംഗി... കാലങ്ങൾക് ശേഷമുള്ള ദുഖങ്ങളിൽ നിന്ന് വിടവാങ്ങി മനസ്സ് നിറഞ്ഞുള്ള സന്തോഷത്തിലാണ് മൂവരും... എന്നും അത് പോലെ ആയിരിക്കട്ടെ...

അവൾ ചെറുചിരിയോടെ ഓർത്തു കൊണ്ട് മുന്നിൽ മണലിൽ കയ്യിട്ടു കളിക്കുന്ന മിന്നുവിൽ നോക്കി നിന്നു... സന്തോഷവതിയാണ് ഞാനിപ്പോൾ ഈ സന്തോഷത്തിന് കാരണം നീയാണ് മിന്നു... നീയില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഞാനെന്ന പെണ്ണിന് ഇത്രയും സന്തോഷം ലഭിക്കില്ലായിരുന്നു.... പ്രണയത്താൽ സ്നേഹത്താൽ വിശ്വാസത്താൽ പൊതിയുന്ന പാതിയെ തനിക് ലഭിക്കില്ലായിരുന്നു....കടപ്പെട്ടിരിക്കും നിന്നോടും പിന്നെ പടച്ച റബ്ബിനോടും.... കൈകളിൽ കോർത്തുപിടിച്ച വിരലുകൾ അറിഞ്ഞു അയിശു ബോധത്തിൽ വന്നു തൊട്ടടുത്തു തന്നെ നോക്കിയിരിക്കുന്നവനിൽ കണ്ണ് പതിപ്പിച്ചു...

അവളുടെ മൗനമായ ഇരുത്തം കണ്ടവൻ കണ്ണ് കൊണ്ട് എന്തെന്ന് ചോദിച്ചു...ഒന്നുമില്ലെന്ന് കാണിച്ചവൾ അവനിൽ ചേർന്ന് തോളിൽ തലചായിച്ചു... പുഞ്ചിരിയോടെയവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു.... അന്നത്തെ സൂര്യസ്ഥമയം മനസ്സ് നിറഞ്ഞതായിരുന്നു....അതിലുപരി ജീവിതത്തിൽ പുതുമയുള്ളവ... ************* വർഷങ്ങൾക് ശേഷം...... "മാനുക്ക... നിക്ക് പറ്റുവോ...എന്തോ എനിക്ക് " അവളിൽ ദൈര്യം ചോർന്നു പോകുന്ന പോലെ തോന്നി... അവളിലെ പേടി നിറഞ്ഞ മുഖം കാണെ അവന് അവളെ പുണർന്നു... അവളുടെ തണുത്തുറച്ച ശരീരം അടുപ്പിച്ചുകൊണ്ടവൻ പുറം പതിയെ തലോടി..

അവളുടെ ശരീരവും ഹൃദവും ശാന്തമാവുന്നത് വരെ അവന് അവളെ ചേർത്തു പിടിച്ചു.... അവളുടെ കുഞ്ഞ് മേനി ഫ്രീ ആയതും അവന് അവളിൽ നിന്ന് അടർന്നു മാറി... "are you ok?"അവളുടെ മുടിയിൽ അവന് തലോടി.. അപ്പോഴും ആത്മവിശ്വാസം ഇല്ലെങ്കിലും അവൾ തലയാട്ടി...പരസ്പരം ഉരച്ചുകൊണ്ടിരിക്കുന്ന അവളുടെ കൈകൾ കാണെ അവന് അവളുടെ കയ്യില് പിടിച്ചു കൊണ്ട് സിക്ക് റൂമിൽ നിന്ന് ഇറങ്ങി.... "can i show you something?"അവന്റെ ചോദ്യം കേട്ടവൾ നെറ്റിച്ചുളിച്ചുകൊണ്ടവനെ നോക്കി... അവന് അവളിൽ നിന്ന് നോട്ടം മാറ്റി ദൂരേക്ക് കൈകൾ ചൂണ്ടുമ്പോൾ അവിടെമെന്താണ് അറിയാൻ അവളുടെ കണ്ണുകൾ അവന് ചൂണ്ടിയ ഇടം പാഞ്ഞു....

ഓപ്പറേഷൻ തീയേറ്ററിനു പുറത്തെ കസേരയിൽ കരഞ്ഞു തളർന്നിരിക്കുന്ന രണ്ട് പെൺകുട്ടികൾ... അപ്പോഴും അവരുടെ കണ്ണിലേ പ്രദീക്ഷ കാണെ അവളുടെ മനസ് ഓർമകളിലേക്ക് പിന്നിട്ടു പോയി... ശ്വാസം പോലും കിട്ടാതെ പിടയുന്ന ഉപ്പയെ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റുമ്പോൾ കരഞ്ഞു തളർന്നാലും ചെറു പ്രദീക്ഷയിൽ കാത്ത് നിൽക്കുന്ന രണ്ട് പെൺകുട്ടികൾ... ആ ചിത്രം മനസ്സിൽ പതിഞ്ഞതും അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു... "പണ്ട് നിന്റെ ഇത്തയുടെയും നിന്റെയും കണ്ണുകളിൽ തെളിയുന്ന അതെ പ്രധീക്ഷയാണ് ഇപ്പൊ അവരിലും...നിങ്ങളെ മാത്രം വിശ്വസിച്ചാണ് അവർ അവിടെ ഇരിക്കുന്നത്...

ഇന്ന് നീ വിജയിച്ചാൽ നീ സംരക്ഷിച്ചത് ഒരു ജീവൻ മാത്രമല്ല പകരം ആ കുട്ടികളുടെ പ്രധീക്ഷയും സ്വപ്നവും ജീവിതവുമാണ്.... തളരരുത് പകരം തളർന്നിരിക്കുന്നവർക് താങ്ങായി കൂടെ നിൽക്കണം " അമൻ പറഞ്ഞത് കേട്ടവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു പുഞ്ചിരി വിടർത്തി... ആത്മവിശ്വാസം നിറഞ്ഞൊരു പുഞ്ചിരി... "ചെല്ല് "അവനു അവളുടെ തലയിൽ ഒന്ന് തലോടി... അവനെ നോക്കിയവൾ അവൾ രണ്ടടി മുന്നോട്ട് നടന്നു... പിന്നെ ഒന്ന് തിരിഞ്ഞു കൊണ്ട് അവനടുത്തേക്ക് തന്നെ ചെന്നു അവന് അവളെ സംശയത്തോടെ നോക്കുന്നതിനു മുന്നേ അവൾ അവനെ ഇറുക്കെ പുണർന്നു... അവിടെ ചുറ്റുമുള്ള ആരെയും അവൾ പരിഗണിച്ചില്ല ആ നേരം അങ്ങനെ ചെയ്യണം എന്നവൾക് തോന്നി... അവന് ചെറുചിരിയോടെ അവളുടെ മുടിയിഴയിൽ തലോടി ആവളുടെ മൂർധാവിൽ ചുംബിച്ചു...

"ഹോ "അവനിൽ നിന്ന് അടർന്നു മാറി ദീർഘശ്വാസം വിട്ടവൾ കല്പാദങ്ങൾ മുന്നോട്ടേക്ക് വെച്ചു ഓരോ പാതയും അവളിൽ ആത്മവിശ്വാസം നിറച്ചുകൊണ്ടിരുന്നു... ഓപ്പറേഷൻ തിയേറ്ററിൽ കയറാൻ നേരം തന്നെ ദയനീയമായി നോക്കുന്ന പെൺകുട്ടികളുടെ കവിളിൽ തലോടിയവൾ അകത്തേക്ക് കയറുമ്പോൾ അവരിലെ മനസ്സിലെ ചുട്ടുപൊള്ളുന്ന തീയിൽ ചെറിയൊരു മഞ്ഞു കൊണ്ടവൾ തണുപ്പിച്ചിരുന്നു..... വെള്ള കോട്ടും അണിഞ്ഞു കയറിപോകുന്നവളെ അവന് കൈകൾ കെട്ടി നോക്കി നിന്നു... അവൾക് പറ്റും എന്നവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.... "കുഞ്ചൂക്ക പോയോ അവൾ... എങ്ങനാ പേടിച്ചാണോ പോയത്... പാവം നല്ല ടെൻഷൻ ഉണ്ട്...

എങ്കിലും കുഞ്ചൂക്ക ഉള്ളതുകൊണ്ട് കുറച്ചു ദൈര്യം ഉണ്ടാകും "അടുത്ത് നിഹാൽ വന്ന് പറഞ്ഞത് കേട്ട് അവന് മന്ദഹസിച്ചു.... "അവൾ ഇവിടം വരെ എത്തിയത് ഞാൻ ഉള്ളത് കൊണ്ടല്ല പകരം ഉപ്പയുടെയും ഇത്തയുടെയും അവളുടെയും സ്വപ്നം നിറവേറ്റാൻ അവളുടെ മാത്രം കഷ്ടപ്പാട് കാരണമാണ് അതിൽ ചെറിയ ഒരു വഴികാട്ടിയുടെ റോൾ അത്രമാത്രമേ എനിക്കുള്ളു..."നിഹാലിനോട് പറയുമ്പോളും അവന്റെ കണ്ണുകൾ അടഞ്ഞിട്ട തീയേറ്ററിന് ഡോറിലായിരുന്നു... വർഷം അഞ്ചു തികഞ്ഞു... കാത്തിരിപ്പിനോടുവിൽ ഇന്നവൾ ഡോക്ടറാണ്... കുഞ്ഞ് കുഞ്ഞ് തമാശകളും പൊട്ടത്തരവും ഒഴിവാക്കിയാൽ അവൾ ഈ നിലയിൽ എത്തുവാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു...

ആദ്യമൊക്കെ പുറകെ നടക്കേണ്ടി വന്നെങ്കിലും പിന്നീട് എല്ലാം അറിഞ്ഞു ചെയ്തു... എന്നേ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി കാണണം...ഡിഗ്രി കഴിഞ്ഞപ്പോൾ അവൾ സർജൺ സ്‌പെഷലൈസ് ചെയ്തു എനിക്ക് കീഴിൽ എന്റെ ജൂനിയർ ആയി കയറി വന്നു... നിഹാൽ കാർഡിയോളജി ഫീൽഡിലും സ്‌പെഷലൈസ് ചെയ്തു... ഇന്ന് ഇരുവരും ഡോക്ടർ ആണ്... എന്നാൽ ഇന്നാണ് ആദ്യമായി ട്രൈനിങ്ങിന് ഒടുവിൽ ഡോക്ടർ മറിയം എന്ന പതവിയിൽ സർജറി ചെയ്യാൻ പോയിരിക്കുന്നത്.... അവൾ അതിൽ വിജയിച്ചു തന്നെ വരും...i trust her അമൻ ആലോചനയിൽ നീണ്ടു... "ഹേയ് അമൻ സർ... എന്തെ ഇവിടെ നില്കുന്നെ... വൈഫ്‌ പോയോ "

നിഷാന നിഹാലിന്റെ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നവൾ...അമനും നിഹാലിനും അടുത്ത് വന്നു കൊണ്ട് ചോദിച്ചത് കേട്ട് അമൻ പുഞ്ചിരി വരുത്തി.. എന്നാൽ നിഹാലിന്റെ മുഖം ഇരുണ്ടു വന്നിരുന്നു... "കുഞ്ചൂക്ക എന്ന ഞാൻ പോകുവാ... എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു "നിഹാൽ അമനോട് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു... "നിഹാൽ നിക്കെടോ ഞാനും വരുന്നു... ഓക്കേ ബൈ സർ "അമനു നേരെ ബൈ പറഞ്ഞു നിഷാന നിഹാൽക് പുറകെ പോകുന്നത് കണ്ടു അവന് മന്ദഹാസത്തോടെ തലയൊന്നു കുടഞ്ഞു.... നിഹാലിനോടുള്ള പ്രണയം അസ്ഥിക്ക് പിടിച്ച ഒരുത്തി.... അവനോടു ഡയറക്റ്റ് പറഞ്ഞതാണ് കേൾക്കേണ്ട താമസം അവന് നോ എന്ന് എടുത്തടിച്ചത് പോലെ പറഞ്ഞു...

അതിനു ശേഷം അവന്റെ ബ്രദർ ആയിരുന്ന അമനോട് അവൾ ഈ മാറ്റർ പറഞ്ഞെങ്കിലും നിഹാലിന്റെ ഇഷ്ടമാണെങ്കിൽ ഓക്കേ എന്ന് പറഞ്ഞത് മുതൽ അവൾ അവനു പുറകെ ആണ്.... അവന് ഒന്ന് മൂളിയാൽ അവനെ ചോദിക്കാൻ അവള്ടെ വീട്ടുക്കാർ വരുമെന്ന് പറഞ്ഞു പോയെങ്കിലും അവനിൽ അവളോടുള്ള അകൽച്ച കൂടിയെന്നല്ലാതെ ഒരു സൈഡ് എഫക്റ്റും ഉണ്ടായില്ല... ************* അവസാന പേഷ്യന്റ് പോയതും അമൻ കണ്ണിലേ സ്പെക്സ് അഴിച്ചുകൊണ്ട് ടേബിളിൽ വെച്ചു... "യെസ് കമിങ് "ഡോറിലെ തട്ട് കേട്ടവൻ ഇരുകണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.. അകത്തേക്ക് കയറി വരുന്നവളെ കണ്ടതും അവനിൽ ചിരി നിറഞ്ഞു... അകത്തു കയറി പുറത്തേക്ക് ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചതും അവൾ ഡോർ ലോക്ക് ചെയ്തു അവനടുത്തേക്ക് നടന്നു...

"ഹോസ്പിറ്റൽ ആണ് പേഷ്യന്റ് വരും "അവന് ഉള്ളിലെ കുസൃതി മറച്ചുകൊണ്ട് പറഞ്ഞു... "പുറത്ത് ആരുമില്ലെന്നേ പേഷ്യന്റ് ഒക്കെ പോയി... ഇപ്പോഴേ ലഞ്ച് ടൈം ആണ് "കോട്ടിന്റെ പോക്കറ്റിൽ നിന്ന് കയ്യെടുത്തു പറഞ്ഞുകൊണ്ട് ടേബിളിൽ കൈകുത്തി നിന്നു... "ലഞ്ച് ടൈം ആണേലും ഡോർ ലോക്ക് ചെയ്യാൻ പാടില്ലെന്ന് അറിയില്ലേ "അവന് ഗൗരവം വരുത്തി പറഞ്ഞു... "എന്റെ കെട്ടിയോനെ കാണാൻ ഡോർ ലോക്ക് ചെയ്തതിനു പുറത്ത് ആകുമെങ്കിൽ അങ്ങ് ആക്കട്ടെ..."അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞത് കേട്ട് അവന് തലകുടഞ്ഞു...

"റൂമിൽ cctv ഉണ്ട് "ചുമരിന് കോണിലെ cctv ചൂണ്ടിയവൻ പറഞ്ഞത് കേട്ട് അവൾ അവനടുത്തു വന്നു അവന്റെ ചെയറിന്റെ ഇരുപ്പിടിയിലും കൈകൾ കുത്തി നിന്നു... "അതെനിക്കറിയാം "അത്രയും പറഞ്ഞവൾ ഓഫീസ് ചെയർ വലിച്ചു കൊണ്ട് ബോഡി ചെക്ക് ചെയ്യാൻ വേണ്ടി സെറ്റ് ചെയ്ത ബെഡിനോരം കൊണ്ട് വന്നു cctv മറയും വിധം കർട്ടൻ വലിച്ചു..... അവളുടെ പ്രവർത്തിയിൽ അവന് മിഴിച്ചു നോക്കി... അവന്റ മടിയിൽ ഇരുന്നവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു... അവന്റെ ചുണ്ടിൽ സന്തോഷം നിറഞ്ഞ പുഞ്ചിരി നിറഞ്ഞുകൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു... "i know u can do it "അവളുടെ കണ്ണുകളിൽ നോക്കിയവൻ പറഞ്ഞു....

"yes i can... bcoz you are there,beside me " അവൾ പറഞ്ഞത് കേൾക്കേ അവന് അവളെ പ്രണയത്തോടെ നോക്കി...അവൾ അവനുടെ നെറ്റിയിലും മുഖമാകെ തലോടികൊടുത്തു .... "എന്തിനാ ഓവർടൈം എടുത്തേ... ക്ഷീണിച്ചോ "അവന്റെ മുഖമാകെ തലോടികൊണ്ടവൾ ചോദിച്ചു... "ഓവർടൈം ആയാലും ഒരുമിച്ചു പോകാലോ "അവന് പറഞ്ഞത് കേട്ട് അവൾ അവന്റെ നെറ്റിയിൽ മുത്തി... "here too "ചുണ്ടിൽ തൊട്ടവൻ പറഞ്ഞത് കേട്ട് അവൾ പകപ്പോടെ നോക്കി എണീക്കാൻ തുനിഞ്ഞു... എന്നാൽ എണീറ്റത്തിലും വേഗം അവന് അവളെ മടിയിൽ ഇരുത്തി ചുണ്ടുകളിൽ ചുണ്ട് ചേർത്തു...അവളിലേക്ക് ചേർന്നുകൊണ്ടവൻ അവളുടെ ചുണ്ടുകൾ നുണഞ്ഞെടുത്തു.....

ആവേശ ത്തൊടെ ആഴത്തോടെ... അതിലുപരി പ്രണയത്തോടെ.... "ഹാപ്പി ആനിവേഴ്സറി റിയ "കിതപ്പോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചവൻ പറഞ്ഞത് കേട്ട് ആ കിതപ്പിലും അവളുടെ കണ്ണുകൾ വിടർന്നു... "ഞാൻ... ഞാൻ.. കരുതി... മറന്നെന്നു "കിതപ്പടക്കിയൾ കൗതുകത്തോടെ പറഞ്ഞു.. "നിന്നിലുള്ളതൊന്നും എനിക്ക് മറക്കാൻ കഴിയില്ല റിയ... നിന്നിൽ മഹർച്ചാർത്തിയ നാൾ ആണ് എന്നിൽ ഏറ്റവും പ്രിയപ്പെട്ടവ... എത്രവർഷം പിന്നിട്ടാലും ഈ ദിവസം എന്നും എനിക്ക് പ്രിയമുള്ളതാണ്‌..." അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ പ്രണയം നിറച്ചിരുന്നു......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story