എന്റേത് മാത്രം: ഭാഗം 76

entethu mathram

എഴുത്തുകാരി: Crazy Girl

അന്നാദ്യമായി സീനിയറിന്റെ കീഴിൽ സർജറിക്ക് കയറാൻ തുനിയുമ്പോൾ തന്റെ മനസ്സ് പിടയുകയായിരുന്നു... തനിക്കാവുമോ... ഒരു ജീവൻ തന്റെ ഈ കൈകൾ കൊണ്ട് സംരക്ഷിക്കാൻ പറ്റുമോ... മനസ്സ് പോലും കൈവിട്ട നിമിഷം.... എന്നാൽ ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ ഇത്തയുടെ തോളിൽ തലചായിച്ചു കിടന്നും അനിയത്തിയെ ചേർത്ത് പിടിച്ചും തേങ്ങുന്ന രണ്ട് പെൺകുട്ടികൾ... ഒരുമാത്ര എല്ലാം മറന്നു എന്റെ കണ്ണുകൾ അവരിൽ മാത്രം തങ്ങി നിന്നു... ആ കണ്ണിലേ വേദന നിസ്സഹായത അവസ്ഥ എല്ലാം തെളിഞ്ഞു കണ്ടു... "കണ്ടോ ആ കുട്ടികളിലെ വേദന നീ കണ്ടോ... അത് ഇല്ലാതാക്കാൻ നിനക്ക് കഴിയണം അമൻ...

അതിനുള്ളിൽ കിടക്കുന്നവന്റെ ജീവൻ രക്ഷിക്കണം എന്നോർക്കുമ്പോൾ പുറത്ത് നില്കുന്നവരുടെ സംരക്ഷകനെ തിരിച്ചു നൽകാൻ തനിക് കഴിയും എന്നും ഉറപ്പിക്കണം... വാടി തളർന്ന താമരമൊട്ടു പോലെയാണെങ്കിലും ഒരു തരി പ്രധീക്ഷ അവരിൽ ഉണ്ട്... ആ പ്രധീക്ഷ നീയാണ്... " തനികടുത്തു സീനിയർ ഡോക്ടർ വന്ന് പറയുമ്പോൾ എന്റെ കണ്ണുകളിൽ അപ്പോഴും ആ രണ്ടു തളർന്നിരിക്കുന്നവരിൽ ആയിരുന്നു... "ഉപ്പാക്ക് സ്ട്രോക്ക് ആണെന്ന പറഞ്ഞെ...എനിക്കറിയില്ലാ എന്താണെന്ന്... എന്റെ രക്തം വേണമെങ്കിൽ ഞാൻ തരാം " ഓപ്പറേഷൻ തിയേറ്ററിൽ കയറുമ്പോൾ അവരുടെ കയ്യിലെ ഫയൽ വാങ്ങി നോക്കുമ്പോൾ ആണ് ആ ശബ്ദം കാതിൽ പതിഞ്ഞത്...

കണ്ണുകൾ താഴ്ത്തി നോക്കിയപ്പോൾ കണ്ണ് നിറച്ചു മൂക്ക് തുടച്ചു തന്നെ നോക്കുന്ന ഒരു ജിമിക്കിപെണ്ണ്... അന്നവളുടെ കണ്ണിൽ അവളുടെ കണ്ണിൽ തന്നോടുള്ള അപേക്ഷയും വിശ്വാസവും പ്രധീക്ഷയും മാത്രമായിരുന്നു.... എന്നാൽ പിന്നീട് അവളെ കണ്ടില്ലായിരുന്നു... സർജറി കഴിഞ്ഞപ്പോൾ അവളുടെ ഉപ്പ ഡിസ്ചാർജ് ആയി ഇറങ്ങുമ്പോളും അവളുടെ ഇത്ത മാത്രം... കാരണം പത്താം ക്ലാസുകാരി പെണ്ണിന് പഠിക്കണം എന്നത് അവളുടെ ഉപ്പയുടെ നിർബന്ധം ആയിരുന്നു..... എന്നെങ്കിലും വെറുതെ കണ്ണിൽ പെടുമെന്ന് കരുതി... കണ്ണിൽ പെട്ടിട്ടു എന്ത് കാര്യമെന്ന് അറിയില്ല എങ്കിലും ഒന്ന് കാണാൻ.... രണ്ട് വർഷം കഴിയേണ്ടി വന്നു... കോളേജിൽ ഒരു ജോബ് വാക്കൻസി തനിക് നേരെ വന്നു ഒരാൾക്കു പകരം...

പറ്റില്ലെന്ന് പറയാൻ ചെന്നതാ... എന്നാൽ കയ്യില് നോക്കിയസെറ്റ് മൊബൈലും പിടിച്ചു പാഞ്ഞു വരുന്ന അവൾ വീണ്ടും തന്റെ കണ്ണുകൾ ഉടക്കി...നിഷേധിക്കാൻ ചെന്ന ഞാൻ ഞാൻ അന്ന് തന്നെ അവിടത്തെ ട്യൂറ്റർ ആയി ജോയിൻ ചെയ്തു അവൾ പോലും അറിയാതെ അവളെ നിരീക്ഷിച്ചു... എന്നാൽ കോളേജ് കുട്ടികളിൽ കാണുന്ന സന്തോഷമോ ആഹ്ലാദമോ ഒന്നും അവൾക്കില്ല എന്നും കണ്ണും നിറച്ചു നില്കുന്നത് കാണാം ആദ്യമാദ്യം എന്തിനാ ഈ കണ്ണ് നിറക്കുന്നെ എന്ന് സ്വയം മനസ്സിൽ ചോദിച്ചുകൊണ്ടിരുന്നു പക്ഷെ ഓരോ നിമിഷവും അവളുടെ കണ്ണ് നിറയുന്നത് കാണെ ഉള്ളിലെ സങ്കടമാണോ അറിയില്ല തനിക് ദേഷ്യം വന്നു തുടങ്ങി... കരയാതിരിക്കാൻ വേണ്ടി തേടി പിടിച്ചു പുറത്താക്കി...

അപ്പോഴെങ്കിലും മനസ്സിലെ വേദന മാറി തന്നെ ശപിക്കാനെങ്കിലും ഊർജം ലഭിക്കട്ടെ എന്ന് കരുതി... പക്ഷെ എന്തിനു... എന്തിനാണെന്ന് ഒരു ചോദ്യം വീണ്ടും മനസ്സിൽ ഉയർന്നു... അതിനുത്തരം പതിയെ ഞാൻ തന്നെ അറിഞ്ഞു.. അതെ കണ്ടന്നു മനസ്സിൽ പതിഞ്ഞ ഈ മുഗം എന്റെ ഹൃദയത്തിൽ ആയിരുന്നു പതിഞ്ഞത് എന്ന്... അവളോട് അവൾ പോലും അറിയാതെ എന്തിനു ഞാൻ പോലും അറിയാതെ അവൾക് വേണ്ടി മനസ്സിൽ പ്രണയം പൂവിട്ടു തുടങ്ങുകയായാണെന്ന്... സത്യം പറഞ്ഞാൽ നീ എന്നിലേക്കല്ല റിയ ഞാൻ നിന്നിലേക്കാണ് അടുത്തത്... " അമൻ പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ മങ്ങി തെളിഞ്ഞുകൊണ്ടിരുന്നു...

കൈകൾ മുഖത്ത് തൊട്ടപ്പോൾ ആണ് അത്രയും നേരം താൻ കരയുവാണെന്ന സത്യം അവൾ അറിഞ്ഞത്... അമൻ പറഞ്ഞത് കെട്ടു കഴിഞ്ഞപ്പോൾ ഒരടി മിണ്ടാൻ കഴിയാതെ ശ്വാസം പോലും വിടാൻ കഴിയാതെ അവന്റെ നെഞ്ചിൽ കണ്ണ് നിറച്ചവൾ കിടന്നു... അന്ന് സ്കൂളിൽ കലോത്സവം ആയിരുന്നു ഒപ്പനക്ക് ചേർന്നതാ സമ്മാനമായി ഇത്ത തന്നതാ ജിമിക്കി... എന്നാൽ അതണിഞ്ഞു ഒപ്പന കളിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായില്ല... ഉപ്പാക്ക് സ്ട്രോക്ക് വന്ന് ഹോസ്പിറ്റലിലാണെന്ന് പറഞ്ഞു സ്കൂളിന്ന് നേരെ ഇങ്ങോട്ടേക്കു വന്നു... സ്ട്രോക്ക് എന്താണെന്ന് പോലും അറിയാത്ത ഞാൻ അന്ന് ഡോക്ടറോട് പറഞ്ഞത് മനസ്സിൽ ഓർമ ഉണ്ട്... പക്ഷെ മുഖം തെളിച്ചമില്ലാ....

എന്നാൽ ആ മുഖം താൻ തലചായിച്ചു കിടക്കുന്ന ഈ മനുഷ്യൻ ആണെന്ന് അറിയവേ അവളുടെ കണ്ണുകൾ പെയ്തിറങ്ങി... കണ്ണീരോടെ ഉയർന്നവൾ അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... അവളെ അടർത്തി മാറ്റാൻ അവനും തുനിഞ്ഞില്ല.... ************ മനസ്സെരിഞ്ഞു പുകയുന്നു...ശരീരമാകെ തീ പടരും പോലെ... എന്താ തനിക്കിങ്ങനെ... വേണ്ടിയിരുന്നില്ല ഒന്നും വേണ്ടിയിരുന്നില്ല രക്ഷപെട്ടാലോ.. എങ്ങോട്ടേലും ഓടി രക്ഷപെട്ടാലോ... ആവുമോ തനിക്... തന്റെ കുഞ്ചൂക്കാക്ക് സങ്കടമാവൂലെ... ആ സ്നേഹത്തിനു തിരികെ നൽകുന്ന ശിക്ഷ പോലെ ആകൂലെ വേണ്ടാ... ഒന്നും വേണ്ടാ മറ്റൊരു ജീവിതം തനിക് ഊഹിക്കാൻ പറ്റുന്നില്ല... ഒരാൾക്കു മുന്നിൽ വെറുതെ പോലും തലകുനിക്കാൻ തനിക് ആവില്ല...

എല്ലാവരും ഒരുക്കത്തിലാ... ആർക്കും ഒരു സങ്കടവും ഇല്ലാ ആർക്കും... കണ്ണുകൾ അമർത്തി തുടച്ചവൾ അണിഞ്ഞൊരുങ്ങിയ ലെഹെങ്ക പൊക്കികൊണ്ടവൾ ബാൽക്കണിയിലേക്ക് നടന്നു... തനിക് ആവില്ല കുഞ്ചൂക്കാനെ എതിർത്തു സങ്കടപ്പെടുത്താൻ തനിക് ആവില്ല.... മറ്റൊരുവന് മുന്നിൽ നിൽക്കാനും തനിക്കാവില്ല... പകരം ഒന്ന് കഴിയും... ബാൽക്കണിയിലെ തട്ടിയിനു മേലേ അവൾ കയറി നിന്നു... "am സോറി.... എനിക്ക് പറ്റില്ല.... നീറുവാ മനസ്സ് അതിലും നല്ലത് മരിക്കുന്നതാ..."കണ്ണുകൾ അടച്ചു ശ്വാസം വിട്ടവൾ മുന്നിലേക്ക് ആഞ്ഞതും ആരുടെയോ കൈവലയത്തിൽ കുടുങ്ങി താഴെ എത്തിയതും കണ്ണുകൾ തുറക്കുമുന്നേ കവിൾ പുകയും വിധം കാരണം പൊളിഞ്ഞൊന്നു കിട്ടിയതും അവൾ പുറകിലേക്ക് വേച്ചു പോയി...

കവിളിലെ വേദനയോടെ അവൾ മുന്നിൽ നില്കുന്നവനെ കാണെ കണ്ണുകൾ നിറഞ്ഞു... ആദ്യമായി അവനു മുന്നിൽ തന്റെ കണ്ണുകൾ നിറഞ്ഞു... എന്നാൽ അവന്റെ കണ്ണിൽ തീയായിരുന്നു... "നീ പറയാറില്ലേ... മരിക്കണേൽ വേം തുള്ളണം എന്ന്... വേഗം തുള്ളാൻ പോയതാ... എന്തിനാ രക്ഷപ്പെടുത്തിയെ "അവന്റെ കണ്ണുകളിൽ നോക്കിയവൾ പറഞ്ഞതും അവന്റെ കൈകൾ വീടും അവളുടെ കവിളിൽ പതിഞ്ഞിരുന്നു.... "മരിക്കണോ നിനക്ക് ഏഹ് മരിക്കണോ... ഞാൻ കൊല്ലാം എന്റെ ഈ കൈകൾ കൊണ്ട് മരിക്കാം നിനക്ക്... എന്തെ "അവളുടെ കഴുത്തിൽ പിടിച്ചവൻ പറയുമ്പോൾ ശ്വാസത്തിന് പിടഞ്ഞില്ല പകരംഅവന്റെ കണ്ണുകളിൽ ആഴ്ന്നിറങ്ങുകയാണ് അവൾ... പലതും പറയുന്ന പോലെ...

"നിഹാൽ "അമന്റെ അലർച്ച മുഴങ്ങിയതും അവന് ഞെട്ടി അവളിൽ നിന്ന് അടർന്നു മാറി... ബാൽക്കണിയിലെ ഡോറിനു അടുത്ത് നിൽക്കുന്ന മറിയുവിനെയും ഉമ്മയെയും അമനെയും കാണെ അവന്റെ കണ്ണുകൾ ഭയം ഒന്ന് നിറഞ്ഞു... ദേഷ്യത്തോടെ പാഞ്ഞു വന്നു അമൻ അവന്റെ കവിളിൽ അടിച്ചതും അവന് നിർവികരമായി കവിളിൽ കൈകൾ വെച്ച് നിന്നു... "കുഞ്ചൂക്കാ "നിഹാലിനെ അടിച്ചതും ആലിയ അമനെ തള്ളി മാറ്റി നിഹാലിനു മുന്നിൽ നിന്നു... "തല്ലല്ലേ... ഞാൻ കാരണമാ... ഞാൻ മരിക്കാൻ പോയപ്പോ പാവം അടിച്ചു പോയതാ... എന്റെ തെറ്റാ... നിച്ചുക്കാനെ തല്ലല്ലേ.. സഹിക്കില്ല എനിക്ക്..."അവൾ പൊട്ടികരയുന്നത് കാണെ അമൻ കൈകൾ കെട്ടി നിന്നു...

മറിയുവും റസിയുമ്മയും ഒന്നും മനസ്സിലാകാതെ കണ്ണ് നിറച്ചു നിൽക്കുകയായിരുന്നു... എന്നാൽ നിഹാൽ അവളിൽ നിന്ന് നിച്ചുക്ക എന്ന വിളിയിൽ തറഞ്ഞു നില്കുകയായിരുന്നു... "എന്തിനായിരുന്നു "അമന്റെ പതിഞ്ഞ സ്വരം കേൾക്കേ അവൾ നിറഞ്ഞ കണ്ണുകൾ ഉയർത്തി അവനെ നോക്കി... "എനിക്ക് ആരേം കാണണ്ടാ... ഈ പെണ്ണ് കാണൽ തനിക് വേണ്ടാ "അവൾ അലറി പറഞ്ഞത് കേട്ട് അപ്പോഴും അമൻ അവളെ സൗമ്യമായി നോക്കി... "എന്തുകൊണ്ട് "അമൻ അവളെ ഉറ്റുനോക്കി "എനിക്ക്... നിക്ക് നിച്ചുക്കാനെ തരോ "കണ്ണുകൾ നിറച്ചു വിതുമ്പി ചോദിച്ചതും നിഹാലിന്റെ കണ്ണുകളിൽ നിന്ന് ഒരുതുള്ളി കവിളിൽ തട്ടി നിലംപതിച്ചു അവന്റെ കണ്ണുകൾ ചിമ്മാതെ നിറഞ്ഞുകൊണ്ടിരുന്നു...

"അതിനു നിനക്ക് മാത്രം ഇഷ്ടം മതിയോ അവനു വേണ്ടേ "അമന്റെ ചോദ്യം കേട്ട് ആലിയ നിഹാലിനെ നോക്കി... "എന്നേ ഇഷ്ടല്ലേ നിച്ചുക്കാ... ആണെന്ന് പറയുമോ... ആയിരിക്കും.. എനിക്കത് അറിയാം.. ഞാൻ കഴിക്കാതെ കിടന്നാൽ ഞാൻ ഉറങ്ങിയെന്നു കരുതി എന്റെ മുറിയിൽ ഭക്ഷണം കൊണ്ട് വെച്ചത് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ... കുഞ്ചൂക്ക പോലും മിണ്ടാതെ നിന്നപ്പോൾ ഒറ്റപെട്ടു പോയ സമയം വഴക്ക് പറയാൻ ആണെങ്കിലും കൂടെ ഉണ്ടെന്ന് അറിയിച്ചത് ഇഷ്ടം കൊണ്ടല്ലേ.... ശമ്മാസ്‌കയുമായി ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ആരും കാണാതെ കണ്ണ് തുടച്ചത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ...

എവിടേലും ഉറങ്ങി വീണാൽ തന്നെ എടുത്തു കിടത്തും താൻ അറിയില്ല എന്ന് കരുതി നെറ്റിയിൽ മുത്തിയത് ഇഷ്ടം കൊണ്ടല്ലേ... പറ... ഇഷ്ടം കൊണ്ടല്ലേ ഇതൊക്കെ എന്നോട് ചെയ്തത്... പറ " ഭ്രാന്തിയെ പോലെ അവന്റെ കോളറിൽ പിടിച്ചവൻ ചോദിക്കുമ്പോൾ അവന് ഞെട്ടി നിൽക്കുകയായിരുന്നു...അവൽപോലും അറിയരുത് എന്ന് കരുതി ചെയ്യുന്നതെല്ലാം അവൾക്കറിയാം എന്നറിഞ്ഞപ്പോൾ അവന് അവളെ പകച്ചു നോക്കിയിരുന്നു... അവന്റെ നിശബ്ദത അവളെ തളർത്തുന്ന പോലെ തോന്നി... "മതി മോളെ അവനു നിന്നോട് ഒന്നുമില്ല പിന്നെന്തിനാ നീ കരയുന്നെ "അമൻ അവനിൽ അകറ്റി അവനിലേക്ക് അടുപ്പിച്ചു പറയുമ്പോൾ ആലിയ കണ്ണീരോടെ അവനെ നോക്കുകയായിരുന്നു....

ഒരു നോട്ടത്തിനു വേണ്ടി...എന്നാൽ അതില്ല എന്നറിഞ്ഞപ്പോൾ അവളുടെ ദേഹം കുഴയുന്ന പോലെ തോന്നി അമനിൽ നിന്ന് ഊർന്നവൾ നിലത്തേക്ക് ഇരുന്നു... എല്ലാം തന്റെ തോന്നലായിരുന്നോ... എന്നോട് പ്രണയമല്ലായിരുന്നോ... അതോ വെറും സഹതാപം ആയിരുന്നോ... പക്ഷെ ആ കണ്ണുകളിൽ പ്രണയം കണ്ടതാണല്ലോ... ആയിരിക്കില്ല വെറും തോന്നൽ ആയിരിക്കും... എന്നേ പോലെ ഒരു അഹങ്കാരിയെ എങ്ങനെ ഇഷ്ടപ്പെടനാ... അല്ലെ നിലത്തിരുന്നു സ്വയം പിറുപിറുക്കുന്നവളെ കാണെ അവിടം കൂടി നിന്നവരുടെ ഹൃദയം പിടഞ്ഞു പോയി.. "എന്താടാ ഡോക്ടർ ആയപ്പോ മനുഷ്യപ്പറ്റ് ഇല്ലാതെ ആയി പോയോ നിനക്ക് ഏഹ്... ആ കുഞ്ഞ് കരയുന്നത് കാണുന്നില്ലെടാ...

എന്തേലും പറയടാ "റസിയുമ്മ കരഞ്ഞുകൊണ്ട് അവനെ തലങ്ങും വിലങ്ങും തല്ലിയത്തും അവന് പാര പോലെ നിന്നു ഉറ്റുനോക്കുന്ന അമനെ ദയനീയമായി നോക്കി.... "ഇവളെ തരുമോന്നു ചോദിക്കാനുള്ള അർഹത എനിക്കുണ്ടോ കുഞ്ചൂക്കാ "അവന്റെ ഇടറിയ ശബ്ദം കേട്ടതും ഹൃദയം മുറിഞ്ഞ പോലെ ആലിയ അവനെ നോക്കി... അമൻ അവന്കടുത്തു വന്നു അവന്റെ ചെകിട്ടത് ഒന്ന് കൊടുത്തതും അവന് കരഞ്ഞുപോയി... അടിച്ചതിലും വേഗം അമൻ അവനെ പുണർന്നതും ആശ്രയത്തിനായി നിഹാൽ അവന്റെ തോളിൽ മുഖം പൂഴ്ത്തി... "നീ ചോദിച്ചാൽ എനിക്കുള്ളതെല്ലാം തരില്ലെടാ... നീ ചോദിക്കുമെന്ന് വിചാരിച്ചു കാത്തിരുന്ന എന്നേ നീ മണ്ടൻ ആകികൊണ്ടിരിക്കുകയാ...

സ്വന്തമെന്ന് പറയാൻ നിങ്ങള് ഉണ്ടല്ലോ അതുപോലെ നിങ്ങൾക്കും ഞാൻ സ്വന്തമാണെന്ന് കരുതി... എന്തും അധികാരത്തോടെ വന്നു ചോദിക്കും എന്ന് കരുതി... എന്നാൽ ഇപ്പോഴും നീ എന്നേ അന്യൻ ആയി കാണുന്നെ എന്ന് തോന്നുവാടാ... ഇന്നും ഇന്നലെയുമല്ല... നീ ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയതാ ഞാൻ... നിന്റെ മനസ്സിൽ ഇവള് ഉള്ളത് ഇവള് പോലും അറിഞ്ഞില്ലെങ്കിലും ഞാൻ അറിഞ്ഞതാ... എന്റെ അനിയത്തിയെ നേരെ നോക്കാൻ ആവില്ലെങ്കിലും ഒളിഞ്ഞും പാത്തും അവളെ നോക്കുമ്പോൾ ഞാൻ കാണാറുണ്ട് പ്രണയത്തോടെ സ്നേഹത്തോടെ കരുതലോടെ തന്റെ അനിയത്തിയെ സംസാരിക്കുന്ന എന്റെ ഈ കുഞ്ഞനിയനെ...പക്ഷെ എന്നെങ്കിലും നീ പറയുമെന്ന് കരുതി...

ഉണ്ടായില്ല സമയം ആകുമ്പോൾ ചോദിക്കുമെന്ന് കരുതി കാരണം എന്റെ പൊന്നിനെ നിന്റെ കയ്യില് ഏല്പിക്കാൻ അത്രമേൽ ഞാൻ ആഗ്രഹിച്ചിരുന്നു പക്ഷെ അപ്പോഴും ഉണ്ടായില്ല... അവസാന മാർഘമെന്നോണം വെറുതെ ഒരു പെണ്ണ് കാണൽ കൊണ്ട് വന്നു അപ്പോഴും മെഴുകിനെ പോലെ ഉരുകി എന്നല്ലാതെ ഒരു വാക്ക് പറഞ്ഞില്ല... എന്നിട്ട് ഇപ്പൊ ചോദിക്കുവാ അർഹത ഉണ്ടോന്ന്... ഞാൻ ഒന്ന് ചോദിച്ചോട്ടെ നിന്നെ സ്വന്തമായി കാണുന്ന പോലെ എന്നേ നിങ്ങള് സ്വന്തമായി കാണാനുള്ള അർഹത എനിക്കില്ലെ... അതുകൊണ്ടാണോ എന്നേ എപ്പോഴും ഒരടി അകലം പാലിച്ചു കാണുന്നത് " അമൻ അവനിൽ നിന്ന് അടർന്നു മാറി ചോദിച്ചതും കരച്ചിലോടെ അവന് അല്ലെന്ന് തലയാട്ടി വീണ്ടും അമനെ പുണർന്നു...

"എനിക്കറിയില്ലായിരുന്നു അവളുടെ മനസ്സിൽ ഞാൻ... അതുകൊണ്ടാ പറയാഞ്ഞേ... അല്ലാതെ കുഞ്ചൂക്കനോട് അകലം പാലിച്ചിട്ടില്ല ഞാൻ... എന്റെ സ്വന്തമാ..."നിഹാൽ അമനെ കെട്ടിപ്പുണർന്നതും... കണ്ടു നിന്നവരിൽ കണ്ണ് നിറഞ്ഞു... "മ്മ് മതി... ഇപ്പൊ ആരും വരാൻ ഒന്നും പോണില്ല... നിങ്ങളുടെ മനസ്സിൽ ഉള്ളത് അറിയാൻ വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാ... പക്ഷെ ഈ അവസ്ഥയിൽ എത്തുമെന്ന് കരുതിയില്ല... അല്ലേലും സ്വന്തം ഇക്കാനെ മറന്ന് നീ പോകാൻ തുനിയുമെന്ന് ഞാൻ അറിഞ്ഞില്ല കുഞ്ഞാ..." അമൻ നിലത്തിരിക്കുന്നവളെ നോക്കി പറഞ്ഞതും അവൾ അവന്റെ കാലുകളിൽ പിടിച്ചു മുഖം ചേർത്തു കരഞ്ഞുപോയി...

"പെട്ടെന്ന് പറ്റിപ്പോയി... ക്ഷമിക്കേനോട് "അവൾ കരഞ്ഞുപറഞ്ഞത് കേട്ട് അവന് അവളുടെ തലയിൽ ഒന്ന് തലോടി കാലുകൾ മാറ്റി റസിയുമ്മയും മറിയുവുമായി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നടന്നു... "പറയാനുള്ളത് പറഞ്ഞു തീർത്തുകൊണ്ട് വരണം... എനി നിങ്ങള്ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുമായുള്ള വിവാഹം മൂന്ന് മാസങ്ങൾക് ശേഷം അത് ഞാൻ ഉറപ്പിച്ചു "ബാൽക്കണി ഡോറിനടുത്തു നിന്ന് അമൻ കനപ്പിച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞു... കലിപ്പിച്ചു നോക്കുന്ന മറിയുവിനെ കണ്ടതും അവന് നെറ്റി ചുളിച്ചു... "ഇന്നലെ ഞാൻ പറഞ്ഞപ്പോ ഇത് അഭിനയമാണെന്ന് ഒരു വാക്ക് പോലും പറഞ്ഞില്ലാല്ലോ "അവൾ കൂർപ്പിച്ചു ചോദിച്ചത് കേട്ട് അവന് അവളുടെ തോളിൽ കയ്യിട്ടു...

"നിന്നോട് പറഞ്ഞിരുന്നേൽ ഈ കരച്ചിൽ സീൻ കണ്ടു വെറുതെ നീ ചിരിച്ചു കുലവാക്കിയേനെ... ഒന്നുല്ലേലും വർഷം അഞ്ചായില്ലേ കൂടെ കൂടിയിട്ട്... അല്ലെ റസിയുമ്മ "രസിയുമ്മയെ നോക്കിയവൻ പറഞ്ഞതും മറിയു അവന്റെ വയറ്റിൽ നുള്ളി... അവന് ഒന്ന് കുതറിക്കൊണ്ട് അവളെ തലക്ക് മേട്ടി...അവൾ തലഉഴിഞ്ഞു അവനെ നോക്കിയെങ്കിലും അവന്റെ ചുണ്ടിലെ. ചിരി അവളിലും പകർന്നിരുന്നു.. ************** "ആലിയ " നിഹാൽ പതിയെ തേങ്ങുന്നവളുടെ അടുത്ത് ഇരുന്നു പതിയെ വിളിച്ചതും അവളുടെ കൈകൾ അവന്റെ ദേഹത്താകെ പതിഞ്ഞു കൊണ്ടിരുന്നു...

"അടിക്കില്ലെടി... നമുക്ക് ആവിശ്യമുള്ളതാ എന്റെ ഈ ബോഡി "അവളുടെ കൈകൾ തടയാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കരച്ചിലിന് ശബ്ദം കൂടി എന്നല്ലാതെ ഒരു അയവും വന്നില്ല... "സോറി.... ഡീ.. കരയല്ലേ... "അവളുടെ കൈകളിൽ പിടിച്ചു തടഞ്ഞവൻ പറഞ്ഞതും അവൾ വാശിയോടെ കൈകൾ വലിച്ചു മുഖം തുടച്ചു.. "ഹോ... അഹങ്കാരിടെ മനസ്സിൽ ഈ വലിഞ്ഞു കയറിവൻ ഉണ്ടാകുമെന്ന് ഒരു ക്ലൂ പോലും തന്നില്ലല്ലോടി "അവന് കുസൃതിയോടെ പറഞ്ഞത് കേട്ട് അവൾ അവനെ കണ്ണുരുട്ടി നോക്കി... "നോക്കി പേടിപ്പിക്കൊന്നും വേണ്ടാ... അന്ന് എല്ലാവർക്കും ഡ്രസ്സ്‌ എടുത്തുകൊടുത്തപ്പോൾ നീ എനിക്ക് ഒന്നും തന്നില്ലല്ലോ "അവന് പറഞ്ഞത് കേട്ട് അവൾ അവനെ തറപ്പിച്ചു നോക്കി...

"അന്ന് എന്നേം ആന കളിക്കാൻ കൂടുവോ ചോദിച്ചപ്പോൾ നീയും സമ്മതിച്ചില്ലല്ലോ അതുകൊണ്ട് മാത്രമാ നിനക്ക് ഒന്നും ഞാൻ തരാഞ്ഞേ "വീറോടെ ചുണ്ട് കൊട്ടി പറയുന്നവളെ കണ്ടതും ഉള്ളിൽ നിറഞ്ഞ ചിരി പൊട്ടിയവൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു... എന്നാൽ ചിരി ഉയർന്നതും കലിപ്പോടെ അവൾ അവന്റെ കവിളിൽ കൈകൾ പതിപ്പിച്ചതും ഒരുമിച്ചായിരുന്നു... "ചിരിക്കുന്നോ ഒരുനിമിഷം വൈകിയിരുന്നേൽ ഞാൻ അങ്ങ് മേലേ എത്തിയേനെ "അവന്റെ കോളറിൽ പിടിച്ചു മുന്നോട്ട് വലിച്ചു പറഞ്ഞുകൊണ്ട് മിഴിച്ചുനോക്കുന്നവന്റെ മുഖത്താകെ ചുണ്ടുകൾ ചേർത്തു...അവന് അവളോട് പകപ്പോടെ നോക്കി നിൽക്കേ അവൾ അവന്റെ ചുണ്ടിൽ ചേക്കേറിയിരുന്നു... അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു...

അവന്റെ ചുണ്ടുകളിൽ ചുംബനമേറിയവൾ കീഴ്ച്ചുണ്ടിൽ കടിച്ചു നോവിച്ചുകൊണ്ട് അവനിൽ നിന്ന് അടർന്നു മാറിയതും അവന് വേദനയോടെ ചുണ്ടിൽ തൊട്ടു... ചെറുതായി പൊടിഞ്ഞ ചോര കാണെ അവന് അവളെ കണ്ണുരുട്ടി നോക്കി... "ഹൃദയ രോഗ ഡോക്ടർക്ക് എന്റെ ഹൃദയത്തിൽ ഉള്ളത് അറിയാൻ വൈകിയതിനു എന്റെ വക പണിഷ്മെന്റ് ആണെന്ന് കരുതിക്കോ "അവൾ പറഞ്ഞുകൊണ്ട് ലെഹെങ്ക പൊക്കി എണീറ്റു നിന്നു... "ഇപ്പൊ ഇത്രമാത്രം.. നീ എനിക്ക് പണിത ഓരോ പണിക്കും ഞാൻ പകരം ചോദിക്കും നോക്കിക്കോടാ കുരുട്ടെ "കൈകൾ ചൂണ്ടി കനപ്പിച്ചു പറഞ്ഞു ലെഹെങ്കെ പൊക്കി പോകുന്നവളെ കണ്ടവൻ തലക്ക് കയ്കൊടുത്തിരുന്നു... "സഹിച്ചല്ലെ പറ്റൂ അസ്ഥിക്ക് പിടിച്ചു പോയില്ലേ"സ്വയം പറഞ്ഞുകൊണ്ടവൻ അവൾ പോയ ഭാഗം നോക്കി.... പതിയെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നിരുന്നു... .................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story