ഒന്നായ്‌ ❣: ഭാഗം 1

onnay

രചന: SHOBIKA

"മൗനം സ്വരമായി എൻ മണ്ണ് വീണയിൽ സ്വപ്നം............"നോക്കണ്ടുണ്ണിയെ ഫോണിന്റെ റിങ്ടോൻ ആണ്. "ഹലോ, അഹ്ടി പറ"ചിക്കു "നീ വീട്ടീന്നിറങ്ങിയില്ലേ"പാറു "ടൈം ആവുന്നേയുള്ളൂ.എന്താ ഡാ"ചിക്കു "ഡി കൊപ്പേ ഇന്നല്ലേ first years വരുന്നേ."പാറു "അയ്യോ ഞാൻ അത് മറന്നു."ചിക്കു "അല്ല എന്നിട്ട് നീയെവിടാ"ചിക്കു "ഞാൻ വീട്ടിൽ"പാറു "അഹ് best. ഞാൻ correct ടൈമിൽ തന്നെയെത്തും .ആദ്യം നീ വീട്ടിനിറങ്ങാൻ നോക്ക്"ചിക്കു "എടി വടക്കഞ്ചേരി നിക്കുട്ടാ.നമ്മുക്ക് ഒരുമിച്ച് പോവാം.

"പാറു "ശെരി എന്റെ പാറുസേ.ഞാൻ അവിടെ wait ചെയ്യാം.എന്നെ കൊറേ നേരം wait ചെയ്യിപ്പിക്കല്ലേട്ടോ"ചിക്കു "ഇല്ലെടി പെട്ടെന്ന് വരാൻ നോക്കാം"പാറു "നോക്കിയാൽ പോരാ വന്നേക്കണം"ചിക്കു "ഓ ശെരി നീ വെക്ക്"പാറു അല്ലാ നിങ്ങൾക്ക് വല്ലോം മനസിലായോ. എന്തായാലും ഞാൻ എന്നെ പരിചയപ്പെടുത്താം .ഞാൻ ശ്രീസിദ്ധി രാമചന്ദ്രൻ.രാമചന്ദ്രൻ ശ്രീദേവി ദമ്പതികളുടെ മൂത്തപുത്രി.ഞാൻ ഇപ്പൊ Bsc chemistry 2nd yr വിദ്യാർത്ഥി ആണുട്ടോ.പിന്നെ ഇന്ന് first yrs വരുന്നതുകൊണ്ട് ഒരു കലക്ക് കലക്കാന്ന് പറഞ്ഞിട്ടുണ്ടായിരുന്നു പാറുസ്.അപ്പൊ ഞാൻ അത് മറന്നു.അതവൾക്കറിയാം.അതുകൊണ്ട് വിളിച്ചതാണ് അവളിപ്പോ.

ഇനി അവളെ കുറിച്ച് പറയുവാണേൽ ,വേറെ രണ്ടുപേരെ കൂടെ പരിജയപ്പെടുത്തേണ്ടി വരും.അതുകൊണ്ട് നിങ്ങൾ തന്നെ പോയി പരിജയപ്പെട്ടോള്ളു.നമ്മളില്ലേ.നിങ്ങളായി.നിങ്ങടെ പാടായി. എന്തായാലും ഞാൻ ഇറങ്ങട്ടേ.ഇല്ലേൽ ചിലപ്പോ പണികിട്ടും. ഞാൻ കോളേജിലേക്ക് പോവാൻ റെഡി ആയി നിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.അപ്പൊ എന്താ പോവത്തെ ചോദിച്ചാൽ എന്നെ വടക്കഞ്ചേരി വരെ ഡ്രോപ്പ് ചെയ്യുന്നത് നമ്മുടെ പിതാശ്രീ ആണ്.മൂപ്പരേ wait ചെയ്യാൻ തുടങ്ങിട്ട് കുറെ നേരായി. ഇനി ഞാൻ കിടന്നു നിലവിളിച്ചാലെ വരു.ഇതു സ്ഥിരം പരിപാടിയാണെ.ദാ വരുന്നുണ്ട്.അപ്പൊ മക്കൾസ് നമ്മുക്ക് ബസ് സ്റ്റോപ്പിൽ വെച്ചു കാണാം.അപ്പോഴേക്കും നിങ്ങൾ പോയി പാറുനെ പരിചയപ്പെട്ടോ. 🍂🍂🍂🍂🍂

അപ്പൊ മുത്തുമണികളെ ഞാനാണ് ചിക്കു പറഞ്ഞ പാറു. ശെരിക്കുള്ള പേര് പാർവണ കൈലാസ്. കൈലാസ് ഉഷ ദമ്പതികളുടെ ഒറ്റ മകൾ.അതോണ്ട് ഇത്തിരി കൊഞ്ചിച്ചു വളർത്തിയതാണ്.അതിന്റെ എല്ലാ കുരുത്തകെടുമുണ്ട്. ഇന്ന് കോളേജിലേക്ക് first yrs വരുന്ന ദിവസമാണ്. അപ്പൊ ഞങ്ങളൊരു കലക്ക് കലക്കും മക്കളെ.ഞാനെ രാവിലെ ഇത്തിരി വൈകി എണീക്കാൻ. അപ്പൊ ബസ് കിട്ടാനും വൈകുമല്ലോ. അതു തന്നെ സംഭവിച്ചു.ഇനി ചിക്കുന്റെന്നുള്ളത് വാങ്ങിക്കാം. അതാ നല്ലത്.അങ്ങനെ ഓടി പിടിച്ച് ബസ് ഒക്കെ കേറി അവിടെ എത്തിയപ്പോൾ ദാ നിൽക്കുന്നു ഞങ്ങടെ ചിക്കു with കലിപ്പ്. യാ ഹുദാ എന്റെ കാര്യം പോക്കാണ് മകളെ(ആത്മ) 🍂🍂🍂🍂🍂

(ചിക്കു) അച്ഛനും ഞാനും കൂടെ പോയി. "അച്ഛാ മോളിൽ വേണ്ട താഴെ നിർത്തിയാൽ മതി.പാറു അവിടെ ഉണ്ടാവും"ചിക്കു "ഓ ശെരി "അച്ഛൻ അച്ഛൻ വണ്ടി ബസ് കേറാനുള്ളവിടെ കൊണ്ടോയി നിർത്തി.എന്നെയാക്കിട്ട് അച്ചൻ പോയിട്ടോ. ഞാൻ പാറു വന്നിട്ടുണ്ടോ നോക്കി.എവിടെ. നോക്കിട്ട് കാര്യമില്ലന്നെ.പിന്നെ കൊറേ നേരം കട്ട പോസ്റ്റ് ആയി അവിടെ നിന്നു.വല്ല ആവശ്യം ഉണ്ടായിരുന്നോ.മോളിൽ ആയിരുന്നേൽ ആരേലും ഉണ്ടായേനെ. ഇനിപ്പോ അവൾ വരനെ വരെ നിക്കാം. അങ്ങനെ നിന്ന് നിന്ന് കാലുകഴ്ച്ചത് മിച്ചം.കൊറേ കഴിഞ്ഞപ്പോൾ അവൾ വന്നു.ഞാൻ ഒരു കലിപ്പ് നോട്ടം വെച്ചു കൊടുത്തു.പിന്നെ ഞാൻ എന്താ ചെയ്യണ്ടേ.

"മുത്തേ 8.30 ടെ ബസ് കിട്ടിയില്ല"വളിച്ച ചിരിയോടെ പാറു പറഞ്ഞു. "വീട്ടിന്ന് നേരത്തെ ഇറങ്ങിയാൽ കിട്ടുവായിരുന്നല്ലോ ."ചിക്കു "അതുപിന്നെ.."പാറു "എന്തായാലും. ഇവിടെ വന്ന് നിക്ക്"ചിക്കു "ഇനിയേതാടി ബസ് നീലൻസ് പോയോ"പാറു "നീലനും പോയി അതുകഴിഞ്ഞു വന്ന 3 പ്രൈവറ്റ് ബസും പിന്നെ രണ്ടു ksrtc യും പോയി."ചിക്കു "Omg! ഇനി crt .അതിൽ നല്ല തിരക്കല്ലേ"പാറു "നേരത്തെ വന്നായിരുന്നേൽ തിരക്കില്ലാതെ പോവായിരുന്നു.ഇനി പറഞ്ഞിട്ട് കാര്യമില്ല.

ഇനി കോളേജിലെത്തിയാൽ അവരുടെന്നുള്ളത് നീ തന്നെ വാങ്ങികൊട്ടാ"ചിക്കു "ഞാൻ തന്നെ വാങ്ങിച്ചോളാം.ദാ ബസ് വന്നു.കേറ്"പാറു. അങ്ങനെ തിക്കും തിരക്കും ബസിലെ തള്ളും ഞങ്ങടെ തള്ളും ഒക്കെ കഴിഞ്ഞ് കോളേജ് എത്തി. ഞാനും പാറുവും കൂടെ ബസിറങ്ങി കോളേജിലേക്ക് നടന്നു.കോളേജിന്റെ ഫ്രണ്ടിൽ തന്നെ first yrസിനെ welcome ചെയ്യാൻ ഏട്ടന്മാരും പിന്നെ ഞങ്ങടെ ബാച്ചിലുള്ളവരും നിൽക്കുന്നുണ്ട്.ഞങ്ങൾ കോളേജിലേക്ക് കയറി.ഒന്നു സ്തുക്ക ആയിട്ടോ. "എതിലെ പോണം"പാറു. "Left or right"ചിക്കു. അതുണ്ടല്ലോ ഞങ്ങടെ കോളേജിലേക്ക് കയറിയാൽ രണ്ടുവഴിയായി സ്പ്ലിറ്റ് ആവുന്നുണ്ട്.റൈറ്റിലേക്കും പിന്നെ ലെഫ്റ്റിലേക്കും.രണ്ടുവഴിയിലൂടെ പോയാലും മെയിൻ എൻട്രൻസ് എത്തും.ഞങ്ങൾക്ക് അവിടേക്ക് പോയിട്ട് പ്രേത്യക്കിച്ചു കാര്യമൊന്നുമില്ല. "നമ്മുക്കെ നമ്മുടെ ഡിപാർട്മെന്റിലേക്ക് പോവാം.

അവിടെ പിള്ളേർ എല്ലാരും ഉണ്ടാവും"പാറു. "എന്ന ശെരി.വാ പോവാം"ചിക്കു. ഈ റൈറ്റിലൂടെ പോയലാണ് ഞങ്ങടെ ഡിപാർട്മെന്റിലെത്തുക. അപ്പൊ ലെഫ്റ്റിലൂടെ പോയാലോ എന്നു ചോദിച്ചാൽ physics dept. എത്തും.അവിടെ പോയിട്ട് കാര്യമെയില്ല. അപ്പൊ ഞങ്ങൾ ഞങ്ങടെ dept. ലേക്കുള്ള വഴിയിലൂടെ പോയി.അവിടെ ഒരു മരത്തിന്റെ ചോട്ടിൽ എല്ലാരും ഉണ്ട്.ഞങ്ങളെ കണ്ടപ്പോ തന്നേ രണ്ടെണ്ണം വന്നു ഞങ്ങളെ പൊതിഞ്ഞു.ആരെന്ന് മനസിലായോ.എവിടെ ഞാൻ തന്നെ പറയാം.ഇതാണ് ഞങ്ങടെ വേറെ രണ്ടു ചങ്ക്.സന എന്ന സനവും ആർദ്ര എന്ന അച്ചുവും. "ഡി കുരിപ്പെ ബാക്കി ഞങ്ങൾ തന്നെ പറഞ്ഞോളാം"സനു "ഓ ആയിക്കോട്ടെ"പാറു. എന്ന അവര് തന്നെ പരിജയപ്പെടുത്തിക്കോളും. അപ്പോഴേക്കും ഞങ്ങൾ പോയി ബാക്കി എല്ലാത്തിനേം കണ്ടിട്ട് വരാം. തുടരും.

Share this story