ഒന്നായ്‌ ❣: ഭാഗം 11

onnay

രചന: SHOBIKA

 വീട്ടിലെത്തിയിട്ടും ആ കാപ്പി കണ്ണുകൾ മനസിന്ന് പോവുന്നില്ല.എന്തോ ഒരു പ്രത്യേക ഫീൽ ആയിരുന്നു ആളെ നോക്കുമ്പോൾ .എന്താന്ന് മാത്രം മനസിലാവുന്നില്ല. (അതാണ് മോളെ പ്രണയം.'ലെ പൂമ്പാറ്റ) എന്നാലും ആരായിരിക്കും അത്.ആ കാപ്പി കണ്ണുകളും സൈഡിലോട്ട് വീണുകിടക്കുന്ന മുടിയും, ട്രിം ചെയ്താ താടിയും ഒക്കെ കാണാൻ ന്താ ഒരു ചന്തം. 'അല്ലാ ഞാന്നെന്തിനാ ഇപ്പൊ അയാളെ കുറിച്ചു ചിന്തിച്ചേ'ആത്മ 'ഇതെന്താ ദൈവമേ ദേവേട്ടനെ കുറിച്ച് മാത്രം ചിന്തിക്കാറുള്ള ഞാൻ ഇന്ന് വേറൊരാരാളെ കുറിച്ച് ചിന്തിക്കുന്നു.എല്ലാം മാച്ചു കളഞ്ഞേക്ക് ശ്രീ.എല്ലാം മാച്ചേക്ക്'ആത്മ "ശ്രീയേച്ചി..."മാളൂട്ടി "അല്ലാ അരിത് മാളൂട്ടിയോ"ചിക്കു "അതെലോ.ചേച്ചി എന്താ എന്നെ കാണാൻ വന്നില്ല"മാളു ചുണ്ട് പിളർത്തികൊണ്ട് ചോദിച്ചു. ശെരിയാണ്. കോളേജ് വിട്ടുവന്നാൽ ആദ്യം പോകുന്നത് അവളുടെ അടുത്തേക്കാണ്. ഇന്ന് അങ്ങോട്ട് പോവാതെ നേരെ വീട്ടിൽ വന്ന് ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു.എന്താണ് ദൈവമേ പറ്റിയത്.

ഇല്ല എനിക്കാരെയും വേണ്ട .എന്റെ ദേവേട്ടന്റെ ഓർമകളും, മാളൂട്ടിയും,ന്റെ ഫ്രണ്ട്സും,സ്നേഹവും,അച്ഛനും, അമ്മയും അമ്മായിയും മാമനും ഒക്കെ മതി എനിക്ക്.വേറൊരും വേണ്ട.ഇവരാണ് എന്റെ ലോകം.അതിലേക്ക് ഇനി ആരെയും കൊണ്ടുവരേണ്ട. "ചേച്ചി എന്താ ആലോയികണേ"മാളു "ഒന്നുലേടാ ചക്കരെ. ചേച്ചിക്ക് ചെറിയ ഒരു തലവേദന അതോണ്ട് മാളുനെ കാണാൻ വരാഞ്ഞേ"ചിക്കു അവളോട് കള്ളം ആണ് പറഞ്ഞേ.സത്യം പറഞ്ഞാൽ ആ കുഞ്ഞു മനസ് വേദനിക്കും.പാടില്ല ഞാൻ കാരണം ആർക്കും ഒരു സങ്കടവും ഉണ്ടാവാൻ പാടില്ല. "ഞാൻ ചേച്ചിക്ക് വിസ് പോർട്ടി തരാം"മാളു "കുഴപ്പില്ല മാളൂട്ടിയെ.ഇപ്പൊ മാറി.ചേച്ചി പോയി ഒന്നു കുളിച്ചിട്ട് വരാം. അതുവരേക്കും മാളൂട്ടി പോയി കണ്ണേട്ടന്റെ കൂടെ കളിച്ചോട്ടോ.ഞാൻ അങ്ങോട്ട് വന്നോള്ളാം"ചിക്കു "ശെരി ചേച്ചി.ഉമ്മ"ചിക്കുന് ഒരുമ്മയും കൊടുത്ത് മാളൂട്ടി ഓടി. ഞാൻ നേരെ ഫ്രഷ് ആവാൻ പോയി.തണുത്ത വെള്ളം തലയിലൂടെ വീണപ്പോൾ എന്തോ ഒരു പ്രതേക എനർജി കിട്ടി.

ഫ്രഷായി കഴിഞ്ഞതും ഞാൻ മാളുന്റെ അടുത്തേക്ക് ചെന്നു. "നിനക്കെന്താ മോളെ വയ്യേ"'അമ്മ "ഇലമ്മ കുഴപ്പൊന്നുല്ല എന്തേ"ചിക്കു "അല്ലാ മാളുനെ ഒന്ന് നോക്കുകൂടെ ചെയ്യാതെ പോയി.പിന്നെ മാളു പറഞ്ഞല്ലോ നിനക്ക് തലവേദനയാണ് എന്ന്"അമ്മ "ആ അമ്മേ ചെറുതായിട്ട് ഉണ്ടായിരുന്നു. ഇപ്പൊ മാറി.എന്നിട്ട് കാന്താരി എവിടെ" "അപ്പുറത്തുണ്ട്.കണ്ണന്റെ കൂടെ കളിക്കുവാണ്"'അമ്മ "ആ ശെരി"ചിക്കു അമ്മയോട് പറഞ്ഞ് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.രണ്ടു dairymilk ഉണ്ടട്ടോ എന്റെ കയ്യിൽ. ഒരെണ്ണം skirtന്റെ പോക്കറ്റിലും വെച്ചു. ഞാൻ ചെന്നപ്പോ രണ്ടാളും അവിടെ കളിക്കുന്നുണ്ടായിരുന്നു. "എന്താണ് രണ്ടാളും കൂടെ ഇവിടെ"ചിക്കു "നിനക്കെന്താടി കണ്ണും കാണില്ലേ. രണ്ട് ഉണ്ടകണ്ണുണ്ടല്ലോ.ഞങ്ങൾ കളിക്കുവാന്ന് അറിഞ്ഞുടെ"കണ്ണൻ പെട്ടെന്ന് അവൻ ഉണ്ടകണ്ണുണ്ടല്ലോ എന്ന് ചോദിച്ചപ്പോഴാണ് ആ മൊഞ്ചൻ കലിപ്പിൽ പറഞ്ഞത് അതാണ് എന്ന് മൈന്റിലേക്ക് വന്നേ. "ഹായ് ദയറി മിൽക്ക്"മാളൂ മാളു ന്റെ കയ്യിലുള്ള ചോക്ലേറ്റ് പിടിച്ചപ്പോഴാണ് ഞാൻ വീണ്ടും ബോധ മനസിലേക്ക് വന്നേ.

"എനിക്കൂടെ താ മാളൂട്ടി"കണ്ണൻ "എനിച്ചേ ശ്രീയേച്ചി വാങ്ങിയതാ.ഞാൻ തർൂലാ"മാളു "മര്യാദക്ക് തന്നോ ഇല്ലേൽ ഞാൻ നിന്റെ കൂടെ കളിക്കാൻ വരില്ല നോക്കിക്കോ"കണ്ണൻ "വരണ്ടാ പറ മാളൂസേ"ചിക്കു "വണ്ടാ"മാളു "വണ്ടോ.എവിടെ വണ്ട്"കണ്ണൻ "ഡാ പൊട്ടാ അവള് വരണ്ടാ എന്ന പറഞ്ഞേ"ചിക്കു "ആണോ എന്ന ഞാൻ വരില്ല"അതികം പറഞ്ഞ് പിണക്കം നടിച്ച് അവൻ തിരിഞ്ഞിരുന്നു. "പ്ലസ്ടു പഠിക്കുന്ന ചെക്കനാത്രേ.എന്നിട്ടാണ് ഇങ്ങനെ പിണങ്ങി ഇരിക്കുന്നെ"ചിക്കു "അതുപിന്നെ എനിക്ക് ഡയറി മിൽക്ക് തരാതൊണ്ടല്ലേ."കണ്ണൻ നിഷ്‌കു ലുക്കിൽ പറഞ്ഞു. "ന്നാ നിനക്ക് ഡയറി മിൽക്ക് കിട്ടിയില്ല വേണ്ട"ചിക്കു പോകറ്റിലുള്ള ഡയറി മിൽക്ക് എടുത്ത് കൊടുത്തു. "താങ്ക്സ് ഡി"അതും പറഞ്ഞ് അവൻ അതു വാങ്ങി കഴിക്കാൻ പോയി. പിന്നെ അവരുടെ കൂടെയിരുന്നാ ടൈം പോകുന്നേ അറിയില്ല. അപ്പോഴാണ് ഫോൺ റിങ് ചെയ്തേ.നോക്കിയപ്പോൾ പാറുവാണ്. "ഹെലോ ഡി പറ" "ചിക്കു..." "അഹ്.എന്താടി" "എന്താ പരുപാടി" "എന്തു പരുപാടി കണ്ണൻറേം മാളുന്റേം കൂടെയായിരുന്നു" "ഞങ്ങള് വിശ്വസിച്ചു" "കോണ്ഫറന്സ് കാൾ ആയിരുന്നോ" "അതേലോ".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story