ഒന്നായ്‌ ❣: ഭാഗം 12

onnay

രചന: SHOBIKA

 "ഞങ്ങള് വിശ്വസിച്ചു" "കോണ്ഫറന്സ് കാൾ ആയിരുന്നോ" "അതേലോ" "എന്താണ് മോളെ ഇന്ന് കണ്ട ആ മൊഞ്ചനെ കുറിച്ചാണോ ചിന്ത"പാറു "ഒന്നു പോയെടി .എനിക്കിപ്പോ അതല്ലേ പണി"ചിക്കു "ഇപ്പൊ അല്ല നീ വീട്ടിൽ എത്തിയ ഉടനെ അതല്ലായിരുന്നോ പണി"അച്ചു കുറച്ചു കാലയിട്ടുള്ളൂ ഇവരുമായി കൂട്ടായിട്ട് എങ്കിലും എന്നെ നന്നായി പഠിച്ചവരാണ് അവർ.അപ്പൊ ന്റെ ഓരോ ചിന്ത വരെ അവർക്ക് മനസിലാക്കാൻ സാധിക്കും.ഇനി അവരോട് പറഞ്ഞാൽ എന്നെ കളിയാക്കും അതോണ്ട് മിണ്ടണ്ടാ. "ഏയ് അതൊന്നുമല്ല"ചിക്കു "അല്ലെടി എങ്ങെയുണ്ടായിരുന്നു ആളെ കാണാൻ. ഇവര് പറഞ്ഞത് നിൽപ്പും ഭാവവും ഒക്കെ വെച്ച് നോക്കിയിട്ട് കാണാൻ മൊഞ്ചൻ ആണെന്ന് പറഞ്ഞേ.ഇനി നീ കൂടെ പറ"സനു "ഓ അപ്പൊ നിങ്ങടെ ചർച്ചയൊക്കെ കഴിഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത് ലെ"ചിക്കു "നീയെ ഒരു അരമണിക്കൂർ മുമ്പുള്ള കാൾ ലിസ്റ്റ് ഒന്ന് നോക്ക്. നിന്നെ എത്ര തവണ വിളിച്ചു എന്നറിയോ നീ എടുക്കാതെന് ഞങ്ങൾ എന്തു ചെയ്യാനാണ്"പാറു "അത് ഞാൻ കേട്ടില്ല"വളിച്ച ചിരിച്ചു കൊണ്ട് ചിക്കു പറഞ്ഞു. "ആ ശെരി ശെരി.നീ സനു ചോയിച്ചെന് ഉത്തരം പറ"അച്ചു "എന്ത്" "നിന്നെ രക്ഷിച്ചില്ലേ ആളെ കാണാൻ"സനു

"ആളെ കാണാൻ ന്താ മനുഷ്യനെ പോലെ ഉണ്ടായിരുന്നു. അതുപോരെ."ചിക്കു "നീ ഇതല്ലലോ അവിടെ വെച്ച് പറഞ്ഞേ.ഫുൾ ഡീറ്റൈൽസ് പറയാതെ വിടില്ല ഞങ്ങൾ നിന്നെ"പാറു "അതെനികറിയാലോ"ചിക്കു ഇനിം പറയാതിരുന്ന ഇതുങ്ങൾ എന്നെ വിടില്ല അതുറപ്പാ. "അപ്പോ പറയാലെ"ചിക്കു "ആ പറഞ്ഞോ" "ആളെ കാണാൻ ഒരു മൊഞ്ചൻ ഒക്കെ തന്നെയാ.പക്ഷെ അതിനേക്കാളും കലിപ്പനാണ്.ആള് കലിപ്പാവുമ്പോൾ ആണ് കാണാൻ ലുക്ക് ഉള്ളത്.പിന്നെന്താ അവൾടെ മുടിയൊക്കെ സൈഡിലേക്ക് ആക്കി വെച്ചിട്ടുണ്ടായിരുന്നു.പിന്നെ താടി ട്രിം ചെയ്ത വെച്ചിട്ടുണ്ട്.കാപ്പികണ്ണുകളാണ്.അത് ദേഷ്യപെടുമ്പോൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.പിന്നെന്താ"ചിക്കു "മതി മോളെ മതി.ഇത്രേം മതി. ഒരാളുടെ മുഖത്തു നോക്കാത്ത നീ ഇത്രേം പറയുമ്പോ തന്നെ മനസിലായി ആളെ നന്നായി പിടിച്ച മട്ടുണ്ട് എന്ന്.എന്തായാലും ഞങ്ങക്ക് സന്തോഷമായി മകളെ സന്തോഷമായി"പാറു

"നിങ്ങളിതെന്തൊക്കെയ പറയുന്നേ.ആളെ ഒന്ന് നോക്കി എന്നത് ശെരിയാ പക്ഷെ ന്റെ ദേവേട്ടനെ മറക്കാൻ എന്നെ കൊണ്ട് പറ്റത്തില്ല.ദേവേട്ടന്റെ ഓർമകളിൽ ജീവിച്ചാൽ മതിയെനിക്ക്."ചിക്കു "നീയിപ്പോഴും ആ ഒഴുകിപോയ,മരിച്ചോ ജീവിച്ചിരിപ്പുണ്ടോ അറിയാത്ത ആളെ ഓർത്തൊണ്ടിരിക്കുവാണോ."അച്ചു "ജീവിച്ചിരിപ്പുണ്ടേലും ഇല്ലേലും എനിക്ക് ദേവേട്ടനെ മതി.ദേവേട്ടന്റെ ഓർമകൾ മതി.ചെറിയ പ്രായത്തിൽ ഇഷ്ടപ്പെട്ടത് കൊണ്ടയിരിക്കണം അസ്ഥിക്ക് പിടിച്ചിട്ടുള്ളതാണ് ദേവേട്ടൻ.അതു മാറാൻ പോകുന്നില്ല മക്കളെ.അതു വിട് നിങ്ങൾ എന്നിട്ട് ക്യാമറ ടെ കാര്യം എന്തായി പറ."ചിക്കു "അതൊക്കെ ഇപ്പൊ വിടാം. പക്ഷെ അത് എന്നെത്തേയും പോലെയല്ല മാത്രം.പിന്നെ ക്യാമറ മറ്റന്നാൾ പോവുമ്പോൾ വാങ്ങിയാൽ മതി.നമ്മുക്ക് കളറാക്കണം."പാറു "പിന്നല്ലാ. അതേ നമ്മുക്ക് കൊറേ ഫോട്ടോയെടുക്കണം.എന്നിട്ട് ഇൻസ്റ്റയിലിടണം."സനു "പിന്നെയിടാലോ."അച്ചു. പിന്നെ അവരോട് കൊറേ സംസാരിച്ചിരുന്ന് ലാസ്റ്റ് അടിപിടിയായാണ് ഫോൺ വെച്ചേ. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

(ഓണം സെലിബ്രേഷൻ ദിവസം) ഞാൻ രാവിലെ തന്നെ റെഡിയായി സ്റ്റോപ്പിൽ പോയി നിക്കുവായിരുന്നു.അഞ്ചു മിനിറ്റു കഴിഞ്ഞതും പാറു വന്നു. "ലുക്ക് ആയിണ്ടല്ലോ മോളെ"പാറു "പിന്നെ പറയാനുണ്ടോ.നിന്റെ പുറകെ ഇന്ന് ഒരുപാടെണ്ണം ഉണ്ടാവും ഞങ്ങൾക്ക് പണിയാവുലോടി"ചിക്കു "സഹിച്ചോണ്ട് നിന്നു.അല്ലാതെ നോ വഴി"പാറു. ആള്കാരെല്ലാം ഞങ്ങളെ തന്നെ നോക്കുവാണ്. എങ്ങനെ നോക്കാതിരിക്കും രണ്ടാളും ഒരേപോലുള്ള ദാവണിയും ഓർണമെന്റസും ഒക്കെയാണ് ഇട്ടിരിക്കുന്നെ.പിന്നെ കണ്ണെഴുതി പൊട്ടും തൊട്ട് ചെറിയ ഒരു ചന്ദനകുറിയുമൊക്കെ ഇട്ട് നാടൻ പെണ്കുട്ടികളുടെ ലുക്കിൽ ആണ് ഞങ്ങൾ രണ്ടും.അച്ചുവും സനുവും അങ്ങനെ തന്നെയായിരിക്കും.പക്ഷെ സനു തട്ടം കുതിണ്ടാവും ചന്ദനകുറിയും പൊട്ടുമുണ്ടാവില്ല മാത്രം.എന്തായാലും ഞങ്ങൾ ക്യാമറ വാങ്ങാൻ പോട്ടെ. "അല്ലെടി ഞങ്ങൾ ഇന്നത്തെ പോലെ ഡെയിലി വിളിക്കട്ടെ നിന്നെ"ചിക്കു "ന്റെ പൊന്നോ വേണ്ടായെ.

എനിക്കി വൈകി വരുന്നതാണ് ഇഷ്ടം.അതാണ് ന്റെ സ്റ്റൈൽ"പാറു. അത് ന്താ വെച്ചാൽ ഞങ്ങൾ മൂന്നും 5 മിസ്ഡ് കാൾ വീതം അടിച്ചിട്ടാണ് അവളിന്ന് നേരത്തെ എത്തിയിരിക്കുന്നെ. ക്യാമറയൊക്കെ വാങ്ങി ഞങ്ങൾ കോളേജിലെത്തിട്ടോ. "അഹഹാ അടിപൊളി ആയിട്ടുണ്ടല്ലോ." എല്ലാരും പൊളി ലുക്കിൽ ആണ് വന്നിരിക്കുന്നേ. ചേച്ചിമാരൊക്കെ സാരിയിലാണ് ഇറങ്ങിയെക്കുന്നെ.ബോയ്സ് എല്ലാം മുണ്ടും ഷർട്ടും.first years മാത്രം അവർക്കിഷ്ടമുള്ള ഡ്രെസ്സ്.പിന്നെ അവർക്ക് സാരിയുടുക്കാനുള്ള അനുവാദം കൊടുത്തിട്ടില്ല സീനിയെർസ് അതുകൊണ്ടാണ് അവർ ഇഷ്ടമുള്ള ഡ്രസ് ഒക്കെ ഇട്ടിരിക്കുന്നെ.ഓരോ ക്ലാസ്സിനും ഓരോ കളർ കോഡ് ആയോണ്ട് കാണാൻ നല്ല ഗുമ്മുണ്ട് ട്ടോ. "എന്ന ഭംഗിയാടി എല്ലാരേം കാണാൻ."ചിക്കു "പൊളിയായിണ്ടല്ലേ.നമ്മടെ ബാക്കി എവിടെയാണാവോ"പാറു "ക്ലാസ്സിലുണ്ടാവും.ബാ പോയി നോക്കാം"ചിക്കു. ഞങ്ങൾ ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ എല്ലാരും പൂക്കളം ഇടുന്ന തിരാക്കിലാണ്.girls സെറ്റ് റെഡ് ആൻഡ് ഗ്രീൻ കളർ ദാവണിയും ബോയ്സ് ഗ്രീൻ റെഡ് കളർ ഷർട്ടുമാണ് ഞങ്ങടെ കെമിസ്ട്രിക്കാരുടെ ഡ്രെസ്സ് കോഡ്. ഞങ്ങളെ രണ്ടിനേം കണ്ടപ്പോ തന്നെ രണ്ടെണ്ണം ഓടിപിടിഞ്ഞ എത്തിയിട്ടുണ്ട്. "കിട്ടിയോ"സനു കിതച്ചോണ്ട് ചോദിച്ചു. "എന്ത്"പാറു "ക്യാമറ"അച്ചു "അതൊക്കെ സെറ്റ്💥"ചിക്കു "ആദ്യം നമ്മുക്ക് ഈ പൂക്കളത്തിന് കുറച്ചു ഹെല്പ് ചെയ്യാം.

എന്നിട്ട് ഫോട്ടോയെടുക്കാനും കോളേജ് ചുറ്റാനൊക്കെ പോവാം"പാറു. അങ്ങനെ പൂകളൊക്കെ സെറ്റ് ആക്കി.അവിടുന്ന് ഒരു രണ്ടുമൂന്നു pic പിള്ളേരെ കൊണ്ടെടുപ്പിച്ചിട്ടാണ് ഞങ്ങൾ അവിടുന്ന് പൊന്നേ. "എടി മേളം തുടങ്ങി വാ അങ്ങോട്ട് പോവാം"പാറു അവിടെ കോളേജ് ഗ്രൗണ്ടിൽ ചെണ്ട മേളം തുടങ്ങിയായിരുന്നു.പിന്നെ അതിന്റേടയിൽ പോയി തുള്ളി കുറച്ചു നേരം.പിന്നെ ഞങ്ങൾ കോളേജിന്റെ ഓരോ മുക്കിലും മൂലയിലും പോയി ഫോട്ടോയെടുത്തു.അങ്ങനെ ഞങ്ങടെ ഫോട്ടോ ഡേ എന്തായാലും കളറാവുന്നുണ്ട്. കൊറേ കഴിഞ്ഞതും മത്സരങ്ങൾ start ചെയ്തു.അവിടെ പോയി കണ്ടു.ടീച്ചേഴ്സിന്റെ മാഷുമാരുടെയൊക്കെ വടംവലിയും ഉറിയടിയൊക്കെ ഉണ്ടായിരുന്നു. നമ്മുടെ അഖിൽ ഉറി അടിച്ചായിരുന്നു.പിന്നെ വടംവലിയിൽ ഞങ്ങൾ കെമിസ്ട്രിക്കാർ തന്നെ ജയിച്ചുട്ടോ.അതുകഴിഞ്ഞതും ഓണസദ്യയായിരുന്നു.

ഓരോന്നാര സദ്യയായിരുന്നു മക്കളെ പറയാൻ വയ്യാ. പിന്നെ എല്ലാരും കൂടേയൊരു ക്ലാസ്സ് ഫോട്ടോ സംഭവം കളർ ആയു.എന്തായാലും.ഫോട്ടോ ഡേയും ഓണവുമൊക്കെ അടിപൊളിയാക്കി.പിന്നെ നാളേതൊട്ട് 10 ദിവസം ഓണം വെക്കേഷൻ ആണ്.അതലോചിക്കുമ്പോൾ ഭയങ്കര സങ്കടമുണ്ട് മക്കളെ. "ഇനി 10 ദിവസം.ഭയങ്കര മിസ്സിങ് ആയിരിക്കും"ചിക്കു "ശെരിയാ ഭയങ്കര മിസ്സിങ്"അച്ചു "എന്റൽ ഒരു പ്ലാൻ ഉണ്ട്"പാറു "എന്താടാ"സനു. പാറുന്റെ പ്ലാൻ എന്തായാലും പൊളിച്ചു. "റെഡിയല്ലേ"പാറു "പിന്നെ റെഡിയവാതെ."ചിക്കു "അപ്പൊ പ്ലാൻ നടപ്പിലാക്കുന്ന അന്നു കാണാം ഇനി"പാറു "വൊക്കെ" ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story